തിരികെ വരാതെ
(രചന: Treesa George)
വെയിൽ ചാഞ്ഞ സായാഹ്നത്തിൽ സിറ്റിയുടെ മൂലക്ക് ഉള്ള ആ ഫ്രഞ്ച് റെസ്റ്റോറന്റിൽ അവൾ ചെല്ലുമ്പോൾ എന്നത്തേയും പോലെ ബ്രസീലിയിൽ മ്യൂസിക് പതിഞ്ഞ താളത്തിൽ ഒഴുകുന്നുണ്ടായിരുന്നു.
അവളെ കണ്ട് അതിന്റെ നടത്തിപ്പുകാരി ബ്രജിത് ചോദിച്ചു. സാന്ദ്ര…. ഹോട്ട് ചോക്ലേറ്റും പാൻ കേക്കും അല്ലേ.
ആം.അവൾ മൂളി.അന്നാ…ക്രീം ഇടണ്ടാണ്ടോ ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കുമ്പോൾ. ബ്രജിത് ജോലിക്കാരിക്ക് നിർദേശം നൽകി.സാന്ദ്ര ആളു ഒഴിഞ്ഞ മൂലക്ക് ഉള്ള കസേരയിൽ ഇരുന്നു.
കുറച്ചു മാറി പ്രായം ആയ ദാമ്പതികൾ ഇരുന്നു കോഫി കുടിക്കുന്നുണ്ടായിരുന്നു. അവൾ ചുമ്മാ അവർ അറിയാതെ അവരെ നോക്കി ഇരുന്നു
ഹായ് ഡേവിസ്. സാന്ദ്ര നേരത്തെ എത്തീട്ടോ.ബ്രജിത്തിന്റെ ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി. ഡേവിസ് അവളെ നോക്കി മെല്ലെ ചിരിച്ചു. പിന്നെ അവൻ അവൾ ഇരിക്കുന്ന വശതോട്ട് ആയി വന്നു.
അവൾക്കു എതിർ വശത്തു ഉള്ള കസേരയിൽ ഇരുന്നു.നീ ഇന്ന് പളളിയിൽ പോയിരുന്നോ. സംഭാഷണത്തിനു തുടക്കം ഇടണല്ലോ എന്ന് കരുതി അവൻ അവളോട് ചോദിച്ചു.
ആം. അവൾ മൂളി.അപ്പോഴേക്കും അന്നാ ഫുഡും ആയി അങ്ങോട്ട് വന്നു. അവർ അതു വെച്ചിട്ട് പോയി.
സാന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അവൾ ഒന്നും മിണ്ടിയില്ല.സാന്ദ്ര നമുക്ക് പിരിയാം. നമ്മൾ തമ്മിൽ ശെരിയാവില്ല. നിന്റെ ഇഷ്ടങ്ങളും എന്റെ ഇഷ്ടങ്ങളും ഒട്ടും മാച്ച് അല്ല.
ഇത് മുന്നേ പ്രതീക്ഷിച്ച പോലെ അവൾ ഒന്നും മിണ്ടിയില്ല.ഒരു കരച്ചിൽ അവളുടെ തൊണ്ണകുഴി വന്നു നിൽപ്പുണ്ടായിരുന്നു. എങ്കിലും അതു പുറത്തു ചാടാതെ അവൾ ഉള്ളിൽ അടക്കി.
ഒരു പ്രണയകാലം അവളുടെ ഓർമ്മയിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നു. വിക്കളോയിലെ മഞ്ഞു വീണ പ്രഭാതങ്ങളും ടെഫി ഷോപ്പിലെ ഗുലാം ജാമും ഓഫീസിലെ ലഞ്ച് ബ്രേക്കും അങ്ങനെ എല്ലാം.
ഇനി അതു എല്ലാം ഓർമ്മകൾ മാത്രം.മുന്നിൽ ഇരിക്കുന്ന ആളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. എന്നെ ഉപേക്ഷിച്ചു പോവരുത് എന്ന് പറയണം എന്നുണ്ടായിരുന്നു.
പക്ഷെ ഉപേക്ഷിക്കാൻ തീരുമാനിച്ച ആളോട് ഇനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല.
നീ എന്റെ മെസ്സേജിനു റിപ്ലൈ തരാതെ ആയപ്പോൾ നിനക്ക് ജോലി തിരക്ക് ഉണ്ടെന്ന് പറഞ്ഞു ഓഫീസിൽ വെച്ചു മുഖം തരാതെ ഒഴിഞ്ഞപ്പോൾ ഒക്കെ ഞാൻ മനസിലാക്കിയിരുന്നു ഡേവിസ് നീ എന്നിൽ നിന്ന് ഒരുപാട് ദൂരെ ആണെന്ന്.
Thanks for understanding sandra.അവൻ പറഞ്ഞു.ബില്ല് ഞാൻ കൊടുത്തോളാം.അവൻ അവിടുന്ന് എണീറ്റ് പോയി.
അവൻ പോയിട്ടും അവൾ ലോകം നഷ്ടപെട്ട പോലെ ഇരുന്നു. ഒരു ജന്മം മുഴുവൻ ഒരുമിച്ചു കൂടെ കാണുമെന്നു വിചാരിച്ച ആളു ആണ് ഇപ്പോൾ ഒരു വാക്കിൽ ബന്ധം അവസാനിപ്പിച്ചു പോയത്.
സാന്ദ്ര താൻ ഇത് ലോകത്ത് ആണ്.സാന്ദ്ര പെട്ടെന്ന് ഞെട്ടി മിലൻറെ മുഖത്തു നോക്കി.സോറി മിലൻ. വീണ്ടും ഇവിടെ വന്നപ്പോൾ ആ പഴയ ഓർമ്മകൾ മനസിലോട്ട് വന്നു. മനപ്പൂർവം അല്ല. എനിക്ക് നിന്നെ മനസിലാവും.
ഡേവിസ് ജീവിതത്തിൽ നിന്ന് പോയപ്പോൾ ഇനിയൊരു പുരുഷ്യനെ വിശ്വസിക്കാൻ പറ്റാത്ത വിധത്തിൽ ജീവിതം നിന്ന് പോയിരുന്നു.
ഡേവിഡ് തന്റെ സന്തോഷങ്ങളും ആയി ആണ് കടന്നു കളഞ്ഞത് എന്ന് തോന്നിയ ഇടത്തോട്ട് ആണ് മിലൻ കടന്നു വന്നത്.
പിന്നീട് പലപ്പോഴും തോന്നിയിട്ട് ഉണ്ട് അന്ന് ആ വിഷമത്തിൽ ജീവിതം അവസാനിപ്പിച്ചിരുന്നെകിൽ ഇന്ന് മിലനു ഒപ്പം ഉള്ള ഈ ജീവിതം, ഈ സന്തോഷം തനിക്ക് അന്യം ആയേനെ എന്ന്. ഡേവിഡ് ജീവിതത്തിൽ നിന്നും പോയിട്ട് നീണ്ട 17 വർഷങ്ങൾ.
മിലൻറെ കൈയിൽ വിരലുകൾ കോർത്തു രണ്ടു സൈഡിലും ആയി ഡിനി മോളെയും ഡാനിയ മോളെയും പിടിച്ചു പിടിച്ചു പുറത്തോട്ട് നടക്കുമ്പോൾ ആണ് പെട്ടന്ന് ആരോ സാന്ദ്ര എന്ന് വിളിച്ചത്.
അവൾ തിരിഞ്ഞു നോക്കി.ജീവിതത്തിൽ താൻ ഇനി ആരെ കാണരുത് എന്ന് ആഗ്രഹിച്ചോ ആ ആളു.
കാലം ആ ആളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെങ്കിലും തന്റെ കണ്ണിൽ അയാൾ എന്നും പഴയ ആളു തന്നെ.സാന്ദ്ര എനിക്ക് അല്പം സംസാരിക്കണം.
എനിക്കു ഒന്നും സംസാരിക്കാൻ ഇല്ല.സാന്ദ്ര അയാൾക്ക് സംസാരിക്കാൻ ഉള്ളത് എന്ത് ആണെന്നു കേൾക്കു. ഞങ്ങൾ പുറത്തു കാണും. മിലൻ പറഞ്ഞു.
അവർ പുറത്തോട്ട് നടന്നു.നമുക്ക് ആ കോർണറിൽ ഇരിക്കാം അല്ലേ. നിനക്ക് ക്രീം ഇടാത്ത ഹോട്ട് ചോക്ലേറ്റ് അല്ലേ.
ഒന്നും വേണ്ട ഡേവിഡ്.ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളു.പെട്ടന്ന് അവൻ പറഞ്ഞു. സാന്ദ്ര നീ പോയതിൽ പിന്നെ ആണ് ജീവിതത്തിൽ നീ എനിക്ക് എത്ര important ആണെന്ന് ഞാൻ തിരിച്ചുഅറിഞ്ഞത്.
നിനക്ക് ശേഷം പല girl ഫ്രണ്ട്സും ഉണ്ടായി. അതിൽ ഒന്നും ഞാൻ സന്തോഷവാൻ ആയിരുന്നില്ല.ഒരു അപൂർണത ജീവിതത്തിൽ ഉണ്ടായിരുന്നു.
അതു നീ ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകി. ഞാൻ നമ്മൾ വരാറുള്ള ഈ റെസ്റ്റോറന്റിൽ എന്നും നിന്നെ തിരക്കി വരുമായിരുന്നു. ഒരിക്കൽ പോലും നീ വന്നില്ല.
പ്ലീസ് സാന്ദ്ര.നീ എന്റെ ജീവിതത്തിലോട്ട് വരണം. നിന്റെ കുഞ്ഞുങ്ങളെ ഞാൻ നോക്കി കൊള്ളാം. നീ പണ്ട് പറയാറുള്ള പോലെ നമുക്ക് ഒരുപാട് ദൂരം ഹാപ്പി ആയിട്ട് പോകാം.
നീ ഇത് എന്ത് വട്ട് ആണ് പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ ഡേവിഡ്. നിന്നെ പ്രണയിച്ചിരുന്ന സാന്ദ്ര മരിച്ചുപോയി.ഇത് ഇപ്പോൾ മിലൻറെ മാത്രം സാന്ദ്ര ആണ്.
അവൻ എന്റെ ജീവിതത്തിൽ നിന്നും പോയാലും ഞാൻ നിന്റെ ജീവിതത്തിലോട്ട് വരില്ല. നമ്മൾ പ്രണയിച്ചിരുന്നു. ഏതോ കാലത്ത്. അതു നീ തന്നെ മറന്നു. ഇപ്പോൾ നിനക്ക് ഉള്ളത് സ്നേഹം ഒന്നും അല്ല.
സാന്ദ്ര നമ്മൾ ഒന്നിക്കേണ്ടവർ ആയിട്ട് ആണ് നീ വന്ന സമയത്തു തന്നെ ഞാൻ ഇവിടെ ഉണ്ടായതു. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല. അവന്റെ മറുപടി കാക്കാതെ അവൾ അവളുടെ സന്തോഷത്തിലോട്ട് പോയി.
സാന്ദ്ര എന്നേലും തിരിച്ചു തന്റെ ജീവിതത്തിലോട്ട് വരും എന്ന പ്രതീക്ഷയോടെ ഒരിക്കൽ സാന്ദ്ര കാത്തിരുന്നപോലെ ഇന്നും അവൻ അവൾക്കായി കാത്തിരുക്കുന്നു..