വെറും തടവ് ശിക്ഷ….
. രചന: Vijay Lalitwilloli Sathya
“ഇത് ആരുടേതാണ് മനുഷ്യ”ഭാര്യയുടെ അലർച്ച കേട്ട്അയാൾ ഉറക്കത്തിൽ നിന്നുണർന്നുപകച്ചു നോക്കി.
“ങേ ഇത് ഏതു പാർട്ടിയുടെ കൊടിയ?”
അയാൾ ചോദിച്ചു.
“കൊടിയോ ശരിക്കും നോക്ക് മനുഷ്യാ””ങേ അപ്പോൾ കൊടിയല്ലേ..?”ഇതെന്തോന്ന് രാവിലെ തന്നെ തൂക്കി പിടിച്ചു ഇവൾ.
രാത്രി ഏറെ വൈകുവോളം പാർട്ടി സമ്മേളനം ആണെന്നും പറഞ്ഞു വൈകി വന്നുകേറി ഉറങ്ങി കിടക്കുന്ന ഭർത്താവിന് നേരെ ഒരു പാന്റീസ് വടിമേൽ തൂക്കി അയാളുടെ നേരെനീട്ടി ഭാര്യ മാലതി ആക്രോശിച്ചു.
അലക്കാൻ വസ്ത്രങ്ങൾ റൂമിൽ നിന്നും എടുത്തു അലക്കു കല്ലിന് സമീപം എടുത്തുകൊണ്ടിട്ടപ്പോൾ ആ കാഴ്ച കണ്ടു മാലതി ഞെട്ടി പോയത്. അതിയാൻ ഊരിയിട്ട വസ്ത്രത്തിന് കൂട്ടത്തിൽ
ജെട്ടിക്ക് പകരം സ്ത്രീകളുടെ അടിവസ്ത്രം. പിന്നെ കൈ കൊണ്ട് തൊടാതെ അവിടെ കണ്ട ഒരു വടി മേൽ തൂക്കി നേരെ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ അടുത്ത് കുതിച്ചു വരികയായിരുന്നു.
എന്തു പറയണമെന്നറിയാതെ അയാൾ കുഴങ്ങി.”എന്താ മനുഷ്യ നിങ്ങളുടെ നാവിറങ്ങിപ്പോയോ?’
” ഇതിനെക്കുറിച്ച് എനിക്കൊന്ന് ആലോചിക്കേണ്ടതുണ്ട്”
“അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ഇരുന്നുകൊണ്ട് പറഞ്ഞു.
“എന്തോന്ന് ഇത്ര ആലോചിക്കാൻ
ഇതേതു കൊച്ചു കുഞ്ഞിന് പോലും അറിയില്ലേ?””എന്തോന്ന്?”അയാൾ ഭാര്യയുടെ നേരെ ദയനീയമായി നോക്കി.
“എന്തോന്ന് എന്നോ ? ഇത് പിന്നെ എന്നാ മനുഷ്യ””എടി നീ കിടന്നു ചാടാതെ നിന്നെ പോലെ ഞാനും ഇത് ആദ്യമായാണ് കാണുന്നത്!”
“അത് ശരിയാ കണ്ടിരുന്നെങ്കിൽ രാത്രി തന്നെ മാറ്റിയുടുത്തു വരുമായിരുന്നില്ല”
ഭാര്യ പുച്ഛിച്ചു കളിയാക്കി
“ശോ.. ഇനി ഇവളെ കൊണ്ട് എങ്ങനെയാ..”
അയാൾ പിറുപിറുത്തു.മാലതി അത് ബെഡ്റൂമിലെ ചുവരിൽ കൊടിപോലെ ചാരിനിർത്തി.
” എന്നാതാ അമ്മേ ഇവിടെ ഒരു ബഹളം. “കോളേജിൽ പോകാനായി ഒരുങ്ങിയ മകൾ ബഹളം കേട്ട് അതുവഴി വന്നു.
“ഇവിടെ ഒന്നുമില്ല മോള് കോളേജിൽ പോയാട്ടെ”
അച്ഛൻ പറഞ്ഞു
വടിയിൽ തൂക്കി
ചുമരിൽ ചാരി നിർത്തിയിരിക്കുന്ന ആ പാന്റീസ് മകൾ കണ്ടു.
“ആരുടെതതെമ്മാ ആ പാന്റീസ് അതെന്താ ഇവിടെ ഉണങ്ങാൻ ഇട്ടിരിക്കുന്നേ? ”
അവളെ നിഷ്കളങ്കമായി ചോദിച്ചു.”മോള് കോളേജിൽ പോയ്ക്കോ..ഇത് പ്രശ്നം വേറെയാ “മാലതി അവളെ പറഞ്ഞയച്ചു.
