ആദ്യ രാത്രി നശിച്ച രാത്രിയായി മാറിയോ. പ്രവീണിനും ഇനി എന്ത് ചെയ്യണമെന്ന് മനസ്സിലാകുന്നില്ല.

ഇണ കുരുവികള്‍

(രചന: Vipin PG)

 

രണ്ട് കാലുകളും അനക്കാന്‍ വയ്യാതെ ഒന്ന് കരയാന്‍ പോലും വയ്യാതെ വിറച്ചു വിങ്ങി കിടക്കുകയാണ് ആന്‍സി. ആദ്യ രാത്രി നശിച്ച രാത്രിയായി മാറിയോ. പ്രവീണിനും ഇനി എന്ത് ചെയ്യണമെന്ന് മനസ്സിലാകുന്നില്ല.

 

അവന് ഇതിനെക്കുറിച്ച്‌ വലിയ ധാരണ ഉണ്ടായിരുന്നില്ല. കണ്ടതും കേട്ടതും പ്രയോഗത്തില്‍ വരുത്തിയതാണ്. വേണ്ട എന്ന് ആന്‍സി പറഞ്ഞെങ്കിലും അവന്റെ കൈ വിട്ടു പോയിരുന്നു.

 

ആരോട് പറയുമെന്ന് അവനൊരു പിടിയുമില്ല. അരക്കെട്ടില്‍ നിന്ന് ഒഴുകി തുടങ്ങിയ രക്തം തുടയില്‍ എത്തി. അവന്‍ മാന്തിയ പാടുകള്‍ ചുവന്നിരുന്നു.

 

ആന്‍സി ചുരിദാറിന്റെ പാന്റ് കൊണ്ട് രക്തം തുടച്ചു. അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പ്രവീണ്‍ അവളുടെ കൈ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈ തട്ടി തെറിപ്പിച്ചു. അവള്‍ പതിയെ നടന്നു ടോയ്ലെറ്റിലേയ്ക്ക് പോയി.

 

അവളുടെ കാലുകള്‍ നിലത്ത് ഉറച്ചില്ല,, അവള്‍ ഒന്ന് രണ്ടു തവണ ഭിത്തിയില്‍ ചാരി നിന്നു. അവള്‍ക്ക് തല ചുറ്റി,, അവള്‍ നിലത്തിരുന്നു. പ്രവീണ്‍ ഓടിച്ചെന്നു, “ അടുത്ത് വരരുത്”

ആന്‍സി ആക്രോശിച്ചു.

 

കാര്യം ഭീകരമായി പോയെന്ന് പ്രവീണിന് നന്നായി മനസ്സിലായി. പ്രവീണ്‍ അവളുടെ കാലു പിടിച്ചു. അവന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ അവള്‍ നിന്നില്ല.

 

അതിനുള്ള മാനസികാവസ്ഥ ആയിരുന്നില്ല എന്നും പറയാം. അതൊരു ഉറക്കമില്ലാത്ത രാത്രിയായി മാറി. അത് മാത്രമല്ല,, തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളും.

 

ആന്‍സി പകല്‍ നല്ല മരുമകള്‍ ആയി അഭിനയിച്ചു. ഒന്നും സംഭവിച്ചിട്ടില്ല എന്ന് വരുത്തി തീര്‍ക്കാന്‍ പ്രവീണും കഷ്ട്ടപ്പെട്ടു. എന്തോ എവിടെയോ ഒരു വശപ്പിശക് മനസ്സിലാക്കിയ ജീന ആന്‍സിയെ ഒറ്റയ്ക്ക് പിടിച്ചു.

 

ജീന പ്രവീണിന്റെ അമ്മാവന്റെ മകളാണ്,, കളിക്കൂട്ടുകാരിയാണ്. അവള്‍ ഒന്നുകൂടി ആഞ്ഞു കുടഞ്ഞപ്പോള്‍ ആന്‍സി പൊട്ടിപ്പോയി.

 

പൊട്ടി കരഞ്ഞു കൊണ്ട് ആന്‍സി ഉണ്ടായത് മുഴുവന്‍ തുറന്നു പറഞ്ഞു. ആ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ജീനയുടെ കണ്ണ് മിഴിഞ്ഞു വന്നു. കാണാന്‍ അവള്‍ക്കും ധൈര്യം ഉണ്ടായില്ല.

 

അവന്‍ മനപ്പൂര്‍വ്വം ചെയ്തതായിരിക്കില്ല. അവനങ്ങനെ അല്ല. പക്ഷെ തുടക്കമാണ്‌,, കണ്ണി പൊട്ടാതെ ഇത് കൊണ്ട് പോണം. എന്ത് ചെയ്യുമെന്ന് ജീനയ്ക്ക് പിടി കിട്ടിയില്ല.

