കൗമാരം
രചന: Kannan Saju)
പാത്രങ്ങൾ എല്ലാം കഴുകി വെച്ച് കഞ്ഞി മുട്ടിട്ട ശേഷം അഭി ക്ലോക്കിലേക്കു നോക്കി…
ഹോ ഏഴു മണി ആയതേ ഉള്ളോ… ഇന്നെല്ലാം നേരത്തെ കഴിഞ്ഞല്ലോ ഭഗവാനെ .. അവൾ സ്വയം പറഞ്ഞുകൊണ്ട് ആലോചിച്ചു…
കൈ വാതിലിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ തുടച്ചു കൊണ്ടിരിക്കവേ ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് അർജുൻ അകത്തേക്ക് കയറി വന്നു… അഭിയെ കണ്ടതും പെട്ടന്ന് ഫോൺ ലോക്ക് ചെയ്തു പോക്കറ്റിൽ ഇട്ടു
ഇന്നെന്ന പതിവില്ലാതെ നേരത്തെ ??? സാധാരണ പത്തുമണിയാണല്ലോ കണക്ക് ??സംശയ ഭാവത്തിൽ അഭി ചോദിച്ചു….
അപ്പേം അമ്മേം കുമാരേട്ടന്റെ അടുത്ത് പോവും വരാൻ താമസിക്കുന്നു അമ്മ വിളിച്ചു പറഞ്ഞായിരുന്നു… നിന്നെ ഒറ്റക്കിരുത്താണ്ടന്നു…മുഖം നോക്കാതെ മറുപടി പറഞ്ഞു അർജുൻ മുറിയിൽ കയറി വാതിലടച്ചു…
അഭി… എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ വിദ്യാർത്ഥി ആണ്.. സാമാന്യം മോഡേൺ ആയ അഭി വീടുകളിൽ കൂടുതലും ഉപയോഗിക്കുക ഷോട്സും ബനിയനുമാണ്….അനിയനുമായി മൂന്നു
വയസ്സ് വ്യത്യാസം മാത്രം… അവൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിക്കുന്നു.. ബാങ്ക് ജോലിക്കാരായ അച്ഛനും അമ്മയ്ക്കും വൈകുന്നേരങ്ങളിൽ കിട്ടുന്ന സമയം ആണ് യാത്രകൾ കൂടുതലും…
എന്നാലും ഈ ചെറുക്കന് ഇതെന്തു പറ്റി ??? അഭി ആലോചിച്ചു… അല്ലെങ്കി റൂമിൽ കിടന്നു ഉറങ്ങാൻ പോലും ഇഷ്ടമില്ലാത്ത ചെറുക്കാനാ… ഇതിപ്പോ അടച്ചു പൂട്ടി മുറിയിൽ…????
ആ ഫോൺ വാങ്ങി കൊടുത്തപ്പോ മുതൽ തുടങ്ങിയതാ എന്തൊക്കയോ ഒളിച്ചു കളി… അവൾ പിറു പിറുത്തുകൊണ്ടു മുറിയിലേക്ക് നടന്നു…
അലമാരയിൽ നിന്നും കുളിച്ചു മാറാനുള്ള തുണികൾ എടുക്കവേ വീണ്ടും മനസ്സ് പിറുപിറുത്തു. .. ” ഹും . പത്താം ക്ലാസ് കഴിഞ്ഞുള്ളു… റിസൾട്ട് പോലും വന്നിട്ടില്ല. അപ്പോഴേക്കും അപ്പനും അമ്മേം,
മോനെന്ന വേണ്ടേ??? .. മോൻ പിന്നെ കേൾക്കാൻ നോക്കിയിരിക്കുവാണല്ലോ… ഒന്നെങ്കിൽ ബൈക്ക് അല്ലെങ്കിൽ ഫോൺ… ഉടനെ വാങ്ങി കൊടുത്തില്ലേ ആൻഡ്രോയിഡ് ഫോൺ… ഇവിടെ
ബാക്കിയുള്ളവന് പണ്ടത്തെ ശവപ്പെട്ടി ഫോണും… ചോദിച്ച പറയും നീ പെണ്ണല്ലേ നിനക്കതൊക്കെ തന്നെ ധാരാളം ന്നു… ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണോ ഭഗവാനെ ജീവിക്കുന്നെ ”
അഭി തുണിയുമായി മുറിക്കു പുറത്തേക്കിറങ്ങി.. ഹാളിലൂടെ അടുക്കള വശത്തേക്ക് നടക്കുമ്പോൾ അടച്ചിട്ടിരിക്കുന്ന അർജുന്റെ മുറിയുടെ വാതിൽ അവളിൽ അസ്വസ്ഥത ഉണ്ടാക്കി…
വാതിലിൽ മൂന്നാലു കൊട്ട് കൊട്ടിക്കൊണ്ടു അവൾ വിളിച്ചു ” അർജു… അർജു…. “എന്നാടി കിടന്നലറുന്നെ ???ഞാൻ കുളിക്കാൻ പോവാണ് ….ആ പൊക്കോ….
ബെസ്ററ്… പറ്റിയ ആളയ അമ്മ നോക്കാൻ ഏൽപ്പിച്ചത്…അവൾ അടുക്കളയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി..
വല്ല്യ ബാങ്ക് ജീവനക്കാരാ ഇതുവരെ അകത്തൊരു ബാത്രൂം പണിയാൻ പറ്റിയിട്ടില്ല.. ആവശ്യം ഏതാ അനാവശ്യം ഏതാന്നു രണ്ടിനും ഒരു ബോധമില്ല.. പിറുപിറുത്തു കൊണ്ട് അഭി അകത്തു കയറി കുറ്റിയിട്ടു..
കുളിക്കാൻ തുടങ്ങിയതും ഭിത്തിയിലൂടെ ഒരു നിഴലനക്കം പോലെ അവൾക്കു തോന്നി… വെള്ളം ഓഫാക്കി എന്തെങ്കിലും ഒച്ചയോ അനക്കമോ ഉണ്ടോ എന്ന് അഭി ശ്രദ്ധിച്ചു ഒന്നും ഇല്ല. വീണ്ടും
വെള്ളമൊഴിക്കാൻ തുടങ്ങി.. സോപ്പ് തേച്ചു കണ്ണും മുഖവും ഒക്കെ സോപ്പുകൊണ്ട് മൂടി നിക്കുമ്പോഴാണ് അടുത്ത മരത്തിന്റെ ചില്ലയിൽ ആരോ നിന്ന് അവൾ കുളിക്കുന്നത് നോക്കുന്ന പോലെ അവൾക്കു തോന്നിയത്…
പേടിച്ചരണ്ട അഭി ഉച്ചത്തിൽ അലറി വിളിച്ചുഅർജു… അർജൂ….. അർജൂ…അവളുടെ ശബ്ദം കെട്ട അയ്യാൾ ചാടി ഓടി .. അർജു ഓടി ഇറങ്ങി വന്നു…
വെപ്രാളത്തിൽ ബാത്റൂമിന് മുന്നിൽ എത്തിയ അർജു ” എന്നാടി… എന്നാ പറ്റ്യേ??? ”
അർജു ആരോ ആ മരക്കൊമ്പിലിരുന്നു ഞാൻ കുളിക്കുന്ന നോക്കുവാരുന്നു… ഞാൻ ഒച്ചയുണ്ടാക്കിപ്പോ ഇറങ്ങി ഓടി… അവൾ എങ്ങലടിച്ചു പറഞ്ഞു…
ഏഹ്.. ഞാൻ നോക്കാം.. നീ ആദ്യം ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്യ്… എന്നിട്ടു വേഗം കുളിച്ചിറങ്ങാൻ നോക്ക് …..
അർജു ടോർച്ചുമായി പറമ്പിലേക്കോടിഅഭി ലൈറ്റ് ഓഫ് ചെയ്തുസമയം രാത്രി ഒമ്പതു മണി…അഭിയും അർജുവും ഭക്ഷണം കഴിക്കുന്നു.അച്ഛനും അമ്മേം എന്താവോ വരാത്തെ ???അഭി വ്യഗ്രതയോടെ ചോദിച്ചു
ചോറുരുള ഉരുട്ടി കൊണ്ട് അർജു പറഞ്ഞു ” അഭി, നീയിതു അവരോടു പറയാൻ നിക്കണ്ട… പറഞ്ഞാ അന്ന് ഷിയാസ് നിന്നെ പ്രൊപ്പോസ് ചെയ്ത കാര്യം പറഞ്ഞ പോലെ ഇരിക്കും.. ഒടുവിൽ വാദി പ്രതിയാകും… ”
അയ്യാളെങ്ങാനും അത് വീഡിയോ എടുത്തിട്ടുണ്ടാവോ അർജു ?അഭി നിറ കണ്ണുകളോടെ ചോദിച്ചു
നിനക്കെന്ന എന്റെ അഭി പറ്റ്യേ ??? അത്രേം ദൂരെ നിന്നൊന്നും വീഡിയോ എടുക്കാൻ പറ്റില്ല.. അതും ഈ രാത്രിയില്…
ഉറപ്പാണോ ???ആടി.. നീയാ ചോറ് വാരി ഉണ്ണാൻ നോക്കിയേ …കുറച്ചാശ്വാസത്തോടെ അഭി ചോറ് വാരിയുണ്ടു..
കൈ കഴുകാൻ ആയി അവൾ വാഷിങ് ബൈസണ് അരികെ ചെന്നു നിന്നു.. അർജു കൈ കഴുകുകയാണ്.. അവൻ ഷിർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ചു.. അഭി ആ കൈകളിലേക്ക്
നോക്കി… വരഞ്ഞ പാടുകൾ… അവളുടെ ഉള്ളിൽ സംശയത്തിന്റെ മുട്ടുകൾ വിരിഞ്ഞു തുടങ്ങിയിരുന്നു…. എന്ത് ചെയ്യണം എന്ന് മനസ്സിൽ ആലോചിച്ചു… വേണ്ട.. അച്ഛൻ വരട്ടെ….
അവര് വന്നു…. അവരുടെ അരികിൽ നിന്നും അർജു മാറാനായി അഭി കാത്തിരുന്നു.. ഒടുവിൽ മകനെ വാങ്ങിക്കൊണ്ടു വന്നതെല്ലാം തീറ്റിച്ചു മുറിയിൽ കയറ്റി കിടത്തി അച്ഛനും അമ്മയും മുറിയിൽ കയറി…
അവരോടു ഈ സംശയം പറയണം എന്നുറപ്പിച്ചു അഭി അവരുടെ മുറിക്കു മുന്നിൽ എത്തി… കതകിൽ തട്ടാനായി ഒരുങ്ങിയതും അവരുടെ സംസാരം അഭി കേട്ടു….
അമ്മയുടെ ശബ്ദം : ഹാ… ഒന്ന് ചുമ്മാതിരി മനുഷ്യാ.. ബസ്സിൽ ആ പിള്ളേര് കാണിക്കണ കണ്ടപ്പോ തുടങ്ങിയതാ ഈ ഇളക്കം…
അച്ഛന്റെ ശബ്ദം : എന്റെ ഇളക്കം നിന്റെ അടുത്തല്ലാതെ ആരുടെ അടുത്താടി ഞാൻ കാണിക്കണ്ടെ
അഭിയുടെ മുഖത്ത് ചിരി വന്നു… ഒന്നും പറയാൻ പറ്റിയ സാഹചര്യം അല്ലെന്നു മനസ്സിലാക്കിയ അഭി മുറിയിലേക്ക് തന്നെ തിരിച്ചു നടന്നു.
സമയം കുറച്ചൂടെ കടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്ന അഭിക്കു തൊണ്ട വരണ്ടു… ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കാനായി മുറിക്കു പുറത്തേക്കിറങ്ങിയ അഭി ആ കാഴ്ച്ച
കണ്ടു ഞെട്ടി… അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കിക്കൊണ്ടു സ്വയംഭോഗം ചെയ്യുന്ന അർജുൻ… അവരുടെ മുറിയിലെ ടേബിൾ ലാമ്പിന്റെ വെളിച്ചം ഡോറിനു അടിയിൽ കാണാം…
ശ്വാസം നിലക്കുന്ന പോലെ തോന്നിയ അഭി മുറിയിൽ കയറി ഒച്ചയുണ്ടാക്കാതെ കതകടച്ചു… ഉള്ളിൽ നിന്നും വന്ന കരച്ചിലിനെ അവൾക്കു പിടിച്ചു നിർത്താനായില്ല… ഭിത്തിയോട് ചേർന്ന് നിലത്തു കുത്തിയിരുന്ന് അവൾ നേരം വെളുപ്പിച്ചു….
അച്ഛനെയും അമ്മയെയും എങ്ങനെ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കും എന്ന് അവൾ തല പുകഞ്ഞു ആലോചിച്ചു… ഷിയാസ് പുറകെ നടന്നു ശല്ല്യം ചെയ്യുവാന്നു പറഞ്ഞപ്പോ നീ എന്തെങ്കിലും ഇളക്കി
കാണിച്ചു കാണും എന്ന് പറഞ്ഞ അമ്മയാണ്.. പ്രതീക്ഷ അച്ഛനിൽ മാത്രം… പക്ഷെ കാര്യങ്ങൾ അച്ഛന് കൃത്യമായി ബോധ്യപ്പെടണം.. ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ഒരുപക്ഷെ അനിയന്റെ കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വരുന്ന ഒരു ഗതികെട്ട ചേച്ചിയായി ഞാൻ മാറിപ്പോയേക്കാം…..
അന്ന് പകൽ മുഴുവൻ അവൾ ആലോചിച്ചു… സമയം സന്ധ്യ മയങ്ങി… ഇരുട്ട് കയറി തുടങ്ങി….
അവൾ ഫോൺ എടുത്തു അർജുനെ വിളിച്ചുഎന്നാടി ?നീയെവിടാ?ഗ്രൗണ്ടിൽഇങ്ങോട് വാ.. അച്ഛൻ കവലക്കു പോയി.. അമ്മ ഗ്രെസി ചേച്ചിടെ വീട്ടിൽ ഫുഡ് ഉണ്ടാക്കാൻ പോയി.. നാളെ മരിയ ചേച്ചീനെ കൂട്ടിക്കൊണ്ടു പോവ്വാ… എനിക്ക് കുളിക്കണം.. ഒറ്റയ്ക്ക് പേടിയാ…
ഞാൻ വരാം ..പതിവ് പോലെ അവൻ വന്നു മുറിയിൽ കയറി” വാതിലടക്കണ്ട . വിളിച്ചാൽ കേൾക്കില്ല ” അഭി പറഞ്ഞുഇല്ല.. അടക്കണില്ല….
അവൾ അടുക്കളയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി… സൈഡിലൂടെ അടുത്ത തൊടിയിലേക്കു ഓടി… അവിടെ തേങ്ങാ എണ്ണിക്കൊണ്ടിരുന്ന അച്ഛനെ ബലമായി പിടിച്ചു വലിച്ചു കൊണ്ട് വന്നു…
ഉള്ളിൽ കുളിക്കുന്നത് അമ്മയാണെന്ന് അറിയാതെ അർജു മരത്തിൽ വലിഞ്ഞു കയറുവായിരുന്നു… അഭി കാര്യങ്ങൾ പറഞ്ഞു.. അച്ഛൻ അവനെ കയ്യോടെ പിടിച്ചു.. അടിയുടെ ശബ്ദം കേട്ടു കുളി കഴിഞ്ഞിറങ്ങിയ അമ്മയും ഓടി വന്നു…
അച്ഛാ അടിക്കണ്ടച്ച…അഭി വട്ടം നിന്നുഅച്ഛൻ അവന്റെ ഫോൺ ഒന്ന് പരിശോധിക്ക്
അഭിയും അച്ഛനും അമ്മയും അവന്റെ ഫോൺ പരിശോധിച്ചു… മുഴുവനും വൃത്തികെട്ട വീഡിയോസ്… അത് മാറ്റുന്നതിന് ഇടയിൽ
അയ്യോ അച്ഛാ.. ദാ രമ്യ….അച്ഛനും അമ്മയും സൂക്ഷിച്ചു നോക്കിഅമ്മ നെഞ്ചിൽ കൈ വെച്ച് ഇരുന്നു…അച്ഛന്റെ കണ്ണുകൾ നിറഞ്ഞു
അർജുന്റെ സഹപാഠിയും അടുത്ത വീട്ടിലെ കുട്ടിയും ആയ രമ്യയും അർജുനും പരസ്പരം അയച്ചിരിക്കുന്നു നഗ്ന വീഡിയോസ് ഫോട്ടോസ് ആയിരുന്നു അത്…
ദേഷ്യത്തിൽ അവനെ പൊക്കിയെടുത്തു കഴുത്തിന് കുത്തി അച്ഛൻ ഭിത്തിയോട് ചേർത്ത് പിടിച്ചു ..
അഭി ബലമായി പിടിത്തം വിടുവിച്ചു…അന്ന് രാത്രി ഉറങ്ങാതെ എല്ലാരും നേരം വെളുപ്പിച്ചു….രാവിലെ അഭിയുടെ അരികിൽ അച്ഛൻ വന്നു
ഇനി എന്താ മോളെ നമ്മള് ചെയ്യണ്ടേ ???കൗൺസിലിംഗിന് പോണം… അഭി ഉറച്ച സ്വരത്തിൽ പറഞ്ഞുമോള് കൊണ്ടോയിട്ടു വാ…. എനിക്ക് വയ്യഅവൻ മാത്രം അല്ലച്ചാ…പിന്നെ?
നമ്മൾ എല്ലാരും പോണം… ! അവൻ മാറണമെങ്കിൽ നമ്മളും പലതും മാറ്റണം… അച്ഛനും അമ്മേം വരണം !ഡോക്ടർക്കു മുന്നിൽ ഇരിക്കുന്ന അച്ഛനും അമ്മയും ….
ഡോക്ടർ : കൗമാര പ്രായക്കാരിൽ പൊതുവെ ഉണ്ടാകുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.. പക്ഷെ താങ്കളുടെ മകന്റ കാര്യത്തിൽ അത് കുറച്ചു അതിരു കടന്നു പോയെന്നു മാത്രം…
അച്ഛൻ : സർ അവനങ്ങനെ കള്ളു കുടിക്കുവോ സിഗരറ്റ് വലിക്കുവോ അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.. അപ്പൊ ഇങ്ങനെ ഒന്നും….
ചിരിച്ചുകൊണ്ട്ഡോക്ടർ : ഇതാണ് നിങ്ങടെ ഒക്കെ കുഴപ്പം.. ലൈംഗീക അതിക്രമങ്ങളും ആസക്തിയും ഉണ്ടാവുന്നവർ എല്ലാം ലഹരിക്ക് അടിമയായിരിക്കണം എന്ന് ഒരു
നിര്ബന്ധവും ഇല്ല.ഇങ്ങനെ ഉണ്ടാകുന്ന കേസുകളിൽ കൂടുതൽ ആളുകളും ലഹരി ഉപയോഗിച്ചിട്ടുണ്ടാവാം.. പക്ഷെ അവർ മാത്രമല്ല ഇങ്ങനൊന്നും ചെയ്യുന്നത്… ലൈംഗീകാസക്തി തന്നെ ലഹരി ആയിട്ടുള്ളവർ ഉണ്ട്…
അമ്മ : അവനാ ഫോൺ വാങ്ങിക്കൊടുത്തതാ എല്ലാത്തിനും കാരണം
ഡോക്ടർ : നിങ്ങൾ വീണ്ടും ഇങ്ങനെ ഓരോ മണ്ടത്തരം പറയല്ലേ…. ഫോൺ ഇന്നത്തെ കാലത്തു എല്ലാവര്ക്കും ആവശ്യമാണ്.. പഠിക്കാനും ലോക വിവരം ഉണ്ടാവാനും.. എന്തിനു അധ്യാപകർ പോലും വാട്സ്ആപ്പിൽ ഗ്രൂപ്പുകൾ
ഉണ്ടാക്കിയാണ് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നത്… കാലം അത്ര പുരോഗമിച്ചു കഴിഞ്ഞു.. ഇതൊക്കെ എങ്ങനെ ഉപയോഗിക്കാണം എന്നറിയാത്തതാണ് ഇവരുടെ ഒക്കെ പ്രശ്നം..
അച്ഛൻ : ഞങ്ങളിനി എന്ത് ചെയ്യണം ഡോക്ടർ ???ഡോക്ടർ : താങ്കൾ വിവാഹത്തിന് മുന്നേ സ്വയംഭോഗം ചെയ്തിട്ടില്ലേ ?
ഒരു ഞെട്ടലോടെ അയ്യാൾ ഡോക്ടറെ നോക്കിഭാര്യ അയ്യാളുടെ മുഖത്തേക്ക് നോക്കിഅച്ഛൻ : ഉവ്വ
ഡോക്ടർ : അച്ഛനോടും അമ്മയോടും സമ്മതം വാങ്ങിച്ചിട്ടാണോ താങ്കൾ അങ്ങനെ ചെയ്തിരുന്നത് ??അച്ഛൻ : അല്ല….
ഡോക്ടർ : നിങ്ങൾ ആദ്യം ചെയ്യണ്ടത് നിങ്ങളുടെ മക്കളെ മനസിലാക്കുക എന്നുള്ളതാണ്… മകൾ വന്നു വിഷമത്തോടെ തന്നെ ഒരാൾ ശല്യം ചെയ്യുന്നുണ്ടന്നു പറയുമ്പോൾ അത് നിന്റെ കുഴപ്പം കൊണ്ടായിരിക്കും എന്ന് നിങ്ങൾ തിരിച്ചു അവളോട് പറഞ്ഞാൽ
പിന്നെ അവളെ ഒരുത്തൻ റേപ്പ് ചെയ്താൽ പോലും അവളതു നിങ്ങളോടു പറയുവോ ??? നിങ്ങളുടെ മകൾ എന്തുകൊണ്ടാണ് കോളേജ് ബസ് വേണ്ടാന്ന് പറഞ്ഞു പ്രൈവറ്റ് ബസ്സിൽ പോകാൻ തുടങ്ങിയതെന്ന് നിങ്ങൾക്കറിയുമോ?
അവർ കണ്ണും മിഴുച്ചു ഡോക്ടറേ നോക്കിഡോക്ടർ : അവസാനം ഇറങ്ങുന്ന അവളെ പലതവണ കോളേജ് ബസ്സിന്റെ ഡ്രൈവർ കടന്നു പിടിച്ചിട്ടുണ്ട്… എന്താ ഒന്ന് പിടിക്കുവല്ലേ ചെയ്തോളു എന്നാണോ ആലോചിക്കുന്നേ?
അനുവാദം ഇല്ലാതെ ഒരു പെണ്ണിൻറെ ശരീരത്തിൽ കടന്നു പിടിക്കുന്നതും അവളെ മാനഭംഗപ്പെടുത്തുന്നതും ഒരുപോലെ തന്നെയാ.. പിന്നെ തന്റെ മകന്റെ കാര്യത്തിൽ, ഒരു പ്രായം എത്തും വരെ അവൻ എവിടെ പോവുന്നു?
ആരോടൊക്കെ കൂടുന്നു, ഒരു ദിവസം എത്ര രൂപ എന്തിനൊക്കെ ചിലവഴിക്കുന്നു തുടങ്ങി എല്ലാം അന്വേഷിച്ചു കൊണ്ടേ ഇരിക്കണം.. അവനു അമ്മയോടും സഹോദരിയോടും ഉള്ള സ്നേഹം ആണ്
സമൂഹത്തിലെ സ്ത്രീകളോട് അവൻ എങ്ങിനെ പെരുമാറുന്നു എന്നുള്ളതിന് അടിത്തറ.. നിങ്ങളോടെ ഇങ്ങനെ ആണേൽ ???അമ്മ : ഡോക്ടർ പറയു ഞങ്ങൾ എന്താ ചെയ്യണ്ടേ ???
ഡോക്ടർ : ഈ പ്രായത്തിൽ സെക്സിനോട് തോന്നുന്ന താല്പര്യം സ്വാഭാവികമാണ്… അതിനെ തടഞ്ഞു വെക്കാൻ ഒരിക്കലും കഴിയില്ല. പക്ഷെ നിയന്ത്രിച്ചു കൊണ്ട് പോവാം… പിന്നെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഒരു പരിധി വരെ അതിനു കാരണമാണ്… പതിനെട്ടാം
നൂറ്റാണ്ടിലെ പുസ്തകോം വെച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ അറിവും വെച്ച് ഈ നൂറ്റാണ്ടിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന്മാർക്കു തന്നെ എന്ത് ചെയ്യണം എന്നറിയില്ല… പരമാവധി ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ
വളർത്തുക… ഒരുമിച്ചിരുന്നു വളരുമ്പോ തന്നെ പെണ്ണെന്നു പറയുന്നത് ഒരു കൗതുകം അല്ലാതെയാവും.. പിന്നെ വളരുമ്പോൾ അല്ലെ .. അന്നേരം അവര് തീരുമാനിക്കട്ടെ.
പിന്നെ മറ്റൊരു കാര്യം പറയാൻ ഉള്ളത്.. അര്ജുന് ഇങ്ങനൊരു രീതിയിലേക്ക് പ്രധാനമായി മാറാൻ മറ്റൊരു കാരണം കൂടിയുണ്ട് … ആരാണീ സനീഷേട്ടൻ എന്ന് അർജു വിളിക്കുന്നയാൾ ??
അച്ഛൻ : എന്റെ ഫ്രണ്ടിന്റെ മകനാണ്… എന്താണ് ഡോക്ടർ?ഡോക്ടർ : അയ്യാൾ സ്ഥിരം വീട്ടിൽ വരാറുണ്ടോ ???അച്ഛൻ : നേരത്തെ വരുമായിരുന്നു
ഡോക്ടർ : അയ്യാൾ നിങ്ങളുടെ മകനെ ഫിസിക്കലി പല രീതിയിലും ഉപയോഗിച്ചിട്ടുണ്ട്.. അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം
അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകിഡോക്ടർ : നിങ്ങൾ കരയണ്ട.. ഇനി കരഞ്ഞിട്ട് കാര്യവും ഇല്ല.. ഞാൻ നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തിയതല്ല, നിങ്ങൾ വളർന്ന കാലമല്ല ഇന്ന്… അല്പം ക്ഷമിച്ചും സഹിച്ചും മക്കളെ കേൾക്കണം.. അവർക്കു
നിങ്ങളോടു പറയാൻ ഒരുപാടുണ്ടാവും.. നിങ്ങൾ ചോദിച്ചാൽ മാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ… എന്തായാലും അർജുൻ കുറച്ചു ദിവസം എന്റെ കൂടെ ഇവിടെ നിക്കട്ടെ.. നല്ല മിടു മിടുക്കനായി അവനെ ഞാൻ നിങ്ങള്ക്ക് തിരിച്ചു തരും…അച്ഛൻ ഡോക്ടർക്ക് മുന്നിൽ കൈ കൂപ്പി…
ഡോക്ടർ :പിന്നെ അമ്മയോട് എനിക്ക് പറയാൻ ഉള്ളത്, നിങ്ങക്ക് കൂടെ പോവാൻ സമയം ഇല്ലെങ്കിൽ വേണ്ട.. പക്ഷെ ഒരിടത്തും ഇനി നിങ്ങളുടെ ആങ്ങളയോടൊപ്പം അഭിയെ എങ്ങും
പറഞ്ഞു വിടരുത്… പ്ലീസ്.. ഇനിയെങ്കിലും എന്തെങ്കിലും കാര്യത്തിൽ പെണ്മക്കൾ നിങ്ങളോടു നോ പറഞ്ഞാൽ അതിനർത്ഥം അത് വേണ്ടാ എന്ന് തന്നെയാണെന്ന് മനസിലാക്കുക…
അമ്മ പകച്ചു നിന്നു…മനസ്സിന്റെ ഭാരങ്ങൾ മുഴുവനും ഇറക്കി അനിയനോട് യാത്ര പറഞ്ഞു അച്ഛനെയും അമ്മയെയും കൂട്ടി അഭി പടിയിറങ്ങി…
അഭിയെ പോലെ പ്രത്യേക സാഹചര്യങ്ങളിൽ ശരിയായ തീരുമാനം എടുക്കാൻ മറ്റു പെണ്കുഞ്ഞുങ്ങൾക്കും കഴിയട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അർജുനെയും കൂട്ടി ഡോക്ടർ വീട്ടിലെക്കു നടന്നു !