ത ന്തയില്ലാത്തവൻ എന്ന വിളി കേട്ടപ്പോഴും പരിഹാസം കേട്ടപ്പോഴും മൗനമായി നിന്നത് അമ്മക്ക് പിറന്നവൻ

അമ്മ
(രചന: Anandhu Raghavan)

ത ന്തയില്ലാത്തവൻ എന്ന വിളി കേട്ടപ്പോഴും പരിഹാസം കേട്ടപ്പോഴും മൗനമായി നിന്നത് അമ്മക്ക് പിറന്നവൻ എന്നറിയപ്പെടാനുള്ള കൊതി കൊണ്ടാണ്…

പക്ഷെ എന്റെ അമ്മയെ പി ഴ ച്ചവൾ എന്നു പറഞ്ഞപ്പോൾ കേട്ടു നിൽക്കുവാനും ക്ഷമിക്കാനും കഴിഞ്ഞില്ലെനിക്ക് ,

അത്രക്ക് ഇഷ്ടമാണ് എനിക്ക് എന്റെ അമ്മയെ , അത്രക്ക് സ്നേഹമാണ് എനിക്കെന്റെ അമ്മയോട്…

അമ്മയുടെ നെഞ്ചിൽ മുഖം ചേർത്തു ഞാൻ വിങ്ങിപ്പൊട്ടിയപ്പോൾ എന്റെ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് അമ്മ ചോദിച്ചു..

അമ്മ പി ഴ ച്ചവളാണെന്ന് കണ്ണൻ വിശ്വസിക്കുന്നുണ്ടോ..?ഒരു നിമിഷം , ഒരൊറ്റ നിമിഷം കൊണ്ട് എന്നെ വേണ്ടെന്ന് വയ്ക്കാമായിരുന്നു അമ്മക്ക്…

ലോകം മുഴുവൻ പി ഴ ച്ചവൾ എന്ന് മുദ്ര കുത്തുമെന്നറിഞ്ഞുകൊണ്ട് തന്നെ എനിക്ക് ജന്മം നൽകിയ അമ്മയെ വെറുക്കുവാൻ എനിക്കെന്നല്ല അമ്മക്ക് പിറന്ന ഒരു മക്കൾക്കും സാധിക്കില്ല…

കണ്ണന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്ക് സന്തോഷിക്കുവാനും.. ഇനിയുള്ള കാലം ജീവിതത്തെ മുന്നോട്ട് നയിക്കുവാനും…

നമുക്ക് ആരും ഇല്ല അല്ലെ അമ്മേ.. ??കണ്ണന്റെ ആ ചോദ്യത്തിന് മുൻപിലും അവൾക്ക് ഉത്തരമുണ്ടായിരുന്നു…

നമുക്ക് എല്ലാരും ഉണ്ട് കണ്ണാ.. പക്ഷെ ആർക്കും വേണ്ടാ.. വിവാഹം കഴിക്കാതെ ഒരു സ്ത്രീ അമ്മ ആയാൽ അവൾക്ക് ചാർത്തിക്കൊടുക്കുന്ന ഒരു പേരുണ്ട് പി ഴ ച്ചവൾ..

നാട്ടുകാരുടെ ദുഷിച്ച കണ്ണുകൾക്കും ലെവലില്ലാത്ത നാക്കിനും മുൻപിൽ കുടുംബവും കുടുംബക്കാരും ചെയ്ത ശരി എന്നെ മറക്കുകയായിരുന്നു , ഉപേക്ഷിക്കുകയായിരുന്നു…

കണ്ണന് അമ്മയും അമ്മക്ക് കണ്ണനും ഇല്ലേ , അതുപോരെ നമുക്ക്.. , നമ്മുടെ ഈ കൊച്ചു ലോകത്തിൽ കട്ടുറുമ്പായി എന്തിനാ മറ്റൊരാൾ..

എനിക്ക് ജന്മം നൽകിയപ്പോഴും എന്നെ വളർത്തിയപ്പോഴും എത്രയോപേർ അമ്മയെ പഴിച്ചു കാണും… എത്രയോ കുത്തുവാക്കുകൾ കേട്ടു കാണും..

എല്ലാം സഹിച്ചും ക്ഷമിച്ചും അമ്മ ജീവിച്ചതും ജീവിക്കുന്നതും എനിക്ക് വേണ്ടി മാത്രമാണ്… ആ കണ്ണുകൾ നിറയാൻ ഞാൻ ഒരിക്കലും ഒരു കാരണമാകരുത്…

അമ്മയുടെ നിറഞ്ഞ മിഴികളെ തുടച്ചു മാറ്റിക്കൊണ്ട് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ…

വാക്കുകളിൽ മാത്രം ഭാര്യ എന്ന പദവി തന്ന് തന്നെ ചതിച്ച് കടന്നു കളഞ്ഞ ആ മനുഷ്യനെ പോലെ ആവില്ല തന്റെ മകൻ എന്ന വിശ്വാസം ഉണ്ടായിരുന്നു അവളിൽ

ആ ഒരു വിശ്വാസം ആണ് ഏതൊരമ്മക്കും തന്റെ ആണ്മക്കളെക്കുറിച്ച് ഉണ്ടാവേണ്ടത്… അങ്ങനെയാവണം അവനെ വളർത്തേണ്ടതും പഠിപ്പിക്കേണ്ടതും…

പി ഴ ച്ചവൾ എന്ന പഴി കേട്ട് തന്റെ മകന് ജന്മം നൽകിയതിലും അവനെ വളർത്തിയതിലും അവൾക്ക് തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല , അഭിമാനം മാത്രമായിരുന്നു…

കാരണം ഒരമ്മ എന്ന സ്ഥാനത്ത് താനിന്ന് പൂർണ വിജയമാണെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു അവളിൽ.. ആ വിശ്വാസമാണ് അവളുടെ കരുത്തും…

പി ഴ ച്ചവൾ എന്ന് മുദ്ര കുത്താനെ പലർക്കും അറിയൂ… അവളിലും ഉണ്ട് ഒരു മാതൃത്വം , അവളിലും ഉണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച കുറേയേറെ സ്വപ്നങ്ങളും പ്രതീക്ഷകളും…

തെറ്റ് പറ്റിയിരിക്കാം, കുത്തുവാക്കുകളാൽ ആ മനസ്സ് കീറി മുറിക്കാതെ ഒരിറ്റു ദയ കാണിക്കണം.. കാരണം അവൾ ഒരു പെണ്ണാണ്….

Leave a Reply

Your email address will not be published. Required fields are marked *