” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ”
” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല അഭിവൃദീ ണ്ടോന്ന് അറിയാൻ… ”
“ന്നിട്ടോ..?!!”
“ന്നിട്ട് ന്താവാനാ അർജുനെ… ജ്യോത്സൻ രാശി നോക്കി പറഞ്ഞ് ഇനി മുതൽ ജീവിതത്തിൽ വെച്ചടി വെച്ചടി കേറ്റം ആണെന്ന്… അത് കേട്ടപ്പോൾ ണ്ടായോ സന്തോഷം ണ്ടല്ലോ ”
അർജുന :” അപ്പൊ ങ്ങൾക്ക് നല്ല കാലം തുടങ്ങി അല്ലെ…”
മല്ലിക : അതിന്റ കാര്യോന്നും പറയണ്ട…
വെച്ചടി വെച്ചടി കയറ്റാന്നു പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആവൂന്ന് കരുതിയില്ല…. രാശി നോക്കിയ ജ്യോൽസ്യൻ പഴനിയിൽ പോയി മുരുകന് ഒരു വഴിപാട് കഴിച്ചാൽ ഇനി അങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം ന്നാ പറഞ്ഞത്.. കേട്ട പാടെ ഞാൻ സന്തോഷത്തിൽ അയാൾക്കൊരു അഞ്ഞൂറ് കൊടുത്തു.
ന്നിട്ട് പഴനിയിൽ പോയി…. അവിടെ പോയപ്പോൾ ന്റെ അർജുനെ ഒടുക്കത്തെ തിരക്ക്.. അതോണ്ട് നടന്നു തന്നെ കേറേണ്ടി വന്നു. വെച്ചടി വെച്ചടി കയറ്റംന്ന് പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആകുമെന്ന് അറിഞ്ഞില്ല… അങ്ങനെ. വഴിപാട് കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും കാലു പണി തന്നു.. അവിടുന്ന് നേരെ ഹോസ്പിറ്റൽ…. അവിടുന്നും കയറ്റം തന്നെ, നാലാമത്തെ നിലയിലേക്ക്… അവിടെ പിന്നെ ലിഫ്റ്റ് ണ്ടായൊണ്ട് അടിവെക്കേണ്ടി വന്നില്ല… എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ചിലവ് പതിനായിരം… ന്തിന് പറയുന്നു, ജോത്സ്യന് കൊടുത്ത അഞ്ഞൂറ് കൊണ്ട് ഇച്ചിരി കൊഴമ്പ് വാങ്ങി തേച്ചാൽ തീരാവുന്ന കാര്യത്തിന് പതിനായിരവും പോയി. ആഹ്… അയാള് വെച്ചടി വെച്ചടി കയറ്റം ന്ന് പറഞ്ഞല്ലോ കയറാനുള്ള സ്ഥലം കൂടെ ഇത്ര കൃതമായി കാണിച്ചു തരുമെന്ന് കരുതിയില്ല….