ഒന്നാംതരം ചരക്കു വീട്ടിൽ ഇരുന്നിട്ട്.. എനിക്കാണേൽ ആ ലെഗ്ഗിൻസിട്ടു സ്കൂട്ടിൽ ഇരുന്നുള്ള ആ വരവ് കാണുമ്പോ

എടത്തിയമ്മ
രചന: Kannan

പുഴയിലെ വെള്ളം ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. കരയിൽ നിന്നും കുഞ്ഞു കല്ലുകൾ പറക്കി എറിയുവാണ്.
കുഞ്ഞു അവനു അഞ്ചു വയസ്സ് വരും.അച്ഛനും അമ്മയും അവന്റെ ഓര്മകളിൽ ഇല്ല.എല്ലാം അവനു

ഏട്ടനാണ്.കുഞ്ഞുവും അവന്റെ ഏട്ടൻ സൂര്യയും തമ്മിൽ ഏതാണ്ട് പതിനേഴു വയസ്സെങ്കിലും വ്യത്യാസം വരും.സൂര്യയുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതിൽ ഉണ്ടായ മകനാണ് കുഞ്ഞു എന്ന് വിളിപ്പേരുള്ള ആര്യ.
കുഞ്ഞുനു ഒരു വയസ്സാകും മുന്നേ അവര് രണ്ടാളും വിട പറഞ്ഞു.

സൂര്യ തുണി അലമ്പി പിഴിഞ്ഞ് കൊണ്ടിരിക്കുന്നു.കുഞ്ഞു ഇടയ്ക്കിടെ വെള്ളത്തിലേക്കെറിയുന്ന കല്ലുകൾ ഒന്നും അറിയാത്ത പോലെ സൂര്യകിട്ടും എറിഞ്ഞു കൊണ്ടിരുന്നു. പലതവണ പറഞ്ഞു മടുത്ത സൂര്യക്ക് ദേഷ്യം വന്നു. ” ഞാനങ്ങു കയറി വന്ന തുട ഞാൻ അടിച്ചു

പൊട്ടിക്കും. “. ഒരു ജെട്ടിയും ഇട്ടു ദേഹത്ത് മുഴുവൻ എണ്ണ തേച്ചിരിക്കുന്ന അവനെ നോക്കുമ്പോ തന്നെ സൂര്യക്ക് ചിരി വരും. ഒരു വിധത്തിൽ ദേഷ്യം പ്രകടിപ്പിച്ചു സൂര്യ വീണ്ടും തുണി അലമ്പാൻ തുടങ്ങി.

സൂര്യസയുടെ ശ്രദ്ധ തെറ്റിയതും കുഞ്ഞു വീണ്ടും കല്ലെടുത്തു എറിഞ്ഞു. തുണി താഴെ ഇട്ടു ഓടി വന്ന സൂര്യ അവനെ പൊക്കി എടുത്തു വെള്ളത്തിലേക്കിട്ടു.. മുങ്ങി പോവാറാവുമ്പോ വീണ്ടും പൊക്കി മുകളിലേക്കിടും. സത്യത്തിൽ സൂര്യ അങ്ങനെ ചെയ്യാൻ വേണ്ടി ആയിരുന്നു കുഞ്ഞു കുറുമ്പ് കാണിക്കുന്നത്.

നല്ല ഉന്മേഷത്തോടെ അങ്ങനെ വെള്ളത്തിൽ തുള്ളി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏടത്തി വന്നു അവനെ തട്ടി വിളിക്കുന്നത്‌

മീര : കുഞ്ഞു… ഡാ… എണീക്കട ചെറുക്കാ..അവൻ സ്വപ്നത്തിൽ നിന്നും എണീറ്റുഅതിന്റെ അരിശത്തിൽകുഞ്ഞു : ഈ ഏടത്തി.. ഒരു സ്വപ്നോം മുഴുവൻ കാണിക്കൂലാ..

മീര : ഒ പിന്നെ.. എന്നാ സ്വപ്നാ?? നീയും നിന്റെ ചേട്ടനും കൂടെ പണ്ട് മാങ്ങാ കട്ടു പറിക്കാൻ പോയതും പട്ടി എത്തിച്ചതും ഒക്കെ അല്ലെ…അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു

മീര : എണീറ്റു പോയി കുളിക്കാൻ നോക്കടാ ചെറുക്കാ പ്ലസ് വണ്ണിലായി.ഇനിയെങ്കിലും നേരത്തും കാലത്തും എണീറ്റ് പഠിക്കാൻ നോക്ക്.. പ്ലസ്ടുവിനു പത്തിലെ പോലെ മാർക്കില്ലെങ്കിലേ ഇപ്പോഴത്തെ പോലെ ക്യാഷ് കൊടുത്തൊന്നും സീറ്റ് വാങ്ങി

തരൂന്നു മോൻ വിചാരിക്കണ്ട.. വെല്ല കൂലിപ്പണിക്കും പോവേണ്ടി വരും. ഇത് തന്നെ ഞാൻ എത്ര തവണ ഏട്ടന്റെ കാലു പിടിച്ചിട്ടാണെന്നറിയോ നിനകീ സ്കൂളിൽ തന്നെ സീറ്റ് വാങ്ങി തന്നെ.ദൈവത്തെ ഓർത്തു എന്നെ തെറി കേൾപ്പിക്കരുത്

കുഞ്ഞു : അതൊക്കെ ഞാൻ പഠിച്ചോളാം എന്റെ ഏടത്തി.ഏട്ടൻ ഇന്നലേം വന്നില്ലേ???

ഏടത്തി : ഇല്ല.. സൈറ്റിലാ.. വർക്ക് തീർന്നില്ലത്രേ.. നീ കുളിച്ചു റെഡി ആവു. ഞാൻ കൊണ്ടു വിടാം

കുഞ്ഞു : വേണ്ട ഞാൻ പൊക്കോളാംഏടത്തി : ഞാൻ കൊണ്ടു വിടാടാ. എനിക്കിനി പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ.

അത് പറഞ്ഞപ്പോ അവന്റെ മുഖം ഒന്ന് വാടി.സ്കൂൾ.ആക്ടീവയിൽ മീര കുഞ്ഞുവിനേം കൊണ്ടു സ്കൂളിന് ഗേറ്റിനു മുന്നിൽ എത്തി. അകത്തേക്ക് കയറാൻ തുടങ്ങിയതും

കുഞ്ഞു : വേണ്ട ഏടത്തി ഇവിടെ വിട്ടാ മതി ഞാൻ നടന്നു പൊക്കോളാംമീര : പിന്നെ, ഇവിടം വരെ നിന്നെ കൊണ്ടോരൻ അറിയാങ്കി പിന്നെ അവിടം വരെ വിടാനാണോ പറ്റാത്തേ

കുഞ്ചുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
അത് കണ്ണാടിയിലൂടെ ശ്രദ്ധിച്ചമീര : എന്നാ നിന്റെ മുഖത്തൊരു വൈക്ലബ്യം?

കുഞ്ഞു : ഏയ്‌ ഒന്നൂലാ..മീര അവനെ സ്കൂളിലെ പാർകിങ്ങിനരുകിൽ ഇറക്കി. അവിടെ അവന്റെ മൂന്നു കൂട്ടുകാരും നിക്കുന്നുണ്ടായിരുന്നു. അവർ മീരയെ നോക്കി ചിരിച്ചു. മീരയും ചിരിച്ചു. കുഞ്ഞുനെ ടാറ്റ കൊടുത്തു അവൾ തിരിച്ചു പോയി.

ടൈറ്റ് ലെഗ്ഗിൻസും ടോപ്പും ആയിരുന്നു മീരയുടെ വേഷം. അതും സ്കൂട്ടറിൽ കാലുകൾ കവച്ചു ഇരിക്കുമ്പോൾ സത്യത്തിൽ ഏതു കാമപ്രാന്തനും കണ്ണെടുക്കാതെ നോക്കി പോവും.

അവന്മാർക്ക് ചെവി കൊടുക്കാതെ അകത്തേക്ക് കയറി പോവാനുള്ള ശ്രമം വിഫലമാക്കിക്കൊണ്ടു മൂവരിൽ ഒരാൾ അർജുൻ അവനെ കയ്യിൽ പിടിച്ചു നിർത്തി.

അർജുൻ : ഡാ.. പണി ഒപ്പിച്ചു തുടങ്ങീലെകുഞ്ഞു : എന്ത്?അർജുൻ : ഉം. ഉം.. ഇപ്പൊ ഇടയ്ക്കു കൊണ്ടു വിടാൻ ഒക്കെ വരുന്നുണ്ടല്ലോ

അവന്റെ കൈ തട്ടി മാറ്റികുഞ്ഞു : ദേ അർജുൻ പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്.. അതെന്റെ ഏടത്തിയാണ്.. ഞാൻ അമ്മയെ പോലെ കാണണ്ട ആൾ.. നിങ്ങളെന്താ ഇങ്ങനൊക്കെ

മൂവരിൽ മറ്റൊരുവൻജിജിൻ : നിങ്ങളു വെറുതെ അവനെ ചൊറിയല്ലേ.. അവൻ പൊക്കോട്ടെമൂന്നാമൻ ഇടയിൽ കയറി

അനസ് : ഹ.. അതിനു ചൊറിയാൻ പറഞ്ഞതല്ല.. ഇതുപോലെ ഭാഗ്യം ആർക്കെങ്കിലും കിട്ടുവോ..ഏട്ടൻ ആണേ തന്നെ വല്ലപ്പോഴുമേ വീട്ടിൽ വരൂ.. അതെങ്ങനാ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം കല്ല് കൊടുക്കൂല്ലന്നല്ലേ പറയുന്നേ…

അർജുൻ : അതെ ദേ ഇവനെ നോക്ക്.. കൊച്ചാപ്പ ഗൾഫിൽ പോയ അന്ന് തുടങ്ങിയതല്ലേ ഇവനും അവന്റെ കൊച്ചമ്മേം ആയുള്ള ബന്ധം.. എന്തോരം കഥകളു നമ്മള് കേട്ടേക്കാണു

കുഞ്ഞു : അർജൂനെ നിങ്ങൾ എന്ത് വേണേലും കാണിച്ചോ.. അത് നിങ്ങടെ പാരമ്പര്യം. എന്നെ വിട്ടേക്ക്

അനസ് : ഇവനിതെന്തുവാടേ.. ഒന്നാംതരം ചരക്കു വീട്ടിൽ ഇരുന്നിട്ട്.. എനിക്കാണേൽ ആ ലെഗ്ഗിൻസിട്ടു സ്കൂട്ടിൽ ഇരുന്നുള്ള ആ വരവ് കാണുമ്പോ.. ആ തുട കാണുമ്പോ തന്നെ ഒണ്ടല്ലോ.. എന്റമ്മോ..

പറഞ്ഞു തീർന്നതും ബാഗ് ഊരി നിലത്തിട്ട കുഞ്ഞു അനസിനെ ഇടിച്ചു വീഴ്ത്തി. തടയാൻ വന്ന അർജുനെയും ഇടിച്ചു. അനസിന്റെ മുകളിൽ കയറി ഇരുന്നു തുരു തുരാ ഇടിച്ചു.

വളരെ പണിപ്പെട്ടു ജിജിൻ അവരെ പിടിച്ചു മാറ്റി..ദേഷ്യത്തിൽ അനസ്അനസ് : ഡാ നീ എന്നെ തല്ലിക്കൊ… പക്ഷെ അവളിനിയും വരുമ്പോ ഞാൻ ഇനിയും നോക്കും.. ഹാ..

പിടിത്തം വിടീച്ചു ഓടി വന്ന കുഞ്ഞു അവന്റെ നെഞ്ചിൽ തൊഴിച്ചു. അനസ് ചെന്നു വീണത് പ്രിൻസിപ്പാളിന്റെ കാറിനു മുന്നിൽ.ഓഫീസ് റൂം.

പ്രിൻസിപ്പാളിനു മുന്നിൽ തല കുനിച്ചിരിക്കുന്ന മീരയും പിന്നിൽ കൈ കെട്ടി നിക്കുന്ന കുഞ്ഞുവും.

പ്രിൻസി : എന്തോ സിനിമക്ക് പോയെന്റെ കാശിന്റെ പേരും പറഞ്ഞു തല്ലുണ്ടാക്കിയതാ.. അതിനു ഇങ്ങനെ ഒക്കെ ചെയ്യാമോ.. നിങ്ങളിത്രേം കാലു പിടിച്ചു പറഞ്ഞോണ്ട് മാത്രം ഞാൻ ഇവനെ ക്ലാസ്സിൽ ഇരുത്താം..വളരെ അസ്വസ്ഥനായി സ്കെയിൽ കൊണ്ടു മേശയിൽ അടിച്ചു

പ്രിൻസി : ഇവനാന്നെ പഠിക്കാനും മോശാന്നെ… സൂര്യയോടു ജോലി തിരക്കൊക്കെ കഴിഞ്ഞു സമയം കിട്ടുവാന്നെ ഇവനെ കൂടി ഒന്ന് ശ്രദ്ധിക്കാൻ പറ.. ഇല്ലേൽ പിഴച്ചു പോവും

മീര : സൂര്യയോടു ഒറ്റയടിക്ക് ഇതൊക്കെ പറഞ്ഞ അവൻ എങ്ങനെ പെരുമാറുന്നു അറിയില്ല സർ.. ഞാൻ ഒന്ന് സമയം പോലെ പറഞ്ഞു മനസിലാക്കാം..പ്രിൻസി : ഉം .. മതി മതി…പിറ്റേന്ന് രാവിലെ.സ്കൂളിന് മുന്നിൽ എത്താറായപ്പോൾ

കുഞ്ഞു : ഇവിടെ വിട്ടാ മതിമീര : ഞാൻ അകത്തേക്കുഅത്രേം പറഞ്ഞപ്പോഴേക്കും അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.

ഞെട്ടലോടെ വണ്ടി വെട്ടിച്ചു നിർത്തിയ മീരമീര : നീയിതെന്നാടാ ചെറുക്കാ കാണിച്ചേ??? ഇപ്പൊ വണ്ടീന്നെങ്ങാനും വീണിരുന്നെങ്കിലോ?

കുഞ്ഞു : എടത്തിയോട് എന്നാ പറഞ്ഞ മനസ്സിലാവാത്തേ..?. ഞാൻ പറഞ്ഞില്ലേ ഇവിടെ വിട്ടാ മതി നടന്നു പോക്കൊളാന്നു.

അവന്റെ ഭാവ മാറ്റവും അസ്വസ്ഥതയും മീര ശ്രദ്ധിച്ചു. അവൾക്കു തെല്ലു ഭയം തോന്നി.നഗരത്തിലെ ഒരു റെസ്റ്റോറന്റ്.

മീരയും അവളുടെ സുഹൃത്തും.ഫ്രണ്ട് : നിന്നോട് അവന്റെ പെരുമാറ്റം എങ്ങനാ?മീര : മനസ്സിലായില്ല.. നീ എന്നാ ഉദേശിച്ചേ???

ഫ്രണ്ട് : അത് തന്നെ.. മോശമായ രീതിയിൽ എന്തെങ്കിലും?മീര : എന്ന് വെച്ച?ഫ്രണ്ട് : എടി, ഈ തട്ടുവോ മുട്ടുവോ,അല്ലെങ്കിൽ നമ്മളറിയാതെ നമ്മളെ നോക്കിക്കൊണ്ടിരിക്കുവോ

മീര : ശ്രേയ ഞാൻ അവന്റെ എടത്തിയമ്മയാണ്ഫ്രണ്ട് : അതുകൊണ്ട്?മീര : അവൻ അങ്ങനൊന്നുംഫ്രണ്ട് : ഞങ്ങൾ വീട് മാറാനുള്ള കാരണം എന്താന്നറിയുവോ നിനക്ക്?

മീര അവളെ നോക്കി.ഫ്രണ്ട് : ഏട്ടന്റെ അനിയൻ ഞാൻ കുളിക്കണ വീഡിയോ കാണിച്ചു എന്നെ ഭീഷണി പെടുത്താൻ നോക്കി. കോളേജിൽ പോണ പയ്യനാടി.. ഓൻ വിചാരിച്ചു ഞാൻ ഏട്ടനോട് പറയൂലാന്നു. ഞാൻ ആദ്യം പറഞ്ഞത് ഏട്ടനോടാണ്.അന്നത്തോടെ അവന്റെ സൂക്കേടും തീർത്തു കൊടുത്തു.

മീര : എനിക്കിതൊന്നുംഫ്രണ്ട് : അറിയാം.. കുറെ വീട്ടിൽ പെണ്ണുങ്ങൾ ഇതൊന്നും പേടിച്ചിട്ടു പുറത്തു പറയാതെ അനുഭവിക്കുന്നോണ്ടാണ് നിനക്കിതൊക്കെ കേക്കുമ്പോ പുതുമ തോന്നുന്നത്.. അവൻ അങ്ങനെ ആണെന്നൊന്നും ഞാൻ പറയില്ല. പക്ഷെ

വളർന്നു വരുന്ന പ്രായം, എല്ലാം അറിഞ്ഞു വരുന്ന പ്രായം. പ്രത്യേകിച്ചും ആൺകുട്ടികൾ മാസ്റ്റർബേഷനൊക്കെ ഏറ്റവും കൂടുതൽ അഡിക്റ്റാവുന്ന പ്രായം.നല്ല നാല് പിഴച്ച കൂട്ടുകാർ ഉണ്ടായ

മതി തീർന്നു.സൊ നീ സൂക്ഷിക്കണം. അപ്പന്റേം അമ്മേടേം ചേട്ടന്റേം എല്ലാം പണി ഇപ്പൊ അവനു നീയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നീ വിചാരിച്ചാൽ അവനെനിയന്ത്രിക്കാൻ പറ്റും.സ്കൂൾ.

കുഞ്ഞു ഇരിക്കുന്നതിന്റെ പിന്നിൽ വന്നു ചെവിയിൽ അനസ്അനസ് : ഇന്ന് ഗേറ്റിനു മുന്നിൽ ഇറങ്ങീലെ? നാളെ ഞാൻ ഗേറ്റിനു മുന്നിൽ ഉണ്ടാവും. പുള്ളിക്കാരീടെ ലെഗിന്സിട്ട തുട കാണാത്തൊണ്ടു ഇന്നലെ എനിക്ക് ഉറങ്ങാൻ പറ്റിലാ…

കുഞ്ഞു കലിപ്പോടെ അവനെ നോക്കിഅനസ് : എന്തെ നിനക്കെന്നെ തല്ലണോ??

ഇനി ഒരു അടി കൂടി ഉണ്ടായാൽ അറിയാലോ..
പിന്നെ നീ സ്കൂളിന് പുറത്താ

അനസ് മാറി. അർജുൻ വന്നുഅർജുൻ : എടാ.. നീ ഇമ്മാതിരി ആത്മാർത്ഥ കാണിക്കണ്ടല്ലോ.. ഇനി പുള്ളിക്കാരിക്ക് നിന്നോട് താല്പര്യം ഉണ്ടങ്കിലോ

കുഞ്ഞുവിന്റെ മുഖം കോപം കൊണ്ടു വിറച്ചു. അവൻ അത് കടിച്ചമർത്താൻ ശ്രമിച്ചുകുഞ്ഞു : അർജുൻ പ്ലീസ്

അർജുൻ : എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു.. പുള്ളിക്കാരീടെ തൊട്ടും തലോടിയും ഉള്ള വാർത്താനോം സ്നേഹോം.. ആ പിന്നെ പിറന്നാളിന് നിന്നെ ഉമ്മ വെച്ചു കൊണ്ടുള്ള ഒരു ഫോട്ടോ ഫെയ്‌സ്‌ബുക്കിൽ കണ്ടല്ലോ

കുഞ്ഞു : അതിനെന്ന.. എന്റെ ചേച്ചിയല്ലേകുഞ്ഞുവിന് സമനില മാറി തുടങ്ങിയിരുന്നു.അർജുൻ : പിന്നെ ചേച്ചി.. നിന്റെ ഭാഗത്തുന്നു ഒരു തുടക്കാം കിട്ടാൻ കാത്തിരിക്കുവായിരിക്കും

അർജുന്റെ വാക്കുകൾ എക്കോ പോലെ അവന്റെ കാതുകളിൽ മുഴങ്ങി. നിയന്ത്രണം വിട്ട കുഞ്ഞു തല കറങ്ങി നിലത്തു വീണു .വീട്.

ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു വന്ന കുഞ്ഞു ഏടത്തിയുടെ അലക്കി ഇട്ടിരിക്കുന്ന ലെഗിൻസ് ശ്രദ്ധിച്ചു.
അവൻ മനസ്സിൽ പറഞ്ഞു : ഈ കുന്തം ഉണ്ടങ്കിൽ അല്ലെ നാളെ ഇതും ഇട്ടോണ്ട് ഇറങ്ങുവോളു..?

അവൻ അതെടുത്തു മടക്കി റൂമിലേക്ക് പോയി. തന്റെ ബെഡ് പൊക്കി ലെഗിൻസ് അതിനു അടിയിൽ വെച്ചു.ടേബിളിൽ ഭക്ഷണം കഴിക്കാൻ വന്നിരുന്ന കുഞ്ഞുനെ മീര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മീര : ദോശ ഇനി വേണോ?? വേണേ ചുട്ടു തരാംകുഞ്ഞു : വേണ്ടാ..മീര : നിനക്കെന്തേ വയ്യേ?? മുഖം ഒക്കെ ഏതാണ്ട് പോലെ ഇരിക്കണേ?

കുഞ്ഞു : ഏയ്‌ ഒന്നൂലാമീര : പനിക്കണ്ടോ നിനക്ക്??അവൾ അവന്റെ നെറ്റിയിൽ തൊട്ടതും അവൻ കൈ തട്ടി മാറ്റി

കുഞ്ഞു : ഇല്ലെന്നു പറഞ്ഞില്ലേ പിന്നെ എന്നാ?മീര ഒന്നും മനസ്സിലാവാതെ നിന്നു.കുഞ്ഞു മുറിയിലേക്ക് പോയി .

മീരയുടെ ഉള്ളിൽ ഒരുപാടു ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു. മുൻപ് താൻ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തിട്ടുള്ള കുട്ടിയാണ്. ചേച്ചിയേക്കാൾ അമ്മയെ പോലെ എന്നോട് പെരുമാറിയിരുന്നത്. അവനിപ്പോ ഞാൻ തൊടുമ്പോൾ എന്താണ് അസ്വസ്ഥത.

ഫ്രണ്ടിന്റെ വാക്കുകൾ മീരയെ വല്ലാതെ വേട്ടയാടി.കുഞ്ഞു കുളിക്കാൻ കയറിയ സമയം മീര അവന്റെ മുറി മുഴുവൻ പരിശോധിച്ചു

ആദ്യം രണ്ടു മൂന്നു കൊച്ചു പുസ്തകങ്ങൾ കിട്ടി.
അവൾ ലാപ് തുറന്നു. അതിലും ഒരു ഫോൾഡർ നിറയെ സെക്സ് വീഡിയോസ്. മീര അസ്വസ്ഥത ആകാൻ തുടങ്ങി. ഒടുവിൽ അവൾ അവന്റെ

മൊബൈൽ എടുത്തു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ തന്നെ കൂടുതലും സെക്സ് വീഡിയോസ് ഷെയർ ചെയ്യുന്നതും,കാമ കഥകൾ ഷെയർ ചെയ്യുന്നതും…

അപ്പോ തന്നെ മീരയുടെ പാതി ജീവൻ പോയിരുന്നു. അവൾ കൂട്ടത്തിൽ ബെഡും പൊക്കി നോക്കി.

ഇത്രയും നേരം താൻ പുറത്തു തപ്പി നടന്നിരുന്ന തന്റെ ലെഗിൻസ് അവന്റെ മുറിയിൽ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.

ഫ്രണ്ടിന്റെ വാക്കുകൾ ഓർമ വന്നു “മാസ്റ്റർബേഷൻ ഒക്കെ ശീലമാക്കുന്ന സമയം ആണെങ്കിൽ നീ വേണമെന്നില്ല നിന്റെ ഒരു അടിവസ്ത്രം കിട്ടിയാലും മതിയാവും. ”

മീര അവനെ മൊത്തത്തിൽ തെറ്റിദ്ധരിച്ചു കഴിഞ്ഞിരുന്നു. എല്ലാം കൊണ്ടും തന്റെ ലെഗിൻസ് അവൻ സ്വയംഭോഗത്തിനായി എടുത്തതാണെന്നു പോലും മീര തെറ്റിദ്ധരിച്ചു.

കുളി കഴിഞ്ഞു ഇറങ്ങി വരുന്ന കുഞ്ഞു കാണുന്നത് കയ്യിൽ ലെഗ്ഗിൻസുമായി നിറകണ്ണുകളോടെ നിക്കുന്ന മീരയെ ആണ്

അവന്റെ മുഖത്ത് നോക്കാതെ അവൾ കരഞ്ഞുകൊണ്ട് പുറത്തേക്കു പോയി.താൻ തെറ്റിദ്ധരിക്ക പെട്ടുവെന്നു അവനും മനസ്സിലായി.ഹാളിൽ ഇരുന്ന മീര സൂര്യയെ വിളിച്ചു

മീര : എവിടയാണ് എനിക്കിപ്പോ കാണണം.. എന്ത് തിരക്കുണ്ടായാലും സൂര്യാ നീ വന്നേ പറ്റൂ..ഒരു മണിക്കൂറിനു ശേഷം.

എല്ലാം കേട്ട ശേഷം സൂര്യ മിണ്ടാതെ ഇരുന്നുകണ്ണുകൾ തുടച്ചുകൊണ്ട് മീരമീര : എനിക്ക് ഒറ്റ തീരുമാനമേ ഉള്ളൂ.. ഇനി ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ അവൻ. ആരെങ്കിലും ഒരാളെ ഈ വീട്ടിൽ ഉണ്ടാവൂ.. എന്ത് വേണമെന്ന് സൂര്യക്ക് തീരുമാനിക്കാം !

സൂര്യ അവന്റെ മുറിയിലേക്ക് നോക്കി വിളിച്ചുസൂര്യ : കുഞ്ഞുഅവൻ പതുങ്ങി പതുങ്ങി സൂര്യക്ക് മുന്നിലേക്ക്‌ വന്നു നിന്നു

സൂര്യ : എന്റെ മുഖത്തേക്ക് നോക്കടാഅവൻ നോക്കാൻ ശ്രമിച്ചു. സൂര്യ ശബ്ദം കൂട്ടി

സൂര്യ :എന്റെ മോത്തക്കു നോക്കാൻവിറച്ചുകൊണ്ട് കുഞ്ഞു അവന്റെ മുഖത്തേക്ക് നോക്കിസൂര്യ : നീ ഇവളുടെ ഡ്രസ്സ്‌ എടുത്തു ഒളിപ്പിച്ചു വെച്ചോ

കുഞ്ഞു മിണ്ടാൻ കഴിയാതെ നിന്നുസൂര്യ : വെച്ചൊന്നുകുഞ്ഞു : വെച്ചു.സൂര്യ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. അടികൊണ്ടു കുഞ്ഞു നിലത്തു വീണു. അടുത്ത അടിക്കാൻ ഓങ്ങിയ സൂര്യയെ മീര വട്ടം പിടിച്ചു.

കുഞ്ഞുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യമായാണ് ഏട്ടൻ തന്നെ തല്ലുന്നത്. എന്ത് പറഞ്ഞു കരയണം എന്ന് അവനു അറിയില്ലായിരുന്നു. കാരണം ഏട്ടൻ ഇന്നേവരെ അവനെ സങ്കടം അറിയിച്ചിട്ടില്ല.

സൂര്യ : നീ വേഗം നിനക്ക് അത്യാവശ്യം വേണ്ട, അല്ല നിന്റെ മുഴുവൻ ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയ്യ്.. വേഗം

കുഞ്ഞു കരഞ്ഞു കൊണ്ടു മുറിക്കകത്തേക്കു പോയിസൂര്യ ആയോ ഫോൺ വിളിച്ചു

സൂര്യ : ഡാ നിന്റെ ഹോസ്റ്റലിൽ റൂം വെക്കന്റില്ലെ?? ആ.. അനിയനെ നിർത്താൻ.. ഏയ്‌ ഇല്ല ഞങ്ങളിപ്പോ വരും..

കുഞ്ഞു സാധനങ്ങൾ ആയി ഇറങ്ങി വന്നു. ഓരോ ബാഗായി കാറിൽ കൊണ്ടു വെച്ചു. സൂര്യ കാറിൽ കയറി. ഇറങ്ങും മുന്നേ അവൻ മീരയെ നോക്കി, അവൾ മുഖത്തേക്ക് പോലും നോക്കുന്നില്ല.

ഹോസ്റ്റൽ.ഹോസ്റ്റലിനു മുന്നിൽ കൊണ്ടിറക്കി. കൂട്ടുകാരനായ വാര്ഡന് പണവും നൽകി.കുഞ്ഞുനോട് ഒരു യാത്ര പോലും പറയാതെ സൂര്യ കാറെടുത്തു നീങ്ങി.. അവൻ കൺവെട്ടത്തുന്നു മറയും വരെ കുഞ്ഞു നോക്കി നിന്നു.

ബാഗുകൾ എടുത്തു റൂമിൽ വെച്ചു അവൻ കതകടച്ചു.ജനലിൽ കൂടി സൂര്യ പോയ വഴി അവൻ നോക്കി നിന്നു. മീര വരുന്നത് വരെ സൂര്യയെ വിട്ടു ഒരു രാത്രി പോലും ഒറ്റയ്ക്ക് ഉറങ്ങീട്ടില്ല. മീര വന്നതിൽ പിന്നെ വീട്ടിൽ മീര ഇല്ലാതെയും അവൻ നിന്നിട്ടില്ല.

കുഞ്ഞു തിരിഞ്ഞും മറഞ്ഞും കിടന്നു.
തന്റെ ഓർമയിൽ ആദ്യം ചോറ് വാരി തന്നത് ഏട്ടനാണ്. അതെ കൈകൊണ്ടു ഏട്ടൻ തന്നെ തല്ലി. കുഞ്ഞു വിങ്ങി പൊട്ടി. അവനു ചങ്കു തകരുന്ന പോലെ തോന്നി. ഏട്ടനെ കാണണം എന്ന് മനസ്സ് മന്ത്രിച്ചു.പക്ഷെ ഏട്ടന് തന്നെ വേണ്ടാതായെന്ന തോന്നൽ അവനെ ഭ്രാന്തനാക്കി.

വീട്ടിൽ ഉറങ്ങാൻ കഴിയാതെ സൂര്യ തെക്കും വടക്കും നടന്നു. ഇടയ്ക്കിടെ കുറെ വെള്ളം എടുത്തു കുടിച്ചു. ഒന്നും മിണ്ടാനാവാതെ മീര ഇരുന്നു.

ഈ സമയം ഹോസ്റ്റലിൽ നിന്നും ഫോൺ വന്നു.
കുഞ്ഞു കയ്യിലെ ഞെരമ്പു മുറിച്ചു.സീരിയസായി ഹോസ്പിറ്റലിൽ ആണെന്ന്.

സൂര്യയും മീരയും ഹോസ്പിറ്റലിലേക്കു ഓടി.മനോരോഗ വിദഗ്ദ്ധന്റെ മുറി.ഡോക്ടർ : കുഞ്ഞു എന്താണ് ഈ കാര്യം ഒന്നും ഏട്ടനോടും എടത്തിയോടും പറയാതിരുന്നത്?

പറഞ്ഞിരുന്നങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നല്ലോ?കണ്ണുകൾ അടച്ചു മയങ്ങി കിടക്കുന്ന കുഞ്ഞുകുഞ്ഞു : പേടി ആയിരുന്നു.. ഞാനിതു പറഞ്ഞ അവർ എങ്ങനെ കാണൂന്നു..

ഡോക്ടർ : സാരോല്ല.. ഇപ്പൊ മോൻ പറഞ്ഞ എല്ലാ കാര്യങ്ങളും ഏട്ടനും ഏടത്തിയും കേട്ടിട്ടുണ്ട്. അവർക്കു കാര്യങ്ങൾ എല്ലാം മനസ്സിലായി.അനസിനെയും അർജുനെയും കൗൺസിലിംഗിന് വിധേയരാക്കി കഴിഞ്ഞു. എന്തുണ്ടങ്കിലും

അച്ഛനോടും അമ്മയോടും, ഇവിടിപ്പോ മോനു ഏട്ടനും ഏടത്തിയും ആണ് ഉള്ളത്. തുറന്നു പറയണം. തുറന്നു സംസാരിക്കുന്നിടത്തെ ജീവിതം ഉണ്ടാവൂ.. മോനു മനസ്സിലായോ?കുഞ്ഞു : ഉം

ഡോക്ടർ : ഒരിക്കലും മോഹിക്കാൻ പാടില്ലാത്ത സ്ത്രീകൾ ആണ്, അമ്മയും സഹോദരിയും സഹോദര ഭാര്യയും അതുപോലെ ഗുരു പത്നിയും ഒക്കെ. മോനു ദൈവം ആ ഗുണങ്ങൾ തന്നിട്ടുണ്ട്. മോൻ ചെയ്തതിൽ തെറ്റുകൾ ഒന്നും ഇല്ല..

പഴയ കുഞ്ഞു ആയി സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാണോ ? നിന്നെ സ്വീകരിക്കാൻ നിന്റെ ഏട്ടനും ഏടത്തിയും തയ്യാറായി നിക്കുവാണു

കുഞ്ഞു : ഞാൻ തയ്യാറാണ് ഡോക്ടർ.ഡോക്ടർ : ഇനി മെല്ലെ കണ്ണുകൾ തുറന്നോളൂ

ഡോക്ടർ അവനെ പിടിച്ചെഴുന്നേല്പിച്ചു.
മുറിയിൽ നിന്നും അവൻ പുറത്തേക്കിറങ്ങി.

സുര്യയെയും മീരയെയും കണ്ട അവൻ സന്തോഷത്തോടെ അവരുടെ അരികിലേക്ക് ഓടി ചെന്നു.

നിറമിഴികളോടെ രണ്ടു പേരും അവനെ ചേർത്ത് പിടിച്ചു… !കുഞ്ഞു മനസ്സിൽ പറഞ്ഞു :” അതെ ശരിയാണ്. തുറന്നു സംസാരിക്കുന്നിടത്തെ ജീവിതം ഉണ്ടാവൂ ”

 

Leave a Reply

Your email address will not be published. Required fields are marked *