ഈ ഹൃദയത്തിന്റെ സ്പന്ദനം ആയവൾ അവളാണ് ഇന്ന് മറ്റൊരാളുടെ സ്വന്തം ആകാൻ പോകുന്നത്….

(രചന: J. K)

“””” ഡാ ഇന്നല്ലെടാ അവളുടെ കല്യാണം”””
എന്ന് ചോദിച്ചു മനോജിനോട് രഘു… അവർ രണ്ടുപേരും ഒരുമിച്ചാണ് ജോലിക്ക് പോകുന്നത് രണ്ടുപേർക്കും മരപ്പണിയാണ്…”””ഉം “”

എന്ന് വെറുതെ ഒന്ന് മൂളി മനോജ്…”””നിന്റെ പെണ്ണല്ലേ… പോണില്ലേ അവസാനമായി ഒന്ന് കാണാൻ…””

എന്നുപറഞ്ഞപ്പോൾ ഉള്ളിൽ ഒരായിരം മുള്ളു തറക്കുന്ന വേദന അറിഞ്ഞു മനോജ്….

“”” ഇല്ലടാ അവള് മറ്റൊരാളുടെ കയ്യും പിടിച്ച് ഇറങ്ങിപ്പോകുന്നത് കാണാനുള്ള ശക്തി എനിക്കില്ല…. “”

എന്നു പറഞ്ഞു മനോജ്….
അവന്റെ മുഖം കുനിഞ്ഞതും രഘുവിന് അവന്റെ ഉള്ളിൽ അവൻ കടിച്ചമർത്തുന്ന വേദന എത്രത്തോളം ഉണ്ട് എന്ന് മനസ്സിലായിരുന്നു…
അതുവരെയും രഘു കരുതിയിരുന്നത് വെറും സമയം കളയാൻ വേണ്ടി മാത്രം ഉള്ള ഒരു ബന്ധമാണ് എന്നാണ്…

എന്നാൽ മനോജിന്റെ അപ്പോഴത്തെ ഭാവവും അയാളുടെ മുഖത്തെ സങ്കടവും മനസ്സിലാക്കി കൊടുത്തിരുന്നു എത്രത്തോളം അയാളെ അത് ബാധിക്കുന്നുണ്ട് എന്ന്…
അതുകൊണ്ടുതന്നെ അവൻ അവിടെ നിന്നും നീങ്ങി കുറച്ചുനേരം മനോജിനെ തനിയെ വിട്ടു…

മനോജിന്റെ ഓർമ്മകൾ അവളിൽ ചെന്ന് നിന്നു തന്റെ മാത്രം കാർത്തികയിൽ…തനിക്കായി ചിരിച്ചവൾ കരഞ്ഞവൾ മറ്റാരോടെങ്കിലും താനൊന്നു മിണ്ടുന്നത് കണ്ടാൽ മുഖം കൂർപ്പിച്ചിരുന്നവൾ…

തന്റെ മാത്രം കാർത്തിക….ഈ ഹൃദയത്തിന്റെ സ്പന്ദനം ആയവൾ അവളാണ് ഇന്ന് മറ്റൊരാളുടെ സ്വന്തം ആകാൻ പോകുന്നത്….

ഓർക്കുംതോറും ഉള്ള നീറി പിടഞ്ഞു മനോജിന്….ജോലി പാതിക്ക് വെച്ച് നിർത്തി അപ്പുറത്തുള്ള കനാലിന്റെ തീരത്ത് പോയിരുന്നു അയാൾ…

അവിടെയുള്ള പാലചോട്ടിൽ നീണ്ട് നിവർന്നു കിടന്നു…മിഴികൾ അടച്ചു രണ്ട് നീർത്തുള്ളികൾ കണ്ണിൽ ചാലിട്ട് ഒഴുകി…

രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള വീട്ടിലെ ഏക ആൺ തരിയായിരുന്നു താൻ…
പഠിക്കാൻ മിടുക്കനായിരുന്നു അതുകൊണ്ടുതന്നെ അച്ഛന് പഠിപ്പിക്കാൻ ഉത്സാഹം ആയിരുന്നു…

പഠനം മാത്രമല്ല നന്നായി പാടും ചിത്രം വരയ്ക്കും എല്ലാ കലകളിലും മുമ്പിൽ തന്നെയായിരുന്നു….

അങ്ങനെയാണ് കോളേജിൽ അവളെ പരിചയപ്പെടുന്നത് കാർത്തിക… കോളേജിലെ കൾച്ചറൽ പ്രോഗ്രാമിന് ടീച്ചർ പറഞ്ഞത് പ്രകാരം എന്റെ പെയറായി പാടാൻ വന്നതായിരുന്നു…

ആരോ പറഞ്ഞു ഫസ്റ്റ് ഇയർ ബോട്ടണിയിലെ കാർത്തിക എന്ന കുട്ടിയാണ് മഹാ അഹങ്കാരിയാണ് എന്ന് അതുകൊണ്ട് ആ ഒരു കണ്ണ് വെച്ചായിരുന്നു അവളെ കണ്ടത് എത്ര തിരിച്ച് നന്നായി പെരുമാറിയിട്ടും ഞാൻ ഭയങ്കര ജാഡ ഇട്ടു തന്നെ നിന്നു…

പക്ഷേ അവളുടെ പെരുമാറ്റവും ഭാവവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആ പറഞ്ഞത് മുഴുവൻ വെറും കള്ളമാണ് അതൊരു നല്ല കുട്ടിയാണ് എന്ന് അങ്ങനെ തിരിച്ചു സംസാരിക്കാൻ തുടങ്ങി നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു എപ്പോഴാണ് എന്നറിയില്ല അത് പ്രണയത്തിനു വഴിമാറി

ആദ്യമായി ഇഷ്ടമാണ് എന്ന് അവളോട് ചെന്ന് പറഞ്ഞത് ഞാൻ തന്നെയായിരുന്നു സൗഹൃദം പ്രണയമായി എന്നറിഞ്ഞാൽ അവൾ അതെങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കൊരു പേടിയുണ്ടായിരുന്നു ഉള്ള സൗഹൃദം പോലും നഷ്ടപ്പെടുമോ എന്ന്…

പക്ഷേ അവൾക്കും എന്നോട് അത്തരത്തിൽ ഒരു വികാരം തോന്നിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി പിന്നീടങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു കാണുന്നത് സംസാരിക്കുന്നത് എല്ലാം വിരളമാണ് എങ്കിലും….

പിന്നീട് വല്ലാതെ അടുക്കുകയായിരുന്നു ഞങ്ങൾ അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ പറ്റില്ല എന്ന് അവസ്ഥ വരെ എത്തി. അപ്പോഴാണ് അച്ഛന്റെ അസുഖം….

എനിക്ക് പഠനം നിർത്തേണ്ടിവന്നു… വീട് വിറ്റ് അച്ഛനെ ചികിത്സിച്ചു എങ്കിലും അച്ഛൻ ഞങ്ങളെ വിട്ടു പോയി….
അച്ഛന്റെ മരണശേഷം എല്ലാം തന്റെ ഉത്തരവാദിത്വത്തിലായി…

കേറി കിടക്കാനുള്ള ക്രൂര പോലും വിറ്റിരുന്നു അച്ഛനുവേണ്ടി അതുകൊണ്ടുതന്നെ ഒരു വാടക വീട്ടിലേക്ക് താമസം മാറി വീടിന്റെ വാടക അനിയത്തിമാരുടെ പഠനം അമ്മയുടെ ചികിത്സാ ചെലവ് എല്ലാംകൂടി പൊറുതിമുട്ടി..

എന്നെങ്കിലും തിരിച്ചു കോളേജിലേക്ക് ചെല്ലാം എന്ന മോഹം ഒതുക്കി വെച്ച് ഞാൻ ജോലിക്ക് പോകാൻ തുടങ്ങി…

ഇതിനിടയിൽ പലതവണ അവൾ എന്നെ കാണാൻ വന്നിരുന്നു…
അപ്പോഴൊക്കെ ഞാൻ അവളെ നിരാശപ്പെടുത്തി പറഞ്ഞയച്ചു. കാരണം എന്റെ ഇല്ലായ്മയിലേക്ക് അവളെ കൂടി കൂട്ടിയാൽ അവളും കൂടി കഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..

അവളുടെ ഫാമിലി നല്ല ഫാമിലിയാണ് അവളുടെ അച്ഛൻ ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് അമ്മയ്ക്കും ജോലിയുണ്ട് ഒരു അനിയൻ മാത്രമേയുള്ളൂ മെച്ചപ്പെട്ട ജീവിതസാഹചര്യം അതിൽ നിന്ന് ഇതുപോലെ ബുദ്ധിമുട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടു വരണ്ട എന്ന് എന്റെ മനസ്സ് പറഞ്ഞു….

അതുകൊണ്ടാണ് എനിക്കൊരു വിവാഹാലോചന വന്നിട്ടുണ്ട് മനോജ് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണം എന്ന് കരഞ്ഞു പറഞ്ഞവളെ നിരാശപ്പെടുത്തി പറഞ്ഞയച്ചത് എനിക്ക് പ്രണയം ഒന്നുമില്ലെന്നും കോളേജിലെ ഓരോ തമാശയായിരുന്നു ഞാൻ അവളോട് പറഞ്ഞു….

അവൾ എന്നെ തന്നെ നോക്കി നിന്നു കുറെ കരഞ്ഞു പിന്നെ പറഞ്ഞു ഇങ്ങനെ ഒന്നും പറയരുത് അവൾക്കത് സഹിക്കാൻ കഴിയില്ല എന്ന്.. ഉള്ളം നൊന്തു പിടയുന്നുണ്ടായിരുന്നു എന്നിട്ടും ഞാൻ പറഞ്ഞു നീ അച്ഛനും അമ്മയും പറഞ്ഞത് കേൾക്കണം നല്ല ഒരു വിവാഹം കഴിക്കണം എന്ന്…

അവളോട് കാത്തിരിക്കാൻ പറഞ്ഞിട്ട് എന്തിനാണ് എന്റെ ദാരിദ്ര്യവും ബാധ്യതകളും എല്ലാം തീരുമ്പോഴേക്കും കാലം ഒരുപാട് കഴിയും അവളുടെ ജീവിതം പോലും തകരും…

ഒരുപാട് നമ്മൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾ നല്ല രീതിയിൽ ജീവിച്ചു പോകണം എന്നല്ലേ ആഗ്രഹിക്കുക…
അതിനായി ചങ്ക് പറയുന്ന വേദനയുണ്ടെങ്കിലും നമ്മൾ എന്തും വേണ്ട എന്ന് വയ്ക്കില്ലേ….

എനിക്കും അതാണ് ശരി എന്ന് തോന്നി…
എപ്പോഴും നേടിയെടുക്കുന്നത് മാത്രമല്ലല്ലോ പ്രണയം പലപ്പോഴും വിട്ടുകൊടുക്കുന്നതും അതല്ലേ….

ഞാനും കൂടി കൈവിട്ടപ്പോൾ അവൾക്ക് വേറെ മാർഗ്ഗമില്ലാതെ അച്ഛനും അമ്മയും പറഞ്ഞ വിവാഹത്തിന് അവൾക്ക് സമ്മതിക്കേണ്ടിവന്നു….

വിവാഹത്തിനു മുമ്പ് ഒരിക്കൽ കൂടി അവളെ കാണാൻ വന്നിരുന്നു..
മനോജിന്റെ കാർത്തിക എന്നേ മരിച്ചു എന്ന് പറയാൻ…

ഞാനാണ് അവളെ കൊന്നത് എന്ന് പറയാൻ….
അവസാനമായി അവൾ ഒന്നും കൂടി എന്നോട് ചോദിച്ചു ഇപ്പോൾ ഞാൻ ഇറങ്ങി വന്നാൽ എന്നെ സ്വീകരിക്കുമോ എന്ന് ഇല്ല എന്ന് തന്നെയായിരുന്നു എന്റെ മറുപടി..

നിന്നെ വിശ്വസിച്ചല്ലേ അച്ഛൻ അവർക്ക് കൊടുത്തത് അച്ഛനെ ചതിക്കരുത്!!! എന്ന് പറഞ്ഞു അവളോട് ഞാൻ…

അതുകേട്ട് കരച്ചിലോടെ അവൾ ഓടിപ്പോയിഅവൾ പോയതിനുശേഷം ഏറെനേരം ഇരുന്ന് കരഞ്ഞു..

അതല്ലാതെ എനിക്ക് വേറെ ഒരു മാർഗ്ഗവുമില്ല എന്ന് ഉറപ്പുണ്ടായിരുന്നു…

ജീവിതം പലപ്പോഴും അങ്ങനെയല്ലേ കൊതിച്ചതൊന്നും കിട്ടില്ല… വിധിച്ചത് മാത്രമേ കിട്ടൂ….

എവിടെയായിരുന്നാലും അവൾ സന്തോഷമായി ഇരിക്കണം ആ ഒരു പ്രാർത്ഥന മാത്രമേ ഇപ്പോൾ എനിക്കുള്ളൂ….

പാവം ഒരു പൊട്ടി പെണ്ണാണ്…
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ മാത്രം കാർത്തിക”””അല്ല!!!!വെറും കാർത്തിക”””‘

Leave a Reply

Your email address will not be published. Required fields are marked *