ഒരു രാത്രി കൂടെ കിടക്കാൻ എന്തിനാ എന്റെ പേര് ച്ചുമ്മ കൂടെ അങ്ങ് കിടന്ന് ആശ തീർത്തു പോയാ പോരെ?

ഇരകൾ
(രചന: Noor Nas)

ചിലന്തി വിരിച്ച വലയിൽ വീണ ഇരകളിൽ ഒരാളെ പോലെ ആയിരുന്നു മോഹിനിയും ചോരയില്ലാത്ത പച്ച മാസവും പേറി നടക്കുന്ന ഒരു രാത്രി പുഷ്പം..

നഗരത്തിലെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിന്റെ കിഴിൽ നിന്ന് ക്കൊണ്ട് ബ്ലൗസിനുളിൽ നിന്നും വിയർപ്പിൽ മുങ്ങിയ ചുരുണ്ട നോട്ടുകൾ എടുത്ത് എണ്ണി തിട്ടപ്പെടുത്തുന്ന മോഹിനി.

ചില നോട്ടുകൾക്ക് മ ദ്യത്തിന്റ ഗന്ധമായിരുന്നു. അതിൽ നിന്നും ഒരു നോട്ട് എടുത്ത് മുകളിലേക്ക് നീട്ടി പിടിച്ച മോഹിനി നോട്ടിന്റെ നടു ഭാഗത്തുള്ള ദ്വാരത്തിലുടെ നോക്കിയപ്പോൾ

അവളുടെ ഉറക്ക ക്ഷിണമുള്ള കണ്ണുകളിലേക്ക് വന്ന് വീണ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ നിറം..

മോഹിനി. പിറു പിറുത്തു ഏത് തന്തയില്ലാത്തവൻ ആണാവോ ഇത് ഞാൻ അറിയാതെ എന്നിൽ അടിച്ചേൽപ്പിച്ചത്.. ഇന്നി ഇത് ചിലവാക്കാൻ തെണ്ടി തിരയേണ്ടി വരും ..

ശേഷം മോഹിനി നോട്ടുകൾ അടക്കത്തോടെ മടക്കി വെച്ച് പഴയ സ്ഥാനത്തു തന്നെ വെച്ചു.

പെട്ടന്ന് മോഹനിയുടെ മുഖത്തേക്ക് വന്ന് വീണ ഏതോ ഒരു നാഷണൽ പെർമിറ്റ് ലോറി.

എവിടയോ ലോഡ് ഇറക്കി പോകുന്ന വഴി ആണെന്ന് തോന്നുന്നു. ലോറി മോഹിനിയെ തൊട്ടുരുമ്മി എന്നപോലെ കുറച്ചു മുന്നോട്ട് പോയി നിന്നു

മോഹിനി മനസിൽ ഏത് വരുത്തൻ ആണാവോ ? ഇന്നി ഈ നാ,റി,യുടെ കൂടെയും കിടക്കേണ്ടി വരുമോ ?ലോറിയുടെ ഡ്രൈവിങ് സീറ്റിൽ നിന്നും ചുണ്ടത്ത് എരിയുന്ന ബീഡിയുമായി

പുറത്തേക്ക് ചാടിയ ലോറൻസ്.
ശേഷം ലുങ്കി മടക്കി കുത്തി അവളുടെ അരികിലേക്ക് വരുബോൾ. വശ്യമായ പുഞ്ചിരിയുമായി വായ്ക്ക് അകത്തുള്ള മുറുക്കാൻ നിലത്തേക്ക് തുപ്പി ക്കൊണ്ട് മോഹിനി.

മോഹനിയുടെ അടുത്ത് വന്ന് അവളെ ഒന്നു വലയം വെച്ച ശേഷം ലോറൻസ്.
ഹാ ഇതിന് മുൻപ്പ് ഇവിടെയെങ്ങും കാണാത്ത മുഖം ആണല്ലോടി നിന്റേത്.?എന്താ നിന്റെ പേര്.?

ഒരു രാത്രി കൂടെ കിടക്കാൻ എന്തിനാ എന്റെ പേര് ച്ചുമ്മ കൂടെ അങ്ങ് കിടന്ന് ആശ തീർത്തു പോയാ പോരെ?ലോറൻസ് അത് പോയിന്റ്.ആട്ടെ എന്താ നിന്റെ റേറ്റ്.?

മോഹിനി. കൂടുതൽ ഒന്നും ഓടിയിട്ടില്ല മാഷേ മാഷ് പറഞ്ഞത് പോലെ തന്നെ ഈ നഗരത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ പുതുമുഖമാണ്.

ലോറൻസ് പോക്കറ്റിൽ നിന്നും കുറച്ചു കാശ് എടുത്തിട്ട് മോഹിനിക്ക് നേരെ നീട്ടി ക്കൊണ്ട് ഇതിൽ എത്ര ഉണ്ട്‌ എന്ന് ഒന്നും എന്നിക്ക് അറിയില്ല. ഇത് മതിയോ എന്ന് നോക്കിയേ?

മോഹിനി. ലോറൻസിന്റെ കൈയിൽ നിന്നും നോട്ടുകൾ പിടിച്ച് വാങ്ങി സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തേക്ക് കുറച്ചൂടെ മാറി നിന്ന് ക്കൊണ്ട് എണ്ണി നോക്കുബോൾ.

ലോറൻസ് ബീഡിയും പുകച്ചു ക്കൊണ്ട് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു കാണാൻ സുന്ദരിയാണ് ഒരു മുപ്പതു വയസിൽ മുകളിൽ പ്രായം ഉണ്ടെന്ന് തോന്നുന്നില്ല.

ചുവന്ന സാരിയിൽ അവളെ കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട്‌..ഏത് പ,ല്ല,ന്റെ മോൻ ആണാവോ അതിനെ പി,ഴ,പി,ച്ചേ ?

അവളുടെ കൂടെ കിടന്ന് ആശ തീർക്കാൻ അല്ല തോന്നുന്നേ.. ആ കണ്ണുകളിൽ നോക്കി കുറച്ചു സമ്മയം സംസാരിച്ച് അങ്ങനെ ഇരിക്കണം..

ലോറസിന്റെ അരികിലേക്ക് നടന്നു വരുന്ന മോഹിനി ശേഷം ലോറസിനോട് ആയിരത്തിന് ഒരു അമ്പതു കുറവുണ്ട്..ലോറൻസ്. നിന്റെ ശരീരത്തിൽ ഒട്ടി പിടിച്ച് കിടക്കാൻ ഒന്നും എന്നിക്ക് താല്പര്യമില്ല.

വല്ല ബീച്ചിലോ ലോഡ്ജിലോ പോയി കുറച്ചു നേരം നിന്നോട് സംസാരിച്ചു നിക്കണം അത് മതി..

ഏതോ ലോഡ്ജിന്റെ രണ്ടാ നിലയിലെ ജനലിന് അരികിൽ നിന്ന് രാത്രി കാഴ്ചകൾ നോക്കി മൗനമായി നിൽക്കുന്ന മോഹിനി
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

അതുകണ്ടപ്പോൾ ലോറസിന് വല്ലാത്ത ഒരു വിഷമം. അത് മറച്ചു പിടിച്ച് ക്കൊണ്ട് മോഹിനിയുടെ അരികിൽ വന്ന് നിന്ന് ക്കൊണ്ട് ലോറൻസ് പുറത്തേക് നോക്കി

റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന തന്റെ ലോറി. അതിൽ തന്നെ ആയിരുന്നു മോഹിനിയുടെ കണ്ണുകൾ വീണ് കിടന്നിരുന്നതും..

ലോറൻസ് ഒന്നും ചോദിക്കാതെ തന്നെലോറിയിൽ നിന്നും കണ്ണുകൾ എടുക്കാതെ മോഹിനി.

ഇത് പോലുള്ള ഏതോ ഒരു ലോറിയിൽ ആയിരുന്നു മാഷേ ഏതോ ഒരു ശപിച്ച രാത്രിയിൽ ഞാനും ഈ നഗരത്തിൽ വന്ന് ഇറങ്ങിയത്.. അന്ന് കൂടെ ആണായി ഒരുത്തൻ ഉണ്ടായിരുന്നു ശിവൻ.

ദാരിദ്ര്യം മാത്രം സ്വന്തമായി ഉള്ള ആ കൊച്ചു വിട്ടിൽ നിന്നും അയാളുടെ കൂടെ ഏതോ ഒരു പാതിരാത്രിയിൽ ഇറങ്ങി പോരുബോൾ.

എന്റെ അച്ഛൻ ആയിരുന്നു വെളിച്ചം കാണിച്ചു തന്നത്.. അപ്പോ ഞാൻ കണ്ടു മാഷേ ആ പാവത്തിന്റെ മുഖത്ത് തന്റെ മക്കളിൽ ഒരാൾ എങ്കിലും രക്ഷപെട്ടല്ലോ എന്ന ആശ്വാസം..

ശിവന്റെ കണ്ണുകളിൽ ഞാൻ കണ്ട പ്രണയത്തിന് പിന്നിൽ വേറൊരു അർത്ഥം കൂടി ഉണ്ടായിരുന്നു മാഷേ ഒരു കൂട്ടി കൊടുപ്പുക്കാരന്റെതായിരുന്നു…

സത്യത്തിൽ അയാൾ ഒരു വിഷ ചിലന്തി ആയിരുന്നു അയാൾ വിരിച്ച വലയിൽ വീണ ഇരകളിൽ ഒരാൾ കൂടി മാത്രമായിരുന്നു ഞാൻ…

എന്നിലെ ചുടുള്ള രക്തം ഊറ്റികുടിച്ച ശേഷം അയാൾ എന്നെ പലർക്കും കാഴ്ച വെച്ചു.

പക്ഷെ അധിക കാലമൊന്നും ഈ ഭൂമിയിൽ വാഴാൻ ആ നാ,യി,ന്റെ മോന് ദൈവം ലൈസൻസ് നൽകിയിരുന്നില്ല. മാഷേ ച,ത്തൊ,ടു,ങ്ങി ആ നാ,റി.

ലോറൻസ്. അവളെ തന്നെ നോക്കി ക്കൊണ്ട്. ദൈവം ശിവന് കൊടുത്ത ലൈസൻസ് ഒരു വെ,ട്ടു, ക,ത്തി ക്കൊണ്ട് കിറി പറിച്ചു കളഞ്ഞു അല്ലെ മോഹിനി.

മോഹിനി എന്തോ മറച്ചു പിടിക്കാൻ എന്നപോലെ ലോറൻസിൽ നിന്നും മുഖം ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുബോൾ.ലോറൻസ് തല കുനിച്ചു മോഹിനിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

പെട്ടന്ന് മോഹിനി ബ്ലൗസിന് അകത്ത് കയ്യിട്ട് ലോറൻസ് കൊടുത്ത കാശ് എടുത്ത് അയാൾക്ക്‌ നേരെ നീട്ടി ക്കൊണ്ട്.

ഇന്നാ മാഷേ മാഷിന്റെ കാശ്.. മാഷ് എന്റെ ശരീരത്തു തോടുന്നില്ലെങ്കിൽ അതിനർത്ഥം ഈ കാശ് എന്നിക്ക് അർഹത പെട്ടതല്ല എന്നാണ്. ഞാൻ പോട്ടെ മാഷേ.?

ലോറൻസ്.. ടി ആ നാ,റി,യെ ആര് കൊ,ന്നാ,ലും അത് നന്നായന്നെ ഞാൻ പറയുംഅവനൊക്കെ അത് അർഹിക്കുന്നു..

ആ പിന്നെ നാളെ ഞാൻ ഈ നഗരം വിടുകയാണ് ഇന്നി കുറേ നാളത്തേക്ക് ഇങ്ങോട്ട് കാണില്ല.. നിന്റെ മൊബൈൽ നമ്പറോ മറ്റോ ഉണ്ടോ ഇവിടെ വന്നാൽ ബന്ധപെടാൻ.?മോഹിനി ലോറൻസിന് നേരെ തന്റെ വെളുത്ത കൈകൾ നീട്ടിക്കൊണ്ട്

ഇതിൽ ഏതിലെങ്കിലും മാഷിന്റെ നമ്പർ എഴുതിക്കോ. ഞാൻ പിന്നെ എഴുതി എടുത്തോളാലോറൻസ് അതിന് എന്റെ കൈയിൽ എവിടെയാടി പേന..?

ലോറൻസ് അത് പറഞ്ഞപ്പോൾ മോഹിനി ഉറക്കെ ചിരിച്ചു കൂടെ ലോറൻസും.ലോഡ്ജ് വിട്ട അവർ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞ ശേഷം നഗരത്തിലൂടെ ലോറിയിൽ കറങ്ങി.

ലോറി ഓടിക്കുബോളും ലോറൻസിന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് ഇടയ്ക്ക് ഇടയ്ക്ക് വീണു ക്കൊണ്ടിരുന്നു കാറ്റ് കൊണ്ട് വന്ന് മുഖത്തേക്ക് ഇടുന്ന മുടികളെ മാടി ഒതുക്കിക്കൊണ്ട് മോഹിനിയും..

ലോറൻസ് മനസിൽ നിന്നെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ തോന്നുന്നില്ലോ മോളെ.. പോരുന്നോ എന്റെ കൂടെ..

നഗരം വീണ്ടും സ്ട്രീറ്റ് ലൈറ്റിന്റെ ലോകത്തേക്ക് വീണപ്പോൾ ലോറിയുടെ വേഗത കുറഞ്ഞു.. മോഹിനിക്ക് ഇറങ്ങി പോകാനുള്ള സൂചന..മോഹിനിയുടെ കണ്ണുകൾ നിറഞ്ഞു വന്നു

അത് ലോറൻസിൽ നിന്നും മറച്ചു പിടിക്കാനായി കണ്ണിൽ എന്തോ പൊടി വന്നു വീണത് പോലെ അവൾ അഭിനയിച്ചപ്പോൾ. ലോറൻസ് ലോറിയുടെ വേഗത കൂട്ടി..

ശേഷം മോഹിനിയോട് ഇന്നി ഇറങ്ങാൻ ഒന്നും നിക്കണ്ട നമ്മുക്ക് നേരെ എന്റെ നാടായാ പാലക്കാട്ടേക്ക് അങ്ങ് വെച്ചു പിടിക്കാ. എന്താ ?

അവളുടെ മറുപടിക്കായി കാത്തു നിന്ന ലോറൻസ് കണ്ടു കണ്ണുകൾ പൊത്തി പിടിച്ച് വിങ്ങി പൊട്ടുന്ന മോഹിനി..

അത് കണ്ടപ്പോൾ ലോറൻസിന്റെ കണ്ണുകളും നിറഞ്ഞു.. ലോറൻസ് ടി നിന്റെ ശരീരത്തിലെ ആ ഖജനാവിൽ നിന്നും ആ കാശ് മൊത്തം ഇങ്ങ് എടുത്തേ..

കരഞ്ഞു കലങ്ങിയ മോഹിനിയുടെ കണ്ണുകളിലെ നേർത്ത പുഞ്ചിരിക്ക് ഒപ്പം
അൽപ്പം തിരിഞ്ഞു ഇരുന്ന് ബ്ലൗസിനകത്ത് കൈ ഇട്ട് കാശ് മൊത്തം എടുത്ത്.

ലോറൻസിന് നീട്ടി ഒരു കൈ ക്കൊണ്ട് ലോറിയുടെ വളയം നിയന്ത്രിച്ചു ക്കൊണ്ട്.
ലോറൻസ് അതിൽ നിന്നും താൻ കൊടുത്ത കാശ് മാത്രം എടുത്ത്.ബാക്കിയുള്ള ചിലറ നോട്ടുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു.

മോഹിനി തിരിഞ്ഞു നോക്കിയപ്പോൾ
വേഗത്തിൽ പായുന്ന ലോറിക്ക് പിറകിൽ കാറ്റ് എടുത്തോണ്ട് പോകുന്ന നോട്ടുകൾ..

ലോറൻസ് പോക്കറ്റിൽ നിന്നും തന്റെ നോട്ടുകൾ മോഹിനിക്ക് കാണിച്ചു കൊണ്ട് ഇത് എന്റെ കാശാ ഡീസൽ അടിക്കാനുള്ള കാശ്..ഇതും വലിച്ചു എറിഞ്ഞാ നമ്മൾ വഴിയിൽ ബാക്കിയായി പോകും..

മോഹിനി കണ്ണുകൾ തുടച്ചു ക്കൊണ്ട് അവളുടെ മനസിനോട് ചോദിച്ചു ആരാണ് ഈ ദൈവ ദൂതൻ..?

ശേഷം ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന ലോറൻസ് അവളുടെ മനസ് വായിച്ചറിഞ്ഞ പോലെ.ആരോട് എന്നില്ലാതെ ഞാൻ അത്ര വലിയ മഹാൻ ഒന്നുമല്ല

എങ്കിലും അഴുക്ക് ചാലിൽ കിടന്ന സുന്ദരമായ ഒരു ചെടിയെ ഞാൻ എന്റെ ഹൃദയത്തിലേക്ക് അങ്ങ് പറിച്ചു നടുനു അത്ര മാത്രം…

ഇന്നി അതിൽ ഉണ്ടാകുന്ന പൂക്കൾ നഗരത്തിലെ ഇരുട്ടിൽ കൊഴിഞ്ഞു വീണ് ചതഞ്ഞരയാൻ ഉള്ളതല്ല . എന്നിക്ക് മാത്രം ഉള്ളതാണ്…അങ്ങനെയെല്ലേ ഹേ.?മോഹിനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല

കാരണം ഇതൊക്കെ സത്യമാണോ അതോ സ്വപ്നമാണോ എന്ന സംശയത്തിന്റെ വലയത്തിൽ പെട്ട് നട്ടം തിരിയുകയായിരുന്നു അപ്പോൾ മോഹിനിയുടെ മനസ്..

Leave a Reply

Your email address will not be published. Required fields are marked *