സാവിത്രി വയസ്സ് 40
(രചന: Noor Nas)
സാവിത്രി വയസു നാല്പത് വിവാഹലോചനകൾ ക്ഷണിക്കുന്നു..പത്രത്തിലെ വിവാഹ ആലോചന കൊളത്തിൽ സ്വന്തം മകൾക്ക് വേണ്ടി കൊടുത്ത പരസ്യത്തിൽ നോക്കി അച്ഛൻ മാധവൻ..
അരികിൽ തന്നേ അമ്മ ജാനകിയും ഉണ്ട്.. അടുത്ത പേജിൽ സ്ത്രീധന പീഡനം വധു തുങ്ങി മരിച്ചു…
ജാനകി.. ഇപ്പോ കല്യാണം കഴിപ്പിച്ചു അയക്കാൻ തന്നേ പേടിയാവുന്നു
മാധവൻ. അതെന്താ നീ അങ്ങനെ പറഞ്ഞെ?
ജാനകി. കണ്ടില്ലേ വിവാഹ പരസ്യത്തിന് അരികെ തന്നേ ദൂസൂചന പോലെ ഓരോ വാർത്തകൾ.
മാധവൻ. അങ്ങനെ നോക്കിയാൽ പിന്നെ ആരും പെണ്ണ് മക്കളെ കല്യാണം കഴിപ്പിച്ചയക്കിലോല്ലോ ജാനകി ?
ചൊവ്വ ദോഷം കാരണം മോൾക്ക് ഇപ്പോ തന്നേ വയസു കുറേ അങ്ങ് കടന്നു..
ജാനകി. അവൾ നമ്മുടെ ഒറ്റ മോൾ അല്ലെ..? നമ്മുക്ക് അവൾ മാത്രമേല്ലേയുള്ളു അവൾ നമ്മുടെ കൂടെ കഴിഞ്ഞോട്ടെ..
മാധവൻ. അപ്പോ നമ്മുടെ കാലം കഴിഞ്ഞാലോ..?ജാനകി. ഇത് നമ്മുടെ സ്വന്തം വിട് അല്ലെ
അവൾ ഇവിടെയെങ്ങു കഴിഞ്ഞോളും.
പോരങ്കിൽ അവൾക്ക് നല്ല ഒരു ജോലിയും ഉണ്ടല്ലോ.?
മാധവൻ. ചിരിയോടെ പത്രം മടക്കി പിടിച്ച് ക്കൊണ്ട്.. എടി ഇന്നി അവളുടെ ഭാഗ്യം ക്കൊണ്ട് അവൾക്ക് കിട്ടാൻ പോകുന്നത് നല്ല ഒരു ബന്ധം ആണെങ്കിലോ?
നിന്റെ ഈ മണ്ടൻ തിരുമാനം ക്കൊണ്ട് അവൾക്ക് നഷ്ട്ടമാകുന്നത് ഒരു ജീവതമല്ലേ..?
ജാനകി. ഇത്തിരികൂടെ കഴിഞ്ഞോട്ടെ അവൾക്ക് ഒരു നല്ല നേരം വരില്ല എന്ന് ആരു കണ്ടു…
മാധവൻ എടി ഭാര്യേ. നല്ല നേരം നോക്കി ഉള്ള നേരം കളയാതെ അവൾക്ക് ഒരു ബന്ധം ഒത്തു വന്നാൽ നമ്മുക്ക് അത് നടത്തുക തന്നേ വേണം…
കുറച്ചു നാളുകൾക്ക് ശേഷം സാവിത്രിയുടെ വിവാഹം വളരെ ആർഭാടമായി തന്നേ നടന്നു…
അവളുടെ പ്രായത്തിനു ഒത്തു വന്ന ഒരു ബന്ധം..
(നല്ല ഒരു ബന്ധം എന്ന് പറയുന്നില്ല കാരണം എല്ലാവരും എല്ലാം പഠിക്കുന്നത് അനുഭവത്തിൽ നിന്നാണല്ലോ.)
സാവിത്രിയെക്കാളും എട്ട് വയസിനു മൂത്തത് ആയിരുന്നു വരൻ.. വരന്റെ പേര് ജയൻ..
( കഴുത്തിൽ കെട്ടിയ താലിയുടെ അവകാശി എന്ന അഹങ്കാരം കൊണ്ടോ മറ്റോ ആണല്ലോ ചില ആൺ വർഗത്തിൽ നിന്നും ഓരോ കല്പനകൾ ഉണ്ടാകുക.)
ചില പെൺകുട്ടികൾ പിടിച്ച് നിൽക്കും.
ചിലർ ആകട്ടെ ആ കല്പനകൾ അനുസരിക്കുന്ന അടിമയെ പോലെ ആ കാൽ ചുവട്ടിൽ ചുരുണ്ടു കിടക്കും…
സാവിത്രി അവസാനം പറഞ്ഞ ആ വർഗ്ഗത്തിൽ പെട്ടു പോയി എന്ന ഒരു വിഷമം ഉണ്ട്..
ജയൻ ആദ്യം ചെയ്തത് അവളെ ജോലിയിൽ നിന്നും. രാജി വെപ്പിക്കുക എന്നായിരുന്നു അതിന് അയാളുടെ അമ്മയുടെ പിന്തുണയും ഉണ്ടായിരുന്നു..
അമ്മ.. സർക്കാർ ജോലി ഒന്നുമില്ലല്ലോ പ്രൈവറ്റ് ജോലിയല്ലേ.?. അത് അങ്ങ് വേണ്ടന്ന് വെക്കുന്നതാ ഭംഗി..
അത് മാത്രമല്ല ഈ കുടുബത്തിന് ഒരു
സ്ത്രിയും ജോലിക്ക് പോയിട്ടുമില്ല. പോയ ചരിത്രവുമില്ല
അല്ലെങ്കി തന്നേ ഈ നാല്പതാ വയസിൽ എന്തോന്ന് ജോലി..?ഈ വീട്ടിലെ ജോലി നോക്കി അടങ്ങിയോതുങ്ങി ഇവിടെയെങ്ങാനും ഇരുന്നാ പോരെ?
എന്നിക്ക് ആണെങ്കിൽ കാലിൽ വാതത്തിന്റെ അസുഖം ഉള്ളതാണ് എവിടെയെങ്കിലും കുറച്ച് നേരം നിന്നാ മതി അപ്പോ തുടങ്ങും കാലിൽ ഒരു തരിപ്പ് പോലെ??
പുറത്തേക്ക് ഇറങ്ങുന്ന ജയൻ..സാവിത്രി.. ചേട്ടാ ഇന്ന് സൺഡേയ് അല്ലെ.? ഇന്ന് എന്നെ ബീച്ചി കൊണ്ട് പോകും എന്ന് പറഞ്ഞിരുന്നു..
ജയൻ. ബീച്ചിലോ നിന്നയോ നല്ല കാര്യമായി നിന്നെ എന്നോടപ്പം ഒന്നിച്ചു കണ്ടാൽ ചേച്ചിയും അനുജനുമായിട്ടു തോന്നും കാണുന്നവർക്ക്.
നീ അമ്മയുടെ കാലും തടവി കൊടുത്തു അവിടെയെങ്ങാനും ഇരി..
മനസിലെ വിഷമം പുറത്ത് കാണിക്കാതെ സാവിത്രി.. എന്നെക്കാളും എട്ടു വയസിനു മുത്തത് അല്ലെ ജയേട്ടൻ.
അപ്പോ നേരെ തിരിച്ചും ആളുകൾക്ക് തോന്നാലോ..?അതും കേട്ടോണ്ട് വന്ന ജയന്റെ അമ്മ( ഉത്തരം മുട്ടുമ്പോൾ ഉണ്ടാകുന്ന ഒരു ചോദ്യം ആണല്ലോ തർക്കുത്തരം )
അമ്മ…നീ അവനോട് തർക്കുത്തരം പറയാതെ അകത്തോട്ടു പോകുന്നുണ്ടോ സാവിത്രി പോയി ഇത്തിരി വെള്ളം ചൂടാക്കി വെക്ക് എന്നിക്ക് ഒന്നു കുളിക്കണം
പിന്നെ സാവിത്രി ഇതുടി കേട്ടോ ചൊവ്വ ദോഷത്തിൽ മൂത്തു നരച്ചു വിട്ടിൽ കിടന്നിരുന്ന നിന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ മോന്റെ കാലു കഴുകി നീ വെള്ളം കുടിക്കണം എന്നാലും തീരില്ല അവനോടുള്ള നിന്റെ കടപാട്..
സാവിത്രി. ആ ദോഷം പറഞ്ഞ് ഒരുപാട് വാങ്ങിച്ചിട്ടില്ലേ എന്റെ അച്ഛന്റെ കൈയിൽ നിന്നും പോരാത്തതിന് എന്റെ ബാങ്കിൽ കിടന്ന ഞാൻ കഷ്ട്ടപെട്ടു പാട് പെട്ട് ഉണ്ടാക്കിയ
എന്റെ കാശ് മുഴുവൻ നിങ്ങൾ അമ്മയും മോനും കൂടെ പിടിച്ച് വാങ്ങിച്ചില്ലേ..?
അമ്മ. അയ്യോടാ പറയുന്നത് കേട്ടില്ലേ എന്ന് വെച്ച് പാതി കിളവിയായ നിന്നെ ഇവിടെ കെട്ടില്ലമ്മയെ പോലെ വാഴിക്കണം എന്നാണോ നീ പറയുന്നേ.?
ഡാ കേട്ടിലെടാ ജയാ ഇവൾ പറയുന്നേ.?
മിണ്ടാ പൂച്ചയെ പോലെ ഇരുന്നവളുടെ വായിലൂടെ വന്നത് കേട്ടോ നീ.
ജയൻ അകത്ത് പൊടി..നിന്നക്ക് വെച്ചിട്ടുണ്ട് കേട്ടാ ഞാൻ ഒന്നു പുറത്ത് പോയി വന്നോട്ടെ?
പിറ്റേന്ന് വീട്ടിലേക്ക് വിളിച്ച സാവിത്രി ഫോൺ എടുത്തത് അച്ഛൻ ആയിരുന്നു..
സാവിത്രി. കരച്ചിൽ അടക്കി ക്കൊണ്ട്
അച്ഛാ എന്നിക്ക് ഇന്നി ഇവിടെ നിക്കാൻ വയ്യ ഞാൻ അങ്ങോട്ട് വരട്ടെ. ?
അച്ഛൻ. മോളെ ഇത് ജീവിതമാണ് എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്.. മോൾ വിഷമിക്കേണ്ട നിന്റെ കൂടെ ദൈവം ഉണ്ട്.
സാവിത്രി. കരഞ്ഞു ക്കൊണ്ട് എന്ത് ദൈവം അച്ഛാ ദൈവത്തെ പോലെ ഞാൻ കണ്ട അച്ഛൻ തന്നെ എന്നെ കൈയൊഴിഞ്ഞാൽ പിന്നെ ഈ കുറച്ചു മാസങ്ങൾ ക്കൊണ്ട്
ഈ മോൾ ഒരുപാട് സഹിച്ചു അച്ഛാ ഇന്നി വയ്യ ബാക്കി പറയും മുൻപ്പ്. അച്ഛൻ.മോളെ നിന്റെ ഭാവിയെ ഓർത്താ ഞാൻ.
സാവിത്രി കരഞ്ഞു ക്കൊണ്ട് നരകത്തിലേക്ക് വീണു കിടക്കുന്ന എന്നിക്ക് ഇന്നി എന്ത് ഭാവിയാണച്ചാ.?
ഞാൻ അവിടെയെങ്ങാനും ഒരു മുലയ്ക്ക് ആർക്കും ഒരു ശല്യമാവാതെ കഴിഞ്ഞോളാ.
ഭർത്താവ് ഫോണിലൂടെ എന്തക്കയോ അടക്കി പിടിച്ച് പറയുന്നത് കേട്ട് അവിടെയ്ക്ക് വന്ന ജാനകി.ജാനകി.. ആരാ ഫോണിൽ..?
മാധവൻ പറയണോ വേണ്ടയോ എന്ന മട്ടിൽ ആകെ ഒന്നു കുഴഞ്ഞു മറഞ്ഞു അതോ അത് നമ്മുടെ മോൾ സാവിത്രി ആയിരുന്നു..
ജാനകി.. മോളോ? അവർ സന്തോഷത്തോടെ ഭർത്താവിന്റെ കൈയിൽ കിടന്ന ഫോണിന് വേണ്ടി കൈകൾ നീട്ടിക്കൊണ്ട് നോക്കട്ടെ എന്റെ മോളോട് ഞാൻ ഒന്നു സംസാരിക്കട്ടെ..
ഭാര്യക്ക് ഫോൺ കൊടുത്താൽ പിന്നെ കാര്യമാകെ വഷളമാകും എന്ന് ഓർത്തിട്ടോ എന്തോ അയാൾ ഫോൺ അവരിയാതെ കട്ട് ചെയ്ത ശേഷം
മോൾ ഫോൺ കട്ട് ചെയ്തടി. ഏതായാലും നമ്മുക്ക് നാളെ അത്രേടം വരെ ഒന്നു പോകാ.. ജാനകിയുടെ മുഖത്ത് മകളോട് സംസാരിക്കാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നുവെങ്കിലും…
നാളെ അവിടെ വരെ പോകാ എന്ന ഭർത്താവിന്റെ ഉറപ്പ് കേട്ടപ്പോൾ അവർ ഒന്നു സന്തോഷിച്ചു….
പിറ്റേന്ന് അവർ പുറപ്പെട്ടത് ഒരു മരണ വീട്ടിലേക്ക് ആണെന്നാ കാര്യം അവർ രണ്ട് പേരും അറിഞ്ഞില്ല…
അവരെ കാത്തു അങ്ങ് ദൂരെ ഒരു നിശ്ചലമായ ശരീരം വെള്ളപുതപ്പിച്ചു കിടത്തിയിട്ടുണ്ടായിരുന്നു. അത് സാവിത്രിയുടെ ശരീരമായിരുന്നു…
ആ നകത്തിൽ നിന്നും സ്വയം മോചിതയായ സാവിത്രിയുടെ ശരീരത്തിൽ ഇപ്പോളും ഉണ്ടായിരുന്നു ഒരു നേർത്ത ചൂട്…
ഇവിടെ ആരായിരുന്നു വില്ലൻ.? സാവിത്രിയുടെ ഭർത്താവ് ജയനോ അതോ എല്ലാം നിസാരമായി കണ്ട സാവിത്രിയുടെ അച്ഛൻ മാധവനോ?വില്ലൻ ആരായാലും ഇവിടെ തോറ്റത്സാവിത്രി തന്നെ ആയിരുന്നു…