എല്ലാം കഴിഞ്ഞ് തന്റെ അടുത്ത് വന്ന് കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴയ്ക്കുന്നു എന്നൊക്കെ അവൾ വിഷമം പറയുമ്പോൾ

(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ)

എന്റെ ഭാര്യ മരിച്ചിട്ട് ഇന്ന് മൂന്നു ദിവസം ആയി മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും പോയി അവസാനം മരണത്തിന്റെ ഗന്ധം ഉള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി ചുരുങ്ങി

അവൾ വീട്ടിൽ ഇല്ല എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് പ്രയാസം ആയിരുന്നു ദേ നോക്ക് എന്ന് പറഞ്ഞവൾ ഓടി വരുന്നത് ഇന്നലകളിൽ എന്ന പോലെ ഞാൻ ഓർത്ത്…

ഒരു പാവം ആയിരുന്നു അവൾ ഞങ്ങളെ ജീവന് തുല്യം സ്നേഹിച്ചു പരാജയപ്പെട്ട ഒരു പൊട്ടി ഞങ്ങളോടുള്ള സ്നേഹം കൊണ്ടാവണം ഒരിക്കൽപോലും അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി നിന്നിട്ടില്ല സ്വന്തം വീട്ടിലേക്ക് പോയാൽപോലും

വീട്ടിൽ അദ്ദേഹവും മക്കളും തനിച്ചാണെന്ന കാരണവും പറഞ്ഞ് വൈകുന്നേരം ആകുമ്പോൾ വീട്ടിലേക്ക് വെപ്രാളം പിടിച്ച് ഓടി എത്തും ആയിരുന്നു സത്യത്തിൽ അവൾ അവളുടെ വീട്ടിലേക്ക് പോകുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നു അത് അവളോട്‌ ഉള്ള

സ്നേഹംകൊണ്ടായിരുന്നില്ല മറിച്ചു അവൾ പോയാൽ ഞങ്ങൾക്ക് വെച്ചുവിളമ്പി തരാൻ ആരുമില്ല എന്ന സ്വാർത്ഥത ആയിരുന്നു.

അതിനുള്ള കാരണം ഞാനും മക്കളും അവധി ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ ഓരോ പരിപാടികൾ ആസ്വദിച്ചു ഇരിക്കുബോൾ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിൽ ആയിരിക്കും അവൾ ഇടയ്ക്കു വന്ന് എന്തെങ്കിലും കാണാൻ അവൾ അടുത്ത് വന്നിരുന്നാൽ അമ്മേ വെള്ളം എടുക്ക്..

ചായ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അവളെ വീണ്ടും ആ അടുക്കളയിൽ തിരിച്ചു എത്തിക്കുമായിരുന്നു ഞാൻ പറയാതെ തന്നെ അവൾ എല്ലാം മുന്നിൽ എത്തിച്ചിരുന്നു ഇപ്പോൾ ഒരു കപ്പ്‌ ചായ എടുത്ത് തരാനോ അവൾ കൂടെ ഇല്ലന്നുള്ള സത്യം വേദനയോടെ ഞാൻ മനസിലാക്കി ഒന്നിനും അവൾ പരാതിപ്പെട്ടിരുന്നില്ല..

ഒരു നല്ല സാരി പോലും ഞാൻ അറിഞ്ഞു മേടിച്ചു കൊടുത്തിട്ടില്ല ഒരു സിനിമയ്ക്കു പോലും കൊണ്ടുപോയിരുന്നില്ല ക്ലബ്ബും പാർട്ടികളുമായി രാത്രി വൈകി ഞാൻ വീട്ടിൽ വരുമ്പോൾ എന്താ വൈകിയതന്നു പരിഭവ പെടുന്ന അവളെ ഞാൻ മൈൻഡ് പോലും ചെയ്തിരുന്നില്ല എന്നതാണ് സത്യം നോക്ക് കറന്റ്‌ ബിൽ അടക്കാറായിട്ടോ……

നോക്ക് പാൽക്കാരന് കാശ് കൊടുക്കാറായിട്ടോ…. അതയി പത്രക്കാരന് കാശ് കൊടുക്കണ്ട തീയതി കഴിഞ്ഞു മക്കളുടെ ഫീസ് അടുത്ത ദിവസം തന്നെ അടയ്ക്കണം മറക്കരുത് കേട്ടോ ദേ നിങ്ങളുടെ പ്രഷറിന്റ ഗുളിക തീർന്നല്ലോ

അങ്ങനെ അവളുടെ കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും അവൾ സമയത്തിന് എന്നെ ഓർമിപ്പിക്കുമായിരുന്നു ഇനി ആ ഓർമപ്പെടുത്തലുകൾ ഒന്നുമില്ല രാത്രി

പണി എല്ലാം കഴിഞ്ഞ് തന്റെ അടുത്ത് വന്ന് കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴയ്ക്കുന്നു എന്നൊക്കെ അവൾ വിഷമം പറയുമ്പോൾ

അത് നീ വീട്ടിൽ ജോലി ഒന്നും ഇല്ലാതെ വെറുതെ ഇരുന്നിട്ട രാവിലെ നടക്കാൻ പോകു ആ പിത്തം ഒന്ന് ഇളകട്ടെ എന്ന് ഞാൻ മറുപടി പറയുന്നത് കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ മനഃപൂർവം കണ്ടില്ലന്നു നടിച്ചു..

അവസാനം ആ നെഞ്ച് വേദന ഒരു അറ്റാക്കിന്റ രൂപത്തിൽ വന്ന് അവളെ വിളിച്ചു കൊണ്ടുപോകുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു അവളുടെ ഓർമകളുമായി ഒരാഴ്ച ഞാൻ തള്ളി

നീക്കി വീട്ടു പണി അത്ര എളുപ്പം ഒന്നുമല്ല എന്ന സത്യം അധികം വൈകാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു അവളെ കുറ്റപ്പെടുത്താൻ തോന്നിയ നിമിഷങ്ങളെ ഞാൻ സ്വയം പഴിച്ചു..

കുറച്ചു ദിവസത്തിന് ശേഷം ഞാൻ ജോലിക്ക് പോകാനായി ഇറങ്ങി അലമാര മുഴുവൻ അലക്കി തേച്ച ഒരു നല്ല ഷർട്ടിനായി എന്റെ കൈകൾ പരതി…

ദേ ഇന്ന് ഈ മഞ്ഞ ഷർട്ട്‌ ഇട്ടോളൂ കേട്ടോ ഇത് നിങ്ങൾക്ക് നന്നായി ചേരുമെന്ന് അവൾ വാതിലിന്റെ മറ പറ്റി വന്ന് പറയുന്നത് പോലെ എനിക്ക് അന്നേരം തോന്നി വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ വന്ന എനിക്കായി ആരും വാതിൽ തുറന്ന് തന്നില്ല

എന്റെ വരവിനായി ആരും കാത്തിരുന്നില്ല എന്താ ഇത്രെയും വൈകിയതന്നു എന്ന് ആരും പരിഭവം പറഞ്ഞില്ല ഒടുവിൽ വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ഞാൻ വന്നത്

പോലും അറിയാതെ മൊബൈൽ നോക്കിയിരിക്കുന്ന മക്കളെയും അവർക്ക് സമീബം ആയി ഓരോ സാധനങ്ങൾ അലക്ഷ്യമായി കിടക്കുന്നതും വേദനയോടെ ഞാൻ കണ്ടു

ഒരിക്കൽ വൃത്തിയോടെ അവൾ പരിപാലിച്ചയിടം ഇന്ന് അവളുടെ കൈ എത്താതെ വൃത്തിഹീനമായി കിടക്കുന്നു എന്ന് ഓർത്തപ്പോൾ എന്റെ നെഞ്ച് വിങ്ങി പോയി കുളി കഴിഞ്ഞ ശേഷം ഒരു ഗ്ലാസ്‌

ചായക്ക്‌ വേണ്ടി ഞാൻ അടുക്കളയിലേക്ക് ചെന്നു ഭക്ഷണം കഴിച്ചിട്ട് സിങ്കിൽ കുമിഞ്ഞു കൂടിയ പാത്രങ്ങളും പൊട്ടിച്ച നൂഡിലീസിന്റെ കവറുകളും അല്ലാതെ വേറെ ഒന്നും ഞാൻ അവിടെ കണ്ടില്ല

പാത്രം എല്ലാം കഴുകി വെച്ച് ഫ്രിഡ്ജിൽ ഇരുന്ന രണ്ടാപ്പിൾ മുറിച്ച് കഴിച്ച ശേഷം മുറിയിൽ വന്നു കട്ടിലിൽ കിടന്നു മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുന്നേ ചുമരിൽ വെച്ചിരിക്കുന്ന അവളുടെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്ക് ഞാൻ വേദനയോടെ ഒന്ന് നോക്കി

ഇന്നലകളിൽ ഞാൻ അവഗണിച്ചതെല്ലാം ഇന്ന് എനിക്ക് കിട്ടണ്ട സന്തോഷങ്ങൾ ആയിരുന്നു എന്ന് ഓർത്തപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊഴിഞ്ഞു…

NB: കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ് എന്ന് ഇരുന്നാലും കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല ജീവിച്ച് ഇരിക്കുബോൾ നെഞ്ചോട് ചേർത്ത് സ്നേഹിക്കണം എല്ലാവർക്കും നല്ലത് വരുത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *