അവിടെ കട്ടിലിൽ നഗ്നരായി പരസ്പരം കെട്ടിമറിയുന്ന മീരയും രാജീവേട്ടനും.. ഒരു നിമിഷം എന്തുവേണമെന്ന് അറിയാതെ നിന്നു പിന്നെ ബാഗിൽ നിന്ന് ഫോണെടുത്ത് അവരുടെ കാമകേളികൾ ഫോണിൽ പകർത്തി..

സ്റ്റോറി by കൽഹാര

 

ജാനകി അസ്വസ്ഥതയോടെ മീരയെ നോക്കി..

 

അയൽ വീട്ടിലെ കുട്ടിയാണ് മീര. കോളേജിൽ പഠിക്കുകയാണ് സമയം കിട്ടുമ്പോൾ എല്ലാം ഇവിടെക്ക് ഓടി വരും..

വിവാഹം കഴിഞ്ഞത് മുതൽ ശ്രദ്ധിക്കുന്നതാണ് ഈ കാര്യം ആദ്യം ഒന്നും വലിയ പ്രശ്നം തോന്നിയിരുന്നില്ല എങ്കിലും ഇപ്പോൾ അവളുടെ സാമീപ്യം എന്തോ കല്ലുകടി സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു..

 

രാജീവേട്ടൻ അവളോട് കാണിക്കുന്ന അടുപ്പമാണ് അതിന് പിന്നിൽ.. അനാവശ്യമായി അവളുടെ ദേഹത്ത് തൊടുന്നതും മറ്റും കണ്ടുനിൽക്കാൻ ആകാത്തത് പോലെ.

 

എന്റെ മനസ്സിന്റെ വൈകല്യമായിരിക്കും എന്ന് ആദ്യം കരുതി ഇവിടെയുള്ളവർക്ക് രാജീവേട്ടനും മീരയും ആങ്ങളയും പെങ്ങളും ആണ്.

 

എന്നാൽ അനാവശ്യമായി അവളുടെ ഇടുപ്പിൽ നുള്ളുന്നതും.. അറിയാത്തതുപോലെ അവളുടെ മാറിടങ്ങളിൽ സ്പർശിക്കുന്നതും, ജാനകിയുടെ കണ്ണിൽപെട്ടു അതിനുശേഷം ആണ് അവളുടെ ഉള്ളിൽ ഇതുപോലെ ഒരു അസ്വസ്ഥത പടർന്നത്..

 

ജാനകിയുടെയും രാജീവിന്റെയും വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ.. ഈ ഒരു മാസം വിരുന്ന് സൽക്കാരം എന്നെല്ലാം പറഞ്ഞു അങ്ങ് തീർന്നുപോയി..

 

വളരെ സ്നേഹത്തോടെ ഉള്ള പെരുമാറ്റമാണ് രാജീവേട്ടൻ ഇങ്ങനെ ഒരാളെ ഭർത്താവായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ജാനകിക്ക് തോന്നി പിന്നീട് ഒരു മാസം കഴിഞ്ഞതിനുശേഷം രാജീവേട്ടന്റെ ലീവ് തീർന്നു പിന്നെ ഒഴിവ് ദിവസങ്ങളിൽ മാത്രം വിരുന്നിനും മറ്റും പോകാൻ തുടങ്ങി ബാക്കി ഉള്ള ദിവസങ്ങളിൽ ചിലപ്പോൾ രാജീവേട്ടൻ നേരത്തെ വരാറുണ്ട് വല്ല സിനിമയ്ക്കോ മറ്റോ പോകാൻ..

അപ്പോഴെല്ലാം ഞങ്ങളുടെ കൂടെ അവളും ഉണ്ടാകും മീര.

 

അവൾക്ക് അമ്മയില്ല ആകെ കൂടി ഉള്ളത് അച്ഛനാണ് അയാൾ ആണെങ്കിൽ ഒരു മുഴുക്കുടിയനും.. എന്നാലും മീരയെ ഒരുപാട് ഇഷ്ടമാണ് അവൾക്ക് ആവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് കൊടുക്കും.. അയാൾ ഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്നു അവരുടെ മരണം താങ്ങാൻ ആവാത്തത് കൊണ്ടാണ് അയാൾ മദ്യപിക്കുന്നത്.

 

കൂലിപ്പണിക്കാരനാണ് അതുകൊണ്ടുതന്നെ മദ്യപിച്ച് മിച്ചം വരുന്ന കാശുകൊണ്ട് മീരയെ പഠിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല ആ ചെലവ് കൂടി രാജീവേട്ടൻ ആണ് ഏറ്റെടുക്കുന്നത് അതറിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പഠിക്കാൻ താല്പര്യം ഉള്ള ഒരു കുട്ടിയെ പഠിപ്പിക്കുന്നത് നല്ല കാര്യമല്ലേ എന്ന് കരുതി..

 

പക്ഷേ ഓരോന്ന് കണ്ടു കേട്ടും ഇപ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.. ഒന്നുമില്ല എല്ലാം എന്റെ തോന്നലാണ് എന്റെ മനസ്സ് ഇടുങ്ങിയതുകൊണ്ട് തോന്നുന്ന ഓരോ വൃത്തികെട്ട ചിന്തകൾ..

സ്വയം അങ്ങനെ പറഞ്ഞു പഠിപ്പിച്ചു.

മീരയുടെ അച്ഛൻ ഒരു നിർമ്മാണ തൊഴിലാളിയാണ്.. അയാളുടെ കോൺട്രാക്ടർ ഓരോ സ്ഥലത്ത് കെട്ടിടങ്ങൾ പണിയാൻ കോൺട്രാക്ട് പിടിച്ചു അവിടേക്ക് അയാളുടെ ജോലിക്കാരുമായി പോവുകയാണ് പതിവ്..

അങ്ങനെ പോയാൽ ചിലപ്പോൾ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും അയാൾ തിരിച്ചു വരുന്നത്..

അത്തരം സന്ദർഭങ്ങളിൽ മീര വീട്ടിൽ വന്ന് നിൽക്കും ഇവിടെ അമ്മയ്ക്കും അച്ഛനും എല്ലാം അവളെ വലിയ കാര്യമാണ്.

അമ്മയേ ജോലിക്ക് സഹായിക്കും.

ജാനകി ഒരു പ്രൈവറ്റ് കോളേജിൽ ടീച്ചർ ആണ്.. അവളുടെ ലീവ് കഴിഞ്ഞതുകൊണ്ട് അടുത്ത ദിവസം മുതൽ അവൾ ജോലിക്ക് പോകാം എന്ന് തീരുമാനിച്ചു.. ബസ്സിന് പോകുന്നത് വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് വീട്ടിൽ പോയി അവൾ അവളുടെ ടൂവീലർ എടുത്തു കൊണ്ടുവന്നു..

വിവാഹത്തിനുമുമ്പ് ജോലിക്ക് പോയിരുന്നത് ഇതിലാണ് ഇവിടെ നിന്ന് പോകുമ്പോൾ കുറച്ചുകൂടി ദൂരം ഉണ്ട് എന്നേയുള്ളൂ.. അല്പം നേരത്തെ പോയാൽ സമയത്തിന് അങ്ങ് എത്താം.

 

രാജീവേട്ടന്റെ അമ്മ ജാനകി പോകുമ്പോഴേക്കും അവൾക്ക് ഉള്ള ആഹാരം പോലും പാത്രത്തിൽ ആക്കി കൊണ്ടുവന്നു കൊടുക്കും.. അമ്മയ്ക്കും അച്ഛനും അവളെ ജീവനാണ്.. അവൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് മാറിനിൽക്കുകയാണ് എന്നൊരു ഫീൽ ആ വീട്ടിൽ ഉണ്ടായിരുന്നില്ല എന്തുകൊണ്ടും സ്വർഗ്ഗം പോലെ ഒരു ജീവിതം ആകെക്കൂടി ഉള്ള ഒരു കല്ലുകടി മീരയാണ്.

 

ഒരു ദിവസം രാവിലെ ജാനകി എഴുന്നേൽക്കുന്നത് അമ്മയുടെ വെപ്രാളത്തോടെ ഉള്ള വിളി കേട്ടിട്ടാണ് അമ്മയുടെ ഏട്ടൻ മരണപ്പെട്ടു..