 

അന്ന് രാത്രി ആന്‍സി ഉറങ്ങിപ്പോയി. അപ്പോഴും ഉറക്കം കിട്ടാതെ പ്രവീണ്‍ എഴുന്നേറ്റു നടന്നു. അവന്റെ ഉറക്കക്കുറവ് എല്ലാവരുടെയും ശ്രദ്ധയില്‍ പെടാന്‍ തുടങ്ങി.

 

ഇവനെന്താ ഇങ്ങനെ എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങി. കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. അമ്മയുടെ മുഖം മാറാന്‍ തുടങ്ങി. അവന് ഉറക്കം നഷ്ടപ്പെട്ടു.

 

ഇത് പറയാന്‍ അവന്‍ കുമ്പസാരക്കൂട്ടില്‍ പോകില്ല. കൂട്ടുകാരോട് പറയാന്‍ വയ്യ. അവരെങ്ങനെ കാണുമെന്നു പറയാന്‍ പറ്റില്ല.

 

ആന്‍സിയുടെ മാനസികാവസ്ഥ പിടി കിട്ടുന്നില്ല. അവള്‍ എല്ലാവരുടെയും കൂടെ കൂടുന്നുണ്ട്. പക്ഷെ പ്രവീണിനോട് മിണ്ടുന്നില്ല. കൈവിട്ടു തുടങ്ങിയ ജിവിതം എങ്ങനെ തിരികെ പിടിക്കുമെന്ന് അവനറിയില്ല.

 

ഒടുക്കം ഒരു രാത്രി അവന്‍ വീണ്ടും ആന്‍സിയുടെ കൈ പിടിച്ചു. അവള്‍ ഞെട്ടി. പ്രവീണ്‍ പെട്ടെന്ന് തന്നെ കൈ വിട്ടു. അന്നത്തെ ആ ഞെട്ടല്‍ അവള്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. പ്രവീണിന് അന്നും ഉറങ്ങാന്‍ പറ്റിയില്ല.

 

പ്രവീണ്‍ നോര്‍മല്‍ ആയിട്ടില്ല എന്ന് ജീനയ്ക്ക് മനസ്സിലായി. അവള്‍ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. കാര്യം അവളറിഞ്ഞു എന്ന് അവനോട് പറയാനും ഒരു മടി. പിറ്റേന്ന് ജീന അവരെ വീട്ടിലേയ്ക്ക് വിരുന്നു വിളിച്ചു.

 

ഒരു ദിവസം തങ്ങാന്‍ കൂട്ടാക്കി വന്നാല്‍ മതിയെന്ന് ജീന പറയുകയും ചെയ്തു. ജീന ആന്‍സിക്ക് ഒരു ആശ്വാസമാണ്,, അവള്‍ പറയുന്നത് നിരസിക്കണ്ട. ആന്‍സിയും പ്രവീണും പോകാന്‍ തീരുമാനിച്ചു.

 

അത്താഴ വിരുന്ന് ജീന ഗംഭീരമാക്കി. അന്ന് കുറെ നാളുകള്‍ക്ക് ശേഷം ആന്‍സിയുടെ മുഖത്ത് ചിരി പടരുന്നത് പ്രവീണ്‍ കണ്ടു.

 

ജീവിതം എന്തായി തീരുമെന്ന് അറിയില്ലെങ്കിലും പ്രവീണിന്റെ മനസ്സിന് കുറെ സമാധാനമായി. ജീന അവര്‍ക്ക് വേണ്ടി ബെഡ് റൂമിലും ചില മാജിക്കുകള്‍ കരുതിയിരുന്നു. ചെയ്യുന്നത് തെറ്റോ ശരിയോ,, അവള്‍ക്ക് അറിയില്ല.

 

ഇണ കുരുവികള്‍ക്ക് ഇണ ചേരാന്‍ തോന്നാന്‍ പാകം അവള്‍ ചില തെല്ലാം ഒപ്പിച്ചു വച്ചു. ആദ്യം കണ്ടപ്പോള്‍ ഒരു കൗതുകം തോന്നിയെങ്കിലും മനസ്സില്‍ തട്ടിയപ്പോള്‍ ആന്‍സിക്ക് പഴയതെല്ലാം ഓര്‍മ്മ വന്നു.

 

അവള്‍ ഒളി കണ്ണിട്ട് പ്രവീണിനെ നോക്കിയപ്പോള്‍ അവന്‍ ഇതെല്ലാം കണ്ട് അന്ധാളിച്ചു നില്‍ക്കുകയാണ്. വാ തുറന്നു പിടിച്ച് പ്രവീണ്‍ നില്‍ക്കുന്ന നില്‍പ്പ് കണ്ടപ്പോള്‍ എവിടെയോ ആന്‍സിക്ക് ചിരി പൊട്ടിപ്പോയി.

 

പ്രവീണ്‍ പെട്ടെന്ന് പരിസരത്തേയ്ക്ക് വന്നു. പ്രവീണിന്റെ ചമ്മല്‍ കണ്ടപ്പോഴും ആന്‍സിക്ക് ചിരി വന്നു. രണ്ടു പേരുടെയും മനസ്സ് റിലാക്സ് ആയി വരാന്‍ തുടങ്ങിയിരുന്നു.

 

കിടക്കാന്‍ വേണ്ടി ബെഡ് കുടഞ്ഞു വിരിച്ചപ്പോള്‍ ജീന ഒളിപ്പിച്ചു വച്ച അവസാനത്തെ ആയുധം അവിടെ പാറി നടന്നു. ഒരു വെള്ള പേപ്പര്‍.

 

അതെന്താണെന്ന് കാണാനുള്ള ആകാംഷയില്‍ ജാന്‍സി അത് ചാടി പിടിച്ചപ്പോള്‍ അതില്‍ ചിത്രം ജീന വരച്ചിരുന്നു.

 

രണ്ടു പേര്‍ ഇണ ചേരുന്ന ചിത്രം. ചമ്മല്‍ കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോള്‍ അവളുടെ കൈയ്യില്‍ നിന്ന് ആ പേപ്പര്‍ വീണു പോയി. നിലത്ത് വീണ പേപ്പര്‍ കൗതുകത്തോടെ എടുത്ത് നോക്കിയ പ്രവീണ്‍ ഞെട്ടി പോയി.

 

ആകെ ചമ്മി ചളമായ പ്രവീണ്‍ പേപ്പര്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. വേറെ രക്ഷയില്ലാതെ അവനത് ഒരു ബുക്കിന്റെ ഇടയില്‍ കയറ്റി വച്ചു. പ്രവീണിന്റെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ ആന്‍സിക്ക് വീണ്ടും ചിരി പൊട്ടി.

 

അവിടെ ഇന്ന് എന്താകും എന്നറിയാതെ പ്രാര്‍ത്ഥിച്ചു കൊണ്ട് കിടക്കുകയാണ് ജീന. ഒന്നുകില്‍ എല്ലാം ഇതോടെ ശരിയാകും. അതല്ലെങ്കില്‍ രണ്ടാളും രണ്ടു വഴിക്കാകും.

 

ഒന്നമാത്തെതാണ് സംഭവിക്കുന്നതെങ്കില്‍ ആ ക്രെഡിറ്റ്‌ എടുത്ത് രണ്ടാളെക്കൊണ്ടും നല്ലൊരു ചെലവ് ചെയ്യിക്കാം. മറിച്ചു രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കില്‍ കാരണവന്മാര്‍ എല്ലാവരും കൂടി ജീനയെ തലക്കടിച്ചു കൊല്ലും.

 

“ കര്‍ത്താവേ,, നല്ലത് മാത്രം വരുത്തണേ” എന്ന് പ്രാര്‍ത്ഥിച്ചു ജീന കിടന്നു.

 

കുറച്ചു നേരത്തെ മൌനത്തിനോടുവില്‍ സകല ധൈര്യവും സംഭരിച്ചു കൊണ്ട് പ്രവീണ്‍ ചോദിച്ചു.

 

“ പിണക്കം മറക്കാമോ”

 

ആന്‍സിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. അവള്‍ മറുപടി പറഞ്ഞില്ല. മറുപടി കിട്ടിയില്ലെങ്കിലും പ്രവീണിന് പാതി സമാധാനമായി.

 

“ പറ്റിപ്പോയി,,, എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ” ഇത്തവണ ആന്‍സി ശരിക്കും ചിരിച്ചു. പ്രവീണും ചിരിച്ചു.

 

“ ലൈറ്റ് ഓഫ് ചെയ്യട്ടെ” അവന്‍ ചോദിച്ചു

 

“ സന്തോഷിപ്പിക്കാന്‍ പറ്റുമോ” ആവേശം ഉള്ളിലൊതുക്കി അവന്‍ പറഞ്ഞു.

 

“ ഞാന്‍ ശ്രമിക്കാം”

 

ആന്‍സി ലൈറ്റ് ഓഫ് ചെയ്തു. ജാന്‍സിയുടെ പ്രാര്‍ത്ഥന ഫലിച്ചു. കുരുവികള്‍ ഇണ ചേര്‍ന്നു…

Leave a Reply

Your email address will not be published. Required fields are marked *