(രചന: ശിവ)
“ഡീ..””ആരോടാ ചാറ്റ് .””കുറേ നേരമായല്ലോ ഓൺലൈനിൽ.”റിപ്ലൈ ഇല്ലല്ലോ.””എന്റെ മെസ്സേജ് കൂടി നോക്കടി.”
“കാമുകനോട് ആണോ? ” ഹരി തന്റെ ഉറ്റ സുഹൃത്തായ മീരയുടെ വാട്സാപ്പിലേക്ക് അയക്കുന്ന മെസ്സേജസ് ആണ്.
“പ്ഫാ…” ഒരാട്ടായിരുന്നു അവളുടെ മറുപടിയായി വന്നത്.”12 മണി ആയല്ലോടി. ആരോടാണ് ഈ സമയം ചാറ്റിങ്. ഭർത്താവ് വിദേശത്തല്ലേ.” ഹരി ചോദിച്ചു.
“അതിനെന്താ എനിക്ക് ഓൺലൈൻ വന്നൂടെ.””ചുമ്മാ ചോദിച്ചതാ.””എന്റെ വർക്ക് സംബന്ധമായ ഡിസ്കഷൻ ആയിരുന്നു. അപ്പൊ നിന്റെ മെസ്സേജ് ശ്രദ്ധിച്ചില്ല.”
“ഉം..””അല്ലേലും നീയുൾപ്പെടെയുള്ള മിക്ക ആണുങ്ങളുടെയും വിചാരം പെണ്ണുങ്ങൾ ഓൺലൈൻ രാത്രി വരുന്നത് കാമുകനോട് സൊള്ളാൻ ആണെന്നാണ്.”
“ഡീ.. ഞാൻ വെറുതെ.. നിന്നോടുള്ള സ്വാതന്ത്ര്യം കൊണ്ട് ചോദിച്ചേ അല്ലെ.””നിന്റെ ഭാര്യ പതിനൊന്നര വരെ ഓൺലൈൻ ഉണ്ടായിരുന്നല്ലോ. അവൾ ആരോടായിരുന്നു ചാറ്റിങ്.””നീ കലിപ്പായല്ലാ.””പിന്നെ ആവാതെ.””Hus വിളിച്ചോ.”
“ആ വിളിച്ചു. വൈഫ് എന്ത് ചെയ്യാ.””ഉറങ്ങി.””അവളെ ഉറക്കിയിട്ട് നീ ആരോടാ ചാറ്റിങ്.” മീര ചോദിച്ചു.”നീ പകരം വീട്ടുവാ അല്ലെ.”
“ചുമ്മാ വെറുതെ.. എനിക്കും ചോദിക്കാലോ നിന്നോട്.””പിന്നെ എന്തുണ്ട് വിശേഷം.”
“എന്ത് വിശേഷം… ഇങ്ങനെ പോണു.””ഡീ… നിനക്കൊരു അവിഹിതം ട്രൈ ചെയ്തൂടെ.” പൊടുന്നനെ ഹരിയുടെ ആ മെസ്സേജ് കണ്ട് അവൾ ഞെട്ടി.
“നിനക്കെന്താ ഭ്രാന്ത് ഉണ്ടോ.?” മീരയ്ക്ക് നല്ല ദേഷ്യം വന്നു.” ചിരിക്കുന്ന സ്മൈലി ആയിരുന്നു അവന്റെ മറുപടി.
“നിന്റെ ഭാര്യയ്ക്ക് അവിഹിതം ആയാലോ. അതാവുമ്പോ നല്ല രസം കാണും.” ദേഷ്യത്തിന്റെ രണ്ട് സ്മൈലി അയച്ച് മീര പറഞ്ഞു.
ഹരി എന്തോ ടൈപ്പ് ചെയ്യുന്നത് കാണുന്നുണ്ട്. മീരയ്ക്ക് പക്ഷേ ദേഷ്യം അടക്കാനായില്ല. അവളുടനെ ആ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് എടുത്തു. എന്നിട്ട് ഇങ്ങനെ മെസ്സേജ് അയച്ചു.
“ഇത് നിന്റെ ഭാര്യയ്ക്ക് അയച്ചു കൊടുക്കട്ടെ. നീ ഇങ്ങനെ ചോദിച്ചത് അവള് കൂടി കാണട്ടെ.”
“ഡീ മീരേ… ഞാനൊരു തമാശ പറഞ്ഞതാ.
നീ സീരിയസ് ആവല്ലേ .” സങ്കട ഭാവത്തിലുള്ള ഇമോജിയോടൊപ്പം അവന്റെ മറുപടി വന്നു.
“ഇമ്മാതിരി ചെറ്റ വർത്താനം ആണോ നിന്റെ അളിഞ്ഞ തമാശ.” മീര ദേഷ്യം കൊണ്ട് വിറച്ചു.
” ഡീ സോറി, പണ്ടൊക്കെ അത്രയും ഫ്രീ ആയിട്ട് മിണ്ടിയിരുന്നു നമ്മൾ… അങ്ങനെ പറഞ്ഞതാടി.
“ശരിയാണ്… പണ്ടും സ്വാതന്ത്ര്യത്തോടെ നമ്മൾ പലതും സംസാരിച്ചിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിട്ട്. പക്ഷേ ഇപ്പോ കുറച്ചു മുൻപ് നിന്റെ ഈ ചോദ്യം കണ്ടപ്പോൾ അതൊരു തമാശ ആയിട്ട് എനിക്ക് തോന്നിയില്ല. തമാശ രൂപത്തിൽ നിന്റെ മനസ്സിൽ കിടന്നതാണ് നീ ചോദിച്ചത്. അതുകൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്.””സോറി ഡീ.”
“പണ്ടൊക്കെ ഇടയ്ക്ക് നീയിങ്ങനെ ആരോടാടി ചാറ്റ് കാമുകനോടാണോ എന്ന് ചോദിക്കുമ്പോ അല്ല നിന്റെ തന്തയാടാ പുല്ലേ എന്ന് ഞാൻ പറയുമായിരുന്നു. അന്നൊക്കെ അത്രേം തമാശ പോലെ തന്നെയാണ് അത് നീ ചോദിക്കുന്നതും എന്റെ മറുപടിയും. പക്ഷെ ഇന്നത്തെ നിന്റെ ചോദ്യത്തിന്റെ രീതി അങ്ങനെ തോന്നിയില്ല.”
“നിനക്ക് മനസ്സിലായോ.?” ഹരി ചോദിച്ചു.”ഞാൻ പറഞ്ഞത് ശരിയല്ലേ. ഇങ്ങനെയൊരു ചോദ്യം നീ എന്തുകൊണ്ട് എന്നോട് ചോദിച്ചു. എന്തെ നിനക്കെന്തെങ്കിലും അവിഹിതം ഉണ്ടോ.” മീരയ്ക്ക് ചോദിക്കാതിരിക്കാനായില്ല.
“ഉം.. ഉണ്ട്… രണ്ട് പേരുണ്ട്. വീടിന് അടുത്താണ്.””എടാ… സത്യാണോ നീ പറയുന്നേ?” മീര ഞെട്ടിപ്പോയി.”സത്യമാടി.”
“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… നിനക്ക് എങ്ങനെ പറ്റിയെടാ.. ഇങ്ങനെയൊക്കെ.”
“പറ്റിപ്പോയി.””അതിന് മാത്രം എന്താ നിന്റെ പ്രോബ്ലം.””മനസ്സ് ശരിയല്ല.””ഭാര്യയുമായി ഇഷ്യൂ ഉണ്ടോ.”ഇല്ല.””പിന്നെ? ”
“ഞാൻ ആഗ്രഹിച്ച പോലെയല്ല എന്റെ ജീവിതം പോണത്. മനസ്സുകൊണ്ട് ആകെ തകർന്ന പോലെ. എല്ലാത്തിനോടും ഒരു മടുപ്പ്. ഒരു സന്തോഷമില്ലായ്മ.”
“ക്യാഷ് ഇഷ്യൂ ആണോ.””നിലവിൽ അതൊന്നും ഇല്ല.””വേറെന്താ നിന്റെ പ്രശ്നം. വൈഫ് ഒന്നിനും സമ്മതിക്കുന്നില്ലേ.”
“ഉണ്ട്.. പക്ഷേ ഞാൻ ഹാപ്പി അല്ല. എന്റെ മനസ്സ് എന്റെ കൈവിട്ട് പോണ പോലെ. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു. എനിക്കൊരു സ്വസ്ഥത കിട്ടുന്നില്ല. ആകെയൊരു ശ്വാസം മുട്ടൽ… എപ്പോഴും കരച്ചിൽ വരുന്നു. ഇപ്പൊ ഒരു കല്യാണം വേണ്ടായിരുന്നു എന്ന് തോന്നുന്നു.”
“പെട്ടന്ന് കല്യാണം വേണ്ടെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ. അന്ന് നീ കേട്ടില്ലല്ലോ. വീട്ടുകാരുടെ ഫോഴ്‌സിൽ കല്യാണം കഴിച്ചതല്ലേ.”
“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.””അത് ശരിയാണ് കഴിഞ്ഞത് കഴിഞ്ഞു. ഡിവോഴ്സ് കിട്ടിയാ നിനക്ക് സമാധാനം കിട്ടുമോ. നിന്റെ പ്രശ്നം മാറുമോ. എങ്കിൽ നീ രാഖിയെ ഡിവോഴ്സ് ചെയ്യ്. ”
“അത് പറ്റില്ലെടി. അവളൊരു പാവമാണ്. രാഖി എന്നും എന്റെ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
“എന്നിട്ടാണോ നീ അവിഹിതത്തിൽ പോയി ചാടിയത്.””എന്റെ പ്രശ്നങ്ങൾക്ക് എന്റെ സ്‌ട്രെസ് റിലീഫിന് അതൊരു ആശ്വാസമായിരുന്നു.””എത്ര നാളായി തുടങ്ങിയിട്ട്.””നാല് മാസം.”
“സെ ക്സ് ചാറ്റ്, കാളിങ് ഒക്കെ ആണോ.?””അല്ല..””പിന്നെ…””നേരിട്ട് ആണ് കാണാറ്. കുറേ നേരം മിണ്ടിയും പറഞ്ഞും ഇരിക്കും.”
“സെ ക്സ് ചെയ്തിട്ടുണ്ടോ അവരുമായി.” നേരിട്ട് കാണാറുണ്ട് എന്ന് കേട്ടപ്പോൾ മീരയ്ക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
“ഉം ചെയ്തിട്ടുണ്ട്. ഒന്നല്ല… കുറേ പ്രാവശ്യം. രണ്ടുപേരുമായി ചെയ്തിട്ടുണ്ട്.””ഇതൊക്കെ വീട്ടിൽ കിട്ടുന്നില്ലേ നിനക്ക്.”
“ഉണ്ട്. പക്ഷേ അപ്പൊ ഇല്ലാത്ത സന്തോഷവും സംതൃപ്തിയുമാണ് അവരുമായി സെ ക്സ് ചെയ്യുമ്പോ.”
“നീ നിന്റെ ഭാര്യയെ ചതിക്കുവാണ്.””അതറിയാം.. ബട്ട് എനിക്ക് പറ്റുന്നില്ല.”
“എന്നെങ്കിലും നിന്റെ വീട്ടുകാരും ഭാര്യയും ഇതറിയുമ്പോ എന്തായിരിക്കും പ്രതികരണം എന്ന് പറയണ്ടല്ലോ. അവൾ നിന്നെ വിട്ട് പോവും.””ഇത് ആരും അറിയില്ലെടി.””അതെന്താ നിനക്ക് ഇത്ര ഉറപ്പ്.”
“ഞങ്ങൾ തമ്മിൽ ഫോണിൽ കോൺടാക്ട് ഒന്നുമില്ല. നേരിൽ കാണുമ്പോൾ മാത്രം സംസാരിക്കും. എപ്പോഴെങ്കിലും സെ ക്സ് ചെയ്യാൻ തോന്നിയാൽ ഏതെങ്കിലും ഹോട്ടൽ തിരഞ്ഞെടുക്കും. തലേ ദിവസം അവിടെ പോയി ഒരാൾ റൂം എടുക്കും. മറ്റേ ആൾ പിറ്റേന്ന് പോയി റൂം എടുക്കും. കാര്യം കഴിയുമ്പോൾ പോരും. വല്ലപ്പോഴും മാത്രമാണ് ഇത്തരം ഒത്തുചേരൽ. അതും രണ്ടുപേർക്കും നല്ല ആഗ്രഹം തോന്നുമ്പോൾ മാത്രം.”
“നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ നീ.”
“വെറും ശാരീരിക സുഖത്തിനല്ല ഈ ബന്ധം. എനിക്ക് മനസ്സിന് വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും കിട്ടുന്നുണ്ട്. എനിക്കറിയാം ഞാൻ അവളെ ചതിക്കുവാണെന്ന്.”
“അവൾക്ക് ആണ് ഇങ്ങനെയൊരു ബന്ധമെങ്കിൽ നീ എന്ത് ചെയ്തേനെ.””അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല.””ചിന്തിക്ക്.””എനിക്ക് വയ്യ അങ്ങനെയൊന്നും ഓർക്കാൻ.”
“എന്നെങ്കിലും എല്ലാവരും എല്ലാം അറിയും. ആരും പറഞ്ഞ് അറിഞ്ഞില്ലെങ്കിൽ നിന്റെ വായിൽ നിന്നെങ്കിലും ഒരിക്കൽ എല്ലാ സത്യവും പുറത്ത് വരും. നീ അവളെ ചതിക്കുവാണ് ഹരി.”
“എന്റെ പ്രശ്നങ്ങൾക്ക് ഇതൊക്കെ ഒരു റീലാക്സിയേഷൻ ആണ്.””നിനക്കിപ്പോ എന്ത് മല മറിക്കുന്ന പ്രശ്നമായാലും ശരി അതിന് പരിഹാരമായി നീയിപ്പോ തിരഞ്ഞെടുത്ത മാർഗം വളരെ തെറ്റായിപോയി.”
“ഞാനവരെ കാണാതായാൽ ആ ബന്ധം അവിടെ തീർന്നു. പരസ്പരം കോൺടാക്ട് നമ്പർ ഒന്നും ഞങ്ങൾ ഷെയർ ചെയ്തിട്ടില്ല.”
“ഇന്നത്തോടെ സകല ഇടപാടും നിർത്തിക്കോ. അതാ നിനക്ക് നല്ലത്.””ഇതൊക്കെ ഇത്ര ഓപ്പൺ ആയിട്ട് നിന്നോട് മാത്രമേ എനിക്ക് പറയാൻ പറ്റു. അതാ പറഞ്ഞത്.”
“ഉം.. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി ഇങ്ങനെ ആവർത്തിക്കരുത് ഒരിക്കലും. ഇത്തരം ബന്ധം ഇനി വേണ്ട.””ഇല്ലെടി.”
“എങ്കിൽ ശരി ഗുഡ് നൈറ്റ്.””ഗുഡ് നൈറ്റ്.”മീര നെറ്റ് ഓഫ് ചെയ്ത് കിടന്നു.ഹരിയും മീരയും ഒരുമിച്ച് പഠിച്ചവരാണ്. ബെസ്റ്റ് ഫ്രണ്ട്സ്. ഹരിയുടെ മാര്യേജ് കഴിഞ്ഞു ഒന്നര വർഷം. മീരയുടെ കഴിഞ്ഞിട്ട് നാല് വർഷം. വിവാഹ ശേഷവും അവരുടെ ഫ്രണ്ട് ഷിപ് അതുപോലെ തുടർന്നിരുന്നു.
പരസ്പരം എന്ത് തുറന്ന് പറയാനും അവന്റെ തന്തയ്ക്ക് വിളിക്കാനുള്ള അത്രയും അടുപ്പം അവർക്കിടയിൽ ഉണ്ട്. കുറെ നാൾ വിളിയും സംസാരവും ചാറ്റിങ് ഒന്നുമില്ലെങ്കിൽ പോലും ഒരു വിളിക്കപ്പുറം എത്ര നാൾ കഴിഞ്ഞാലും പഴയ അടുപ്പം സൂക്ഷിച്ചിരുന്നവർ.
ഹരിയുടെ വീട്ടുകാരുടെ നിർബന്ധം മൂലമാണ് അവൻ പെട്ടന്ന് തന്നെ വിവാഹിതനായത്. അതിന് ശേഷവും ഇടയ്ക്ക് കാളും മെസ്സേജും ഉണ്ടായിരുന്നെങ്കിലും രണ്ടുപേരുടെയും തിരക്കുകൾ കാരണം സംസാരം ചാറ്റിങ് ഒക്കെ വളരെ കുറവായിരുന്നു. ഹരിയുടെ ഭാര്യ രാഖിയുമായും മീര മെസ്സേജ് ഒക്കെ അയക്കുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഹരിയുടെ ഇപ്പോഴത്തെ ഈ മാറ്റം അവളെ ഞെട്ടിച്ചിരുന്നു. ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൻ. ഒരുപാട് ചിരിച്ചു കളിച്ചു തമാശ പറഞ്ഞു നടന്നവനാണ്. വിവാഹത്തിന് മുൻപ് പോലും ഇത്തരം ബന്ധങ്ങൾ ഇല്ലാതിരുന്നവനാണ് ഇപ്പൊ അവിഹിതം. വിശ്വസിക്കാൻ പ്രയാസമായിരുന്നു മീരയ്ക്ക്.
മീര ഫോൺ എടുത്ത് ഹരിക്ക് ഇങ്ങനെ വോയിസ് മെസ്സേജ് അയച്ചു.”ജീവിതത്തിൽ എന്ത് പ്രശ്നം ആണെങ്കിലും പങ്കാളിയെ അറിഞ്ഞുകൊണ്ട് ചതിക്കുന്നത് പൊറുക്കാനാവില്ല ഹരി. നീ ചെയ്തത് വളരെ വലിയ തെറ്റാണ്.
ഭാര്യ ഇരിക്കെ അന്യ സ്ത്രീകളുമായി അവിഹിതം നല്ലതല്ല. എത്രയൊക്കെ ആരും അറിയാതെ സുരക്ഷിതനായി ഇരുന്നാലും ഒരു നാൾ എല്ലാം എല്ലാവരും അറിയും. അപ്പൊ നിന്റെ അടുത്ത കൂട്ടുകാരി ആയ എന്നെപോലും നിന്റെ ഭാര്യയും വീട്ടുകാരും സംശയത്തോടെ മാത്രേ കാണു. അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല.
അതുകൊണ്ട് നീയുമായുള്ള സൗഹൃദം ഞാനിവിടെ ഉപേക്ഷിക്കുകയാണ്. എന്റെ മനസാക്ഷി ഇതാണ് ശരിയെന്ന് എന്നോട് പറയുന്നു. ഐആം സോറി. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് എല്ലാരേം ചതിക്കുകയാണെന്ന ബോധത്തോടെ ആണ് നീ ഈ ബന്ധത്തിൽ തുടർന്നത്. സോ ഗുഡ് ബൈ. ഇനി തമ്മിൽ കാണാൻ ഇട വരാതിരിക്കട്ടെ.”
വോയിസ് മെസ്സേജ് അയച്ച ശേഷം മീര അവനെ ബ്ലോക്ക് ചെയ്തു. മീരയുടെ മെസ്സേജ് കുറ്റബോധത്തോടെയാണ് ഹരി കേട്ടത്.
ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പറ്റില്ലെന്ന് അവനുറപ്പായിരുന്നു. ഇതിൽ നിന്നൊക്കെ പുറത്ത് വന്നാലും ചെയ്ത തെറ്റിന്റെ കുറ്റബോധം മരിക്കുവോളം തന്നെ വേട്ടയാടുമെന്ന് ഹരിക്ക് ഉറപ്പായി. അക്കൂട്ടത്തിൽ ഉറ്റ സുഹൃത്തിനെ നഷ്ടമായ വേദനയും അവനെ കാർന്നുതിന്നു.