ഈയിടെയായി നമ്മുടെ മോൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ എനിക്ക് തോന്നുന്നു ജയേട്ടാ.
രാത്രി കിടക്കാൻ നേരം സുധർമ്മ ജയനോട് പറഞ്ഞു.
അതെന്താ നിനക്കിപ്പോ അങ്ങനെ ഒരു തോന്നൽ.
കോളേജ് വിട്ട് വന്നാൽ ഏത് നേരവും അവൾക്ക് മൊബൈലും കയ്യിൽ പിടിച്ചു ഇരിക്കാനേ നേരമുള്ളൂ. രാത്രി പന്ത്രണ്ടു ആയാലും ഉറങ്ങില്ല. വല്ല ചുറ്റിക്കളിയും ഉണ്ടോ എന്നാണ് എന്റെ സംശയം.
നിനക്ക് ഭ്രാന്ത് ഉണ്ടോ സുധേ. ഈ പ്രായത്തിലെ പിള്ളേർ അൽപ്പ സ്വല്പം മൊബൈൽ ഒക്കെ ഉപയോഗിച്ചെന്നിരിക്കും. അതിനെ നീ മറ്റെ കണ്ണിലൂടെ കാണേണ്ട ആവശ്യമില്ല. അവൾ എന്റെ മോളാ. എന്റെ മോൾ അങ്ങനെ നീ പറഞ്ഞത് പോലെ വഴി തെറ്റി പോകുന്ന ടൈപ് അല്ല. നീ വെറുതെ എന്റെ കൊച്ചിനെ സംശയിക്കാൻ നിക്കണ്ട.
ജയൻ ദേഷ്യത്തോടെ പറഞ്ഞു.
അല്ലേലും നിങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഇനി അവൾ എന്തേലും ഒപ്പിച്ചോണ്ട് വന്നാലും എന്റെ മെക്കിട്ട് കേറാൻ വന്നേക്കരുത്, പറഞ്ഞേക്കാം.
കലിതുള്ളി കൊണ്ട് സുധർമ്മ കട്ടിലിന്റെ മറു വശത്തേക്ക് കിടന്നു.
ജയന്റെയും സുധർമ്മയുടെയും ഒരേയൊരു മകളാണ് വേണി. ബി എ മൂന്നാംവർഷ വിദ്യാർഥിനിയാണ് അവ. കോളേജിൽ കൂടെയുള്ള കുട്ടികൾക്കൊക്കെ മൊബൈൽ ഉണ്ടെന്നു പറഞ്ഞു അവളും ജയനോട് കോളേജിൽ പോയി തുടങ്ങിയപ്പോൾ മുതൽ ഒരെണ്ണം ആവശ്യപ്പെടുന്നുണ്ടായിരുന്നു.
മോൾക്ക് ഇപ്പൊ മൊബൈൽ ഒന്നും വാങ്ങി കൊടുക്കേണ്ട എന്ന് പറഞ്ഞ് സുധർമ വിലക്കിയെങ്കിലും വേണിയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ജയൻ അവളുടെ 19 ആം പിറന്നാളിന് ഒരു അടിപൊളി മൊബൈൽ സമ്മാനിച്ചു.
ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പോക പോകേ വേണി ഏത് സമയവും മൊബൈലും പിടിച്ച് ഇരിക്കുന്നത് പതിവായി. രാത്രി വൈകിയും അവൾ ആരോടൊക്കെയോ ചാറ്റ് ചെയ്തു കൊണ്ടിരുന്നു. ചോദിക്കുമ്പോൾ പറയും പഠിക്കുകയാണ് ഫ്രണ്ട്സ്നോട് സംസാരിക്കുകയാണ് എന്നൊക്കെ.
മകളുടെ മാറ്റത്തിൽ ആദ്യം സംശയം തോന്നിയത് സുധർമ്മയ്ക്കാണ്. പലതവണ ജയനോട് അത് സൂചിപ്പിച്ചെങ്കിലും ഇതുതന്നെയായിരുന്നു അയാളുടെ പ്രതികരണം. മകളുടെ മേൽ അയാൾക്ക് അത്രയും വിശ്വാസമായിരുന്നു.
ജയനും സുധർമയും പരസ്പരം വഴക്കിട്ട് കടലിന്റെ ഇരുവശങ്ങളിലുമായി കിടക്കുമ്പോൾ വേണി മുകളിലെ തന്റെ മുറിയുടെ വാതിൽ തുറന്ന് ബാൽക്കണിയിൽ ആരുടെയോ വരവും കാത്തിരുന്നു.
കോളേജിൽ വേണിയുടെ സീനിയർ ആയി പഠിച്ചിരുന്ന അഖിലുമായി അവൾ കുറച്ചു നാളായി പ്രണയത്തിലാണ്. ഇന്ന് രാത്രി അവൻ അവളുടെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്.
രാത്രി 12 മണി കഴിഞ്ഞപ്പോൾ ബൈക്ക് അവളുടെ വീടിന് കുറച്ചു മുൻപിലായി വച്ചതിനു ശേഷം അഖിൽ മതിൽ ചാടി വേണിയുടെ വീട്ടിലേക്ക് പ്രവേശിച്ചു.
അവൻ വരുന്നത് കണ്ടതും അവൾ ഉത്സാഹത്തോടെ പോയി ടെറസിന്റെ വാതിൽ തുറന്നിട്ടു.
പുറത്തെ സ്റ്റെപ്പ് വഴി കയറി ടെറസിന്റെ വാതിലിലൂടെ ഉള്ളിലേക്ക് കടന്ന് അവളുടെ അടുത്തേക്ക് അവൻ വന്നു.
അഖിലേട്ടൻ എന്താ ലേറ്റ് ആയത്. ഞാൻ എത്ര നേരമായി നോക്കിയിരിക്കുന്നെന്ന് എന്നറിയോ?
പരിഭവത്തിൽ അവൾ ചോദിച്ചു.
വീട്ടിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇറങ്ങണ്ടേ പെണ്ണേ.
അഖിൽ പ്രണയത്തോടെ വേണിയെ കെട്ടിപ്പിടിച്ചു.
ഇവിടെ ഇങ്ങനെ നിൽക്കേണ്ട വാ നമുക്ക് റൂമിലേക്ക് പോകാം.
നിന്റെ അച്ഛനും അമ്മയും ഒന്നും ഈ സമയം ഇങ്ങോട്ട് കയറിവരില്ലല്ലോ അല്ലേ.
അഖിൽ മെല്ലെ ചോദിച്ചു.
അവരൊക്കെ നേരത്തെ കിടന്നു. അതുകൊണ്ട് ആരും ഇങ്ങോട്ട് വരും എന്ന പേടിയൊന്നും അഖിലേട്ടന് വേണ്ട.
അവൾ അവനെയും കൂട്ടി മുറിയിലേക്ക് പോയി.
ഒത്തിരി കാത്തിരുന്ന് അവർ ആശിച്ചു കൊതിച്ച് കിട്ടിയ ആ നിമിഷങ്ങൾ ഇരുവരും ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു.
വേണി… നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് അടുത്ത് കാണുമ്പോൾ എനിക്ക് കൺട്രോൾ തീരെ കിട്ടുന്നില്ല. ആദ്യമായിട്ടല്ലേ നമ്മൾ ഇത്രയും അടുത്ത് കാണുന്നത് തന്നെ.
കൊതിയോടെ അവൻ അവളുടെ ശരീരത്തിൽ ആകമാനം കണ്ണുകൾ പായിച്ചു.
അവന്റെ നോട്ടത്തിൽ വേണി നാണം കൊണ്ട് പൂത്തുലഞ്ഞുപോയി.
ഇങ്ങനെ നോക്കല്ലേ അഖിലേട്ടാ എനിക്ക് നാണം വരുന്നു.
നാണം കൊണ്ട് കൂമ്പിയ അവളുടെ മുഖം അവൻ മെല്ലെ പിടിച്ചുയർത്തി. പിന്നെ പതിയെ അഖിൽ വേണിയുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു.
അവൾ അവന്റെ ചുംബനത്തിൽ ഒരു നിമിഷം ലയിച്ചിരുന്നു പോയി. പിന്നെ പതിയെ പതിയെ അവന്റെ കരങ്ങൾ അവളുടെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മൃദുലമായ അവളുടെ മാറിടങ്ങളെ ഞെരിച്ചമർത്തിക്കൊണ്ട് അഖിലിന്റെ കൈകൾ അവളുടെ ഉടലിലൂടെ തഴുകി ഇറങ്ങി.
ആദ്യമായി അറിയുന്ന പുരുഷന്റെ സ്പർശനത്തിൽ വേണി തരളിതയായി.
അഖിൽ വേണിയെ എടുത്ത് കട്ടിലിലേക്ക് മെല്ലെ കിടത്തിയിട്ട് അവളുടെ വസ്ത്രങ്ങളെല്ലാം പതിയെ അഴിക്കാൻ തുടങ്ങി.
എന്റമ്മേ എന്തൊരു സ്ട്രെക്ചർ ആടി പെണ്ണെ നിന്നെ കാണാൻ. നിന്നെ മൊത്തത്തിൽ കടിച്ചു തിന്നാൻ തോന്നുന്നുണ്ട് എനിക്ക്.
പൂർണ്ണനഗ്നയായ അവളുടെ ശരീരത്തിൽ നോക്കിക്കൊണ്ട് അഖിൽ കൊതിയോടെ പറഞ്ഞു. അവന്റെ കണ്ണുകളിൽ കാമം കത്തി നിന്നു.
വേണി പെട്ടെന്ന് ബെഡ്ഷീറ്റ് കൊണ്ട് തന്റെ ദേഹം മറച്ചു. അഖിൽ ഷീറ്റ് മാറ്റി അവളുടെ ശരീരത്തിലേക്ക് പടർന്നു കയറി.
ജയേട്ടാ നമുക്കൊന്ന് മോളുടെ മുറി വരെ ചെന്ന് നോക്കാം. എനിക്കെന്തോ മനസ്സിനൊരു അസ്വസ്ഥത പോലെ. അവൾ ഫോണിൽ നോക്കി ഇരിക്കുകയാണെങ്കിൽ ഇപ്പോൾ തന്നെ അത് പിടിച്ചു വാങ്ങിയേക്കണം. അടുത്ത മാസം മുതൽ പെണ്ണിന് ഫൈനൽ എക്സാം തുടങ്ങുകയാണ്. ഇങ്ങനെ പോയാൽ പെണ്ണ് തോറ്റു പോകും. അതുകൊണ്ട് നിങ്ങൾ എന്നോടുള്ള ദേഷ്യം മാറ്റിവെച്ച് പെണ്ണിനെ പറഞ്ഞ് ഉപദേശിക്കാൻ നോക്ക്.
ഉറക്കം വരാതെ കിടന്ന സുധർമ ഭർത്താവിനോട് പരാതിപ്പെട്ടു.
അവളുടെ പരാതി കേട്ട് മടുത്ത ജയൻ രണ്ടും കൽപ്പിച്ച് എഴുന്നേറ്റ് ഭാര്യയെ യും കൂട്ടി മുകളിലേക്ക് നടന്നു.
വേണിയും അഖിലും ആദ്യമായി ഒരുമിച്ച് സമയം ചിലവഴിക്കാൻ കിട്ടിയ അവസരത്തിന്റെ ആവേശത്തിൽ ഡോർ അടയ്ക്കാൻ മറന്നുപോയതിനാൽ മുകൾ നിലയിലേക്ക് കയറി വന്ന ജയനും സുധർമ്മയും ചാരി കിടന്ന് വാതിൽ തുറന്ന് വേണിയുടെ മുറിയിലേക്ക് പ്രവേശിച്ചു.
കൈനീട്ടി സ്വിച്ച് ഇട്ടതും മുറിയിൽ വെളിച്ചം വന്നു. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞതിന്റെ അമ്പരപ്പിൽ തലയിൽ നിന്നും പുതപ്പ് മാറ്റി നോക്കിയ അഖിലും വേണിയും അവരെ കണ്ട് ഒരുപോലെ ഞെട്ടി.
അർദ്ധരാത്രി മകളുടെ മുറിയിൽ ഒരു അന്യ പുരുഷനെ കണ്ട് അവർ ഇരുവരും നടുങ്ങിത്തരിച്ചു. മകളിൽ നിന്നും ഇത്തരം ഒരു പ്രവർത്തി അവർ പ്രതീക്ഷിച്ചത് അല്ലായിരുന്നു. പൂർണ്ണ നഗ്നയായി മറ്റൊരുത്തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന മകളെ കണ്ട് ജയൻ മുഖം തിരിച്ചു. ഭീതിയോടെ വേണി പുതപ്പുകൊണ്ട് ശരീരം മുടി തന്റെ നഗ്നത മറച്ചു.
ഏതവനാടി ഇവൻ… നിന്നെ കോളേജിൽ പഠിപ്പിക്കാൻ വിടുന്നത് ഇതിനായിരുന്നോ.
സുധർമ പാഞ്ഞു വന്ന് മകളെ തല്ലി.
ആരാടാ നീ, പറയടാ ചെറ്റ… നിനക്കെന്താടാ എന്റെ മോളുടെ മുറിയിൽ കാര്യം.
അഖിലിനെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്തുകൊണ്ട് ജയൻ അലറി.
നിങ്ങളെന്റെ അടുത്ത് കൂടുതൽ ഷോ കാണിക്കണ്ട, നിങ്ങളുടെ മോളു വിളിച്ചിട്ട ഞാൻ ഇങ്ങോട്ട് വന്നത്. അവള് വാതിൽ തുറന്നു തരാതെ എനിക്ക് ഈ വീടിനുള്ളിൽ കയറാൻ പറ്റില്ലല്ലോ. അതുകൊണ്ട് മര്യാദയ്ക്ക് എന്നെ വിടുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ അതിന്റെ നാണക്കേട് നിങ്ങൾക്കും നിങ്ങളുടെ മോൾക്കും തന്നെയാണ്.
അത് പറഞ്ഞു കൊണ്ട് അയാളെ തള്ളി മാറ്റി വസ്ത്രം ധരിച്ചു കൊണ്ട് യാതൊരു കൂസലും ഇല്ലാതെ അഖിൽ പുറത്തേക്ക് ഇറങ്ങിപ്പോയി.
നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇവളുടെ പോക്ക് ശരിയല്ല എന്ന്. അപ്പോൾ നിങ്ങൾക്ക് അതൊന്നും മൈൻഡ് ഇല്ലായിരുന്നു. ഇപ്പോ കണ്ടല്ലോ മോള് പഠിച്ച് പഠിച്ചു ഏത് അറ്റം വരെ എത്തിയെന്ന്. പക്ഷേ ഇവൾ ഇത്രയും തരംതാഴ്ന്ന് പോയെന്ന് ഞാനും അറിഞ്ഞില്ല.
വേണിയെ ആഞ്ഞ് തല്ലി ക്കൊണ്ട് സുധർമ്മ കരഞ്ഞു.
തന്നെ നിഷ്ക്കരണം തള്ളിപ്പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ അഖിലിനെ കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു വേണി. അവൾക്ക് അവനോട് സത്യസന്ധമായ പ്രണയമായിരുന്നു.. എന്നാൽ ഒരു പ്രശ്നം വന്നപ്പോൾ തന്നെ തനിച്ചാക്കി പോയ തന്നോട് അവനുള്ളത് കേവലം ശരീരത്തോടുള്ള പ്രണയമായിരുന്നു എന്ന് അവൾ ആ നിമിഷം തിരിച്ചറിയുകയായിരുന്നു.
അച്ഛാ അമ്മേ എന്നോട് ക്ഷമിക്ക്… എനിക്കൊരു അബദ്ധം പറ്റിപ്പോയി. ഇനി നിങ്ങൾ പറയുന്നതുപോലെ ഞാൻ കേട്ടോളാം. ഒരു തെറ്റും ഞാൻ ഇനി ചെയ്യില്ല.
അച്ഛന്റെയും അമ്മയുടെയും കാൽക്കൽ വീണു അവൾ ക്ഷമ ചോദിച്ചു.
നിന്നെ പറ്റി നിന്റെ അമ്മ പലപ്പോഴും പരാതി പറഞ്ഞപ്പോഴൊക്കെ ഞാൻ നിന്റെ സൈഡിൽ നിന്നിട്ടേ ഉള്ളൂ. അത്രയ്ക്ക് വിശ്വാസമായിരുന്നു മോളെ നിന്നെ അച്ഛന്. ആ വിശ്വാസമാണ് നീ ഇല്ലാതാക്കിയത്. നിന്നെ കാണുന്നത് തന്നെ എനിക്ക് ഇപ്പോൾ വെറുപ്പാണ്.
ജയൻ അറപ്പോടെ മുഖം വെട്ടിച്ച് താഴേക്ക് ഇറങ്ങി പോയപ്പോൾ വേണി കരഞ്ഞു.
ആ രാത്രി മകളെ തനിച്ചാക്കി പോയാൽ അവൾ വല്ല അബദ്ധവും കാണിച്ചാലോ എന്ന് കരുതി സുധർമ അവളോടൊപ്പം ആ മുറിയിൽ തന്നെ തങ്ങി.
ഇരുളിൽ കണ്ണുകൾ തുറന്നു വച്ച് കിടക്കുമ്പോൾ സുധർമയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. അതേസമയം തനിക്ക് പറ്റിയ തെറ്റ് ഓർത്ത് കുറ്റബോധം കൊണ്ട് നീറി നീറി അച്ഛനോടും അമ്മയോടും മനസ്സിൽ മാപ്പ് പറഞ്ഞു കണ്ണുതുറന്ന് കിടക്കുകയായിരുന്നു വേണിയും.
നന്നായി ജീവിച്ചു കൊണ്ടിരുന്ന ആ കൊച്ചു കുടുംബത്തിന്റെ താളം അന്നത്തോടെ തെറ്റി.. ഇനി എന്നാണ് എല്ലാം പഴയപോലെ ആകുന്ന അവർക്ക് അറിയില്ലായിരുന്നു
അഞ്ജലി