(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ചേച്ചി ഇന്ന് നേരത്തെ ജോലി കഴിഞ്ഞെത്തിയോ “വൈകുന്നേരം ജംഗ്ഷനിൽ വന്ന് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകവേ ആളൊഴിഞ്ഞ ഇടവഴിയിലൂടെ പിന്നാലെ ഓടിയെത്തിയ പ്രണവിന്റെ ആ ചോദ്യത്തെ ആദ്യമൊന്ന് അവഗണിച്ചു സിതാര.
” ചേച്ചിയെന്താ മിണ്ടാത്തെ.. എന്നോട് ദേഷ്യം ആണോ “അവൻ വിടുന്ന കോളില്ല എന്ന് മനസിലായതോടെ പതിയെ നിന്നു അവൾ.
” എന്താ.. മോനെ നിനക്ക് വേണ്ടത്… കിട്ടിയതൊന്നും പോരെ നിനക്ക്. എത്ര വട്ടം പറഞ്ഞു ഞാൻ ഇങ്ങനെ എന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കരുത് എന്ന്.
എന്റെ മോന്റെ പ്രായമാണ് നിനക്ക്. ആ നീ എന്നോട് ഇത്തരത്തിൽ പെരുമാറരുത് പ്ലീസ്..
ഞാൻ എടുത്തോണ്ട് നടന്നിട്ടുള്ളതാ നിന്നെ.. ആ ഒരു സ്നേഹം മനസ്സിൽ ഇപ്പോഴും ഉള്ളത് കൊണ്ടാണ് ഞാൻ വേറാരൊടും ഒന്നും പറയാത്തത്. പക്ഷെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് നീ… ”
അതൊരു പതിഞ്ഞ താക്കീതായിരുന്നു. എന്നാൽ അത്രയും കേട്ടിട്ടും പുഞ്ചിരി തൂകി നിന്നു പ്രണവ്.
” ചേച്ചി എത്രയെന്നു വച്ചിട്ടാ ഇങ്ങനെ ഒറ്റക്ക് ചേച്ചിക്കു വികാരം ഒന്നും ഇല്ലേ.. ഞാൻ സഹായിക്കാം ചേച്ചിയെ..
സുഖിപ്പിച്ചു കൊല്ലാം ഞാൻ. നമ്മൾ അയൽവീട്ടുകാര് ആയത് കൊണ്ടും പണ്ട് മുതലേ അറിയാവുന്നത് കൊണ്ടും ആർക്കും സംശയം തോന്നില്ല.ആരും ഒന്നും അറിയില്ല… നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി “ഇത്തവണ സിതാരയുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി.
” ടാ ചെക്കാ.. ഇനി മേലിൽ ഇങ്ങനൊരു വാക്ക് നീ എന്നോട് പറഞ്ഞാൽ വിവരം അറിയും നീ.. കൊച്ചല്ലേ ന്ന് കരുതി വെറുതെ വിടുമ്പോ വീണ്ടും വീണ്ടും ശല്യം ചെയ്യുന്നോ.. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന എന്റെ മോൻ ഇതറിഞ്ഞാൽ എന്താകും അവസ്ഥ എന്ന് അറിയാലോ നിനക്ക്..”
രോഷം അടക്കി വീണ്ടും മുന്നിലേക്ക് നടന്നു സിതാര. ആ ശല്യം അവസാനിച്ചു എന്ന് കരുതിയ അവൾക്ക് വീണ്ടും തെറ്റി.
” ചേച്ചി.. ഒന്ന് നിൽക്ക് ഇങ്ങനെ ദേഷ്യപ്പെട്ടു പോകല്ലേ.. ഞാനൊരു കാര്യം പറയട്ടെ.. ”
വീണ്ടുമവൻ പിന്നാലെ കൂടി. ഇത്തവണ ദേഷ്യം അടക്കി വേഗത്തിൽ നടന്നു സിതാര.
” ഹാ.. ചേച്ചി പിണങ്ങി പോവല്ലെ.ഒന്ന് ഫോൺ നോക്ക്യേ… വാട്ട്സാപ്പിൽ ഒരു ഒരു സർപ്രൈസ് അയച്ചിട്ടുണ്ട് അതൊന്ന് നോക്ക് എന്നിട്ട് വേണേൽ പിണങ്ങി പൊയ്ക്കോ ”
ഇത്തവണ അവളിൽ ചെറിയൊരു സംശയം ഉടലെടുക്കാതിരുന്നില്ല.” ഒന്ന് നോക്ക് ചേച്ചി.. ”
വീണ്ടും വീണ്ടും പ്രണവ് ആവർത്തിക്കവെ പതിയെ ഫോണിൽ വാട്ട്സാപ്പ് ഓപ്പൺ ആക്കി സിതാര. അതിൽ ഒരു വീഡിയോ ക്ലിപ്പ് പ്രണവ് അയച്ചിരുന്നു.
അത് ഡൌൺലോഡിനിട്ട നിമിഷം മുതൽ വല്ലാത്തൊരു ഭീതി അവളെ പിടികൂടി. ഒടുവിൽ ഭയന്നത് തന്നെ സംഭവിച്ചു.
പൂർണ്ണ നഗ്നയായി വീട്ടിലെ ബാത്റൂമിൽ നിന്നു കുളിക്കുന്ന തന്റെ വീഡിയോ തന്നെയാണ് സിതാര കണ്ടത്. ബാത്ത് റൂമിലെ ചെറിയ ജനലിലൂടെ ഒളിഞ്ഞു നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ..
അവളുടെ മിഴികൾ തുറിച്ചു പോയി. തല ചുറ്റുന്നത് പോലെ തോന്നിയ അവൾ പിന്നിലേക്ക് ഒന്ന് വേച്ചു പോയി. ആ ക്ഷണം ഓടിവന്ന് പിടിച്ചു നിർത്തി പ്രണവ്. ഒരു നിമിഷം അവളുടെ മനസ്സ് ശൂന്യമായി പോയി.
സ്വബോധത്തിലേക്ക് തിരികെയെത്തവേയാണ് തന്നെ താങ്ങി പിടിച്ചിരിക്കുന്ന പ്രണവിന്റെ കൈകൾ സാരിക്കിടയിലൂടെ തന്റെ സ്വകാര്യ ഭാഗങ്ങളിലാണ് എന്നവൾ തിരിച്ചറിഞ്ഞത്.
പെട്ടെന്ന് കുതറി മാറി അവന്റെ ചെകിടിൽ ആഞ്ഞടിച്ചു സിതാര. അടികൊണ്ട് അവൻ പിന്നിലേക്ക് വേച്ചു വീണു പോയി.
” ടാ ദ്രോഹി.. എന്ത് വൃത്തികേടാ ടാ നീ ഈ കാട്ടിക്കൂട്ടിയേക്കുന്നത്.. എങ്ങിനെ മനസ്സ് വന്നെടാ എന്നോട് ഇങ്ങനെ കാണിക്കാൻ.. നിന്നെ വെറുതെ വിടില്ല ഞാൻ.. ഇതിനു നീ അനുഭവിക്കും. കാണിച്ച് തരാം ഞാനാരാണെന്ന്”
അടങ്ങാത്ത രോഷത്താൽ ഉറഞ്ഞു തുള്ളുന്ന അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു പ്രണവ്.
” ചേച്ചി.. എന്ത് ചെയ്യുന്നേലും ആലോചിച്ച് ചെയ്താൽ മതി കേട്ടോ.. എനിക്കെതിരെ ചേച്ചി എന്തേലും ചെയ്താൽ ആ നിമിഷം ഞാൻ ഈ വീഡിയോ യൂ ട്യൂബിൽ ഇടും പിന്നെ അറിയാലോ. ”
ഇത്തവണ ശെരിക്കും നടുങ്ങി പോയി സിതാര. ശാന്തമായ ആ ഭീക്ഷണി അവളെ വല്ലാതെ ഉലച്ചു. അത് മനസിലാക്കി പതിയെ അരികിലേക്ക് ചെന്നു പ്രണവ്.
” ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചേച്ചിടെ മോൻ കണ്ണൻ ഇത് കണ്ടാൽ ഉള്ള അവസ്ഥ ഒന്ന് ഓർത്ത് നോക്ക്യേ “അത്കൂടെ കേട്ടതോടെ സിതാരയുടെ പതനം പൂർണ്ണമായിരുന്നു.
” പ്രണവ് പ്ലീസ്… അരുതാത്തത് ചെയ്യരുത് നീ… ഈ വീഡിയോ നീ ഡിലീറ്റ് ആക്കണം പ്ലീസ്.. ഏട്ടൻ മരിച്ചേ പിന്നെ ഇന്നേവരെ ആരുടെ മുന്നിലും തല കുനിക്കാതെ അന്തസായിട്ടാണ് ഞാൻ ജീവിക്കുന്നത്.
ആ എന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തരുത് പ്ലീസ് ”
ആ അപേക്ഷ പ്രണവിന് ഹരമായി.
