എന്തെടി വിളിച്ച് കൂവുന്നത് നിന്റെ തന്ത ചത്തോ……. “”” ഗൗരിയുടെ ശബ്ദവും അവളുടെ വിളിയും തീരെ ഇഷ്ടപ്പെടാതെ കിച്ചു പറഞ്ഞു…..

(രചന: മാരാർ മാരാർ)

“”” കിച്ചു…… കിച്ചു….. “”” ആതി നിറഞ്ഞ വാക്കുകളോടെ ഗൗരി കിച്ചുവിന്റെ റൂമിലേക്ക് കയറി വന്നു……

“”” എന്തെടി വിളിച്ച് കൂവുന്നത് നിന്റെ തന്ത ചത്തോ……. “”” ഗൗരിയുടെ ശബ്ദവും അവളുടെ വിളിയും തീരെ ഇഷ്ടപ്പെടാതെ കിച്ചു പറഞ്ഞു…..

അവന്റെ മറുപടി കേട്ടതും എന്ത് പറയണമെന്ന് അറിയാതെയവൾ സങ്കടത്തോടെ നിന്നു…..

“”” വിളിച്ച് കൂവി വന്നിട്ട് നിനക്കൊന്നും പറയാനില്ലേ…… “”” അവളോട് വന്ന ദേഷ്യം കൊണ്ട് അവൻ പറഞ്ഞു……””” കിച്ചു അത്……. “””

“”” എന്തെടി നീ നിന്ന് തത്തി കളിക്കുന്നത്….. “”” അവന്റെ കയ്യ് അവളുടെ മുഖത്തേക്ക് പാഞ്ഞടുത്തു.

അതിൽ നിന്നും ഒഴിഞ്ഞ് മാറനോ തടയാനോ അവൾ തുനിഞ്ഞില്ല…… അടിയുടെ വേദന കൊണ്ടവൾ നിലത്തേക്ക് ഇരുന്നു പോയി….

ഗൗരിയുടെ മനസ്സ്
വർഷങ്ങൾക്ക് മുൻപിലേക്ക് പോയി……. കൗമാരപ്പ്രായക്കാരായ ഗൗരിയും കിച്ചുവും……

ഒന്നിച്ച് പഠിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടു…….ഇരുവരുടെ ഹൃദയത്തിലും സൗഹൃദത്തിന്റെ ബന്ധനം മാത്രം…….

കിച്ചുവെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗൗരിയും, ഗൗരിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് കിച്ചുവും…… രണ്ട് പേരുടെയും സൗഹൃദങ്ങൾ പോലെ തന്നെ അവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ചേർച്ചയിലായിരുന്നു……

എന്നാൽ അവരുടെ ഇടയിലേക്ക് ഒരു കരടായി കടന്ന് വന്നത് ഗൗരിയുടെ സഹോദരന്റെ മകൾ ദേവികയായിരുന്നു…… അവരുടെ സൗഹൃദം അവളിൽ അസൂയകൾ ജനിപ്പിച്ചു……. അവരെ എങ്ങനെയെങ്കിലും തമ്മിൽ പിരിക്കണമെന്ന ചിന്തയോടെ അവൾ അവരുടെ സൗഹൃദത്തെ മുതലെടുത്തു…..

കിച്ചുവിന്റെ മനസ്സിൽ ഗൗരിക്ക് അവനോട് പ്രണയമാണെന്ന് ധരിപ്പിച്ചു……ഗൗരിയുടെ പക്കൽ ചെന്ന് കിച്ചുവിന് അവളോട് പ്രണയമാണെന്ന് ധരിപ്പിച്ചു…..അവരിരുവരും ഇതേ ചൊല്ലി തമ്മിൽ വഴക്കിടുമെന്നാണ് അവൾ കരുതിയത്.

പക്ഷെ,അവളെ തകർത്തുകൊണ്ട് അവരിരുവരിലും പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു …… പരസ്പരം പറയാതെ അവർ തമ്മിൽ തമ്മിൽ പ്രണയിച്ചു…… ഇരുവർക്കും ഒരെ സമയം തന്നെ ഈ പ്രണയത്തെ തുറന്ന് പറയാൻ തീരുമാനിച്ചു..

എല്ലാവരിൽ നിന്നും മാറി…. അവർക്ക് മാത്രമായി ഒരിടം അവർ കണ്ടെത്തി……അവർ തങ്ങളുടെ ഉള്ളിലടങ്ങിയ പ്രണയത്തെ മുഖവര ഏതുമില്ലാതെ തുറന്ന് പറഞ്ഞു…… ഒരാൾ മറ്റൊരാളെ ഇഷ്ടമാണെന്നറിഞ്ഞ നിമിഷം….. ഇരുവരിലും പരസ്പരം പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരങ്ങൾ മിന്നിമറഞ്ഞു

പിന്നീടുള്ള നാളുകൾ പ്രണയത്തിന്റെ വസന്തം നിറഞ്ഞതായിരുന്നു……ഏത് നിമിഷവും ഒന്നിച്ച്, പരസ്പരം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കാതെ അത്രയും ആർദ്രമായി അവർ പ്രണയിച്ചു…… വിവാഹപ്രായാമടുത്തപ്പോൾ ഇരുവരും തങ്ങളുടെ പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞു……

കിച്ചുവിന്റെ വീട്ടിൽ ഗൗരിയെ മരുമകളായി വരുന്നതിൽ പൂർണ്ണ സമ്മതമായിരുന്നു. പക്ഷെ ഗൗരിയുടെ വീട്ടിൽ നേരെ മറിച്ചായിരുന്നു….. കിച്ചുവിനെയും അവന്റെ കുടുംബവുമായി ഒരു ബന്ധം കുറിക്കാൻ അവർക്ക് വിയോജിപ്പായിരുന്നു……

പക്ഷെ , ആ എതിർപ്പിനെ അവരുടെ പ്രണയം കൊണ്ടവർ നേരിട്ടു……അവസാനം അവരുടെ പ്രണയം വിവാഹത്തിൽ കലാശിച്ചു……പ്രണയസാക്ഷാൽക്കാരമെന്നോണം അവരുടെ പ്രണയം വിവാഹമെന്ന പവിത്ര ബന്ധത്തിലേക്ക് കടന്നു…..

ഗൗരിയുടെ വീട്ടുകാർ വിവാഹത്തിന് മുൻപ് തങ്ങളോട് കാണിച്ചത്. ഒരു മകളുടെ ഭാവിയെ കുറിച്ചോർത്ത് ചെയ്തതാണെന്ന് മാത്രമാണ് കിച്ചു വിശ്വസിച്ചിരുന്നത്……

യഥാർത്ഥ പ്രശ്നം പിന്നെയാണ് ആരംഭിച്ചത്…..വിവാഹശേഷം ഗൗരിയും കിച്ചുവും ചേർന്ന് ഗൗരിയുടെ വീട്ടിൽ വിരുന്നിന് ചെന്നു……

വളരെ ആദിത്യമര്യാദയോടെ അവർ ഇരുവരെയും വീട്ടിലേക്ക് കയറ്റി…..കിച്ചുവിനെ അവർക്ക് മുൻപേ അറിയുന്നത് കൊണ്ട് അവർക്ക് അവനോട് ഒരകൽച്ച പോലുമുണ്ടായിരുന്നില്ല……

“”” കിച്ചു…… “”” വിളിയുടെ സ്വരം കേട്ടതും അവന് മനസ്സിലായി ഗൗരിയുടെ കസിൻ ദേവികയാണെന്ന്……

അവളെ കണ്ടതും അവനൊരുപാട് സന്തോഷം തോന്നി കാരണം ഗൗരിക്കും തനിക്കുമിടയിൽ പ്രണയമുണ്ടെന്ന് കണ്ടെത്തിയത് ദേവികയായിരുന്നു……

അതുകൊണ്ട് തന്നെ കിച്ചുവിന് ദേവികയോട് പ്രത്യേക ഇഷ്ടം തോന്നി…..””” നീ ഇവിടെ ഉണ്ടായിരുന്നോ കല്ല്യാണം കഴിഞ്ഞ ശേഷം തിരികെ പോയെന്ന് കരുതി…… “”” കിച്ചു ദേവികയോട് ചോദിച്ചു……

“”” ഇല്ല കിച്ചു നിങ്ങൾ വിരുന്നിന് വന്ന് പോയിട്ടേ ഞാൻ പോകുന്നൊള്ളു…… “”” അവളത് പറഞ്ഞതും അവനിൽ ഒരുപാട് ആശ്വാസം തോന്നി…… ദേവികയുണ്ടേൽ തനിക്കൊരു ആശ്വാസമാകുമെന്ന് കിച്ചുവിന് തോന്നി…..

പക്ഷെ അവളുടെ ആ നിൽപ്പ് തന്റെ നാശത്തിനാണെന്ന് അവനൊരിക്കലും കരുതിയിരുന്നില്ല……

പല പ്രാവിശ്യം ഗൗരിയുടെ വീട്ടിൽ വന്നിട്ടുണ്ട്, എല്ലാവരോടും സംസാരിച്ചിട്ടുമുണ്ട് പക്ഷെ വിവാഹത്തിന് ശേഷം എന്തോ വല്ലാത്തൊരു വിടവ് ആ വീടിനോട് കിച്ചുവിന് തോന്നി……

ഗൗരി അവനെയും കൂട്ടി അവളുടെ കിടപ്പ് മുറിയിലേക്ക് കടന്നു…… മുൻപാമുറിയിലേക്ക് പല പ്രാവിശ്യം കടന്ന് വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ആ മുറിയിൽ നിൽക്കുമ്പോൾ കിച്ചുവിന്റെ നാവിൽ നിന്നും ഉമ്മിനീരിന്റെ കാണികകൾ അപ്രത്യക്ഷമായിരുന്നു…..

കിച്ചുവിന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി….. നാവിൽ ഉമ്മിനീർ വറ്റി ദാഹിക്കാൻ തുടങ്ങി…..

“”” എന്ത് പറ്റി കിച്ചു……. “”” അവനിൽ വന്ന മാറ്റങ്ങൾ കണ്ടതും ഗൗരി ചോദിച്ചു…….””” എന്താണെന്ന് അറിയില്ല ഗൗരി എനിക്കെന്തോ തൊണ്ട വരളുന്നു…… “””

“”” ദാ ഈ വെള്ളം കുടിക്ക്…… “”” ടേബിളിൽ വെച്ചിരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് കിച്ചുവിന് നേരെ നീട്ടി……

“”” എന്ത് പറ്റി കിച്ചു…. “”” ഗൗരി അവനോട് ചോദിച്ചു……””” ഒന്നുമില്ല “”” അവൻ ഒറ്റ വാക്കിൽ അവൾക്ക് മറുപടി നൽകി….

വിവാഹത്തിന് മുൻപ് പല പ്രാവിശ്യം ഇവിടേക്ക് വന്നിട്ടുള്ള കിച്ചുവിന് വിവാഹശേഷം അവിടെ നിൽക്കുമ്പോൾ എന്തോ മനസ്സിനൊരു വല്ലായിമയായിരുന്നു……

ആ വല്ലായിക പുറത്ത് കാണാതെയിരിക്കാൻ കിച്ചു പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽ തന്നെ കഴിച്ച് കൂട്ടി……

കിച്ചുവിന്റെ ആ ഇരിപ്പ് കണ്ടതും ദേവികയുടെ ഉള്ളിൽ പല ചിന്തകളും. കടന്ന് കൂടി…… ഗൗരിയെയും കിച്ചുവിനെയും തമ്മിൽ ഏത് വിധേനെയും പിരിക്കണമെന്ന് അവൾക്ക് തോന്നി…….

ദേവിക തൊടിയിൽ നിൽക്കുന്ന ഗൗരിയുടെ അച്ഛനെ ലക്ഷ്യമാക്കി നടന്നു…..

“”” ദേവു എന്താ ഈ വഴിക്ക്…… “”” തന്റെ പുറകിലേക്ക് വന്ന ദേവികയോട് ഗൗരിയുടെ അച്ഛൻ ചോദിച്ചു…..””” വല്യച്ഛാ…… “””””” പറഞ്ഞോടി പെണ്ണെ…….

“”” വല്യച്ഛാ……. കിച്ചുവിന് നമ്മടെ വീട്ടിൽ നിൽക്കുന്നത് അത്ര ഇഷ്ടമില്ലെന്ന് തോന്നുന്നു…… “””

“”” നിനക്ക് തോന്നുന്നതാകും പെണ്ണെ……””” ഗൗരിയുടെ അച്ഛൻ ദേവികയോട് പറഞ്ഞു…..

“”” അല്ല വല്യച്ഛാ….. നമ്മളാദ്യം അവരുടെ ഇഷ്ടത്തെ ഏതിർത്ത് പറഞ്ഞില്ലേ അത് കിച്ചുവിൽ നമ്മളോട് ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട്……. നമ്മളോടുള്ള ഇഷ്ടക്കേടുകൊണ്ടാണ് ഗൗരിയെ കിച്ചു കല്യാണം കഴിച്ചതെങ്കിലോ “””

ദേവിക കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷത്തോടെ ഇരുക്കുന്നവരായിരുന്നു കിച്ചുവും ഗൗരിയും അവരെ അങ്ങനെ കണ്ടതിൽ അവൾക്ക് നന്നേ അസൂയ തോന്നിയിരുന്നു……. അവരോടുള്ള….അതെ അസൂയ തന്നെ അവരെ പിരിക്കാൻ അവളെ പ്രേരിപ്പിക്കുന്നതും….

“”” മോൾ പറഞ്ഞത് ശെരിയാണോ…… “”” ഗൗരിയുടെ അച്ഛൻ ദേവികയോട് ചോദിച്ചു…… അയാളുടെ ചോദ്യം കേട്ടതും അവളിൽ ഒരു പുഞ്ചിരി വിടർന്നു…… അയാളിൽ വീണ തീപ്പൊരിയെ അവൾ ആളിക്കത്തിക്കാൻ തീരുമാനിച്ചു…..

“”” ഞാൻ സത്യമാ വല്യച്ഛാ ഈ പറയണേ നമ്മടെ ഗൗരിയുടെ കാര്യത്തിൽ ഞാൻ കള്ളം പറയുമെന്ന് വല്യച്ഛന് തോന്നുന്നുണ്ടോ…….. “””

ദേവികയുടെ നാവിൽ തിന്നും അത്തരത്തിലുള്ള മറുപടി വന്നതും അവൾ പറഞ്ഞത് സത്യമാണെന്നുള്ള ചിന്ത അയാളിൽ നിറഞ്ഞു…… ഒരു മറുപടി പോലും പറയാതെ ഗൗരിയുടെ അച്ഛൻ വീട്ടിലേക്ക് നടന്നു…..

ഇനിയെല്ലാം വല്യച്ഛൻ ചെയ്തോളും…… ഒരു തീപ്പൊരി മതി എത്രവലിയ വനത്തെയും നിമിഷനേരം കൊണ്ട് ഇല്ലാതെയാക്കാൻ……

പിന്നീട് കിച്ചുവും ഗൗരിയുടെ അച്ഛനും തമ്മിൽ സംസാരമായി….. ചെറിയ തോതിൽ തുടങ്ങിയ സംസാരം അവസാനിച്ചത് കിച്ചുവിന്റെ വീട്ടുകാരെ നാണംകെടുത്തിയ രീതിയിൽ സംസാരിച്ചുകൊണ്ടാണ് ……

അവിടെന്ന് നിന്ന് ഇറങ്ങുമ്പോൾ ഗൗരിയെ ഒന്ന് നോക്കുകമാത്രമാണ് കിച്ചു ചെയ്തത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കിച്ചുവിന്റെ പുറകെ ഗൗരിയും പോയി…..

ഒരു നിമിഷത്തെ തന്റെ ബുദ്ധി മോശം കാരണം കിച്ചുവിനോട് ക്ഷമ പറയാൻ വേണ്ടി ഗൗരിയുടെ അച്ഛൻ കിച്ചുവിന്റെ വീട്ടിലേക്ക് ചെന്നു…..

അച്ഛൻ വന്നുവെന്ന് പറയാൻ ചെന്നതായിരുന്നു ഗൗരി…… തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ചതിന്റെ ദേഷ്യത്തിൽ കിച്ചു ഗൗരിയുടെ മുഖത്തടിച്ചു…….

അത്രെയും നാളും ഗൗരിയെ ഒന്ന് നുള്ളി പോലും നോവിക്കാതെ ഇരുന്ന അവൻ…. ആരോ ചെയ്ത ദുഷ്പ്രവർത്തിക്ക് പ്രാണനായവളെ തല്ലി…..

നമ്മക്ക് ചുറ്റിലുമുള്ള ആളുകൾ കൂടെ നിന്ന് നമ്മുടെ നാശത്തെ കാണാൻ ശ്രെമിക്കുന്നവരാകും…… അവരെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല……

Leave a Reply

Your email address will not be published. Required fields are marked *