എന്റെ ഭർത്താവ് വേറെ ഒരുത്തിടെ കൂടെ പോയി.. സമ്മാനമായി ഒരു കുഞ്ഞിനെയും തന്നു.. അനിയത്തിയെ നല്ലൊരു വീട്ടിലേക്ക്

ഞാൻ മായ
(രചന: Ammu Sageesh)

“അമ്മേ ഞാൻ എന്റെ മോനെ കൊണ്ടുപോവാനാണ് വന്നത്.. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ തിരിച്ചു പോവും. അച്ഛനും അമ്മയ്ക്കും ഇവിടെ താമസിക്കാം.. ഇവിടുന്നിറങ്ങി പോവനൊന്നും ഞാൻ പറയില്ല.

പക്ഷേ ഇനി മാസാമാസം പണം ചോദിച്ച് എന്നെ വിളിക്കരുത്.. വിളിച്ചാലും കാര്യമൊന്നും ഉണ്ടാവില്ല.. പ്രിയയുടെ വിവാഹത്തിന്റെ ബാധ്യതകളെല്ലാം ഞാൻ തീർത്തിട്ടുണ്ട്.. അവൾ വിളിക്കുമ്പോൾ പറഞ്ഞേക്ക്..”

ഇത്രയും പറഞ്ഞ് മായ തന്റെ മുറിയിലേക്ക് നടന്നു.
മൂന്ന് വയസ്സ് പ്രായമുള്ള തന്റെ കുഞ്ഞ് നല്ല ഉറക്കമാണ്. അവൾ അവന്റെ നെറുകയിൽ ഒരു ഉമ്മ കൊടുത്ത്, അവനോട് ചേർന്ന് കിടന്നു…
“ഇനി അമ്മ എന്റെ മോനെ തനിച്ചാക്കി പോവില്ലാട്ടോ.. ”

അവൾ മനസ്സിൽ പറഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.”ഹലോ അമ്മേ.. കേൾക്കുണ്ടോ? ഞാൻ ഇന്നലെ മുതൽ വിളിക്കുന്നതാ.. എന്താ ഫോൺ എടുക്കാതെ?”

“ഓ…ഇവിടെ ഞാൻ വെറുതെ ഇരിക്കല്ലാ…. നീ വിളിക്കുമ്പോഴോക്കേ ഓടി വന്ന് ഫോൺ എടുക്കാൻ..”

“ഉം.. ക്ഷമിക്കമ്മേ… ” ആവിശ്യം തന്റെയായതുകൊണ്ടാവണം തിരിച്ച് മറുപടിയൊന്നും പറയാതെ അവൾ തുടർന്നു.

“അമ്മേ മോന്റെ പിറന്നാളായിട്ട് അവന് കേക്കും, ഉടുപ്പുമെല്ലാം വാങ്ങി കൊടുത്തോ?” മായ ആവേശത്തോടെ ചോദിച്ചു.”കേക്ക് വാങ്ങി..””അപ്പൊ ഉടുപ്പോ?”

“എന്റെ മായേ ഞാൻ പറഞ്ഞു ഞാൻ ഇവിടെ വെറുതെ ഇരിക്കല്ലാന്ന്. നിനക്ക് അവിടെ ഇരുന്ന് പറഞ്ഞാൽ മതിലോ.. ഒരു ജോലിക്കാരിയെ നിർത്താൻ പറഞ്ഞാ നിനക്ക് പറ്റില്ല.. ഹും… ആ … ഉടുപോക്കെ വാങ്ങി കൊടുക്കാം, നീ ഒരു പതിനായിരം രൂപ കൂടി അയക്ക്…”

“അതെത്തിനാ അമ്മേ.. കഴിഞ്ഞയാഴിച്ചയല്ലേ ഇരുപതിനായിരം അയച്ചേ..?””നിന്റെ കൊച്ചിന് വേണ്ടി തന്നെയാ..” വേണമെങ്കിൽ മതി..

“അമ്മേ ഇനി അടുത്ത മാസം ശബളം കിട്ടിയിട്ട് അയക്കാം.. അമ്മേ ഇപ്പൊ എന്റെ മോനെ ഒന്ന് കാട്ടിതാ. എത്ര ദിവസായി ഞാൻ അവനെ കണ്ടിട്ട്…ഞാൻ വീഡിയോ കോൾ ചെയാം..”

“അതൊക്കെ പിന്നെ.. എനിക്ക് കുറച്ച് പണി ഉണ്ട്..”
ഇത്രെയും പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു..

മായ പിന്നെയും വിളിച്ചെങ്കിലും ബലമൊന്നും ഉണ്ടായില്ല..”എന്താടി എന്ത് പറ്റി?” മായയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് അവളുടെ സുഹൃത്ത് സ്‌മൃതി അങ്ങോട്ടേക്ക് ചെന്നു..

“ഒന്നൂല്ലടീ.. കൊച്ചിനെ ഒന്ന് കാണാൻ വിളിച്ചതാ.. പക്ഷേ…” പറഞ്ഞ് തീരും മുമ്പേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“എന്ത് ജീവിതാടി എന്റെ..? വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴേക്കും എന്റെ ഭർത്താവ് വേറെ ഒരുത്തിടെ കൂടെ പോയി.. സമ്മാനമായി ഒരു കുഞ്ഞിനെയും തന്നു..

അനിയത്തിയെ നല്ലൊരു വീട്ടിലേക്ക് കെട്ടിച്ചു വിടാനാ ഒന്നര വയസ്സുള്ള എന്റെ മോനെ തനിച്ചാക്കി ഞാൻ ഇങ്ങോട്ട് വന്നത്.. ഇപ്പോ അവൾ നല്ലൊരു നിലയിലെത്തിയപ്പോൾ എന്നെ വേണ്ടതായി.. ഇപ്പൊൾ വിളിച്ചാൽ ഫോൺ പോലും എടുക്കാത്തെയായി… ”

“അല്ലാടീ.. അവളുടെ വിവാഹത്തിന് നീ എടുത്ത ലോൺ ഒക്കെ തീർന്നോ?””ഉം.. അത് കഴിഞ്ഞത് മുതലാ അവൾക്കും എന്നെ വേണ്ടതായേ… എന്റെ മോനെ നോക്കാൻ ഓരോ മാസവും ഞാൻ എന്റെ

അച്ഛനും അമ്മയ്ക്കും മാസാമാസം അമ്പതിനായിരം വച്ച് അയച്ച് കൊടുക്കണം.. എന്നാലും അവർ എന്റെ മോനെ ഒന്ന് കാട്ടി തരില്ല.. മടുത്തടീ.. എങ്ങനെയെങ്കിലും വീടിന്റെ ബാധ്യത കൂടി എനിക്ക് തീർക്കണം..”

“വീട് നിന്റെ പേരിലല്ലേ?””ഉം.. അതേ.. അത് എന്തോ എന്റെ നല്ല ബുദ്ധിക്ക് അനിയത്തിടെ പേരിൽ വാങ്ങാൻ തോന്നിയില്ല..”

“അത് നന്നായി.. നീ വിഷമിക്കാത്തിരിക്ക്.. എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചു തരും.”സ്‌മൃതി മായയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പെട്ടന്നനാണ് പുറകിൽ നിന്നും ആ വിളി വന്നത്.

“മായാ.. നിങ്ങളെയൊക്കെ ഞാൻ എന്തിനാ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്? കസ്റ്മർ വന്ന് ഒരു ചായ പറഞ്ഞിട്ട് എത്ര സമയമായി?” അയാളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.

“സോറി സാർ..” അവൾ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു.”അവളുടെ ഒരു സോറി.. പണി എടുക്കാൻ പറ്റില്ലെങ്കിൽ താനൊക്കെ എന്തിനാ ഇങ്ങോട് അണിഞ്ഞൊരുങ്ങി വരുന്നേ..? വേഗം ചായ കൊടുത്തിട്ട് റിസപ്ഷനിലേക്ക് വാ..” ഇത്രെയും പറഞ്ഞ് അയാൾ നടന്ന് നീങ്ങി

“എന്റെ ദൈവമേ ഉള്ള ജോലികൂടി പോവോ?”
മായ മനസ്സിൽ ഓർത്തു.

“ജോലി സമയതാണോ മായേ വീട്ടുകാര്യങ്ങൾ ചർച്ച ചെയ്യുന്നത്? ” മഹാദേവൻ അവളോട്‌ ശാന്തമായി ചോദിച്ചു.

“അതുപിന്നെ സാർ..””ഞാൻ നിങ്ങളോടൊക്കെ എത്ര തവണ പറഞ്ഞിട്ടുണ്ട്. മായക്ക് ഇതിന് മുമ്പും ഞാൻ വാണിങ് തന്നിട്ടുണ്ട്..”

“സാർ.. ഇനി ഇങ്ങനെ ഉണ്ടാവില്ല സർ.. “”ഉണ്ടാവും.. അത് ഉറപ്പാ.. അപ്പൊ എന്താ ചെയ്യാ.. ?””സർ..”

“ഒരു കാര്യം ചെയ്യ്.. താൻ നാട്ടിൽ പോയി തന്റെ കുട്ടിയെ കൂട്ടിക്കൊണ്ട് വാ.. അപ്പൊ പിന്നെ ഇടക് ഇടക് ഉള്ള ഈ ഫോൺ വിളി മാറി കിട്ടൂല്ലോ.. താൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു.. കുട്ടിക്ക് ഇപ്പൊ മൂന്ന് വയസ്സ് ആയില്ലേ..

അവനെ ഇവിടെ ഡേകെയറിൽ പകൽ സമയം നിർത്താലോ.. അതിനുള്ള പണം ഞാൻ തരാം..
എന്താ പോരേ..?””സർ, അത്…”

“താൻ ഒന്നും പറയണ്ടാ.. ഞാനും തന്നെ പോലെ വീടിനും കുടുംബത്തിനും വേണ്ടി കുറെ നാള് ഈ മരുഭൂമിയിൽ പണി എടുത്തു..

തന്റെ വീട്ടുകാരെപ്പോലെ തന്നെ എന്റെ വീട്ടുകാർക്കും പണം മാത്രം മതിയാർന്നു.. എന്തിന് എന്റെ മക്കൾക്ക് പോലും. എന്തോ എന്റെ ഭാര്യ മാത്രം എന്റെ കൂടെ നിന്നു.. അവൾക്ക് വേണ്ടിയാ ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും.. ”

അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു.”താൻ അപ്പൊ നാട്ടിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തോ എത്രെയും പെട്ടന്ന്..

എന്നിട്ട് വീടിന്റെ ബാദ്ധ്യത ഒക്കെ തീർക്ക്.. ഇനി അങ്ങോട്ട് തന്റെ മോൻ ഉണ്ടാവട്ടെ തനിക്ക് കരുത്ത് പകരാൻ… എന്നെ തന്നെ ഞാൻ കുറച്ച് സമയം തന്നിൽ കൊണ്ടുപോയി… എന്തായാലും എന്റെ ഗതി തനിക്ക് വരാതിരിക്കട്ടെ.. തന്റെ മോൻ എന്നും തന്റെ കൂടെ ഉണ്ടാവട്ടെ…”

ഇത്രെയും പറഞ്ഞ് മായയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അയാൾ നടന്ന് നീങ്ങി..അവൾ അയാളെ തന്നെ നോക്കി നിന്നു..അങ്ങനെ ഓരോന്ന് ഓർത്ത് അവൾ പതിയെ ഉറക്കത്തിലേക്ക് വീണു..

“നിനക്ക് ഇപ്പോൾ സമാധാനമായല്ലോ? ഇനി നാളെ മുതൽ വല്ല പണിം കിട്ടോന്ന് നോക്കിക്കോ.. ? എന്തായാലും നമ്മുടെ ഇളയ മോൾടെന്ന് ഒന്നും പ്രീതിക്ഷിക്കണ്ടാ… ”

“ഉം.. അത് ശരിയാ.. അന്ന് ഈ വീട്‌ വാങ്ങിയപ്പോൾ അത് നമ്മുടെ പേരിൽ വാങ്ങാൻ പറയാർന്നൂല്ലേ..?”
ശാരദ ചോദിച്ചു..

“ഇപ്പൊ മനസിലായില്ലേ നിനക്ക് ദൈവം ഉണ്ടെന്ന്.. നിന്റെ പണത്തോടുള്ള ആർത്തിയാ എല്ലാത്തിനും കാരണം..”

“ഒരിക്കൽ പോലും നീ ആ കുഞ്ഞിനെ ഒന്ന് നേരെ ചൊവ്വേ നോക്കിയിട്ടുണ്ടോ? ഭക്ഷണം കൊടുത്തിട്ടുണ്ടോ ? എല്ലാം പോട്ടേ കരഞ്ഞാൽ ഒന്ന് എടുത്തിട്ടുണ്ടോ?””ഒന്ന് മിണ്ടതിരിക്ക് മനുഷ്യാ.. ഇനി ഒച്ച വച്ച് അതുകൂടി അവളെ അറിയിക്കല്ലേ…”

“പണ്ടേ ഞാൻ വായ തുറക്കുന്നത് നിനക്ക് ഇഷ്ടമല്ലാലോ..? ഹും. അവൾ എന്താലും ഇവിടുന്ന് ഇറങ്ങാൻ പറയാഞ്ഞത് ഭാഗ്യമായി കണ്ടാമതി…

നമ്മുടെ കുടുബത്തിന് വേണ്ടിയാ അവൾ അന്യനാട്ടിൽ പോയികിടന്ന് കഷ്ടപ്പെട്ടതൊക്കെ.. എന്നിട്ട് കുറെ പണം കൈയിൽ വന്നപ്പോ കഴിഞ്ഞതെല്ലാം നമ്മൾ മറന്നു.

അവൾ നമ്മുടെ മകളാണേന്നും, അവളുടെ കുഞ്ഞ് നമ്മുടെ പേരകുട്ടിയാണെന്നും മറന്നു. നമ്മക്ക് അതിനുള്ള ശിക്ഷയാ ഇത്.. ഇത്ര നാള് മേലനങ്ങാതെ ജീവിച്ചു.. ഇനി അത് പറ്റില്ല..” അയാൾ പിറുപിറുത്തു കൊണ്ടു നടന്നകന്നു..

Leave a Reply

Your email address will not be published. Required fields are marked *