(രചന: J. K)
മുപ്പതു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ ഒറ്റയ്ക്ക് ആയപ്പോഴാണ് അവർ തിരിച്ച് താൻ ജീവിതത്തിൽ എന്നാണ് നേടി എന്നത് ഒരു മകനെ അല്ലാതെ????തന്റെ ജീവിതം വെറും മറ്റുള്ളവർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു….
നളിനിയുടെ ഓർമ്മകൾ പുറകിലേക്ക് പോയി അന്ന് പതിനെട്ടു വയസ്സ് തികയുന്നതെ ഉണ്ടായിരുന്നുള്ളൂ തന്റെ വിവാഹം നടക്കുമ്പോൾ…. യോഗ്യനായ ഒരു ചെറുപ്പക്കാരനായിരുന്നു രവിയേട്ടൻ…
ബോംബെയിൽ നല്ല ജോലി ആണ് എന്ന് പറഞ്ഞായിരുന്നു കല്യാണം നല്ല ജോലിതന്നെ ആയിരുന്നു…. വിവാഹം കഴിഞ്ഞ ഒരാഴ്ച മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ പിന്നീട് നളിനിയെയും കൊണ്ട് മുംബൈയിലേക്ക് പോയി രവി…
അവിടെയെത്തിയപ്പോൾ നളിനി ആവശ്യപ്പെട്ടത് എനിക്ക് ഇനിയും പഠിക്കണം എന്നായിരുന്നു പ്രീഡിഗ്രിക്ക് നല്ല മാർക്കുണ്ട് എന്നുകൂടി അവൾ പറഞ്ഞു….
പക്ഷേ കല്യാണം കഴിഞ്ഞിട്ടും പഠിക്കണം എന്ന് പറഞ്ഞ് അവളെ പരിഹാസത്തോടെ നോക്കി രവി…
അവൾ വിവാഹിതയാണ് എന്ന് ഇനി അവളുടെ ജീവിതം കുടുംബമാണ് എന്ന് രവി അവളെ ബോധ്യപ്പെടുത്തി….
പഠനമൊക്കെ വിവാഹത്തിനുമുൻപ് ഇനി നിനക്കുള്ള ജീവിതം ഭർത്താവിനെയും മക്കളെയും നോക്കാനും അവരെ ശ്രദ്ധിക്കാനും മാത്രമാണ് എന്ന് രവി പറഞ്ഞു അവൾക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല….നിങ്ങൾ ജോലിക്ക് പോകുന്ന നേരം എനിക്ക് പഠിക്കാൻ പോവാലോ…
പിന്നെ എന്തെങ്കിലും ജോലിയും കിട്ടും വീട്ടിൽ വെറുതെ ഇരിക്കേണ്ട ല്ലോ എന്ന് പറഞ്ഞ അവളോട് എന്റെ അമ്മ ഒന്നും ജോലിക്ക് പോയിട്ടില്ല ഞങ്ങളെ വളർത്തിയത് എന്നായിരുന്നു രവിയുടെ മറുപടി കാലം ഒരുപാട് മാറി എന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയാണ് ചെയ്തത്…
നളിനി പിന്നെ ഒന്നും പറയാതെ ആയി അങ്ങനെ പഠനം എന്ന അവളുടെ മോഹം അവിടെവച്ച് അവസാനിച്ചിരുന്നു…
അയാൾക്ക് നല്ല കറികളുണ്ടാക്കുമ്പോഴും അയാളുടെ കാര്യങ്ങൾ നോക്കുമ്പോഴും മാത്രം അനുമോദനങ്ങൾ കിട്ടിത്തുടങ്ങി…
പതിയെ പതിയെ ഇതുതന്നെയാണ് എന്റെ ലോകം എന്ന് അവൾ വിശ്വസിച്ചു തുടങ്ങി ഒരു മോൻ കൂടി ആയപ്പോൾ അവളുടെ ഉത്തരവാദിത്വം ഇരട്ടിയായി പിന്നെ ഒന്നിനും നേരം തികയുന്നില്ലായിരുന്നു……
അങ്ങനെ അവൾ മറന്നു അവളുടെ പഠനത്തിന്റെ കാര്യം… ആ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ചു…. മകൻ വളർന്നു വലുതായി അവനവന്റെ പഠന കാര്യങ്ങളുമായി മുന്നോട്ടു പോയി…
അപ്പോഴും അവർക്ക് ചെയ്യാൻ ഒരുപാട് ഉണ്ടായിരുന്നു ഭർത്താവിന്റെ കാര്യങ്ങൾ…വീട്ടിലെ ജോലികൾ എല്ലാം കഴിഞ്ഞ് അവർക്കായി കിട്ടുന്നത് ചിലപ്പോൾ രാത്രി ഇത്തിരി നേരം ആയിരിക്കും….അപ്പോളും എന്തെങ്കിലും ഒന്ന് വായിക്കാൻ ഇരുന്നാലോ കുത്തിക്കുറിച്ചാലോ പറയും കിടക്കാറായില്ലേ???
എന്ന്…ഇതാണ് ജീവിതം ഇതാണ് തന്റെ ജോലികൾ എന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു നളിനി…
പെട്ടെന്നൊരു ദിവസം രവിക്ക് നെഞ്ചുവേദനവന്നു.. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല ഹാർട്ട് അറ്റാക്ക് ആയിരുന്നു…
തന്റെ ഭർത്താവ് മരണപ്പെട്ടപ്പോൾ, അപ്പോഴാണ് തനിക്കായി ഒരുപാട് സമയം ബാക്കിയുണ്ട് എന്ന് അറിഞ്ഞത്…
ഇതുവരേക്കും താൻ ചെയ്തത് മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു… അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ആയിരുന്നു ഏറെയും സമയം ചിലവഴിച്ചത്..
തനിക്കായി താൻ ഇതുവരെയും ഒന്നും ചെയ്തിട്ടില്ലായിരുന്നു… എല്ലാം മനസ്സിലായത് ഇപ്പോൾ ആരും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ചെയ്യാൻ തുടങ്ങിയപ്പോൾ ആയിരുന്നു….
ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തമായി എടുത്തു കുടിക്കാത്തവരുടെ വീട്ടിൽ എല്ലാം എല്ലാവരുടെയും കയ്യിൽ എത്തിക്കാൻ താൻ പെട്ടിരുന്ന പാടായിരുന്നു ഇതുവരെയുള്ള തന്റെ ജീവിതം …
അതായിരുന്നു തന്റെ ജോലി..മകൻ മകന്റെ കാര്യങ്ങൾ നോക്കി പോയപ്പോഴും ഭർത്താവ് ഇല്ലാതായപ്പോഴും അവർ തിരിച്ചറിഞ്ഞത് ഇതുവരെയും തനിക്കായി താൻ ഒന്നും ചെയ്തില്ല എന്ന വലിയൊരു സത്യമായിരുന്നു…
അങ്ങനെയിരിക്കെയാണ് ഒരു കൂട്ടുകാരിയെ കണ്ടുമുട്ടിയത് പണ്ട് ഒപ്പം പഠിച്ചതായിരുന്നു….
അവൾക്ക് ഭാഗ്യമുണ്ട് അവൾ പഠിച്ച് വലിയൊരു നിലയിലെത്തി ഇപ്പോൾ സ്കൂളിലെ ടീച്ചർ ആണ് അവളുടെ ജീവിതം വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി രാവിലെ തന്റെതായ ജോലികൾ തീർത്ത് അവൾ സ്കൂളിലേക്ക് പോകുന്നു അവിടെ കുഞ്ഞുങ്ങളോടൊപ്പം അവരുടെ ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നു…
ശേഷം തിരിച്ചു വന്നു, മക്കളോടും ഭർത്താവിനോട് മൊത്തം വീട്ടിലുള്ള ജോലികൾ പെട്ടെന്ന് തീർത്ത് അവരുമായി സന്തോഷത്തോടെ ഒരു ജീവിതം…
ഒരു ചെരുപ്പ് വാങ്ങാൻ പോലും ഭർത്താവിനോട് കൈ നീട്ടേണ്ടി വന്ന താനും, സ്വന്തമായി സമ്പാദിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന അവളും തമ്മിലുള്ള അന്തരം വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി അതിന് വല്ലാത്ത ആഴം ഉണ്ടായിരുന്നു… അകലം ഉണ്ടായിരുന്നു..
“”” എനിക്ക് ഇനിയും പഠിക്കണം “””നല്ലൊരു സ്ഥലത്ത് നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്ന മകനോട് ആണ് ആദ്യം ഇക്കാര്യം പറഞ്ഞത് അവൻ അത്ഭുതത്തോടെ ചോദിച്ചു..
“”‘ അമ്മക്ക് ഇനിയും പഠിക്കണമെന്നോ….??””””അതേ.. എന്നിട്ട് ഒരു ജോലിയും “””””പണത്തിന് അത്യാവശ്യം ആണെങ്കിൽ ഞാൻ അയച്ചുതരാം”””
ഭർത്താവില്ലാത്ത ഒരു സ്ത്രീക്ക് പണത്തിന് അത്യാവശ്യം വന്നതോടെയാണ് വീണ്ടും പഠിക്കണം, ജോലി നേടണമെന്ന് മോഹം എന്ന് അവൻ തെറ്റിദ്ധരിച്ചു….
അവനെ പറഞ്ഞു മനസ്സിലാക്കാൻ ഇത്തിരി പാടായിരുന്നു… ഞാൻ ഇതുവരെ അനുഭവിച്ചതും, പഠിക്കാനുള്ള വല്ലാത്ത മോഹവും….
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശബ്ദം ഇടറിയിരുന്നു മിഴികൾ നിറഞ്ഞിരുന്നു… കുറേനേരം അവനൊന്നും മിണ്ടിയില്ല പിന്നെ അവൻ പറഞ്ഞത്..
“””അമ്മക്ക് ഇഷ്ടമുള്ളത് പഠിച്ചോളൂ എന്നായിരുന്നു “””‘എന്റെ അവസ്ഥ മനസ്സിലാക്കിയതിന്…. എന്റെ കൂടെ നിന്നതിന്…. അവനോട് ഒത്തിരി നന്ദി ഉണ്ടായിരുന്നു എനിക്ക്..
എന്റെ ആഗ്രഹപ്രകാരം തന്നെയാണ് ഫാഷൻ ഡിസൈനിങ് കോഴ്സിനു പോയത്..
അവിടെ നിന്നും നന്നായി എനിക്ക് പഠിക്കാൻ കഴിഞ്ഞു കാരണം പണ്ടേ എനിക്ക് താല്പര്യമുള്ള ഒരു വിഷയമായിരുന്നു അത്…അവിടെയെത്തിയപ്പോൾ എന്റെ മനസ്സ് ഫ്രീയായി തീരുന്നത് ഞാനറിഞ്ഞു…
മറ്റേത് ഓരോ ദിവസവും വീട്ടിലെ കാര്യങ്ങൾ ഓർത്ത് വെറുതെ ടെൻഷൻ അടിച്ചു മാത്രം ശീലമുള്ള ഞാൻ മനസ് തുറന്നു ചിരിക്കാൻ തുടങ്ങിയത് അവിടെ വെച്ചായിരുന്നു…
വീട്ടിലെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യുമ്പോൾ പോലും കിട്ടാത്ത സംതൃപ്തി ആയിരുന്നു അവിടെ നിന്നും ഒരു ചെറിയ കാര്യത്തിനും കിട്ടിയിരുന്നത്….
എത്രയോ ആളുകൾ ഉണ്ടായിട്ടും അവിടെ നിന്നും ഏറ്റവും മികച്ച വിദ്യാർഥി എന്ന രീതിയിൽ എനിക്ക് പുറത്തിറങ്ങാൻ പറ്റി…. ഒപ്പം തന്നെ അവർ നല്ലൊരു ഗാർമെന്റ്സിൽ ജോലിയും തരപ്പെടുത്തി തന്നു….
എന്റെ ഭർത്താവിനൊപ്പം എന്റെ മകൻ ഓളം ഞാനും സമ്പാദിക്കാൻ തുടങ്ങി…
ഒരിക്കൽ മോൻ പറഞ്ഞു, അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അവന്റെ കൂടെ ജോലി ചെയ്യുന്നതാണ് എന്ന്….
ധൈര്യപൂർവ്വം ഞാൻ പറഞ്ഞു നീ വിളിച്ചു കൊണ്ടുവാ എന്ന്…അവൻ ആ പെൺകുട്ടിയെ രജിസ്റ്റർ മാര്യേജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു അന്ന് അവർക്കായി ഞാൻ കൊടുത്തത് രണ്ട് ഡയമണ്ട് റിങ് ആയിരുന്നു എന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയത്….
പ്രവീണ ഞാൻ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് വിപണിയിൽ നല്ല സാധ്യത ഉണ്ടായി തുടങ്ങി…
എന്റെ വരുമാനവും കൂടി.. നിന്നുതിരിയാൻ പോലും നേരമില്ലാത്ത അവസ്ഥ അപ്പോഴും ഞാൻ അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു….
മോൻ ഒരിക്കൽ വിളിച്ചിട്ട് എന്നോട് പറഞ്ഞതാണ് അതിലും എനിക്ക് സന്തോഷം നൽകിയത്…
“””ഐ ആം പ്രൌട് ഓഫ് യു അമ്മ “”” എന്ന്….ഒരുപക്ഷേ വീട്ടിൽ ഒന്നുമല്ലാതായി ഇരിക്കേണ്ടി വരുന്ന ഞാൻ…. എന്റെ ഒരു തീരുമാനത്തിന് പുറത്തു മാത്രമാണ് ഇത്രയും എനിക്ക് നേടാനായത്…
വയസ്സ് വെറും ഒരു നമ്പർ മാത്രമാണ് എന്നും എന്തിനും കഷ്ടപ്പെടാൻ ഉള്ള ഒരു മനസ്സ് മാത്രം മതി എന്നും ഞാൻ അവിടെ തിരിച്ചറിയുകയായിരുന്നു….