അവള്‍ കിടന്നു കൊടുത്തു. വഴക്കിനു വയ്യ. അയാള്‍ പരാക്രമം തുടങ്ങി. അവള്‍ക്ക് കരച്ചില്‍ വന്നു. അവള്‍ വാ

കാ മ ഭ്രാന്ത്

(രചന: Vipin PG)

 

ഇന്ന് അയാള്‍ നാലാമതും വന്നപ്പോള്‍ അവള്‍ പറ്റില്ലെന്ന് പറഞ്ഞു.“നല്ല നീറ്റലാണ്. ഇന്നിനി വേണ്ട”അയാള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് എല്ലാ ദിവസവും അഞ്ചും ആറും മസ്റ്റ്‌ ആണ്. അതും അയാള്‍ എന്തൊക്കെയോ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുമുണ്ട്.

സത്യത്തില്‍ ഏതോ വേശ്യാലയത്തില്‍ പെട്ട അവസ്താണ് ഇപ്പോള്‍. ഇതെന്തൊരു ജീവിതമാണ്. ഇതിന്റെ പുറമേ അടുക്കളയില്‍ കഷ്ട്ടപ്പാട്.

വല്ലാത്തൊരു അമ്മായിയമ്മ. ഇങ്ങനൊരു ദുരന്ത ജീവിതം ഒരിക്കലും അവള്‍ പ്രതീക്ഷിച്ചിരുന്നതല്ല.

ഇനി ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. വളരെ നല്ല കുടുംബം നോക്കി കല്യാണം കഴിച്ചു വിട്ടതാണ്. ഇനിയിപ്പോ എന്ത് പറഞ്ഞാലും അതില്‍ നിന്നും ഒരടി പുറകോട്ടു പോകാന്‍ അമ്മയോ അച്ഛനോ സമ്മതിക്കില്ല.

നരകമായാല്‍ നരകം ഏതെങ്കിലും കാലത്ത് നേരെയായാല്‍ അങ്ങനെ. അതിനി വരുന്നത് അനുഭവിക്കുക എന്നല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും അവള്‍ കാണുന്നില്ല.

അവളിപ്പോള്‍ അമ്മ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അമ്മയ്ക്ക് പറ്റുന്നില്ലെങ്കില്‍ അമ്മ പറയുന്നത് കേള്‍ക്കാന്‍ അവളും തയ്യാറല്ല.

അവള്‍ പറയുന്നതില്‍ കുറച്ചൊക്കെ കര്യമുണ്ടെന്ന് അവളുടെ അമ്മയ്ക്കും അറിയാം.

പക്ഷെ പ്രതികരണ ശേഷി പണ്ടേ നഷ്ട്ടപ്പെട്ട ജീവച്ഛവം പോലെ ജീവിക്കുന്ന അവളുടെ അമ്മ എന്ത് ചെയ്യാന്‍. അഭിമാനം മാത്രം നോക്കി ജീവിക്കുന്ന അവളുടെ അച്ഛന്‍ അനങ്ങാപ്പാറയാണ്.

ഒരു തരത്തിലുള്ള പരാതിയും അവിടെ സ്വീകാര്യമല്ല. വീട്ടില്‍ വന്നാല്‍ തന്നെ രണ്ടു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ പാടില്ല. കെട്ടിച്ചു വിട്ട പെണ്‍കുട്ടികള്‍ അവിടെ ജീവിക്കണം.

എല്ലാ വിധത്തിലുള്ള നാട്ടുനടപ്പുകളും അവള്‍ക്കും ബാധകമാണ്. അതിന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് അച്ഛന്‍ പറയുന്നത്. അമ്മ അങ്ങനെ ജീവിച്ച ആളായിരുന്നു.

അച്ഛന്റെ അമ്മ ഭയങ്കര കണിശക്കാരിയായിരുന്നു. അവരുടെ കൂടെ ഒരു നല്ല കാലം ജീവിച്ചു പോന്ന അമ്മയെ അവള്‍ സ്തുതിച്ചു. അമ്മ ജീവനോടെ ഇരിക്കുന്നത് തന്നെ അത്ഭുതമായി അവള്‍ക്ക് തോന്നിയിട്ടുണ്ട്.

തല്ലും വഴക്കും തെറി വിളിയും തലക്കടിയും എല്ലാം കൂടി ഒരു ഭീകര ജീവി. എന്റമ്മോ. അച്ഛമ്മ മരിച്ചതിനു ശേഷമാണു ആ വീടൊന്നു ശാന്തമായത്. അപ്പോഴാണ് വല്ലപ്പോഴും ഒന്ന് കയറി ചെല്ലാന്‍ തോന്നുന്നതും.

ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ അയാള്‍ വീണ്ടും വന്നു. അയാള്‍ക്ക് കിട്ടിയേ പറ്റൂ. നീറ്റലൊന്നും അയാള്‍ക്ക് അറിയണ്ട.

അവള്‍ കിടന്നു കൊടുത്തു. വഴക്കിനു വയ്യ. അയാള്‍ പരാക്രമം തുടങ്ങി. അവള്‍ക്ക് കരച്ചില്‍ വന്നു. അവള്‍ വാ അടച്ചു പിടിച്ചു. ആ നീറ്റല്‍ അവളുടെ കണ്ണില്‍ നിറഞ്ഞു നിന്നു.

പരാക്രമം കൂടിക്കൂടി അയാള്‍ തളര്‍ന്നു വീണു. അവള്‍ക്ക് വയ്യാതായി. ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാതായി. ബാത്‌റൂമില്‍ പോയി പുറത്തിറങ്ങിയപാടെ അമ്മായിയമ്മ അടുക്കളയില്‍ വിളിച്ചു കൊണ്ട് പോയി.

തല ചുറ്റുന്നുണ്ട്. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍. ആരോടും ഒന്നും മിണ്ടാതെ ഓരോന്നും പറയുന്നത് അനുസരിച്ചു. ആ നിശബ്ദത അവര്‍ക്കൊരു ഹരമാകുന്നുണ്ട്. അവള്‍ക്കത് മനസ്സിലാകുന്നുമുണ്ട്.

പക്ഷെ അവള്‍ മിണ്ടുന്നില്ല,, ഇതിന്റെ അവസാനം എന്താകുമെന്നും അവള്‍ക്കറിയില്ല. വരുന്നത് വരുന്നിടത്ത് വച്ച് കാണാം. അവള്‍ അവളുടെ ജോലി തുടര്‍ന്നു.

രാത്രിയിലേക്ക് വേണ്ടത് സകലതും ഉണ്ടാക്കിയിട്ട് അവള്‍ വീണ്ടും റൂമിലേയ്ക്ക് പോയി. ആ പോക്ക് അമ്മായിയമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ സ്ത്രീ അവളുടെ പുറകെ പോയി അവളെ വിളിച്ചോണ്ട് വന്നു.

ചെടി നനയ്ക്കണം,, പച്ചക്കറിക്ക് വളമിടണം,, പണിയുണ്ട്. അവള്‍ക്ക് വീണ്ടും തല കറങ്ങി. ഒന്നും മിണ്ടാതെ അവള്‍ അതും ചെയ്ത് തുടങ്ങി. ചെടി നനച്ചു കൊണ്ടിരിക്കുമ്പോളാണ് പുറകില്‍ നിന്നും ആ പിടുത്തം വന്നത്.

ഉറക്കെ നില വിളിക്കാന്‍ ആണ് തോന്നിയത്. ഇയാള്‍ക്ക് ഈ കാമഭ്രാന്ത്‌ മാറില്ലേ. ഇത് കൂടുകയാണോ. അയാള്‍ അവളെ വീണ്ടും റൂമിലേയ്ക്ക് വിളിച്ചു.

പണി തീര്‍ന്നിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ പണി പിന്നെ തീര്‍ക്കാമെന്ന് പറഞ്ഞ് അയാള്‍ അവളെയും കൊണ്ട് റൂമിലേയ്ക്ക് പോയി. അവള്‍ക്ക് വയ്യായിരുന്നു.

ദൈവമേ,, ഇതെവിടെ ചെന്നു തീരും. ആ തവണത്തെ പരാക്രമവും കൂടി കഴിഞ്ഞപ്പോള്‍ ജീവന്‍ പോകുന്ന പോലെയായി. എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാതായി. അവള്‍ അമ്മയെ വിളിച്ചു.

“ എനിക്ക് വയ്യ,, ഇനി വയ്യ,, ഒന്നുകില്‍ ഞാന്‍ കയറില്‍ തൂങ്ങാം,, അല്ലെങ്കില്‍ എന്നെ ഇവിടുന്നു കൊണ്ട് പോകണം” അവള്‍ പറയുന്നത് കേട്ട് ഫോണ്‍ വച്ചതല്ലാതെ അമ്മ ഒരു മറുപടിയും പറഞ്ഞില്ല.

തലവണയില്‍ മുഖം അമര്‍ത്തി അവള്‍ കിടന്നു കരഞ്ഞു. ആ കരച്ചിലും ആരും കേള്‍ക്കാനില്ല എന്ന യാഥാര്‍ത്ഥ്യം അവള്‍ക്ക് മനസ്സിലായി.

ഒരുമരിച്ച വീട്ടിലെന്ന പോലെ അവള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ആരും അധികം പരസ്പരം സംസാരിക്കാതെ അത്താഴം കഴിഞ്ഞു. ഒന്ന് കിടക്കണം,,, ബോധം മറയുന്നത് പോലെ ഉറങ്ങണം,, അവള്‍ മനസ്സില്‍ കണക്കു കൂട്ടി.

എന്നെത്തെയും പോലെ അന്നും അവളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. അയാള്‍ വീണ്ടും വന്നു. അവള്‍ കേണപേക്ഷിച്ചു,, കാലു പിടിച്ചപേക്ഷിച്ചു.

പക്ഷെ അയാള്‍ക്ക് ഇല്ലാതെ പറ്റില്ല. അയാള്‍ അടിക്റ്റ് ആണ്. അവളെ കഷ്ട്ടപ്പെടുത്തണ്ടല്ലോ എന്ന് കരുതി ഇടയില്‍ ഒരെണ്ണം സ്വയം ചെയ്തു.

അവള്‍ക്ക് ഒന്നും കേള്‍ക്കാന്‍ വയ്യ. അവള്‍ക്ക് കാലുകള്‍ അടുപ്പിച്ചു നടക്കാന്‍ പോലും വയ്യ. ഒരു ദിവസത്തേയ്ക്ക് ഒന്ന് വിട്ടു തരുമോ എന്ന് ചോദിച്ച് അവള്‍ കേണു. ഇല്ല,, ഇതിങ്ങനയെ തീരൂ.

അവള്‍ വീണ്ടും കിടന്നു കൊടുത്തു. അയാള്‍ക്ക് പരാക്രമം കാണിക്കാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് മാത്രം അത്തവണ ചെറിയ രീതിയില്‍ ഒതുങ്ങി.

പക്ഷെ അവളുടെ ബോധം മറയാന്‍ പോയിരുന്നു. അവള്‍ക്ക് ശ്വാസം കിട്ടാതെ വന്നു.

അവള്‍ക്ക് മിണ്ടാന്‍ പറ്റാതെ വന്നു. അവള്‍ ആ കിടപ്പ് കിടന്നു. റസ്റ്റ്‌ ചെയ്തോട്ടെ എന്ന് കരുതി അയാള്‍ മാറിക്കിടന്നു. ആ കിടത്തത്തില്‍ അയാള്‍ ഉറങ്ങിപ്പോയി.

ആ ഉറക്കത്തിനും അധികം ആയുസ്സ് ഉണ്ടായില്ല. ഇടയ്ക്ക് എപ്പോഴോ അവള്‍ ഞെട്ടി എഴുന്നേറ്റു. ഒന്നിനും വയ്യാത്തത് കൊണ്ട് അവള്‍ കുളിക്കാന്‍ പോയില്ല. അവള്‍ നേരെ കിടന്നു.

ആ കിടത്തത്തിന്റെ ഇടയില്‍ അയാള്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ ആകും വിധം അവളെ ഉപയോഗിച്ചു. അയാള്‍ ഭ്രാന്തനാണ്,, മുഴു ഭ്രാന്തന്‍,, ഒന്നേല്‍ അനുഭവിക്കാം. അല്ലെങ്കില്‍ മരിക്കാം. ഇതില്‍ ഒരെണ്ണം സ്വീകരിച്ചേ പറ്റൂ.

ശരീരം നുറുങ്ങുന്ന വേദനയാണ്. നാളെ ഈ വേദന കൂടുകയേ ഉള്ളൂ. ഞാന്‍ വേദനിച്ചു കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും എല്ലാവരും. അവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. ഇനി അത് വേണ്ട. അത് മതി.

ഒന്ന് നേരെ നില്‍ക്കാന്‍ ആവതാകണം. അവള്‍ കണ്ണടച്ച് കിടന്നുറങ്ങി. പിറ്റേന്ന് അയാള്‍ എഴുന്നേറ്റു ബാത്രൂമില്‍ പോയി.

അയാള്‍ തിരിച്ചു വരുമ്പോള്‍ ഉടുതുണി ഇല്ലാതെ അവള്‍ തൂങ്ങി നില്‍ക്കുകയാണ്. അവളുടെ മരണത്തിലും അയാള്‍ അത് കണ്ടോട്ടെ എന്ന് അവള്‍ കരുതി.

Leave a Reply

Your email address will not be published. Required fields are marked *