(രചന: മഴമുകിൽ)
ഓ പ്പി ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ തന്നെ റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടി അവരെ രണ്ടുപേരെയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു….
ഓ പ്പി എടുക്കാൻ….ആധാർ ചോദിച്ചപ്പോൾ ഇരുവരും പരസ്പരം നോക്കി…
ആധാറില്ലതെ ഓ പ്പി എടുക്കാൻ കഴിയില്ലേ…..ഇവിടെ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ ഉണ്ട് അത് ഞങ്ങൾക്ക് ഫോളോ ചെയ്യാൻ കഴിയുകയുള്ളൂ
പേഷ്യന്റിന്റെ പേരും അഡ്രസ്സും മൊബൈൽ നമ്പരും എവിടെയാണ് കാണിക്കുന്നത് എന്നും വ്യക്തമായി പറയണം……..
പേരും വയസ്സും അഡ്രസ്സും കൂടെ വന്ന ചെറുപ്പക്കാരൻ പറഞ്ഞു കൊടുത്തു… ആധാർ കാർഡിന്റെ ഒരു ഫോട്ടോ കോപ്പിയും അവർ വാങ്ങിവച്ചു.
ഏത് ഓപ്പിയിലാണ് കാണിക്കേണ്ടത് എന്ന് വീണ്ടും ചോദിച്ചപ്പോൾ .., ഗൈനക്കോളജിയിൽ എന്ന് ആ പെൺകുട്ടി ഉത്തരം പറഞ്ഞു…..
എന്റെ അന്നമ്മ സിസ്റ്ററെ ഈ പെൺകുട്ടികളൊക്കെ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ ചെയ്താൽ എന്ത് ചെയ്യും… ആ കൊച്ചിന് 18 വയസ്സ് ആയതേയുള്ളൂ.. കണ്ടാൽ അറിയാം ഇത് മറ്റേ കേസാണെന്ന്…
അല്ലെങ്കിലും നമ്മുടെ സുഷമാ മേടത്തിന് ഇപ്പോൾ നല്ല കോളാണ്. ലിവിങ് ടുഗതർ എന്നും, പ്രേമം എന്നും, പറഞ്ഞുകൊണ്ട് നടന്നിട്ട്… ഒടുവിൽ വയറ്റിലാകുമ്പോൾ അത് കളയാനായി ഓടി ഇവിടെ എത്തും.
പാവം വീട്ടിലിരിക്കുന്ന തള്ളയും തന്തയും വല്ലതും അറിയുന്നുണ്ടോ. ഇതിന്റെയൊക്കെ മേടുകൾ….. നമ്മുടെ ശമ്പളത്തിന് നമ്മൾ ജോലിചെയ്യുന്ന അത്രതന്നെ. ഇതിനെ യോക്കെ ഉപദേശിക്കാൻ നടന്നാൽ അത് മനസ്സിലാകില്ല.,.
നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി വീട്ടിലിരിക്കുന്ന മക്കളെ ഉപദേശിച്ചാൽ മതി. എന്നൊക്കെ പറഞ്ഞു നമ്മുടെ മെക്കിട്ട് കയറാൻ വരും… നമ്മുടെ മക്കളെ ഓർമ്മ വരുന്നതു കൊണ്ടാണ് ഇതിനെയൊക്കെ ഉപദേശിക്കാൻ തന്നെ പോകുന്നത്..
സുഷമ മാഡം വന്നില്ലേ സിസ്റ്റർ…വന്നിട്ടുണ്ട് ഇന്നത്തെ ഓ പി ഫുൾ ആണ്…. ഡോക്ടറിന്റെ ഒപ്പം നിൽക്കുന്ന ആ നഴ്സ് മീനാക്ഷി പറയുന്നത് കേൾക്കാം…
ഈ പ്രായത്തിലുള്ള പിള്ളേർക്ക് തിന്നു എല്ലിനിടയിൽ കയറി കാണിക്കുന്ന ബഹളം ആണിതെന്ന്…. ഓരോന്നിനും ഒന്നും രണ്ടുമാസമൊക്കെ ആകുമ്പോഴാണ് അബോഷൻ ചെയ്യാനായി വരുന്നത്..
ഇതിന്റെയൊക്കെ വീട്ടുകാരെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു…. പറഞ്ഞിട്ട് കാര്യമില്ല…
സുഷമ ഡോക്ടർ നോക്കിയതിനു ശേഷം നേരെ പേഷ്യന്റിനെ മീനാക്ഷിയുടെ അടുത്തേക്ക് വിട്ടു. മീനാക്ഷിക്കു ആ കൊച്ചിനെ കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. ഫോം ഫിൽ ചെയ്തിട്ടു വരണം….
ഒട്ടും മയമില്ലാതെ മീനാക്ഷി ഒരു ഫോം ആ കുട്ടിയുടെ കയ്യിൽ കൊടുത്തു… രണ്ടുപേരും കൂടി മാറിയിരുന്നു ഫോം ഫിൽ ചെയ്തു മീനാക്ഷിയെ ഏൽപ്പിച്ചു..
മീനാക്ഷി ഫോം സൂഷ്മമായി പരിദോധിച്ചു.ഗാർഡിന്റെ കോളത്തിൽ എന്താ സൈൻ ചെയ്യാത്തത്….ഭർത്താവിന്റെയോ അമ്മയുടെയോ ഒപ്പ് വേണം….
അങ്ങനെ നിങ്ങൾ പറയുന്നതുപോലെ സൈൻ ചെയ്യാൻ പറ്റില്ല… ഞങ്ങൾ ലിവിങ് ടുഗെതർ ആണ്..
അതുകൂടി കേട്ടതും മീനാക്ഷിക്കൂ ദേഷ്യം വന്നു..അതൊന്നും പറഞ്ഞാൽ പറ്റില്ല.നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ.. ലിവിങ് ടുഗെതർ ഇവിടെ നിയമ വിധേയാം ആക്കി…..
ആഹാ എങ്കിൽ ഞാൻ അന്വേഷിച്ചതിനു ശേഷം… ബാക്കി പ്രോസസിങ് നടത്തി തരാം..
നിങ്ങൾ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നെ…. മീനാക്ഷി ചവിട്ടി തുള്ളി ഡോക്റ്ററിന്റെ അടുത്തേക്ക് പോയി.
ഡോക്ടർ ഇപ്പോൾ വന്ന പേഷ്യന്റ് ലിവിങ് ടുഗെതർ ആണ് അതുകൊണ്ട് സൈൻ ചെയ്തു തരാൻ ഒന്നും കഴിയില്ല എന്നാണ് പറയുന്നത്..
മാഡം ഇങ്ങനെയുള്ള കേസുകൾ അറ്റൻഡ് ചെയ്യുന്നതുകൊണ്ടാണ് ആൾക്കാർ അന്വേഷിച്ച് പിടിച്ച് ഇവിടേക്ക് വരുന്നത്…
നമ്മുടെ ഹോസ്പിറ്റലിന് നന്നായി വരുമാനം കിട്ടുന്നുണ്ടല്ലോ അത് മാത്രം നോക്കിയാൽ പോരെ.
താൻ അമ്മ വരണം അച്ഛൻ വരണം എന്നൊക്കെ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുമ്പോൾ, വഴിയെ പോകുന്ന ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്ന് സൈൻ ചെയ്യിപ്പിച്ചാൽ നമ്മൾ അറിയാനാണോ പോകുന്നത് അതുകൊണ്ട് എന്തെങ്കിലും ആയിക്കൊണ്ടു പോട്ടെ…. താൻ കൂടുതൽ ബലം പിടിക്കാൻ ഒന്നും നിൽക്കണ്ട…
അല്ല മാഡം എങ്കിലും ഇതൊക്കെ ചെയ്യുന്നത്…താൻ പോയി ആ കൊച്ചിനെ വിളിച്ചു തീയേറ്ററിലേക്ക് കൊണ്ടുവാടോ….
മാഡം എന്താന്ന് വെച്ചാൽ കാണിച്ചു കൂട്ടു… മീനാക്ഷി വലിച്ചു കയറ്റിവെച്ച മുഖവുമായി പേഷ്യന്റിന്റെ അടുത്തേക്ക് ചെന്നു…
ആ കൊച്ചിനെയും വിളിച്ചുകൊണ്ടു ലേബർ റൂമിലേക്ക് ചെന്നു.10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സുഷമ ഡോക്ടറും എത്തി. പരിപാടികളൊക്കെ കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒന്നും സംഭവിക്കാത്തത് പോലെ മീനാക്ഷിയെ നോക്കി ഒരു പുച്ഛചിരി സമ്മാനിച്ചുകൊണ്ട് ആ പെൺകുട്ടി പുറത്തേക്കുപോയി.
എങ്കിലും ഇപ്പോൾ ഉള്ള പിള്ളേരുടെ കാര്യം. ഇതിനെയൊക്കെ ഇവന്മാർ കെട്ടുമോ എന്നു ദൈവത്തിനു മാത്രം അറിയാം.
ഉച്ചക്ക് കഴിക്കാനിരിക്കുമ്പോൾ അന്നത്തെ സംസാരവിഷയം ഇതുതന്നെയായിരുന്നു.. കാലം പോകുന്ന പോക്ക്…
വീട്ടിലെത്തിയിട്ടും ഇതുതന്നെയായിരുന്നു ചിന്തയിൽ..അമ്മ ഇന്നെന്താ വൈകിയേ…. മകൾ അമ്മു ആലോചനയോടെ ഇരിക്കുന്ന മീനാക്ഷിയുടെ അടുത്തേക്ക് വന്നു.
ഞാൻ ഓരോന്ന് ആലോചിച്ചു വെറുതെ ഇരിക്കുവായിരുന്നു.. നീ പോയി അമ്മക്ക് ഒരു കാപ്പി ഉണ്ടാക്കി താ…
വല്ലാത്ത തലവേദന……..സുഗുണൻ വരുമ്പോളും മീനാക്ഷി കിടക്കുക തന്നെയായിരുന്നു.. ഫ്രഷായി അമ്മുക്കൊടുത്ത കട്ടനും കുടിച്ചു സുഗുണൻ മീനാക്ഷിയുടെ അടുത്തേക്ക് വന്നു.
എന്താടി വയ്യേ….ഒന്നുമില്ല സുഗുണേട്ടാ…..എടി നീ ഉച്ചക്ക് വിളിച്ചു എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതല്ലേ… ഇതൊന്നും തലയിൽ കയറ്റി നടക്കരുതെന്നു..
അതൊന്നുമില്ല.. ഞാൻ ഓക്കേ ആണ്…എനിക്കതു കേട്ടാൽ മതി… നീയിങ്ങനെ കിടന്നാൽ വീടുറങ്ങിയതുപോലെ ആകും… എനിക്കൊന്നുമില്ല ഞാനിപ്പോൾ വരാം…. ദിവസങ്ങൾ കടന്നുപോകുമ്പോൾ ഹോസ്പിറ്റലിലെ കാര്യങ്ങളും മുടക്കമില്ലാതെ കടന്നുപോയി.
ഡോക്ടർ ഞാൻ നാളെ ലീവ് ആണ് ഒരു എൻഗേജ്മെന്റ് ആണ്… ഡ്യൂട്ടിക്ക് ഷെറിൻ കാണും…താൻ ഉള്ളതാണ് എന്റെ സമാധാനം….. ഇനിയിപ്പോൾ ഷെറിൻ…ഡോക്ടർ ആലോചനയൊടിരുന്നു….
മ്മ്മ്… സാരമില്ല….. ഇനിയിപ്പോൾ എന്തു ചെയ്യും…അത്യാവശ്യം ആയിപ്പോയി ഒഴിവാക്കാൻ കഴിഞ്ഞില്ല..ശെരി നടക്കട്ടെ… എല്ലാം വേണ്ടേ ജീവിതത്തിൽ…
വീട്ടിലെത്തുമ്പോൾ അമ്മുവിന് വലിയ സന്തോഷം…. അവളുടെ കൂട്ടുകാരിയുടെ ഏട്ടനാണ് ചെക്കൻ…
രണ്ടും കൂടി എന്തോ പ്ലാനും പദ്ധതിയും നടപ്പിലാക്കുന്നുണ്ട്…..നാളെ എൻഗേജ്മെന്റന്.
അമ്മേ ഇവിടുന്നു വണ്ടിയുണ്ട് നമുക്കതിൽ പോകാം… രാവിലേ എത്രമണിക്കാണ് എന്നൊക്കെ അന്വേഷിക്കണം….
കൃത്യ സമയത്തു തന്നെ പുറപ്പെട്ടു. മണ്ഡപത്തിൽ ചെക്കന്റെ അടുത്തേക്ക് വന്നിരുന്ന പെണ്ണിനെ തന്നെ മീനാക്ഷി നോക്കിയിരുന്നു.
എവിടെയോ കണ്ടിട്ടുണ്ട്…. ഈ കൊച്ചിനെ….. ആലോചന കാടുകയറിയപ്പോൾ ഓർമ്മയിൽ ആ മുഖം തെളിഞ്ഞു.
സുഗുണേട്ടാ….എന്താടി അലറുന്നെ…..ങ്ങു വന്നേ…. ആ കൊച്ചുണ്ടല്ലോ…കുറ്റം പറയരുതല്ലോ നല്ല കൊച്ചു….. അവനു നന്നായി ചേരും….
എന്റെ പൊന്നു മനുഷ്യ…. ആ പെങ്കൊച്ചാണ് കുറച്ചു നാൾ മുൻപ് അബോർഷൻ ചെയ്യാൻ ഹോസ്പിറ്റലിൽ വന്നത്…
മീനാക്ഷി നീ ആവശ്യമില്ലാതെ ഒന്നും വിളിച്ചു പറയല്ലേ…ഞാൻ സത്യമാണ് പറയുന്നത്…. അതാ കൊച്ചു തന്നെയാണ്..നിനക്കുറപ്പാണോ…..
ഉറപ്പാണ് സുഗുണേട്ടാ.. ഇക്കാര്യത്തിൽ ഞാൻ കള്ളം പറയുമോ….. നമ്മൾ പറഞ്ഞാൽ അവര് വിശ്വസിക്കില്ല.. ഇനിയെന്ത് ചെയ്യും
നമ്മൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. എങ്കിലും ആ കൊച്ചൻ പാവം അതുകണ്ടാണ്… അവർക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം കിട്ടിയിട്ടും അത് ചെയ്യാതെ ..
നമ്മൾ എന്തെങ്കിലും പറഞ്ഞാൽ എല്ലാപേരും ചേർന്നു നമ്മളെ ഒറ്റപെടുത്തും….. വിവാഹത്തിന് മുൻപ് അവർക്കു അന്വേഷിക്കാൻ തോന്നട്ടെ…. നമുക്ക് അത്രയും പ്രാർഥിക്കാം…
എന്നാലും എനിക്ക് ആകെ വിഷമം..എല്ലാം കഴിഞ്ഞു വീടെത്തിയിട്ടും മീനാക്ഷിക്കു സമാധാനം ഇല്ല.. ഒടുവിൽ രണ്ടും കല്പ്പിച്ചു ചെക്കന്റെ അമ്മയോട് വിവരം പറഞ്ഞു…
കേൾക്കണോ പുകിൽ അവരുടെ മോനു നല്ലൊരു ആലോചന വന്നതിന് മുടക്കാനുള്ള പരിപാടിയാണ്.. എന്നുപറഞ്ഞു തുടങ്ങി പൂരം…പിന്നെ വായിൽ വന്ന തെറി മുഴുവൻ വിളിച്ചു പറഞ്ഞു അവർ… എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ പോന്നു…
സംസാരം അവിടെവച്ചു അവസാനിപ്പിച്ചു….. മനസിനെ പഠിപ്പിച്ചു അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.