അവന്റെ കൂടെ ഇറങ്ങിപ്പോകാൻ തയ്യാറായി.. പക്ഷേ എന്റെ നേരിയ വ്യത്യാസങ്ങൾ പോലും മനസ്സിലാക്കിയെടുക്കുന്ന

(രചന: J. K)

“” അമ്മേ….. തൃസന്ധ്യക്ക് ഉമ്മറത്ത് വിളക്ക് വെച്ച് തിരിയുമ്പോഴാണ് ആ വിളി കേട്ടത്. അവർ മെല്ലെ പുറത്തേക്ക് ഉള്ള ലൈറ്റ് ഇട്ട് നോക്കി ഇരുട്ടിൽ പകുതിയെ കാണാനുള്ള എങ്കിലും അവർക്ക് ആളെ മനസ്സിലായി..

“” അമ്മു “” അല്ല അമൃത അവളെ അങ്ങനെ വിളിച്ചിട്ടില്ല ആയിരുന്നു താനും ഏട്ടനും..”” ഞാൻ ഞാൻ അകത്തേക്ക് കയറിക്കോട്ടെ? “”

എന്തു പറയണം എന്നറിയാതെ അവർ ഒരു നിമിഷം നിന്നു പിന്നെ പറഞ്ഞു..”” നിക്ക്, ഞാൻ ശിവേട്ടനോട് ഒന്ന് ചോദിച്ചു നോക്കട്ടെ. ആ മനുഷ്യൻ പറയുന്നതുപോലെ ചെയ്തോ എന്ന്…””

അകത്തേക്ക് പോയ അമ്മയെ പ്രതീക്ഷയോടെ നോക്കി നിന്നു അവൾ പുറത്ത് കുറച്ചുനേരം കഴിഞ്ഞപ്പോഴേക്ക് അവളുടെ അമ്മ പുറത്തേക്ക് വന്നിരുന്നു..

“” ഞാൻ ഞാൻ അകത്തേക്ക് വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവർ അകത്തേക്ക് പോയി അത് തനിക്കുള്ള മൗനസമ്മതം ആണെന്ന് മനസ്സിലാക്കി ഒന്ന് അറച്ചു നിന്നിട്ട് ആണെങ്കിൽ പോലും അവൾ അകത്തേക്ക് കയറി..

നേരെ പോയത് സ്വന്തം മുറിയിലേക്ക് ആണ് താൻ എവിടെ നിന്നും പടി ഇറങ്ങിയിട്ട് ഇപ്പോൾ നാല് വർഷം കഴിയുന്നു..

ഒന്നിനും ഒരു വ്യത്യാസവുമില്ല തന്റെ മുറിയിൽ തന്റെ സാധനങ്ങളെല്ലാം അതുപോലെ തന്നെ വച്ചിരിക്കുന്നു. അവരുടെ മനസ്സിലെ ഓർമ്മകൾ പോലെ.. അത് കണ്ട് അവൾക്ക് ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി…

വേഗം ബാത്റൂമിലേക്ക് പോയി അവിടെ ഷവർ തുറന്നിട്ട് അതിനു ചുവട്ടിൽ നിൽക്കുമ്പോൾ ഉള്ളിലെ വേവ് ഒരിത്തിരി കുറയുന്നത് പോലെ തോന്നി.. അച്ഛനെ അങ്ങോട്ട് പോയി കാണാൻ എന്തോ മനസ് അനുവദിച്ചില്ല ഉള്ളിൽ കുറ്റബോധം അത്രയ്ക്ക് നിറഞ്ഞു നിൽക്കുന്നത് കൊണ്ടാവാം…

നീണ്ട നാലര വർഷങ്ങൾ അതിനുമുമ്പ് താൻ ഇവിടെ ഒരു രാജകുമാരിയെ പോലെയാണ് കഴിഞ്ഞിരുന്നത്…

അച്ഛനും അമ്മക്കും ആദ്യം ഉണ്ടായ കുട്ടി… തനിക്ക് വേണ്ടിയാണ് മറ്റൊരു കുഞ്ഞു കൂടി വേണ്ട എന്ന് പോലും അവർ വച്ചത് തന്നോട് ഉള്ള അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന് ഭയന്ന് അവരുടെ മുഴുവൻ സ്നേഹവും കിട്ടി താൻ വളരണം എന്നത് അവരുടെ തീരുമാനം ആയിരുന്നു..

പക്ഷേ എന്നിട്ട് താൻ ചെയ്തത് അക്ഷരാർത്ഥത്തിൽ ചതിയായിരുന്നു..
കോളേജിൽനിന്ന് പരിചയപ്പെട്ടതാണ് അവനെ..
“”ഹാഷിം “”

നന്നായി പാട്ടുപാടുന്ന അവന്റെ പുറകെ ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരുന്നു പക്ഷേ അവൻ പ്രണയം തുറന്നു പറഞ്ഞത് തന്നോടാണ്… അതിൽ പിന്നെ കോളേജിൽ വലിയ ഒരു സൂപ്പർ നായികയുടെ സ്ഥാനമായിരുന്നു….

അതുകൊണ്ടുതന്നെയാണ് അനുകൂലമായ മറുപടി നൽകിയത് രണ്ടു ജാതി രണ്ടു മതം വീട്ടുകാരുടെ സമ്മതപ്രകാരം ഈ ബന്ധം തുടരില്ല എന്ന് രണ്ടുപേർക്കും ഉറപ്പുണ്ടായിരുന്നു അതുകൊണ്ടാണ് അച്ഛൻ ഒരു വിവാഹാലോചന കൊണ്ടുവന്നപ്പോൾ അവൻ ഇറങ്ങി വരാൻ പറഞ്ഞത്…

മറ്റൊന്നും ചിന്തിച്ചില്ല അവന്റെ കൂടെ ഇറങ്ങിപ്പോകാൻ തയ്യാറായി.. പക്ഷേ എന്റെ നേരിയ വ്യത്യാസങ്ങൾ പോലും മനസ്സിലാക്കിയെടുക്കുന്ന അമ്മയ്ക്ക് എന്റെ ഉള്ളിലെ കള്ളത്തരം പെട്ടെന്ന് മനസ്സിലായി നീ അച്ഛനെ ചതിക്കുകയാണോ എന്ന് എന്നോട് കരഞ്ഞു ചോദിച്ചു..

അങ്ങനെ കണ്ടവന്റെ കൂടെ നീ ഇറങ്ങിപ്പോയാൽ പിന്നെ അച്ഛന് വിഷമം കൊടുത്തു അമ്മയും ഇല്ലാതാവും എന്ന് പറഞ്ഞു… അതുകൊണ്ടാണ് എനിക്ക് നട്ടാൽ കുരുക്കാത്ത ഒരു നുണ പറയേണ്ടി വന്നത് ഞാൻ അമ്മയോട് പറഞ്ഞു,

“” ഞാൻ രണ്ടുമാസം ഗർഭിണിയാണ് എന്ന്..
അമ്മയ്ക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി പീരീഡ്സ് ആവാതിരിക്കാനുള്ള ഗുളിക രണ്ടുമാസമായി കഴിക്കുന്നുണ്ടായിരുന്നു…

ഒരിക്കൽ എന്നോട് ചോദിക്കുകയും ചെയ്തതാണ് നീ ഈ മാസം പിരീഡ്സ് ആയില്ലേ എന്ന്…

ഇതൊന്നും എന്റെ ഐഡിയ അല്ലായിരുന്നു എല്ലാം ഹാഷിമാണ് പറഞ്ഞുതന്നത് നിന്റെ വീട്ടിൽ ഈ ബന്ധം അറിഞ്ഞാൽ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും അതിന് ഈ വഴിയെ ഉള്ളൂ എന്ന് പറഞ്ഞ് എന്നെ ചട്ടം കെട്ടിയത് അവനായിരുന്നു അവൻ പറഞ്ഞതുപോലെ തന്നെ ഞാൻ ചെയ്തു…

നെഞ്ചുപൊട്ടി അമ്മ എനിക്ക് പോകാൻ അനുവാദം തന്നു.. ആ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് അന്ന് ഞാൻ ചിന്തിച്ചില്ല.. എന്റെ മനസ്സ് മുഴുവൻ ഹാഷിമിനൊപ്പം ജീവിക്കാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു…

അവരുടെ മനസ്സ് വേദനിപ്പിച്ച് ആ പടി ഇറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു വിവാഹം കഴിഞ്ഞിട്ട് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല…

ഹാഷിമിന്റെ വീട്ടിൽ ഞങ്ങളെ സ്വീകരിച്ചിരുന്നു..
പക്ഷേ കുഞ്ഞുങ്ങൾ ഉണ്ടാകാൻ താമസിച്ചത് അവർക്ക് വലിയ പ്രശ്നമായിരുന്നു..

വിവാഹത്തിന് മുമ്പ് ഹാഷിം വലിയ പുരോഗമന ചിന്താഗതിക്കാരനൊക്കെ ആയിരുന്നു പക്ഷേ അതിനുശേഷം ആണ് അവന്റെ മാറ്റം എനിക്ക് മനസ്സിലായത്..

യാഥാസ്ഥിതികരായ അവന്റെ കുടുംബക്കാരോടൊപ്പം പലകാര്യത്തിലും അവൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിന്നു…

വിവാഹം കഴിഞ്ഞതും കുഞ്ഞുങ്ങൾ വേണമെന്ന് അവരുടെ വീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങിയിരുന്നു എനിക്കൊരു ജോലി കിട്ടിയിട്ടു മതി എന്ന് ഞാൻ ഹാഷിമിനോട് നിർബന്ധിച്ച് പറഞ്ഞിരുന്നു..

പക്ഷേ അയാൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല ഉമ്മയ്ക്കും ഉപ്പയ്ക്കും വയസ്സായി വരികയാണ് എന്റെ കുഞ്ഞിനെ കണ്ടിട്ട് വേണം അവർക്ക് കണ്ണടയ്ക്കാൻ എന്നൊക്കെയായിരുന്നു അയാളുടെ മറുപടി..

പക്ഷേ എന്തോ കുഞ്ഞുങ്ങൾ ഉണ്ടായില്ല ഡോക്ടറെ കാണിച്ചു നോക്കി രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു പക്ഷേ എന്നിട്ടും ദൈവം ഞങ്ങളെ കാടാക്ഷിച്ചില്ല ക്രമേണ അവിടെ നിൽക്കുന്നത് എനിക്ക് ക്ലേശകരമാവാൻ തുടങ്ങി അവർ കുത്തുവാക്കുകൾ ഓരോന്ന് പറയാൻ തുടങ്ങി…

ഒടുവിൽ എന്നെ കൺമുന്നിൽ വച്ച് തന്നെ ഹാഷിമിനോട് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ അയാൾ അതിന് പ്രതികരിക്കാതെ നിന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

ഒന്നുകൂടി അവർ നിർബന്ധിച്ചാൽ ചിലപ്പോൾ അയാൾ അതിനും തയ്യാറാകും എന്ന് എനിക്ക് മനസ്സിലായി..

എന്നെ എന്തൊക്കെ അവര് പറഞ്ഞാലും അയാൾ സ്വീകരിക്കുന്ന മൗനം കണ്ട് എനിക്ക് മടുത്തിരുന്നു…

എങ്ങോട്ടും പോകാൻ ഇടമില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു.. അപ്പോഴാണ് എന്റെ കൂട്ടുകാരിയെ കണ്ടത് അവളോട് എല്ലാം പറഞ്ഞു അവൾ എന്റെ അമ്മയുടെ സംസാരിക്കാം എന്നും പറഞ്ഞു എന്റെ അവസ്ഥ കേട്ടപ്പോൾ അമ്മയ്ക്ക് പാതി മനസ്സുണ്ടായിരുന്നു ഇങ്ങോട്ട് വിളിക്കാൻ..

ആ ഒരു ധൈര്യത്തിലാണ് ഇവിടെ കയറിവന്നത്.. അന്ന് അച്ഛനെ കാണാൻ പോയില്ല… പിറ്റേദിവസം രാവിലെ അച്ഛനെ ചെന്ന് കണ്ടു എന്നോട് മിണ്ടാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ..

ആ കാലിൽ ചെന്നു വീണു…””നാലര വർഷം.. അതും അവിടെ ഒരു പ്രശ്നം വേണ്ടി വന്നു അല്ലേ ഞങ്ങളെ ഓർക്കാൻ ”

എന്ന് ചോദിച്ചു.. എനിക്ക് മറുപടി ഇല്ലായിരുന്നു..
അല്ലെങ്കിൽ തന്നെ ഞാൻ എന്ത് പറയും..
എന്ത് പറയാൻ ഉണ്ട് എനിക്ക്..??
മാപ്പ് ചോദിക്കുകയല്ലാതെ..

അവർ എന്നോട് ക്ഷമിക്കാൻ തയ്യാറായി ആദ്യമൊന്നും വലിയ അടുപ്പം കാണിച്ചില്ലെങ്കിലും ക്രമേണ പണ്ടത്തെ സ്ഥിതിയിലായി….

പിജിക്ക് ചേരണം എന്നത് അച്ഛന്റെ നിർബന്ധമായിരുന്നു ഇനി പഠനം ശ്രദ്ധിക്കാൻ പറഞ്ഞു..

എന്റെ ലക്ഷ്യം അത് മാത്രമായി ഇതിനിടയിൽ അറിഞ്ഞിരുന്നു ഹാഷിമിന്റെ വിവാഹം വീണ്ടും കഴിഞ്ഞു എന്ന്..

കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല എന്തോ എനിക്ക് കുറ്റബോധമാണ് തോന്നിയത് എന്റെ വീട്ടുകാരെ ഉപേക്ഷിച്ചു ഇങ്ങനെ ഒരാളുടെ കൂടെ പോയതിൽ..

ബിഎഡ് കൂടി ചെയ്തതോടുകൂടി അച്ഛൻ അച്ഛന്റെ ബാങ്ക് ബാലൻസ് എല്ലാം മുടക്കി എനിക്കൊരു സ്കൂളിൽ ജോലി വാങ്ങിത്തന്നു…

അപ്പോൾ അറിഞ്ഞിരുന്നു ഹാഷിമിന്റെ ജീവിതം അത്ര രസകരമല്ല ഇപ്പോൾ എന്ന്… അതിലും കുട്ടികൾ ഒന്നും ആയില്ലത്രേ..

അതെന്നിൽ സന്തോഷമോ ദുഃഖമോ ഉണ്ടാക്കിയില്ല… എന്നെ സംബന്ധിച്ചിടത്തോളം അയാൾ ഇന്ന് അന്യനായ ഒരു വ്യക്തി മാത്രമാണ്…

അച്ഛന്റെ ഒരു അകന്ന സുഹൃത്തിന്റെ മകനുമായുള്ള വിവാഹാലോചന വന്നിരുന്നു അച്ഛനെ താൽപര്യമാണ് എന്നറിഞ്ഞപ്പോൾ പിന്നെ ഞാൻ എതിര് പറഞ്ഞില്ല..

ഇനി എന്റെ ജീവിതം അവരുടെ കൂടെ സന്തോഷം നോക്കിയാവാം എന്ന് എന്റെ തീരുമാനം ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *