ഗേൾസിന്റെ ടോയ്‌ലെറ്റിൽ ആരോ കരയുന്ന ഒച്ച കേട്ടു…….. അവൻ പതിയെ എവിടെ നിന്നാണ് ഒച്ച കേൾക്കുന്നത് എന്ന് ശ്രദ്ധിച്ചു

  1. ആർത്തവം
    (രചന: മഴമുകിൽ)

ക്ലാസ് കഴിയാനായി അമ്മു കാത്തിരുന്നു… അടിവയറിൽ കുത്തി വേദന തുടങ്ങിയിട്ട് ഇത്തിരി നേരമായി…

കാലുകൾ രണ്ടും വല്ലാതെ തരിക്കുന്നു… എന്തിനാണെന്ന് അവൾക്കു മനസിലായില്ല…. ഇന്റർ വെൽ ആയതും അവൾ വേഗത്തിൽ നടന്നു……

നടന്നു ടോയ്ലറ്റ് ഭാഗത്തേക്ക്‌ എത്തും മുൻപ് തന്നെ കാലുകൾക്കിടയിലൂടെ ചോ ര ത്തുള്ളികൾ ഒഴുകി ഇറങ്ങി…… അവൾ വേഗത്തിൽ ടോയ്‌ലെറ്റിൽ കയറി…. വാതിൽ ചാരി……….

ഇട്ടിരുന്ന പാവാട പെട്ടെന്ന് പൊതിഞ്ഞു പിടിച്ച കാരണം ഡ്രെസ്സും മൊത്തത്തിൽ… ചീത്തയായി…… പതിനഞ്ചു മിനിറ്റ് അവൾ ആ ടോയ്‌ലെറ്റിൽ നിന്നു……..

ഇന്റർവെൽ കഴിഞ്ഞു കുട്ടികൾ ക്ലാസ്സിൽ കയറി… പക്ഷെ അമ്മുവിനെ മാത്രം കണ്ടില്ല….. അടുത്തിരിക്കുന്ന കൂട്ടുകാരിക്ക് ടീച്ചറിനോട് പറയാൻ പേടി കാരണം മിണ്ടിയില്ല….

ഇടയ്ക്കു ചില കുട്ടികൾ ക്രിക്കറ്റ് കളിക്കാനും ഫുട്ബാൾ കളിക്കാനും ഒക്കെ പേര് കൊടുത്തിട്ടുള്ള കുട്ടികൾ പലതും ഗ്രൗണ്ടിൽ ആയിരിക്കും….

അതുകൊണ്ട് ടീച്ചേർസ് അങ്ങനെ കാര്യമായി കുട്ടികളെ ശ്രദ്ധിക്കാറില്ല…അമ്മുവിന് ടോയ്‌ലെറ്റിൽ നിന്നും

പുറത്തു ഇറങ്ങാനും ഇറങ്ങാതിരിക്കാനും കഴിയാത്ത അവസ്ഥ….അവൾക്കു ദേഹം തളരുന്നതായി തോന്നി…… ആരോട് പറയാൻ എന്ത് ചെയ്യാൻ… ഒന്നും അവൾക്കു അറിയില്ല…..

അമ്മയില്ലാതെ വളർന്ന അവൾക്കു താൻ ഒരു മുതിർന്ന കുട്ടിയായി എന്ന് മനസിലായി..

ക്ലാസിലെ ചില കുട്ടികൾ മുതിർന്ന കുട്ടിയായ കഥകൾ പറയുന്നതും അവരുടെ അമ്മമാർ അവരെ നോക്കുന്നതിനെ പറ്റിയുമൊക്കെ അവർ പറഞ്ഞു അറിയാം..

പക്ഷെ ഇപ്പോൾ തന്റെ കാര്യം വന്നപ്പോൾ എന്ത് ചെയ്യണം ആരോട് പറയണം എന്നറിയാതെ… ഒറ്റപെട്ടു പോയോ…. ആലോചനകൾ കാട് കയറിയപ്പോൾ..

അവൾക്ക് കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല….. അവൾ ടോയ്‌ലെറ്റിന്റെ ചുമരിൽ ചാരി നിന്നു കരഞ്ഞു…. കരച്ചിൽ ചീളുകൾ അറിയാതെ പുറത്തേക്കു വന്നു……

ക്രിക്കറ്റ് കളിച്ചു കൊണ്ടിരുളിക്കുമ്പോൾ ആണ്…കാശിക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നുന്നത് അവൻ വേഗത്തിൽ ടോയ്ലറ്റ്ലേക്ക് പോകുമ്പോൾ ഗേൾസിന്റെ ടോയ്‌ലെറ്റിൽ ആരോ കരയുന്ന ഒച്ച കേട്ടു……..

അവൻ പതിയെ എവിടെ നിന്നാണ് ഒച്ച കേൾക്കുന്നത് എന്ന് ശ്രദ്ധിച്ചു…… ആ ഡോറിന്റെ അടുത്തേക്ക് നീങ്ങി…..അമ്മുവിന്റെ ഡോറിന്നടുത്തെത്തി അവൻ നിന്നു……പതിയെ ഡോറിൽ മുട്ടി…..

ഹലോ…. ആരാണ്…. എന്താണ്… പ്രശ്നം….അമ്മു ഞെട്ടി വായ പൊതിഞ്ഞു പിടിച്ചു….ഹലോ… എന്തെങ്കിലും സഹായം വേണോ… ആരാ…. എന്തിനാണ് കരയുന്നത്… കരച്ചിൽ കേട്ടു വന്നതാണ് ഞാൻ… എന്റെ പേര് കാശിനാഥൻ… ഞാൻ 9 ക്‌ളാസിൽ ആണ്….

മറുപ്പുറത്തു പെട്ടെന്ന് കരച്ചിൽ നിന്നു….. തന്റെ ക്‌ളാസിലെ കുട്ടിയാണ്…. അമ്മുവിന് ആശ്വാസം തോന്നി… അവൾ വേഗം മുഖം അമർത്തി തുടച്ചു……ബാത്‌റൂമിന്റെ ഡോർ പതിയെ തുറന്നു…

ഞാൻ അമ്മു…….ടോ എനിക്ക് തന്നെ അറിയാം നമ്മൾ ഒരു ക്‌ളാസിൽ ആണ്.. താൻ എന്തിനാ കരയുന്നത് …അത്‌.. അത്‌… അതുപിന്നെ.. എനിക്ക്…

പെട്ടന്ന് ആണ് കാശി അത്‌ ശ്രദ്ധിച്ചത്… അവന്റെ കണ്ണുകൾ അവളെ ആകമാനം ഒന്ന് നോക്കി… അവളുടെ പാവാടയിൽ അവിടവിടായി ചോര പാടുകൾ….

താൻ ഇങ്ങനെ കരയാതെ…… അവനു കാര്യം മനസിലായി… ക്‌ളാസിൽ തന്റെ ബാഗിൽ എന്തെങ്കിലും ഉണ്ടോ…….ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ…. അമ്മു വിക്കി വിക്കി പറഞ്ഞു……

അമ്മു കരയേണ്ട… ഞാൻ ഇപ്പോൾ വരാം അതുവരെ ഇവിടെ നില്ക്കു.. കാശി അതും പറഞ്ഞു ഓടി പോയി……

ഗ്രൗണ്ടിൽ ചെന്നു ബാഗ് കയ്യിൽ എടുത്തു…ടാ….നി കളി മതിയാക്കി പോവാണോ… കൂട്ടുകാരുടെ ചോദ്യം കേട്ടു.. കാശി നിന്നു…

അത്.. എനിക്ക് ഭയകര തല വേദന.. ഞാൻ പോട്ടെ അവൻ വേഗം ബാഗുമായി… സ്കൂളിന്റെ പിന്നിലെ ഗ്രൗണ്ടിൽ എത്തി….

പുറത്തേക്കു കടക്കാനായി കുട്ടികൾ ഉണ്ടാക്കിയ ചെറിയ വഴിയിൽ കൂടി പുറത്തേക്കു ഇറങ്ങി….. നേരെ അടുത്തുള്ള കടയിൽ പോയി….

കടക്കാരനും കാശിയും നല്ല കൂട്ടാണ്… അയാൾക്ക്‌ അവനെ ഇഷ്ടവുമാണ്…ഇതെന്താ കാശി ഈ സമയത്തു….

ഉണ്ണി ചേട്ടായി എനിക്ക് ആ പാക്കേറ് ഒന്ന് വേണം..കാശി കൈ ചൂണ്ടിയാ ഇടത്തേക്ക് കടക്കാരൻ നോക്കി…..ഇതാർക്കട… ഇപ്പോൾ… അതൊക്കെ ഉണ്ട് അത്യാവശ്യം ആണ് ഒരു പാക്കേറ്റ് വേഗം എടുക്കു…..

ഉണ്ണി ഒരു സ്റ്റേ ഫ്രീ പാക്കേറ്റ് എടുത്തു പൊതിഞ്ഞു അവന്റെ കയ്യിൽ കൊടുത്തു…. കൈയിൽ കരുതിയ പൈസ കൊടുത്തു…

ഉണ്ണിയോട് യാത്ര പറഞ്ഞു കാശി വേഗത്തിൽ ഊട് വഴിയിലൂടെ സ്കൂളിൽ എത്തി….. ടോയ്ലറ്റ്ലേക്ക് നടന്നു…..

അവൻ ഡോറിൽ പതിയെ മുട്ടി വിളിച്ചു… അമ്മു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഡോർ തുറന്നു…. അവൻ ആ പാക്കറ്റ് അവളെ എൽപിച്ചു……ഡോർ അടക്കും മുൻപേ അവൻ അവളെ വിളിച്ചു…..

ഇതാ… ഈ പാന്റ് നി ഇട്ടോ.. ഞാൻ ക്രിക്കറ്റ് കളിക്കാൻ നേരം ഊരി മാറിയതാണ്… ഞാൻ ഈ ട്രാക് സുറ്റ്റ് ഇട്ടോളാം… ആ പാവാട ഊരി മടക്കി ബാഗിൽ വക്ക്.. ഞാൻ പുറത്തു നിൽക്കാം….

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ യൂണിഫോം ആണ്.. ചിലർ പാവാടയും ചിലർ പാന്റ്റും ഇടും… അതുകൊണ്ട് അമ്മു വേഗം പാന്റ് വാങ്ങി….

ഒരു പത്തു മിനിറ്റ് കാശി മാറി പൈപ്പിന്റെ ചോട്ടിൽ നിന്നു….. അപ്പോഴേക്കും അമ്മു ഇറങ്ങി വന്നു… കയ്യിൽ പാവാട പൊതിഞ്ഞു വച്ചിട്ടുണ്ട്…. കാശി വേഗം കയ്യിൽ കരുതിയ കവർ അവളെ ഏൽപ്പിച്ചു… പാവാട ഇതിൽ ഇട്ടു വച്ചോ…

അവൾക്കു അവന്റെ മുഖത്തേക്ക് നോക്കാൻ നാണക്കേട് തോന്നി…..എടൊ താൻ ഇങ്ങനെ നാണിക്കയൊന്നും വേണ്ടാ… എന്റെ പെങ്ങൾ ഏഴാം ക്‌ളാസിൽ വലിയ കുട്ടിയായി….

അതുകൊണ്ട് എനിക്ക് കുറച്ചു അറിയാം… എന്റെ അമ്മയും പറഞ്ഞു തന്നിട്ടുണ്ട്…… എന്തായാലും ആ അറിവ് തനിക്കു പ്രയോജന പെട്ടല്ലോ…..

താൻ ക്‌ളാസിൽ പോയിക്കോ… പിന്നെ ആ പാന്റ് താൻ എടുത്തോ… എന്നെ ഓർമ്മിക്കാൻ…..

തന്നെ ഞാൻ എപ്പോഴും ശ്രദ്ധിക്കും ക്‌ളാസിൽ ആരോടും കമ്പിനി ഇല്ലാതെ മാറിയിരിക്കുന്ന കുട്ടി………അതും പറഞ്ഞു ചിരിച്ചു കാശി ഗ്രൗണ്ടിലേക്ക് പോയി…….

കഴിഞ്ഞില്ലേ മോളെ അവരെല്ലാം കാത്തിരിക്കുവാണ്.. ഒന്ന് വേഗം ആയിക്കോട്ടെ…കഴിഞ്ഞു അച്ഛാ ഞാൻ ദേ വന്നു… ഈ അച്ചപ്പം കൂടി എടുത്താൽ മതി…….

അമ്മയില്ലാത്തതുകൊണ്ട് എല്ലാം എന്റെ കുട്ടി ഒറ്റയ്ക്ക് തന്നെ ചെയ്യണം…. സാരമില്ല….. അയാൾ കണ്ണുകൾ ഒപ്പി ഉമ്മറത്തേക്ക് പോയി…ചെറുക്കനും അമ്മാവനും…. പെങ്ങളും.. അമ്മയുമാണ് പെണ്ണുകാണാൻ വന്നത്….

മോന്റെ അച്ഛൻ മരിച്ചിട്ടു രണ്ട് വർഷം ആയി… മോളുടെ വിവാഹം കഴിഞ്ഞു… ഇവൻ ഇത്രയും നാൾ പിടിതറാതെ നടക്കുവായിരുന്നു… ഈ ആലോചന വന്നപ്പോൾ അവനു ഒരു ഉത്സാഹം….

എനിക്ക് അവള് മാത്രെ ഉള്ളു… ചെറുതിലെ അമ്മ നഷ്ടപെട്ടത് ആണ് എന്റെ കുഞ്ഞിന്റെ….. പിന്നെ കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു…

ഇപ്പോൾ അതെല്ലാം മാറി…. അവൾക്കു ജോലിയുണ്ട്… ടീച്ചർ ആണ്…. പഠിക്കാൻ മിടുക്കിയാണ്……. കുഞ്ഞുങ്ങളും അവളും അതാണ് ഇപ്പോൾ അവളുടെ ലോകം….

മോനും ജോലിയുണ്ട്.. അവൻ പോലീസിൽ ആണ്…അറിയാം ദല്ലാൾ പറഞ്ഞു…….അപ്പോഴേക്കും അവൾ ചായയുമായി ഉമ്മറത്തേക്ക് വന്നു…….

എല്ലാപേരുടെയും കണ്ണുകൾ വിടർന്നു…. അമ്മയ്ക്കും അനിയത്തിക്കും ഒക്കെ പെണ്ണിനെ ഇഷ്ടമായി എന്ന് ഒറ്റ നോട്ടത്തിൽ നിന്നുംമനസിലായി…….

പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാൻ കാണും അതല്ലേ ഇപ്പോൾ നാട്ടു നടപ്പ്… അവർ സംസാരിക്കട്ടെ…..അമ്മു അകത്തേക്ക് പോയി.. പിന്നാലെ അയാളും….

കസേരയിൽ ഇരുന്നു അവളെ തന്നെ നോക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു പിടിച്ചു…..

ഇയാളുടെ പേര് അമ്മു എന്നല്ലേ… എനിക്ക് തന്നെ ഇഷ്ടപ്പെട്ടു… തനിക്കു എന്നെ ഇഷ്ടമായോ….. പെട്ടെന്ന് അങ്ങനെ ചോദിച്ചതുകേട്ട് അവൾ ഒന്ന് നടുങ്ങി…..

ഞാൻ പോലീസിൽ ആണ്…. പേര് അറിയാമോ എന്റെ….അമ്മു ഇല്ലെന്നു തല കുലുക്കി…..എന്റെ പേര് കാശിനാഥൻ…….അവളുടെ മുഖം വിടർന്നു……. ചുണ്ടിൽ ആ പേര് ഒന്നുകൂടി ഉച്ചരിച്ചു…. കാശി…..

അപ്പോൾ താൻ എന്നെ മറന്നില്ല അല്ലെ…….അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു…. ഉതിർന്നു വീഴാൻ തുടങ്ങിയ കണ്ണുനീർ തുള്ളി കാശി തട്ടി മാറ്റി…. ഇത്രയും നാൾ ഞാൻ തനിക്കായി കാത്തിരിക്കുവായിരുന്നു….. എന്റെസ്വന്തം ആക്കാൻ…..

അത്രയും ഞാൻ തന്നെ സ്നേഹിച്ചിരുന്നു… ദൂരെ നിന്നു ഞാൻ കാണുന്നുണ്ടായിരുന്നു എന്റെ പെണ്ണിനെ. ഒരു ടീച്ചർ ആകുക എന്ന നിന്റെ ലക്ഷ്യം നിറവേറാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു…..

അപ്പോൾ ഇടയ്ക്കിടയ്ക്ക് എന്റെ പഠിത്തതിന് പണം നൽകി സഹായിച്ചിരുന്ന സുഹൃത്ത്‌….. അത്‌…അത്‌ ഞാൻ ആണ്… ഇനി അതാരും അറിയേണ്ട… എവിടെ എന്റെ പാന്റ്…….

അമ്മു വേഗം അലമാരിയിൽ നിന്നും ആ പാന്റ് കയ്യിൽ എടുത്തു നെഞ്ചോട്‌ ചേർത്തു പിടിച്ചു…..കാശി അവളെ വലിച്ചു നെഞ്ചോട്‌ ചേർത്തു……… നെറുകിൽ ചുംബിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *