ജയശ്രീ വസ്ത്രം മാറുന്നതിന്റെ വീഡിയോയും മറ്റും അതിൽ പിടിച്ചെടുക്കുകയും ചെയ്തു…….. ഇടയ്ക്കുവെച്ച് മക്കളെ സ്കൂളിൽ ചേർക്കുന്നതിന് പൈസയ്ക്ക്

എടുത്തുചാട്ടം
(രചന: മഴ മുകിൽ)

ഞെട്ടലോടു കൂടി ആണ് എല്ലാപേരും ആ വാർത്ത വായിച്ചതു……. മക്കളെ കൊ ന്നു അമ്മ ആ ത്മഹത്യാ ചെയ്തു………

എന്നാലും നല്ല അമ്പോറ്റി കുഞ്ഞുങ്ങൾ ആയിരുന്നു ആ പെൺകൊച്ചു അതുപോലെ ആണ്……

എന്നാലും ആ കൊച്ചിന് ഇതെന്താ പറ്റിയത്……തോമസ് ചേട്ടന്റെ കടയിൽ രാവിലെ ചായക്കോപ്പം സംസാര വിഷയം ഇതായിരുന്നു…..

എല്ലാപേരും ആ ഇരുനില വീട്ടിലേക്കു പ്രവഹിച്ചു…. വീടും പരിസരവും നാട്ടുകാരെയും പോലീസ് നെയും കൊണ്ട് നിറഞ്ഞു…..

മക്കളെ രണ്ടുപേരെയും ഹാളിൽ മരിച്ചനിലയിലും ജയശ്രീയെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്……

രാവിലെ പാലുമായി വന്ന അടുത്ത വീട്ടിലെ സരളച്ചേച്ചി ആണ് വിളിച്ചിട്ട് അനക്കം ഒന്നുമില്ലാഞ്ഞു….. പുറത്തെ ജനൽ തുറന്നു നോക്കുമ്പോൾ ആണ് ഹാളിൽ കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടത്…

ഉടനെ നിലവിളിച്ചു ബഹളം ഉണ്ടാക്കി ആൾക്കാരെ വിളിച്ചുകൂടി…. ഓടികൂടിയവർ… പോലീസിൽ വിവരം അറിയിച്ചു…

പോലീസ് വന്നു വാതിൽ തല്ലിപൊളിച്ചു നോക്കുമ്പോൾ കുട്ടികൾ രണ്ടും മരിച്ചിരുന്നു.. പിനീട് നടത്തിയ അന്വേഷണത്തിൽ ആണ് അകത്തെ മുറിയിൽ തൂങ്ങി നിൽക്കുന്ന ജയശ്രീയെ കാണുന്നത്………

അടുത്ത് തന്നെയാണ് ജയശ്രീയുടെ ഭർത്താവിന്റെ ആൾക്കാർ താമസിച്ചിരുന്നത്… ഇൻക്വസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റുമോർട്ടത്തിന് വിട്ടു…..ജയശ്രീയുടെ ഭർത്താവിനെ വിവരം അറിയിച്ചു….

ജയശ്രീയും ഭർത്താവുംകുഞ്ഞുങ്ങളും കൂടി ഏകദേശം നാലു വർഷങ്ങൾക്കു മുമ്പേ ആണ് പുതിയൊരു വീട് വെച്ച് ഇവിടെ താമസം മാറി വന്നത്……… ജയശ്രീയുടെ ഭർത്താവ് വിനോദ് ഗൾഫിലാണ് ജോലി ചെയ്തിരുന്നത്…..

പുതിയ വീട്ടിൽ വന്ന് ഏകദേശം ആറു മാസത്തിനു ശേഷം വിനോദ് തിരികെ ഗൾഫിലേക്ക് പോയി….