കുട്ടികൾക്ക് ഇന്ന് എക്സാം നടക്കുന്നതുകൊണ്ട് എനിക്ക് ലീവ് ആക്കാൻ പറ്റില്ലായിരുന്നു.. രാജീവേട്ടന് നൈറ്റ് ഡ്യൂട്ടി ആണ്.. അമ്മയും അച്ഛനും കൂടെ മരണ വീട്ടിലേക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു..

 

രാജീവേട്ടനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ജോലി കഴിഞ്ഞ് വന്ന് അവിടേക്ക് രാജീവേട്ടൻ വന്നോളാം എന്ന് പറഞ്ഞു…

അങ്ങനെ മതി എന്ന് തീരുമാനിച്ച് അച്ഛനും അമ്മയും ഒരു ടാക്സി വിളിച്ച് മരണവീട്ടിലേക്ക് പോയി ഞാൻ വേഗം ഒരുങ്ങി കോളേജിലേക്ക് പോകാൻ ഇറങ്ങി അപ്പോഴാണ് മീര കോളേജിൽ പോകാൻ നിൽക്കുന്നത് കണ്ടത്..

ആന്റിയും അങ്കിളും എവിടെ എന്ന് ചോദിച്ചു അവൾ അരികിലേക്ക് വന്നു കാര്യങ്ങൾ എല്ലാം ഞാൻ അവളോട് പറഞ്ഞു.. അന്നേരം രാജീവേട്ടനും വന്നിരുന്നു പോകാൻ നേരം വൈകിയതുകൊണ്ട് ഞാൻ രാജീവേട്ടനോട് യാത്ര പറഞ്ഞ് ഇറങ്ങി ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.

 

 

പകുതി വഴി എത്തിയപ്പോൾ ആണ് അമ്മ വിളിക്കുന്നത്.. ബ്ലൂടൂത്ത് ഉള്ളതുകൊണ്ട് അമ്മയോട് സംസാരിച്ചു അങ്ങനെ കോളേജിലേക്ക് പോകാറാണ് പതിവ്…. അന്ന് വിളിച്ചപ്പോൾ അവിടെ ഉണ്ടായതെല്ലാം പറഞ്ഞു.. രാജീവിന്റെ അമ്മാവൻ എന്ന് പറയുമ്പോൾ അത്രയും അടുത്ത ബന്ധമാണ്.. ആകെക്കൂടി ഉള്ള ഒരേ ഒരു മരുമകൾ പോയില്ലെങ്കിൽ മോശമാണ് എന്നെല്ലാം അമ്മ പറഞ്ഞു.

 

കേട്ടപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി. നോക്കട്ടെ കോളേജിൽ പോയി കാര്യം പറഞ്ഞു ലീവ് എടുത്ത് രാജീവേട്ടൻ പോകുമ്പോഴേക്ക് തിരികെ വീട്ടിലേക്ക് തന്നെ എത്താൻ ശ്രമിക്കാം എന്ന് അമ്മയോട് പറഞ്ഞു.

കാര്യം പറയാൻ വേണ്ടി രാജീവേട്ടനെ കോൾ ചെയ്യാൻ ഫോൺ എടുത്തു വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആണ്… നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ദിവസങ്ങളിൽ മിക്കവാറും അങ്ങനെയാണ് ചാർജിൽ ഇട്ടു വച്ചിരിക്കും ഇനിയിപ്പോ കുറെ കഴിഞ്ഞ് മാത്രമേ ഓൺ ചെയ്യുകയുള്ളൂ..

ഇനിയിപ്പോൾ വേഗം വീട്ടിലേക്ക് തിരിച്ചു ചെല്ലാം എന്നിട്ട് നേരിട്ട് കാര്യങ്ങൾ പറയാം എന്ന് കരുതി…

ഏതായാലും കോളേജിൽ ചെന്ന് ചോദിച്ചപ്പോൾ ഭാഗ്യത്തിന് ലീവ് തന്നു പിന്നെ വേഗം വീട്ടിലേക്ക് തിരിച്ചു.. വീട്ടിലെത്തിയപ്പോൾ രാജീവേട്ടന്റെ ബൈക്ക് അവിടെ തന്നെ നിൽക്കുന്നുണ്ട്.. ഭാഗ്യം ആള് പോയിട്ടില്ല എന്തായാലും പോകുമ്പോൾ കൂടെ പോകാമല്ലോ എന്ന് കരുതി.

