ഈ കുഞ്ഞിനെ നമുക്ക് വേണ്ട ഒഴിവാക്കണമെന്ന്….. എന്റെ ജീവിതം എവിടെയും എത്തിയിട്ടില്ല ഇനി ഈ കുഞ്ഞു ഒരു ബാധ്യതയാകും….

(രചന: J. K)

 

“”” പ്രാക്ടിക്കലായി ചിന്തിക്ക് മോളേ ഈ കുഞ്ഞു നമുക്ക് ഇപ്പോൾ വേണ്ട!!!”””

 

എന്ന് പറഞ്ഞ അച്ഛനെ അവൾ കടുപ്പിച്ചു നോക്കി.. ഒന്നും മിണ്ടാതെ കണ്ണീർ വാർക്കുന്നുണ്ട് അമ്മ..

 

അമ്മയോട് അവൾ ചോദിച്ചു അമ്മയ്ക്ക് കഴിയുമോ ഇങ്ങനെ എന്ന്..???? ഏങ്ങലടിച്ചു കൊണ്ട് സ്നേഹ അകത്തേക്കോടി…

 

തിരികെ മേശപ്പുറത്തിരിക്കുന്ന ഫോട്ടോയിലേക്ക് അവൾ സങ്കടത്തോടെ നോക്കി… ചിരിക്കുന്ന ആ മുഖം കാണെ ഉള്ളിൽ നോവ് പടർന്നു….

 

“””നിതിനേട്ടൻ “””

 

സ്നേഹയുടെ ഓർമ്മകൾ പുറകിലേക്ക് പോയി..

കോളേജിൽ സീനിയർ ആയിരുന്നു… ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് നിതിൻ ഏട്ടൻ തന്നെയാണ് ഇഷ്ടമാണ് എന്ന് പറഞ്ഞത്…..

 

എതിർക്കാൻ ഒന്നും തോന്നിയില്ല കാരണം എപ്പഴോ ആ മുഖം എന്റെയും ഉള്ളിൽ പതിഞ്ഞിരുന്നു…..

 

അവിടെവച്ച് ഞങ്ങളുടെ പ്രണയം പൂവിട്ടു…

 

എന്തെങ്കിലും ജോലി ആയിട്ട് വീട്ടിൽ വന്ന് സംസാരിക്കാം എന്നാണ് പറഞ്ഞിരുന്നത്… അങ്ങനെയാണ് ഏട്ടൻ ദുബായിലേക്ക് പോയതും .. നല്ലൊരു ജോലി ആയതും…

 

അപ്പോഴേക്കും എന്റെയും പഠനം കഴിഞ്ഞിരുന്നു അങ്ങനെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു വീട്ടുകാർ വലിയ എതിർപ്പൊന്നും കാണിക്കാതെ സമ്മതിച്ചു….

 

സന്തോഷത്തിന് നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട്…. ആദ്യത്തെ വർഷം കഴിഞ്ഞു പോയി പിന്നീട് എല്ലാവരുടെയും ചോദ്യമായിരുന്നു കുഞ്ഞുങ്ങൾ ആയില്ലേ എന്ന്???

 

അതിന്റെ പേരിൽ ഏറെ ടെൻഷൻ അനുഭവിച്ചു.. ഏട്ടൻ ഇടയ്ക്കൊക്കെ ലീവിന് വരുമായിരുന്നു എന്നിട്ടും കുഞ്ഞുങ്ങൾ ആവാത്തത് മനസ്സിൽ ഏറെ വിഷമം സൃഷ്ടിച്ചു….

 

അതുകൊണ്ട് തന്നെയാണ് എനിക്ക് ഒരു വിസ സംഘടിപ്പിച്ച് അങ്ങോട്ട് കൊണ്ടുപോയത് എന്നിട്ടും ആ ഭാഗ്യം ഞങ്ങളെ തേടിയെത്തിയില്ല കടുത്ത മനോവിഷമം ആയിരുന്നു എനിക്കും ഏട്ടനും….

 

അങ്ങനെയാണ് ചികിത്സ ആരംഭിച്ചത് രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല കുഞ്ഞുങ്ങൾ ആയിക്കോളും എന്ന് പറഞ്ഞു ഡോക്ടർ സമാധാനിപ്പിച്ചു.. ആ ഒരു സമാധാനത്തിൽ ആയിരുന്നു ഞങ്ങളും….

 

എടേ കുറച്ച് ഏറെ കാലം ലീവെടുത്ത് നാട്ടിൽ തന്നെ നിന്നു.. പക്ഷേ പെട്ടെന്ന് ആണ് അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞു അവർ വിളിച്ചത് വേറെ വഴിയില്ലാതെ തിരികെപ്പോയി…

 

ഇത്തവണ ഏട്ടൻ തിരിച്ചു പോകുമ്പോൾ എന്തോ എനിക്ക് വല്ലാത്ത ഒരു വിഷമം ആയിരുന്നു.. അതുകൊണ്ടുതന്നെയാണ് ആള് എത്രയും പെട്ടെന്ന് തിരികെ വരാം എന്നു പറഞ്ഞതും…. എന്റെ വിഷമം കണ്ടിട്ട്…

 

ഏട്ടൻ പോയി പിറ്റേദിവസം മുതൽ തുടങ്ങിയ അസ്വസ്ഥതയാണ് എന്താണ് എന്നറിയില്ല ഇത്തവണ പീരിയഡ്സ് നാളുകളും നീണ്ടു പോയിട്ടുണ്ട് അത് ഒരു നിത്യസംഭവമായതിനാൽ അത്ര കാര്യമാക്കിയില്ല….

 

പക്ഷേ ഇപ്പൊ അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ അമ്മയാണ് പറഞ്ഞത് പോയി ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാൻ…..

 

ഞങ്ങളുടെ ആഗ്രഹം സഫലമായിരുന്നു കാർഡിൽ കഴിഞ്ഞ രണ്ട് ചുവന്ന വരകൾ…. എത്രയോ കാലത്തെ എന്റെ കാത്തിരിപ്പിന് ഫലമായിരുന്നു…..

 

അറിഞ്ഞതു മുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു എനിക്ക് മറ്റാരെയും അറിയിക്കേണ്ടായിരുന്നു എന്റെ ഏട്ടനെ ഒഴികെ, വേഗം ഫോൺ എടുത്തു വിളിച്ചു….

 

ജോലി ചെയ്യുന്ന കമ്പനിയുടെ തൊട്ടടുത്ത് തന്നെയാണ് താമസവും അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിൽ വന്ന് കുറച്ചു സമയം കിടന്നുറങ്ങുന്ന പതിവുണ്ട്…. അറിയാമായിരുന്നു ഇപ്പോൾ ഉറങ്ങുകയായിരിക്കും . ആളെന്ന് ശല്യപ്പെടുത്താറില്ല ഈ നേരം….

 

പക്ഷേ വിളിച്ചിട്ട് കാര്യം പറയാതിരിക്കാൻ തോന്നിയില്ല ഞാൻ വേഗം ഫോൺ ചെയ്തു….. ഏട്ടൻ ഫോണെടുത്തു….. എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു…..

 

ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു പുറത്തേക്ക് വന്നത്….

 

കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഈ മഹാ ഭാഗ്യത്തിൽ മതിമറന്നു ഞാൻ…. അതുകൊണ്ടുതന്നെ വായിൽ നിന്ന് ശബ്ദം ഒന്നും പുറത്തേക്ക് വന്നിരുന്നില്ല എന്റെ സന്തോഷത്തിന് പാരമ്യത, കരച്ചിലിനു വഴിമാറി…

 

ഏട്ടൻ ആകെ ഭയപ്പെട്ടു… എന്നോട് എന്താടോ”””” എന്ന് ചോദിച്ചു…

 

“””‘ഞാൻ… ഏട്ടാ… ഞാൻ, എനിക്ക്… വിശേഷം ഉണ്ട്!!!””

 

എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

പിന്നെ അവിടെ നിന്നും ശബ്ദമൊന്നും കേട്ടില്ല ആ മിഴികളും നിറഞ്ഞൊഴുകുകയാകും എന്ന് എനിക്ക് അറിയാമായിരുന്നു….

 

രണ്ടുപേരും ഫോൺ കയ്യിൽ പിടിച്ച് ഒരുപാട് നേരം ഒന്നും മിണ്ടാതെ ഇരുന്നു മൗനത്തിന് ചിലപ്പോൾ ഒരുപാട് അർത്ഥങ്ങൾ ഉണ്ടാവില്ലേ അതുപോലെ…..

 

“””സ്നേഹാ….””” എന്ന് എന്നെ വിളിച്ചു ആർദ്രം ആയിരുന്നു ആ സ്വരം…

 

“””മ്മ് “”

 

എന്നും മൂളിയപ്പോൾ…, താങ്ക്സ് “”” എന്ന് പറഞ്ഞു..

 

എനിക്കറിയാമായിരുന്നു ഈ ലോകത്ത് അപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും എന്റെ ഏട്ടനും മാത്രമായിരിക്കും എന്ന്…

 

അതുകഴിഞ്ഞ് ഫോണും കട്ട് ചെയ്ത് ജോലിക്ക് പോയതാണ് ആള് റോഡ് ക്രോസ് ചെയ്യുമ്പോൾ മനസ്സിന്റേ സന്തോഷം ആണോ എന്നറിയില്ല ശ്രദ്ധിച്ചില്ല….. ഒരു വണ്ടി വന്നു ഇടിച്ചു അവിടെവെച്ചുതന്നെ…..

 

ആ ഓർമ്മകളിൽ നിന്ന് ഞെട്ടി എണീറ്റു സ്നേഹ….

 

എല്ലാം കഴിഞ്ഞിട്ട് ഒന്നര മാസമായി..

 

പിന്നീട് ഒരു മാസം കഴിഞ്ഞ് അവിടെ നിന്ന് തിരികെ വീട്ടിലേക്ക് വന്നപ്പോഴാണ് അച്ഛൻ ഇത് പറഞ്ഞത്…

 

ഈ കുഞ്ഞിനെ നമുക്ക് വേണ്ട ഒഴിവാക്കണമെന്ന്….. എന്റെ ജീവിതം എവിടെയും എത്തിയിട്ടില്ല ഇനി ഈ കുഞ്ഞു ഒരു ബാധ്യതയാകും….

 

ഇല്ലെങ്കിൽ നിനക്ക് നിന്റെ ജീവിതം ജീവിച്ചു തീർക്കാമല്ലോ എന്ന്…. അല്ലെങ്കിൽ ഈ കുഞ്ഞിനു വേണ്ടി ഒരു ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും എന്ന്…..

 

ഏട്ടന്റെത് എന്ന് പറയാൻ അവസാനമായി എനിക്ക് ഈ കുഞ്ഞു മാത്രമേ ഉള്ളൂ…..

 

ഇത്രയും പറഞ്ഞപ്പോൾ എനിക്ക് അവരോട് ഭയങ്കര ദേഷ്യം തോന്നി എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു എന്ന് പോലും ഞാൻ ചിന്തിച്ചു….

 

അവർക്ക് അവരുടെ മകളായ എന്റെ കാര്യമാണ് വലുത് എന്റെ ഭാവിയെ പറ്റിയാണ് അവർ ചിന്തിക്കുന്നത് ഒരുപക്ഷേ ഇത്രയുംനാൾ ജീവിച്ചതിന്റെ അനുഭവം കൊണ്ടാവാം…

 

പക്ഷേ ഞാൻ അതിന് ഒരിക്കലും തയ്യാറല്ലായിരുന്നു….

 

കുഞ്ഞിനെ ഒഴിവാക്കി എന്റെ ഭാവി എന്നു പറയുന്നത് മറ്റൊരു വിവാഹമാണെങ്കിൽ അങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല എന്ന് തറപ്പിച്ചു തന്നെ ഞാൻ അവരോട് പറഞ്ഞു….

 

മാത്രവുമല്ല എന്റെ ജീവിതം ഇനി ഈ കുഞ്ഞ് മാത്രമാണെന്ന്, ഇതിനു വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത് പോലും…. എന്ന് ഞാൻ അവരോട് പറഞ്ഞു…..

 

എന്ത് തീരുമാനം അത്രമേൽ ഉറച്ചതാണ് എന്ന് അവർക്ക് മനസ്സിലാക്കുന്നത് വരെക്കും അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു….

 

അവരുടെ മകളായ എന്റെ ഭാവിയേ പറ്റി സ്നേഹം കൊണ്ട് അവർ വ്യാകുലപ്പെടുന്നത് പോലെ എന്റെ ഉള്ളിൽ കിടക്കുന്ന കുഞ്ഞിനെ പറ്റി എനിക്കും ഉണ്ടാവില്ലേ?????എന്ന് ചോദിച്ചപ്പോൾ, അവർക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല….

 

“”” നിന്റെ ഭാവി ഓർത്താണ് എന്ന് പറഞ്ഞപ്പോൾ,

 

എന്റെ ഭാവി ഇതാണ് എന്ന് തീർത്തു പറഞ്ഞിരുന്നു…. പിന്നെ മറ്റൊന്നുമാലോചിക്കാതെ അവർ എന്റെ കൂടെ നിന്നു…

 

ഇന്നെന്റെ ജീവന് വേണ്ടിയുള്ള കാത്തിരിപ്പാണ്… അസ്വസ്ഥതകൾ ഏറെ ഉണ്ട് എങ്കിലും…… ഒരു മാസം കൂടെ കഴിഞ്ഞാൽ വരും, ഞങ്ങളുടെ പ്രണയത്തിന്റെ ഫലം….

Leave a Reply

Your email address will not be published. Required fields are marked *