വീഡിയോ കയ്യിൽ കിട്ടിയാൽ പിന്നെ അത് കാണിച്ചു പേടിപ്പിച്ചു അവളെ ആർക്ക് വേണോ സെറ്റ് ആക്കാം

“ടാ എന്താ നിന്റെ പ്ലാൻ.. ഒന്ന് തെളിച്ചു പറയ്.. ”

 

നീരജിന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു റോഷൻ.

 

” സിമ്പിൾ ആണ് അളിയാ.. ഇന്ന് ഉച്ചയ്ക്ക് അശ്വതി എനിക്കൊപ്പം വരും ഗസ്റ്റ് ഹൌസിൽ.. ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. അവിടെ നമ്മടെ സ്ഥിരം പരിപാടി.. അവളെ ഞാൻ നല്ലോണം ഒന്ന് അനുഭവിക്കും.. കുറെ നാള് കഷ്ടപ്പെട്ട് വളച്ചതല്ലേ.. ഒപ്പം നൈസിനു അവള് അറിയാതെ തന്നെ വിഡിയോസും എടുക്കും.. പിന്നെ എല്ലാം നമ്മടെ പ്ലാൻ പോലെ.. ”

 

ആ മറുപടി കേൾക്കെ നീരജിന്റെ മുഖം വിടർന്നു.

 

” ടാ അപ്പോ ജീനയെ നീ എനിക്ക് സെറ്റ് ആക്കി തന്നപോലെ ഇവളെയും തരോ ..”

 

“പിന്നെ തരാതെ അളിയാ.. വീഡിയോ കയ്യിൽ കിട്ടിയാൽ പിന്നെ അത് കാണിച്ചു പേടിപ്പിച്ചു അവളെ ആർക്ക് വേണോ സെറ്റ് ആക്കാം.. ഞാൻ നല്ലോണം ഒന്ന് അറുമാദിച്ച ശേഷം നിനക്ക് തരാം.. ”

 

ആ മറുപടി കേട്ട് കുളിരു കോരി നീരജ്.

 

“പൊന്നളിയാ.. കേട്ടപ്പോ തന്നെ രോമാഞ്ചം… നീനയെ പോലെ അല്ല അശ്വതി.. എന്നാ ഗ്ലാമറാടാ ഇവള്… തനി നാടൻ പെണ്ണ്.. നമ്മടെ കോളേജിൽ അവളോളം സൗന്ദര്യം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല.. ഹോ അവളെ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും..”

 

അവൻ വെള്ളമിറക്കുമ്പോൾ പതിയെ എഴുന്നേറ്റു റോഷൻ.

 

” അളിയാ.. വളയ്ക്കാനും ഇച്ചിരി പാട് പെട്ടു.. അതോണ്ട് തന്നെ ഇതെനിക്കൊരു വാശി ആണ്. നീനയെ രണ്ടാമത്തെ ദിവസം ഞാൻ നിനക്ക് തന്നു. പക്ഷെ ഇവളെ കിട്ടാൻ നീ ഇച്ചിരി കാത്തിരുന്നേ പറ്റു.. എന്റെ കൊതി തീരണേൽ ഒരു വട്ടം കൊണ്ട് പറ്റില്ല. ”

 

“അതൊക്കെ ഓക്കേ ആണ്.. എത്ര വേണോ കാത്തിരിക്കാം പക്ഷെ എന്നെ പറ്റിക്കരുത്.. ”

 

നീരജിന് മറുപടിയായി ഒരു പുഞ്ചിരി നൽകുമ്പോൾ റോഷന്റെ ഫോൺ റിങ് ചെയ്തു. അശ്വതിയുടെ കോൾ ആയിരുന്നു അത് കാൺകെ അവന്റെ മുഖം വിടർന്നു.

 

” ദേ അവള് വിളിക്കുവാ… ”

 

ആവേശത്തോടെ അവൻ കോൾ അറ്റന്റ് ചെയ്തു.

 

” അശ്വതി.. എന്തായി എത്തിയോ… ”

 

മറുപടി കേൾക്കെ കോൾ കട്ട്‌ ചെയ്ത് അവൻ നീരജിന് നേരെ തിരിഞ്ഞു.

 

” ടാ അവള് വന്നിട്ടുണ്ട്.. ഞങ്ങൾ നേരെ ഗസ്റ്റ് ഹൗസ്സിലേക്ക് പോകുവാ.. പോയി പൊളിച്ചു വരാം.. ”

 

വഷളൻ ചിരിയോടെ റോഷൻ ബൈക്കിലേക്ക് കയറവേ പിന്നാലെ ചെന്നു നീരജ്.

 

” ടാ വീഡിയോ എടുത്തിട്ടു എനിക്കൂടെ അയക്കണേ..”

 

“അയ്യടാ… അപ്പോ അതിൽ ഞാനും വരില്ലേ.. അത് വേണ്ട മോനെ.. എന്റെ തലയെങ്ങാൻ പുറത്തായാൽ അറിയാലോ.. അച്ഛൻ പൊളിറ്റിക്സിൽ നിറഞ്ഞു നിൽക്കുന്ന സമയം ആണ് ആകെ സീൻ ആയി പോകും .. ഒരാഴ്ചക്കക്കം അവളെ നിനക്ക് സെറ്റ് ആക്കി തരാം ഞാൻ.. ”

 

ആ മറുപടി അല്പം നിരാശ തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ പുഞ്ചിരിച്ചു നീരജ്. അപ്പോഴേക്കും റോഷൻ ആക്സിലേറ്ററിൽ കൈ അമർത്തി. കോളേജ്. ലക്ഷ്യമാക്കി അവന്റെ ബൈക്ക് പാഞ്ഞു.

 

മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം കോളേജ് ഗേറ്റിന് ഓരത്തായി അശ്വതി കാത്തു നിന്നിരുന്നു. അധികം വൈകാതെ തന്നെ റോഷൻ അവിടേക്കെത്തി.

 

” വേഗം കേറിക്കോ.. ആരേലും കാണുന്നേനു മുന്നേ പോകാം.. ”

 

എത്തിയ പാടെ അവൻ വെപ്രാളം കാട്ടുമ്പോൾ വേഗത്തിൽ ബൈക്കിലേക്ക് കയറി അവൾ. ഹെൽമെറ്റ്‌ കൂടി വച്ചതോടെ തത്കാലം ആളറിയാതെ സേഫ് ആയി. ബൈക്ക് ഗസ്റ്റ് ഹൌസ് ലക്ഷ്യമാക്കി പാഞ്ഞു.

 

” റോഷൻ.. ഇത് വേണോ.. എനിക്കെന്തോ പേടി പോലെ.. ”

 

യാത്രാമധ്യേ ആശങ്കയോടെ അശ്വതി ചോദിക്കുമ്പോൾ അവളുടെ കരങ്ങൾ കവർന്നു റോഷൻ.

 

” ആരും അറിയില്ലെടോ.. തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ചു ഓർമ്മകൾ ഞാൻ സമ്മാനിക്കും ഇന്ന്.. ”

 

ആ വാക്കുകൾ കേൾക്കെ പതിയെ അവനിലേക്ക് ചാഞ്ഞു പുണർന്നിരുന്നു അവൾ.

 

ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ അവർ റോഷന്റെ അച്ഛന്റെ ഉടമസ്ഥതയിൽ ഉള്ള തോട്ടത്തിനുള്ളിലെ ഗസ്റ്റ് ഹൌസിൽ എത്തിച്ചേർന്നു. അവിടുത്തെ കെയർ ടേക്കറിന്റെ അറിവോടെ തന്നെയാണ് റോഷൻ പലപ്പോഴും തന്റെ കാമുകിമാരുമായി അവിടെ എത്തിയിട്ടുള്ളത്.

 

” ഇത് പുതിയതാണോ കുഞ്ഞേ.. ആള് കിടു ആണല്ലോ.. ”

 

അയാളുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൻ.

 

“ചേട്ടാ പതിവ് പോലെ ഇതും ആരും അറിയേണ്ട.. കേട്ടല്ലോ..”

 

നിർദ്ദേശത്തോടൊപ്പം തന്നെ ചെറിയൊരു മദ്യ കുപ്പി കൂടി സമ്മാനിച്ചതോടെ കെയർ ടേക്കറുടെ വായടഞ്ഞു. അവർ സംസാരിച്ചു നിന്ന സമയം തന്നെ അശ്വതി ഉള്ളിലേക്ക് കയറി പോയിരുന്നു. പിന്നാലെ റോഷൻ എത്തുമ്പോൾ അവൾ ബെഡിൽ ഇരിക്കുകയായിരുന്നു.

 

” ആഹാ… താൻ റെഡിയായി ഇരിക്കുവാണോ ”

 

കുസൃതി ചിരിയോടെ അവൻ അരികിൽ ചെന്നിരിക്കവേ ഭയത്താൽ ചുറ്റുമോന്ന് നോക്കി അശ്വതി.

 

“റോഷാ.. ഇവിടെ സേഫ് ആണോ.. ആരേലും അറിയോ.. ”

 

ആ ചോദ്യം കേട്ടപാടെ അവളെ വലിച്ചു തന്റെ മാറോടടുപ്പിച്ചു അവൻ.

 

” ആരും അറിയില്ലടോ.. ഇത് നമ്മടെ സ്വന്തം സ്ഥലമാണ്. ”

 

അത്രയും പറഞ്ഞു ആവേശത്തോടെ അവളുടെ ചുണ്ടുകളിൽ ഒരു മുത്തം നൽകി റോഷൻ. നാണത്തോടെ തല കുമ്പിട്ട അശ്വതിയെ വീണ്ടും അവൻ തന്നോട് ചേർത്തു.

 

” താൻ പോയി മുഖമൊന്നു കഴുകി വാ.. ആകെ ഉപ്പ് രസം.. വിയർപ്പിന്റെ ആകും.. ”

 

മുറിക്കുള്ളിലെ ബാത്‌റൂം ചൂണ്ടിക്കാട്ടി റോഷൻ പറയുമ്പോൾ അനുസരണയോടെ പതിയെ എഴുന്നേറ്റു അശ്വതി. ശേഷം ബാത്‌റൂമിലേക്ക് കയറി വാതിൽ അടച്ചു. ബോധ പൂർവ്വം അവളെ മുറിയിൽ നിന്നും മാറ്റിയതായിരുന്നു അവൻ. വേഗത്തിൽ കയ്യിൽ ഇരുന്ന ഫോണിൽ വീഡിയോ റെക്കോർഡിങ് ഓൺ ആക്കി ഷെൽഫിന്റെ ഓരത്ത് ബെഡ് വ്യക്തമായി കാണത്തക്കവിധം ഒളിപ്പിച്ചു വച്ചു. അപ്പോഴേക്കും മുഖം കഴുകി അശ്വതിയും എത്തി.

 

” ഇങ്ങട് വാടോ.. ”

 

ബലമായി അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി അവൻ.പ്രണയം തുളുമ്പുന്ന അശ്വതിയുടെ മിഴികളിലേക്ക് നോക്കുമ്പോൾ റോഷന്റെ മിഴികളിൽ കാമഗ്നിയാണ് എരിഞ്ഞത്.

 

” എത്ര നാളായി ഞാൻ കൊതിച്ചതാണെന്നോ ഈ നിമിഷങ്ങൾ ”

 

വല്ലാത്ത ആവേശത്തിൽ അവളുടെ ശരീരത്തിലേക്കമർന്നു റോഷൻ. പതിയെ പതിയെ അശ്വതിയും അവനിലേക്കലിഞ്ഞു ചേർന്നു… നിമിഷങ്ങൾ പതിയെ നീങ്ങി..

 

ഒടുവിൽ ബെഡിൽ അശ്വതിയെ മാറോട് ചേർത്തു കിടക്കുമ്പോൾ റോഷന്റെ മുഖത്ത് വിജയിയുടെ ഭാവമായിരുന്നു.

 

” സന്തോഷമായോ കള്ളാ നിനക്ക്.. കുറെ നാളായി ഈ ആഗ്രഹവും പറഞ്ഞു പിന്നാലെ നടന്നതല്ലേ.. ഇന്നിപ്പോ തൃപ്തി ആയില്ലേ.. ”

 

അവളുടെ ചോദ്യത്തിൽ നാണം നിറഞ്ഞിരുന്നു. അത് കേട്ട് പുഞ്ചിരിയോടെ പതിയെ എഴുന്നേറ്റു റോഷൻ. ശേഷം നിലത്തു പലയിടത്തായി കിടന്നിരുന്ന വസ്ത്രങ്ങൾ വാരിയെടുത്തു അതിൽ അശ്വതിയുടേത് ബെഡിലേക്ക് ഇട്ടു..

 

“വേഗം എല്ലാം ഇട്ടോ.. ”

 

വഷളൻ ചിരിയോടെ അവൻ പറഞ്ഞത് കേട്ട് പതിയെ എഴുന്നേറ്റു അവൾ. വേഗത്തിൽ രണ്ടാളും ഡ്രസ്സ്‌ ചെയ്തു. ശേഷം പതിയെ റോഷൻ ഷെൽഫിനരികിലേക്ക് ചെന്നു.. എന്നിട്ട് ഒളിപ്പിച്ചു വച്ചിരുന്ന ഫോൺ പുറത്തേക്കെടുത്തു. അത് കണ്ട് സംശയത്തോടെ നോക്കി നിന്നു അശ്വതി.

 

” പേടിക്കേണ്ട.. എല്ലാം നല്ല വ്യക്തമായി കിട്ടിയിട്ടുണ്ട്. ”

 

റെക്കോർഡ് ആയ വീഡിയോ നോക്കി ഒന്ന് ചിരിച്ചു റോഷൻ. ആ നിമിഷം ആകെ നടുങ്ങി പോയി അശ്വതി.

 

” റോഷാ.. എന്താ ഇത്.. നീ.. നീ എല്ലാം റെക്കോഡ് ചെയ്‌തോ.. ”

 

അവളുടെ ചോദ്യം കേട്ട് ഉറക്കെ ചിരിച്ചു അവൻ.

 

” എടോ ഇതൊക്കെ അല്ലെ. ഒരു രസം.. ഇടക്കിടക്ക് ഇതൊക്കെ കാണുമ്പോ ഒരു കുളിരാണ്. നിനക്ക് മുന്നേ ഇത്പോലെ ഈ ഗസ്റ്റ് ഹൌസിൽ എനിക്കൊപ്പം വന്ന എല്ലാവരുടെയും വീഡിയോസ് എന്റെ കൈയിൽ ഉണ്ട്.. ഇന്ന് തൊട്ട് നമ്മടേം… ”

 

ഇത്തവണ ശെരിക്കും ഞെട്ടി അശ്വതി..

 

“റോഷാ.. എന്താ നീ കാണിക്കുന്നേ.. നിനക്ക് എന്താ വട്ട് ആണോ.. വീഡിയോ ഡിലീറ്റ് ആക്ക് ”

 

വേവലാതിയോടെ അവൾ പറയുമ്പോൾ പതിയെ അരികിലേക്ക് ചെന്നു റോഷൻ.

 

“ഡിലീറ്റ് ആക്കാനോ.. കഷ്ടപ്പെട്ട് പിടിച്ചിട്ടോ…..

ഇത് എന്റേൽ തന്നെ വേണം.. എങ്കിലേ ആഗ്രഹിക്കുമ്പോൾ എല്ലാം നിന്നെ എനിക്ക് ഇവിടെ ഈ ബെഡിൽ. കിട്ടുള്ളു.. ”

 

ആ വാക്കുകൾ കേട്ട് റോഷന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി അശ്വതി. അത് കണ്ടിട്ട് തുടർന്നു അവൻ.

 

” അതുമാത്രമല്ലടോ.. എന്റെ ഫ്രണ്ട് നീരജ് നെ അറില്ലേ അവനു നിന്നിൽ ഒരു കൊതി… ഒരു ദിവസമെങ്കിലും അവനൂടെ നീ ഒന്ന് വഴങ്ങി കൊടുത്തേക്കണം.. പാവമാ.. നീ സഹകരിച്ചാൽ ഒന്നും ആരും അറില്ല… സഹകരിച്ചില്ലേൽ.. ”

 

വാക്കുകൾ മുറിച്ചു ഫോണിലെ വീഡിയോയിലേക്ക് ഒന്നുകൂടി നോക്കി റോഷൻ.

 

” ഇതിൽ നീ മാത്രമുള്ള ഭാഗങ്ങൾ കട്ട്‌ ചെയ്തു എടുക്കും ഞാൻ.. എന്നിട്ട്…. പിന്നെ ഊഹിക്കാലോ അല്ലെ.. ”

 

മറുപടിയൊന്നും പറഞ്ഞില്ല അശ്വതി. അല്പസമയം റോഷന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന ശേഷം ബെഡിലേക്കിരുന്നു അവൾ.

 

” റോഷൻ.. ഞാൻ വെറുമൊരു സാധാരണ കുടുംബത്തിലേയാണ്.. തനി നാട്ടിൻപുറത്തു കാരി.. ആ എന്നോട് നീ ഇങ്ങനൊക്കെ കാണിച്ചാൽ….. ”

 

അത്രയും പറഞ്ഞു തലകുമ്പിട്ടു അവൾ. എന്നാൽ ആ സമയം റോഷൻ വലിയ ആവേശത്തിലായിരുന്നു.

പക്ഷെ അശ്വതിയുടെ അടുത്ത വാക്കുകളിലൂടെ ആ ആവേശം കെട്ടടങ്ങി.

 

” റോഷൻ.. എന്നെപോലൊരു സാധാരണക്കാരിയുടെ ഒരു ന്യൂഡ് വീഡിയോ ഇറങ്ങിയാൽ കുറച്ചു നാളൊക്കെ ആള്ക്കാര് കൊണ്ട് നടക്കും പിന്നെ അതങ്ങ് കളയും.. പക്ഷെ ആ സ്ഥാനത്ത് ഇലക്ഷന് മത്സരിക്കാൻ നിൽക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ വീഡിയോ ആയാലോ.. എങ്ങിനിരിക്കും.. നാണക്കേട് മാത്രം അല്ല തന്തയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കാൻ ആ വീഡിയോ മതിയാകും ”

 

ആ വാക്കുകൾ കേട്ടപ്പോൾ ഒന്ന് നടുങ്ങി റോഷൻ. അത് കണ്ട് പതിയെ പതിയെ അശ്വതിയുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു.

 

” എന്താടാ റോഷാ… നീ ഞെട്ടിയോ… ”

 

അത്രയും പറഞ്ഞവൾ പതിയെ എഴുന്നേറ്റു. ആ സമയം അശ്വതിയുടെ മുഖത്ത് ഭയമായിരുന്നില്ല മറിച്ച് വല്ലാത്തൊരു ആവേശമായിരുന്നു റോഷൻ കണ്ടത്. പതിയെ ബെഡിനോട് ചേർന്നുള്ള ടേബിളിൽ വച്ചിരിക്കുന്ന തന്റെ ബാഗിന്റെ പിൻവശത്തു നിന്നും ഒരു ഫോൺ കയ്യിലെക്കെടുത്തു അവൾ. അതുകൂടി കാൺകെ റോഷന്റെ നടുക്കം പൂർണ്ണമായി.

 

” അശ്വതി.. നീ.. ”

 

വാക്കുകൾ കിട്ടാതെ കുഴഞ്ഞു അവൻ… അത് കണ്ട് പതിയെ അരികിലേക്ക് ചെന്നു അവൾ.

 

” വീഡിയോ കയ്യോടെ വേറൊരു നമ്പറിലേക്ക് അയച്ചിട്ടുണ്ട്.. അതുകൊണ്ട് തന്നെ എന്നെ ഇനി ഭീഷണിപ്പെടുത്തിയോ അപായപ്പെടുത്തിയോ അത് നശിപ്പിക്കാം ന്ന് കരുതേണ്ട.. ”

 

ഒക്കെയും കേട്ട് നടുക്കത്തോടെ തന്നെ നിന്നു റോഷൻ.

 

“എടാ വീട്ടിൽ ആകെ ബുദ്ധിമുട്ട് ആണെന്നെ.. ദാരിദ്ര്യം മാത്രം.. അപ്പോ പിന്നെ എന്റെ പോക്കറ്റ് മണി കണ്ടെത്താൻ ഞാൻ തന്നെ ഇറങ്ങിയേ പറ്റു.. ഞങ്ങൾ രണ്ട് പേരുണ്ട്. ഫ്രണ്ട് പുറത്തുണ്ട് അവൾ എന്നെ തിരികെ കൊണ്ട് പോകാൻ വന്നതാ.. നിന്നെപ്പോലത്തെ ഞരമ്പുകളെ ഞങ്ങൾ വലവീശി പിടിക്കും എന്നിട്ട് പോക്കറ്റ് മണി ഉണ്ടാക്കും.. പക്ഷെ നീയും ഒട്ടും മോശം അല്ല കേട്ടോ.. നിന്റെ ഈ വീഡിയോ സെറ്റപ്പ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. നീ ആ കെയർ ടേക്കറോട് സംസാരിച്ചു നിന്നസമായം അകത്ത് കേറിട്ടാ ഞാൻ ഈ സെറ്റപ്പ് ചെയ്തത്.. നീ എപ്പോഴാ ചെയ്തെ.. എന്നെ ബാത്‌റൂമിലേക്ക് വിട്ടിട്ട് ആണോ…”

 

പറഞ്ഞു നിർത്തി പതിയെ തിരിഞ്ഞു അശ്വതി. ആ ചോദ്യത്തിന് മറുപടി പറയാതെ നിന്ന് പരുങ്ങി റോഷൻ.

 

” എടാ…നിന്റെ ഈ വീഡിയോയ്ക്ക് ഞങ്ങൾ ഇട്ടേക്കുന്ന വില ഒരു ലക്ഷം രൂപ ആണ്. അതിങ്ങ് തന്നാൽ പിന്നെ ശല്യം ചെയ്യാൻ വരില്ല ഞാൻ. ഇനി വാശി ആണേൽ നീ എന്റെ വീഡിയോ ലീക്ക് ആക്കിക്കോ.. ഞാൻ നിന്റെയും ആക്കാം.. ഏതാണ് വൈറൽ. ആകുന്നത് എന്ന് അറിയാലോ. ”

 

കൃത്യമായ പ്ലാനിങ്ങോടെയാണ് അശ്വതി വന്നത് എന്ന് റോഷൻ മനസിലാക്കി.

 

“അശ്വതി.. ചതിക്കല്ലേ..എന്റേൽ അത്രേം കാശൊന്നുമില്ല.. ദയവ് ചെയ്ത് ദ്രോഹിക്കരുത്.. ഞാനും നിനക്ക് ഒരു ദ്രോഹോം ചെയ്യില്ല. ഈ വീഡിയോ ഇപ്പോ തന്നെ ഡിലീറ്റ് ആക്കാം.. അതുപോലെ നീയും ആ വീഡിയോ ഡിലീറ്റ് ആക്കണം..”

 

അവൻ കെഞ്ചുകയായിരുന്നു. പക്ഷെ അശ്വതിക്ക് ഒരു കുലുക്കവും ഉണ്ടായില്ല

 

