തനിച്ചാകുന്നവർ
(രചന: Jils Lincy)
മിണ്ടരുത് നീ… ഗോപന്റെ കൈക്കുള്ളിൽ അവളുടെ വായും മുഖവും ഞെ രിഞ്ഞു..ഏട്ടാ ഞാൻ എനിക്ക് സമയം കിട്ടിയില്ല എന്ന് പറയാൻ വന്ന വാക്കുകളൊക്കെയും വായടച്ചു വെച്ചത് കൊണ്ട് പുറത്തേക്ക് വന്നില്ല….
ശ്വാ സം മു ട്ടുന്നുണ്ട്… ഇടതു കൈകൊണ്ടു മുഖം ചുമരിന് ചേർത്ത് അ മർത്തി വെച്ചിരിക്കുവാണ്…
മുഖവും മൂക്കും അ മർന്നു പൊ ട്ടി പോകുന്ന പോലെ വേ ദന എടുക്കുന്നു..
മിണ്ടാൻ പറ്റുന്നില്ല… ദുർബലമായി കൈകൾ കൊണ്ട് അടിച്ചു പിടി വിടുവിക്കാൻ നോക്കി..
എന്നെ അ ടിക്കാൻ നോക്കുന്നോടി..
വലതു കാൽ കൊണ്ട് അ ടിവയറ്റിൽ ആ ഞ്ഞൊരു തൊ ഴി യായിരുന്നു… എന്നിട്ടും അരിശം തീരാതെ മുഖത്തെ കൈ എടുത്ത് ക വിളിലോട്ട് ഒറ്റ അ ടിയും …..
തളർന്നു താഴെ ഇരിക്കവേ അയാൾ മുരണ്ടു… നല്ലൊരു ദിവസമായി പോയി.
. അല്ലെങ്കിൽ നിന്നെ ഇന്നു ഞാൻ കൊ ന്നേ നെ ശ വം…
ഒരാഴ്ച്ച മുൻപേ അവളോട് പറഞ്ഞതാ നാട്ടിൽ നിന്ന് വരുന്നവർക്ക് ടിക്കറ്റ് അയച്ചു കൊടുക്കണമെന്ന്… എന്നിട്ട് അവൾ മറന്നു പോയത്രേ…
മകളുടെ കല്യാണമാണ് നാളെ.. അതിന് ക്ഷണിച്ച ഗോപേട്ടന്റെ ബന്ധുക്കൾക്കുള്ള ട്രെയിൻ ടിക്കറ്റ് താൻ അയച്ചു കൊടുക്കാൻ മറന്നു പോയി… പക്ഷേ അവർ വേറെ ടിക്കറ്റ് എടുത്ത് വരികയും ചെയ്തു.. അതിനാണിന്നത്തെ ബഹളം…..
ഇതാദ്യമായല്ല…. വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ മുതൽ ഇതാണവസ്‌ഥ കറിക്കൽപ്പം രുചി കുറഞ്ഞാൽ… അദ്ദേഹത്തിന്റെ ബന്ധുക്കളെ പരിഗണിക്കുന്നതല്പം കുറഞ്ഞു എന്ന് തോന്നിയാൽ…
അദ്ദേഹത്തിന് എന്ത് ടെൻഷൻ വന്നാലും എല്ലാം തന്റെ ശരീരത്തോടാണ് ഉ പദ്രവം… തനിക്കും ഇപ്പോൾ അത് ശീലമായിരിക്കുന്നു…..
എണീക്കെടീ പുറത്ത് ആളുകൾ വന്നിട്ടുണ്ട്…. നിന്റെ നാടകം ഇനി അവര് കാണേണ്ട…
പതുക്കെ എണീറ്റു മു ഖമാകെ പുകയുന്ന പോലെ… അ ടിവയറ്റിൽ കൊ ളുത്തി പിടിക്കുന്ന വേ ദനയാണ്…
റൂം തുറന്ന് പുറത്തേക്കിറങ്ങവേ കണ്ടു ഹാൾ നിറച്ചും ആളുകളാണ്….
അല്ല നിങ്ങൾ രണ്ടാളും ഇതിനകത്തായിരുന്നോ.. ഗോപേട്ടന്റെ അമ്മായി ആണ്…
അല്ലാ… എന്താ സുജേ നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ???ഓ… അവൾക്ക് മോള് പോകുന്ന വിഷമം… അല്ലാതെന്ത്… ഗോപേട്ടൻ തന്റെ തോളത്തു കൈയിട്ടു ചേർത്തു നിർത്തി പറഞ്ഞു….
ഇരുപത്തി അഞ്ചു വർഷമായി കെട്ടിയാടുന്ന നാടകത്തിലെ മികച്ച നടിയെ പോലെ താനും ഒരു ചെറിയ ചിരി മുഖത്തു വരുത്തി നിന്നു…
അല്ലേലും സുജക്കെന്താ ഇത്ര വിഷമിക്കാൻ?? ഗോപനെ പോലൊരു കെട്ടിയോൻ.. ഇഷ്ടം പോലെ കാശ്… പിന്നെ ഒരു മോളുള്ളത് ഡോക്ടർ…
ഇപ്പോൾ ദേ പുതിയ അമേരിക്കകാരൻ മരുമോനും…. പിന്നെന്ത് വേണം??
സർവ്വ സൗഭാഗ്യവതി … ബന്ധുക്കളിലാരോ പറഞ്ഞു….
അതേ താൻ ഭാഗ്യവതിയാണ്….
അതങ്ങനെ ഇരിക്കട്ടെ… ഈ വാക്കുകൾക്ക് തന്റെ ജീവന്റെയും ജീവിതത്തിന്റെയും വിലയാണ്…
ഇരുപത്താറു വർഷങ്ങൾ ജീവിച്ചു മരിച്ചിട്ടാണ് ഈ വാക്കുകൾ കിട്ടുന്നത്….അനുമോളെ ചുറ്റും നോക്കി കണ്ടില്ല .. രണ്ടാം നിലയിലെ അവളുടെ റൂമിൽ ചെല്ലവേ കണ്ടു വൈകുന്നേരത്ത ചടങ്ങിനായി ഒരുക്കി കൊണ്ടിരിക്കുവാണ്….
തന്നെ കണ്ടതും.. അമ്മാ ഇതെന്ത് കാണിച്ചാണീ സാരീ ഉടുത്തിരിക്കുന്നതെന്ന് ചോദിച്ചു… ശരിയാണ് വഴക്കിനിടയിൽ ഇരുപത്തിയയ്യായിരം വിലയുള്ള സാരീ അലങ്കോലമായിരിക്കുന്നു….
വേഗം റെഡി ആകു മോളേ എന്ന് പറഞ്ഞിറങ്ങി പോന്നു….കല്യാണം കെങ്കേമ മായിരുന്നു…. അല്ലെങ്കിലും ബിസിനസ് പ്രമുഖനായ ഗോപൻ മേനോന്റെ മകളുടെ കല്യാണം മോശമാക്കാൻ പറ്റുമോ….
വിവാഹ ചടങ്ങിനിടെ ഗോപൻ തന്റെ കൈ പിടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തി ഇതാണെന്റെ ബെറ്റർ ഹാഫ് എന്ന് പറഞ്ഞപ്പോൾ…
നല്ലൊരു നടന്റെ ഓസ്കാർ ഇങ്ങേർക്ക് കൊടുക്കണേ എന്റെ ദൈവമേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…..
വിവാഹവും വിരുന്നും എല്ലാം കഴിഞ്ഞു.. ഇന്ന് ഞങ്ങളുടെ അനു അവളുടെ ഭർത്താവിന്റെ കൂടെ അമേരിക്കയിലേക്ക് പോവുകയാണ്…. അവളെയും അഭിയേയും യാത്ര അയയ്ക്കാൻ അടുത്ത ബന്ധുക്കളും എത്തിയിട്ടുണ്ട്…
രാവിലെ വീടിനടുത്തുള്ള എയർപോർട്ട് വരെ ചെന്ന് ഞങ്ങൾ അവരെ യാത്ര അയച്ചു… തിരിച്ചു വന്ന് എല്ലാവർക്കും ഭക്ഷണം എടുത്തു വെച്ചു….
ഗോപേട്ടന്റെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും ഏട്ടനും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കവേ ഞാൻ എന്റെ റൂമിൽ നേരത്തെ തയ്യാറാക്കി വെച്ച ബാഗും എടുത്ത് വന്നു…
ഇതെന്താ ബാഗുമായിട്ട്? ഗോപേട്ടനാണത് ചോദിച്ചത്ഞാൻ പോകുന്നു.. എന്റെ സ്വരം കടുത്തിരുന്നു…എങ്ങോട്ട്???
എങ്ങോട്ടെങ്കിലും… പക്ഷേ ഒന്നു പറയാം.. ഇനി നിങ്ങളുടെ അ ടിയും പീ ഡനവും സഹിച്ചു ഒരു അടിമയായി ഞാൻ ജീവിക്കില്ല….
ഇത്രയും നാൾ… കഴിഞ്ഞ ഇരുപത്തിയാറു വർഷങ്ങൾ ഞാൻ ജീവിച്ചത് എന്റെ മോളെ ഓർത്താണ്… ഇനി അതിന്റെ ആവശ്യമില്ല…
അമ്മ എന്തിനിങ്ങനെ സഹിക്കുന്നു എന്നവൾ എന്നോട് ചോദിച്ചു കഴിഞ്ഞു….മോളെ നമ്മൾ പെണ്ണുങ്ങൾ എന്റെ അമ്മ എന്തോ പറയാൻ തുടങ്ങി…..
അമ്മ ഒന്നും പറയണ്ട സഹിക്കണമെന്നല്ലേ അമ്മ പറയാൻ വന്നത്….
പറ്റണില്ല അമ്മേ… ഈ വിലകൂടിയ സാരിയിലും ആഭരണങ്ങളിലും ഞാനെന്നെ ഒളിപ്പിച്ചു നിർത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞു… മതിയായി… എനിക്ക് വയസ്സായി അമ്മേ… എന്തോ… എന്റെ സ്വരം ചിലമ്പിച്ചിരുന്നു..
അമ്മയ്ക്കോർമ്മയുണ്ടോ ഒരു രാത്രിയിൽ മോളെയും കൊണ്ടു ഞാനാ വീട്ടിൽ വന്നത്… അന്ന് അമ്മ എന്നെ ഒന്ന് ചേർത്ത് നിർത്തിയിരുന്നെങ്കിൽ. മോളെ നോക്കി എന്തെങ്കിലും പഠിക്കാൻ വിട്ട് എനിക്കൊരു ജോലി ആക്കി തന്നിരുന്നെങ്കിൽ…
കുടുംബക്കാരുടെയും ബന്ധുക്കളുടെയും പറച്ചിലിനെ പോയി പണി നോക്കാൻ പറഞ്ഞിരുന്നെങ്കിൽ…
നിന്റെ വില മനസ്സിലാക്കാത്തവനെ നീ ഇനി നോക്കേണ്ടേ എന്ന് പറഞ്ഞിരുന്നെങ്കിൽ…
വിവാഹം കഴിപ്പിച്ചയച്ചു എങ്കിലും നീ ഞങ്ങൾക്ക് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞിരുന്നെങ്കിൽ…
പറ്റണില്ല അമ്മേ ഈ വിലകൂടിയ ചുരിദാറിനുള്ളിൽ എന്റെ ശരീരവും മനസ്സും നിറയെ മുറിവുകളാണ്…
ഇരുപത്തിയാറു വർഷത്തെ എന്റെ ആകെ സമ്പാദ്യം ആണത്… ഇനി വയ്യ…പിന്നെ നിങ്ങളോടാണ്…. അവൾ ഗോപന് നേരെ തിരിഞ്ഞു.. ഇനി എന്നെ വെറുതെ വിട്ടേക്കൂ….
ഞാനും നിങ്ങളും തീർത്തും അന്യരായി കഴിഞ്ഞു പിന്നെ.. അവൾ കിതച്ചു
അടുത്ത ഒരു വിവാഹം എന്ന സ്വപ്നം വെറുതെ കാണേണ്ട…ഇനിയൊരു സ്ത്രീയും ഞാനനുഭവിച്ചത് അനുഭവിക്കരുത്…
വിവാഹമോചനത്തിനായി നിങ്ങൾ കേസ് ഫയൽ ചെയ്യുന്ന അന്ന് ഞാൻ ഗാ ർഹിക പീ ഡനത്തിന് കേസ് ഫയൽ ചെയ്യും…. അതിനുള്ള തെളിവൊക്കെ എന്റെ കയ്യിൽ ഉണ്ടെന്ന് കൂട്ടിക്കോ…
അവസാനമായി അവൾ ഇറങ്ങി നടന്നു..മകൾ അവൾക്കായി വാങ്ങി നൽകിയ പുതിയ വീട്ടിൽ അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം സഞ്ചരിക്കാൻ…. ഇനി ഒരു തിരിച്ചു വരവില്ലാത്ത യാത്ര…