ദത്ത് പുത്രി
(രചന: Noor Nas)
ഏത് നേരത്ത് ആണാവോ ഈ ശ വ ത്തെ ദ ത്ത് എടുക്കാൻ തോന്നിയെ..? ടീവിക്കു മുന്നിൽ ഇരുന്ന് തന്നേ പഴിക്കുന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ.
രശ്മി അതും പതിവ് പോലെ ചിരിച്ചു തള്ളി.. ചേച്ചിയെ അങ്ങനെയൊന്നും പറയല്ലേ അമ്മേ.. ചേച്ചിക്ക് വിഷമം വരൂലേ.?
അമ്മയുടെ തൊട്ടടുത്ത് ഇരുന്നു ഹോം വർക്ക് ചെയ്യുന്ന അനിയന്റെ വാക്കുകൾകേട്ടപ്പോൾ അമ്മ കലി തുള്ളി.
നിന്റെ ശ്രദ്ധ പഠിത്തത്തിൽ ആണോ അതോ എന്റെ വായിലോട്ടു ആണോ.? അവിടെ മിണ്ടാതിരുന്നു പടിക്കുന്നുണ്ടോ?
കല്യാണം കഴിഞ്ഞു പത്തു വർഷം ആയിട്ടും കുട്ടികൾ ഒന്നും ആവാത്തത് കൊണ്ടാണ് അനാഥലയത്തിൽ നിന്നും അവർ രശ്മിയെ ദത്തു എടുത്തത് .
ആ സമ്മയം അവള്ക്ക് അഞ്ചു വയസ്..അന്നക്കെ അവർക്ക് രശ്മിഎന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു…
പിന്നെ അവൾക്ക് പതിഞ്ചു വയസ് ആയപ്പോൾ ആയിരുന്നു.. അപ്പുന്റെ ജനനം കാറ്റിന്റെ ഗതി മാറിയ ദിവസം..
എന്നിക്ക് തന്ന സ്നേഹം മുഴുവനും തിരികെ വാങ്ങി അത് അപ്പുവിന് അമ്മ കൊടുത്തപ്പോൾ… സത്യത്തിൽ രശ്മിയും വളരെയധികം സന്തോഷിച്ചു…
പിന്നെയുള്ള ദിവസങ്ങൾ ഒറ്റപെടലുകളുടെ ദിവസങ്ങൾ ആയിരുന്നു..അവർക്ക് കുഞ്ഞ് ഉണ്ടായിട്ടും അച്ഛൻ മാത്രം രശ്മിയെ വെറുത്തില്ല..
അപ്പോളും അയാൾക്ക് അവളെ ജീവൻ ആയിരുന്നു.. ഇതെക്കെ കണ്ട് അച്ഛന്റെ മേൽ ചാടി വിഴുന്ന അമ്മ..അതിരുകൾ വിട്ട വാക്കുകൾ.
ഇന്നി ഇപ്പോ സ്വന്തം ര ക്ത ത്തിൽ ഒരു കുഞ്ഞ് ഉണ്ടായല്ലോ.. ഇതിനെ ഒരു മോളായി കാണാൻകാണാൻ നിങ്ങൾക്ക് പറ്റോ.?
സാവിത്രി അച്ഛൻ അലറിക്കൊണ്ട് അമ്മയുടെ കരണം കു റ്റിക്ക് നോക്കിഒന്നു കൊടുത്തപ്പോൾ, അമ്മയുടെ കൈയിൽ കിടന്ന് കുഞ്ഞ് കരഞ്ഞു.. അതിനെ വാങ്ങാൻ രശ്മി കൈകൾ നീട്ടിയപ്പോൾ.
അമ്മ.. വേണ്ടാ ഇന്നി ഈ കുഞ്ഞിനെ നീ തൊടണ്ടണ്ട അതിനുള്ള അർഹത. നിന്നക്ക് ഇല്ലാ..
പൊടി അപ്പുറത്ത്, എന്ന് പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ അകത്തെ മുറിയിലേക്ക് കേറി പോയ അമ്മയുടെ പിറകെ.
അമ്മേ അമ്മേ എന്ന് വിളിച്ചു ക്കൊണ്ട് പോയ..രശ്മി.അത് കണ്ട് അവൾക്ക് മുന്നിൽ. ഒരു വിലങ്ങു തടിയയായി അച്ഛൻ..
അച്ഛൻ..നിന്നക്ക് നാണമില്ലേ മോളെ ഇനിയും ഈ സാധനത്തിനെ, അമ്മേ എന്ന് വിളിക്കാൻ.. അത് കേൾക്കാൻ അവൾക്ക് ആഗ്രഹമില്ല.. പിന്നെ പിന്നെ നീ എന്തിന് അതിനെ അമ്മേ എന്ന് വിളിക്കണം…
രശ്മി പൊട്ടിക്കരഞ്ഞു ക്കൊണ്ട് അച്ഛന്റെ നെഞ്ചിൽ തല വെച്ചു. പറഞ്ഞു ഞാൻഅങ്ങനെ വിളിച്ചു ശീലിച്ചു പോയി അച്ഛാ, ഇന്നി അതിനെ തിരുത്താൻ എന്നിക്ക് പറ്റില്ല..
മോളെ എന്ന് വിളിച്ചു അവളെ ചേർത്ത് പിടിച്ച അച്ഛൻ..മനസിൽ നന്മയുള്ളവരെ ദൈവം പെട്ടന്ന് വിളിക്കും..എന്ന് പറയാറില്ലേ… അത് തന്നേ ഉണ്ടായി ഇവിടെയും.
ഒരുനാൾ വെള്ള പു ത പ്പിച്ചു കിടത്തിയ. അച്ഛന്റെ മുകളിൽ വീണു കരയുന്ന രശ്മി അവളെ വെറുപ്പോടെ നോക്കി നിൽക്കുന്ന അമ്മ ….
നഷ്ട്ടങ്ങളെ പലരും മറന്നു.. പക്ഷെ രശ്മി മറന്നില്ല.. രഷ്‌മിയുടെ മനസിലെ ഏതോ കോണിൽ..ഇപ്പോളും ഉണ്ട് ചില വാത്സല്യം നിറഞ്ഞ ചോദ്യങ്ങൾ..മോൾക്ക് സുഖമല്ലേ….?
ഈ വിട്ടിൽ മോൾ എങ്ങനെ എല്ലാം സഹിച്ചു നിൽക്കുന്നു..?എവിടെയെങ്കിലും ഇറങ്ങി പൊക്കുടേ നിന്നക്ക്..?അതിനുള്ള രശ്മിയുടെ കയ്യിൽ ഉള്ള ഏക ഉത്തരം..
പാതി വഴിയിൽ കളയാൻ ആയിരുന്നേൽ പിന്നെ എന്തിനാ അച്ഛാ എന്നെ ദത്ത് എടുത്തേ…? ആ അനാഥലയത്തിന്റെ ഏതെങ്കിലും മുറിയിൽ… ഞാൻ ഈ ജീവിതം ജിവിച്ചു തീർക്കുമായിരുന്നില്ലേ..?
ഞാൻ എവിടെയും പോകുന്നില്ല. അപ്പൂന് എന്നെ ഭയങ്കര ഇഷ്ട്ടമാണ് അച്ഛാ.അമ്മ എന്നെ ചിത്ത പറഞ്ഞാൽ അമ്മ കാണാതെ അവൻ എന്റടുത്തു വന്ന് എന്നെ അശ്വസിപ്പിക്കും.. എന്റെ കൂടെ കരയും. ആ സ്നേഹത്തെ ഇട്ടെറിഞ്ഞു പോകാൻ എന്നിക്ക് പറ്റുമോന്ന് തോന്നുന്നില്ല അച്ഛാ…
തോന്നുബോൾ കൊടുക്കാനും വേണ്ടാന് തോന്നിയാൽ . ആ സ്നേഹം തിരിച്ചു വാങ്ങിക്കാനും എന്നിക്ക് അറിയില്ല അച്ഛാ…
ഓർമകളിൽ നിന്നും വിട വാങ്ങിയ രശ്മി കിടക്കയിൽ നിന്നും എഴുനേറ്റു ചുമരിൽ തുക്കിയ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.. അവൾ കുറേ സമ്മയം കണ്ണാടിയിൽ തന്നേ നോക്കി നിന്നു..
അകത്തെ മുറിയിലെ ടീവിയിൽ നിന്നുംകേൾക്കുന്ന ശബ്‌ദം.. ഇപ്പോ അപ്പുന്റെ അനക്കമൊന്നുമില്ല.. എവിടയും പോകുന്നില്ല എന്ന രശ്മിയുടെ തീരുമാനത്തിന് മുന്നിൽ..
അവളുടെ വഴി മാറി സഞ്ചരിക്കുന്ന ചിന്തകൾ…അവൾ കണ്ണ് മഷി എടുത്ത് വരച്ചു..അത് മനസിലെ ദുഃഖങ്ങൾ മ റക്കാനുള്ള അവളുടെ ഒരു പാഴ് ശ്രമം മാത്രം
ആയിരുന്നു… അത് കണ്ണീരിനോടപ്പം അലിഞ്ഞു ചേർന്നപ്പോൾ .. അവൾ നീറ്റൽ ക്കൊണ്ട് കണ്ണുകൾ അടച്ചു..
പിന്നെ എന്താക്കയോ ചിന്തകളിൽ മുഴുകി കണ്ണുകൾ പൊത്തി പിടിച്ച്. തലയും താഴ്ത്തി
അവൾ അങ്ങനെ തന്നേ ഇരുന്നു കട്ടിലിൽ. ഇപ്പോൾ ടീവിയുടെ ശബ്ദമൊന്നും കേൾക്കുന്നില്ല….
കട്ടിലിനു അ ടിയിലേക്ക് നിങ്ങിയ രശ്മിയുടെ കൈ. അത് തിരിച്ചു പുറത്തേക്ക് വരുബോൾ ആ കൈയിൽ ആ പഴയ ബാഗ് ഉണ്ടായിരുന്നു..
പണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെഅനാഥലയത്തിന് പോരുബോൾ.. കുഞ്ഞുടുപ്പുകൾ ഇട്ട് കൊണ്ട് വന്ന അവളുടെ ആ പഴയ ബാഗ്… അതും നെഞ്ചോടു ചേർത്ത് പിടിച്ച്.
അവിടെന്ന് അവൾ ഇ രുട്ടിലേക്ക് ഇറങ്ങി വന്നപ്പോൾ.. വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുന്ന. എന്റെ ഭാവനകളും പിന്നെ ഞാനും…ഞാൻ അവളോട് ചോദിച്ചു…എങ്ങോട്ടാ രശ്മി ഇന്നി…???
അതിനുള്ള അവളുടെ മറുപടി കേട്ടപ്പോൾ… ഞാൻ കോരിത്തരിച്ചു പോയി.. പറക്കാൻ ചിറകുകൾ മുളച്ചില്ലേ മാഷേ എങ്ങോട്ട് എങ്കിലും പറക്കണം…
ഞാൻ.. അപ്പോ അപ്പു..?ഒരുപാട് പ്രതീക്ഷളോടെ രശ്മിഅതിനും ഒരു മറുപടി തന്നു എന്നിക്ക്..
ഒരുനാൾ എന്നെ കാ ണണം എന്ന് അവന് തോന്നിയാൽ അവൻ എന്നെ തേടി വരും മാഷേ.. അത് എന്റെ മനസിൽ ഇരുന്ന് ആരോ തരുന്ന ഉറപ്പ്..
എന്നാ കുറച്ചു ദുരം വരെ ഞാൻ രശ്മിയുടെ കൂടെ നടന്നോട്ടെ.വേണ്ടാ മാഷേ ഇന്നി എന്നിൽ നിന്നും നിങ്ങൾക്ക് ചികഞ്ഞു എടുക്കാൻ ഒന്നും
ശേഷിക്കുന്നില്ല..ഈ അദ്ധ്യായം ഇവിടെ കഴിഞ്ഞു….അവൾ മുന്നോട്ട് നടന്നു.. ഇരുട്ടിലൂടെ അകന്ന് അകന്ന് പോകുന്ന അവളെ നോക്കി നിൽക്കുന്ന ഞാൻ
പിന്നെ അവിടെ എന്നിക്ക് കാണാൻ കഴിഞ്ഞത് …എന്റെ ഭാവനകളുടെ പുറത്ത് വീണു കിടക്കുന്ന. അവളുടെ കരിമഷി കലർന്നകറുത്ത കണ്ണീർ തുളികൾ മാത്രമായിരുന്നു…….