പെണ്ണ് ചരക്ക് തന്നാ.. ആശാൻ ഇന്ന് പൂണ്ടു വിളയാടും”നകുലന്റെ പരിവാരങ്ങൾ കൊതിയോടെ അവളെ അടിമുടി നോക്കി നിന്നു.


(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“പ്രിയേ.. ഒന്നിങ്ങട് നോക്കു.. നിൻ അധരങ്ങളിൽ കിനിയും മധുകണം ഞാൻ എൻ അധരങ്ങളാൽ നുണഞ്ഞോട്ടെ .. ” “അധരങ്ങളിൽ ഇപ്പോൾ മധുവൊന്നും ഇല്ലെടാ ഉവ്വേ. അതൊക്കെ രാവിലെ ഉറക്കം എണീറ്റപ്പോ ആയിരുന്നു അന്നേരം തന്നെ ഞാൻ തുടച്ചു കളഞ്ഞു ” മെറിന്റെ മറുപടി കേട്ട് ജോയലിനു കലി കയറി .

” ഓ..ഊള.. ശവം.. അൺറൊമാന്റിക് മൂരാച്ചി… ഒന്ന് മൂഡായി വന്നപ്പോൾ തുലച്ചു ഇവളെയൊക്കെ കെട്ടാൻ നടക്കണ എന്നെ പറഞ്ഞാൽ മതിയല്ലോ ”

പിറുപിറുത്തു കൊണ്ട് എഴുന്നേൽക്കാനാഞ്ഞ അവനെ ബലമായി തിരികെ പിടിച്ചിരുത്തി ആ അധരങ്ങളിൽ അമർത്തി ചുംബിച്ചു അവൾ ..

ആ ചുടു ചുംബനത്തിൽ ലയിച്ചു അല്പസമയം അങ്ങിനെ തുടരവേ ചുംബനാവേശത്തിൽ ജോയലിന്റെ കൈകൾ തന്റെ ശരീരത്തിലുടനീളം ഇഴഞ്ഞു തുടങ്ങിയതറിയവേയാണ് മെറിൻ അവനിൽ നിന്നും ബലമായി വേർപെട്ടത്.

” കള്ള തെമ്മാടി.. ഒന്ന് ഉമ്മ വച്ചാൽ അന്നേരം കൈ ഇഴഞ്ഞു തുടങ്ങും അല്ലേ.. ഇതാ ഞാൻ ഒഴിഞ്ഞു മാറി നിൽക്കുന്നെ എപ്പോഴും ”

അവൾ അല്പം നീരസത്തോടെ മുഖം തിരിക്കെ ആ മുഖം ബലമായി തനിക്ക് നേരെ തിരിച്ചു ജോയൽ.

” എടോ അത് പിന്നെ ബീച്ചിന്റെ സൈഡിൽ ഇത്രേം നല്ല അറ്റ്മോസ്ഫിയറിൽ ഏറ്റവും പ്രിയപ്പെട്ടവളിൽ നിന്നും ഇത്രേം നല്ലൊരു കിസ്സ് കിട്ടുമ്പോൾ ആരായാലും ഇച്ചിരി മൂഡ് ആയി പോകില്ലേ.. ഒന്ന് ക്ഷെമിച്ചേക്ക് താൻ ”

“ഓ… മോൻ റൊമാന്റിക് ആയി ഇരുന്നോ.. നമ്മൾ വന്ന കാര്യം മറന്നോ നീ “അവളുടെ ചോദ്യം കേട്ട് തല ചൊറിഞ്ഞു ജോയൽ.” ഓ ഓർമയുണ്ടേ… ”

ഒന്ന് കൈക്കൂപ്പി വീണ്ടും അവളിൽ നിന്നും അകന്നിരുന്നു അവൻ . അത് കണ്ടിട്ട് വീണ്ടും അരികിലേക്ക് ചേർന്നു മെറിൻ.” അകന്നിരുന്നാൽ നമ്മുടെ കാര്യം നടക്കില്ല ഡിയർ.. ”

ബീച്ചിൽ തിരമാലയടിക്കുന്ന ശബ്ദം മുഴങ്ങി കേട്ടിരുന്നു.ഒപ്പം നല്ല തിരക്കും ഉണ്ടായിരുന്നു.

“ടാ കോപ്പേ.. നീ എന്നെ ഉമ്മം വച്ചത് ആൾക്കാരൊക്കെ കണ്ട് കേട്ടോ.. ദേ നോക്യേ പലയിടത്തു നിന്നും ഒരുമാതിരി നോട്ടങ്ങൾ ഉണ്ട് ”

മെറിൻ ചുറ്റും കറങ്ങി നോക്കവേ ജോയൽ അവർക്ക് സൗകര്യമായി ഇരിക്കാൻ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നു.

” ഡോ.. നമുക്ക് ആ പാറക്കെട്ടിന്റെ ഭാഗത്തേക്ക്‌ മാറി ഇരുന്നാലോ അവിടെയാണ് നല്ല പ്രൈവസി ഉള്ളത്. പെർഫെക്ട് ലൊക്കേഷനാണ്. ഇവിടിപ്പോ ആകെ തിരക്ക് ആണ്. ”

അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കവേ തിരക്കിലാത്ത ഒഴിഞ്ഞ ആ ഭാഗം തന്നെയാണ് ഒന്നിരിക്കാൻ പറ്റിയ സ്ഥലം എന്ന് മെറിനും തോന്നി.

” അവിടേക്ക് പോകാം. നമുക്ക് പറ്റിയ പ്ലേസ് അത് തന്നാ പക്ഷെ മോൻ വേണ്ടാദീനം ഒന്നും കാണിക്കാൻ നിന്നെക്കരുത്. കാര്യം നമ്മടെ കെട്ട് ഉറപ്പിച്ചത് ഒക്കെ തന്നാ പക്ഷെ അമ്മാതിരി പരിപാടിയൊന്നും കെട്ടിന് മുന്നേ വേണ്ട കേട്ടല്ലോ…”

ജോയലിനൊരു താക്കീതമായാണ് മെറിൻ എഴുന്നേറ്റത്. അത് കേട്ടത്തോടെ നിരാശാ ഭാവത്തിൽ കൂടെ എഴുന്നേറ്റു അവൻ.

” ഓ..ആയിക്കോട്ടെ… എനിക്ക് ആക്രാന്തം ഒന്നുമില്ലേ.. ഇതെന്തായാലും എനിക്ക് വിളമ്പി വച്ചേക്കുന്ന സദ്യ തന്നെയാ .. ഇന്നല്ലേൽ നാളെ ഞാൻ തന്നെ ഇത് തിന്നേം ചെയ്യും ”

ഒരുളക്കുപ്പേരി പോലുള്ള മറുപടിയുമായ മെറിനെ അടിമുടിയൊന്ന് കണ്ണാലുഴിഞ്ഞു കൊണ്ട് തന്നെ ജോയൽ മുന്നിലേക്ക് നടന്നു…

” ശ്ശേ.. വഷളൻ.. എന്ത് വൃത്തികെട്ട സംസാരം ആണിത്. “പിന്നാലെ ചെന്ന അവൾ ചെവിയിൽ നുള്ളുമ്പോൾ വേദനയാൽ കുതറി മാറി ജോയൽ.

“അമ്മേ.. ചെവി പൊന്നാക്കല്ലേ പെണ്ണേ “വേദനയിൽ അവൻ മറുപടി പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോയി മെറിൻ.പരസ്പരം കളിച്ചും ചിരിച്ചു അവർ ആ പാറക്കെട്ടുകൾക്കരികിലേക്ക് പോകുമ്പോൾ അകലെ നിന്ന് മറ്റു ചിലരും അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു.

” ആശാനേ.. കണ്ടിട്ട് ലവനും ലവളും.. വേണ്ടാത്ത പണിക്കുള്ള പോക്കാണെന്ന് തോന്നുന്നല്ലോ.. അതും നമ്മുടെ സ്ഥിരം സ്പോട്ടായ ആ പാറക്കെട്ടിനിടയിലേക്ക്.. നമുക്ക് പണിയാകും എന്നാ തോന്നുന്നേ.. ”

ചന്ദ്രുവിന്റെ ചോദ്യം കേട്ട് നകുലന്റെ ചുണ്ടിന്റെ കോണിൽ ഒരു വഷളൻ ചിരി വിടർന്നു. ഒപ്പമുള്ള മറ്റുള്ളവരും അവരെ തന്നെ നോക്കിനിന്നു.

” അവര് പോട്ടെടാ.. പോയാൽ അല്ലേ നമുക്ക് പണിയാവുള്ളു.. കണ്ടിട്ട് നല്ല ചരക്ക് പെണ്ണാണ്. ആ ചെറുക്കന്റെ തലക്ക് ഒരു കൊട്ട് കൊടുത്ത് മാറ്റി നിർത്താവുന്നതേ ഉള്ളു..

ആദ്യം അവരുടെ ഡിങ്കോൽഫി ഫോണിൽ റെക്കോർസ് ചെയ്യാൻ പറ്റിയാൽ അത് കാട്ടി പേടിപ്പിച്ചു സിമ്പിൾ ആയി അവളുടെ മേലിൽ കേറി ഒന്ന് അഴിഞ്ഞാടാം.. കഴിഞ്ഞ ആഴ്ചത്തെ ആ ചുരുളൻ മുടിക്കാരി ഒരു മെന ഇല്ലാരുന്നു. ഒരു സുഖം കിട്ടീല.. ഇവള് കൊള്ളാം.. കിട്ടിയാൽ ഒരു ബമ്പർ തന്നെ.. ”

നാവ് നുണഞ്ഞു കൊണ്ട് നകുലൻ പറയുമ്പോൾ കൂടെ നിന്നവരും കൊതിയോടെ തന്നെ നോക്കി നിന്നു.

“ആശാനേ.. സൂക്ഷിച്ചു വേണം.. റോഡിൽ പോലീസ് ജീപ്പ് ഒരെണ്ണം കിടപ്പുണ്ട്. പെട്രോളിംഗ് ആകും..ഒച്ചയും ബഹളവും വെളീൽ കേട്ടാൽ പണി ആകാൻ ചാൻസ് ഉണ്ട്. ”

റോഡിലേക്ക് നോക്കി ചന്ദ്രു ഓർമിപ്പിക്കുമ്പോൾ ഒരു പുച്ഛം നകുലന്റെ മുഖത്തു നിറഞ്ഞു.

“പിന്നേ .. ഒരു പോലീസ്… അവര് ഇവിടേക്കൊന്നും ശ്രദ്ധിക്കാനെ പോണില്ല.. നീ വാ ചുമ്മാ സമയം വേസ്റ്റ് ആക്കാതെ നമുക്ക് ആ പിള്ളേരെ ഒന്ന് വളയാം.. ”

അത്രയും പറഞ്ഞു കൊണ്ടവൻ മുന്നേ നടക്കുമ്പോൾ പിന്നാലെ ചെന്നു ചന്ദ്രു ഉൾപ്പെടെ ഉള്ള പരിവാരങ്ങൾ.

പാറക്കെട്ടുകൾക്കിടയിൽ അധികമാരും ശ്രദ്ധിക്കാത്തൊരിടത്താണ് ജോയലും മെറിനും പോയിരുന്നത്.

” ജോയൽ വീട്ടിലെ പപ്പ വെഡിങ് കാർഡ് സെലക്ട്‌ ചെയ്തു കേട്ടോ.. ദേ ഇപ്പോൾ വാട്ട്സാപ്പിൽ ഡിസൈൻ അയച്ചു തന്നു. സംഗതി പൊളി ”

തന്റെ ഫോൺ ജോയലിനു നേരെ കാട്ടി അവനോട് ചേർന്നിരുന്നു മെറിൻ.” ഇത് കൊള്ളാം നല്ല ഡിസൈൻ.. ഞാനും ഇതുപോലൊരു ഡിസൈൻ തന്നാ കണ്ട് വച്ചേക്കുന്നെ പക്ഷെ കൺഫോം ആക്കീട്ടില്ല കേട്ടോ ”

അവർ പരസ്പരം സംസാരത്തിൽ ലയിച്ചിരിക്കവേ അറിഞ്ഞില്ല ചുറ്റും നകുലനും സംഘവും വളഞ്ഞത്.

” ആശാനേ.. വീഡിയോക്ക് ഉള്ളതൊന്നും കിട്ടാനില്ല.. നമുക്ക് ഇടിച്ചു കേറി അങ്ങ് ചെന്ന് ഒരു സീൻ ഉണ്ടാക്ക്.അതാണ് നല്ലത്.”

ചന്ദ്രു അഭിപ്രായപ്പെടുമ്പോൾ അത് തന്നെയാണ് നല്ലതെന്ന് നകുലനും തോന്നി. കൂടുതൽ സമയം വെയിറ്റ് ചെയ്യാമുള്ള ക്ഷമ അവനില്ലായിരുന്നു. കാരണം അത്രമേൽ മെറിന്റെ സൗന്ദര്യവും മേനിയഴകും അവനെ കൊതിപ്പിച്ചു .

” പെണ്ണ് ചരക്ക് തന്നാ.. ആശാൻ ഇന്ന് പൂണ്ടു വിളയാടും”നകുലന്റെ പരിവാരങ്ങൾ കൊതിയോടെ അവളെ അടിമുടി നോക്കി നിന്നു.

അല്പ സമയം കൂടി സംസാട്ടിച്ചിരിക്കവേയാണ് തങ്ങളെ ആരോ വളഞ്ഞിട്ടുണ്ട് എന്ന കാര്യം ജോയൽ മനസ്സിലാക്കിയത്.

” മെറിൻ… ഇവിടെ ചുറ്റാകെ ആരോ ഉണ്ട് “ചാടിയെഴുന്നേറ്റുകൊണ്ടവൻ ചുറ്റും കണ്ണോടിക്കുമ്പോൾ തങ്ങളെ കണ്ടു എന്ന് മനസ്സിലാക്കി നകുലൻ പതിയെ അവരുടെ മുന്നിലേക്ക് ചെന്നു. അത് കണ്ട് മെറിനും പതിയെ എഴുന്നേറ്റു.

” മക്കള് രണ്ടാളും കാറ്റ് കൊള്ളാൻ ഇറങ്ങിയേക്കുവാണോ.. അതെന്താ രണ്ടാളും ഇവിടെ വന്ന് പമ്മിയിരിക്കുന്നെ കടൽക്കരയിൽ നല്ല കാറ്റുണ്ടല്ലോ .. ”

വഷളൻ ചിരിയോടെ നകുലൻ അടുത്തെത്തുമ്പോൾ പിന്നാലെ പരിവാരങ്ങളും എത്തിയിരുന്നു.

” അത് പിന്നേ കാറ്റ് കൊള്ളുമ്പോൾ കൊച്ച് വിയർക്കില്ലേ ആശാനേ.. അന്നേരം ഒന്ന് ഊരി പിഴിയാനൊക്കെ ഇവിടം ആകും ബെസ്റ്റ്… പ്രൈവസി.. പ്രൈവസി.. ”

നകുലന്റെ പിന്നാലെയെത്തിയ ചന്ദ്രുവും അല്പം ആവേശത്തിലായിരുന്നു. മുന്നവച്ചുള്ള അവന്റെ കമന്റിന്റെ അർത്ഥം മനസ്സിലായെങ്കിലും മൗനമായി തന്നെ നിന്നു ജോയൽ. എന്നാൽ കമന്റുകൾ വീണ്ടും ഉയരവെ അവൻ സഹികെട്ടു.

“നിങ്ങൾ എന്ത് ബോർ സംസാരം ആണ് മിസ്റ്റർ അതും ഈ പെങ്കൊച്ചിന്റെ മുന്നിൽ “പുച്ഛത്തോടെയുള്ള ജോയലിന്റെ ചോദ്യം കേട്ട് നകുലനും കൂട്ടാളികളും ഉച്ചത്തിൽ ചിരിച്ചു.

” എടാ ചെറുക്കാ നിനക്ക് ഈ പെണ്ണിനേയും വളച്ചു ഇവിടെ വന്ന് പമ്മി ഇരുന്ന് വേണ്ടാത്തത് കാണിക്കാം. നമ്മള് പറഞ്ഞാൽ ആണ് പ്രശ്നം അല്ലേ.. ” നകുലന്റെ ആ മറുപടി മെറിനെ ചൊടിപ്പിച്ചിരുന്നു.

” എന്ത് വേണ്ടാത്തതാണ് മിസ്റ്റർ ഞങ്ങൾ കാട്ടിയത്.. ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നതാണോ അത്ര വല്യ കുറ്റം.. “അവളുടെ ശബ്ദം ഉയർന്നപ്പോൾ പതിയെ അരികിലേക്ക് മുഖം അടുപ്പിച്ചു നകുലൻ.

“കഴിഞ്ഞ ആഴ്ച ഒരുത്തി.. ഒരു ചുരുളൻ മുടിക്കാരി.. കാമുകനുമായി ഇവിടെ വന്നു. അന്നവൾ ഇതേ ചോദ്യം എന്നോട് ചോദിച്ചതാ.

ഒടുക്കം പരിപാടിയൊക്കെ കഴിഞ്ഞു ഞാൻ ഇട്ടിരുന്ന നിക്കർ അടക്കം അവളെ കൊണ്ട് കഴുകിച്ചിട്ടാ ഇവിടുന്ന് വിട്ടെ… പേടിച്ചു നിലവിളിച്ച അവളുടെ മുഖം ഇപ്പഴും എന്റെ മനസ്സിൽ ഉണ്ട്.. പേടിക്കേണ്ട മോളുടേം ഗതി അത് തന്നാ.. ”

ഭയപ്പെടുത്തുവൻ വേണ്ടിയാണ് പറഞ്ഞതെങ്കിലും അത് കേട്ടിട്ട് ഒരു കൂസലും ഇല്ലാതെ മെറിൻ നിൽക്കുന്നത് കണ്ടപ്പോൾ അതിശയമായി നകുലന്.

” നിനക്കെന്താ ടീ കൊച്ചേ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ.. അവളു നല്ലോണം വീണ വായിച്ച ഒരു വീഡിയോ ഉണ്ട് എന്റെ ഫോണിൽ.. അത് കാണിക്കണോ നിന്നെ ”

” അയ്യോ ചേട്ടാ… വായനയൊന്നും കാണണ്ട.. ഞങ്ങളെ ഒന്ന് വെറുതെ വിട്ടേക്ക്.. “ജോയൽ അവർക്ക് ഇടയിലേക്ക് കയറവേ നകുലന് കലി കയറി.” ഞാൻ കൊച്ചിനോട് സംസാരിക്കുന്നത് നീ കേട്ടില്ലേ.. അതിനിടയ്ക്ക് കേറുന്നോ ടാ നാറി.. ”

ദേഷ്യത്തിൽ ജോയലിനെ അടിക്കുവാനായി കയ്യോങ്ങിയത് മാത്രമേ അവന് ഓർമയുണ്ടായിരുന്നുള്ളു.മുഖത്തേക്ക് ഒരു കാറ്റ് വീശി ഒപ്പം അൽപനേരം തലയിൽ വല്ലാത്തൊരു പെരുപ്പ് അനുഭവപ്പെട്ടു അവന്. കാതുകളിൽ മൂളൽ മാത്രം കേൾക്കെ കൂട്ടാളികളുടെ അന്ധാളിപ്പ് കൂടി കണ്ട് നകുലന്റെ മിഴികൾ തുറിച്ചു.

കുറച്ചു സമയം വേണ്ടി വന്നു ആ പെരുപ്പിൽ നിന്നും മുക്തനാകുവാൻ. അതോടെ അസ്സഹനീയമായ വേദനയിൽ പുളഞ്ഞു അവൻ. പതിയെ പതിയെ അവൻ തിരിച്ചറിഞ്ഞു ജോയലിന്റെ വക ചെക്കിടടച്ചു തനിക്കൊരടി കിട്ടി എന്നത്.

” ആശാന്റെ തല്ലിയോടാ പന്ന ………..മോനെ.. നീ തീർന്നെടാ തീർന്നു “കലി തുള്ളി ഓടിയെത്തിയ ചന്ദ്രുവിന്റെ നെഞ്ചിൽ വലതു കാലുയർത്തി ആഞ്ഞു ചവിട്ടി ജോയൽ. ചവിട്ട് കൊണ്ട് അടിതെറ്റി ചന്ദ്രു പിന്നിലേക്ക് വീഴുമ്പോൾ മറ്റുള്ളവരും ഒന്ന് ഭയന്നു.

” നീ തീർന്നെടാ. തീർന്നു.. “നിലത്ത് കിടക്കുമ്പോഴും ചന്ദ്രുവിന്റെ ശൗര്യം അടങ്ങിയിരുന്നില്ല. എന്നാൽ ആ സമയം നകുലൻ ശ്രദ്ധിച്ചത് മറ്റൊന്നാണ്.

ചവിട്ടുവാൻ കാലുയർത്തിയ ജോയലിന്റെ കാലിൽ കിടക്കുന്ന കറുത്ത ബൂട്ടും കാക്കി കളർ സോക്സും. അത് കണ്ടപാടേ ഒരു സംശയം അവന്റെ ഉള്ളിൽ ഉടലെടുത്തു. ആ സംശയം സത്യമാണെന്നു തിരിച്ചറിഞ്ഞത് മെറിന്റെ കാൽപ്പാദങ്ങളിൽ കൂടി അതേ ഷൂസ് കണ്ടപ്പോഴാണ്.

“ടാ..പോലീസ്… ” നടുക്കത്തോടെ നകുലന്റെ ചുണ്ടുകൾ മന്ത്രിക്കവേ ചന്ദ്രുവും കൂട്ടാളികളും അത് കേട്ട് ഞെട്ടി. പോലീസോ… ഇവരോ… ” ചന്ദ്രുവിന്റെ നോട്ടം കണ്ട് പതിയെ ഒരു പുഞ്ചിരിയോടെ കയ്യിൽ ഇരുന്ന ഫോൺ കാതോട് ചേർത്തു മെറിൻ.

” സർ.. അവരെ കിട്ടീട്ടുണ്ട്… പ്ലീസ് കം.. “പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്ന് ഓടി രക്ഷപ്പെടാൻ പോലും നകുലനും കൂട്ടാളികൾക്കും സമയം കിട്ടിയില്ല അതിനു മുന്നേ നാലുപാട് നിന്നും പോലീസ് അവരെ വളഞ്ഞു.

എല്ലാവരും കുതറി ഓടുവാൻ ഒരു ശ്രമം നടത്തിങ്കിലും പോലീസുകാരുടെ കൈക്കരുത്തിനു മുന്നിൽ എല്ലാ ശ്രമങ്ങളും വിഭലമായി. ഒടുവിൽ എല്ലാവരെയും പോലീസ് ജീപ്പിൽ അടിച്ചു ചുരുട്ടി കൂട്ടിയിട്ടപ്പോൾ പതിയെ നകുലന് മുന്നിലേക്ക് ചെന്നു ജോയലും മെറിനും.

അടികൊണ്ടവശനായ നകുലന്റെ മുഖത്തേക്ക് നോക്കുമ്പോൾ മെറിന്റെ മിഴികളിൽ രോഷം ഇരട്ടിച്ചു. പന്ന നാറി.. നീ വല്യ വീമ്പോടെ പറഞ്ഞില്ലേ കഴിഞ്ഞയാഴ്ച ഒരു പാവം പെൺകുട്ടിയോട് ചെയ്ത ക്രൂരത. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് അവള് നല്ല അന്തസായി സ്റ്റേഷനിൽ വന്ന് കംപ്ലയിന്റ് എഴുതി തന്നു നിന്റെയൊക്കെ പേരിൽ.

അതിൻ പ്രകാരം കരുതിക്കൂട്ടി കെണിയൊരുക്കിയിറങ്ങിയത് തന്നാ ഞങ്ങൾ. കൃത്യമായി നീയൊക്കെ വന്ന് പെട്ടു. ഇനീപ്പോ ആ പാവം കൊച്ചിനെ വിളിച്ചു ഒരു തിരിച്ചറിയൽ ചടങ്ങ് കൂടിയുണ്ട് അതൂടെ കഴിഞ്ഞാൽ പിന്നേ അഴിയെണ്ണാം. അതിനുള്ളത് ഞങ്ങൾ എഴുതുന്നുണ്ട്. ”

അവളുടെ വാക്കുകൾ കേട്ട് ഉള്ളിൽ ഒരു നടുക്കമുണ്ടായെങ്കിലും നകുലന്റെ മുഖത്തു പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.കാരണം അത്രത്തോളം ആവശനായിരുന്നു അവൻ.

” എന്നാൽ പിന്നേ ജീപ്പ് വിട്ടൊ സാറേ.. ഞങ്ങൾ ഇനി ലീവ് കഴിഞ്ഞേ ഉള്ളു.”എസ് ഐക്ക് ഒരു സല്യൂട്ട് നൽകി ജോയലും മെറിനും അത് കണ്ട് പുഞ്ചിരിച്ചു ആ എസ് ഐ. അപ്പോ അഡ്വാൻസ് ഹാപ്പി മേരെഡ് ലൈഫ് വിഷസ്.. കല്യാണത്തിന് കാണാം.. ”

അതും പറഞ്ഞു എസ് ഐ ജീപ്പിലേക്ക് കയറിയതും എല്ലാവരോടും യാത്ര പറഞ്ഞു മെറിനും ജോയലും. നിമിഷങ്ങൾക്കകം ആ ജീപ്പ് അവിടെ നിന്നും മറഞ്ഞു.

“പോലീസുകാര് വന്ന് ആ നകുലനെയും കൂട്ടാളികളെയും പിടിച്ചോണ്ട് പോയാതാ.. എന്തേലും കേസ് കാണും ”

ആൾക്കൂട്ടത്തിനിടയിലെ സംഭാഷങ്ങൾ ഇതൊക്കെയായിരുന്നു. പതിയെ പതിയെ ചുറ്റും കൂടിയവരും പിരിഞ്ഞു. അതോടെ മെറിന്റെ ചുമലിലേക്ക് കയ്യിട്ടു ജോയൽ.

  1. ” എല്ലാ ശല്യങ്ങളും മാറിയ സ്ഥിതിക്ക് നമുക്ക് ഒന്നുടെ ആ പാറക്കെത്തിനിടയ്ക്ക് പോയാലോ “

ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ നോക്കുമ്പോൾ കൈ മുറുക്കി അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു മെറിൻ. ” അയ്യടാ മോനെ … ഒന്നും വേണ്ട മോൻ വേഗം വണ്ടിയെടുക്ക് വീട്ടിലേക്ക് ” അത് കേട്ട് പുഞ്ചിരിയോടെ തന്നെ ജോയൽ തന്റെ ബുള്ളറ്റിലേക്ക് കയറി. ഒപ്പം മെറിനും. നിമിഷങ്ങൾക്കകം അവർ അവിടെ നിന്നും മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *