(രചന: ജ്യോതി കൃഷ്ണകുമാര്)
ബൈക്കിൽ പോയി ഡിസ്ക് പ്രശ്നം വന്നപ്പോഴാ യാത്ര ട്രെയിനിൽ ആക്കിയത്….
വീടിനടുത്തും ഓഫീസിനടുത്തും റെയിൽവേ സ്റ്റേഷൻ ഉള്ളത് കൊണ്ട് ബസിനെക്കാൾ അതായിരുന്നു നല്ലത്.. സുഖവും..
ഇപ്പോ കുറച്ചു കാലം ആയതോണ്ട് കുറെ പരിചയക്കാരെ കിട്ടി… ഒപ്പം യാത്ര ചെയ്യുന്നവർ.. അതിൽ ഒരാളായിരുന്നു അവളും..
പരിചയക്കാരി എന്ന് പറയാൻ പറ്റില്ല,
എന്നും കാണുന്ന ഒരു യാത്രക്കാരി…. അവിടെ ഉള്ള ആരുമായും അങ്ങനെ മിണ്ടുന്നതു കണ്ടിട്ടില്ല… നന്നായി അണിഞ്ഞൊരുങ്ങി വരുന്നവൾ…
എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു അവൾക്ക്.. എപ്പഴൊക്കെയോ ആ മുഖത്ത് നോക്കി ചിരിച്ച് പരാജയപ്പെട്ടവർ ആയിരുന്നു എല്ലാവരും…
അത് കൊണ്ട് തന്നെ അതിന് മുതിർന്നിരുന്നില്ല,. വല്ലാതെ വീർപ്പിച്ചു കെട്ടിയ മുഖം ആയിരുന്നു അവൾക്ക്… അതിനും ഒരു ഭംഗി തോന്നി….
ഒരിക്കൽ ട്രെയിൻ അര മണിക്കൂറ് ലേറ്റ് ആയിരുന്നു.. അപ്പോഴാ അവൾ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടത്.. വേറെ എല്ലായിടത്തും ആളുകൾ ഉള്ളത് കാരണം, മെല്ലെ അവളുടെ അരികെ പോയി ഇരുന്നു,
“”ഇന്ന് അര മണിക്കൂർ ലേറ്റ് ആണത്രേ ട്രെയിൻ…. “””എന്ന് ഒരു തുടക്കത്തിനായി പറഞ്ഞു…
മെല്ലെ മിഴികൾ എന്റെ നേരെ ഒന്നു നീട്ടി അവൾ വീണ്ടും ട്രെയിൻ വരുന്ന ഭാഗത്തേക്ക് നോക്കി ഇരുന്നു….
അവൾ തിരിച്ചൊന്നും പറയാത്തതിന്റെ നിരാശ ഉണ്ടായിരുന്നു…ചെറുതായി നീരസവും…”‘ഇന്ന് ഓഫീസിൽ എല്ലാർക്കും വൈകും അല്ലെ???””””
എന്ന് കൂടി പറഞ്ഞപ്പോൾ അവൾ കേൾക്കാത്തത് പോലെ ഇരുന്നു…. ശരിക്കും ദേഷ്യം വന്നു… അവളുടെ വായിൽ നിന്നും മുത്ത് കൊഴിയോ എന്തേലും മൊഴിഞ്ഞാൽ???
എന്നോർത്തു…അപ്പഴാണ് ഞങ്ങളുടെ കൂടെ സ്ഥിര യാത്രക്കാരനായ മാഷ് കുഴഞ്ഞു വീണത്… ആദ്യം ഓടിച്ചെന്നത് അവളായിരുന്നു…
ഒപ്പം മറ്റുള്ളോരും കൂടി.. എല്ലാരും കൂടെ ആശുപത്രിയിൽ കൊണ്ട് പോയി… അവിടെ എത്തിയപ്പോൾ അറിഞ്ഞു മൈനർ അറ്റാക്ക് ആണെന്ന്…
മാഷിന്റെ വീട്ടിൽ അറിയിച്ചു അവർ വരുന്നത് വരെ ഐ സി യു വിനു പുറത്ത് ഇരുന്നു.. മറ്റെല്ലാവരും പോയിരുന്ന്.. ഞാനും അവളും ഒഴിച്ച്…
“”നിത്യാ… എന്താ ഇവിടെ???””” എന്നൊരു നഴ്സ് വന്നു ചോദിച്ചു…”””പരിചയത്തിൽ ഉള്ളൊരാൾ ഇവിടെ കിടക്കുന്നുണ്ട് “”” എന്നവൾ മറുപടി പറയുന്നത് കേട്ടു.. അവൾ നോക്കട്ടെ എന്ന് പറഞ്ഞ് നടന്നകന്നു…
നിത്യ”””” എന്നാണ് അവളുടെ പേരെന്ന് അപ്പോൾ അറിഞ്ഞു….””നിത്യ “” വെറുതെ മനസ്സിൽ ഒന്ന് ഉരുവിട്ടു… കുറെ നേരം അവിടെ ഇരിക്കേണ്ടി വന്നത് കൊണ്ട്, അവളോട് ചായ കുടിക്കാം വരൂ “”” എന്ന് പറഞ്ഞ് വിളിച്ചു…..
“”വേണ്ടാ “”” എന്ന് പറഞ്ഞപ്പോൾ, ഒന്നും തോന്നിയില്ല.. പ്രതീക്ഷിച്ചതായിരുന്നു…അഹങ്കാരി””” എന്ന് മനസ്സിൽ പറഞ്ഞ് വേഗം ക്യാന്റീനിൽ പോയി..
വിശപ്പ് ഉണ്ടായിരുന്നിട്ട് കൂടെ എന്തോ ഒരു ചായയിൽ കൂടുതൽ ഒന്നും വാങ്ങിയില്ല… ഒരു ചായ അവൾക്കും മേടിച്ചു.. ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു എടുത്തു..
അത് അവൾക്ക് നേരെ നീട്ടിയപ്പോൾ എന്തോ പറയാനാഞ്ഞു… പിന്നെ വേണ്ടെന്നു വച്ച് അത് കൈ നീട്ടി വാങ്ങി…
പിന്നെ അവളോട് ഒന്നും മിണ്ടാൻ പോയില്ല… കുറെ നേരം കഴിഞ്ഞപ്പോൾ മാഷിന്റെ ബന്ധുക്കൾ എത്തി…
അവളോടും എന്നോടും മാറി മാറി ഉണ്ടായതൊക്കെ അവർ ചോദിച്ചു കൊണ്ടിരുന്നു… പിന്നെ ഡോക്റ്റരോടും…. എല്ലാം കണ്ട് നിന്നു… മാഷിന്റെ ബാഗും അതിൽ ഒരാളെ ഏല്പിച്ചു..
പിന്നെയും അവിടെ തന്നെ നിന്നപ്പോ..””നമുക്ക് നടന്നാലോ “” എന്ന് ചോദിച്ചു വന്നു അവൾ… ആ ചോദ്യം അവളിൽ നിന്നോട്ടും പ്രതീക്ഷിക്കാത്തവാം..
ആാാ “”” എന്ന് പറഞ്ഞപ്പോൾ ഒരു പരിഭ്രമം പോലെ തോന്നിയത്…””എന്റെ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുവാ “”” എന്ന് പറഞ്ഞ് പോവാൻ നോക്കിയപ്പഴാ
“”എന്റെയും “”‘ എന്നവൾ പറഞ്ഞത്…എന്നാ ഒരു ഓട്ടോയിൽ പോവാം അല്ലെ,??എന്ന് ചോദിച്ചപ്പോൾ അവൾ തലയാട്ടി… ഒരു ഓട്ടോയിൽ കയറി രണ്ടാളും അങ്ങോട്ടേക്ക് തിരിച്ചു… പിന്നെ അന്ന് ജോലിക്ക് പോയില്ല…
“””എനിക്ക് പേര് അറിയില്ല ട്ടൊ “””എന്ന് പറഞ്ഞ് ഓട്ടോയിൽ നിന്നും അവൾ ആണ് സംസാരത്തിനു തുടക്കം ഇട്ടത്..””അഭിലാഷ് “” എന്ന് പറഞ്ഞപ്പോൾ,
ഷോർണ്ണൂർ എവിടെയാ വർക്ക് ചെയ്യണേ?? “””എന്ന് അങ്ങോട്ട് ചോദിച്ചു … എസ്ബി ഐ, എന്ന് ചിരിയോടെ അവൾ മറുപടി നൽകി..
എന്നും ഊതി പെരുപ്പിച്ച മുഖത്തോടെ ഇരിക്കുന്ന ആളാണ് ഇതെന്ന് വിശ്വാസം വന്നില്ല… ഞാൻ അവിടെ അഗ്രിക്കൾച്ചർ ഓഫീസിൽ ആണ്, എന്ന് പറഞ്ഞപ്പോ.. വീണ്ടും ഹൃദ്യമായി ഒന്ന് ചിരിച്ചു…
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വേഗം ഓട്ടോക്ക് ഞാൻ ക്യാഷ് കൊടുത്തു.. അവൾ ഇറങ്ങി അവളുടെ ആക്ടിവ കിടക്കുന്നിടത്തേക്ക് നടന്നു..
ഞാൻ എന്റെ വണ്ടി വച്ചിടത്തേക്കും..സ്റ്റാർട്ട് ചെയ്ത് സ്റ്റേഷന്റെ നടയിൽ എത്തിയപ്പോൾ, അവൾ അവിടെ വണ്ടിയിൽ കാത്തു നിന്നിരുന്നു..
“””ചോദിച്ചില്ല വീട്????””””എന്നവൾ പറഞ്ഞ് നിർത്തിയപ്പോൾ””ഞാങ്ങാട്ടിരി””” എന്ന് പറഞ്ഞു…”””എന്റെ വി കെ കടവ് ആണ് ട്ടൊ… “”
എന്ന് പറഞ്ഞപ്പോൾ..രണ്ടും രണ്ട് വഴിക്ക് ആണല്ലോ എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു…
നല്ല ഒരു സുഹൃത്ത് ബന്ധം അവിടെ തുടങ്ങുകയായിരുന്നു…. എല്ലാ ദിവസവും തമ്മിൽ കാണും എന്തേലും ഒക്കെ സംസാരിക്കും… അവൾ ലീവ് ആവുന്ന ദിവസം ഒക്കെ വളരെ വിരസമായി തോന്നാൻ തുടങ്ങി…
എപ്പോഴും അവളെ കുറിച്ച് മാത്രം ചിന്തിക്കാൻ തുടങ്ങി. ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും അവളിൽ ആയി തീർന്നു…
ആയിടക്കാണ് കുറെ ദിവസം അവളെ കാണാതെ ഇരുന്നത്… നെഞ്ചിൽ വല്ലാത്ത പിടപ്പായിരുന്നു ആ നേരം …. ഫോൺ നമ്പർ അറിയില്ല… ചോദിക്കാത്തത്തിൽ മനസ്താപം തോന്നി …
ആറു ദിവസത്തിന് ശേഷം അവളെ കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത് ഇത്രയും ദിവസം ഒറ്റക്കാക്കിയതിനു…
“”അമ്മക്ക് വയ്യായിരുന്നു “” എന്ന് ചോദിക്കാതെ തന്നെ അവൾ പറഞ്ഞു… പാളത്തിലേക്ക് നോക്കി ഇരുന്നവളോട് മെല്ലെ പറഞ്ഞു …
“”നിത്യ… എനിക്ക് തന്നോട്… ഒരു കാര്യം”””””അവൾ എന്റെ മുഖത്തേക്ക് നോക്കി..””താൻ.. താനെന്താ ആരുമായും കൂട്ടില്ലാതെ… ഇങ്ങനെ…??””
“””എന്തിനാ അഭിലാഷ് നമുക്കൊരു കൂട്ട്?? എല്ലാം ഒറ്റക്ക് കഴിയും എന്നൊരു വിശ്വാസം സ്വയം ഉണ്ടെങ്കിൽ ഒരു കൂട്ടെന്തിനാണ്??””
ഉള്ളിൽ പറയാൻ വച്ചത് പിന്നെ പറഞ്ഞില്ല.. പിന്നെയുള്ള ദിവസങ്ങളിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ മടി തോന്നി….
അവൾ ഇങ്ങോട്ട് സംസാരിച്ചു.. അതെല്ലാം കേട്ട് ഒന്നുകിൽ മൂളും അല്ലെങ്കിൽ ചെറിയ വാക്കിൽ തിരിച്ച് മറുപടി പറയും… ഒരു ദിവസം വൈകീട്ട് പോകുമ്പോൾ അവൾ വിളിച്ചു….
തിരിഞ്ഞു നിന്നപ്പോൾ ചോദിച്ചു,””അഭിലാഷിനു എന്നോട് എന്തെങ്കിലും വിരോധം ഉണ്ടോ? ഞാൻ മിണ്ടണത് ഇഷ്ടല്ലാച്ചാൽ ഇനി…..”””
അവളുടെ വാക്കുകൾ ഇടറിയിരുന്നു… അത് കേട്ടതും പരിസരം മറന്നു പോയി..””തന്നെ ഇഷ്ടല്ലേന്നോ… ഈയിടക്ക് താൻ മാത്രാടോ എന്റെ ലോകം… “”
എന്നവളെ നോക്കി പറഞ്ഞതും ഒന്നും മിണ്ടാതെ വണ്ടി എടുത്ത് പോയി… ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി…
നിത്യാ… “”‘എന്ന് വിളിച്ചു പുറകെ പോയെങ്കിലും ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകന്നു … പിറ്റേ ദിവസം വരെ എങ്ങനെയാണ് എത്തിച്ചത് എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… രാവിലെ എന്നെ കണ്ടതും അവൾ മൈൻഡ് ചെയ്തില്ല.
“”നിത്യ.. പ്ലീസ്… എന്നെ അവോയ്ഡ് ചെയ്യല്ലെടോ ..” എന്ന്,കെഞ്ചി പറഞ്ഞു അവളോട്.. ട്രെയിൻ വന്നു അപ്പോഴേക്കും.. ആകെ തകർന്നിരുന്നു ഞാൻ.. അവളുടെ ഓഫീസിലേക്ക് ചെന്നു രണ്ടും കല്പിച്ചു..
സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആളുകൾ ശ്രെദ്ധിക്കേണ്ട എന്ന് കരുതിയാവും അവൾ കൂടെ വന്നത്…
“”എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞതിനാണോ ഈ അവഗണന…. തോന്നിപ്പോയി… തനിക്ക് അംഗീകരിക്കാൻ വയ്യെങ്കിൽ ഒരിക്കലും ശല്യമായി വരില്ല…. താൻ അവോയ്ഡ് ചെയ്യല്ലെടോ “””
അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകിയിരുന്നു..””അഭിലാഷ് ഞാൻ ഒരു വിഡോ ആണ്.. ജാതകദോഷം ഉള്ളവളെ അതൊന്നും കണക്കിലെടുക്കാതെ മുറച്ചെറുക്കൻ വിവാഹംചെയ്തപ്പോ അറിഞ്ഞില്ല ഒരു മാസം മാത്രേ ആ ബന്ധം നീളൂ എന്ന്…
ആക്സിഡന്റ് ആയിരുന്നു.. ഇനിയും.. ഇനിയും ഒരു പരീക്ഷണം വയ്യ… അഭിലാഷിനോടുള്ള ഇഷ്ടക്കൂടുതലാ എന്ന് കരുതിയാൽമതി….. പ്ലീസ്…. “”””
എന്ന് പറഞ്ഞവൾ നടന്ന് നീങ്ങിയപ്പോൾ,
എന്റെ ചുണ്ടിൽ അവശേഷിച്ചത് സന്തോഷത്തിന്റെ ചിരിയായിരുന്നു..
ഇന്ന് അവൾ എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുമ്പോ കുസൃതിയോടെ ചോദിച്ചു, അന്ന് നീ പറഞ്ഞത് കേട്ട് ജാതകവും പൊക്കി പിടിച്ച് ഇരുന്നിരുന്നേൽ ദേ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുമായിരുന്നോടി എന്ന്..
അതേ കുറുമ്പോടെ അവൾ തിരിച്ചും പറഞ്ഞു, അതെങ്ങനാ ഇഷ്ടാ എന്നൊന്ന് വായിൽ നിന്നും വീണപ്പോഴേ അമ്മേം കൂട്ടി വന്നില്ലേ എന്ന്…
ഒന്നൂടെ അവളെ ഇറുകി പുണർന്നപോൾ
പെണ്ണ് പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി എന്റെ നെഞ്ചിൽ……