കാര്യം കഴിയുമ്പോൾ എന്നെ വീട്ടിൽ കൊണ്ടു പോയി വിടണം…” അവളുടെ പറച്ചിൽകേട്ടു അത്തംവിട്ട അയാളുടെ പിടുത്തം താനെ അയഞ്ഞു

സർപ്രൈസ് ഗിഫ്റ്റ്
(രചന: Mejo Mathew Thom)

നാളെ വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റു കൊടുക്കാമെന്നു കരുതിയാണ്വീട്ടിൽ വിളിച്ചുപറയാതെ അവൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത്

പക്ഷെ ട്രെയിൻ വൈകിയതു കാരണം നാട്ടിലെത്തുമ്പോൾ സന്ധ്യമയങ്ങി… വൈകിട്ട് ഒരു നല്ല മഴ പെയ്തതു കൊണ്ടു കവലയിലൊന്നും ഒരാളു പോലുമില്ല.. കടകളും അടച്ചിരിക്കുന്നു..

ട്രെയ്‌നിലിരുന്നു പാട്ടുകേട്ട് മൊബൈൽ ഉം സ്വിച്ച്ഓഫ് ആയി ആരെയും വിളിക്കാനും രക്ഷയില്ല… ഒടുവിൽ ദൈവത്തെയും മനസിൽ വിചാരിച്ചു നടന്നു തുടങ്ങി….

“അല്ലെങ്കിലും ഞാന്നെന്തിന്‌ പേടിക്കണം ഇതെന്റെ നാടല്ലേ… ” അവൾ മനസിൽ പറഞ്ഞു

പക്ഷെ സൗമ്യയും ജിഷയുമൊക്കെ സ്വന്തം നാട്ടിൽത്തന്നെയാ…. ചിന്തകൾ മുഴുവനാക്കും മുമ്പേ പേടി അവളുടെ നെഞ്ചിടിപ്പ് കൂട്ടി….

അവളുടെ കാലുകൾക്കു അവളറിയാതെ വേഗതകൂടി… അവറാൻ മുതലാളീടെ റബ്ബർ തോട്ടമൊന്നു കഴിഞ്ഞാൽ രക്ഷപെട്ടു…

പിന്നെ പള്ളിയായി അവിടുന്ന് വലിയദൂരമില്ല വീട്ടിലേക്ക്.. പള്ളിൽ വോളിബോൾ കളിക്കുന്ന ചേട്ടന്മാരുമുണ്ടാകും.. പെട്ടന്നാണ് പുറകിൽ നിന്നൊരു പുരുഷ ശബ്ദം…

“എവിടെ പോയേച്ചു വരുവാ…. ?”അവൾ ഞെട്ടിത്തിത്തിരിഞ്ഞു നോക്കി.. അത്യാവശ്യം പൊക്കവും വണ്ണവുമൊക്കെയുള്ള ഒരു കറുത്തരൂപം..

ചുണ്ടിലെരിയുന്ന ബീ ഡി… എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ പരിചയമില്ല…”ഞാൻ മോനിച്ചൻ…. അവറാൻ മുതലാളീടെ റബ്ബർ വെട്ടുകാരനാ… തോട്ടത്തിൽ തന്നെയാ താമസം… ”

അയാൾ അവളോട് പറഞ്ഞു… അവൾ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു… അയാൾ പുറകെയും.. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ചോദിച്ചു തുടങ്ങി

“എന്തുപറ്റി ഒറ്റക്ക് ഈ സമയത്തു… “അല്പനേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു”ഹോസ്റ്റലിനു വരുവാ… വീട്ടിൽ അറിയിക്കാൻ പറ്റില്ല..”

പിന്നെയവർ ഒന്നും മിണ്ടില്ല അവൾ മുന്നിലും അയാൾ പിന്നിലും നടന്നു. പക്ഷെ അയാളുടെ മനസിലെന്ദോക്കെയോ കണക്കുകൂട്ടലുകൾ നടത്തിയിരുന്നു…

അവർ നടന്നു റബ്ബർ തോട്ടമെത്തി.. റോഡിനിരുവശത്തും റബ്ബർ നിൽക്കുന്നത് കരണം ഇരുട്ടിനു കനം കൂടുതൽ തോന്നിച്ചു…

റോഡിനു കുറച്ചുതാഴെ ഒരു ചെറിയ കെട്ടിടം അതായിരിക്കും അയാളുടെ താമസസ്ഥലം…

എന്നവൾ ചിന്തിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അയാൾ അവളുടെ മുടിയിൽ കുത്തിപിടിച്ചതു… അവൾ വേച്ചു വീഴാൻ പോയെങ്കിലും അയാൾ മറ്റേകൈകൊണ്ടു പിടിച്ചു നിർത്തി..

വേദനകൊണ്ടു പുളഞ്ഞയവൾ ചുറ്റും നോക്കി ആരുമില്ല നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല… താനും ഒരു ദുരന്തമാകാൻ പോകുന്നു.. നാളെ തന്റെ വീട്ടുകാർക്കുള്ള സർപ്രൈസ് ഗിഫ്റ്റായിരിക്കും തന്റെ ദുരന്തം….

അയാൾ അവളെ പിടിച്ചുവലിച്ചു റോഡിനു താഴത്തെ കെട്ടിടത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുന്നതിനിടയിൽ അവൾ ഒരുവിധം പറഞ്ഞു…

“ചേട്ടൻ മുടിന്നു പിടിവിടു… ഞാൻ വരാം റൂമിലേക്ക് പക്ഷെ കാര്യം കഴിയുമ്പോൾ എന്നെ വീട്ടിൽ കൊണ്ടു പോയി വിടണം…”

അവളുടെ പറച്ചിൽകേട്ടു അത്തംവിട്ട അയാളുടെ പിടുത്തം താനെ അയഞ്ഞു… തോളത്തു കിടന്ന ബാഗ് അഴിച്ചു താഴത്തുവച് അവൾ തുടർന്നു

“പെട്ടന്നുവേണം… വലിയ പരാക്രമമൊന്നും കാണിക്കരുത്… “അതുംകൂടി കേട്ടപ്പോൾ അയാളുടെ സന്തോഷം കൂടി… ഇവള് കൊള്ളാമല്ലോ എന്നമട്ടിൽ അവളെയും നോക്കി അന്തം വിട്ടു നിൽക്കുമ്പോഴാ

അയാൾ പ്രതീക്ഷിക്കാതെ അവളുടെ മുട്ടുകാൽ അയാളുടെ കാലുകൾക്കിട ലക്ഷ്യമാക്കി വായുവിൽ ഉയർന്നുതാഴ്ന്നതു….

“അമ്മേ….. “” അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ കാലിനിടപൊത്തിപിടിച്ചു വേദനകൊണ്ടു പുളഞ്ഞുകുനിഞ്ഞു…

വീണ്ടു ഒന്നുകൂടി അവളുടെ മുട്ടുകാൽ ഉയർന്നു താഴ്ന്നു ഇത്തവണ മുഖമടച്ചായിരുന്നു..

അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ടച്ചോരൊയൊഴുകി… അടിതെറ്റി അയാൾ മറിഞ്ഞു വീണു…

പിന്നെയൊരു ഓട്ടമായിരുന്നു പള്ളിൽ ചെന്നിട്ടാ നിന്നതു. കിതപ്പിനിടയിൽ അവിടെ കളിച്ചതുകൊണ്ട് നിന്നിരുന്നവരോട് അവൾ സംഭവിച്ചതെല്ലാം പറഞ്ഞൊപ്പിച്ചു..

അപ്പോൾ തന്നെ കുറച്ചുപേർ അയാളെയും തപ്പി പുറപ്പെട്ടു രണ്ടു മൂന്നാളുകൾ ചേർന്നു അവളെ വീട്ടിലെത്തിച്ചു… സംഭവിച്ചതെല്ലാം അവൾ പറഞ്ഞതു കേട്ട് വീട്ടുകാർ ദൈവത്തിന് നന്ദി പറഞ്ഞു….

ഈ വിവരം നാട്ടിൽ പാട്ടവാൻ അധികം നേരം വേണ്ടി വന്നില്ല… പിറ്റെ ദിവസം രാവിലെ മുതൽ ആളുകളുടെ പ്രവാഹമായിരുന്നു അവളെ അഭിന്ദിക്കാൻ വീട്ടിലേക്ക്…

അവളുടെ മാതാപിതാക്കൾക്കുള്ള സർപ്രൈസ് ഗിഫ്റ്റ്… അതിനിടയിൽ അവളുടെ അപ്പൻ അവളുടെ കാതിൽ സ്നേഹത്തോടെ പറഞ്ഞു..”ഇനി ഇങ്ങനെ വീണ്ടു വിചാരമില്ലാത്ത ഓരോന്നിനു ചാടി പുറപ്പാടല്ലേട്ടോ…..”

Leave a Reply

Your email address will not be published. Required fields are marked *