ആദ്യരാത്രിയുടെ അലസ്യത്തിന്നു എണീറ്റപ്പോ അവൾ ഇല്ലാ.

പ്രാണന്റെ പ്രാണൻ
(രചന: Deviprasad C Unnikrishnan)

“മോളെ അമ്മു നിൽക്ക അവിടെ… ഓടല്ലേ” ദുബായ് എയർപോർട്ടിന്റെ പാർക്കിങ്ങിൽ നിൽകുമ്പോളാണ് ആ വിളി നന്ദന്റെ ചെവിയിലേക്ക് എത്തുന്നത്. എവിടെയോ കേട്ടു പരിചയമുള്ള ശബ്ദം.

അവൻ ശബ്ദം കേട്ടയിടത്തിലേക്ക് നോക്കി. അവൻ ആ സ്വരം കേട്ട ഇടത്തേക്ക് നടന്നു കാറിനിടയിലൂടെ ഒരു കുഞ്ഞുപെൺകുഞ്ഞു ഓടിവരുന്നു.

പുറകിൽ കുഞ്ഞിനെ പിടിക്കാൻ വരുന്നയാളെ കണ്ടപ്പോ ഒരു വട്ടം അവൻ സ്തംഭിച്ചു പോയി. എന്റെ മീര. അവന്റെ മനസ് മന്ത്രിച്ചു. ഒരു ആയിരംവട്ടം കോളേജിന്റെ ഇടനാഴികളിൽ പ്രതിധ്വനിച്ച പേര് മീര.

അങ്ങനെ നിൽക്കുന്ന നന്ദന്റെ കണ്ണുകളിൽ മീരയുടെ കണ്ണുടക്കി. തന്റെ നന്തേട്ടൻ. രണ്ടു പേരും കണ്ണോട് കണ്ണ് നോക്കി നിന്നു. ചെറിയ നനവ് രണ്ടാളുടെയും കണ്ണുകളിൽ പടർന്നു.

“മീര… താൻ..””നന്തേട്ടാ… അതെ ഞാൻ തന്നെയാണ്.”അവളുടെ കാലിൽ വട്ടം കെട്ടിപിടിച്ച കുഞ്ഞിലേക്ക് അവൻ നോക്കി.

“നന്തേട്ടാ.. എന്റെ കുഞ്ഞാണ്. ” അവൾ കുഞ്ഞിന്റെ തലയിൽ തലോടി പറഞ്ഞു. അവൻ നടന്നു അവരുടെ അടുത്തേക്ക് വന്നു നിന്നു. മുട്ട് കുത്തിയിരുന്ന് മോളെ നോക്കി. അവന്റ മിഴിനിറഞ്ഞൊഴുകി.

അപ്രതീക്ഷിതമായ ഒരു കൂടി കാഴ്ച. നിൽക്കുന്നവളുടെ മിഴി നീർ തന്റെ മുടിയിഴകിളിൽ വീണു. പെട്ടന്ന് മുഖം ഉയർത്തി നോക്കുന്ന തന്റെ ചുണ്ടിലാണ് അടുത്ത മിഴിനീർ കണം ചിന്നി ചിതറി തെറിച്ചത്.

കോളേജിലെ പാവം പട്ടത്തിപെണ്ണ്. ദാവാണിയും ചന്ദന കുറിയും തൊട്ട് വരുന്ന തന്റെ മീരയുടെ മുഖം മനസ്സിൽ മിന്നിമാഞ്ഞു കൊണ്ടേയിരുന്നു.

കുറെ നേരം മൗനം. മൗനത്തിനു ബേധിച്ചുകൊണ്ടു ഒരു ഫ്ലൈറ്റ് പൊങ്ങുന്നുണ്ടായിരുന്നു.

“മീര..താൻ എന്താ ഇവിടെ?” അവൻ മെല്ലെ അവളോട്‌ ചോദിച്ചു.”നന്തേട്ടാ.. എന്റെ കമ്പനി മീറ്റിങ്. ഈ തവണ ഇവിടെ വച്ചാണ് നടക്കുന്നത് അതിനു വന്നതാ.”

“അപ്പോൾ താൻ എവിടെയാ താമസിക്കുന്നെ.?””റൂമെടുക്കണം?””ഇനി നീ റൂമെടുക്കാൻ നിൽക്കണ്ട. അത് കുഞ്ഞുമായി അന്നെഷിക്കണം അത് വേണ്ട.”

“ശരിയാവില്ല.. ഏട്ടാ..””ഞാൻ സമ്മതിക്കില്ല.. നീ എന്റെ വീട്ടിലേക്ക് വാ..അവിടെ നിൽകാം ”

“നാളെ ആണ്‌ മീറ്റിംഗ്.. ഒരു ദിവസം ഏതേലും ഹോട്ടലിൽ നിന്നെന്നും വച്ചു ഒന്നും സംഭവിക്കാൻ പോണില്ല.”

“ഒരു ദിവസത്തെ കാര്യമല്ലേ.. മീര.. വായോ താൻ.. എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.” അവൻ നിർബന്ധിച്ചു ലഗേജ് എല്ലാം അവന്റെ കാറിലേക്ക് വച്ചു. കുറെ നേരം മൗനം.

കുഞ്ഞു അവളുടെ മടിയിലിരുന്നു ഉറങ്ങി. അതിവേഗം കാർ പാഞ്ഞു. അവന്റെ ഫ്ലാറ്റ്നു മുൻപിൽ കാർ ചെന്ന് നിന്നു. ലഗേജ് എടുത്തു ലിഫ്റ്റിൽ കയറി. റൂം തുറന്നു.

അവൾ ചുറ്റും കണ്ണോടിച്ചു. ഏട്ടൻ ഇത്രേം വൃത്തിയാക്കിയൊക്കി വാക്കുമോ. അവളുടെ ചുണ്ടിൽ പുഞ്ചിരി.”മീര കുഞ്ഞിനെ ആ റൂമിൽ കിടത്തിക്കോളൂ. താൻ ഒന്ന് ഫ്രഷ് ആകു.”

“ശരി നന്തേട്ടാ..” അവൾ കുഞ്ഞുമായി റൂമിലേക്ക് കയറി പോകുന്നത് അവൻ നോക്കി നിന്നു. കതക് അടയുന്ന കുഞ്ഞു ഗ്യാപ്പിലൂടെ അവൾ തന്നെ നോക്കുന്ന അവനെ നോക്കി.

അവൻ കുളിച്ചു ഒരു ഷോർട്സ് എടുത്തിട്ട്. അവൻ ബാൽക്കണിയിലെ സോഫയിൽ വന്നിരുന്നു. ദുബായ്യുടെ നഗര കാഴ്ച നോക്കിയിരുന്നു. ഒരു സി ഗേരറ്റ് എടുത്തു കത്തിച്ചു.

ചുവപ്പും പച്ചയും മഞ്ഞയും കത്തുന്ന ബഹുനില കെട്ടിടങ്ങളുടെ പേരുകളിലേക്ക് അവൻ നോക്കി നിന്നു.. പുറകിലെ കാൽപെരുമാറ്റം. പെട്ടന്ന് സി ഗരറ്റ് കെടുത്തി അവൻ ഡസ്ബിൻ ഇട്ടു. തിരിഞ്ഞു നിന്നു.

അവളെ നോക്കി. ഈറൻ മുടി അഴിച്ചിട്ടു വരുന്ന അവളെ നോക്കി. ഇന്നും ഓരോ നോട്ടത്തിലും അവളുടെ സൗന്ദര്യം കൂടി കൂടി വരുവാണല്ലോ.. സാക്ഷാൽ മഹാലക്ഷ്മി…

“എന്താ.. നന്തേട്ടാ.. പുകവലിയൊക്കെ ഇപ്പോഴും ഉണ്ടോ.?”അവൻ ചെറു ചിരി ചിരിച്ചു. ബാൽക്കണിയിലേക്ക് കയറി നിന്നു അവൾ പുറത്തേക്ക് നോക്കി..

അവളുടെ മുഖത്ത് പച്ചയും ചുവപ്പും നീലയും കലർന്ന വെളിച്ചം.. അവളുടെ വെളുത്ത ചാർമത്തിന് അഴകേകി കൊണ്ടേയിരുന്നു.

“മീര.. നിന്റെ ഹസ്ബൻഡ്.?””ഓഹ്.. ഇപ്പോ എവിടെയാണെന്ന് അറിയില്ല. എവിടേലും കാണും.” അവന്റെ മുഖത്ത് നോക്കാതെ അവൾ റോഡിലേക്ക് നോക്കി പറഞ്ഞു.

“പിരിഞ്ഞോ നിങ്ങൾ.?””പിരിഞ്ഞിട്ടൊന്നുല്ല.. ഇപ്പോഴും ഉണ്ട്.. ആളു എന്റെ ജീവനാണ്. ഇപ്പോ എവിടെയാണെന്ന് അറിയുല അത്രതന്നെ. എനിക്ക് ഇതെ എനിക്ക് പറയാനൊള്ളൂ.”

“അല്ല ഏട്ട… ഏട്ടന്റെ ഭാര്യ എവിടെയാണ്?.. എങ്ങനെ പോകുന്നു ജീവിതം. നന്തേട്ടൻ ഹാപ്പിയാണോ അല്ലയോന്നറിഞ്ഞാമതി എനിക്ക്. വേറെ ഒന്നും വേണ്ട.”

“എനിക്കെന്താടോ കുഴപ്പം. ഇട്ടു മൂടാൻ പണം ഹാപ്പി ലൈഫ്. പിന്നെ ഭാര്യ.. ആദ്യരാത്രിയുടെ അലസ്യത്തിന്നു എണീറ്റപ്പോ അവൾ ഇല്ലാ.

അവൾ അവളുടെ കാമുകനോപ്പം പോയി. അതിൽ ഞാൻ ഹാപ്പിയാണ്. ഒറ്റക്കുള്ള ജീവിതം ഞാൻ ആസ്വദിക്കുന്നുണ്ട്.

പക്ഷെ കാലത്ത് ഇതെല്ലാം അറിഞ്ഞ അമ്മ നെഞ്ചു വേദനയോടു കൂടി.. എല്ലാം പെട്ടന്നായിരുന്നു.. പിന്നീട് ഇങ്ങോട്ട് പറിച്ചു നടുവായിരുന്നു.”

അവൻ വീണ്ടും റോഡിലേക്ക് നോക്കി. അവള് നോക്കുന്നക് ദിശയിലേക്ക് നോക്കി.

“ഞാൻ ഒരു സി ഗേരറ്റ് വലിക്കുന്നുണ്ട് മീര.. നിനക്ക് കുഴപ്പം ഉണ്ടോ..””ഏയ്.. ഏട്ടൻ വലിച്ചോളൂ.. പണ്ടത്തെ പോലെ തടയാൻ എനിക്ക് അവകാശമില്ലലോ.”

എടുത്ത സി ഗരറ്റ് അവൻ ഞെരിച്ചു ഉടച്ചു. അത് കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു മാറ്റവും ഇങ്ങേർക്ക് സംഭവിച്ചിട്ടില്ല. എന്ന് മനസ്സിൽ അവളോർത്തു.

“നിനക്ക് എങ്ങനെ മീര.. ഒരു ദിവസം എന്നോട് ഒന്നും പറയാതെ പോകാൻ തോന്നിയത്. നമ്മൾ അത്രേം പ്രണയിച്ചതല്ലേ.?.

“നന്തേട്ടാ…. ഞാൻ…” അവളുടെ തലകുനിഞ്ഞു പോയി..”ഒരു ദിവസം കോളേജിൽ വന്നപ്പോൾ.. നീയില്ല.. കുറെ വിളിച്ചു കൂവി ഓരോ ക്ലാസിലും ഞാൻ നടന്നു..

ഇന്നും കോളേജിന്റെ പടിക്കലേക്ക് പോയാൽ എന്റെ ആ വിളി നിനക്ക് ഇന്നും കേൾക്കാം.”നന്ദന്റെ മിഴി വീണ്ടും നിറയാൻ തുടങ്ങി.

“അങ്ങനെ ഒന്ന് അറിയിക്കാതെ പറയാതെ പോകേണ്ടി വന്നു.””എങ്ങനെ സാധിച്ചു നിനക്ക് മീര.. എന്നെ അങ്ങനെ പാതിവഴിക്ക് ഉപേക്ഷിക്കാൻ.”

“സാധിക്കണമായിരുന്നു നന്തേട്ടാ… എന്നോട് ഒന്നും ചോദിക്കരുത്.. ഇന്നും അതൊന്നും പറയാൻ എനിക്ക് താല്പര്യമില്ല.”

“മീര നിന്നെ ഞാൻ പ്രൊപ്പോസ് ചെയ്തത് താൻ ഓർക്കുന്നുണ്ടോ. അന്ന് രസകരമായി എന്തോ ഞാൻ പറഞ്ഞു. എനിക്ക് ഓർമ കിട്ടുന്നില്ല മീര..”

“ഓർമയുണ്ട് ഏട്ടാ…അന്ന് ഏട്ടൻ പൈങ്കിളി യോടെ പറഞ്ഞു. അല്ലേലും പ്രണയം പൈങ്കിളിയാണല്ലോ.. അന്ന് ഏട്ടൻ പറഞ്ഞത്…….ടി… പോരുന്നോ പെണ്ണെ….

വീട്ടിലെ റേഷൻകാർഡിൽ ഒരു കോളം ബാക്കിയുണ്ട് അതിൽ ഈ പേര് എഴുതിച്ചേർത്തോട്ടെ….. എന്റെ പെണ്ണായിട്ടു…… അന്നുമുതൽ ഞാൻ ഏട്ടന്റെ ആകുവായിരുന്നില്ലേ.. ഏട്ടാ…”

“ഞാനും തിരിച്ചു അങ്ങനല്ലേ പ്രണയിച്ചത് പെണ്ണേ.. നിന്നെ.. വെറുമൊരു കൗതുകമല്ല എനിക്ക് നിന്നോട് തോന്നിയത്
സ്നേഹിച്ചത് സൗന്ദര്യമോ, ശരീര ഭംഗിയോ കണ്ടിട്ടുമല്ല….

നിന്റെ ഹൃദയത്തെ തൊട്ടറിഞ്ഞപ്പോൾ തോന്നിയതാണ് എനിക്ക് നിന്നോടുള്ള പ്രണയം….അതെങ്ങനെ മാഞ്ഞു പോകും ഈ ഹൃദയത്തിന്നു..”

“ഏട്ട… നേരം ഒരുപാടായി.. നല്ല ഷീണം ഒന്ന് ഉറങ്ങണം..””ഓഹ്.. ശരി.. താൻ ഉറങ്ങു.. ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കും .. താൻ ഇരുന്നിടത്തു ഇരുന്നു താൻ കണ്ട കഴച്ചകൾ ഞാനൊന്നു കണ്ടു നോക്കട്ടെ.”

അവൾ എഴുന്നേറ്റപ്പോൾ അവൾ ഇരുന്ന സ്ഥലത്തേക്ക് അവൻ ഇരുന്നു. വാതിലടയുന്ന ശബ്ദം കേൾക്കാം. എപ്പോഴോ അവനും ഉറങ്ങി പോയി.

നേരം വെളുത്തു.. അവൻ കണ്ണ് തുറന്നു. സോഫയിലിരുന്നു ഉറങ്ങി പോയി. അവൻ അവളുടെ റൂമിലേക്ക് നോക്കി പാതിചാരിയ വാതിൽ പഴുതിലൂടെ.

അവൻ നോക്കി കുഞ്ഞിന്റെ കാല് കാണു കാണാം. കുഞ്ഞി പാദസ്വരം ഇട്ട് കിടക്കുവാ കുഞ്ഞി സുന്ദരി..

മീര കുളിക്കുവാകും കാണുന്നില്ല.. അവൻ പോയി കുളിച്ചു ഡ്രസ്സ്‌ മാറി വന്നു. അവൻ ഫ്രിഡ്ജിലേക് നോക്കി. ഫ്രിഡ്ജിൽ എഴുതി വച്ചേക്കുന്നു.. ഫുഡ്‌ ഉണ്ടാക്കിട്ടുണ്ട് ചൂടാക്കി കഴിക്കണം.. അവൻ മെല്ലെ പുഞ്ചിരി തൂകി..

മെല്ലെ വാതിൽ തുറന്നു കുഞ്ഞിന്റെ മുഖത്ത് നോക്കി. നിഷ്കളങ്കമായ കുഞ്ഞി മുഖം. ആകാശ നീല ഫ്രോക്കിനുള്ളിൽ ഒരു കുഞ്ഞി ദേവത.. അവളുടെ അമ്മയെ പോലെ.. കുഞ്ഞി പാദസ്വരമിട്ട കാലുകൾ.

പണ്ട് മീര അവളുടെ കാലുകൾ ചുംബിക്കാൻ പോയപ്പോൾ തന്റെ പിരിഞ്ഞ മീശ തള്ളവിരലുകൊണ്ട് ഒന്നുടെ പിരിച്ചത് അവൻ ഓർത്തു പോയി..

മുട്ട് കുത്തിയിരുന്ന അവൻ എഴുനേറ്റു നോക്കിയപ്പോൾ ബെഡിൽ ഒരു ലെറ്റർ.”പ്രിയപ്പെട്ട.. നന്തേട്ടന്..,

ഏട്ടന് ഇന്നും എന്റെ ജീവനാണ്.. അന്നും എനിക്ക് ജീവനാണ്. ഇട്ടേച്ചു പോകണമെന്ന് ഞാൻ കരുതിയില്ല.

ഏട്ടൻ വിചാരിക്കണ പോലെ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. അവൾ അമ്മു നമ്മുടെ മോളാണ്. എപ്പോഴോ സംഭവിച്ച ഒരു കാര്യം എന്റെ വയറ്റിൽ പൊട്ടിമുളച്ചു. നമ്മുടെ കുഞ്ഞാണ് നന്തേട്ടാ ഈ കിടക്കുന്നത്.

അത് കാണിക്കാൻ ഡോക്ടറുടെ അടുത്തേക്ക് പോയി. ഡോക്ടർ പറഞ്ഞ സംശയത്തിന്റെ പേരിൽ ടെസ്റ്റ്‌ ചെയ്തു. കുഞ്ഞിനൊപ്പം വളരുന്നു.. എന്നെ കാർന്നു തിന്നു കൊണ്ടു ഒരു അസുഖം.

നന്തേട്ടനെ ഒന്നും അറിയിക്കാതെ ഞാൻ പോയി. കണ്ണെത്താ ദൂരത്തേക്ക്. ഏട്ടന്റെ കല്യാണത്തിന് ഞാൻ വന്നിരുന്നു. മുഖം താഴ്ത്തിയിരിക്കുന്ന ഏട്ടനെ ഞാൻ കണ്ടിരുന്നു.

പിന്നെ ഇപ്പൊ ഞാൻ വന്നത്. ഇനി എത്ര നാളെന്നു എനിക്കറിയില്ല. മോളെ ഏല്പിക്കാൻ അവളുടെ അച്ഛനെക്കാൾ വലിയ സുരക്ഷമായ ഇടം ഞാൻ കണ്ടില്ല. ഏട്ടൻ മോളെ നന്നായി നോക്കുമെന്നറിയാം. ഏട്ടാ…

ഇത്തവണ ഞാൻ ഒന്നും പറയാതെ അല്ലാട്ടോ പോകുന്നത്.. പറഞ്ഞിട്ട പോകുന്നേ.. പോകുന്നു ഏട്ടാ…. അന്നുമിന്നും നന്തേട്ടന്റെ മീര… ഉമ്മ… ഉമ്മ…. ഉമ്മ…”

അവന്റെ മിഴി വീണ്ടും വീണ്ടും നിറഞ്ഞു ഒഴുകി. മോളെ എടുത്തു ചുംബിച്ചു.. തന്റെ മാറോടണച്ചു പിടിച്ചു.. തന്റെ രക്തത്തെ അത്രമേൽ തന്നിലേക്ക് അവൻ ചേർത്തു പിടിച്ചു..തന്റെ പ്രാണന്റെ പ്രാണനെ…

Leave a Reply

Your email address will not be published. Required fields are marked *