 

സ്നേഹം വീടിന്റെ അകത്തേക്ക് കയറാൻ നോക്കുമ്പോഴാണ് മുറ്റത്ത് മീരയുടെ ചെരുപ്പ് കണ്ടത്.. കോളേജിൽ പോകാൻ ഇറങ്ങിയവളുടെ ചെരുപ്പ് എങ്ങനെയാണ് ഇവിടെ വന്നത് എന്ന് ഒന്ന് സംശയിച്ചു.. മിണ്ടാതെ പോയി വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ അത് പൂട്ടി ഇട്ടിരിക്കുകയായിരുന്നു.

 

വീടിന്റെ ചുറ്റിലും നടന്നപ്പോൾ താഴെയുള്ള റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടു. ആ ജനലിന്റെ വാതിൽ തുറന്നിട്ടിരുന്നു കർട്ടൻ മാറ്റി അകത്തുള്ള കാഴ്ച കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി..

അവിടെ കട്ടിലിൽ നഗ്നരായി പരസ്പരം കെട്ടിമറിയുന്ന മീരയും രാജീവേട്ടനും.. ഒരു നിമിഷം എന്തുവേണമെന്ന് അറിയാതെ നിന്നു പിന്നെ ബാഗിൽ നിന്ന് ഫോണെടുത്ത് അവരുടെ കാമകേളികൾ ഫോണിൽ പകർത്തി..

 

സുഖത്തിന്റെ കൊടുമുടിയിൽ അവർ ഞാൻ വന്നതോ ഇത്രയും ചെയ്തതോ അറിഞ്ഞില്ല..

വീഡിയോ രാജീവേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്റെ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുത്തു..

ശേഷം ഉമ്മറത്ത് കാത്തിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ മീര വന്ന് വാതിൽ തുറന്നു. അവിടെ ഞാൻ നിൽക്കുന്നത് കണ്ടതും ഞെട്ടി..

 

“‘ ചേച്ചി ഞാൻ ഇന്ന് കോളേജിൽ സമരം ആയതുകൊണ്ട്!””

എന്തൊക്കെയോ നുണകൾ പറഞ്ഞ് പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഫോണിലെ വീഡിയോ അവൾക്ക് കാണിച്ചു കൊടുത്തു.. കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല അത് കണ്ടു കൊണ്ട് രാജീവേട്ടനും വന്നു.. അപ്പോഴേക്കും എന്റെ അമ്മയും അച്ഛനും അവിടെ എത്തിയിരുന്നു. അച്ഛൻ രാജീവേട്ടന്റെ മുഖത്തേക്ക് തന്നെ അടിച്ചു..

 

ഒന്നും മിണ്ടാൻ ആവാതെ അയാൾ അവിടെ തന്നെ നിൽക്കുന്നുണ്ട്.. എത്രയോ കാലമായി അവർ ഈ ബന്ധം തുടരുന്നു അവളെപ്പോലെ ദാരിദ്രവാസിയായ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് അയാൾ എന്നെ കല്യാണം കഴിച്ചത്…

എന്നെ കല്യാണം കഴിച്ചിട്ടും അവളോടൊപ്പം ഉള്ള ബന്ധം അയാൾ തുടർന്നു… ഭാഗ്യത്തിനാണ് ഞാനത് കണ്ടത്..

ഏറെനേരം കഴിഞ്ഞപ്പോൾ അയാളുടെ അച്ഛനും അമ്മയും എത്തി അവിടെ നിന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

 

എത്രയും പെട്ടെന്ന് ഡിവോഴ്സ് നേടിയെടുക്കണം.. അയാളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ ഓക്കാനിക്കാൻ വരും.

എങ്കിലും അതുപോലൊരു ചതിയന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്നൊരു സമാധാനം മാത്രമാണ് ഇപ്പോൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *