അമ്മയുടെ ഭാഗ്യം
(രചന: Ambili MC)
വിരലിൽ കിടക്കുന്ന കല്യാണമോതിരം ഒന്ന് തൊട്ടു നോക്കി. വയ്യ ഇനിയും ഇത് സഹിച്ചു ഇരിക്കാൻ വയ്യ.
എന്റെ മാത്രം എന്ന് ഞാൻ കരുതി വിശ്വസിച്ചു ജീവിച്ച എന്റെ വിനുവിന് വേറെ ഒരു ബന്ധം വയ്യ. ഞാൻ കേട്ടത് സ്വപനം ആണോ.
എന്റെ മുഖത്തു നോക്കാതെ തല കുമ്പിട്ടു ഇരിക്കുന്ന വിനുവിനെ ഒന്നും നോക്കി.അ ഇരിപ്പു കണ്ടപ്പോൾ ഒന്ന് നെഞ്ച് നീറി. പക്ഷേ വിനു എന്ന് വിളിക്കാൻ പോലും നാവു പൊന്തുന്നില്ല.
ഒന്നാം ക്ലാസ് തൊട്ടു ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങൾ. സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത് ഒരുമിച്ചു.
എന്റെ വിനുവിന് എങ്ങനെ സാധിച്ചു. എന്നെ അല്ലാതെ വേറെ ഒരു ആളുമായി വയ്യ .. അത് ഓർക്കാൻ പോലും പറ്റുന്നില്ല . ബാംഗ്ലൂർ ലെ തണുപ്പിലും ഞാൻ വിയര്ക്കുകയാണ്.
ഒന്ന് കരയാൻ പോലും പറ്റുന്നില്ല. ഞങ്ങളുടെ മോനെ കൂടാതെ വിനു വിനുവേറെ ഒരു കുട്ടി . വേറെ വീട് വയ്യ. എന്നെ ഇത്രയും കാലം എങ്ങനെ വിനുവിന് പറ്റിക്കാൻ സാധിച്ചു.
എന്റെ സ്നേഹം വിനുവിനു മടുത്തു അത് തന്നെയാണ് ഇതിനു കാരണം പക്ഷേ ഞാൻ ഒന്നും അറിഞ്ഞില്ല ..ഞാൻ അറിയാതെ ഒന്നും വിനുവിന് ഇല്ലെന്ന് അഹകരിച്ചു . പക്ഷേ ഇതാ ഇപ്പം ..
വിനു ഞാൻ ശബ്ദം ഉയർത്തി തന്നെ വിളിച്ചു.എന്താ ദേവൂ വിനു ശാന്തമായി ചോദിച്ചു . അ മുഖത്തു ഒട്ടും പ്രസാദമില്ല
വിനു പറയണം എനിക്ക് ഇല്ലാതെ എന്ത് നന്മയാണ് അവൾക്കു ഉള്ളത് എന്ന് .. അത് അറിഞ്ഞാൽ പിന്നെ ഞാൻ ഒന്നിനും ഇല്ല
എന്റെ രണ്ടു കൈയും ചേർത്ത് പിടിച്ചു കൊണ്ട് വിനു തേങ്ങി. പിന്നെ മെല്ലെ പറഞ്ഞു എന്റെ ദേവ് നു ഇല്ലാതെ ഒരു ഗുണവും ഞാൻ ആരിലും കണ്ടിട്ടില്ല .
ഞാൻ പറഞ്ഞില്ലേ അത് എങ്ങനെ സംഭവിച്ചു. എന്ന് പോലും അറിയില്ല. എനിക്ക് സ്നേഹം ഒട്ടും ഇല്ല അവളോട് . നീയും നമ്മുടെ മോനും .. വേറെ ആരും ഇല്ല എന്റെ മനസ്സിൽ.
പിന്നെ ഇത് വിനു ഉറങ്ങിയപ്പോൾ സംഭവിച്ചതാണോ ? പറ ..അതിനു മറുപടിയില്ല .
ഞാൻ ഒന്നും പറയാതെ ബാല്കണിയിൽ പോയി ഇരുന്നു . അവളുടെ പേര് വൃന്ദ ഏന് ആണത്രേ ഹിന്ദി കാരി ആണ്.
വിനു ഇത് ഇന്ന് എന്നോട് പറഞ്ഞപ്പോൾ ആദ്യം തമാശ യാണെന്ന് തോന്നി. പിന്നെ ഫോട്ടോ കാണിച്ചു തന്നു. ഒരു മോളും ..
വിനുവിന് എങ്ങനെ ഇത് എന്നോട് പറയാൻ തോന്നി . നാളെ മോളുടെ പിറന്നാൾ അന്ന് അതിനു പോകണം .
നാളെ മോന്റെ സ്കൂൾ മീറ്റിംഗ് ഉണ്ട് അതിനു വരാൻ പറഞ്ഞപ്പോൾ ആദ്യം പറ്റില്ലെന്ന്.
കാരണം ചോദിച്ചപ്പോൾ തട്ടി കയറി , പിന്നെ യാണ് വൃന്ദ യുടെ കാര്യം പറഞ്ഞത്. ഒരു നിഴൽ പോലെ കൂടെ ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിച്ചു. അവൾ എവിടെയാണ് ഒന്നും വിനു പറഞ്ഞില്ല .
നാളെ ഇത് മോൻ അറിഞ്ഞാൽ അത് ഓർക്കാൻ പോലും വയ്യ. വിനു അവന്റെ മുന്നിൽ എങ്ങനാ നില്കും .
എനിക്ക് ഇനിയും വിനു വിനെ വെറുക്കാൻ പറ്റുന്നില്ല . നാല് വർഷമായി പറയാതെ കഥ ഇപ്പം എന്തിനു എന്നോട് പറഞ്ഞു . അത് എനിക്ക് മനസ്സിലാവുന്നില്ല .
ഒരുമിച്ചു കളിച്ചു വളര്ന്നു ഒടുവിൽ വിവാഹം, ഈ ലോകത്തിലെ ഏറ്റവും നല്ല ദമ്പതിമാർ ഞങ്ങളാണ് എന്ന് ഇപ്പോഴും ഞാൻ വിചാരിച്ചു.
സ്നേഹം കൊണ്ട് എന്നെ മൂടുന്ന വിനു . വീട്ടിൽ എന്നും സന്തോഷം മാത്രം ഈ നാല് വര്ഷം വിനു അഭിനയിക്കുകയായിരുന്നു.
ഇനിയും അതിനു വയ്യാത്തത് കൊണ്ട് ആണത്രേ ഇപ്പോൾ പറഞ്ഞത് . ഇടക്ക് പോകുന്ന ഓഫീസിൽ ട്രിപ്പുകൾ അവളെ കാണാൻ പോകുന്നത് ആവും ,.
ഞാൻ ഒന്നും അറിഞ്ഞില്ല. ഭാര്യ എന്ന നിലയിൽ ഞാൻ പരാജയപെട്ടു . ഭര്ത്താവിനെ കാത്തു സൂക്ഷിക്കാൻ പറ്റാത്തവൾ .
എന്റെ തോളത്തു വിനു കൈ വച്ചതു ഞാൻ അറിഞ്ഞു. അ കൈ മാറ്റി ഞാൻ എഴുനേറ്റു . ‘
ദേവൂ കഷ്മിക്കു നീ എന്നോട് നീ ഇല്ലാതെ വയ്യ എനിക്ക് . പറ്റി പോയി മോളെ . ഇനി എങ്ങന്യാ വൃന്ദയെ ഞാൻ തള്ളി കളയുക . നീയും മോനും ഉള്ളത് അവൾക്കു അറിയില്ല .
നമ്മുടെ മോനെ പോലെ തന്നെ യല്ലേ എനിക്ക് അ മോളും. നാളെ അവൾ സ്കൂൾ പോകുമ്പോൾ ഇടക്ക് എങ്കിലും അച്ഛനായി ഞാൻ പോട്ടെ ദേവൂ. .
ഒന്നും മിണ്ടാതെ മോന്റെ മുറിയിൽ പോയി കിടന്നു . അവൻ നല്ല ഉറക്കമാണ് .അവനെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി.
അവന്റെ പുറത്തു തട്ടി കൊണ്ട് ഞാൻ മെല്ലെ പറഞ്ഞു “മോനെ നിനക്കു അച്ഛൻ ഇല്ലാതെയാക്കാൻ എനിക്ക് വയ്യ മോനെ.
ഇന്ന് തൊട്ടു ഞാൻ അഭിനയിക്കും ഒരു ഭാര്യയായി . എന്റെ മോൻ അച്ഛൻ ഉള്ള കുട്ടി യായി വളരണം .
വേണ്ട അമ്മേഉറങ്ങുന്നത് പോലെ കിടന്ന അവന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടി.അവൻ എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു അമ്മയോട് അച്ഛൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു. എനിക്ക് വേണ്ട ആ അച്ഛനെ .
ആ എട്ടു വായുസ്സുകാരന്റെ ശബ്ദം ത്തിനു നല്ല ഉറപ്പു ഉണ്ടായിരുന്നുഅവർ സുഖമായി ജീവിക്കട്ടെ അമ്മേ നമുക്ക് പോവാം . അമ്മക്ക് ഞാനും എനിക്ക് അമ്മയും മതി ഇനി .
എന്ത് പറയണം ? എന്ന് അറിയാതെ അവനെ പിടിച്ചു ഞാൻ കരഞ്ഞു . മോനെ നീയാണ് ഈ അമ്മയുടെ ഭാഗ്യം.