(രചന: നിത)
“”എന്താ അവിടെ ഒരു ബഹളം??””
എന്ന് ട്യൂട്ടോറിയലിൽ പുതിയതായി വന്ന അധ്യാപകൻ അവിടെ ഉള്ള ഒരാളോട് ചോദിച്ചു!!
മാഷിനെ ഒന്ന് ഇരുത്തി നോക്കിയിട്ട്, അയാൾ പറഞ്ഞിരുന്നു അപ്പുറത്തെ ഭാസ്കരേട്ടന്റെ ഭാര്യ സുനന്ദയെ കാണുന്നില്ല എന്ന്!! അത് കേട്ടതും ചെറിയൊരു ടെൻഷൻ തോന്നിയിരുന്നു മാഷിന്…
കാരണം ആ സ്ത്രീ ഒരു പ്രത്യേക ടൈപ്പ് ആണ്!!
ഇവിടെ ട്യൂട്ടോറിയൽ കോളേജിൽ അത്യാവശ്യം ശമ്പളം ഉണ്ട് അതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതും ഇവിടെ ഒരു വാടക വീട് വലിയ ചെലവില്ലാത്തത് നോക്കി എടുത്തതും..
അതിന്റെ തൊട്ടപ്പുറത്തെ വീട്ടിലെ താമസക്കാരായിരുന്നു ഭാസ്കരനും സുനന്ദയും അവരുടെ രണ്ടു മക്കളും…
ഈ സുനന്ദ ആളെ ശരിയല്ല ആലക്കുമ്പോഴും മുറ്റം അടിക്കുമ്പോഴും ആവശ്യമില്ലാത്ത രീതിയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും..
അവൾക്ക് കുറെ ആരാധകന്മാരും ആ വഴിക്ക് ഉണ്ടായിരുന്നു..
അവരുടെ ഭർത്താവിനാണെങ്കിൽ ഒടുക്കത്തെ സംശയവും അവളുടെ ഈ സ്വഭാവത്തിന് അയാൾ സംശയിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളൂ ഒരു ദിവസം രാവിലെ മുറ്റത്തുനിന്ന് പല്ല് തേക്കുകയായിരുന്നു അന്നേരമാണ് അവൾ അവിടെ മുറ്റം എല്ലാം തൂത്തുവാരുന്നത് താൻ അത് ശ്രദ്ധിച്ചിട്ട് പോലും ഇല്ലായിരുന്നു..
ഭാസ്കരൻ എന്നോട് വഴക്കിന് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത് അന്നേരം കണ്ടു, വെറുമൊരു ലുങ്കിയും ബ്ലൗസും ഇട്ടു വന്ന് മനപ്പൂർവ്വം തന്നെ ശരീരഭാഗങ്ങൾ കാണിച്ചുകൊണ്ട് മുറ്റം അടിക്കുന്ന അവരെ!!!
“”” താൻ എന്തോന്ന് മാഷ് ആണെടോ ഇത് കാണാൻ വേണ്ടിയിട്ടാണോ ഇവിടെ വന്ന് നിൽക്കുന്നത്!””‘
എന്നെല്ലാം ചോദിച്ചു അയാൾ എന്നോട് ദേഷ്യപ്പെട്ടു..
ഒപ്പം അപ്പുറത്തെ വീട്ടിലെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.. രണ്ടുപേരുംകൂടി വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞിട്ടാണ് പോയത് അവരോട് ഒന്നും സംസാരിക്കാൻ പോലും നിൽക്കുന്നത് നല്ലതല്ല എന്ന് കരുതി ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് പോയി പിന്നെ ആ ഭാഗത്തേക്ക് പോലും പോകാറില്ലായിരുന്നു..
സുനന്ദയുടെ സ്വഭാവം അത്ര നല്ലതൊന്നുമല്ല എന്ന് പലരും പറഞ്ഞു അതിലൊന്നും ഇടപെടാൻ പോലും പോയില്ല അപ്പോഴാണ് ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നത് സുനന്ദയെ കാണാനില്ല എന്ന് ഞാൻ ചോദിച്ച അയാൾക്ക് പോലും എന്തോ എന്നെ ഒരു സംശയം ഉള്ളതുപോലെ സത്യം പറഞ്ഞാൽ ഈ സാധനത്തിനെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല..
പെട്ടെന്നാണ് ഭാസ്കരനും അവന്റെ കൂട്ടുകാരനും പിന്നെ കുറച്ചു പേരും കൂടി എന്റെ വീട്ടിലേക്ക് വരുന്നത്..
“”” സാറേ നിങ്ങൾ വലിയ മാഷൊക്കെ ആയിരിക്കും പക്ഷേ സ്വഭാവം നന്നല്ലെങ്കിൽ നാട്ടുകാരുടെ കയ്യിന്റെ ചൂട് അറിയും അവൾ എവിടെ???”””
എന്നും ചോദിച്ചുകൊണ്ടു വന്നതും എനിക്ക് ദേഷ്യം വന്നിരുന്നു എല്ലാദിവസവും ഒന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ടാണ് അവർ ഇങ്ങനെ തലയിൽ വന്ന് കേറുന്നത് എന്ന് എനിക്ക് തോന്നി അതുകൊണ്ട് തന്നെ ശക്തമായ രീതിയിൽ ഞാൻ പറഞ്ഞു നിങ്ങളുടെ ഭാര്യ എവിടെ എന്ന് നോക്കി നടക്കാനില്ല എന്റെ ജോലി എന്ന് അത് കേട്ടതും അവർ അകത്തെല്ലാം പോയി നോക്കിയിരുന്നു അതുകഴിഞ്ഞ്,
ഞാൻ എവിടെയോ കൊണ്ടു കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണ് അവൾക്ക് നിങ്ങളെ കാണുമ്പോൾ ഉള്ള ഇളക്കം എനിക്കറിയാം, രാമവും പറഞ്ഞു അവൾ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടു എന്ന്!!! അതുകൊണ്ട് മര്യാദയ്ക്ക് പറയുന്നതാണ് നല്ലത് എന്നും പറഞ്ഞ് അയാൾ എന്നെ അടിക്കാൻ വേണ്ടി വന്നു!!!
ഒരു ബുദ്ധിയും ഇല്ലാത്തവന്മാരാണ് എന്തുവേണമെന്ന് പോലും അറിയാതെ
ഞാനവിടെ നിന്നു. പെട്ടെന്നാണ് ആരോ വന്ന് പറഞ്ഞത്,
“””സുനന്ദ ചേച്ചി, രാമു ചേട്ടന്റെ വീട്ടിൽ ഉണ്ട് എന്ന് ഭാസ്കരേട്ടന്റെ വീടിന്റെ തൊട്ടടുത്തുള്ള കൂട്ടുകാരനാണ് രാമു നേരത്തെ എന്നെ ഭേദ്യം ചെയ്യാൻ വന്നതിൽ കൂടെ ഉള്ള ആൾ!! അയാൾ ആദ്യം നിന്ന് പരുങ്ങുന്നത് കണ്ടു പിന്നെ ഓടി രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചതും എല്ലാവരും കൂടി പിടിച്ചു കൊണ്ടു വന്നിരുന്നു…
രണ്ടെണ്ണം കിട്ടിയപ്പോൾ തത്ത പറയുന്നതുപോലെ എല്ലാം പറഞ്ഞു!!!
“”” സുനന്ദയും ഞാനും തമ്മിൽ ആദ്യമേ ബന്ധം ഉണ്ടായിരുന്നു!! ഭാസ്കരനെ കുടിപ്പിക്കുന്നത് അവൾ പറഞ്ഞിട്ടാണ് അത് കഴിഞ്ഞ് ഞങ്ങൾ അവളുടെ വീട്ടിൽ കൂടാറാണ് പതിവ്!!
പക്ഷേ ഇപ്പോൾ ഭാസ്കരൻ കുറച്ചു ദിവസമായി കുടിക്കാത്തതുകൊണ്ട് ഒന്നും നടക്കുന്നില്ല ആയിരുന്നു അതുകൊണ്ട് അവൾ എന്റെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയ സമയം നോക്കി എന്റെ വീട്ടിലേക്ക് വന്നു!!
ഭാസ്കരൻ ജോലി കഴിഞ്ഞ് വൈകിയേ വരൂ എന്നാണ് അവൾ കരുതിയിരുന്നത് പക്ഷേ ഭാസ്കരൻ നേരത്തെ വന്നതാണ് വിനയായത്. അവിടെ അവളെ കാണാതെ അയാൾ എല്ലായിടത്തും അന്വേഷിച്ചു എന്റെ വീട്ടിൽ നിന്ന് അതുകൊണ്ടുതന്നെ ആ നേരത്ത് അവൾക്ക് ഇറങ്ങിപ്പോകാനും കഴിഞ്ഞില്ല ആളുകൾ കൂടി!!!
ഞാൻ അവളോട് അവിടെത്തന്നെ ഇരിക്കണം ഒരു ഗ്യാപ്പ് കിട്ടിയാൽ പുറത്തേക്ക് വന്നോളണം എന്ന് പറഞ്ഞു പക്ഷേ ഓരോ സ്ഥലത്തായി ആളുകൾ നിൽക്കുന്നതുകൊണ്ട് അവൾക്ക് മുന്നിലൂടെയും പിന്നിലൂടെയും ഇറങ്ങി വരാൻ കഴിഞ്ഞില്ല!!!
പിന്നെ എന്റെ ലക്ഷ്യം മാഷിന്റെ മേലെ എല്ലാം ഇട്ട് സംശയം ഇങ്ങോട്ട് തിരിക്കുക എന്നാണ് അപ്പോൾ അവിടെയുള്ള ആളുകൾ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ അവൾക്കു മെല്ലെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങി വരാമെന്ന് കരുതി!!!! ഇതിന് ഇടയിൽ ആരോ അവളെ എന്റെ വീട്ടിൽ കണ്ടെത്തിയതാണ്!”””
ഇത്രയും പറഞ്ഞ് അയാൾ ഭാസ്കരന്റെ മുന്നിൽ കൈകൂപ്പി.. ഞാൻ അയാളെ തന്നെ ദേഷ്യത്തിൽ നോക്കി പെട്ടെന്ന് എന്നും പറഞ്ഞ് ഒന്നും ചിന്തിക്കാതെ ചാടി ഇറങ്ങിയതാണ് അയാൾ!!!
“”” ഇപ്പോൾ തനിക്ക് സമാധാനമായല്ലോ കൂടെ നടക്കുന്നവനാണ് ചതിച്ചത് അതുപോലും മനസ്സിലാക്കാൻ കഴിവില്ലാതെ മാന്യമായും ഇതൊന്നും അറിയാതെയും ജീവിക്കുന്നവരുടെ തലയിലേക്ക് കുറെ നാളായല്ലോ താൻ കയറാൻ തുടങ്ങിയിട്ട്!!! തന്റെ ഭാര്യ ശരിയല്ലാത്തതിന് മറ്റുള്ളവരുടെ തലയിൽ അല്ല പഴിചാരേണ്ടത്!!!
ഞാനിവിടെ വന്നത് പഠിപ്പിക്കാനും ആ ശമ്പളം വാങ്ങി എന്റെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആണ് എനിക്ക് ഇതിനിടയിൽ തന്റെ ഭാര്യയെ എന്നല്ല ഒരാളെയും നോക്കാനുള്ള സമയം ഇല്ല!! അത്രത്തോളം പ്രശ്നങ്ങൾ ഉണ്ട് എനിക്ക്!!
മേലിൽ ഇനി എന്തെങ്കിലും പ്രശ്നം പറഞ്ഞ് എന്റെ അടുത്തേക്ക് വന്നിട്ടുണ്ടെങ്കിൽ പിന്നെ ഇതുപോലെ ആയിരിക്കില്ല ഞാൻ പെരുമാറുക!!””
ഇത്രയും നാളെ മനുഷ്യനെ ഇട്ട് കഷ്ടപ്പെടുത്തിയതിന്റെ എല്ലാ ദേഷ്യവും ഞാൻ അയാളോട് പറഞ്ഞു തീർത്തു ഒന്നും മിണ്ടാതെ സാർ ക്ഷമിക്കണം എന്നും പറഞ്ഞ് അയാൾ അപ്പുറത്തേക്ക് പോയി പിന്നെ അവിടെ അടിയും ബഹളവും എന്തൊക്കെയൊ കേൾക്കാൻ ഉണ്ടായിരുന്നു!!!
അതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയം അല്ലാത്തതുകൊണ്ട് ഞാൻ ഇടപെടാൻ പോയില്ല ആശ്വാസം മാത്രമേയുള്ളൂ ഇപ്പോൾ ചെയ്യാത്ത കുറ്റം തലയിൽ വന്നില്ലല്ലോ ഇതുപോലെ ചിലരുണ്ട് ഒന്നും ചെയ്യാതെ തന്നെ നമ്മളുടെ തലയിൽ കുറ്റം ആരോപിക്കുന്നവർ..
സ്വന്തംആളുകളുടെ കയ്യിലാണ് കുറ്റം എന്ന് മനസ്സിലാക്കാതെ മറ്റുള്ളവരുടെ മെക്കിട്ട് കേറും..
എന്തായാലും ആ പെണ്ണിനെ അവിടെ നിന്ന് കണ്ടതുകൊണ്ട് മാത്രം രക്ഷപ്പെട്ടു ഇല്ലെങ്കിൽ അവളും ഇറങ്ങി വന്നു പറഞ്ഞേനെ ഞാനാണ് എന്ന്!!!
വല്ലാത്തൊരു ലോകമാണ് കണ്ണും കാതും കൂർപ്പിച്ച് ജീവിച്ചില്ലെങ്കിൽ പണി എപ്പോ കിട്ടും എന്ന് നോക്കിയാൽ മതി ഏതായാലും ഇതോടുകൂടി ആളുകൾക്കിടയിൽ എനിക്ക് അല്പം സ്വീകാര്യത വന്നിട്ടുണ്ട് എല്ലാവരും അല്പം ബഹുമാനത്തോടെയാണ് പിന്നീടങ്ങോട്ട് പെരുമാറുന്നത്..
അതുമതി ആരും ബഹുമാനിച്ചില്ലെങ്കിലും കുഴപ്പമില്ല ഇതുപോലുള്ള കണ്ട പ്രശ്നത്തിൽ ഒന്നും കൊണ്ടുപോയി പെടുത്താതിരുന്നാൽ മതി എന്നൊരു പ്രാർത്ഥനയേ ഉള്ളൂ