ഞാൻ ചാകും മുമ്പ് ഇവനും ഇവന്റെ അമ്മച്ചിയും വന്നു എന്റെ ഭരണങ്ങാനം പുലിമേട തറവാട്ടിൽ താമസിച്ചില്ലെങ്കിൽ ഞാൻ ഇത് വല്ല അനാഥാലയത്തിനും എഴുതിക്കൊടുക്കും.. ആ…പറഞ്ഞില്ല എന്ന് വേണ്ട…

ചെകുത്താന്റെ മാലാഖ പെണ്ണ്

==========================

 

 

 

സെലിൻ അവനെ കമിഴ്ന്നു കിടക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ കിടന്ന കിടപ്പിൽ നിന്നും ജാക്സൻ അവളുടെ കണ്ണിലേക്ക് തുറിച്ചു നോക്കി…

 

 

അവൾ പുഞ്ചിരിച്ചു കാണിച്ചു.. രണ്ട് കുഞ്ഞിക്കോമ്പല്ലു കാണിച്ചുള്ള അവളുടെ ചിരി കണ്ടപ്പോൾ ജാക്ക്സൻ ചരിഞ്ഞു കിടന്നു..

 

അയ്യോ…ഇത് പ്രശ്നമാകും കമിഴ്ന്നു കിടക്കു..

 

ആർക്ക്…എന്ത് പ്രശ്നം..?

 

ജാക്സണിന്റെ ചന്തിക്ക് ഇൻജക്ഷൻ ചെയ്യാൻ വേണ്ടിയാണ് നേഴ്‌സ് സെലിൻ അങ്ങനെ പറഞ്ഞത്….

 

അതേയ്…..ലുങ്കി ഉടുത്ത ആള് ചരിഞ്ഞുകിടക്കുമ്പോൾ വോസ്റ്റിനു സുചി വെക്കാൻ തുണി നീക്കിയാൽ ശരിയാകാത്തില്ലല്ലോ… അതാണ് ഈയാളോട് കമിഴ്ന്നു കിടക്കാൻ പറഞ്ഞത്.

 

 

ഓ… അത് ശരി…

 

 

 

 

ജാക്സൻ കമിഴ്ന്നു കിടന്നപ്പോൾ സെലിൻ ഒരു കൈ കൊണ്ട് അവന്റെ അരക്കെട്ടുലുറപ്പിച്ച ലുങ്കി ഒന്ന് താഴോട്ട് നീക്കാൻ ശ്രമിച്ചു…

 

പക്ഷെ അനങ്ങിയില്ല

 

ഇതൊന്നു അയച്ചു താ…

 

അവൻ തന്നെ ആവശ്യമുള്ള ഭാഗം നീക്കി കാണിച്ചു…

 

സ്റ്റെരിലൈസഡ് വുൾ കൊണ്ട് ജാക്സന്റെ മുണ്ട് നീക്കിയ ഭാഗത്ത് സൂചി കുത്താൻ ഇടം നോക്കി അവൾ അമർത്തി തുടച്ചു . ശേഷം മർദവമുള്ള ചന്തിക്ക് സെലിൻ ഇഞ്ചക്ഷൻ കുത്തി ഇറക്കി..

 

ഹമ്മോ….

 

അവൻ അലറി…

 

റോഡിൽ കിടന്ന് കത്തിയും വടിവാളും പിടിച്ചു നിൽക്കുന്ന പത്തു ഇരുപതുപേരോട് തല്ലു കൂടുമ്പോൾ പേടിയില്ലല്ലോ… പിന്നെ ഇത്തിരി പോന്ന സൂചിയെ ഇത്രയും ഭയമോ..?

 

നഴ്സ് പറഞ്ഞ തമാശ കേട്ട് അവൻ ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു പോകാനിറങ്ങി…

 

ഡോക്ടറോട് പറയുമ്പോൾ എല്ലാം കേട്ടിരുന്നു അല്ലേ…

 

അവൻ എഴുന്നേൽക്കുമ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

 

ഉം…

 

സെലിൻ ചിരിച്ചു കാണിച്ചു..

 

അപ്പോൾ പോട്ടെ…

 

ആയിട്ടില്ല…. ഈ പഞ്ഞി വച്ച് അവിടെ ഒന്ന് തിരുമി കൊടു ചെക്കാ…

 

 

അതും പറഞ്ഞ് സെലിൻ സ്റ്റെറിലൈസ്ഡ് ലോഷൻ മുക്കിയ ഒരു പഞ്ഞി തുണ്ട് അവന് കൊടുത്തു…

 

ജാക്സൻ അതും വാങ്ങി ഉടുത്തിരിക്കുന്ന ലുങ്കിക്ക് മുകളിലൂടെ ഒന്ന് ചുമ്മാ ഉരച്ചു കാഷ്വാലിറ്റി വിട്ടിറങ്ങി നടന്നു… കൂടെ ഒരുപാട് സുഹൃത്തുക്കളും…

 

ഇതുപോലുള്ള അവതാരങ്ങളെ കൊച്ചിയിൽ ജോലിക്ക് വന്നതിനു ശേഷം ആദ്യമായിട്ടല്ല സെലിൻ കാണുന്നത്.. എങ്കിലും വെറുതെ നോക്കി നിന്നുപോയി ജാക്സൻ നടന്നുപോകുന്നത് കണ്ടപ്പോൾ…

 

വല്ലാത്തൊരു ആകർഷണം.. കട്ടപുരികവും സ്നേഹാർദ്രമായ നീലക്കണ്ണുകളും മൊത്തത്തിൽ ഹാൻസമ്മാണ് ആണ് ആൾ.. നീണ്ടു വിടർന്ന നെഞ്ചും വീ-ക്കട്ടു ശരീരവും, തലയെടുപ്പും തലയിലെ ചുരുണ്ട് വിടർന്ന വട്ടത്തിലുള്ള മുടിയും… കട്ട താടിയും കൊമ്പ് വളഞ്ഞ ഉശിരൻ മീശയും ഹമ്മോ എന്തൊരു ലുക്കാണ്…

 

 

മട്ടാഞ്ചേരി മാർക്കറ്റിലെ പിള്ളേരും ഡാനിയൽ സ്ട്രീറ്റിലെ ഗുണ്ടകളും ഇടയ്ക്കിടെ പൊരിഞ്ഞ പോരാട്ടം നടക്കാറുണ്ട്..

 

ഇതിൽ മട്ടാഞ്ചേരി മാർക്കറ്റിലെ പിള്ളേരുടെ കൂട്ടത്തിലെ നേതാവാണ് ഈ ചെകുത്താൻ എന്ന വിളിപ്പേലുള്ള ജാക്സൻ….

 

മട്ടാഞ്ചേരി മാർക്കറ്റിൽ കൊള്ളരുതായ്മ കാണിക്കുന്നവർക്ക് അവൻ എന്നും ശത്രുവാണ്.. എന്നാൽ നല്ലവരായ മട്ടാഞ്ചേരിക്കാർക്ക് അവൻ എന്നും ബന്ധുവാണ്…

 

എന്ത് സഹായത്തിനും അവനും അവന്റെ കൂട്ടുകാരും ഉണ്ടാകും..

 

 

പട്ടണത്തിലെ ഗുണ്ടകൾ തമ്മിലുള്ള ഇന്നലെ രാത്രി നടന്ന ചേരിപ്പോരിൽ പെട്ടു അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും, കൊടുത്തപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ചെകുത്താൻ ജാക്ക്സന് നല്ല ശരീരവേദന…

 

അങ്ങനെയാണ് ആ ഹോസ്പിറ്റലിൽ വന്നത്..

 

ഔട്ട് പേഷ്യന്റെ ആയി വന്ന്.. ഒരു ഉളുപ്പുമില്ലാതെ ഡോക്ടറെ കണ്ടു ഇന്നലെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു..

ഒക്കെ കേട്ട് പരിശോധിച്ച ശേഷം

ഡോക്ടർ ഒരു ഇഞ്ചക്ഷൻ വെക്കാൻ സെലിനോട് പറഞ്ഞു കുറിപ്പ് കൊടുത്തു…

 

 

ആളു പോയപ്പോൾ സെലിന് വല്ലാത്ത നഷ്ട ബോധം..

 

ഇനി എപ്പോഴാ കാണുക…

 

അതങ്ങനെയാണ്.. ഒരാളും ഒത്തു കുറേക്കാലം ജീവിക്കേണ്ട ഒരാളെ കാണുകയാണെങ്കിൽ ആദ്യത്തെ കാഴ്ചയിൽ തന്നെ ഇരുവരുടെ മനസ്സിലും വല്ലാത്തൊരു കൊളുത്ത് ഉണ്ടാക്കി വെക്കും… പ്രകൃതി അങ്ങനെയാണ്… അതുപോലെ എന്തോ ഒരു കൊളുത്ത് രൂപം കൊണ്ടത് പോലെയുണ്ട് മനസ്സിൽ..

 

മുരട്ട് സ്വഭാവക്കാരനെ ജാക്സന്റെ മനസ്സിൽ അങ്ങനെ വല്ലതും ഉണ്ടായോ.. എവിടെ…

 

ഞായറാഴ്ച ആയിരുന്നു…

സെലിൻ രാവിലത്തെ കുർബാന കൂടാൻ പള്ളിക്ക് പോയതായിരുന്നു….

 

പള്ളിയുടെ ഗേറ്റ് കടന്നാൽ സ്റ്റെപ്പുകളോ കുറെ പടവുകളോ ഇല്ലാതെ ഇന്റർലോക്ക് പതിച്ച വിശാലമായ മുറ്റത്തിന്റെ വിതാനത്തിലൂടെ നടന്നുവേണം പള്ളിയിൽ എത്താൻ.. തനിക്ക് മുമ്പേ നടക്കാൻ അല്പം പ്രയാസമുള്ള

ഒരു വല്യമ്മച്ചിയുടെ കൈപിടിച്ച് നടത്തിച്ചുകൊണ്ട് ഒരു യുവാവ് നടന്നു പോകുന്നത് അവൾ ശ്രദ്ധിച്ചു..

 

താൻ ഇന്നലെ ഹോസ്പിറ്റലിൽ വച്ച് കണ്ട അതേ ആൾ…

 

അവൾ നടത്തത്തിന് അല്പം വേദന കൂട്ടി.. അവർക്ക് സമീപം ചെന്നു..

 

ഹലോ ജാക്സൻ…

 

ഓ മാലാഖ കുട്ടിയോ… ഇവിടെയാണോ വീട്..

 

അതേ… ഭരണങ്ങാനത്തു…..ജാക്സൺ എന്താ ഇവിടെ ഈ വല്യമ്മച്ചിയെ എനിക്ക് അറിയാമല്ലോ… മുമ്പ് ഇവിടെ പള്ളിയിൽ സ്ഥിരം വരാറുണ്ടായിരുന്നു.. ഇപ്പൊ കാണാറില്ല പ്രായമായതുകൊണ്ടായിരിക്കുമല്ലെ…

 

അതുകേട്ട് വല്യമ്മച്ചി

 

അതെ അതെ മോളെ….. നീ കുഞ്ഞുമറിയയുടെ മകൾ സെലിനല്ലേ… നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്… ഇവൻ ജാക്കോ…..എന്റെ മൂത്ത കുട്ടി ലിസിമോളുടെ മോനാണ്… ഇവൻ മട്ടാഞ്ചേരിയിലാണ്… ഇവന്റെ അമ്മച്ചി ലിസി അവന്റെ അച്ഛനെ ഇഷ്ടപ്പെട്ടു ഞങ്ങൾ അറിയാതെ ഒളിച്ചോടി പോയതാണ്…. നാട്ടിലെ പ്രമാണിയും വലിയ പണക്കാരനും ആയ ഇവന്റെ വല്ല്യപ്പാപ്പൻ ആണെങ്കിൽ പിടിവാശി കാരനാണ്.. മട്ടാഞ്ചേരിയിലെ നിലക്കടല വറുത്ത് വിൽക്കുന്ന പട്ട മാത്തപ്പന്റെ മകൻ ക്രിസ്റ്റഫറിന് ഒപ്പം സ്വന്തം ഇഷ്ടത്തിന് മാതാപിതാക്കളായ ഞങ്ങൾ അറിയാതെ ഇവന്റെ അമ്മ ഒളിച്ചോടിപ്പോയപ്പോൾ തൊട്ടു മകൾ അല്ലെന്നും പറഞ്ഞു അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് ഇല്ല.. എത്ര തന്നെ ഓർമ്മകൾ വന്നാലും പോയിട്ട് ഒരു കാര്യവും അന്വേഷിക്കാറില്ല..അതിനാൽ അവളും ഒരു ആവശ്യത്തിനും ഇങ്ങോട്ട് വരാറില്ല…. ഇക്കണ്ട സ്വത്ത് വകകൾക്കൊക്കെ ഒരു അവകാശിയും കൂടിയാണ് അവൾ… അവൾക്ക് അതൊന്നും വേണ്ട.. ക്രിസ്റ്റഫറിനോട് കൊണ്ടുപിടിച്ച പ്രേമം അല്ലേ.. അവളുടെ മകനായ ഇവൻ ഈ ജാക്കോ വളർന്നു വലുതായപ്പോൾ ഇടക്ക് വല്യമ്മച്ചിയെ കാണാൻ വരാറുണ്ട്.. അതുകൊണ്ട് ഇവനും ഞാനും ഒരു ആത്മബന്ധം ഉണ്ട്..അതുകൊണ്ടാ ഇപ്പോൾ വല്യമ്മച്ചി വീട്ടിൽ കിടപ്പിലാണ്, കുറെ നാളായി പുറത്തൊന്നും ഇറങ്ങുന്നില്ല, എന്ന് അറിഞ്ഞപ്പോൾ അവന്റെ ജോലിത്തിരക്കിനിടയിലും അവൻ ഓടി വന്നു എന്നെ പള്ളിയിൽ കൊണ്ടു വന്നത്..

 

 

വലിയ തിരക്കുള്ള ജോലി…

ഉം… ഇവന്റെ ജോലി എന്താണെന്ന് എനിക്കറിയാം..

 

അവൾക്ക് അങ്ങനെയൊക്കെ പറയണമെന്നുണ്ട് പക്ഷേ

അവൾ അതൊന്നും മിണ്ടിയില്ല…

 

അമ്മമ്മ നടന്നുകൊണ്ട് സെലിനോടുള്ള വർത്തമാനം തുടർന്നുകൊണ്ടേയിരുന്നു..

 

മോളെ…. നിനക്കറിയോ ഇവന്റെ അമ്മ വന്നു ഒരു ദിവസം… ഇവന്റെ അപ്പപ്പാന്റെ മരിപ്പിന്… അതായത് അവളുടെ അപ്പച്ചൻ മരിച്ചപ്പോൾ..മൂത്ത മകളല്ലായോ.. ഇവനെയും കൂട്ടി വന്നിട്ടുണ്ടായിരുന്നു.. പിന്നെ എനിക്കുള്ളത് കുര്യാക്കോസ് മോനാണ്.. ലിസി മോളുടെ ആങ്ങള.. എന്റെ വയറു കഴുകി വന്ന ആൺതരിയാണ്…. അവൻ ഇപ്പോൾ അമേരിക്കയിൽ ഡോക്ടറാണ്..അവിടുത്തെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുന്നു…ഇവന്റെ അപ്പാപ്പൻ മരിച്ചതിൽ പിന്നെ ആ വലിയ കൊട്ടാരം പോയാലുള്ള വീട്ടിൽ ഞാൻ ഒറ്റയ്ക്ക്.. വേലക്കാരി ആനിയമ്മയും അവളുടെ സഹോദരൻ ഔതക്കുട്ടിയും മാത്രം ഒരു കൈ സഹായത്തിന് അവിടെയുണ്ട്..

 

സത്യം പറഞ്ഞാൽ കുര്യാക്കോസ് മോൻ ഇനി എന്റെ മരപ്പിന് ഈ ഭരണങ്ങാനത്ത് വന്നു പോയാൽ പിന്നെ ഈ കേരള നാടുമായി ഇവിടെ ഒരു ബന്ധം ഉണ്ടാവില്ല..

ഈ കണ്ട സ്വത്ത് വകകൾ ഒക്കെ പിന്നെ ഇവനും ഇവന്റെ അമ്മയ്ക്കും ആണ്…. ഇതൊന്നും അവരെക്കൊണ്ട് തിന്നിപ്പിക്കില്ല.. ഇവന്റെ അപ്പൻ

ക്രിസ്റ്റഫർ.. ഇവന്റെ അപ്പൻ വലിയ ആദർശക്കാരനാണത്രെ….. അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ലിസി മോളെ ഇങ്ങോട്ട് വരാൻ വിടില്ല… ദുഷ്ടൻ…

ഞാൻ ചാകും മുമ്പ് ഇവനും ഇവന്റെ അമ്മച്ചിയും വന്നു എന്റെ ഭരണങ്ങാനം പുലിമേട തറവാട്ടിൽ താമസിച്ചില്ലെങ്കിൽ ഞാൻ ഇത് വല്ല അനാഥാലയത്തിനും എഴുതിക്കൊടുക്കും.. ആ…പറഞ്ഞില്ല എന്ന് വേണ്ട…

എടാ ചെക്കാ… ജാക്കോ.. നിന്നോടാ…. നിനക്കും കൂടി കേൾക്കാൻ വേണ്ടിയാണ്..

ഈ വല്യമ്മച്ചി ഈ പറയുന്നത്…

 

അവർ വികാര വിക്ഷോപിതരായി

 

അതുവരെ അമ്മയമ്മയുടെ കയ്യും പിടിച്ച് പള്ളിയിലേക്ക് നടന്നുപോകുന്ന ജാക്സൺ അത് കേട്ട് ചിരിച്ചു..

 

കുർബാനയ്ക്ക് സമയമായി..

അവർ മൂവരും രും പള്ളിക്കകത്തേക്ക് പ്രവേശിച്ചു..

 

 

ക്വയറിൽ അംഗമായതുകൊണ്ട് പാട്ടുകൾക്ക് ശേഷം സെലിന് അല്പം കൂടി സമയം പള്ളിയിൽ ചെലവഴിക്കേണ്ടി വന്നു..

 

 

അവൾ പാടുമ്പോൾ ജാക്സൺ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവളും അത് കണ്ടിരുന്നു…

 

കുർബാന കഴിഞ്ഞ് പള്ളിയിൽ ഇറങ്ങുമ്പോൾ ജാക്സൺ അവളോട് യാത്ര പറഞ്ഞിരുന്നു..

 

അമ്മമ്മയെ വീട്ടിൽ കൊണ്ടാക്കി ജാക്സൻ മട്ടാഞ്ചേരിക്ക് പോയി…

 

 

ഒരാഴ്ച കഴിഞ്ഞപ്പോൾ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്ക് കയറാൻ വരികയായിരുന്നു സെലിൻ.

 

കാഷ്വാലിറ്റിയിൽ ഒരാൾക്കൂട്ടം…

 

അവൾ ഓടിച്ചെന്നു നോക്കി..

 

വയറ്റത്തും തോളിലും വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് ജാക്സൺ സ്ട്രക്ചറിൽ ചോര ഒലിപ്പിച്ചു കിടക്കുന്നു..

 

ജാക്സനെ വേഗംഎല്ലാവരും കൂടി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി..

 

 

രക്തം നഷ്ടപ്പെട്ട ജാക്സന് ഒരുപാട് രക്തം വേണം.. ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കിൽ നിന്നും മാക്സിമം എടുത്തു… പിന്നെയും ബ്ലഡ് വേണം..വളരെ റെയർ ആയ ഓ നെഗറ്റീവ്….

 

സെലിന്റെ ഓ നെഗറ്റീവ് ആണ്.. അവൾക്ക് ജാക്ക്സനെ സഹായിക്കണമെന്ന് ഉണ്ട്.. ഹോസ്പിറ്റൽ എത്തിക്സ് അനുസരിച്ച് ഡ്യൂട്ടി ചെയ്യുന്ന അവസരത്തിൽ പരിചാരകർക്കു ഇങ്ങനെ ഒരു കൃത്യത്തിന് ഒരുമ്പെടാൻ നിർവഹമില്ല..

 

ഓപ്പറേഷൻ തീയേറ്ററിൽ

വെട്ടുകൾ ഏറ്റു വളരെ ക്രിട്ടിക്കലായി തന്നെ ജാക്സന്റെ അവസ്ഥ തുടരുകയാണ്..

അടിയന്തിരമായും രക്തം ലഭിച്ച പറ്റൂ.. എന്നഘട്ടം വന്നപ്പോൾ

അന്നത്തെ ഡ്യൂട്ടി ലീവ് എഴുതിക്കൊടുത്ത് സെലിൻ ബ്ലേഡ് നൽകാൻ തയ്യാറായി..

 

 

സെലിന്റെ ഈ സന്മനസ്സ് പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ ജാക്സന്റെ അപ്പച്ഛനും അമ്മച്ചിയും മറ്റു നഴ്സുമാരും പറഞ്ഞു ജാക്സൺ അറിഞ്ഞു..

 

പിറ്റേന്ന് ഡ്യൂട്ടിക്ക് അവളും ഉണ്ടായിരുന്നു..

ജാക്സന് ഒന്ന് രണ്ടാഴ്ച ഹോസ്പിറ്റലിൽ കഴിയേണ്ടി വരും.. ഈ സമയം അത്രയും ഒരു നേഴ്സ് എന്നത് ഉപരി സെലിൻ അവനെ പരിചരിച്ചു..

 

ഇടയ്ക്ക് ഹോസ്പിറ്റൽ റൂമിൽ ആരുമില്ലാത്ത അവസരത്തിൽ ജാക്സൻ തനിക്ക് രക്തം തന്നു ജീവൻ രക്ഷിച്ച സെലിനോട് നന്ദി പ്രകാശിപ്പിച്ചു..

 

എനിക്ക് തന്റെ നന്ദി ഒന്നും വേണ്ട…

 

പിന്നെ എന്താ വേണ്ടത്… എന്റെ മാലാഖ കുട്ടിക്ക്…

 

വേണ്ടതോ… അത് ഞാൻ പറയാം അതിനുമുമ്പായി ഇത് കേൾക്കൂ..

എനിക്കെന്തോ… ജാക്സന അന്ന് ഇഞ്ചക്ഷൻ അടിക്കാൻ വന്നു കണ്ടപ്പോൾ തൊട്ട് ഇഷ്ടമാണ്… ഈയൊരു ചേരിയിൽ ജീവിക്കുന്നത് കൊണ്ട് വരുന്ന കഷ്ടപ്പാട് കണ്ടോ… എത്ര നല്ല ദേഹത്താണ് ഇത്രമാത്രം വെട്ടുകള് ഏറ്റിരിക്കുന്നത്..

എത്ര നല്ലവനായാലും ചെറിയൊരു കൺഫ്യൂഷൻ മതി ആരുടെയും കത്തി ഇരയാവാം.. അതാണ് ഇവിടെയുള്ളവരുടെ ജീവിതം… കാരണം അവരെ നിയന്ത്രിക്കുന്നത് ബുദ്ധിയല്ല…മയക്കു മരുന്നും ലഹരിയും ആണ്.. ലഹരികൾക്ക് ഉടമയായ വർക്ക് എന്നും ഏതു കാര്യത്തിനും കൃത്യമായ ഒരു സത്യം കണ്ടെത്താനുള്ള ശേഷിയില്ല.. മനുഷ്യന്റെ നല്ല തലച്ചോറുകൾക്ക് മാത്രമേ യഥാർത്ഥ സത്യം കണ്ടെത്താൻ കഴിയും..

ഇവിടെയുള്ള ഈ ഒരു ജീവിതം അവസാനിപ്പിച്ച് വലിയമ്മച്ചിയുടെ കൂടെ ഭരണങ്ങാനത്തേക്ക് പോയിക്കൂടെ… കൂടെ അമ്മച്ചിയെയും വിളിക്കൂ… ഇവിടുന്ന് പോകൂ…

 

അങ്ങനെ പോയാൽ…

 

അങ്ങനെ പോയാൽ തന്നെ നിന്റെ സ്റ്റാറ്റസ് മാറില്ലെ….അപ്പോഴേ എന്നെപ്പോലുള്ള ഒരു പെണ്ണിനെ വിശ്വസിച്ചു വരാൻ പറ്റൂ…

 

സത്യം…നിനക്ക് എന്നോടൊത്ത് കഴിയാൻ ആഗ്രഹമുണ്ടോ..

 

അതുകൊണ്ടല്ലേ ഞാൻ പറയുന്നത്…

അവിടെ വന്നു ജീവിക്കൂ.. ആ അമ്മമ്മയ്ക്ക് സന്തോഷമാകട്ടെ..എങ്കിൽ ഞാൻ വരാം…

 

ജാക്സന്റെ മാതാപിതാക്കൾക്ക് അറിയാം അവൻ ശുദ്ധനാണ്… പക്ഷേ ജീവിത സാഹചര്യങ്ങൾ ഒരാളെ കുറ്റകൃത്യത്തിലേക്കും എപ്പോഴും അതിന്റെ സംശയത്തിന്റെ നിഴലിലേക്ക് ആൾക്കാരെ തള്ളിക്കൊണ്ടുപോകുന്ന ഒരു അന്തരീക്ഷത്തിലാണ് താങ്കൾ ജീവിക്കുന്നത്.. ഇവിടെ നിന്നും മാറിയേ പറ്റൂ നല്ലൊരു ജീവിതത്തിനുവേണ്ടി…. അതിനു ഉദാഹരണമാണ് നിരപരാധിയായിട്ടും തന്റെ മകൻ ഗുണ്ടകളുടെ വെട്ടൽക്കേണ്ടി വന്നത്…

 

മോനെ നേഴ്സ് സെലിന് ഇഷ്ടമാണെന്ന് അവർ അറിഞ്ഞു…

 

അവന്റെ ഇഷ്ടവും അവർ അന്വേഷിച്ചു…

 

കാരണം ഈ ക്രിസ്റ്റിയും ലിസിയും പ്രണയ വക്താക്കൾ ആണല്ലോ… പ്രണയത്തെ ഒരിക്കലും കാണാതെ പോകുന്നവർ അല്ലല്ലോ അവർ…

 

ജാക്സൺ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയശേഷം അവർ എല്ലാവരും കൂടി ഭരണങ്ങാനത്തേക്ക് പോയി..

 

 

വല്ല്യമ്മച്ചിയുടെ ആ വലിയ തറവാട്ടിൽ അവർ കഴിഞ്ഞു… മാതാപിതാക്കളുടെയും വല്യമ്മച്ചിടെയും പരിപൂർണ്ണ സമ്മതത്തോടെ ഒരു നല്ല മുഹൂർത്തം നോക്കി ജാക്സനും സെലീനയും ഭരണങ്ങാനം പള്ളിയിൽ വച്ച് മിന്നുകെട്ടി പുലിമേട തറവാട്ടിലേക്ക് കൊണ്ടുവന്നു…

 

 

 

 

 

രചന : വിജയ് സത്യ.

Leave a Reply

Your email address will not be published. Required fields are marked *