(രചന: J. K)
“”’ആ നാളാണോ??? ചതിച്ചോ ന്റെ ദേവ്യേ “”””കുഞ്ഞ് ജനിച്ചത് വിളിച്ചു പറഞ്ഞതായിരുന്നു സ്വന്തം അമ്മയോട് കിരൺ…
സമയം പറഞ്ഞു കൊടുത്തപ്പോൾ അമ്മ ഓടി പോയി കലണ്ടർ നോക്കി പിന്നെ കേട്ടത് ഇതാണ്..
“”” എന്താ അമ്മേ വല്ല കുഴപ്പവും ഉണ്ടോ എന്ന് കിരൺ ചോദിച്ചപ്പോൾ അവർ ഒരു നിമിഷം മിണ്ടാതെ നിന്നു…
പിന്നെ പറഞ്ഞു…
“”‘കുഴപ്പം തന്നെയാണ് എടാ ഈ നാളിൽ കുഞ്ഞ് ജനിച്ചാൽ അച്ഛന് കാലനായി വരും എന്നാ പറയുക എടാ ഇനിയിപ്പോ എന്താ ചെയ്യാ??””””
കിരണിന് അത് കേട്ട് ചെറുതായി ഭയം വന്നു തുടങ്ങിയിരുന്നു അയാൾ എന്ത് വേണം എന്നറിയാതെ നിന്നു. പിന്നെ മെല്ലെ ഫോൺ കട്ട് ചെയ്ത് ഭാര്യയുടെ അടുത്തേക്ക് നടന്നു….
പഞ്ഞിക്കെട്ട് പോലെ മൃദുലമായ തന്റെ കുഞ്ഞിനെ അത്ഭുതപൂർവ്വം നോക്കുകയായിരുന്നു മീനാക്ഷി അവൾ കിരൺ അടുത്തേക്ക് വരുന്നത് കണ്ടു അയാളെ സ്നേഹപൂർവ്വം ഒന്ന് നോക്കി…..
“””ദേ നോക്കിയേ കിരൺ ഏട്ടാ കുഞ്ഞ് ചേട്ടന്റെ അതേ പോലെയാ”””” എന്ന് സന്തോഷത്തോടെ പറഞ്ഞു….
പക്ഷേ ഇപ്പോൾ കിരണിന് അതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ലായിരുന്നു അയാളുടെ മനസ്സിൽ നിറയെ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അതിൽ പെട്ട് ഉഴലുകയായിരുന്നു അയാൾ…..
വീണ്ടും വീണ്ടും മീനാക്ഷി തന്റെ കുഞ്ഞിനെ പറ്റി പറയുന്നത് കേട്ടിട്ടും അയാൾ യാതൊരു ഭാവവും കൂടാതെ യാണ് അവളെ നോക്കിയത്…. മീനാക്ഷിക്ക് മനസ്സിലായിരുന്നു താൻ പറയുന്നത് ഒന്നുമല്ല അയാൾ കേൾക്കുന്നത് എന്ന്…
അയാളുടെ ശ്രദ്ധ ഇവിടെയൊന്നും അല്ല എന്ന്…. മീനാക്ഷിക്ക് എന്താണ് കാര്യം എന്ന് മാത്രം മനസ്സിലായില്ല….അതുകൊണ്ട് തന്നെ റൂമിൽ ആരുമില്ലാത്തപ്പോൾ അവൾ അയാളോട് ചോദിച്ചു…
“””എന്തുപറ്റി കിരണേട്ടാ മുഖത്ത് എന്താ വല്ലാത്തൊരു ടെൻഷൻ?””” എന്ന്…അയാൾ തന്റെ അമ്മ പറഞ്ഞത് മീനാക്ഷിയോട് പറഞ്ഞു.
അത് കേട്ട് മീനാക്ഷി ആകെ തകർന്നുപോയി വിവാഹം കഴിഞ്ഞ് നാള് മുതൽ കാണുന്നതാണ് അവരുടെ അന്ധവിശ്വാസം……
ചൊവ്വാഴ്ച വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല വെള്ളിയാഴ്ച പുറത്തിറങ്ങാൻ പാടില്ല അന്നൊക്കെ സ്വന്തം വീട്ടിലേക്കോ മറ്റൊരിടത്തേക്കോ പോയിട്ടുണ്ടെങ്കിൽ കുടുംബം ആകെ തകർന്നു പോകും…
എന്നൊക്കെയുള്ള കുറേ പൊട്ട വിശ്വാസങ്ങൾ മാത്രമായിരുന്നു അവർക്ക് മുതൽക്കൂട്ട്….
തന്നെ വിവാഹം ചെയ്തയാൾ കുറച്ച് വിദ്യാഭ്യാസമുള്ള ആളല്ലേ എന്ന് മീനാക്ഷി പലപ്പോഴും സമാധാനിച്ചു… പക്ഷേ അയാളെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടുകൂടി അവളെ അത് ആകെ നിരാശപ്പെടുത്തിയിരുന്നു….
കാരണം ഇത്തരം സാഹചര്യത്തിൽ കൂടെ വളർന്നുവന്ന അയാളും ഒരു അന്ധവിശ്വാസത്തിന് അടിമയായിരുന്നു…
എന്തിനും ഏതിനും അമ്മയോട് എല്ലാം പറയും അമ്മയുടെ അഭിപ്രായമാണ് അവിടെ എല്ലാവർക്കും പ്രധാനം അമ്മ പറയുന്നത് കേട്ട് മൂക്കത്ത് വിരൽ വെച്ച് പോയിട്ടുണ്ട്……
പുറത്തിറങ്ങുമ്പോൾ എങ്ങനും പുറകിൽ നിന്ന് വിളിച്ചാൽ മതി പിന്നെ അന്നത്തെ ദിവസത്തിന് വേറെ ഒന്നും വേണ്ട….
വയറു നിറച്ച് കേൾക്കും അന്ന് ആളെ പോവാൻ തന്നെ ചിലപ്പോൾ വീടില്ല…. പുറകിൽ നിന്ന് വിളിച്ചാൽ പിന്നെ ആൾക്ക് എന്തെങ്കിലും പറ്റുമത്രേ.
ഒരു പൂച്ച വട്ടം ചാടിയാൽ, പോകുന്ന കാര്യം തന്നെ മാറ്റിവെച്ച് വീട്ടിലേക്ക് കയറും അതെത്ര പ്രധാനം ഉള്ള കാര്യമാണെങ്കിലും ശരി….
തന്റെ വീട്ടിൽ വിശ്വാസങ്ങളുണ്ട് ഇല്ല എന്ന് പറയുന്നില്ല പക്ഷേ അത് ഇത്രമാത്രം പേര് പിടിച്ചു പോയതല്ല മാറ്റാവുന്നതേയുള്ളൂ.
ഇത്തരം വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമായി ജീവിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു മീനാക്ഷിക്ക്….
കിരണിന്റെ അമ്മ പഴയ ആളാണ് ഇതൊക്കെ വിശ്വസിക്കുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല
പക്ഷേ ഇത്രയും വിദ്യാഭ്യാസവും പുറമേ മറ്റുള്ളവരോട് പെരുമാറുന്ന ആളുമായ കിരണിന്റെ മനസ്സും ഇത്തരത്തിൽ മാറിപ്പോയതാണ് അവൾക്ക് അത്ഭുതം.
കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു കിരണിനേ ഇതൊക്കെ വെറും വിശ്വാസങ്ങളാണ് ഒന്നിനും യാതൊരു അടിസ്ഥാനവുമില്ല എന്ന്…..
പക്ഷേ കിരൺ അതൊന്നും വിശ്വസിച്ചില്ല അയാൾക്ക് അയാളുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു ഒരിക്കലും മാറ്റാൻ പറ്റാത്ത വിശ്വാസങ്ങൾ ഉണ്ടായിരുന്നു…
അങ്ങനെയാണ് അവൾ ഗർഭിണിയാണ് എന്നറിഞ്ഞത് അപ്പോഴും ഓരോ ചടങ്ങുകളും വിശ്വാസവും കൊണ്ട് അവളെ അന്നുമുതൽ വീർപ്പുമുട്ടിക്കാൻ
തുടങ്ങിയതാണ്….എല്ലാം ഇന്ന് മാറും നാളെ മാറും എന്ന് വിചാരിച്ച് കടിച്ചുപിടിച്ചു ജീവിച്ചു…
പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും എല്ലാം കൂടുതൽ വഷളാവുക എന്നല്ലാതെ ഒന്നിനും ഒരു മാറ്റവും വന്നില്ല പയ്യെ മടുക്കാൻ തുടങ്ങിയിരുന്നു ഓരോ ആചാരങ്ങളും വിശ്വാസങ്ങളും കണ്ട് കണ്ട്..
ഗർഭിണികളുടെ ദേഹത്ത് ഒരു ബാധ കേറും അത്രേ. അതിനെ ഒഴിപ്പിക്കാൻ എന്തൊക്കെയോ മന്ത്രവാദങ്ങൾ അമ്മ ചെയ്തിരുന്നു ഏഴാം മാസത്തിൽ..
അതെല്ലാം കഴിഞ്ഞ് കഴുത്തിൽ ഒരു ചരടിൽ ഒരു ഏലസ് കോർത്ത് കെട്ടിത്തന്നു സുഖപ്രസവത്തിനായി എന്നാ പറഞ്ഞത് പക്ഷേ ആ ഏലസ്സിന്റെ
പവർ ഇല്ലായ്മ ആണോ എന്തോ അറിയില്ല സുഖപ്രസവം പോയിട്ട് കംപ്ലിക്കേറ്റഡ് സിസേറിയൻ ആയിരുന്നു…
ഏതായാലും അതെല്ലാം കഴിഞ്ഞ് ഒന്ന് സ്വസ്ഥമായി എന്ന് കരുതി ഇരിക്കുമ്പോഴാണ് പുതിയൊരു കണ്ടുപിടിത്തവുമായി വന്നത് കുഞ്ഞിന്റെ നാള് ജനിച്ച സമയം നോക്കി അമ്മ പറഞ്ഞത് ഏറ്റെടുത്ത് വന്നിരിക്കുകയാണ് മകൻ…..
മീനാക്ഷിക്ക് അറിയാമായിരുന്നു അമ്മ പറഞ്ഞതിലും അപ്പുറം തനിക്ക് ഒന്നും പറഞ്ഞ് അയാളെ തിരുത്താൻ കഴിയില്ല എന്ന് അയാൾക്ക് അമ്മ എന്താണ് പറഞ്ഞത് അത് മാത്രമായിരുന്നു വേദ വാക്യം….
അമ്മ അത് പറഞ്ഞതിനുശേഷം അയാൾ കുഞ്ഞിനെ ഒന്ന് വന്നു നോക്കുക പോലും ചെയ്തില്ല അത് മീനാക്ഷിയേ വല്ലാതെ വേദനിപ്പിച്ചു….
അയൽ പെട്ടെന്ന് അവിടം വിട്ട് പുറത്തേക്ക് പോയി മീനാക്ഷിയുടെ മുഖം വല്ലാതെയായി അവളുടെ വീട്ടുകാർ വന്നപ്പോൾ അവരും ചോദിച്ചു എന്തു പറ്റിയെന്ന്
അപ്പോഴാണ് അവൾ എല്ലാം അവരോട് തുറന്നു പറയുന്നത് ഇത്രയും കാലമായിട്ടും അവൾ ഒന്നും പറഞ്ഞിരുന്നില്ല കിരണിനോടുള്ള സ്നേഹം മൂലം എല്ലാം ക്ഷമിക്കുകയായിരുന്നു.
ഉള്ളിൽ മാത്രം വെച്ച് സഹിക്കുകയായിരുന്നു… എല്ലാം അവരോട് തുറന്നു പറഞ്ഞപ്പോൾ അവർക്ക് മനസ്സിലായി അവൾ അനുഭവിക്കുന്നതിന്റെ കാഠിന്യം….
അതോടുകൂടി അവരെല്ലാം ചേർന്ന് കിരണിനോട് ഒന്നുകൂടി പറഞ്ഞു നോക്കി പക്ഷേ കിരണിന്റെ ഉള്ളിലെ വിശ്വാസങ്ങൾ ബലപ്പെട്ടതാണെന്നും അവർ പറഞ്ഞാലും മാറിമറിയില്ല എന്നും അവർക്ക് ബോധ്യമായിരുന്നു…
അയാൾ അമ്മ പറഞ്ഞത് ഉറച്ചുനിന്നു ഈ നാളിൽ ജനിച്ച കുട്ടി തനിക്ക് ദോഷമാണെന്ന് മീനാക്ഷി അത് കേട്ട് ഏറെ വിഷമിച്ചു
അവൾ അയാളെ ഫോൺ ചെയ്ത് ചോദിച്ചു നമ്മുടെ കുഞ്ഞല്ലേ എന്ന് പക്ഷേ നാളെ അതായിരുന്നു അയാൾ ഉയർത്തിക്കാത്തത് ഇത് വിശ്വാസമില്ല ഇതൊരുതരം മാനസികരോഗമാണെന്ന് അവൾക്ക് മനസ്സിലായി.. വീട്ടുകാർക്കും…
അതുകൊണ്ട് അവർ മീനാക്ഷിയോട് ഇനിയങ്ങോട്ട് പോകേണ്ട എന്ന് പറഞ്ഞു ഒരുപക്ഷേ മോനുമായി ചെന്നിട്ടുണ്ടെങ്കിൽ ആ കുഞ്ഞിനെ അവർ എന്തെങ്കിലും ചെയ്യില്ല എന്നുപോലും ഉറപ്പില്ലായിരുന്നു മീനാക്ഷിയുടെ വീട്ടുകാർക്ക്…
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പോകുമ്പോൾ ഒരു തീരുമാനം കൂടി ആളെ എടുത്തിരുന്നു ഇനി ഒരിക്കലും ആ പടി ചവിട്ടില്ലെന്ന്
ചവിട്ടിയാൽ തന്നെ അവരുടെ എല്ലാ വിശ്വാസവും മാറ്റിനിർത്താൻ അവർക്ക് കഴിയുമെങ്കിൽ മാത്രമേ ഉള്ളൂ എന്ന്…കിരൺ അവളെ ഒന്ന് കാണാൻ പോലും വന്നില്ല….
അതോടെ ഇനി അയാളെയും പ്രതീക്ഷിച്ചിരിക്കുന്ന എന്ന് അവൾക്ക് ബോധ്യമായിരുന്നു… തന്റെ കുഞ്ഞല്ലേ അതിനെ തനിക്ക് വളർത്താൻ പറ്റും കിരണിന്റെ സഹായം വേണ്ട എന്ന് അവൾ ഉറപ്പിച്ചിരുന്നു….വീട്ടുകാരും ഒപ്പം നിന്നതോടുകൂടി അവൾ ആ ബന്ധം പാടെ ഉപേക്ഷിച്ചു…
അയാൾ വീണ്ടും വിവാഹിതനാവുകയാണ് പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ പോലും മീനാക്ഷിക്ക് വിഷമം തോന്നിയില്ല…. കാരണം അയാൾക്ക് ആരുമായും ഒത്തുപോകാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു…..
പുതുതായി കിട്ടിയ ജോലിയും ചെയ്ത് തന്റെ കുഞ്ഞിന് മാരോട് അടക്കിപ്പിടിച്ച് അവൾ മുന്നോട്ടുള്ള ജീവിതം വളരെ സമാധാനപൂർണമായി കൊണ്ടു പോയിരുന്നു ഒപ്പം ഇനി നല്ലൊരു ആളു വന്നാൽ സ്വീകരിക്കാം എന്നുള്ള മനസ്സും ഉണ്ടായിരുന്നു…..
ചിലരുടെ ചില വിശ്വാസങ്ങളൊന്നും മാറ്റാൻ കഴിയില്ലല്ലോ അത് അവരോടൊപ്പം മണ്ണടിഞ്ഞു പോകുന്നത് വരേയ്ക്കും നിലനിൽക്കുക തന്നെ ചെയ്യും
അവരിൽ നിന്ന് ഒഴിഞ്ഞുമാറുക എന്നല്ലാതെ നമുക്ക് വേറെ മാർഗ്ഗങ്ങളില്ല മീനാക്ഷി ചെയ്തതുപോലെ..