” പൊന്ന് മോനെ റോഷാ നീ വിചാരിച്ചാൽ ഈസി ആയി ഒരു ലക്ഷം ഒപ്പിക്കാം.. പിന്നെ കുറെ പെൺപിള്ളേരെ ഇങ്ങനെ ചതിച്ചിട്ടുള്ളതല്ലേ.. അപ്പോ ഒരു പ്രായശ്ചിത്തമായി കാണ് ഇത്.. നാളെ വൈകിട്ടിനകം ഞാൻ തരുന്ന അകൗണ്ടിൽ കാശ് എത്തണം.. അല്ലേൽ അറിയാലോ.. മോനും നാറും അച്ഛനും നാറും. പിന്നെ എന്നെ അപായപ്പെടുത്താൻ എങ്ങാനും നോക്കിയിട്ടും കാര്യമില്ല കൃത്യ സമയത്ത് വീഡിയോ വൈറൽ ആയേക്കും.. അതിനുള്ള ആളൊക്കെ പുറത്തുണ്ട്. ആലോചിച്ചു തീരുമാനിക്ക് ”

അത്രയും പറഞ്ഞു തന്റെ ബാഗുമെടുത്തു പുറത്തേക്ക് നടന്നു അശ്വതി. റോഷൻ പിന്നാലെ ചെന്ന് പലവട്ടം കെഞ്ചി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

 

ഒടുവിൽ നിസ്സഹായനായി അവൻ നോക്കി നിൽക്കേ കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടിയിൽ കയറി അശ്വതി യാത്രയായി.

 

“പന്ന പുന്നാരമോള്… എട്ടിന്റെ പണിയാണല്ലോ തന്നത് … ”

 

അടങ്ങാത്ത രോഷത്തിൽ ചുമരിൽ ആഞ്ഞിടിച്ചു റോഷൻ. ഒടുവിൽ പലപ്പോഴായി അമ്മയെ സോപ്പിട്ടു പോക്കറ്റ് മണിയായി വാങ്ങിയ തുക അകൗണ്ടിൽ ഉള്ളതിനാൽ തത്കാലം അത് കൊടുത്ത് നാണക്കേടിൽ ന്ന് ഒഴിവാകാൻ തന്നെ തീരുമാനിച്ചു അവൻ.

 

അപ്പോഴേക്കും ഫോൺ റിങ് ചെയ്തു. നീരജ് ആയിരുന്നു വിളിച്ചത്.

 

” അളിയാ.. എന്തായി സെറ്റ് ആണോ.. അവളെങ്ങിനുണ്ട്.. നീ അറുമാദിച്ചോ വീഡിയോ ഫോട്ടോസ് എന്തേലും ഉണ്ടേൽ. ഒന്ന് ഷെയർ ചെയ്യ്. ഞാനൂടെ കാണട്ടെ.. ”

 

ആവേശത്തോടെ നീരജ് ചോദിക്കുമ്പോൾ രോഷം കടിച്ചമർത്തി റോഷൻ..

 

” അളിയാ…. അടിച്ചു പൊളിച്ചു.. നല്ലോണം സുഖിച്ചു ഞാൻ.. പക്ഷെ വീഡിയോ എടുക്കാൻ പറ്റീല അവള് കണ്ടു ഞാൻ ഫോൺ വയ്ക്കുന്നത്.. പക്ഷെ ആള് പൊളിയാ കേട്ടോ. ഞാൻ കോളേജിലേക്ക് വരുന്നുണ്ട് വന്നിട്ട് എല്ലാം പറയാം.അത് വരെ നീ ഒന്ന് വെയിറ്റ് ചെയ്യ് ”

 

അത്രയും പറഞ്ഞു കോൾ കട്ട്‌ ചെയ്ത് നിരാശനായി ബെഡിലേക്കിരുന്നുപോയി റോഷൻ.

 

” എന്റെ കർത്താവെ.. ഏത് നശിച്ച നേരത്താണോ എന്തോ ഈ പന്ന പുല്ലിനെ കേറി വളയ്ക്കാൻ തോന്നിയത്.. ഇനീപ്പോ ആ നാറിയോട് ഇതെങ്ങാനും പറഞ്ഞാൽ ആകെ നാറും.. കള്ളക്കഥ തന്നെ ഉണ്ടാക്കാം… അല്ലാണ്ട് എന്ത് ചെയ്യാൻ..”

 

നിരാശയിൽ തലകുമ്പിട്ടിരിക്കുമ്പോൾ അവൻ ഓർത്തു..

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *