കൗമാരം
(രചന: Remesh Mezhuveli)
വീടിന്റെ അടുത്തുള്ള വാഴത്തോപ്പിൽ ആ ഇരുണ്ട രാത്രിയിൽ വേദന കൊണ്ട് അവൾ കിടന്നു കരഞ്ഞു…
9മാസം ആരും അറിയാതെ ഒരു കുഞ്ഞിനെ തന്റെ വയറ്റിൽ കൊണ്ട് നടന്നു അവൾ .. എല്ലാവരെയും വയറു ചാടി എന്ന് പറഞ്ഞു പറ്റിച്ചു അവൾ.
പക്ഷെ ഇന്നവൾക് അതിന് കഴിയില്ല കാരണം ഒരു ജീവൻ ഏതാനും നിമിഷങ്ങൾക്കകം പുറത്തു വരും …..
ചെറിയൊരു ചാറ്റൽ മഴയും ഉണ്ട്..
ആരുടേയും സഹായം ഇല്ല…വീട്ടിൽ അറിഞ്ഞാൽ ഇന്നത്തോടെ എന്റെ ജീവിതം തീരും അച്ഛനും അമ്മയ്ക്കും അനിയനും നാട്ടിൽ പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആവും ..
മാരേജിനു മുൻപ് ഒരു 18വയസ്സ് കാരി പ്രസവിച്ചു എന്നറിഞ്ഞാൽ ഉള്ള അവസ്ഥ….
ഈശ്വര അവളുടെ ഹൃദയം ഇടിപ്പ് കൂടി….. അതിന്റ കൂടെ ഒരു പെണ്ണിന്റ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞൊരു നിമിഷങ്ങൾ അവൾ അറിഞ്ഞുകൊണ്ടേരിക്കുന്നു ..
അവൾ ഒരു നിമിഷം തന്റെ പ്രണയം ഓർത്തു…പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തോന്നിയ പ്രണയം..നല്ല സ്മാർട്ട് ഒരു പയ്യൻ എന്നും അവൾ പോകുന്ന ബെസ്സിൽ ആണ് യാത്ര…
അവനെ കണ്ടപ്പോൾ 16വയസ്സ് പ്രായം അല്ലെ കൗമാരം തുടിക്കുന്ന പ്രായം പല ചിന്തകളും മനസിൽ ഓടി കളിക്കുന്ന പ്രായം ആ പയ്യനെ അവൾ ശ്രദ്ധിച്ചു
ആ നോട്ടം അവനെയും അവളിൽ അടുപ്പിച്ചു ബസിൽ വെച്ച് കണ്ടു ഇഷ്ട്ടായി ആ ബന്ധം വീട്ടുകാർ അറിയാതെ വളർന്നു…..
പത്തു കഴിഞ്ഞ ഉടനെ വാങ്ങി കൊടുത്ത മൊബൈൽ ആയിരുന്നു അവളുടെ ലോകം എപ്പോഴും ജോലി തിരക്കിൽ ഉള്ള അച്ഛനും വീട്ടു ജോലിയും ചാറ്റിങ്ങും ഉള്ള അമ്മയും ഒന്നും അവളെ ശ്രദ്ധിച്ചില്ല…
അത് കൊണ്ട് തന്നെ ആ ഒറ്റപ്പെടൽ അവരെ ഒരുപാട് അടുപ്പിച്ചു. വീട്ടിൽ മൊബൈൽ ഉപയോഗം ചോദിക്കുമ്പോൾ കൂട്ടുകാരി എന്ന് പറഞ്ഞൂ തടി തപ്പി ചറ്റിങ്ങ് തുടർന്നു…
അങ്ങനെ ആ ബന്ധം അവളുടെ മനസും ശരീരവും എല്ലാം പങ്കിട്ടു ഒരു സുഖത്തിനു വേണ്ടി അവരുടെ മനസുകൾ ഓടിയപ്പോൾ അവൾ അറിഞ്ഞില്ല…
തന്റെ പ്രായം ഫാമിലി ഒന്നും അവൾ ചിന്തിച്ചില്ല… എല്ലാം കഴിഞ്ഞപ്പോൾ അവൻ വഴക്കു ഉണ്ടാക്കി അവളെ തള്ളിക്കളഞ്ഞു.. എങ്ങോട്ടോ പോയി മറഞ്ഞു…
പെണ്ണിന്റ ശരീരം നോക്കി വന്നൊരു കഴുകൻ കണ്ണുകൾ ആയിരുന്നു എന്നറിയാൻ അവൾ ഒരുപാട് വൈകി പോയിരുന്നു..അപ്പോഴാകും അവൾ ഒരു ചോ രായേ തന്റെ വയറ്റിൽ കൊണ്ട് വന്നിരുന്നു……
പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… അവൾ തന്റെ അടുത്ത് നിന്നിരുന്ന വാഴ ഇലയിൽ പിടിച്ചു വലിച്ചു ആ ചാറ്റൽ മഴയിൽ നനവർന്ന ആ മണ്ണിൽ ഒരു ചോ ര കുഞ്ഞിന് അവൾ ജന്മം നല്കി…
അവൾ മയങ്ങി എങ്കിലും കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവൾ ഉണർന്നു വേഗം കുഞ്ഞിന്റെ വായ പൊത്തി… അവിടെ കിടന്ന ഒരു കല്ല് കൊണ്ട് വേദനയോടെ പൊക്കിൾ കൊടി ബന്ധം വേർപെടുത്തി…
ചോ ര ഒലിച്ച ശരീരവുമായി അവൾ മുഖ അമർത്തി ആ കുഞ്ഞിനെയും കൊണ്ട് തന്റെ വീടിന്റെ നേരെ ഉള്ള റോഡിലേക്കു ഒരു വിധത്തിൽ അവൾ നടന്നു വന്നു
തന്റെ കുഞ്ഞിനെ ശരിക്കു ഒന്ന് നോക്കാൻ പോലും അവളുടെ മനസ്സ് അനുവദിച്ചില്ല…
അവളുടെ മനസിൽ നിറയെ ആ കുഞ്ഞിനെ എങ്ങനെ എങ്കിലും ഉപേക്ഷിക്കണം എന്നായിരുന്നു ചിന്ത..
അവൾക്കു അറിയില്ലായിരുന്നു ഒരു കുഞ്ഞിന്റെ വില ഒരു അമ്മയുടെ വില മനസിലാക്കാനുള്ള പ്രായം അവളിൽ ആയില്ലായിരുന്നു..
തന്റെ അമ്മ തന്നെ ഉപേക്ഷിക്കുകയാണെന്നറിയതെ പോലും ആ കുഞ്ഞു പൊട്ടി കരഞ്ഞു
വണ്ടികൾ ചിറി പായുന്ന ആ റോഡിൽ അവൾ കുഞ്ഞിനെ വാഴ ഇലയിൽ കൊണ്ട് കിടത്തി തിരിഞ്ഞു നോക്കാതെ വീട്ടിലോട്ട് പോയി…
ആ ചാറ്റൽ മഴ നനഞ്ഞു കൊണ്ട് ആ കുഞ്ഞു ഹൃദയം അവിടെ കിടന്നു കരഞ്ഞു….
മിന്നൽ വെളിച്ചത്തിൽ ഒരു കാറുക്കാരൻ ആ കുട്ടിയേ കണ്ടു അയാൾ ആ കുട്ടിയേ വാരി എടുത്തു ചുറ്റിനും നോക്കി ആരെയും കണ്ടില്ല….
പൊട്ടികരയുന്ന ആ കുഞ്ഞിനെയുയും കൊണ്ട് അയാൾ ഏതോ ദേശത്തേക് ആ വണ്ടിയും കൊണ്ട് പോയി…
എന്നാൽ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ആരും കാണാതെ അവൾ വീട്ടിൽ കയറി ഒന്നും അറിയാത്ത ഭാവത്തിൽ അവൾ കിടന്നു ഉറങ്ങി….
ഇതൊരു ചെറിയൊരു കഥ മാത്രം ആ കുഞ്ഞിനെ കൊ ല്ലാ ൻ മനസ്സ് അനുവദിക്കില്ല എനിക്ക് അത് കൊണ്ട് ഇങ്ങനെ എഴുതി എന്നെ ഉള്ളു…..
മാതാപിതാക്കൾ ഓരോ ആളുകളും അറിയാൻ നമ്മൾ ജോലിയും പ്രശ്നങ്ങളും എല്ലാം കഴിഞ്ഞു കൗമാര പ്രായത്തിൽ ഉള്ള മക്കൾ ഉണ്ടെങ്കിൽ അവരെ സ്‌നേഹിക്കുകയും
അവരോട് ഒപ്പം അവരുടെ വിഷമങ്ങളും പ്രശനകളും മനസിലാക്കുകയും ചെയ്യണം പിന്നെ മൊബൈൽ ഉപയോഗം നല്ലതല്ല എന്നല്ല
അത് ഉപയോഗിക്കുന്നത്തോട് ഒപ്പം അതിലെ ദോഷങ്ങൾ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക…