എന്റെ അമ്മ നിന്റെ ഡാഡി യെപ്പോലെ ഭാര്യക്ക് വേണ്ടി സ്വന്തം അമ്മയെ വൃദ്ധ സദനത്തിൽ ഉപേക്ഷിക്കാൻ എന്നെ കിട്ടില്ല.

തലമുറ
(രചന: Anitha Raju)

വിവേക് പാർട്ടി സ്ഥലത്തു നിന്ന് അധികം വൈകാതെ വീട്ടിൽ തിരിച്ചെത്തി. മുറ്റത്തു കാറിന്റെ ശബ്ദം കേട്ടു ദേവകി വന്നു കതകു തുറന്നു.

“നീ എന്താ മോനെ വേഗം ഇങ്ങ് തിരിച്ചു പോന്നത് ഇത്രപെട്ടന്ന് എല്ലാം കഴിഞ്ഞോ? ശീതൾ എവിടെ?

പാർട്ടി കഴിഞ്ഞിട്ടൊന്നും ഇല്ല ഞാൻ ഇങ്ങ് പോന്നു. അമ്മക്ക് തലവേദന എങ്ങനെ കുറവുണ്ടോ?ഉം…എന്റെ അമ്മക്ക് കള്ളം പറയാൻ അറിയില്ല, പറഞ്ഞാൽ ഒട്ടു ശെരിയും ആകില്ല അല്ലെ?

ശീതളിന്റെ സംഭാഷണം അമ്മ കേട്ടു അതുകൊണ്ടാണ് ഒഴിഞ്ഞു മാറിയത് എന്ന് എനിക്ക് മനസ്സിലായി, എന്റെ സന്തോഷം അമ്മയുടെ സന്തോഷം ആണ്,

വിവാഹശേഷം അമ്മയുടെ അടുത്ത് സ്വസ്ഥം ആയി ഇരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, മൂന്നുമാസം കൊണ്ട് വീർപ്പുമുട്ടൽ ആരുന്നു,

അവളെ അവിടെ കൊണ്ട് വിട്ടിട്ടു ഓടി വന്നത്. വിവേക് അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു ആ കൈതലോടൽ അനുഭവിച്ചു കൊണ്ട്.

എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല, മൊബൈൽ ശബ്‌ദിക്കുന്നതു കേട്ടു നോക്കി…. ശീതൾ.
ഞാൻ ഇനി അങ്ങോട്ട് വരുന്നില്ല നീ നിന്റെ വീട്ടിൽ തന്നെ നിന്നോളൂ,

മൂന്നുമാസം കൊണ്ട് എനിക്ക് മതി ആയി. നീ ഒന്ന് മനസ്സിലാക്കണം ഭാര്യയെ എത്ര വേണമെങ്കിലും കിട്ടും എന്നാൽ പെറ്റമ്മ അത് ഒരു ജന്മത്തിൽ ഒന്ന് മാത്രമേ കിട്ടു.

നീ എന്റെ പുറകെ പ്രേമവും ആയി നടന്നപ്പോൾ എല്ലാം ഞാൻ തുറന്നു പറഞ്ഞതല്ലേ, ഞാൻ നിന്നെപ്പോലെ ധനികൻ അല്ല,

എനിക്ക് നിന്റെ സാമ്പത്തിനോട് ഭ്രമവും ഇല്ല, മാന്യമായ ഒരു തൊഴിൽ എനിക്ക് ഉണ്ട്, എന്റെ സൗകര്യങ്ങളിൽ ഒതുങ്ങി ജീവിക്കാൻ പറ്റാത്ത നീ ഇനി ഇങ്ങോട്ട് വരണ്ട,.

പിന്നെ എന്റെ അമ്മ നിന്റെ ഡാഡി യെപ്പോലെ ഭാര്യക്ക് വേണ്ടി സ്വന്തം അമ്മയെ വൃദ്ധ സദനത്തിൽ ഉപേക്ഷിക്കാൻ എന്നെ കിട്ടില്ല.

വിവേക് ഫോൺ വെച്ച്. ഇത്രയും കടുപ്പിച്ചു പറയണമായിരുന്നോ മോനെ?
വേണം അമ്മ…

അവളുടെ അമ്മയോടുള്ള സംസാരരീതി എല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ സന്തോഷത്തിനു വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി എരിയുന്നത് മനസ്സിലാകുന്നുണ്ട്.

അടുത്ത ദിവസം രാവിലെ ഡാഡി യെയും കൂട്ടി അവൾ വന്നു. കോടീശ്വരന്റെ അഹങ്കാരത്തിൽ മരുമകനോട് സംസാരിക്കാൻ തുടങ്ങി,
അത് തനിക്ക് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു.

വിവേക് കാര്യങ്ങൾ പറയാൻ തുടങ്ങി, എന്റെ അമ്മയുടെ ഉദരത്തിൽ രണ്ടുമാസം മാത്രം പ്രായം ഉള്ളപ്പോൾ അച്ഛൻ അപകടത്തിൽ മരിച്ചു.,

ചെറുപ്പമായിരുന്ന അമ്മക്ക് മറ്റൊരു വിവാഹം ചെയ്യാമായിരുന്നു, സ്വന്തം ജീവിതം എനിക്ക് വേണ്ടി ഉഴിഞ്ഞു വെച്ച്,,

അച്ഛന്റെ ബന്ധുക്കൾ സ്നേഹമുള്ളവരായതിനാൽ ഞങ്ങൾക്ക് വേണ്ടതൊക്കെ തന്നു നല്ലതുപോലെ സംരക്ഷിച്ചു.,

എല്ലാ അമ്മമാരും പറയും പോലെ പത്തു മാസം ചുമന്നു നൊന്തു പെറ്റു, മുലയൂട്ടി വളർത്തി അത് മാത്രം അല്ല എന്റെ അമ്മ ചെയ്തത്,

ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ വൃക്ക തകരാറിൽ ആയ എനിക്ക് “എന്റെ പൊന്നുമോന് ഞാൻ നൽകാം ” എന്ന് പറഞ്ഞു ആ ജീവൻ തന്നെ പകുത്തു നൽകി.

ഭാര്യക്കുവേണ്ടി സ്വന്തം അമ്മയെ ഉപേക്ഷിച്ച ഡാഡിക്കു ആ ബന്ധത്തിന്റെ ശക്തി അറിയില്ല.

“അമ്മ ആ വാക്കിന് ഒരുപാടു അർഥങ്ങൾ ഉണ്ട്, സ്നേഹം, വാത്സല്യം, ക്ഷമ, സഹനശക്തി ഇങ്ങനെ ഒരുപാടു ഘടകങ്ങൾ ചേരണം….

മറുത്തു ഒരു അക്ഷരം പറയാൻ കഴിയാതെ നിന്നു ഡാഡി. ദേവകി മരുമകളെ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,, ” എന്നോട് ക്ഷമിക്കു അമ്മേ…

സാരമില്ല മോളെ നിന്റെ പക്വതക്കുവ് എനിക്ക് ക്ഷമിക്കാൻ കഴിയും. എന്റെ മകന്റെ ജീവിത പങ്കാളി ആണ് നീ , അവന്റെ സ്നേഹമാണ് നീ.

ഒരു അമ്മക്ക് മക്കൾ സ്നേഹിക്കന്നവരെ സ്നേഹിക്കാനേ കഴിയു വെറുക്കാൻ കഴിയില്ല, നീ എന്റെ മകൾ തന്നെ ആണ്…. ഇത്രയും പറഞ്ഞു അകത്തു കൂട്ടിക്കൊണ്ടു പോയി.

തിരികെ പോയ ഡാഡി ഒരുപാടു ചിന്തിച്ചു പുറകിലോട്ടു പോയി. പഠിക്കാൻ മോശം ആയിരുന്നു താൻ .

അന്നേ ബിസ്സിനെസ്സ് നോടായിരുന്നു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഭാര്യക്ക് വേണ്ടി ഉപേക്ഷിച്ച അമ്മയുടെ ആഭരങ്ങൾ എല്ലാം എടുത്തു തന്നു..

എന്നിട്ട് പറഞ്ഞു മോൻ കൊണ്ടുപോയി വിറ്റു ആഗ്രഹം സാധിക്കു. ഭാഗ്യത്തിന് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. ഇന്ന് അറിയപ്പെടുന്ന മുതലാളി. ഒരുപാടു സ്ഥാപനങ്ങൾ . തന്നെ അറിയാത്തവർ ആരുമില്ല.

ലോകം മുഴുവൻ കറങ്ങി വലിയ സുഹൃത്ത് ബന്ധങ്ങൾ എല്ലാം തികഞ്ഞവൻ എന്ന് സ്വയം അഹങ്കരിച്ചു. പുതിയ തലമുറയോട് പുച്ഛം ആയിരുന്നു.

തന്റെ കഴിവൊന്നും ന്യൂജൻ ഇല്ലന്ന് ധരിച്ചു.. എന്നാൽ തനിക്ക് എന്തുയോഗ്യതയാണ് ഉള്ളത്.

മരുമകന്റെ മുൻപിൽ താൻ വെറും കീടം. അവന്റെ വിവേകബുദ്ധിയോ, രക്ത ബന്ധത്തിന്റെ വിലയോ അറിയില്ല. ഇത്രയും നാൾ മൂഢ സ്വർഗ്ഗത്തു ജീവിച്ച വിഡ്‌ഡി.

സെക്യൂരിറ്റി ഗേറ്റ് തുറന്നു കാർ മുറ്റത്തു നിർത്തി ശീതളിന്റെ മമ്മി ഇറങ്ങി വന്നു. തന്റെ കൂടെ നടന്നു വരുന്ന അമ്മയെ കണ്ടപ്പോൾ അവളുടെ ഭാവം മാറി

“ഈ തള്ളയെ എന്തിനാ ഇങ്ങോട്ട് പൊക്കി കൊണ്ട് വന്നത് “ഇത്രയും പറഞ്ഞു തീർന്നതും ഡാഡി യുടെ അഞ്ചുവിരലുകളും മമ്മിയുടെ ക വിളിൽ പ തിഞ്ഞു.

“ഇത് എന്റെ പെറ്റമ്മ എന്നെ ഞാൻ ആക്കിയ എന്റെ അമ്മ ഇനി ഈ വീട്ടിൽ മഹാറാണിയെ പോലെ ജീവിക്കും.

നിനക്ക് അത് സഹിച്ചു ഇവിടെ നിൽക്കാമെങ്കിൽ നിൽക്കുക, അല്ലെങ്കിൽ പോകാം.

ഇത്രയും പറഞ്ഞു അമ്മയെ ചേർത്ത് പിടിച്ചു വീടിനുള്ളിൽ കയറുമ്പോൾ ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു ഒഴുകി. ഡാഡി മനസ്സിൽ മരുമകനോട് നന്ദി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *