പൂർണ്ണ നഗ്നരായി കെട്ടിപ്പിടിച്ചു കിടക്കുന്ന മരുമകനേയും തന്റെ ഭാര്യയെയുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ കണ്ട ആ കാഴ്ചയിൽ അയാൾ നടുങ്ങി തിരിച്ചുപോയി

“അജിയേട്ടാ ഞാൻ ഇന്ന് വീട്ടിലെത്താൻ ലേറ്റ് ആകും. അമ്മയ്‌ക്കൊന്ന് ഹോസ്പിറ്റലിൽ പോണമെന്ന് എന്നോട് പറഞ്ഞിരുന്നു. അജിയേട്ടന് ഇന്ന് നേരത്തെ ഇറങ്ങാൻ പറ്റുമെങ്കിൽ അമ്മയെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോകാമോ.

 

വാട്സാപ്പിൽ ഭാര്യ സംഗീതയുടെ മെസ്സേജ് കണ്ടു അജിത്ത്ന് ഒന്ന് തുള്ളിച്ചാടാൻ തോന്നി.

 

“ഓക്കേ ഞാൻ കൊണ്ട് പോകാം.

 

സമയം അപ്പോൾ ഉച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

 

അവൻ അപ്പോൾ തന്നെ ഓഫീസിൽ ഹാഫ് ഡേ ലീവിന് എഴുതി കൊടുത്തതിനു ശേഷം നേരെ സംഗീതയുടെ വീട്ടിലേക്ക് തിരിച്ചു.

 

അജിത്തും സംഗീതയും വിവാഹം കഴിച്ചിട്ട് വർഷം അഞ്ചു കഴിഞ്ഞു. സംഗീതയ്ക്ക് യൂട്രസിൽ ചില പ്രശ്നങ്ങൾ ഉള്ളത് കാരണം ഇതുവരെ അവർക്ക് കുട്ടികൾ ഒന്നും ഉണ്ടായിട്ടില്ല. സംഗീത അതിന്റെ ട്രീറ്റ്മെന്റിലും ആണ്. കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാകാത്തതിന്റെ പേരിൽ അജിത് ഒരിക്കൽ പോലും അവളെ കുറ്റപ്പെടുത്തിയിട്ടില്ല. രണ്ടുപേരും നല്ല സ്നേഹത്തോടെയാണ് കഴിയുന്നത്. അവന്റെ വീട്ടുകാരും അവളോട് അങ്ങനെ തന്നെ ആയിരുന്നു.

 

ഉച്ചക്കത്തെ ഊണ് കഴിഞ്ഞു സരിത വരാന്തയിൽ ഇരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് അജിത്തിന്റെ കാറ് മുറ്റത്ത് വന്നു നിന്നത്.

 

മരുമകന്റെ വണ്ടി കണ്ടതും സരിത ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു. കാറിൽ തന്റെ മകൾ സംഗീത ഇല്ലെന്ന് കണ്ടതും അവരുടെ ഉത്സാഹം വർദ്ധിച്ചു.

 

അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകാൻ ഉണ്ടെന്ന് സംഗീത പറഞ്ഞല്ലോ? എന്ത് പറ്റി സുഖമില്ലേ?

 

അജിത് അവരുടെ അടുത്ത് വന്നിരുന്നു.

 

കഴിഞ്ഞ ആഴ്ച ഒന്ന് പനിച്ചതിന് ശേഷം തുടങ്ങിയ ചുമ ആഴ്ച ഒന്ന് കഴിഞ്ഞിട്ടും മാറീട്ടില്ല അജി. അതൊന്ന് ഡോക്ടറെ കാണിക്കാന്ന് വച്ചാ സംഗീതയെ ഇങ്ങോട്ട് വിളിച്ചത്. എനിക്ക് ഒറ്റയ്ക്ക് പോകാനൊരു മടി.

 

ഞാൻ ഇപ്പോൾ തന്നെ അപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ പോയിട്ട് ചുമയ്ക്കുള്ള ഒരു മരുന്ന് വാങ്ങി കൊണ്ട് തരാം. അത് കഴിച്ചിട്ട് മാറുന്നില്ലെങ്കിൽ നമുക്ക് പോയി ഒരു ഡോക്ടറെ കാണിക്കാം. ഞാൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പൊയ്ക്കോളാം.

 

അപ്പോൾ തന്നെ അജിത്ത് തൊട്ടടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ പോയി ചുമയ്ക്കുള്ള മരുന്ന് വാങ്ങിക്കൊണ്ടു വന്നു.

 

നീ ഇങ്ങോട്ട് വന്ന കാര്യം സംഗീതയ്ക്ക് അറിയാമോ.