” ചേച്ചി ഞാൻ ഇത് ആരെയും കാണിക്കില്ല ഡിലീറ്റ് ചെയ്യാം. പക്ഷെ ഞാൻ പറഞ്ഞ പോലെ ഒരുവട്ടം എങ്കിലും ചേച്ചി എന്നോട് ഒന്ന് സഹകരിക്ക്. ആരും ഒന്നും അറിയാൻ പോണില്ല. ഇന്ന് രാത്രി ഞാൻ വീട്ടിലേക്ക് വരാം ”
വീണു കിട്ടിയ അവസരം കൃത്യമായി കരുതലോടെ തന്നെ അവൻ വിനിയോഗിച്ചു. തന്റെ മകന്റെ പ്രായം മാത്രമുള്ള പ്രണവിൽ നിന്നും കേട്ട ആ വാക്കുകളാണ് സിതാരയെ കൂടുതൽ തളർത്തിയത്.
” മോനെ ഈ ഒരു കാര്യം മാത്രം നീ ആവശ്യപ്പെടരുത്. എന്നെ കൊണ്ട് പറ്റില്ല. ഞാൻ അത്തരക്കാരി അല്ല.. ദയവു ചെയ്ത് ആ വീഡിയോ ഡിലീറ്റ് ആക്ക് പ്ലീസ് ”
തൊഴുകൈയ്യോടെ അവൾ നിൽക്കുമ്പോൾ വല്ലാത്തൊരു ഉന്മാദ ഭാവത്തിലായിരുന്നു പ്രണവ്.
” ചേച്ചി.. ചേച്ചിക്ക് ഓർമ്മയുണ്ടോ പണ്ട് കണ്ണൻ അവന്റെ അച്ഛമ്മയുടെ വീട്ടിൽ നിൽക്കാൻ പോയ ദിവസം ചേച്ചി ക്ക് കൂട്ട് കിടക്കാനായി എന്നെ വിളിച്ചത്.. അന്ന് നമ്മൾ ഒരു കട്ടിലിലാ കിടന്നേ..
ചേച്ചി സുഖായിട്ട് കിടന്ന് ഉറങ്ങി.ഒരു മജന്ത കളർ നൈറ്റി ഒക്കെ ഇട്ടിട്ട്. ചേച്ചി ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ സ്ഥാനം തെറ്റിയ വസ്ത്രങ്ങൾക്കിടയിലൂടെ ഞാൻ കണ്ട കാഴ്ചകൾ..
ഹൊ.. അതൊക്കെ ഇന്നും എന്റെ കണ്മുന്നിൽ തന്നെയുണ്ട്. അന്ന് സഹികെട്ടു ഞാൻ ചേച്ചി ധരിച്ചിരുന്ന ആ നൈറ്റിയുടെ സിബ്ബ് താഴ്ത്തി കയ്യ് ഉള്ളിലേക്കിട്ടു.
ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് കിടന്ന ചേച്ചി ആ കൈകൾ മാറോട് ചേർത്തു പിടിച്ചു. അന്നത്തെ രാത്രി ഞാൻ വെളുപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ.. അന്ന് മുതൽ മനസിൽ കടന്നു കൂടിയ ഒരാഗ്രഹം ആണ് ഇത്.. പറ്റില്ലെന്ന് മാത്രം പറയരുത്”
അവൻ പറഞ്ഞതൊക്കെയും തന്റെ കാതുകൾ തുളച്ചു കയറിയതറിഞ്ഞു സിതാര. അന്ന് രാത്രി ഒറ്റയ്ക്കായപ്പോൾ മകന്റെ പ്രായമുള്ള പ്രണവിനെ കൂട്ട് കിടക്കാൻ വിളിച്ചതും മകനെ പോലെ തന്നെ കണ്ടത് കൊണ്ട് തന്റെ കട്ടിലിൽ തന്നെ കിടത്തിയതുമെല്ലാം നടുക്കത്തോടെ ഓർത്തു അവൾ..
‘ഇത്രയ്ക്ക് വിഷമായിരുന്നോ ഇവൻ ‘പ്രണവിനോട് വല്ലാത്ത അറപ്പ് തോന്നി സിതാരയ്ക്ക്.
“ചേച്ചി ഇവിടിങ്ങനെ അധികം നിൽക്കേണ്ട ആരേലും കാണും ചേച്ചി വീട്ടിലേക്ക് പൊയ്ക്കോ നല്ലത് പോലെ ആലോചിച്ചു തീരുമാനം എടുക്ക്.
ഞാൻ ഇച്ചിരി കഴിഞ്ഞു വിളിക്കാം ഞാൻ പറഞ്ഞത് അനുസരിക്കാൻ തയ്യാറായാൽ ആ നിമിഷം ഈ വീഡിയോ ഞാൻ ഡിലീറ്റ് ചെയ്യും. ഇല്ലെങ്കിൽ ഇത് പുറം ലോകം കാണും. നിങ്ങടെ മോൻ ഉൾപ്പെടെ.. എന്ത് വേണം എന്ന് ചേച്ചി തീരുമാനിക്ക് ”
അത്രയും പറഞ്ഞു പ്രണവ് തിരിഞ്ഞു നടക്കുമ്പോൾ കൈകാലുകൾ തളരുന്ന പോലെ തോന്നി സിതാരയ്ക്ക്. അല്പം നടന്ന ശേഷം ഒന്ന് നിന്നു അവൻ.
” ചേച്ചി.. ആ കടും ചുവപ്പ് നൈറ്റി ഒരെണ്ണം ഇല്ലേ.. സമ്മതമാണേൽ ഇന്ന് രാത്രി അത് ഇട്ടാൽ മതി കേട്ടോ.. അതിട്ടു ചേച്ചിയെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.. ”
വഷളൻ ചിരിയോടെ വീണ്ടുമവൻ നടന്നകലുമ്പോൾ ഈയൊരു സമസ്യയിൽ നിന്ന് എങ്ങിനെ രക്ഷപെടും എന്ന ചിന്ത സിതാരയെ അടിമുടി ഉലയ്ച്ചു. പതിയെ വീട്ടിലേക്ക് നടക്കുമ്പോൾ കാതുകളിൽ മുഴങ്ങിയത് പ്രണവ് പറഞ്ഞ വാക്കുകൾ ആയിരുന്നു.
” ഭഗവാനെ.. ഇതെന്തൊരു പരീക്ഷയാണ് .. “ഉള്ള് നൊന്ത് ഭഗവാനെ വിളിച്ചു പോയി അവൾ.വീട്ടിലേക്ക് ചെന്ന് കേറുമ്പോൾ തന്നെ അയൽപക്കത്ത് മുറ്റമടിച്ചു കൊണ്ട് നിൽക്കുന്ന പ്രണവിന്റെ അമ്മയെ ആണ് അവൾ കണ്ടത്.
” ആ.. സിതാര ഇന്ന് നേരത്തെ ആണോ.. “കണ്ടപാടേ കുശലം പറയാൻ ഓടി മതിലിനരികിലേക്ക് വന്നു അവർ..” ആ ഇച്ചിരി നേരത്തെ ഇറങ്ങി ചേച്ചി. നല്ല തലവേദന ഞാൻ ഇച്ചിരി കിടക്കട്ടെ .. ”
അത്രയും പറഞ്ഞു കൊണ്ട് മറുപടി അവസാനിപ്പിച്ചു വീട്ടിലേക്ക് കയറി സിതാര .’ഇവരോട് കാര്യം പറഞ്ഞാലോ ‘
അവളുടെ മനസിലെ ചിന്ത അപ്പോൾ ഇതായിരുന്നു. എന്നാൽ പ്രണവ് അവസാനം പറഞ്ഞ ആ വാക്കുകൾ വീണ്ടും അവളെ തളർത്തി.’ ആ വീഡിയോ പുറം ലോകം കണ്ടാൽ പിന്നെ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല’
വേദനയോടെ ബെഡിലേക്ക് ചാഞ്ഞു സിതാര. അല്പം കഴിയവേ തന്നെ ഫോൺ റിങ് ചെയ്തു. ഞെട്ടലോടെയാണ് അവൾ ചാടിയെഴുന്നേറ്റത്. ഡിസ്പ്ലേയിൽ പ്രണവിന്റെ നമ്പർ കണ്ട് അവളുടെ കൈകൾ വിറ പൂണ്ടു.
എടുക്കേണ്ട എന്ന് കരുതിയെങ്കിലും തന്റെ വീഡിയോ അവന്റെ കയ്യിൽ ഉണ്ടെന്ന് ഓർക്കവേ പതിയെ കോൾ ബട്ടൺ അമർത്തി അവൾ.
” ആ ചേച്ചി.. എന്തായി കാര്യങ്ങൾ തീരുമാനം എടുത്തോ.. ഇന്ന് രാത്രി വരട്ടെ ഞാൻ “കോൾ എടുത്ത പാടെ അവന്റെ ചോദ്യം ഇതായിരുന്നു.
” മോനെ പ്ലീസ്.. നീ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യല്ലേ.. ആ വീഡിയോ പുറത്ത് ആരേലും കണ്ടാൽ ഞാൻ പിന്നെ ആത്മഹത്യ ചെയ്യേണ്ടി വരും… ദയവു ചെയ്ത് അത് ഡിലീറ്റ് ആക്ക് നീ ”
ഫോണിലൂടെ കെഞ്ചുകയായിരുന്നു സിതാര. മറു തലയ്ക്കൽ നിശബ്ദത പരക്കവേ സംശയമായി അവൾക്ക്” ഹ.. ഹെലോ.. മോനെ.. ”
” ആ ചേച്ചി തീർന്നോ കലാപരിപാടി അപ്പോ രാത്രി കാണാം. ചേച്ചിക്ക് അറിയാലോ ഈ വീഡിയോ പുറത്ത് വന്നാൽ ഉള്ള ഭവിഷ്യത്ത്. അപ്പോ ചുമ്മാ ഇങ്ങനെ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാതെ എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ നോക്ക്.
ഒന്നും പേടിക്കേണ്ട പ്രൊട്ടക്ഷൻ ഒക്കെ ഞാൻ വാങ്ങി വരാം ആരും ഒന്നും അറിയില്ല. രാത്രി ഒരു പന്ത്രണ്ട് മണി കഴിയുമ്പോൾ ഞാൻ മിസ്സ് കോൾ തരാം അന്നേരം അടുക്കള വാതിൽ തുറന്ന് തന്നാൽ മതി.. പിന്നെ ചുവന്ന നൈറ്റി മറക്കേണ്ട..
അതുപോലെ ഇന്ന് ഞാൻ വരുമ്പോൾ ഈ പറഞ്ഞ പോലൊന്നും കാര്യങ്ങൾ നടന്നില്ല എങ്കിൽ നാളെ മുതൽ പോൺ സൈറ്റുകളിൽ ചേച്ചിയുടെ അടിപൊളി കുളി നിറഞ്ഞാടും. അത്ര മാത്രം മനസ്സിൽ ഓർത്തോ ”
മറുത്തൊരു വാക്ക് പറയുന്നതിന് മുന്നേ കോൾ കട്ട് ആയി. വെപ്രാളത്തിൽ സിതാര ചറ പറാ തിരികെ വിളിച്ചെങ്കിലും കോൾ അറ്റന്റ് ചെയ്തില്ല പ്രണവ്. അതോടെ സർവ്വ നിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞു പോയി അവൾ.
സമയം പതിയെ ഇഴഞ്ഞു നീങ്ങി. ബെഡിൽ ഒരേ കിടപ്പ് ആയിരുന്നു സിതാര. കണ്ണൻ വിളിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു വേഗത്തിൽ കോൾ കട്ട് ചെയ്തു അവൾ. മനസ്സ് നീറി പുകയുകയായിരുന്നു.
‘താനൊന്ന് മനസ്സ് വച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും.’പക്ഷെ പ്രണവിന്റെ ആവശ്യം അവൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
ആത്മഹത്യ ചെയ്താലോ എന്നാണ് അവൾ പിന്നീട് ചിന്തിച്ചത് എന്നാൽ കണ്ണന്റെ മുഖം മനസ്സിൽ ഓർത്തതോടെ അതിനുള്ള ധൈര്യവും ചോർന്നു പോയി..
ഒടുവിൽ പ്രണവിന്റെ ആവശ്യത്തിന് വഴങ്ങുക എന്നതാണ് രക്ഷപ്പെടാനായി തന്റെ മുന്നിലുള്ള ഏക പോംവഴി എന്ന് വൈകാതെ സിതാര മനസിലാക്കി.
പതിയെ ബെഡിൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്മുന്നിലെ ഭിത്തിയിൽ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും ലഭിച്ച കലണ്ടർ തൂങ്ങിയാടുന്നുണ്ടായിരുന്നു.അതിലെ ഭഗവാന്റെ ചിത്രത്തിലേക്ക് നോക്കവേ ഉള്ള് പിടയുന്നത് പോലെ തോന്നി അവൾക്ക് .
‘ഇതെന്ത് പരീക്ഷണമാണ് ഭഗവാനെ ‘അല്പസമയം കലണ്ടറിലെ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്ന ശേഷം പതിയെ എഴുന്നേറ്റ് ടവലുമായി ബാത്റൂമിലേക്ക് പോയി അവൾ.
സമയം രാത്രി പന്ത്രണ്ട് മണിയോടടുത്തു. വളരെ കഷ്ടപ്പെട്ടാണ് പ്രണവ് അത്രയും സമയം കഴിച്ചു കൂട്ടിയത്.
ഇനി നടക്കുവാൻ പോകുന്ന സംഭവങ്ങൾ ഓർക്കവേ അവന്റെ ഉള്ളം കുളിരു കോരി. ഒരു മൂഡിനായി പതിയെ ഫോൺ കയ്യിലേക്കെടുത്ത് താൻ റെക്കോർഡ് ചെയ്ത സിതാരയുടെ കുളിയുടെ വീഡിയോ ഒന്ന് കൂടി കണ്ടു അവൻ.
‘ഈശ്വരാ.. എത്ര നാളത്തെ ആഗ്രഹം ആണ്.. ഇന്ന് മിന്നിച്ചേക്കണേ ‘കയ്യിലിരിക്കുന്ന കോണ്ടം പാക്കറ്റ് നോക്കവേ ആകെ വെപ്രാളമായി അവന്.
കൃത്യം പന്ത്രണ്ട് മണിയായതും പതിയെ മുറി തുറന്ന് പുറത്തേക്കിറങ്ങിയ പ്രണവ് വീട്ടിൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പിച്ച ശേഷം അടുക്കളഭാഗത്തെ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് പതിയെ പുറത്തേക്ക് ചാടി.
പിന്നെ ഓരോട്ടമായിരുന്നു സിതാരയുടെ വീടിന്റെഭാഗത്തെ മതിൽ ചാടി കടന്നു അടുക്കള ഭാഗത്തെത്തി അവൻ. ശേഷം ഫോൺ കയ്യിലേക്കെടുത്ത് സിതാരയ്ക്ക് ഒരു മിസ്സ് കോൾ കൊടുത്തു. അല്പം കഴിയവേ അടുക്കള വാതിൽ പതിയെ തുറക്കപ്പെട്ടു.
തന്റെ ആഗ്രഹം പോലെ തന്നെ കടും ചുവപ്പ് നൈറ്റിയിൽ മുടിയിഴകൾ പാറിപ്പറന്നു കണ്മുന്നിൽ നിൽക്കുന്ന അവളെ കാൺകെ ഭഗവതിയെ പോലെ പോലെ തോന്നിപ്പോയി പ്രണവിന് .
” ചേച്ചി.. ഇതെന്നാ ലുക്കാ.. കണ്ടിട്ട് എന്റെ കൺട്രോൾ പോകുന്നു.. ഒടുക്കം മൈൻഡ് സെറ്റ് ആക്കി അല്ലേ.. നന്നായി ”
വെപ്രാളത്തിൽ ചാടി അകത്തേക്ക് കയറി അവൻ. ശേഷം ഇരുട്ടിൽ തപ്പി തടഞ്ഞു നേരെ ബെഡ്റൂമിലേക്ക് പോയി. പിന്നാലെ സിതാര വരുന്നുണ്ടോ എന്ന് ഇടക്കിടക്ക് തിരിഞ്ഞു നോക്കി ഉറപ്പ് വരുത്തിയിരുന്നു അവൻ.
ഉള്ളിലെ അടക്കാനാവാത്ത ആഗ്രഹം സഫലീകരിക്കുന്ന സന്തോഷത്തിൽ ചാടി തുള്ളി പോയി അവൻ. ബെഡ് റൂമിൽ എത്തവേ സിതാരയ്ക്ക് അഭിമുഖമായി തിരിഞ്ഞു പ്രണവ്.
” ചേച്ചി ടേബിൾ ലാമ്പ് ഉണ്ടോ.. ഇങ്ങനെ ഇരുട്ടത്ത് ഒന്നും കാണാതെ എങ്ങിനാ… എന്തേലും ഒരു ചെറിയ വെട്ടം ഇട് ഞാൻ കൺകുളിർക്കേ ഒന്ന് കണ്ടോട്ടെ ചേച്ചിയെ..
” ലൈറ്റർ കത്തിച്ചാൽ മതിയോ മോനെ.. ഇവിടിപ്പോ ചെറിയ വെട്ടത്തിന് അതുമാത്രമേ ഉള്ളു കയ്യിൽ “അപ്രതീക്ഷിതമായി ഇരുട്ടത്ത് കേട്ട പുരുഷ ശബ്ദം പ്രണവിനെ നടുക്കി..
” ആ.. ആരാ അത്. .. ആരാ ന്നാ..ചോദിച്ചേ.. ചേച്ചി നിങ്ങൾ ആളെ കൂട്ടി എന്നെ ചതിക്കുവാണോ.. ഇതിന്റെ ഫലം നിങ്ങൾ അനുഭവിക്കും ”
ഉള്ളിലെ ഭയം മറച്ചു പിടിച്ചു രോഷത്താൽ വീണ്ടും സിതാരയുടെ നേരെ തിരിഞ്ഞു അവൻ.
” ഹാ.. മോനെ നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ… ഞങ്ങൾ ഇത്രേം പേരില്ലേ ഇവിടെ നമുക്ക് പരിഹാരമുണ്ടാക്കാം ”
അതൊരു സ്ത്രീ ശബ്ദമായിരുന്നു. അതോടെ പ്രണവ് ആകെ നടുങ്ങി നിൽക്കെ മുറിയിലെ ലൈറ്റ് ഓൺ ആയി. കണ്മുന്നിലിരിക്കുന്നവരെ കണ്ട് അടിമുടി വിറച്ചു പോയി അവൻ.
” മോനെ ഞാൻ ഇവിടുത്തെ സ്റ്റേഷനിലെ എസ് ഐ ആണ്. പിന്നെ ഇവരൊക്കെ അവിടുത്തെ പോലീസുകാരും…”കൂടെയുള്ളവരെ പരിചയപ്പെടുത്തി എസ് ഐ.
“മോൻ ഇവിടെ ഒരു കലാപരിപാടി അവതരിപ്പിക്കുവാൻ വരുമ്പോ കാണികളായിട്ട് ആരേലും വേണ്ടേ കയ്യടിക്കുവാൻ അതിനായി ഈ സിതാര മേഡം വിളിച്ചതാ ഞങ്ങളെ ”
പുച്ഛത്തോടെയുള്ള അയാളുടെ ആ വാക്കുകൾ കേട്ട് സിതാരയുടെ മുഖത്തേക്കൊന്ന് നോക്കി പ്രണവ്. ആ കണ്ണുകളിൽ അപ്പോൾ അഗ്നി എരിയുന്നതാണ് അവൻ കണ്ടത്. പതിയെ അവൾ അവന്റെ മുന്നിലേക്ക് കയറി നിന്നു.
” നിന്നെ എന്റെ മോനെ പോലെയാ ഞാൻ കണ്ടേ.. ആ നീയാണ് എന്നോട്…ഇനി നീ ആ വീഡിയോ എവിടേ വേണോ കാണിച്ചോ ഇന്നിവിടുന്ന് നിന്നെ പോലീസ് അറസ്സ് ചെയ്യുന്നതോടെ എന്റെ നിരപരാദിത്വം ഈ നാട്ടുകാര് അറിയും.
പിന്നെ ആ വീഡിയോ ആരേലും കണ്ടാലും തലയുയർത്തി തന്നെ നടക്കാം എനിക്ക്.”വല്ലാതെ മൂർച്ചയേറിയിരുന്നു സിതാരയുടെ ആ വാക്കുകൾക്ക്.
” ചേച്ചി പ്ലീസ്.. എന്നെ നാണം കെടുത്തരുത്. ആ വീഡിയോ ഞാനിപ്പോൾ തന്നെ ഡിലീറ്റ് ആക്കാം.. പോലീസിന്റെ ഒപ്പം വിടരുത് എന്നെ പ്ലീസ്..
ഇത്തവണ പ്രണവിന്റെ സ്വരത്തിൽ ഭീഷണിയില്ലായിരുന്നു പകരം അപേക്ഷയായിരുന്നു. അവളിൽ നിന്നും ഇത്തരമൊരു നീക്കം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല അവൻ.
” ഇനി അവിടെ കെഞ്ചിയിട്ട് കാര്യമില്ല മോനെ. പരാതി രേഖാ മൂലം കിട്ടിക്കഴിഞ്ഞു. നിന്നെ പോലുള്ള ഒന്ന് രണ്ട് ഞരമ്പൻമാരെങ്കിലും പൊതുജന മധ്യത്തിൽ വിചാരണ ചെയ്യപ്പെട്ടാൽ മാത്രമേ മറ്റുള്ളവർക്കും ഒരു ഭയം വരുള്ളൂ.. മോൻ വാ നമുക്ക് സ്റ്റേഷനിലേക്ക് പോവാം
എസ് ഐ വന്ന് ചുമലിൽ കയ്യിട്ട് ബലമായി പിടിച്ചു കൊണ്ട് പോകുമ്പോൾ ഭയന്ന് വിറച്ചു പോയി പ്രണവ്.
“ഈ വീഡിയോയുടെ കോപ്പി വേറെ ഉണ്ടോ അതോ ഈ ഫോണിൽ ഉള്ളത് മാത്രേ ഉള്ളോ.. നിന്റെ വീട്ടിൽ കേറി തപ്പണോ””വേണ്ട സാറേ ഫോണിൽ മാത്രേ ഉള്ളു ”
എസ് ഐ യുടെ ചോദ്യത്തിന് വിറച്ചു വിറച്ചാണ് അവൻ മറുപടി പറഞ്ഞത്. ഇതിനിടയിൽ ശബ്ദം കേട്ട് ഉണർന്ന് അയൽക്കാർ പലരും തടിച്ചു കൂടിയിരുന്നു.” ഈ കൊച്ച് ചെക്കാനാണോ ഈ തോന്ന്യവാസം കാട്ടിയെ ..”
കേട്ടവർ കേട്ടവർ നടുക്കത്തോടെ മൂക്കത്ത് വിരൽ വച്ചു. അതിനിടയിൽ പോലീസുകാർ തന്നെ പ്രണവിന്റെ വീട്ടിലും വിവരമറിയിച്ചിരുന്നു. അന്ധാളിച്ചു നോക്കി നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുന്നിലൂടെ ഭയന്ന് വിറച്ചു നാണംകെട്ട് തലകുമ്പിട്ട് ജീപ്പിലേക്ക് കയറി പ്രണവ്.
” മാഡം നിങ്ങടെ ഫോണിലുള്ള വീഡിയോ ഡിലീറ്റ് ചെയ്തോളൂ.. ഇവന്റെ ഫോൺ തെളിവിനായി ഞങ്ങടെ പക്കൽ ആണ്. പക്ഷെ ഭയക്കേണ്ട അതിൽ നിന്നും ഈ വീഡിയോ ഒരിക്കലും ലീക്ക് ആകില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം നിയമപരമായി തന്നെ നമുക്ക് അത് നശിപ്പിക്കാം ”
എസ് ഐ യുടെ വാക്കുകൾ വല്ലാത്ത ആശ്വാസം നൽകി സിതാരയ്ക്ക്. പോലീസ് ജീപ്പ് കണ്ണിൽ നിന്നും മറയവേ പതിയെ പ്രണവിന്റെ രക്ഷിതാക്കളുടെ അരികിലേക്ക് ചെന്നു അവൾ
” എന്നോട് പൊറുക്കണം നിങ്ങൾ… എനിക്ക് വേറെ വഴിയില്ലായിരുന്നു… നാളെ ആ വീഡിയോ പുറംലോകം കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ
അവരുടെ മറുപടിക്ക് കാക്കാതെ അവൾ വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു. തിരികെ റൂമിൽ എത്തുമ്പോൾ മുൻപ് കണ്ട ഭഗവാന്റെ ചിത്രമുള്ള അതേ കലണ്ടർ ഫാനിന്റെ കാറ്റിൽ പറക്കുകയായിരുന്നു. ആശ്വാസത്തോടെ പതിയെ ബെഡിലേക്ക് ചാഞ്ഞു സിതാര.
ഒരുപക്ഷെ ഇവ സമസ്യയിൽ നിന്നും രക്ഷപ്പെടാൻ അവളെ സഹായിച്ചത് ഭഗവാൻ തന്നെയായിരിക്കണം.
കാരണം മുന്നത്തെയാഴ്ച പോലീസ് സ്റ്റേഷനിൽ നിന്നും സർവ്വേയുടെ ഭാഗമായി ഒരു പോലീസുകാരൻ വന്നതും വേണ്ട ഡീറ്റെയിൽസ് കളക്ട് ചെയ്ത ശേഷം എന്തേലും ആവശ്യമുണ്ടേൽ വിളിക്കാൻ മറക്കേണ്ട എന്ന് പറഞ്ഞു സ്റ്റേഷനിലെ നമ്പർ കൊടുത്തതും
അതേ നമ്പർ മറക്കാതിരിക്കാൻ മുറിയിലെ കലണ്ടറിൽ തന്നെ എഴുതിയിട്ടതും അന്ന് രാത്രി തന്നെ അത് കാണാനും ഒക്കെ ഇടയാക്കിയത് ഭഗവാൻ ആകാം..
ടെൻഷൻ നിറഞ്ഞ എട്ടൊൻപത് മണിക്കൂറുകൾക്ക് ശേഷം അന്ന് സുഖമായി തന്നെ ഉറങ്ങി സിതാര..