ആദ്യരാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ അരുൺ കട്ടിലിന്റെ റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു…

വീണ്ടും ചില വീട്ടു കാര്യം
(രചന: ജ്യോതി കൃഷ്ണകുമാര്‍)

ആദ്യരാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ അരുൺ കട്ടിലിന്റെ റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു…

സന്ധ്യ വാതിൽ തുറന്ന ശബ്ദം കേട്ട് അരുൺ എഴുന്നേറ്റു.. പറഞ്ഞു കേട്ടത് വച്ച് സന്ധ്യക്കെന്തോ അകാരണമായ ടെൻഷൻ വന്ന് മൂടി.. അവൾ കയ്യിലെ പാൽ ഗ്ലാസിൽ പിടി മുറുക്കി…

“”തനിക്ക് പേടി ണ്ടോ എന്നെ??””എന്ന് അരികിൽ വന്നു ചോദിക്കുന്ന അരുണിനെ അവൾ നോക്കി…

ഉണ്ടെന്ന സത്യം പറഞ്ഞാൽ അയാൾക്ക് വിഷമം ആവും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു അതുകൊണ്ട് മാത്രം അവൾ ഇല്ല എന്ന് തലയാട്ടി..

“”””താൻ വെറുതെ കള്ളം പറയേണ്ട എനിക്ക് അറിയാം തനിക്ക് എന്നെ ഭയമാണെന്ന് തന്റെ മുഖം അത് വിളിച്ചു പറയുന്നുണ്ട് “””

എന്നു പറഞ്ഞപ്പോൾ അവൾ സഹതാപത്തോടെ അരുണിനെ നോക്കി അതുവരെ തോന്നിയ ഭയം മുഴുവൻ എങ്ങൊ പോയി മറയുന്നത് അവളറിഞ്ഞു…

ഇരുകൈകളും കൂപ്പി അരുൺ സന്ധ്യയുടെ മുന്നിൽനിന്നു…””” എങ്ങനെയാണ് തന്നോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല … ഈ ജന്മത്തിൽ ഒരു ജീവിതം സ്വപ്നം പോലും കണ്ടിരുന്നില്ല…

ഒരു ഭ്രാന്തനെ ഭര്ത്താവായി സ്വീകരിക്കാൻ ആരും തയ്യാറാവില്ല എന്ന പൂർണ ബോധ്യമുണ്ടായിരുന്നു…

പക്ഷേ താൻ എനിക്കൊരു ജീവിതം തന്നു എങ്ങനെയാണ് ഞാൻ തന്നോട് നന്ദി പറയുക….. “”””

അവൾ ഒന്നും മിണ്ടാതെ അരുണിനെ തന്നെ നോക്കി…എന്റെ ഭയം മനസ്സിലാക്കി ആവണം,

കിടന്നോളാൻ പറഞ്ഞ് അദ്ദേഹം വാതിൽ അടച്ചു പുറത്തേക്ക് പോയി..അതെ ശരിയാണ് അരുണിന്റെ വിവാഹ ആലോചന വന്നപ്പോൾ …

നല്ല കുടുംബക്കാരാണ് എന്നും ചെക്കൻ ബാങ്കിൽ ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് വലിയ താല്പര്യം ആയിരുന്നു…

എത്രയും പെട്ടെന്ന് ജാതക ചേർച്ചയും നോക്കി… ഉത്തമത്തിൽ അത് പൊരുത്തപ്പെടുകയും ചെയ്തു… അതിന് ശേഷമാണ് അരുൺ ചേട്ടനും വീട്ടുകാരും പെണ്ണുകാണാൻ വന്നത്…

എപ്പോഴും കറുമ്പി എന്ന വിളിപ്പേരുണ്ടായിരുന്ന എന്നെ വെളുത്ത സുന്ദരനായ അരുൺ ചേട്ടന് എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ആയിരുന്നു എന്റെ അത്ഭുതം മുഴുവൻ…

എല്ലാ വിവാഹ ആലോചന കളുടെയും പോലെ ഈ വിവാഹ ആലോചനയും തട്ടിത്തെറിച്ചു പോകും എന്ന് തന്നെയാണ് കരുതിയിരുന്നത്…

പക്ഷേ ചെറുക്കന് പെണ്ണിനെ ഇഷ്ടമായി ബാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാം എന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവർക്കും ഒരുപോലെ അത്ഭുതമായിരുന്നു….

അതുവരെ ഇല്ലാത്ത സന്തോഷവും സമാധാനവും വീട്ടിൽ കളിയാടി…പിന്നീടങ്ങോട്ട് അച്ഛന് ധൃതിയായിരുന്നു മകളുടെ വിവാഹംഎത്രയും പെട്ടെന്ന് നടന്നു കാണാൻ…

നിശ്ചയം വളരെ പെട്ടെന്ന് തന്നെ ഉറപ്പിച്ചു… അരുൺ ഏട്ടൻ വന്ന് മോതിരം അണിയിച്ചു പോയി… പിന്നെ വിവാഹത്തിനായുള്ള കാത്തിരിപ്പായിരുന്നു…

അതിനിടയിലാണ് അരുണേട്ടൻ ഒന്ന് കാണണം കുറച്ച് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് വിളിപ്പിച്ചത്….

അടുത്തുള്ള ഒരു റസ്റ്റോറന്റ് ലേക്ക് ആയിരുന്നു വിളിച്ചത് ഞാൻ ചെന്നപ്പോൾ അരുൺ ഏട്ടന് പകരം അരുണേട്ടന്റെ ചേച്ചിയെ അവിടെ കണ്ടു..

“”” സന്ധ്യ വരൂ ഇരിക്കു കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട് എന്ന മുഖവുരയോടെ അവർ തുടങ്ങി… “”

എന്താണ് എന്നോട് അവർക്ക് പറയാൻ ഉള്ളത് എന്ന് ചിന്തിച്ച ഞാൻ അവരുടെ അരികിൽ പോയി ഇരുന്നു അവർക്ക് പറയാനുള്ളത് അരുൺ ഏട്ടനെ പറ്റി ആയിരുന്നു….

ഇടയ്ക്ക് മനസ്സിന്റെ താളം തെറ്റുന്ന ഒരുതരം മനോരോഗി ആണ് അരുണേട്ടൻ എന്ന് അവർ എന്നോട് പറഞ്ഞു ഒന്നും മറച്ചു വെച്ച് ഒരു ചതിയിലൂടെ ഈ കല്യാണം അരുണിനു താൽപര്യമില്ല എന്നും…..

എപ്പോഴെങ്കിലും……ഒരുപാട് ടെൻഷൻ വരുന്ന സമയത്ത് മാത്രം താളംതെറ്റുന്ന ആ മനസ്സ്….. ആരെയും ഉപദ്രവിക്കില്ല…. പക്ഷേ ആരോടും മിണ്ടാതെ….

അസ്വസ്ഥമായി…… ജോലിക്ക് പോലും പോകാതെ ഒരു മുറിയിൽ ഇരുട്ടിൽ കഴിച്ചുകൂട്ടും….

ഇതെല്ലാം സന്ധ്യ അറിയണമെന്ന് അരുണിന് നിർബന്ധമുണ്ട് തനിക്ക് ഇഷ്ടമാണെങ്കിൽ മാത്രം മതി….. നിശ്ചയത്തിന് മുന്നേ തന്നെ പറയാൻ ഇറങ്ങിയതാണ് പക്ഷേ വീട്ടുകാരും സാഹചര്യവും സമ്മതിച്ചില്ല …..

പണ്ട് അച്ഛന്റെ കൂടെ കടയിലേക്ക് പോയതാ അരുൺ… റോഡ് മുറിച്ച് കടന്ന അച്ഛനെ ബസ് വന്ന് ഇടിക്കുമ്പോൾ തൊട്ടപ്പുറത്തു എല്ലാം കണ്ടു അവൻ നിന്നിരുന്നു… അതിന് ശേഷം ആണ് അവൻ ഇങ്ങനെ…

എന്തേലും ടെൻഷൻ വരുമ്പോ താങ്ങാൻ ആവാതെ…. കരച്ചിലോടെ ചേച്ചി എല്ലാം പറഞ്ഞ്ഞു തീർത്തു…

“”എവിടെയെല്ലാം കൊണ്ടുപോയി ചികിൽസിച്ചു.. ഭേദം ആയി എന്നു കരുതും പക്ഷെ എപ്പഴേലും പിന്നെയും…..

കുറച്ചു നേരം ഞാൻ ആ ചേച്ചിയെ തന്നെ നോക്കിയിരുന്നു എന്തുവേണമെന്ന് അറിയില്ലായിരുന്നു വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും ഇതിനെപ്പറ്റി സംസാരിച്ചു….

തങ്ങളുടെ മകളെ ഒരു മനോരോഗി ക്ക് കളിപ്പാട്ടമായി ഇട്ടു കൊടുക്കാൻ അവർ ഒരുക്കമല്ലായിരുന്നു…

അവിടെവച്ച് ഈ ആലോചനയും വിവാഹവും നിർത്താൻ തന്നെ അവർ തീരുമാനിച്ചു….

പക്ഷേ അപ്പോഴും എന്റെ മനസ്സിൽ എന്നോട് എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സ് ആയിരുന്നു….

അച്ഛനെയും അമ്മയെയും ഞാൻ പറഞ്ഞു മനസ്സിലാക്കി വിവാഹശേഷമാണ് ഇതെല്ലാം അറിയുന്നത് എങ്കിലോ….??

എനിക്ക് ഈ വിവാഹം തന്നെ മതി എന്ന് ഞാൻ നിർബന്ധം പിടിച്ചു അവർ പലതരത്തിലും എന്നെ പിന്തിരിപ്പിക്കാൻ നോക്കി എന്റെ ഒരാളുടെ മാത്രം നിർബന്ധപ്രകാരമാണ് ഇന്ന് ഈ വിവാഹം കഴിഞ്ഞത്….

ചെറുപ്പത്തിൽ അച്ഛനും ഒത്ത് പുറത്തേക്ക് പോയതായിരുന്നു അരുണേട്ടൻ കണ്ണിൻ മുന്നിൽ അച്ഛൻ ആക്സിഡന്റ് മരിക്കുന്നത് കാണേണ്ടിവന്ന

ഒരു ആറുവയസ്സുകാരന്റെ മാനസികാവസ്ഥ ഇത്തരത്തിൽ ആയതിൽ അത്ഭുതം ഒന്നും എനിക്ക് തോന്നിയില്ല…

രാവിലെ കുളിച്ചു ഇറങ്ങിയപ്പോൾ ആണ് ആളെ പിന്നെ കാണുന്നത്…””അതേ എനിക്കാരേം പേടി ഇല്ല്യ ട്ടോ “””

എന്ന് കുറുമ്പോടെ പറയുമ്പോൾ
ആ കണ്ണുകളിൽ മുഴുവനായും കാണാൻ ഉള്ളത് എന്നോടുള്ള ഇഷ്ടം ആയിരുന്നു….

കൈ കൂപ്പി താങ്ക്സ് എന്ന് പറഞ്ഞ ആളെ
“” അരുത് “”എന്ന് വിലക്കി…പിന്നീടങ്ങോട്ട് സ്വർഗം പോലെ ഉള്ള ജീവിതം ആയിരുന്നു.. പ്രാണൻ പോലെ അരുണേട്ടൻ എന്നെ സ്നേഹിച്ചു ഞാൻ തിരിച്ചും ….

ഞങ്ങളുടെ കുഞ്ഞ് ജീവിതം അങ്ങനെ തുടങ്ങി… പക്ഷേ ഇടക്ക് ആ മനസ്സ് താളം തെറ്റുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നു….നിസ്സഹായയായി…

ടെൻഷൻ കൂടുമ്പോൾ തലമുടി കൊരുത്തു വലിക്കുകയും, ഇരുട്ടുമുറിയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന അരുൺ ഏട്ടനെ ഭയത്തോടെയാണ് നോക്കിയത്….

അല്ലാത്ത സമയത്തെ അരുണേട്ടൻ ആണ് അതെന്നു തോന്നുക കൂടി ഇല്ല..അടുത്തേക്ക് ചെല്ലുമ്പോൾ ഇറങ്ങിപ്പോ… ഇറങ്ങിപ്പോ…. എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്… ശല്യപ്പെടുത്താതെ ഞാൻ ഇങ്ങു പോരുക ആയിരുന്നു പതിവ്…

ഒരിക്കൽ പക്ഷേ ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ പോകാതെ അദ്ദേഹത്തെ ഇറുകെ പുണർന്നു…

ആ മനസ്സിലെ ഭയം മാറുന്നതും എന്നോടുള്ള ഇഷ്ടം നിറയുന്നതും അത്ഭുതത്തോടെ കൂടി ഞാൻ നോക്കി കണ്ടു…

ഒന്ന് ചേർത്തുപിടിക്കുമ്പോൾ ആ മനസ്സിന്റെ തെറ്റിയ താളം ശരിയാക്കുന്നത് ഞാനറിഞ്ഞു….

പിന്നീട് ഒരിക്കലും ഒറ്റയ്ക്കാക്കിയില്ല ഞാൻ ആ മനുഷ്യനെ…. ചേർത്തുപിടിച്ചു സുഖത്തിലും ദുഃഖത്തിലും…

അദ്ദേഹത്തിന്റെ മനസ്സിന്റെ താളം തെറ്റലുകൾ കുറഞ്ഞു കുറഞ്ഞു വന്നു ഇപ്പോൾ തീർത്തും ഇല്ലാതായി എന്ന് തന്നെ പറയാം….

വൈദ്യശാസ്ത്രം തോറ്റിടത്ത് സ്നേഹം ജയിച്ചു… അല്ലെങ്കിൽ ഞങ്ങളുടെ സ്നേഹത്തിനു മുമ്പിൽ ആ അസുഖം അടിയറവു പറഞ്ഞ്ഞു….

ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ പുതിയ ഒരു അതിഥി ക്കായി കാത്തിരിപ്പാണ്…

കുഞ്ഞുടുപ്പുകൾ തുന്നിയും കളിപ്പാട്ടുകൾ വാങ്ങിയും ഞങ്ങൾ രണ്ടുപേരും കാത്തിരിക്കുകയാണ് ..

ആ മാലാഘ കുഞ്ഞിന്റെ വരവിനായി….
ഞങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി…..

Leave a Reply

Your email address will not be published. Required fields are marked *