അവന്റെ ചുംബനത്തിന്റെ സുഖങ്ങളിൽ അവൾ മയങ്ങി പോയിരുന്നു.. തന്റെ ഭർത്താവിന്റെ താ ലി കഴുത്തിൽ

കാലം ഓർമിപ്പിക്കുന്ന പ്രണയം
(രചന: Remesh Mezhuveli)

എന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ്…. ശ്രീ അവൻ ഇന്നൊരു സോഫ്റ്റ്‌വെയർ കമ്പിനിയിൽ ജോലി നോക്കുന്നു..

ഒരുപാട് തമാശകളും പ്രശ്നങ്ങളും മായി അടിച്ചു പൊളിച്ചു നടന്നൊരു കോളേജ് കാലം ഉണ്ടായിരുന്നു അവനു..

ഞങ്ങൾക്കും പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ ഇന്നും മറക്കാൻ പറ്റാത്തൊരു പ്രണയം ആയിരുന്നു ശ്രീ യുടേയും തുളസിയുടേയും

പക്ഷെ എന്താ പറയുക അതൊരു വേദന ഉള്ളൊരു പ്രണയം മായി മാറി അവസാനം അവൾ ഇന്ന് കല്യാണം ഓക്കേ കഴിഞ്ഞു സുഖം മായി ജീവിക്കുന്നു..

കഴിഞ്ഞ കുറെ നാളുകൾക്കു മുൻപ് അവനു അവളെ കാണണം എന്നൊരു ആഗ്രഹം തോന്നി അവൾ ഇപ്പൊ താമസിക്കുന്ന സ്ഥലവും അഡ്രെസ്സ് ഓക്കേ ഞങ്ങൾ കണ്ടു പിടിച്ചു കൊടുത്തു.

അ വളെ കാണാനായി അവൻ പോയി.
അവൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തും വരെ അവൻ കൂളായിരുന്നു.

പക്ഷെ അ വളുടെ റൂമിന്റെ മുന്നിൽ എത്തിയതും അവനു എന്തോ വല്ലാത്തൊരു ടെൻഷൻ ഞാൻ വന്നത് തെറ്റായി പോയോ എന്തും വരട്ടെ അവൻ കോളിങ് ബെൽ അടിച്ചു…കതക് തുറന്നു വന്നത് തുളസി ആയിരുന്നു.

ശ്രീ അവനെ കണ്ടതും ഒരു നിമിഷം അവൾ അനങ്ങാതെ നിന്നു ശ്രീയേട്ടൻ… അവളുടെ അടഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. ശ്രീ ഏട്ടൻ ഇപ്പോൾ ഇവിടെ ..

തുളസി അവന്റെ വിളിയിൽ അവൾ അവളുടെ കണ്ണുനീർ ഒരു പുഴ പോലെ ഒഴുകാൻ കൊതിച്ചെങ്കിലും അവൾ അത് ചൈയ്തില്ലഎല്ലാം മറന്നു.. പോയി ശ്രീ അവളുടെ കൈയിൽ പിടിച്ചു..

അവന്റ സ്പർശനത്താൽ .. അവൾ എല്ലാ മറന്നു പോയി ഒരിക്കൽ തന്റെ പ്രാണൻ ആയിരുന്ന ശ്രീ ഏട്ടൻ അവൻ അവളെ കെട്ടിപ്പുണർന്നു.

തുളസിയുടെ കണ്ണുകളിൽ ഭയം തിളങ്ങി… നിന്നു പക്ഷെ അവൾ വേദന യോട് അവനെ കെട്ടിപ്പുണർന്നു.. അവൻ അവളെ നെറുകയിൽ ഒന്നു ചുംബിച്ചു എന്റെ തുളസി.. അവന്റെ വിളിയിൽ അവൾ എല്ലാം മറന്നു പോയിരുന്നു

അവന്റെ ചുംബനത്തിന്റെ സുഖങ്ങളിൽ അവൾ മയങ്ങി പോയിരുന്നു.. തന്റെ ഭർത്താവിന്റെ താ ലി കഴുത്തിൽ കിടക്കുന്നതു പോലും അവൾ മ റന്നു പോയി..

പെട്ടെന്ന് ബോധം വന്നത് പോലെ അവൾ അവനെ തട്ടി മാറ്റി . എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്… മറന്നു പോയ എന്റെ ജീവന്റ ഓർമകളെ വീണ്ടും ഉന്നർത്താനോ പെട്ടെന്ന് ഉള്ള അവളുടെ ചോത്യത്തിൽ ശ്രീ സ്തംഭിച്ചു പോയി.

ഞാൻ ഇന്ന് ഒരു ഭാര്യ ആണ് . ഒരു കുട്ടിയുടെ അമ്മ ആണ്.. അവളുടെ കണ്ണുനീർ ഒഴുകി…

ഒരു നിമിഷം നിങ്ങളെ കണ്ടപ്പോൾ എന്റെ പഴയ ശ്രീ ഏട്ടനെ ഞാൻ ഓർത്തു പോയി ആ നിമിഷം നിങ്ങൾ എന്നെ കെട്ടിപിടിച്ചു എന്തിനു എന്തിനാ വന്നത് പറ..

അവൾ ദേശ്യത്തോടെ ചോദിച്ചു
തുളസി ഞാൻ എത്ര അകലെ ആണെങ്കിലും എന്നെ കണ്ടതും നീ പഴയ ഓർമകളെ ഓർത്തു എങ്കിൽ നിന്റെ ഹൃദയത്തിൽ നിന്നും ഞാൻ പോയിട്ടില്ല

അതിന്റ തെളിവ് ആണ് നിന്റെ ഇ കണ്ണുനീർ തുളസി എനിക്കു എല്ലാം അറിയാം 33 വയസായിട്ടും ഞാൻ ഇന്നും വിവാഹിതൻ അല്ല..

വേറെ പെണ്ണ് കിട്ടാൻ പ്രയാസം ഉണ്ടായിട്ടല്ല പക്ഷെ എനിക്ക് മറക്കാൻ പറ്റുന്നില്ല എന്റെ തുളസിയെ. അവൻ ഒരു വേദനയോടെ വീണ്ടും പറഞ്ഞു.

എനിക്കു എന്റെ തുളസിയെ മറക്കാൻ പറ്റുന്നില്ല … നിന്റെ ഓർമ്മകൾ . എന്നെ വേട്ടയാടുന്നു.

നിന്റെ മടിയിൽ കിടന്നു ഉറങ്ങാൻ നിന്നോട് ഒപ്പം ഇരിക്കാൻ.. നിന്റെ ചുംബനങ്ങളിൽ മയങ്ങി കിടക്കാൻ എനിക്കു സഹിക്കാൻ കഴിയുന്നില്ല തുളസി

എനിക്കു നിന്നെ മറക്കാൻ കഴിയില്ലഅവളുടെ കണ്ണുകൾ നിറഞ്ഞു .. പൊട്ടി കരഞ്ഞു പോയി അവൾ ..

ജാ തി യു ടെ പേര് പറഞ്ഞു നിന്നെ എന്നിൽ നിന്നും നിന്റെ വീട്ടുകാർ അകറ്റിയപ്പോൾ

തകർന്നു പോയത് എന്റെ പ്രണയം മാത്രം അല്ല എന്റെ ജീവൻ ആണ്
നിന്റെ ഒരു ഉറച്ച തീരുമാനം അന്ന് നി പറഞ്ഞിരുന്നു എങ്കിൽ.

ഇന്ന് എന്റെ തുളസിയെ എനിക്കു നഷ്ടമാവില്ലായിരുന്നു..അപ്പോഴാണ് തുളസിയോട് മോളു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അനു മോളു വന്നു

അമ്മേ സ്കൂളിൽ നിന്നും വരുന്നു വഴിയാണ് … അവളെ കണ്ടതും അവൻ
അവളുടെ മുഖത്തു നോക്കി ചിരിച്ചു..
ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.

ആരാ അമ്മേ ഇതു ഇത് അമ്മേടെ ഒരു ഫ്രണ്ട് ആണ് മോളേ മോൾ പോയി ഡ്രസ്സ്‌ മറ്റ് അമ്മ ഇപ്പോൾ വരാം.

വളരെ സന്തോഷം തുളസി നി സുഖം മായി കഴിയുന്നല്ലോ എനിക്കു അത് മതി
നി എനിക്കു തന്ന ഒരുപാട് ഓർമ്മകൾ ഉണ്ട് അത് മായി ഞാൻ ജീവിച്ചോളാം…
അവൻ പോവാൻ തുടങ്ങി അപ്പോൾ തുളസി പറഞ്ഞു

ശ്രീയേട്ടാ എന്നെ ശപിക്കരുത് .. ശ്രീയേട്ടൻ ഒരു പെണ്ണ് കെട്ടണം എന്നെ മറക്കണം സുഖം മായി ജീവിക്കണം എന്നാലേ എനിക്കു സമാധാനം ആവും.
എന്റെ അപേക്ഷ ആണ്….

അവൾ കരഞ്ഞു പറഞ്ഞു….ഇല്ല നി വേദനിക്കരുത് നിന്റെവേദന ഉള്ള മുഖം എനിക്കു ഇഷ്ടം അല്ലആ മുഖത്തെ നുണ കുഴിയുള്ള പുഞ്ചിരി എനിക്കു എന്നു കാണണം

അതാണ് എന്റെ ജീവിതം അവൻ ഒരു ചെറു പുഞ്ചിരിയോടെ അവളോട് പറഞ്ഞുഞാൻ പോകുന്നു ബാക്കി വെച്ച ഓർമകളും മായി ശ്രീയേട്ടൻ നിന്റെ മുന്നിൽ ഇനി വരില്ല

അവൻ അവളുടെ മിഴികളിൽ നോക്കി പടിവാതിലുകൾ ഓരോന്നായി ഇറങ്ങി നടന്നു നീങ്ങി നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറച്ചു ഓർത്തു അവൾ കരഞ്ഞു ..

തനിക്കു വേണ്ടി ജീവിതം നശിപ്പിച്ച ശ്രീയേട്ടനെ കുറച്ചു അവൾ ഓർത്തു വേദനിച്ചു ഇരുന്നു കരഞ്ഞു എന്താ അമ്മേ മകളുടെ വിളിയിൽ അവൾ അവളെ കെട്ടിപിടിച്ചു ചുംബിച്ചു ..

അമ്മേ അമ്മേ . വിശക്കുന്നു .. മോളുടെ വിളി.. അവളെ ഓർമകളിൽ നിന്നും എല്ലാം അകറ്റി..

ഇപ്പോഴത്തെ തന്റെ ജീവിതം അതാണ് അവൾക്കു ഇപ്പോൾ എല്ലാം… പുതു ജീവിതം അതാണ് ഒരു പെണിനെ സംബധിച്ചിടത്തോളം വലുത്….

ജീവിതം നഷ്ടമായി ശ്രീ അങ്ങനെ പുതു വസന്തം എന്നോ പുതു ജീവിതം എന്നോ അറിയാതെ യാത്ര ആണ്……. അവൻ ഇന്നും ഞങളുടെ ഓക്കേ വേദന ആണ് …

ഇന്നും ഒരിക്കലും തിരിച്ചു വരാത്ത ഓരോ ഓർമകൾക്ക് വേണ്ടി ഉള്ള കാത്തിരുപ്പ്… ആണ് അവൻ…

Leave a Reply

Your email address will not be published. Required fields are marked *