ഭർത്താവിന്റെ അമ്മയുടെ വക എന്റെ മോനെ കറക്കി എടുത്ത പൂതന എന്നുള്ള വിളി വേറെയും. അവരെയും കുറ്റം പറയാൻ പറ്റില്ല.

പിൻ വിളിക്കു കാതോർത്തു
(രചന: Treesa George)

ഹാപ്പി ബര്ത്ഡേ നമി മോളു. ഹാപ്പി ബര്ത്ഡേ ഡിയർ നമി മോളു..എന്ന് പാടി കൊണ്ട് ആ മുറിയിലേക്ക് പ്രഭാകരൻ മാഷും ദേവകി ടീച്ചറും അവരുടെ ഇളയ പെണ്ണ് മക്കൾ ആയ ഇരട്ടകൾ ആയ നിത്യയും നിനുവും അവരുടെ അമ്മാവന്റെ മകൻ 10 വയസുകാരൻ നന്ദുവും ഉണ്ടായിരുന്നു.എല്ലാവരും ആ മുറിയിലെ വാതിൽ തുറന്നു അകത്തു കേറി.

മാഷിന്റെ കൈയിൽ ഉള്ള ട്രെയിൽ കേക്കും അതിൽ കത്തിച്ചു വെച്ച മെഴുകുതിരികളും ഉണ്ടായിരുന്നു.

നിത്യയുടെ കൈയിൽ നമിയുടെ തലയിൽ വെക്കാൻ ഉള്ള തൊപ്പിയും നീനുവിന്റെ കൈയിൽ 20 എന്ന് എഴുതിയ ഒരു ബലൂണും ടീച്ചറുടെ കൈയിൽ ഒരു ഗിഫ്റ്റ് പാക്കറ്റും ഉണ്ടായിരുന്നു.

അവരെ കണ്ട് നമി കൈയിൽ ഉള്ള ഫോൺ താഴെ വെച്ചു .മോൾ ഉറങ്ങി ഇല്ലായിരുന്നോ.ഉറങ്ങിയാരുന്നു അച്ഛാ . പക്ഷെ ഫ്രണ്ട്‌സ് ബര്ത്ഡേ വിഷ് ചെയ്യാൻ വിളിച്ചപ്പോൾ ആ സൗണ്ട് കേട്ട് ഞാൻ എണീറ്റു.

മോൾ ആ ഫോൺ വെച്ചിട്ട് ഇങ്ങു എണീറ്റ് വാ. നമുക്ക് കേക്ക് മുറിക്കാം.നമി ഫോൺ ബെഡിൽ വെച്ച് എണീറ്റ് വന്നു. ദേവകി ടീച്ചർ റൂമിയിലെ ലൈറ്റ് ഇട്ടു. മാഷ് കേക്ക് ട്രേ അവിടെ ഉള്ള ഒരു സ്റ്റുള്ളിൽ വിളിച്ചു.

പിന്നീട് എല്ലാരും കൂടി ബര്ത്ഡേ പാട്ട് പാടി. ആ പാട്ടിന്റെ ഇടയിൽ നമി കേക്ക് മുറിച്ചു . കേക്കിന്റെ ആദ്യത്തെ ഭാഗം അവൾ മാഷിന് കൊടുത്തു.പിന്നീട് ബാക്കി ഉള്ളവർക്കും.

കേക്ക് മുറികല്ലിന് ശേഷം എല്ലാവരുടെയും വക സമ്മാനദാനം ആയിരുന്നു. നിത്യയും അനുവും കൂടി റൂമിൽ പോയി അവൾക്കുള്ള ഫാൻസി കമ്മലും മാലയും എടുത്ത് കൊണ്ട് വന്നു അവൾക്കു കൊടുത്തു.

പിന്നീട് ടീച്ചറിന്റെ ഊഴം ആയിരുന്നു അവർ കൈയിൽ ഉള്ള സമ്മാനപ്പൊതി അവൾക്കു കൊടുത്തു. അവൾ അത് അപ്പോൾ തന്നെ തുറന്നു നോക്കി. അതിൽ പച്ചകല്ലുകൾ പിടിപ്പിച്ച മനോഹരമായ റെഡി മെയ്ഡ് ചുരിദാർ സെറ്റ് ആയിരുന്നു.

അവൾ അത് അപ്പോൾ തന്നെ ഇട്ട് കാണണം എന്ന് നിത്യയും നിനുവും വാശി പിടിച്ചു. നമി അത് അപ്പോൾ തന്നെ അപ്പുറത്ത് പോയി ഇട്ടോണ്ട് വന്നു. ചേച്ചിയുടെ ചുരിദാർ കണ്ട നിത്യയും നിനുവും ഒരുമിച്ചു പറഞ്ഞു.

ചേച്ചി ഈ ചുരിദാറിൽ എത്ര സുന്ദരിയാ.അവർ പറഞ്ഞതിലും കാര്യം ഉണ്ട്. ആ മൂന്ന് പേരിൽ ഏറ്റവും സുന്ദരി അവൾ ആയിരുന്നു. അവളുടെ മുഖത്തോട്ട് നോക്കിയാൽ കണ്ണ് എടുക്കാൻ തോന്നില്ല. അത്ര സൗന്ദര്യം.

അവൾ അച്ഛനോട് ചോദിച്ചു. അച്ഛന്റെ വക എനിക്ക് ഉള്ള ഗിഫ്റ്റ് എവിടെ.മാഷ് അവളോട്‌ പറഞ്ഞു. ഈ പ്രാവിശ്യം മോൾക്ക്‌ പറയാം എന്ത് ഗിഫ്റ്റ് വേണം എന്ന്. മോൾ എന്ത് പറഞ്ഞാലും അച്ഛൻ അത് മോൾക്ക്‌ തരും.

അവൾ ഒന്ന് ആലോചിച്ചു. എന്നിട്ട് പറഞ്ഞു. അച്ഛൻ പറഞ്ഞത് വാക്ക് ആണല്ലോ.വാക്ക്. മോൾ പറ

അവൾ പയ്യെ പറഞ്ഞു. എനിക്ക് ഒരാളെ ഇഷ്ടം ആണ് അവന് എന്നെയും ഇഷ്ടം ആണ്. എനിക്ക് അവനെ കല്യാണം കഴിച്ചു തരണം.

എടി ഒരുമ്പോട്ടോളെ നീ എന്ത് പറഞ്ഞെടി. ഇതിനു ആണോ നിന്നെ ഫീസും കൊടുത്തു കോളേജിൽ വിടുന്നത്. ദേവകി അവളുടെ നേരെ ചിറ്റ പുലി അവൾക്ക് നേരെ അടിക്കാൻ ആയി ചാടി.ദേവകി നീ ഒന്ന് അടങ്ങു. അവൾ പറയട്ടെ.

മോൾ പറ. ആരാ ആള്. അച്ഛൻ അവനെ പറ്റി ഒന്ന് അനോക്ഷിക്കട്ടെ.നല്ല ബന്ധം ആണേൽ മോളുടെ പഠിത്തം കഴിഞ്ഞു നിനക്ക് നല്ലൊരു ജോലി ആകുമ്പോൾ ഞാൻ കെട്ടിച്ചു തരാം. ഇപ്പോൾ മോൾ പഠിക്കേണ്ട പ്രായം അല്ലേ.

അച്ഛാ അവന്റെ പേര് രുദ്രൻ എന്നാ.അവൻ എവിടെ ഉള്ളതാ.അച്ഛാ നമ്മുടെ പള്ളിമുക്ക് ഇല്ലേ. അതിന്റെ അടുത്താ അവന്റെ വീട്.

മ്മ്. ഞാൻ ഒന്ന് അനോക്ഷിക്കട്ടെ.മാഷിന്റെ അനോഷണത്തിൽ അവൾക്ക് ആശാവഹം ആയ മറുപടി ആയിരുന്നില്ല കിട്ടിയത്.

മോളെ അവർ തീരെ പാവപെട്ട ആളുകൾ ആണ്. മോൾ ഇത്രെയും സമ്പന്നതയിൽ വളർന്ന കൊണ്ട് അവിടുത്തെ സാഹചര്യവും ആയി പൊരുത്തപെടാൻ ബുദ്ധിമുട്ട് ആയിരിക്കും.

പാവപെട്ടവർ ആയിരുന്നു എങ്കിലും കുഴപ്പം ഇല്ലായിരുന്നു അവൻ ഒരു ഉത്തരവാദിത്തബോധം ഇല്ലാത്തവൻ ആണ്. ചുമ്മാ ഫ്രിണ്ട്സിന്റെ കൂടെ കൂടി കള്ളും കുടിച്ചു ട്രിപ്പ്‌ അടിച്ചു നടക്കുവാണ്. നീ ഇപ്പോൾ എന്ത് ആയാലും പഠിക്കുവല്ലേ. അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം.

അവൾ പറഞ്ഞു. അവൻ പാവപെട്ടവൻ ആയത് അവന്റെ കുറ്റം കൊണ്ട് ആണോ.മോളെ ഞാൻ അത് അല്ല പറഞ്ഞത്.നീ ഇപ്പോൾ എന്ത് ആയാലും പഠിക്കുവല്ലേ. അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം.

പക്ഷെ പിറ്റേന്ന് അവർക്ക് കിട്ടിയത് അവളുടെ കത്ത് ആയിരുന്നു. അവൾ ഒരു കത്ത് എഴുതി വെച്ച് കാമുകന്റെ കൂടെ പോയി.

അവർ കേസ് കൊടുത്തുവെങ്കിലും അവൾ കാമുകന്റെ ഒപ്പം ഉറച്ചു നിന്നു . എന്ന് മാത്രം അല്ല മാതാപിതാക്കൾ അവളെ മാനസികം ആയി പിടിപ്പിക്കുന്നു എന്ന് പറഞ്ഞു അവൾ കേസും കൊടുത്തു .

അവൾ ഓർക്കുക ആയിരുന്നു എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.ജീവിതം അവൾ വിചാരിച്ച പോലെ എളുപ്പം ആയിരുന്നില്ല. പ്രണയിക്കുമ്പോൾ ഉള്ള ജീവിതവും കല്യാണം കഴിഞ്ഞുള്ള ജീവിതവും രണ്ടും രണ്ട് ആണെന്ന് അവൾ തിരിച്ചു അറിയുക ആയിരുന്നു.

ഭർത്താവിന്റെ ഉത്തരവാദിത്ത കുറവും കൂടി ആയപ്പോൾ അവളുടെ ജീവിതം കൂടുതൽ ദുസഹം ആയി. കല്യാണം കഴിഞ്ഞ പിറ്റേ മാസം തന്നെ അവൾ ഗർഭിണി ആയി.

വീട്ടുകാരെ വെറുപ്പിച്ചു പോന്നകൊണ്ട് അവളെ പരിചരിക്കാൻ ആരും ഇല്ലായിരുന്നു. ഇതിനിടയിൽ ഭർത്താവിന്റെ അമ്മയുടെ വക എന്റെ മോനെ കറക്കി എടുത്ത പൂതന എന്നുള്ള വിളി വേറെയും.

അവരെയും കുറ്റം പറയാൻ പറ്റില്ല. കെട്ടിക്കാൻ പ്രായം ആയ രണ്ടു പെണ്ണ് കുട്ടികൾ ആ വീട്ടിൽ നിൽക്കുമ്പോൾ ആണ് അച്ഛൻ എന്നോ ഉപേക്ഷിച്ചു പോയ ആ വീട്ടിലോട്ട് അവളുടെ കൈയും പിടിച്ചോണ്ട് മകൻ വരുന്നത്.

അമ്മ പണി എടുത്ത് ചിലവ് നടത്തുന്ന ആ കുടുംബത്തിൽ മകൻ എന്ന് എലും ജോലിക്ക് പോയി പെണ്ണ് മക്കളെ കെട്ടിച്ചു വിടും എന്ന് വിചാരിച്ചു ഇരുന്ന സമയത്തു അവൻ ഒരു സുപ്രഭാതത്തിൽ ഒരു പെണ്ണിന്റെ കൈയും പിടിച്ചു ആ വീട്ടിലോട്ട് വന്നത് അവർക്ക് ഒരു ഷോക്ക് ആയിരുന്നു.

അവളുടെ ഭർത്താവ് വല്ലപോഴുമേ ജോലിക്ക് പോവുക ഉള്ളു. പോയാൽ തന്നെ കിട്ടുന്ന കാശ് കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ അടിച്ചു കളയാനും പള പള മിന്നുന്ന ഉടുപ്പ് ഇടാനും ഉള്ളത് മാത്രമേ കാണു .

അതുകൊണ്ട് തന്നെ പൊടി കുഞ്ഞിനെയും വെച്ച് കൊണ്ട് അവൾക്കു ജോലിക്ക് പോകേണ്ടി വന്നു. പ്രോപ്പർ ആയിട്ട് അവൾക്ക് ഡിഗ്രി പോലും ഇല്ലാത്ത കൊണ്ട് ഒരുപാട് കഷ്ടപാട് ഉള്ള ജോലി ആണ് കിട്ടിയത്.

ഒരു ദിവസം അമ്മായി അമ്മയും മരുമകളും കൂടി ജോലിക്ക് പോവാൻ ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരതിഥിതി ആ വീട്ടിലോട്ട് വരുന്നത്. അയാളെ കണ്ടു രണ്ടു പേരുടെയും മനസ്സ് നിറഞ്ഞു. അത് വേറെ ആരും അല്ലായിരുന്നു അവളുടെ അച്ഛൻ ആയിരുന്നു.

തന്റെ ഇവിടുത്തെ കഷ്ടപാടുകൾ കണ്ടു വീട്ടിലോട്ട് കൂട്ടികൊണ്ട് പോവാൻ വന്നത് ആണെന്ന് നമിയും മകളുടെ ബുദ്ധിമുട്ട് കണ്ട് പൈസ കൊടുത്തു സഹായിക്കാൻ വന്നത് അവളുടെ അച്ഛൻ വന്നത് എന്ന് അവരും കണക്ക് കൂട്ടി.

അങ്ങനെ എങ്കിൽ അതിൽ നിന്ന് കുറച്ച് കാശ് എടുത്തു തന്റെ പെണ്ണ് മക്കളെ കെട്ടിക്കണം എന്ന് അവർ വിചാരിച്ചു.

പക്ഷെ അവരുടെ പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് അയാൾ വന്നത് ഇളയ പെണ്ണ്മക്കളുടെ കല്യാണം വിളിക്കാൻ ആയിരുന്നു.

അതും ചേച്ചീനെ കല്യാണം വിളിച്ചില്ല എങ്കിൽ ഞങ്ങൾ മണ്ഡപത്തിൽ വരില്ല എന്ന് ഇളയ പെണ്ണ് കുട്ടികൾ വാശി പിടിച്ച കൊണ്ട് മാത്രം ആണ് അത്ര വന്നത്.

എന്ത് ആയാലും നമി രുദ്രന്റെ അമ്മേനെയും കൂട്ടി കല്യാണത്തിന് പോയി. പക്ഷെ അവിടുത്തെ അഘോഷങ്ങൾ കണ്ടു അവളുടെ മനസ്സിൽ നിരാശ നിറഞ്ഞു. അവൾ അനിയത്തിമാരുടെ കല്യാണസാരി കണ്ടിട്ട് താൻ ഉടുത്തു കൊണ്ട് വന്ന സാരിയിലോട്ട് നോക്കി.

അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. അവൾ അപ്പോൾ ഓർക്കുക ആയിരുന്നു ഞാൻ അപ്പോൾ ഓടി പോന്നില്ലായിരുന്നു എങ്കിൽ ഇത് പോലെ എന്റെ കല്യാണവും നാലു ആളുകളുടെ മുന്നിൽ വെച്ച് അഘോഷം ആയി നടത്തിയേനെ.

