അവളുടെ നോട്ടം മേശയുടെ മുകളിൽ വെച്ചിട്ടുള്ള മൺകുടത്തിലേക്കാണ്

#തേപ്പ്.

“പ്രിയപ്പെട്ടവളെ എനിക്ക് നിന്നോടുള്ള പ്രണയമാണ് എന്റെ മുറിയിൽ ചുമന്ന തുണി കൊണ്ട് വാ മൂടി കെട്ടിയ മൺകുടത്തിൽ ഉള്ളത്. അതിലുള്ളത് നിനക്കുള്ള സമ്മാനമാണ് . അത് തുറക്കും മുൻപേ നീ ഇത് കൂടി അറിയുക നീ എന്നെ വഞ്ചിട്ടും നിന്നെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. ”

അവൾ അയാൾ എഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു.

“നാശം… പോയത് നന്നായി..”

അവളുടെ നോട്ടം മേശയുടെ മുകളിൽ വെച്ചിട്ടുള്ള മൺകുടത്തിലേക്കാണ്. എന്ത് സമ്മാനമായിരിക്കും അയാൾ അവൾക്ക് വേണ്ടി ആ കുടത്തിൽ വെച്ചിട്ടുള്ളത്.

അവൾ പതുക്കെ ആ കുടത്തിന്റെ അരികിലേക്ക് ചെന്ന് തൊട്ട് നോക്കി. പ്രശ്നം ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി കുടം കൈയിൽ എടുത്തു കുലുക്കി നോക്കി. എന്തോ ഉള്ളത് പോലെ തോന്നി. വീണ്ടും ആ മൺകുടം മേശയിൽ വെച്ചു.

അവൾക്ക് അറിയാം എങ്ങിനെയൊക്കെ പറ്റിച്ചാലും അയാൾക്ക് അവളോട് പ്രണയമാണെന്ന്. അയാളുടെ പ്രണയം അത്രയും വിലയുള്ളതെന്ന് ബോധ്യപ്പെടുത്താൻ വിലയുള്ള എന്തങ്കിലും ആയിരിക്കും കുടത്തിൽ.അതുകൊണ്ട് ആയിരിക്കും ഇങ്ങനെ കുടത്തിലാക്കി കെട്ടി വെച്ചത്.

അവൾ മൺ കുടത്തിന്റെ ചുമന്ന തുണി കൊണ്ട് കെട്ടിയ കറുത്ത ചരട് അഴിക്കാൻ തുടങ്ങി. ചരട് അഴിച്ചു കരുതലോടെ മൺ കുടത്തെ മൂടിയ ചുമന്ന തുണി വലിച്ചു മാറ്റി.

ആ നിമിഷം മൺകുടത്തിൽ അടച്ചു വെച്ച കടന്നല് കൂട്ടിൽ നിന്ന് കടന്നലുകൾ പുറത്ത് വന്നു. പേടിച്ചു പോയ അവളുടെ കൈ കൊണ്ട് മൺകുടം താഴെ വീണ് പൊട്ടിച്ചിതറി… പുറത്ത് വന്ന കടന്നലുകളുടെ ഒരു ദയയും ഇല്ലാത്ത ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ അവൾ ആ മുറിയിൽ തെക്കോട്ടും വടക്കോട്ടും ഓടി കൊണ്ടിരിക്കുന്നത് ഓർത്ത് അയാൾ ചിരിക്കുന്നുണ്ടാകും… 😁

✍️ നവാസ് ആമണ്ടൂർ.

Leave a Reply

Your email address will not be published. Required fields are marked *