വിവാഹ തലേന്ന് ചേച്ചി ഒളിച്ചോടിയപ്പോൾ അനിയത്തിയെ കെട്ടിയ ചെറുക്കൻ
=================================
.
.
സെബാൻ കപ്പലിന്റെ വേഗത നോട്ടിക്കൽ മൈൽ ക്രമത്തിൽ കുറച്ച് തിരത്തോട്ടടുപ്പിച്ചു… തുടർച്ചയായി 36 മണിക്കൂർ ഓടിയിട്ടാണ് ഇവിടെ എത്തിയത്…
അർജന്റീനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ടൂറിസ്റ്റ് സഞ്ചാരികളെയും കൊണ്ട് പുറപ്പെട്ട ആ ഉല്ലാസ കപ്പൽ സൗത്ത് ഫെസഫിക് ഓഷ്യൻ വഴി ന്യൂസിലാൻഡ് തീരത്ത് എത്തിയപ്പോൾ പതിവുപോലെ അവിടെ നങ്കൂരമിട്ടു… കപ്പൽ സഞ്ചാരികൾക്ക് ഒരു ഇടത്താവളം ആണ് ന്യൂസിലാൻഡ്… 12 മണിക്കൂർ അവിടെ ഹോൾട്ട് ആണ് ആ കപ്പൽ.. ആ സമയത്താണ് പലരും തങ്ങൾക്ക് ആവശ്യമുള്ള പലതും സിറ്റിയിൽ ഇറങ്ങി പർച്ചേസ് ചെയ്തു തിരികെ കയറുന്നത്..
മലയാളിയായ സെബാസ്റ്റ്യൻ ജോയ്ക്ക് ചെറുപ്പം മുതലേ കപ്പൽ കമ്പമാണ്.. അവന്റെ ഇഷ്ടപ്രകാരമാണ് നാട്ടിലെ പഠനം കഴിഞ്ഞ ഉടനെ കപ്പലോട്ടം പഠിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ നെതർലാൻഡിലേക്ക് അവനെ അയച്ചതു…
അവിടുത്തെ ഈജിയൻ സൈലിംഗ് സ്കൂളിൽ നിന്നും ട്രെയിൻ ചെയ്ത അവർ നല്ലൊരു കപ്പിത്താൻ ആയി മാറി.. ആ കമ്പനി തന്നെ സെബാനു പ്ലേസ്മെന്റ് നൽകി. അങ്ങനെയാണ് ഈ യൂറോപ്പ്യൻ ഉല്ലാസ നൗകയുടെ കപ്പിത്താനായത്..
സെബാൻ തന്റെ ക്യാബിനിൽ ചെന്നു. ഫോൺ റേഞ്ച് ഫുള്ളാണ്… അവനു ആശ്വാസമായി.. ലിജിയെ വിളിക്കാം..
ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ വിവാഹം കഴിക്കണമെന്ന അമ്മച്ചിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലിജിയെ പെണ്ണ് കാണാൻ പോയത്… കണ്ടു ഇഷ്ടപ്പെട്ടു എൻഗേജ്മെന്റ് നടന്നു.. അടുത്ത ലീവിന് നാട്ടിൽ എത്തിയാൽ മനസ്സമ്മതവും മിന്നുകെട്ടും വിവാഹവും..
പോരുമ്പോൾ നമ്പർ ഒക്കെ കിട്ടി… ആദ്യത്തെ കുറച്ചുദിവസത്തിനുള്ളിൽ തന്നെ ലക്ഷ്യമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ സെബാനു ആയി…
കപ്പലുമായി കടലിലേക്ക് ഇറങ്ങി പുറപ്പെട്ടാൽ പിന്നെ റേഞ്ച് കിട്ടാൻ പാടാണ്..
അങ്ങനെ ഈ ഒരാഴ്ച അവളുമായി കോൺടാക്ട് ചെയ്യാൻ സാധിച്ചില്ല..
അപ്പോൾ അവൾ മറ്റൊരു കോളിൽ ആയിരുന്നു…
തന്റെ കോള് കാണുമ്പോൾ ലിജി വേഗം എടുക്കും എന്ന് കരുതി… വാട്സ്ആപ്പ് കോളിംഗ് ബിസിയാണ്.. തിരിച്ചു വിളിക്കും എന്ന് കരുതി സെബാൻ കുറച്ചുനേരം വെയിറ്റ് ചെയ്തു..
വീണ്ടും ശ്രമിച്ചപ്പോഴും അവൾ ബിസിയായിരുന്നു…
അപ്പോഴാണ് സബാൻ ഓർത്തത്…അവളുടെ അമ്മയുടെ നമ്പർ ഉണ്ട്.. അതിലേക്ക് വിളിക്കാം..
അതിൽ റിങ് ചെയ്ത ഉടനെ ലിജിയുടെ അനിയത്തി മറിയ ഫോൺ എടുത്തു…
ഹലോ ആരാ…
ആരാ ലിജി ആണോ…
അല്ല ഞാൻ മറിയയാണ് ഇതാരാ.
ഞാൻ സെബാൻ ലിജിയെ കെട്ടാൻ പോകുന്ന ചെറുക്കൻ..
അവൾ കുറെ നേരമായി ബിസിയാ അതുകൊണ്ടാ ഇതിൽ വിളിച്ചത്..
ആ…. സെബിചേട്ടനാണോ… അതെ ചേട്ടാ ചേച്ചി കൊച്ചച്ചനോട് മിണ്ടി കൊണ്ടിരിക്കുകയാണ്..
ആണോ.. എനിക്ക് ഉൾക്കടലിൽ ഒന്നും റെയിഞ്ച് കിട്ടില്ല ഞാനിപ്പോൾ ന്യൂസിലാൻഡിൽ എത്തി. ഇപ്പോഴാ അവളെ വിളിക്കാൻ പറ്റിയത്..
ഇന്ന് രാത്രിയോടുകൂടി ഇവിടുന്ന് വിടും പിന്നെ ഓസ്ട്രേലിയയിലെത്താതെ വിളിക്കാൻ പറ്റില്ല….
ആണോ സെബാൻ ചേട്ടാ.. ഞാനിപ്പോ തന്നെ ലിജിചേച്ചിക്ക് കൊടുക്കാവേ ഫോൺ…
അങ്ങനെ മറിയ ഫോൺ കൊണ്ടുപോയി ലിജിക്ക് കൊടുത്തു… അവർ ഉദാസിനതയോടെ മറിയ നൽകുന്ന ഫോൺ കൈകൊണ്ട് തട്ടിമാറ്റി കൊണ്ടുപോയെന്ന് അനിയത്തിയോട് അംഗ്യം കാണിച്ചു…
പക്ഷേ മറിയ കൂട്ടാക്കിയില്ല അവൾ… ഋതുവിനോട് സംസാരിക്കുന്നത് ചേച്ചിയുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി പകരം സെബാൻ ലൈനിൽ ഉള്ള ഫോൺ കൊടുത്തു..
അനിയത്തിയുടെ പരക്രമം കണ്ടപ്പോൾ പിന്നെ ലിജീക്ക് അനുസരിക്കാതെ നിവൃത്തിയില്ല..
മിനിയമ്മയുടെ മകൻ ഋതു എന്ന നാട്ടിൽ തന്നെയുള്ള യുവാവുമായുള്ള പ്രണയബന്ധം മറിയയ്ക്ക് അറിയാം.. അതുകൊണ്ട് മറിയയെ ദേഷ്യം പിടിപ്പിച്ചാൽ എല്ലാം പൊളിയും..
ഫോൺ ലിജിയുടെ കയ്യിൽ കൊടുത്തപ്പോൾ മറിയ പതുക്കെ പറഞ്ഞു..
ചേച്ചി ബിസി ആയത്,കൊച്ചച്ചൻ വിളിച്ചത് കൊണ്ടാണെന്ന് പറഞ്ഞിരുന്നു സബാൻ ചേട്ടനോട്.. ചേച്ചി അങ്ങനെ പറഞ്ഞാൽ മതി തൽക്കാലം..
ലിജി ഫോൺ ചെവിയോട് ചേർത്ത്
ഹലോ വച്ചു..
ഹലോ ലിജി ഇത് ഞാൻ സെബാൻ.. ഞാനെത്ര നേരമായിരുന്നു വിളിക്കുന്നത് കിട്ടുന്നില്ലല്ലോ എന്തെടുക്കുകയാണ്…
ചേട്ടാ ഞാൻ കൊച്ചച്ചനോട് മിണ്ടുകയായിരുന്നു… കൊച്ചച്ചൻ ഒരിടത്ത് പോയി കുടുങ്ങി… വഴി പറഞ്ഞു കൊടുക്കുകയായിരുന്നു..
ഓ അത് സാരമില്ല… ഞാനിപ്പോൾ ന്യൂസിലാൻഡിലാണ് ഇനി നേരെ ഓസ്ട്രേലിയയിലേക്ക്.. മൂന്നുദിവസം കഴിഞ്ഞ് അവിടെ എത്തും.. പിന്നെ രണ്ടു ദിവസം ഫ്രീയാണ്… അന്ന് ഇഷ്ടംപോലെ വിളിക്കാം… ഇപ്പോഴും 12 മണിക്കൂർ ഫ്രീയാണ് കേട്ടോ…
അങ്ങനെ സെബാന്റെ കോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നപോലെ ഋതുവുമായി പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന അവളുടെ രസ ചരട് മുറിഞ്ഞതിലുള്ള ദേഷ്യം ഉള്ളിലൊതുക്കി നീരസത്തോടെ ആ ഓ എ എന്ന് മാത്രം സെബാൻ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ടിരുന്നു ലിജി…
എങ്കിലും സെബാൻ ഒരു മണിക്കൂറോളം അവളോട് സംസാരിച്ചു.. സംസാരിച്ചു എന്ന് വേണമെങ്കിൽ പറയാം…
കോൾ വച്ചപ്പോൾ
മറിയ ചോദിച്ചു…
ചേച്ചിക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ ആ പാവത്തിന് ഇട്ടു വട്ടം കറക്കുന്നത്… എൻഗേജിന് മുൻപ് പറയാമായിരുന്നില്ലേ… ഇനിയിപ്പോൾ മനസമ്മതവും മിന്നുകെട്ടും ഒക്കെ വരുന്നു.. ഇങ്ങനെ പോയാൽ ചേച്ചി എന്ത് ചെയ്യാം… ആ ഋതു ഏട്ടനെ വിട്ടുകൂടെ..
നാട്ടിലെ എല്ലാ കൊള്ളരുതായ്മയിലും മുന്നിൽ നിൽക്കുന്ന അയാളെ തന്നെ വേണോ ഇങ്ങനെ വട്ടം ചുറ്റി പ്രണയിക്കാൻ.. കുറെ നാളായല്ലോ ഇത്.. എന്താ ഉദ്ദേശം.. ആ പാവത്തിനെ വഞ്ചിക്കാനാണോ.. പരിപാടി.. കടലിലൂടെ സഞ്ചരിക്കുന്ന അങ്ങേർക്ക് മൊബൈലിൽ വല്ലപ്പോഴും കിട്ടുന്ന റേഞ്ച്.. ആ നേരത്തെങ്കിലും മര്യാദയ്ക്ക് സംസാരിക്കാൻ പാടില്ലേ… പുള്ളി എന്ത് കരുതും..
എന്തുവേണമെങ്കിലും കരുതട്ടെ… നീ ഇതിൽ ഇടപെടേണ്ട…
അപ്പോൾ പേരിനൊരു ഭർത്താവും അയാളെ പൊട്ടനാക്കി ചേച്ചിക്ക് ഇവിടെ പ്രേമിച്ച് സുഖിക്കാനാണ് പരിപാടി അല്ലേ …
ഇതൊന്നും ശരിയല്ല കേട്ടോ…
തേ…മറിയ എന്നെ വെറുതെ ചുമ്മാ ചൂടുപിടിപ്പിക്കല്ലേ… അന്ന് ഈ കുരിപ്പ് പ്പിടിച്ച ഋതു കുറച്ചു ദിവസം പിണങ്ങിയപ്പോൾ ആ സമയത്ത് വന്ന ആലോചനയിൽ ചുമ്മാതെ കെണിഞ്ഞു പോയതാണ്… ഇപ്പോൾ എങ്ങനെ തലേ ഊരണം എന്ന് അറിയാതിരിക്കുകയാണ് ഞാൻ..
ഓ അത് ശരി…. അപ്പോൾ…സെബിചേട്ടന്റെ മാതാപിതാക്കൾക്കും സെബാനും ഗംഭീരമായി ഇവിടെ എൻഗേജ് നടത്തി ഇവിടുത്തെ അപ്പച്ഛനും നമ്മളും കൊടുത്ത വാക്ക്…?
അതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇപ്പോൾ കിടന്നു ഉരുകുന്നത്…?
ലിജി ദേഷ്യത്തിൽ ഒരു പ്രത്യേക ശബ്ദത്തിൽ കരഞ്ഞുകൊണ്ട് പറഞ്ഞു…
ഇതൊരു വഴിക്ക് പോവില്ല മറിയയ്ക്ക് തോന്നി…
മറിയയ്ക്ക് സബാന ഓർത്തപ്പോൾ വലിയ സങ്കടമായി… എന്തൊരു സ്നേഹമുള്ള ഏട്ടനാണ്… ചേച്ചിക്ക് നല്ല മാച്ച് ആയിരുന്നു… നല്ലൊരു ജീവിതം കൈവന്നിട്ടും ചേച്ചിക്ക് ഇപ്പോഴും ആ പഴയ പ്രണയചൂടിലാണ്… അവൻ അത്ര കൊള്ളില്ലെന്നെ… ഈ ഋതുവിന്റെ അപ്പൻ ഒരു ഹൗസ് ബോട്ട് സ്വന്തം ഉണ്ടായ ആളായിരുന്നു.. കായലോരത്ത് വിനോദത്തിനും വിശ്രമത്തിനും എത്തുന്ന തദ്ദേശീയരും അപൂർവ്വം ചില ടൂറിസ്റ്റുകളെയും കയറ്റി കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അയാളും കുടുംബവും കഴിയുന്നത്.. ഈയിടെ അയാൾ മരിച്ചപ്പോൾ തൊട്ടു ഈ ഋതുവാണ് ആ ഹൗസ് ബോട്ടു ഇപ്പോൾ ഓടിക്കുന്നത്..
തന്റെ കുഞ്ഞനാളിലെ അറിയാം ചേച്ചിയുമായി പ്രണയത്തിലാണ് ഈ ഋതു..
പക്ഷേ ഈ അടുത്ത് എന്തോ ഒരു അഭിപ്രായവ്യത്യാസത്തിന് ചേച്ചി ഋതുവുമായികുറച്ചുനാൾ പിണങ്ങിയിരുന്നപ്പോഴാണ് സെബാസ്റ്റ്യൻ ജോ എന്ന് കപ്പിത്താൻ വിവാഹാലോചനമായി വരുന്നത്..
ചേച്ചിയുടെ പ്രണയ ബന്ധങ്ങൾ ഒന്നും അറിയാതിരുന്ന അപ്പച്ചനും അമ്മച്ചിയും ആ വിവാഹത്തിന് ഒരുക്കം കൂട്ടി..അടുത്ത അവധിക്ക് സെബാൻ ചേട്ടൻ വന്നാൽ ചേച്ചിയുമായുള്ള വിവാഹം സ്വപ്നം കണ്ടാണ് അവർ ഇരിക്കുന്നത്…
കടൽ തിരമാലകളെ മുറിച്ച് ഓരോ തീരത്ത് അണയുന്ന കപ്പലിനെ പോലെ തന്റെ ജീവിതവും ഒരു നല്ല തീരത്താണ് എന്ന് മോഹം കൊണ്ടായിരിക്കും ഈ സബാൻ ചേട്ടനും ഓരോ ദിനവും തള്ളി നീക്കുന്നത്..
അതൊക്കെ വൃഥാവിൽ ആണെന്ന് അറിയുമ്പോൾ.. ഒരുപക്ഷേ ചേച്ചി ഈ വിവാഹത്തിൽ നിന്നും പിന്മാറിയാൽ അയാൾക്കത് എന്ന് മാത്രം ഷോക്ക് ആയിരിക്കും.. പാവം സെബാൻ ചേട്ടൻ ഓർത്തപ്പോൾ മാറിയ സങ്കടം തോന്നി..
അവൾ അമ്മച്ചിയുടെ ഫോൺ എടുത്ത് നേരത്തെ വന്ന ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..
ഒന്ന് രണ്ട് റിംഗ് ആയുള്ളൂ അപ്പോഴേക്കും സെബാൻ കോൾ എടുത്തു..
ഹലോ ലിജിയാണോ..
അല്ല ഞാൻ മറിയയാണ്..
എന്താ മറിയ…
സെബാൻ ചേട്ടാ..നിങ്ങളുടെ കപ്പലിൽ എത്ര ആൾക്കാർ ഉണ്ടാകും..
ഇത് വലിയ കപ്പൽ അല്ല.. ഒരു ഉല്ലാസ് നൗകയാണ്… ഇതിൽ 150 ആൾക്കാരാണ് പാസഞ്ചേഴ്സ് ഉണ്ടാവുക… മോട്ടൽറസ്റ്റോറന്റ്, ബാർ ക്ലബ്ബ്, ഡാൻസ് ഹബ്ബ്, കാസിനോ ഗെയിംസ് ഹാൾ അങ്ങനെ പല വിനോദ കേന്ദ്രങ്ങളും ഇതിനുള്ളിൽ ഉണ്ട്..
ആണോ എന്ത് രസമായിരിക്കും അല്ലേ അതിനുള്ളിൽ…
അവൾ കൊതിയോടെ ചോദിച്ചു…
അതേ… വളരെ എന്റർടൈൻമെന്റ് ആണ്… എൻജോയ് ചെയ്യാനും വിശ്രമിക്കാനും പറ്റിയ ഒരു മൊബൈൽ ട്രിപ്പ്..
പിന്നെയും ഏറെ നേരം മറിയ പലതും ചോദിച്ചും പറഞ്ഞു സെബാനോട് സംസാരിച്ചു..
പാവം ചേട്ടൻ എത്ര ശുദ്ധഹൃദയം… അവൾക്ക് തോന്നി..
അന്ന് പിന്നീട് പല സമയത്ത് വിളിച്ചപ്പോഴൊക്കെ ലിജിയുടെ ഫോൺ ബിസി തന്നെയായിരുന്നു..
ആ സമയത്തൊക്കെ സെബാൻ ലിജിയുടെ അമ്മച്ചിയുടെ ഫോണിൽ വെറുതെ മിസ്സ് അടിക്കും..അപ്പോൾ മറിയയായിരിക്കും തിരിച്ച് അങ്ങോട്ട് വിളിച്ചു പിന്നീട് സംസാരിക്കുന്നത്..
ലിജിയുമായുള്ള എൻഗേജ്മെന്റിനുശേഷം നാട്ടിൽ നിന്നും കപ്പൽ കയറി എത്തിയ ആദ്യത്തെ ഒരാഴ്ച കാണിച്ച മനോഭാവമല്ല ലിജിയുടെ ഇപ്പോഴത്തെതെന്നു സെബാനു തോന്നി… നാട്ടിലുള്ള ഒരുപാട് കാര്യങ്ങൾ ന്യൂസിലൂടെ അറിയുന്ന സെബാന് അതിൽ ചില പന്തുകേടുകൾ തോന്നാതിരുന്നില്ല..
എങ്കിലും അവൻ അത് പുറമേ അറിയിച്ചില്ല..
കപ്പൽ ന്യൂസിലാന്റിൽ നിന്നും ഹോൾട്ട് കഴിഞ്ഞ് പുറപ്പെട്ടു മൂന്ന് ദിവസത്തിന് ശേഷം ഓസ്ട്രേലിയയിൽ എത്തിയപ്പോൾ കിട്ടിയ സമയങ്ങളിലും സെബാൻ ലിജിയെ വിളിച്ചു കൊണ്ടിരുന്നു..
അവൾക്ക് തോന്നുന്ന ചില നേരങ്ങളിൽ ഫോണെടുക്കും.. പ്രത്യേകിച്ച് ഒന്ന് ചോദിക്കാനോ പറയുവാനോ സെബാന്റെ അവസ്ഥകളെക്കുറിച്ച് എന്തെങ്കിലും അറിയുവാൻ അവൾ താല്പര്യം പ്രകടിപ്പിച്ചില്ല..
എസ് എന്നോ നോ എന്നോ മാത്രം പറഞ്ഞ് അവൾ ഒരു ഔപചാരികമായ സംഭാഷണം എന്ന നിലയിൽ സെബാന്റെ വിളികളെ കണ്ടു..
സെബാനും അതത്ര കാര്യമാക്കിയില്ല.. എന്തെങ്കിലും മൂഡ് ഓഫ് ആയിട്ടുണ്ടാവും.. നാട്ടിൽ ചെന്ന് ഒക്കെ പറഞ്ഞ് നേരായാക്കി എടുക്കണം.. ഇപ്പോഴത്തെ കുട്ടികളല്ലേ…
ഈ കാലയളവിൽ മറിയ എന്ന ലിജിയുടെ അനിയത്തിയെ കൂടുതൽ മനസ്സിലാക്കാനും അവളോട് കുറെ നേരം സംസാരിക്കാനും പറ്റി…
മാസങ്ങൾ കഴിഞ്ഞപ്പോൾ
സെബാനു ലീവ് കിട്ടി… നാട്ടിലെത്തി…
ലിജിയുടെ മാതാപിതാക്കൾ വിവാഹത്തിനു വേണ്ടുന്ന ഒരുക്കങ്ങൾ തുടങ്ങി..
ഇടയിൽ കിട്ടിയ ഒരു ഞായറാഴ്ചയിൽ ലിജിയും സെബാനും പള്ളിയിൽ വെച്ച് തമ്മിൽ കണ്ടുമുട്ടി സംസാരിച്ചു..
വിവാഹത്തിന്റെ തലേന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലിജിയും ഋതുവും ഒളിച്ചോടി…
വിവരം അറിഞ്ഞു ഇരു വീട്ടുകാരും നാണക്കേടായി..
മകൾ ഒളിച്ചോടിയ വിവരം അറിയാതെ ക്ഷണിക്കപ്പെട്ട അതിഥികൾ നാളെ വന്നുചേരും.. വീട്ടിൽ ഗംഭീരമായ വിവാഹ ഒരുക്കമാണ് വിവാഹത്തിനായി ഉണ്ടാക്കിയത്.. ആയിരക്കണക്കിന് ആൾക്കാർക്കുള്ള ഭക്ഷണവും പന്തലുകളും മറ്റു ചമയങ്ങളും.. എല്ലാം വൃഥാവിൽ ആകാൻ പോകുകയാണല്ലോ ഈശോ..
ലിജിയുടെ അപ്പച്ചന് ഇതൊക്കെ ഓർത്തപ്പോൾ ബോധക്കേട് ഉണ്ടായി…
ഞാനെന്തു ചെയ്യും കർത്താവേ.. അയാൾ തന്റെ ജീവനുടുക്കാനായി ഒരു തുണ്ട് കയറിനായി പരതി… ഇതുകണ്ട് അയാളുടെ ഭാര്യ വലിയ വായിൽ നിലവിളിച്ചു..
അതുപോലെതന്നെയായിരുന്നു സബാന്റെ വീട്ടിലും വലിയ ഒരുക്കമായിരുന്നു.. അവരും ഒരുപാട് ആൾക്കാരെ ക്ഷണിച്ചിട്ടുണ്ട്.. യൂറോപ്പിൽ നിന്നും സെബാന്റെ സുഹൃത്തുക്കളായ വിദേശികൾ വരെ അതിഥികളായി വന്നു പട്ടണത്തിലെ ഹോട്ടലിൽ റൂമെടുത്ത് ഇരിക്കുകയാണ് നാളെ നടക്കുന്ന വിവാഹം കാണാൻ..
എന്ത് ചെയ്യും സെബാനും ഒരു എത്തും പിടിയും കിട്ടിയില്ല…
വിവരമറിഞ്ഞപ്പോൾ സെബാന്റെ അമ്മച്ചിയും അല്പം ബോധക്കേടിലാണ്.. കാരണം അവരാണ് മുൻകൈയെടുത്ത് ഈ വിവാഹ പെണ്ണിനെ കണ്ടത്… മകനുവേണ്ടി ഏർപ്പാടാക്കിയതും…
ആരും അങ്ങനെ തളരാൻ തയ്യാറല്ലായിരുന്നു…
അത്തരം ഒരു പ്രവർത്തി ആദ്യം കണ്ടത് നമ്മുടെ മറിയയിൽ ആയിരുന്നു…
വിഷം കഴിക്കണോ കയർ എടുക്കണോ എന്ന് കരുതി നെട്ടോട്ടം ഓടുന്ന അപ്പച്ചനെ അവൾ തടഞ്ഞുനിർത്തി സംസാരിച്ചു..
അപ്പച്ചൻ ചാവണ്ട… ഈ വിവാഹം നടക്കും… പറഞ്ഞ സമയത്ത് ഏർപ്പാടാക്കിയ പള്ളിക്കുള്ളിൽ കർത്താവിന്റെ തിരുമുമ്പിൽ വച്ച് തന്നെ… ഈ മറിയ സെബാനെ മിന്നു കെട്ടാൻ നിന്നുകൊടുക്കും..
സത്യമാണോ മോളെ നീ ഈ പറയുന്നത്..
അപ്പച്ചൻ സമാധാനിക്ക്… സത്യം തന്നെയാണ് ഞാൻ പറയുന്നത്… എനിക്ക് സബാൻ ചേട്ടനെ കെട്ടാൻ താല്പര്യമാണ്…
അപ്പോഴേക്കും സെബാന്റെ കാൾ അപ്പച്ചന് വന്നു..
അപ്പച്ച.. ഞാൻ സെബാനാണ്.. ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല… ലിജി നമ്മളെ ഏവരെയും ചതിച്ചിട്ട് പോയി… കുറച്ചു നാട്ടുകാർക്കെ അത് അറിയൂ.. നാളെ വന്നുകൂടുന്ന ഒരുപാട് ആൾക്കാർക്ക് ഒരു വിവാഹമാണ് പ്രധാനം.. അപ്പച്ചൻ മകളെ കെട്ടിച്ചു തരാം എന്ന് വാക്ക് തന്നതാണല്ലോ.. അതുകൊണ്ട് അപ്പച്ചനോട് ഞാൻ ചോദിക്കുകയാണ്.. മറിയ അപ്പച്ചന്റെ മകൾ തന്നെയാണല്ലോ… അപ്പച്ചന്റെ രണ്ടാമത്തെ മകളായ മറിയയെ ഞാൻ നാളെ കെട്ടിക്കോട്ടെ..
ഇത് കേൾക്ക് ആ അപ്പച്ചന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി..
കെട്ടിക്കോട… മോനെ നീ കെട്ടിക്കോ….
നാളെ എന്റെ മോളെ ഞാൻ നിനക്ക് പള്ളിയിൽ കൊണ്ട് തരാം നീ കെട്ടിക്കോ.
അതും പറഞ്ഞായാൾ വാ വിട്ടു കരഞ്ഞു…
വിവരമറിഞ്ഞപ്പോൾ സെബാന്റെ അമ്മച്ചിക്കും സന്തോഷമായി..
പുകഞ്ഞ കൊള്ളി പുറത്ത്..
പിറ്റേദിവസം പറഞ്ഞ മുഹൂർത്തത്തിൽ തന്നെ മറിയയെ സെബാസ്റ്റ്യൻ ജോ ആ പള്ളിയിലെ ആൾക്കാരയിൽ കർത്താവിന്റെ മുന്നിൽ വച്ച് മിന്നുകെട്ടി..
.
.
രചന : വിജയ് സത്യ