 

അജിത്തിനുള്ള ചോറു വിളമ്പുമ്പോൾ സരിത ചോദിച്ചു.

 

അവൾ തന്നെയാ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു വിട്ടത്.

 

അതേതായാലും നന്നായി… ഇങ്ങനെയൊക്കെയല്ലേ നിന്നെ എനിക്ക് ഒന്ന് അടുത്ത് കാണാൻ പറ്റു.

 

സരിത വല്ലാത്ത ഭാവത്തിൽ അവനെ നോക്കി ചിരിച്ചു.

 

നമ്മള് പരസ്പരം ഒന്ന് കണ്ടിട്ട് കുറച്ചു ദിവസം ആയതു കൊണ്ടാണ് സംഗീത പറഞ്ഞത് കേട്ടതും ഞാൻ അപ്പോൾ തന്നെ ലീവ് എഴുതി കൊടുത്തു ഇങ്ങോട്ട് പാഞ്ഞു വന്നത്. ഇനിയിപ്പോ വൈകുന്നേരം അച്ഛൻ വരുന്നത് വരെ നമുക്ക് ഒരുമിച്ചിരിക്കാലോ.

 

അജിത്ത് സരിതയുടെ തോളിലൂടെ കൈ ഇട്ട് അവരെ ചേർത്തു പിടിച്ചു.

 

സുമേഷേട്ടൻ ഇന്ന് ചിലപ്പോഴേ വരൂ. ബിസിനസ് സംബന്ധമായ എന്തോ യാത്ര ഉണ്ടെന്നാണ് പറഞ്ഞത്.

 

അങ്ങനെയാണെങ്കിൽ ഞാനും സംഗീതയും കൂടി ഇന്ന് ഇവിടെ കൂട്ടു കിടക്കാം. രാത്രി അവൾ ഉറങ്ങിയിട്ട് ഞാന് നിങ്ങളുടെ റൂമിലേക്ക് വരാം.

 

സരിതയെ അടിമുടി ഒന്ന് ഉഴിഞ്ഞു കൊണ്ട് അജിത്ത് പറഞ്ഞു.

 

പിന്നെ നീ ഇവിടെ ഉള്ളപ്പോഴൊക്കെ നമ്മൾ അത് തന്നെയല്ലേ ചെയ്യാറ്. എന്തായാലും വൈകുന്നേരം ആവുമ്പോൾ സംഗീതയെ വിളിച്ച് ഇങ്ങോട്ട് വരാൻ ഞാൻ പറയാം. പിന്നെ ഒരാഴ്ചയെങ്കിലും ഇവിടെ നിന്നതിനു ശേഷം നിങ്ങൾ തിരിച്ചു പോയാൽ മതി. അത്രയും ദിവസം എനിക്ക് നിന്നെ കണ്ടുകൊണ്ടിരിക്കാമല്ലോ.

 

അത് പറയുമ്പോൾ സരിതയുടെ കണ്ണുകളിൽ മരുമകനോടുള്ള പ്രണയവും കാമവും നിറഞ്ഞു.

 

തന്റെ മകളുടെ ഭർത്താവായി വന്ന അജിത്തിനെ എപ്പോഴാണ് സ്നേഹിച്ചു തുടങ്ങിയതെന്ന് സരിതയ്ക്ക് അറിയില്ലായിരുന്നു. അതുപോലെ സ്വന്തം അമ്മയ്ക്ക് തുല്യം കാണേണ്ട ഭാര്യയുടെ അമ്മയെ എപ്പോഴാണ് മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയതെന്ന് അജിത്തിനും അറിവില്ല.

 

സംഗീതയുടെയും അജിത്തിന്റെയും കല്യാണ ശേഷം രണ്ടുവർഷം കഴിഞ്ഞാണ് അജിത്തും സരിതയും തമ്മിൽ അടുക്കുന്നത്. മൂന്നു വർഷത്തോളം തങ്ങളുടെ ബന്ധം ആരും അറിയാതെ സൂക്ഷിക്കാൻ അവർക്ക് സാധിച്ചു. സരിതയും അജിത്തും തമ്മിലുള്ള അടുപ്പവും സ്നേഹവും കാണുമ്പോൾ അത് മരുമകനോടുള്ള സ്നേഹമായേ മറ്റുള്ളവരും ധരിച്ചുള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കണ്ണിൽ അവർ എപ്പോഴും സേഫ് ആയിരുന്നു. തന്റെ അമ്മയെ തന്നെക്കാൾ അധികം സ്നേഹിക്കുന്ന അജിത്തിനോട് സംഗീതയ്ക്ക് അടങ്ങാത്ത ബഹുമാനവും ഉണ്ടായിരുന്നു. സരിതയുടെ ഭർത്താവിനും മരുമകൻ പ്രിയപ്പെട്ടവനായിരുന്നു. പക്ഷേ അവർ രണ്ടുപേരും ചേർന്ന് തങ്ങളെ ചതിക്കുകയാണെന്ന് മാത്രം അവർ അറിഞ്ഞതേയില്ല.

 

18 വയസ്സിൽ വിവാഹം കഴിക്കുകയും 19 വയസ്സിൽ സംഗീതയെ പ്രസവിക്കുകയും ചെയ്ത സരിതയ്ക്ക് അവളുടെ നാല്പതാം വയസ്സിലും സൗന്ദര്യവും യൗവനവും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഒരു കണക്കിന് പറഞ്ഞാൽ മകളേക്കാൾ അധികം സുന്ദരിയായിരുന്നു സരിത ഈ മധ്യവയസ്സിലും. അവരുടെ സൗന്ദര്യം തന്നെയാണ് മരുമകനെ അവരിലേക്ക് അടുപ്പിച്ചത്.

 

സുമേഷ് ജോലിക്ക് പോകുന്ന അവസരത്തിൽ ഒക്കെ എന്തെങ്കിലും ആവശ്യം പറഞ്ഞ് സരിതയുടെ അടുത്ത് എത്തുന്ന അജിത്ത് അവരുടെ മോഹങ്ങൾ ആരുമറിയാതെ സാധിച്ചു പോന്നിരുന്നു. അങ്ങനെ ഇന്നും തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കിട്ടിയ ആ അവസരം ഉപയോഗിക്കാൻ തന്നെ അവർ തീരുമാനിച്ചു.

 

നമുക്ക് ഇവിടെ എങ്ങനെ ഇരുന്നാൽ മതിയോ. സംഗീത വരുന്നതിനു മുമ്പേ നമുക്ക് കാര്യങ്ങളിലേക്ക് കടക്കണ്ടേ.

 

സരിതയെ പിന്നിലൂടെ ചുറ്റി പിടിച്ച് അവരുടെ കഴുത്തിൽ മുഖം അമർത്തിക്കൊണ്ട് അജിത്ത് ചോദിച്ചു.

 

നീ വാടാ നമുക്ക് റൂമിലേക്ക് പോകാം.

 

ഹാളിന്റെ വാതിൽ ഭദ്രമായി അടച്ച് പൂട്ടിയതിനു ശേഷം സരിത മരുമകനെയും കൊണ്ട് മുറിയിലേക്ക് നടന്നു.

 

ബെഡ്റൂമിൽ എത്തിയതും ആ വാതിൽ ഒന്ന് അടയ്ക്കാൻ പോലും മെനക്കെടാതെ അജിത്ത് ആവേശത്തോടെ സരിതയെ വാരിപ്പുണർന്നു. ആക്രാന്തത്തോടെ അവൻ അവളുടെ മാറിടങ്ങളിലും വയറിലും അമർത്തി ഞെരിച്ചു. മാറിൽ നിന്നും സാരി തലപ്പ് വലിച്ചു മാറ്റി ബ്ലൗസും ഒരു വശത്തേക്ക് ഊരിയെറിഞ്ഞു. അപ്പോഴേക്കും സരിത അവന്റെ ഷർട്ട് അഴിച്ചു മാറ്റി.

 

പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അജിത്ത് അവരെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. നിറഞ്ഞു സമൃദ്ധമായ സരിതയുടെ മാറിടത്തിലേക്ക് അവൻ മുഖം അമർത്തി. കൈകൾ അവയെ ഞെരിച്ചുടച്ചു.

 

എടാ ചെക്കാ ഒന്ന് പതുക്കെ… എനിക്ക് വേദന എടുക്കുന്നുണ്ട്.

 

അവന്റെ കൈകൾക്കുള്ളിൽ കിടന്ന് സരിത ഞെളിപിരി കൊണ്ടു.

 

ഇരുവരും ബെഡ്റൂമിൽ കിടന്ന് അർമാദിക്കുന്ന സമയത്താണ് ബിസിനസ് ആവശ്യത്തിന് പോയ സരിതയുടെ ഭർത്താവ് സുമേഷ് എന്തോ ഫയൽ എടുക്കാനായി തിരിച്ചു വന്നത്. കാളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അത് ശബ്ദിക്കാത്തതിനാൽ കറണ്ടില്ലെന്ന് അയാൾക്ക് മനസ്സിലായി.

 

മുൻ വാതിലിൽ കുറെ മുട്ടി എങ്കിലും സരിതയും അജിത്തും മുകളിലെ ബെഡ്റൂമിൽ ആയതിനാൽ താഴെ വാതിലിൽ മുട്ടുന്ന ശബ്ദം അവർ കേട്ടില്ല. കുറച്ച് സമയം വാതിൽ തട്ടിയിട്ടും അത് തുറക്കാത്തതിനാൽ സുമേഷ് പിന്നാമ്പുറത്തേക്ക് ചെന്നു.

 

അടുക്കള വാതിൽ പാതിയെ ചാരിയിട്ടുള്ളൂ എന്ന് കണ്ടതും അയാൾ അതുവഴി അകത്തേക്ക് കയറി. സരിത ഉറങ്ങുകയായിരിക്കും എന്നാണ് ബെഡ്റൂമിൽ എത്തുന്നത് വരെയും അയാൾ വിചാരിച്ചിരുന്നത്.

 

എന്നാൽ മുകളിലേക്ക് കയറി തങ്ങളുടെ ബെഡ്റൂമിൽ എത്തിയ സുമേഷ് കാണുന്നത് പൂർണ്ണ നഗ്നരായി കെട്ടിപ്പിടിച്ചു കിടക്കുന്ന മരുമകനേയും തന്റെ ഭാര്യയെയുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ കണ്ട ആ കാഴ്ചയിൽ അയാൾ നടുങ്ങി തിരിച്ചുപോയി. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നെങ്കിലും സുമേഷ് പെട്ടെന്ന് വിവേകത്തോടെ ചിന്തിച്ച് ഫോണിൽ അവിടെ നടക്കുന്ന രംഗങ്ങൾ പകർത്തി.

 

ഉടനെ തന്നെ അടുത്ത ബന്ധുക്കളെയും മകളെയും വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനു ശേഷം സുമേഷ് താഴെ ഇറങ്ങി പോയി.

 

അയാൾ വന്നതും പോയതും ഒന്നും അജിത്തും സരിതയും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവർ ഇരുവരും ആ സ്വർഗീയ നിമിഷങ്ങൾ അനുഭവിച്ചറിയുകയായിരുന്നു.

 

അത്യാവശ്യമായി വീട്ടിൽ എത്തണം എന്ന് പറഞ്ഞ് അച്ചൻ വിളിച്ചതിനാൽ സംഗീത തന്റെ ജോലിത്തിരക്കുകൾ മാറ്റി വെച്ച് വേഗം ഓഫീസില്‍ നിന്നിറങ്ങി വീട്ടിലെത്തി. ഒപ്പം മറ്റ് ബന്ധുക്കളും വന്നു.

 

എല്ലാവരെയും വിളിച്ചു കൊണ്ട് സുമേഷ് മോളിലെ ബെഡ്റൂമിൽ പോയി അവർക്ക് ആ കാഴ്ച കാണിച്ചുകൊടുത്തു. പെട്ടെന്ന് മുറിയിലേക്ക് ഇടിച്ചു കയറി വന്ന ബന്ധുക്കളെയും മകളെയും ഭർത്താവിനെയും ഒക്കെ കണ്ട് അജിത്തും സരിതയും ഒരുപോലെ ഞെട്ടി തെറിച്ചു. തന്റെ ഭർത്താവും അമ്മയും കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ നേരിട്ട് ഞെട്ടലിൽ ആയിരുന്നു സംഗീത. പ്രിയപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കാതെ ഏറ്റ ആ ചതിയിൽ അവർ നീറി പുകഞ്ഞു.

 

തെളിവുകൾ സഹിതം ഇരുവരെയും കൈയോടെ പിടിച്ചതിനാൽ ആ നിമിഷം തന്നെ സരിതയെയും അജിത്തിനെയും അവർ വീടിന് പുറത്താക്കി. അജിത്തിനെ ഇറക്കി വിടുമ്പോൾ സംഗീത കഴുത്തിൽ കിടന്ന താലി അവന്റെ മുഖത്തേക്ക് പൊട്ടിച്ചെറിഞ്ഞിരുന്നു.

 

പടി കടന്ന് പോകുന്ന അമ്മയെയും ഭർത്താവിനെയും ഒന്ന് നോക്കിയിട്ട് അച്ഛന്റെ നെഞ്ചിൽ ചാരി സംഗീത ഹൃദയം പൊട്ടി കരഞ്ഞു. അവരിൽ നിന്നും പ്രതീക്ഷിക്കാതെ ഏറ്റ ആ ചതിയിൽ നീറി പുകയുകയായിരുന്നു അവളുടെ ഹൃദയം. ആ നിമിഷം സുമേഷിന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

 

റോസ്

Leave a Reply

Your email address will not be published. Required fields are marked *