അപ്പോൾ രുദ്രന്റെ അമ്മയും ഓർക്കുക ആയിരുന്നു മകൻ ഇവളെ വിളിച്ചു കൊണ്ട് വന്നില്ലായിരുന്നു എങ്കിൽ അവരുടെ സാമ്പത്തികം പോലെ കുറച്ച് പേരെ വിളിച്ചു അവർക്ക് സദ്യ കൊടുത്തു അന്തസ് ആയി നടത്താമായിരുന്നു. അവർ അത് ഓർത്തു മനസ്സിൽ നെടുവിർപെട്ടു.

എന്ത് ആയാലും അവിടുത്തെ അഘോഷങ്ങൾ കഴിഞ്ഞു പോന്നിട്ടും അവളുടെ മനസിൽ നിന്നും അത് ഒന്നും വിട്ടുമാറിയില്ല.

അത് കൊണ്ട് തന്നെ അവൾ ഒരു ഉറച്ച തീരുമാനം എടുത്തു. കൈയിൽ കിട്ടിയത് എല്ലാം പെറുക്കി എടുത്തു കുഞ്ഞും ആയി അവൾ സ്വന്തം വീട്ടിലോട്ട് പോയി അവളുടെ മാതാപിതാക്കളോട് അവളെ സ്വികരിക്കണം എന്ന് പറഞ്ഞു.

പക്ഷെ അവരുടെ മറുപടി അവളെ നിരാശപെടുത്തി.ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല. ഞങ്ങളുടെ മകൾ 5 വർഷം മുമ്പ് മരിച്ചത് ആണ്.ഞങ്ങൾ അന്ന് നിനക്ക് പഠിത്തം കഴിഞ്ഞു ജോലി ആയിട്ട് നിനക്ക് അവനെ കെട്ടിച്ചു തരാം എന്ന് പറഞ്ഞപ്പോൾ നീ അത് കേട്ടില്ല. നിനക്ക് നിന്റെ സ്വാർത്ഥത ആയിരുന്നു വലുത്.

മോളെ ജീവിതത്തിന്റെ ഓരോ ഭാഗത്തും നമുക്ക് ഓരോ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഒരു മകൾ ആയിരിക്കുമ്പോൾ നന്നായി പഠിച്ചു ഒരു ജോലി മേടിച്ചു മാതാപിതാക്കളുടെ അഭിമാനം ഉയർത്തുക എന്നത്.

ഒരു ഭാര്യ ആയിരിക്കുമ്പോൾ ഭർത്താവിന് ഒപ്പം ജോലി ചെയിതു ദൈവം തന്ന മക്കളെ നന്നായി വളർത്തുക എന്നത്. നീ അപ്പോഴും ഇപ്പോഴും എല്ലാം ചെയുന്നത് ഉത്തരവാദയത്തങ്ങളിൽ നിന്നും ഓടി ഒളിക്കുക ആണ്.

നന്മ ആണേലും തിന്മ്മ ആണേലും ഇത് നീ തെരഞ്ഞെടുത്ത ജീവിതം ആണ്. അത് കൊണ്ട് തന്നെ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിനക്ക് ആണ്.ഇപ്പോഴും നീ വന്നിരിക്കുന്നത് ചെയ്ത തെറ്റിന് പാശ്ചാതാപം ഉണ്ടായിട്ട് അല്ല. അവിടെ നീ ആഗ്രഹിച്ച സന്തോഷം കിട്ടാഞ്ഞിട്ടു ആണ്.

നിനക്ക് അവിടെ എല്ലാം കിട്ടിയിരുന്നു എങ്കിൽ ഞങ്ങളെ അനോക്ഷിച്ചു നീ ഒരിക്കലും വരില്ലായിരുന്നു. നിനക്ക് അന്നും ഇന്നും വലുത് നിന്റെ കാര്യങ്ങൾ മാത്രം ആണ് . നിനക്ക് പോവാം.

ആ വല്യ വീടിന്റെ വാതിലുകൾ അവൾക്കു മുന്നിൽ അടഞ്ഞു. അവൾ ഓർക്കുക ആയിരുന്നു അന്ന് എടുത്തു ചാടി ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഈ വീടിന്റെ വാതിലുകൾ എനിക്ക് മുന്നിൽ അടയില്ലായിരുന്നു എന്ന് .

Leave a Reply

Your email address will not be published. Required fields are marked *