നിഴൽ
(രചന: സൂര്യ ഗായത്രി)
ഡോക്ടർ….. എമർജൻസി ആണ് ആക്‌സിഡന്റ് കേസ്……ഡ്യൂട്ടി ടൈം കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുകയായിരുന്ന എബിന്റെ കേബിനിലേക്ക് സിസ്റ്റർ സൂസൻ കയറി വന്നു.. എബിൻ വേഗം ഐ സി യു വിലേക്കു പാഞ്ഞു…
ഏതോ വണ്ടി ഇടിച്ചു തെറിച്ചു റോഡിൽ വീണു കിടന്നവളെ വഴിയാത്രക്കാർ ആരോ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്…
പേഷ്യ ന്റിനെ ഐ സി യു വിൽ പ്രവേശിച്ചത്തും വന്നവർ അവിടെ നിന്നും പോയി….. മുഖത്തുനിന്നും ചോ ര വാർന്നതു ക്‌ളീൻ ചെയ്തു കഴിഞ്ഞു നോക്കിയ എബിൻ ഞെട്ടി പോയി… മെർലിൻ…..
ഡോക്ടർ ഇവരെ ഇവിടെ കൊണ്ടുവന്നവർ ആരും പുറത്തില്ല എല്ലാപേരും പോയി…അപ്പോൾ പിന്നെ ട്രീറ്റ്മെന്റ്…
സിസ്റ്റർ ക്യാഷ്…..ബാക്കി ഫോർമാലിറ്റീസ് എല്ലാം എന്റെ അക്കൗണ്ടിൽ വച്ചാൽ മതി.. ഇതു എന്റെ റിലേറ്റീവ് ആണ്…
ഓക്കേ ഡോക്ടർ….പിന്നെ വളരെ പെട്ടെന്നായിരുന്നു എല്ലാം…. എമർജൻസി ഓപ്പറേഷൻ കഴിഞ്ഞു icu വിലേക്കു മെർലിനെ മാറ്റി….
ഓപ്പറേഷൻ തീയേറ്ററിയിൽ നിന്നും ഇറങ്ങുമ്പോൾ എബിക്കു ശരീരം തളരുന്നതായി തോന്നി….
താൻ ചെയ്ത തെറ്റുകൾ എല്ലാം ഇപ്പോൾ തന്റെ നേരെ തിരിയുകയാണ്….. ഓരോന്നും ഓർത്തു എബി ഡ്യൂട്ടി റൂമിലിരുന്നു…. ഓർമകൾ വേലിയേറ്റം തീർത്തു…….
മെഡിസിന് പഠിക്കുന്ന കാലത്തു കൂട്ടുകാർക്കൊപ്പം പണത്തിന്റെയും പ്രായത്തിന്റെയും എടുത്തു ചാട്ടത്തിൽ പലതും ചെയ്തു.. പക്ഷെ മെർലിൻ അവളോട് കാണിച്ചത് കുറച്ചു കൂടിപ്പോയി….
അന്ന് കൂട്ടത്തിലെ ഏറ്റവും സുന്ദരി മെർലിൻ ആയിരുന്നു.. ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയതിനാൽ സാ മ്പത്തികമായി പിന്നോക്കം നിന്ന മെർലിനു അത് ആശ്വാസം ആയിരുന്നു….
ഒരുപാട് പേര് അവളുടെപിന്നിൽ പ്രണയ അഭ്യർഥനയും ആയി നടന്നു എങ്കിലും മെർലിനു പഠിത്തത്തിൽ മാത്രമായിരുന്നു ശ്രദ്ധ…. മെർലിന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു ശുഭ….
മെർലിനെ അത്യാവശ്യം കാര്യങ്ങളിൽ സമ്പത്തികം ആയി സഹായിച്ചിരുന്നതൊക്കെ ശുഭ ആയിരുന്നു… അവർ തമ്മിൽ കൂടപ്പിറപ്പുകൾ അങ്ങനെ ആയിരുന്നു ഒരാൾക്ക് മറ്റൊരാൾ താങ്ങും തണലും ആയിരുന്നു…..രണ്ടുപേരും ഹോസ്റ്റലിൽ ഒന്നിച്ചാണ്…….
ഒരിക്കൽ എബിയുടെ ഗ്യാങ്ങിലെ ശ്യാമിന് ശുഭയോട് പ്രേമം….. അവളോട് പറയാൻ ധൈര്യം ഇല്ല അതിനു ബാക്കിയുള്ളവർ എല്ലാം കൂടി ശ്യാമിനെ കളിയാക്കി അതിന്റെ ദേഷ്യത്തിൽ അടുത്ത ദിവസം ശ്യാം ശുഭയോട് ക്യാമ്പസ്സിൽ വച്ചു അപമാര്യാദ ആയിട്ട് പെരുമാറി….
ശുഭയെ പിന്നിലൂടെ വന്നു കടന്നു പിടിച്ചു.. ഒച്ചവച്ചു ബഹളം ഉണ്ടാക്കിയ ശുഭയുടെ വായ പൊതിഞ്ഞു പിടിച്ചു…
അതിനു പല കുട്ടികളും സാക്ഷി ആയിരുന്നു പക്ഷെ ആരും സാക്ഷി പറയാൻ തയ്യാർ അല്ലായിരുന്നു… ഒടുവിൽ മെർലിൻ ആണ് ശ്യാമിന് എതിരായി സംസാരിച്ചത്… ശ്യാമിനെ പതിനാലു ദിവസത്തേക്ക് സസ്പെൻസ് ചെയ്തു………
സസ്പെൻഷെൻ കഴിഞ്ഞു വന്ന ശ്യാമിന്റെ ദേഷ്യം മുഴുവൻ മെർലിനോട് ആയിരുന്നു… എബിയെ പറഞ്ഞു ഇളക്കി മെർലിനോട് പ്രണയ അഭ്യർദ്ധന നടത്തിച്ചു…..
അവളുടെ പുറകെ നിരന്തരം നടന്നു…… മെർലിന്റെ ഭാഗത്തു നിന്നും അനുകൂല മറുപടി ഇല്ലാത്തെ ആയപ്പോൾ ശുഭയുമായി എബിൻ സംസാരിച്ചു….
ശുഭ വിചാരിക്കുംപോലെ ഇതൊരു ക്യാമ്പസ് പ്രണയം അല്ല.. എനിക്ക് ആ കുട്ടിയെ ശെരിക്കും ഇഷ്ടം ആണ്…. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് മെർലിനെ കൂടെ കൂട്ടിയാൽ കൊള്ളാം എന്നാണ്..
ശുഭ മെർലിനെ ഒന്നു പറഞ്ഞു മനസിലാക്കണം.. എന്നെ ഒന്നു കേൾക്കാൻ പോലും മെർലിൻ തയ്യാറാകുന്നില്ല……… ഞാൻ സിൻസിയർ ആണ് ശുഭ… എന്നെ സഹായിക്കണം…..
ശുഭയോട് എബി പറഞ്ഞ കാര്യങ്ങൾ എല്ലാം മെർലിനോട് അവൾ പറഞ്ഞു… എബിക്കു ശെരിക്കും നിന്നെ ഇഷ്ടമാണ് പെണ്ണെ.. ഇതോടെ നിന്റെ എല്ലാ പ്രശ്നങ്ങളും മാറും….. നീ നന്നായിട്ട് ആലോചിക്കൂ എന്നിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി…..
എത്ര ആലോചിച്ചിട്ടും മെർലിനു എബിയോട് എന്ത് പറയണം എന്ന് മാത്രം അറിയൽ കഴിഞ്ഞില്ല..
ശുഭ എനിക്ക് നിന്നെ വിശ്വാസം ആണ്… അത്രയും ഞാൻ നിന്റെ വാക്കുകൾ വിശ്വസിക്കുന്നു… എബിയോട് ഇഷ്ടം ആണെന്നു പറയാം……..
പിനീട് അങ്ങോട്ട് അവർതമ്മിൽ പിരിയാൻ കഴിയാത്ത അത്രേം അടുത്തുകൊണ്ടിരുന്നു.. എബിയും മെർലിനും തമ്മിലുള്ള ബന്ധം ക്യാമ്പസ്സിൽ ചുരുക്കം ചിലർക്ക് മാത്രെ അറിയായിരുന്നുള്ളു…..കോഴ്സ് കംപ്ലീറ്റ് ആയതും…..
ഫ്രണ്ട്സ് എല്ലാപേരും ചേർന്നു എബിക്കും മെർലിനും ട്രീറ്റ് തരാൻ എന്നപേരിൽ നടത്തിയ പാർട്ടി യിൽ ശ്യാം മ ദ്യപിച്ചു…
എബിനും മെർലിനും ഇരിക്കുന്ന ഭാഗത്തേക്ക് ശ്യാം പോയി…. ടാ… നീ ഒടുവിൽ ഇവളെ കെട്ടിയെടുക്കാൻ തീരുമാനിച്ചോ…..
നിനക്ക് കൊള്ളാവുന്ന എത്ര എണ്ണത്തിനെ വേണം ഞാൻ സംഘടിപ്പിച്ചു തരാം.. ഈ ഗതി ഇല്ലാത്തതിനെ ഒക്കെ കെട്ടി വെറുതെ നിന്റെ ലൈഫ് സ്പോയിൽ ചെയ്യണോ…
എന്തുണ്ടേടാ ഇവൾക്ക് പറയാൻ ഒരു ബാക്ക് ഗ്രൗണ്ട്….. നിനക്ക് ഇതു വിഴിപ്പു ചുമക്കുന്നതായി തോന്നും. കോളേജിൽ എന്ത് മാത്രം ചെക്കന്മാരൂ അവളുടെ പുറകെ നടന്നു.. എന്നിട്ടൊന്നും അവരോടു തോന്നാത്ത ഇഷ്ടം…
അവൾക്കു പെട്ടെന്ന് നിന്നോട് മാത്രം തോന്നി എങ്കിൽ നിന്റെ കാശ് കണ്ടിട്ട് തന്നെ ആണ് നിന്നോട് ഈ കാണിക്കുന്ന അടുപ്പം നിന്നെക്കാൾ കാശ് ഉള്ള മറ്റൊരുത്തനെ കാണുമ്പോൾ തീരും….
നീ ഇത്രക്ക് മണ്ടൻ ആണോ എബി ഇതിനെയൊക്കെ എടുത്തു തലയിൽ വയ്ക്കാൻ…….
മതി ശ്യാം നീ ഓവർ ആണ്.. ഇത്രയും നേരം നീ സംസാരിച്ചപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നത് നീ എന്റെ ഫ്രണ്ട് ആയതു കൊണ്ടാണ്….
പക്ഷെ നീ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞതിന്.. നിന്റെ കരണം പുകക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല….. ഇനി നീ എന്തെങ്കിലും പറഞ്ഞാൽ എബിയുടെ മറ്റൊരു മുഖം നീ കാണും….
എല്ലാം കേട്ടുനിന്ന ശുഭ എഴുനേറ്റു വന്നു ശ്യാമിന്റെ കവിൾ പുകച്ചു… ഇത്രയും പേരുടെ മുന്നിൽ വച്ചു നീ എന്റെ ഫ്രണ്ട്‌നെ അപമാനിക്കാവുന്നതിന്റെ മാക്സിമം ചെയ്തു… ഞാൻ ഇത്രേം എങ്കിലും ചെയ്തില്ലേൽ അവൾ എന്റെ ആരും അല്ലാതായി പോകും….
നന്നായിട്ടുണ്ട് എബി.. നിങ്ങൾ മാന്യത വിട്ടു പെരുമാറിയില്ല……അതും പറഞ്ഞു ശുഭ മെർലിനെയും കൂട്ടി അവിടെ നിന്നും പോയി….
പിറ്റേന്ന് പതിവുപോലെ ശനിയാഴ്ച ആയതുകൊണ്ട് മെർലിൻ വീട്ടിലേക്കു പോയി.
അപമാനഭാരതാൽ ശ്യാം ആകെ നീറി പുകഞ്ഞു.. ശുഭയോടുള്ള വൈരാഗ്യം ശ്യമിൽ നുരഞ്ഞു പൊങ്ങി…. മെർലിൻ ബസ്റ്റോപ്പിൽ നിൽക്കുന്നത് ശ്യാമിന്റെ സുഹൃത്തുകൾ ആരോ കണ്ടു…
ശുഭ ഹോസ്‌ലിൽ നിന്നും ഇറങ്ങുന്നത് നോക്കിയിരുന്നു ശ്യാമിനെ അവർ വിവരം അറിയിച്ചു……
ലൈബ്രറിയിൽ നിന്നും അത്യാവശ്യം നോട്സ് എടുക്കുകയായിരുന്നു ശുഭ… ആൾ അനക്കം കേട്ടു നോക്കുമ്പോൾ പിന്നിൽ ശ്യാം…. ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ എനിക്ക് അപമാനമേ അന്നും നീ തിരികെ തന്നുള്ളൂ..
ഇന്നലെ ഇത്രയും ആൾക്കാരുടെ മുന്നിൽ നീ എന്നെ തല്ലി.. ഇതിനു പകരം ചെയ്തില്ലെങ്കിൽ ഞാൻ പിന്നെ ആണെന്ന് പറഞ്ഞു ജീവിച്ചിരിക്കുന്നതെന്തിനാ….
ശ്യാം ശുഭയുടെ അടുത്തേക്ക് നീങ്ങി.. ശുഭ ശ്യാമിനെ തള്ളി മാറ്റി ഇറങ്ങി ഓടി.. പിന്നാലെ ശ്യാംമും ഒടുവിൽ ഒഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഡോർ അടക്കുന്നേരം ശ്യാം റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ടു..
ശുഭയുടെ എതിർപ്പുകൾ ഒന്നും അവനെ അടക്കിയില്ല…ശുഭയുടെ കവിളുകളിൽ ശ്യാം മാറി മാറി ത ല്ലി… നിലത്തേക്ക് വലിച്ചെറിഞ്ഞു….
വീഴ്ചയിൽ തല പൊട്ടി ചോ ര വാർന്നു…. അവളിലേക്ക് ഒരു വേട്ട പട്ടിയെ പോലെ ശ്യാം ആഴ്ന്നിറങ്ങി… ഇതും കൂടി നീ പോയി പരാതി ആകു… ശുഭയെ അവിടെ ഉപേക്ഷിച്ചു അവൻ അവിടെനിന്നും മടങ്ങി………
കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ ഇട്ടു ശുഭ ഹോസ്റ്റലിലേക്ക് പോയി… മുറിയടച്ചിരുന്നു കരഞ്ഞു……..
പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ നിന്നും ഫോൺ വന്നു… അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ മെർലിൻ നടുങ്ങി നിന്നു….
ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ നിറയെ പോലീസും പത്രക്കാരും ആയിരുന്നു…. തങ്ങളുടെ റൂമിൽ പരിശോധന നടക്കുന്നു…. മെർലിൻ കരഞ്ഞു തളർന്നു പോയിരുന്നു…. ശുഭ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആ ത്മഹത്യ ചെയ്തു…..
എന്താണ് ഏതാണ് കാര്യം എന്നൊക്കെ എല്ലാരും തിരിച്ചും മറിച്ചും ചോദിക്കുന്നുന്നു പക്ഷെ ആരും ഒന്നും പറയുന്നില്ല… എല്ലാരും ആരെയോ ഭയപ്പെടുന്നു……..
ദിവസങ്ങൾ ഓടി മറഞ്ഞു ഒരിക്കൽ മുറിയിൽ ശുഭയുടെ കയ്യിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ചെറിയ ഒരു പേഴ്‌സ് ഉണ്ടായിരുന്നു.. മെർലിൻ റൂം ക്ലീൻ ചെയ്യുമ്പോൾ അതവൾക്ക് കിട്ടി.. അതിൽ ഒരു ചെറിയ പേപ്പർ നാലായി മടക്കിവച്ചിട്ടുണ്ടായിരുന്നു……
പ്രിയപ്പെട്ട മെർലിൻ എനിക്ക് സംഭവിച്ച ഈ ദുരന്തം.. അതിനു കാരണക്കാർ ആരാണ് എന്നൊക്കെ എല്ലാപേർക്കും അറിയാം പക്ഷെ ആരും അത് പറയില്ല.. കാരണം അവർക്ക് സമൂഹത്തിൽ ഉള്ള അവരുടെ നിലയും വിലയും കാത്തു സൂക്ഷിക്കുവാൻ എന്തും ചെയ്യും…..
എന്റെ വീട്ടുകാർ പ്രായമായ അച്ഛനും അമ്മയും ഇതിന്റെ പുറകിൽ പോകില്ല… ഈ നാട്ടിൽ നിന്നും തന്നെ പോയിക്കാണും ഒരാൾ എങ്കിലും എല്ലാം അറിയണം എന്ന് തോന്നി.. നിന്റെ കയ്യിൽ എന്നെങ്കിലും ഇതു കിട്ടും എന്ന് കരുതുന്നു…….
വാക്കുകളിലൂടെ കണ്ണോടിച്ചപ്പോൾ മെർലിന്ത ശരീരം തളരുന്നതുപോലെ തോന്നി……. എല്ലാം നഷ്ടപ്പെട്ടിട്ടും അവനെതിരെ പൊരുതണം എന്നുതന്നെ കരുതിയതാണ് പക്ഷെ രാത്രിയിൽ ഫോണിൽ വന്ന കുറെ ഫോട്ടോസ്……
ഈ ഹോസ്റ്റലിലെ നീ ഉൾപ്പെടെ ഉള്ള പല കുട്ടികളുടെയും…ടോയ്‌ലെറ്റിൽ … ഛെ……. ഒളി ക്യാമറയിൽ എടുത്ത വിഷ്യൽ….. എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ എന്റെ ഉൾപ്പെടെ ഉള്ള ഫോട്ടോസ് അപ്‌ലോഡ് ചെയ്തു കളയുമെന്ന്……
അതുകൊണ്ട് മാത്രം ആണ് ഞാൻ ന്റെ ജീവിതം അവസാനിപ്പിക്കുന്നത്….. അതിനു മുൻപ് നീ എല്ലാം അറിയണം എന്ന് തോന്നി…. ആ ലെറ്റർ മെർലിന്റെ കൈയ്യിൽ ഇരുന്നു വിറച്ചു……….
ആരോടെങ്കിലും എല്ലാം തുറന്നു പറയാൻ മെർലിനു തോന്നി ആദ്യം എബിനെ തന്നെ വിളിച്ചു… എബിനും ആ ലെറ്റർ വായിച്ചു….
മെർലിൻ നമുക്കിതു ആരോടും പറയേണ്ട ശ്യാമിന്റെ ഫാദർ വലിയ പിടിപാടുള്ള ആളാണ്.. വെറുതെ നമ്മൾ……
എബി നിനക്കെങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു… ശുഭയുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും നിന്റെ പ്രതികരണം ഇതാവുമോ….. ഛെ…….
എന്തായാലുo ഞാൻ ഇതു മീഡിയയെ അറിയിക്കും അല്ലാതെ പോലീസിൽ ഈ കത്ത് കിട്ടിയാൽ അവർ അപ്പോൾ തന്നെ ഇതു നശിപ്പിക്കും….
പിന്നീട് അങ്ങോട്ട് മെർലിൻ ഒറ്റക്ക് ഒരു ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു… ആദ്യമൊക്കെ എല്ലാപേരും അവളെ കുറ്റപ്പെടുത്തി ഒടുവിൽ അവൾക്കു പിന്തുണയുമായി ഒരുപാട് പേര് വന്നു…
ഒരിക്കൽ മെർലിനെ കാണാൻ എബിന്റെ അപ്പച്ചൻ വന്നു….. മോളെ കുറിച്ച് എബിൻ പറഞ്ഞിട്ടുണ്ട്.. നമുക്കിതു വച്ചു നീട്ടാതെ വേഗം നടത്താം……
ഞാനും എബിന്റെ അമ്മച്ചിയും മോളുടെ വീട്ടിൽ വരാം അതിനു മുൻപ് മോൾ ആ പരാതി പിൻവലിച്ചു കേസിൽ നിന്നും ഒഴിവാവണം ശ്യാമിന്റെ അച്ഛനും ഞാനുമായി നല്ല ബന്ധത്തിൽ ആണ്.. വെറുതെ എന്തിനാ പൊല്ലാപ്പിനൊക്കെ പോകുന്നെ….
അതു നടക്കില്ല അപ്പച്ചാ കേസിൽ നിന്നും ഒഴിവാവാൻ പറ്റില്ല…എന്നാൽ ഈ ബന്ധം മുന്നോട്ടു കൊണ്ട് പോകണോ എന്ന് എനിക്കും തീരുമാനിക്കേണ്ടി വരും…..
എബിന്നു ഈ തീരുമാനം ആണോമെർലിൻറ് ചോദ്യത്തിന് എബിന്റെ പക്കൽ മറുപടി ഇല്ലായിരുന്നു….
കേസ് കോടതിയിൽ എത്തി തെളിവുകൾ എല്ലാം ശ്യാമിന് എതിരായിരുന്നു.. ഒടുവിൽ ശ്യാമിന് ശിക്ഷ ഉറപ്പായി……ശ്യാമിന്റെ അച്ഛന്റെ സ്വാധീനം ഒന്നും വിലപോയില്ല.. പ്രായവും മറ്റും കണക്കിലാക്കി ശിക്ഷയിൽ ഇളവുകിട്ടി….
കേസും കോടതിയും ആയി നടക്കുമ്പോൾ എബിന്റെ അപ്പച്ചൻ അവനെ സ്റ്റേറ്റ്സിലേക്ക് അയച്ചു… അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു.. പക്ഷെ ഉള്ളിന്റെ ഉള്ളിൽ എബിൻ ഒരു നൊമ്പരമായി നിന്നു…
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറി….. കുറഞ്ഞ നാളുകൊണ്ട് തന്നെ നല്ലൊരു പേരെടുത്ത ഡോക്ടർ ആയി മാറി മെർലിൻ …
വർഷങ്ങൾ കടന്നുപോകുമ്പോൾ മെറിൻ അറിയപ്പെടുന്ന നിലയിലേക്ക് എത്തിച്ചേർന്നു…….. ശ്യാമിന്റെ അച്ഛൻ പലതവണ അവൾക്കു നേരെ ഒളിയമ്പുകൾ എയ്തു എങ്കിലും മെർലിനെ തളർത്താൻ കഴിഞ്ഞില്ല…….
ഒരിക്കൽ ഡ്യൂട്ടിയിൽ ആയിരുന്ന മെർലിനെ കാണാൻ ശ്യാമിന്റെ അച്ഛൻ വന്നു….. എന്റെ മോനു ഉടനെ പരോൾ കിട്ടും അപ്പോൾ ഞാൻ നിന്നെ വന്നോന്നു ശെരിക്കു കാണുന്നുണ്ട്…..
എന്റെ മോന്റെ ജീവിതം നശിപ്പിച്ച നിനക്ക് മരണത്തിൽ കുറഞ്ഞ ശിക്ഷ ഇല്ല തരാൻ നീ കരുത്തി ഇരുന്നോ…….
ഡോക്ടർ….. ആ പേഷ്യന്റിന് ബോധം വീണിട്ടുണ്ട്……..എബിൻ വേഗം ഐ സി യൂ വിലേക്കു ചെന്നു………
കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുന്ന മെർലിന്റെ നെറ്റിയിൽ പതിയെ തലോടി….. മെർലിൻ കണ്ണുകൾ വലിച്ചു തുറന്നു… മുന്നിൽ നിൽക്കുന്ന ആളെ കണ്ടു കണ്ണുകൾ വിടർന്നു…… പെട്ടെന്ന് എന്തോ ആലോചിച്ചു ആ കണ്ണുകൾ നിറഞ്ഞു തൂവി……… മുഖം പതിയെ തിരിച്ചു………
എബിൻ മെർലിന്റെ കൈകളിൽ പതിയെ പിടിച്ചു…. മെർലിൻ അത്രയും നേർത്തു പോയിരുന്നു ആ സ്വരം…… തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾക്കു……
ഒരു ഏറ്റുപറച്ചിലിനും ഇപ്പോൾ ഞാൻ ഇല്ല.. ഒന്നു മാത്രം അറിഞ്ഞാൽ മതി ഇപ്പോൾ ഈ നടന്നത് ആക്‌സിഡന്റ് ആണോ അതോ……….
മെർലിൻ കണ്ണുകൾ ഇറുക്കെ അടച്ചു മെർലിൻ കണ്ണുനീർ ചാലു തീർത്തു ഒഴുകി……..എബിൻ അവളുടെ നെറ്റിയിൽ പതിയെ തലോടി ഒന്നും ഓർക്കേണ്ട സുഖമായി ഉറങ്ങിക്കോ.. ഞാൻ ഇവിടെ ഉണ്ട്…..
അടുത്ത ദിവസo പ്രഭാതം പൊട്ടി വിടർന്നത് നഗരത്തെ നടുക്കുന്ന വാർത്തയുമായാണ്….. കൊ ല പാതക കേസിലെ പ്രതിയും പ്രശസ്ത ബിസിനസ് കാരനുമായ ശങ്കർ ദാസ്ന്റെ മകൻ ശ്യാം കാർ ആക്‌സിഡന്റിൽ മരണപെട്ടു..
വാർത്ത വായിച്ച എബിൻ ഞെട്ടി പോയി…. മെർലിനു ആക്‌സിഡന്റ് നടന്ന അന്ന് തന്നെയാണ് ആക്‌സിഡന്റ് നടന്നത്….എബിൻ തത്കാലം മെർലിനോട് ഒന്നും പറഞ്ഞില്ല..
മൂന്ന് നാല് ദിവസം കൊണ്ട് തന്നെ മെർലിന്റെ അവസ്ഥയിൽ മാറ്റം വന്നു റൂമിലേക്ക് മാറ്റി….സദാ സമയവും എബിൻ അവൾക്കൊപ്പം ചിലവഴിച്ചു…
ആദ്യമൊക്കെ മെർലിൻ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പിന്നീട് എബിന്റെ അവളോടുള്ള പെരുമാറ്റം അവളിലെ അനിഷ്ടം മാറ്റി… എങ്കിൽ പോലും എന്തോ ഒരു വേദന അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു….
മെർലിൻ ഇപ്പോൾ ഓക്കേ ആയി… ഡിസ്ചാർജ് ചെയ്യാൻ സമയം ആയി…. മെർലിൻ ഞാൻ ഒന്നു ചോദിച്ചാൽ താൻ സത്യം പറയണം….ഈ ആസിഡന്റ് അത്… അത് ചെയ്തത് ശ്യാം ആണോ……
മെർലിൻ എബിനു നേരെ തിരിഞ്ഞു….. ഒരുപാട് അവസരങ്ങൾ അവർ ഉണ്ടാക്കിയിട്ടുണ്ട് എന്നെ അവസാനിപ്പിക്കാൻ പക്ഷെ ഓരോ തവണയും ഞാൻ തല നാരിഴയ്ക്ക് രക്ഷപെട്ടു…
പക്ഷെ ഇപ്പോൾ… ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോൾ ലേറ്റ് ആയി.. സ്കൂട്ടിയിൽ വരുമ്പോൾ വഴിക്കു വച്ചു പഞ്ചർ ആയി…
അതുവഴി അധികം വാഹനങ്ങൾ ഇല്ലാത്തതു കാരണം നടന്നു…. അപ്പോഴാണ് പിന്നിൽ ഒരു കാർ ശ്രദ്ധയിൽ പെട്ടത്… അടുത്ത് കൊണ്ട് നിർത്തി… അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഞാൻ ശെരിക്കും പേടിച്ചു പോയി…..
സർവ്വ ശക്തിയും എടുത്തു ഓടി പെട്ടെന്ന് ആണ് എന്നെ ഇടിപ്പിച്ചു തെറിപ്പിച്ചു ആ വണ്ടി കടന്നു പോയത്…….. ബോധം മറയും മുൻപ് ആളിപടരുന്ന തീയും സ്ഫോടനശബ്ദവും കേട്ടു……
എബിൻ ആ പത്രം മെർലിനെ ഏൽപ്പിച്ചു അതിലെ വാർത്തകണ്ടു മെർലിനു ഒരേസമയം സന്തോഷവും സങ്കടവും തോന്നി……
ഇനി തനിക്കു സമാധാനത്തിൽ ജീവിക്കാം……. എല്ലാത്തിനും ഇവിടെ അന്ത്യം ആയി….. ഇനി എനിക്ക് ഒരു തെറ്റ് തിരുത്താൻ ഉണ്ട്….. ഒരിക്കൽ ഞാൻ നിന്നോട് ഒരു വാക്കുപോലും പറയാതെ അച്ഛന്റെ നിർബന്ധത്തിൽ ഈ നാട്ടിൽ നിന്നും പോയി…
പക്ഷെ ഒരിക്കലും നിന്നെ ഞാൻ ഉപേക്ഷിച്ചിരുന്നില്ല എന്റെ മനസ്സിൽ എന്നും നിനക്ക് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളു…….
അത് നീ മനസിലാക്കിയാലും ഇല്ലെങ്കിലും.. നാളെ ഡിസ്ചാർജ് ആണ്…. ഡിസ്ചാർജ് വാങ്ങി ഞാൻ നിന്നെ എന്റെ വീട്ടിലേക്കു ആയിരിക്കും….
അപ്പച്ചന് നിന്നോട് ഒരു ദേഷ്യവും ഇല്ല.. അന്ന് ശ്യാമിന്റെ അച്ഛൻ എന്റെ ജീവൻ മുന്നിൽ വച്ചാണ് നിന്നോട് വില പേഷാൻ അപ്പച്ചനെ അയച്ചത് നിന്റെ മുന്നിലേക്ക്…നിന്നെ കേസിനു പോകുന്നതിൽ നിന്നും തടയാൻ…
ഒടുവിൽ നീ പിന്മാറാൻ തയ്യാർ അല്ലാതായപ്പോൾ അപ്പച്ചൻ എന്റെ ജീവൻ സുരക്ഷിതമാക്കാൻ എന്നെ ഇവിടുന്നു മാറ്റി…ഞാൻ… തെറ്റ് ചെയ്തു പോയി..മെർലിൻ…
ന്റെ സമ്മതം അത് മാത്രം ആണ് എനിക്ക് അറിയേണ്ടത്.. ഇനിയും നമ്മൾ ഇങ്ങനെ നിഴൽ നാടകം കളിക്കണോ…. എന്നോടു ക്ഷമിക്കാൻ നിനക്ക് കഴിയുമെങ്കിൽ…….
മെർലിൻ എബിന്റെ കൈകളിൽ ചേർത്ത് പിടിച്ചു… ഇനി നമുക്ക് വേണ്ടി ജീവിക്കണം…… നമുക്കുവേണ്ടി മാത്രമായി…. എല്ലാം മറന്നു..
എനിക്ക് എബിനെ സ്നേഹിക്കണം… എബിന്റെ ചുണ്ടുകൾ മെർലിന്റെ നെറ്റിയിൽ ചുംബിച്ചു….. അവളെ ഇനി ഒരിക്കലും വിട്ടുകളയില്ല എന്നപോലെ നെഞ്ചോട് ചേർത്ത് പിടിച്ചു…..