വിനോദിനെ സഹോദരിയും ഭർത്താവും ഒക്കെയാണ് വീടിന്റെ ചുറ്റുവട്ടത്ത് താമസിച്ചിരുന്നത്…. വളരെ സന്തോഷത്തോടുകൂടി കഴിഞ്ഞിരുന്ന കുടുംബമാണ് ജയശ്രീയുടെത്……

ജയശ്രീ ആ ത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് എത്രയൊക്കെ ആലോചിച്ചിട്ടും ബന്ധുക്കൾക്ക് മനസ്സിലായില്ല…….

ജയശ്രീ യുടെയും മക്കളുടെയും ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞ് നേരെ മോർച്ചറിയിലേക്ക് സൂക്ഷിച്ചു… അടുത്ത ദിവസം വൈകുന്നേരം മാത്രമേ വിനോദിന് എത്തുവാൻ കഴിയുമായിരുന്നുള്ളൂ………

എയർപോർട്ടിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ അവനെയും കാത്തു സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു….

സഹോദരിയെ കണ്ട വിനോദ് സങ്കടം കടിച്ചമർത്തി നിന്നു….പക്ഷെ ഏട്ടന്റെ നെഞ്ചിൽ ചാഞ്ഞു പൊട്ടികരഞ്ഞവളോടൊപ്പം അവനും കരച്ചിൽ അടക്കുവാൻ കഴിഞ്ഞില്ല..

എന്തിനാ ചേട്ടാ ഏട്ടത്തി ഈ കടുംകൈ ചെയ്തത്…ചേട്ടനുമായി ചേട്ടത്തിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ….

നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ മോളെ ഞാനുമായി അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന്… മിനിഞ്ഞാന്ന് രാത്രി വിളിച്ചപ്പോൾ കൂടി എന്നോട് നല്ല രീതിയിൽ സംസാരിച്ച ആളാണ്…..

കഴിഞ്ഞ കുറച്ചു ദിവസമായി ഏടത്തിക്കു ഒരു മനസ്സ് വിഷമം പോലെയാണ് ചേട്ടാ.. ഞാനും അച്ഛനും അമ്മയും ഒക്കെ എത്രയോ തവണ മാറി മാറി ചോദിച്ചിട്ടും ഏട്ടത്തി ഒന്നും തന്നെ പറഞ്ഞില്ല………….

വീട് എത്തിയതും വിനോദ് അനിയത്തിയെയും ചേർത്തുപിടിച്ച് വീട്ടിനുള്ളിലേക്ക് പോയി……. അവിടെ വീടിന്റെ ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടക്കുന്ന 3 രൂപത്തിലെ മുന്നിലേക്ക് വിനോദ് വന്നുനിന്നു……

നെഞ്ചോട് പറ്റിച്ചേർന്ന് വളർത്തിയ മക്കളുടെ ആ കിടപ്പു കണ്ടു അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…..

കുഞ്ഞുമക്കളുടെ മൃതശരീരത്തിന് അരികിലിരുന്ന് വിനോദ് പൊട്ടിപ്പൊട്ടി കരഞ്ഞു… അയാളുടെ ആ കണ്ണുനീർ കൂടെ നിന്ന എല്ലാവരുടെയും കണ്ണുകൾ നനയിച്ചു……

മക്കളെ രണ്ടുപേരെയും കണ്ടു മതി വരാതെയും ചുംബിച്ചു മതിവരാതെ വിനോദ് നിലത്തേക്കു കുറെയേറെ നേരം ഇരുന്നു……

ജയശ്രീയുടെ മൃതശരീരത്തിന് അരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവളുടെ മുഖത്തേക്ക് ഏറെ നേരം നോക്കി വിനോദ് ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു……

ഇരുകൈകൾകൊണ്ടും അവളുടെ മുഖം കൈകളിൽ കോരിയെടുത്തു….. നെറ്റിയിലമർത്തി ചുംബിച്ചു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി……….

കട്ടിലിൽ മലർന്നു കിടന്നു ഫാനും നോക്കി കിടക്കുമ്പോൾ ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി ഇറങ്ങി……

കട്ടിലിൽ സൈഡിലെ ടേബിളിൽ വച്ചിരുന്ന ജയശ്രീ യുടെയും മക്കളുടെയും ഫോട്ടോ കയ്യിലെടുത്ത് മാറോടു ചേർത്തു പിടിച്ചു……..

എന്തിനാടി നീ എന്നോട് ഈ ക്രൂരത ചെയ്തത്… നിന്നെയും മക്കളെയും ഇത്രയും സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്….

ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് എന്റെ മുഖം നിനക്ക് ഒന്ന് ഓർത്തു കൂടായിരുന്നോ…… ഇതൊക്കെ കാണുന്നതിനും വേണ്ടിയാണോ ഞാൻ ഈ കണ്ട കാലമത്രയും കഷ്ടപ്പെട്ടത്…..

പോസ്റ്റുമോർട്ടം കഴിഞ്ഞ ബോഡി ആയതുകൊണ്ട് ഏറെനേരം വക്കാൻ കഴിയില്ല……. കർമ്മങ്ങളെല്ലാം വിനോദ് തന്നെയാണ് ചെയ്തത്…

ഭാര്യയെയും മക്കളെയും അന്ത്യകർമ്മങ്ങൾ ചെയ്തതിനുശേഷംഅയാൾ വീട്ടിലേക്കു വന്നു…. മുറിയടച്ച് ആരോടും മിണ്ടാതെ അയാൾ മുറിയിൽ തന്നെ കഴിച്ചുകൂട്ടി……..

മകന്റെ അവസ്ഥയിൽ മനംനൊന്ത് അച്ഛനുമമ്മയും അയാൾക്കൊപ്പം ആ വീട്ടിൽ തന്നെ ചെലവഴിച്ചു……

ജയശ്രീയും മക്കളും മരിച്ചിട്ട് ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞു… ഒരുദിവസം വിനോദ് അപ്രത്യക്ഷമായി അലമാര ഒന്ന് അരിച്ചുപെറുക്കി അപ്പോഴാണ് ജയശ്രീയുടെ മൊബൈൽ കണ്ടെത്തിയത്……

ആ മൊബൈൽ പരിശോധിച്ചതിൽ നിന്ന് സ്ഥിരമായി ഒരു നമ്പറിലേക്ക് തന്നെ ഒരുപാട് കോളുകൾ പോയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു…..

കോൾ ഡീറ്റെയിൽസ് എടുത്തതിനുശേഷം ആ നമ്പർ ആരുടേതാണ് എന്ന് ട്രേസ് ചെയ്തു നോക്കി….

അപ്പോഴാണ് അത് വിനോദിന് സുഹൃത്തായ കിരണിന്റെ നമ്പർ ആണ് എന്ന് മനസ്സിലായത്….. കിരണും ജയശ്രീ യുമായിഉള്ള ബന്ധം എന്താണ് എന്നറിയുന്നതിന് ആയിരുന്നു വിനോദിന്റെ അടുത്ത ശ്രമം…..

അമ്മയോട് സഹോദരിയുടെ അന്വേഷിച്ചതിൽ നിന്ന് കിരൺ പലപ്പോഴായി വീട്ടിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടു എന്നറിഞ്ഞു…..

ജയശ്രീക്കു പണ്ടുമുതൽക്കേ ഡയറി എഴുതുന്ന ശീലം ഉള്ളതിനാൽ വിനോദ് ജയശ്രീയുടെ ഡയറി വീടുമുഴുവൻ അരിച്ച് പറക്കി…..

ഒടുവിൽ ജയശ്രീയുടെ ഡയറി വിനോദിന്റെ കയ്യിൽ കിട്ടി…….വിനോദിന്റെ സുഹൃത്ത് എന്ന നിലയിലാണ് ജയശ്രീ കിരണിനോട് ഇടപെട്ട് കൊണ്ടിരുന്നത്…

പക്ഷേ പലപ്പോഴായി വീട്ടിലെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടും പറഞ്ഞുകിരൺ ജയശ്രീയുടെ കയ്യിൽ നിന്നും പൈസ കടം മേടിച്ചു കൊണ്ടേയിരുന്നു……………

ഒരിക്കൽ കിരൺ ജയശ്രീ അന്വേഷിച്ച് വീട്ടിലേക്ക് വരുമ്പോൾ ജയശ്രീ കുളിക്കുകയായിരുന്നു……

കിരൺ ജയശ്രീയുടെ റൂമിൽ മൊബൈൽ ക്യാമറ ഓൺ ആക്കി വയ്ക്കുകയും കുളി കഴിഞ്ഞിറങ്ങിയ ജയശ്രീ വസ്ത്രം മാറുന്നതിന്റെ വീഡിയോയും മറ്റും അതിൽ പിടിച്ചെടുക്കുകയും ചെയ്തു……..

ഇടയ്ക്കുവെച്ച് മക്കളെ സ്കൂളിൽ ചേർക്കുന്നതിന് പൈസയ്ക്ക് ആവശ്യം വന്നപ്പോൾ ജയശ്രീ കിരണിനോട് കടം കൊടുത്ത പൈസ തിരികെ ആവശ്യപ്പെട്ടു……

എന്നാൽ കിരൺ പൈസ കൊടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല ജയശ്രീയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു…….ഈ വീഡിയോ എല്ലാം വിനോദിനെ ഫോണിലേക്ക് അയച്ചുകൊടുക്കുമെന്നും

ജയശ്രീയും താനുമായി അവിഹിതബന്ധമുണ്ടെന്ന് അതുവഴി സ്ഥാപിക്കുമെന്നും മറ്റും പറഞ്ഞ് നിരന്തരമായി കിരൺ ജയശ്രീയെ ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു…….

ഈ വിവരങ്ങളെല്ലാം വിനോദിനോട് പറയാതിരിക്കണം എങ്കിൽ സാമ്പത്തികമായി തന്നെ സഹായിച്ചേ മതിയാകൂ എന്ന ഒരു അവസ്ഥയിലേക്ക് ജയശ്രീയെ കിരൺ കൊണ്ട് എത്തിച്ചിരുന്നു………

കുറച്ചു ദിവസങ്ങൾക്കു മുന്നേ വിനോദുമായി സംസാരിക്കുമ്പോൾ വിനോദ് നാട്ടിലേക്ക് ഉടനെ വരുന്നുണ്ടെന്നും കുറച്ചുനാൾ ഇവിടെ കാണും എന്നുള്ള രീതിയിലുള്ള സംസാരങ്ങൾ എല്ലാം ഉണ്ടായിരുന്നു…

ഈ വരവിൽ ബാങ്കിലെ ഡെപ്പോസിറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു നമുക്ക് സ്വന്തമായി ഒരു കാർ വാങ്ങണമെന്നും മക്കളെയും കൊണ്ട് കുറച്ച് സ്ഥലങ്ങളൊക്കെ ടൂർ പോകണം എന്നുമൊക്കെയുള്ള പ്ലാൻ ജയശ്രീ വിനോദ് പങ്കുവെച്ചിരുന്നു………

ഇത് കേട്ടത് മുതൽ ജയശ്രീ മാനസികമായി തളരുകയായിരുന്നു… ബാങ്ക് ഡിപ്പോസിറ്റ് നിന്നുള്ള ഏകദേശം രൂപയും കിരണിന്റെ ഭീഷണിയെ ഭയന്ന് പലപ്പോഴായി പിൻവലിച്ചിരുന്നു…….

ഒടുവിൽ ഗത്യന്തരമില്ലാതെയാണ്……..ജയശ്രീ ജീവിതം അവസാനിപ്പിക്കാനായി തീരുമാനമെടുക്കുന്നത്….

ആ ഡയറി ഡേ മറ്റൊരു താളിൽ ജയശ്രീ വിനോദ് നായി ഒരു ലെറ്റർ എഴുതി വച്ചിട്ടുണ്ടായിരുന്നു..

എത്രയും സ്നേഹം നിറഞ്ഞ വിനോദ് ഏട്ടൻ അറിയുന്നതിന്… മനസ്സുകൊണ്ട് പോലും ഞാൻ ഒരിക്കലും വിനോദ് ചേട്ടനെ ചതിച്ചിട്ടില്ല……

വിനോദ് ഏട്ടൻ കണ്ട നാട്ടിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഞാൻ ആവശ്യത്തിന് അല്ലാതെ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല…എല്ലാം കൃത്യമായി കണക്കുകൾ ഓടുകൂടി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു….

പക്ഷേ കിരൺ പലപ്പോഴായി ഓരോ പ്രാരാബ്ദങ്ങൾ പറഞ്ഞപ്പോൾ ഒരു സഹജീവിയോട് തോന്നുന്ന അനുകമ്പയുടെ പുറത്താണ് ഞാൻ പലവട്ടം അയാളെ സഹായിച്ചത്……

ഒടുവിൽ ആവശ്യത്തിന് പണം തിരികെ ചോദിച്ചപ്പോൾ അയാൾ എങ്ങനെയോ എന്റെ വീഡിയോഎടുത്തു അതിന്റെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി….

ഇതൊക്കെ പലതവണ ഞാൻ വിനോദ് ചേട്ടനോട് പറയണം എന്ന് ഞാൻ കരുതിയതാണ് പക്ഷെ എനിക്ക് ഒരിക്കൽ പോലും തുറന്നു പറയാൻ കഴിഞ്ഞില്ല….

ആരോടെങ്കിലും പറഞ്ഞാൽ തന്നെ വിശ്വസിക്കുമോ എന്ന പേടി ഉണ്ടായിരുന്നു…….

ഏട്ടൻ നാട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ ബാങ്ക് ബാലൻസ് നെക്കുറിച്ച് ചോദിക്കുമല്ലോ എന്നോർത്ത് ഞാൻ ഒരുപാട് ഭയന്നിരുന്നു……..

എന്നെ എല്ലാവരും കൂടി ചേർന്ന് മോശക്കാരിയാക്കി ചിത്രീകരിക്കുമോ എന്ന് ഞാൻ ഭയന്നു പോയി…. അതുകൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്തത്…..

ഞാനെന്റെ മക്കളെ കൂടെ കൂട്ടുന്നു…… എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്നറിയാം എന്നാലും ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു………. വെറുക്കരുത് എന്നെ……….

ലെറ്റർ വായിച്ചുകഴിഞ്ഞപ്പോൾ വിനോദിന്റെ കണ്ണുകൾ പുഴപോലെ പെയ്തുകൊണ്ടേയിരുന്നു…

അടുത്ത ദിവസം തന്നെ എല്ലാ വിവരങ്ങളും ആയി വിനോദ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി ഡയറിയും ലെറ്ററും പോലീസിനെ ഏൽപ്പിച്ചു……

അവർ നടത്തിയ അന്വേഷണത്തിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് ജയശ്രീ യിൽനിന്നും കിരൺ നടത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കി…..

ഒളിവിൽപോയ കിരണിനെ പോലീസുകാർ പിടിച്ചു… കോടതിയിൽ ഹാജരാക്കി….. ശിക്ഷയും വിധിച്ചു…. പക്ഷെ വിനോദിന്റെ നഷ്ടം ഒരിക്കലും നികത്താൻ കഴിയാത്തതായിരുന്നു……..

ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ ജയശ്രീക്ക് എല്ലാം നഷ്ടമായി… വിനോദിനോട് എല്ലാം പറയുവാനുള്ള ഒരു ക്ഷമ കാണിച്ചിരുന്നു എങ്കിൽ ചിലപ്പോൾ അയാൾ എല്ലാം ക്ഷമിക്കുമായിരുന്നിരിക്കും……

ഒന്നുമറിയാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും കൂടി നഷ്ടമായി…….

നമുക്കുചുറ്റും ഇതുപോലെയുള്ള ജയശ്രീമാർ ഇനിയും ഉണ്ടാകാതിരിക്കട്ടെ…….

Leave a Reply

Your email address will not be published. Required fields are marked *