” ദേ മനുഷ്യ..നിങ്ങൾ ഇങ്ങനെ കുത്തി ഇരുന്നിട്ട് ഇനി ഒരു കാര്യമില്ല.
ഇതിനുള്ള വിശദീകരണം എനിക്ക് ഇപ്പോൾ കിട്ടണം!”
“ഇനി എനിക്ക് കുറച്ച് സാവകാശം താ… എനിക്ക് ഇതേ കുറിച്ച് പഠിക്കേണ്ടതുണ്ട്. അയാൾ അയാളുടെ നിലപാട് വ്യക്തമാക്കി.
“ഇന്നു വൈകിട്ടുവരെ സമയം തരാം.എനിക്ക് കോൺവൻസിങ് അല്ലാത്ത വിശദീകരണം ആണെങ്കിൽ ഇന്ന്
ഞാൻ നിങ്ങളെ ഇവിടെ ഇട്ടു പോകും”
മാലതി കട്ടായം പറഞ്ഞു”ശരി.ആറ് മണി ആകുമ്പോഴേക്കും ഞാനെന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തും”
അയാൾ ഉറപ്പിച്ചു പറഞ്ഞു”സമ്മതിച്ചു പക്ഷേ ഈ മുറി വിട്ടു പുറത്തിറങ്ങാൻ പാടില്ല .പറഞ്ഞ സമയം വരെ””ഏറ്റു ”
അവൾ ഭർത്താവിനെ റൂമിന് അകത്താക്കി പുറത്തുനിന്ന് വാതിലടച്ചു.
അയാൾ അതിനകത്ത് കിടന്നു ആലോചിച്ചു വലിയ സമ്പന്നൻ ആയ ഒരു അപ്പന്റെ മകളാണ് തന്റെ ഭാര്യ മാലതി. അവളിൽ ആണ് ഇപ്പോൾ പ്രതീക്ഷ മുഴുവൻ ഏക മകളായ അവൾക്ക്
ആയിരിക്കും അവളുടെ അപ്പന്റെ സമ്പാദ്യം മുഴുവൻ ലഭിക്കുക താൻ തന്റെ നിരപരാധിത്വം തെളിയച്ചില്ലെങ്കിൽ അവൾ അവളുടെ പാട്ടിനു പോകും പിന്നെ താൻ ഇവിടെ രാഷ്ട്രീയം കളിച്ചു നടന്നു ഒന്നും ആവാൻ പോകുന്നില്ല’
അത് അയാൾക്ക് നന്നായി അറിയാം
.എന്താ ഇപ്പോൾ ചെയ്യുക. എന്നാലും ഇതെങ്ങനെ സംഭവിച്ചു.
അയാൾക്ക് വേണ്ടുന്ന ഭക്ഷണം നൽകി ഭാര്യ മാലതി മുറിയുടെ കതക് വീണ്ടും പുറത്തുനിന്ന് പൂട്ടി കുടുംബശ്രീ മീറ്റിങ്ങിന് പോയി തന്റെ ധനമിടപാടുകൾ ഒക്കെ
ക്ലിയർ ആക്കി ഇന്ന് ആറുമണിക്ക് ശേഷം താൻ ഇവിടുന്ന് പോകേണ്ടത് ആണല്ലോ.
കുടുംബശ്രീ മീറ്റിംഗ് കഴിഞ്ഞു വന്ന മാലതി
ആറുമണിക്ക് അല്പം സമയം മുൻപ് ഭർത്താവിനെ പൂട്ടിയ മുറിയുടെ കതക് തുറന്നു അകത്തു കയറി
അയാൾ കണ്ണടച്ച് ഉറങ്ങുകയാണ്.
അത് കണ്ടു അവൾക്ക് കലിപ്പ് കൂടി
“എന്താ മനുഷ്യ ആലോചിച്ച് ഉത്തരം കിട്ടിയോ
ഏതായാലും ഇനി നിങ്ങളുടെ കൂടെ ഞാനില്ല ഞാൻ പോവുകയാണ് ഈ നിമിഷം.”
“എടീ കുറെ നേരമായി കട്ടിലിനടിയിൽ എന്തോ ഒരു ശബ്ദം ഒന്ന് നോക്കിയേ”അവൾ കാട്ടിലീനടിയിലേക്ക് നോക്കി അവിടെ ഒരു മുട്ടൻ എലി. കൂടാതെ അങ്ങേരുടെ ഇന്നലെ ധരിച്ച ജെട്ടിയും എലികടിച്ചു കൊണ്ട് വന്ന പോലെ വേറെയും അപരിചിതമായ കുറെ തുണി കഷണങ്ങളും.!!
മാലതിയുടെ തെറ്റിദ്ധാരണ ഒരു നിമിഷം കൊണ്ട് മാറി…അവൾ അയാളെ കെട്ടിപ്പിടിച്ചു സംശയിച്ചതിനു മാപ്പ് ചോദിച്ചു.