ഇന്നലെ പെണ്ണ് അവനൊപ്പം ഇറങ്ങി പോയി. രാത്രിയിൽ ഏതോ ഹോട്ടലിൽ റെയ്‌ഡിൽ രണ്ടിനെയും കയ്യോടെ പിടിച്ചു… വീട്ടുകാരെ വിളിപ്പിച്ചു…

ജീവിതനൗക
(രചന: സൂര്യ ഗായത്രി)

തറവാടിന്റെ അകത്തളത്തിൽ മാലതിയുടെയും ശേഖരന്റെയും ശരീരം കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ കിടത്തി….

അകത്തളത്തിൽ എല്ലാം തകർന്നവനെപ്പോലെ മാധവൻ ഇരുന്നു.. സ്വന്തം കൂടപ്പിറപ്പിന്റെയും ഭർത്താവിന്റെയും മരണം അത്രത്തോളം ആ മനസ്സിനെതകർത്തിരുന്നു ..

ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി… നെഞ്ചോട്‌ ചേർത്ത് പിടിച്ചു വളർത്തി. അനിയത്തി എന്നതിൽ ഉപരി ഒരു മകളെ പോലെ നോക്കി വളർത്തിയതായിരുന്നു..

നാട്ടുകാരുടെ മുന്നിൽ അപമാന ഭാരത്താൽ തല കുനിച്ചു ജീവിക്കേണ്ട എന്ന് തോന്നിക്കാണും എന്നാലും ഒരു മുഴം കയറിൻ തുമ്പിൽ ജീവിതം അവസാനിപ്പിക്കും മുൻപ് എന്നോട് ഒരു വാക്കു ഇതിനെ കുറിച്ച് പറയാമായിരുന്നില്ലേ..

ഞാൻ ഒരു വഴി കാണില്ലായിരുന്നോ…… ഹൃദയത്തിനു ഭാരം കൂടുന്നതും നെഞ്ചിൽ ശക്തമായ വേദന അനുഭവപ്പെടുന്നതും കണ്ണിൽ ഇരുട്ട് മൂടുന്നതും അറിഞ്ഞു…

നിലവിളിക്കാൻ ഒച്ച ഉയരുന്നില്ല…. ഒരു ഞരക്കത്തോടെ മാധവനും അനിയത്തിക്കൊപ്പം യാത്രയായി….
ഇതൊന്നും അറിയാതെ സാവിത്രി മാലതിയുടെ അടുത്തിരിന്നു കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു……

കൂടിനിന്ന നാട്ടുകാരിൽ ചിലർ മുറുമുറുക്കാൻ തുടങ്ങി…. ആ പെൺകൊച്ചു പഠിക്കാൻ പോകുന്നിടത്തു വച്ചു ആരോ ആയി പ്രേമത്തിൽ ആയിരുന്നു…

ഇന്നലെ പെണ്ണ് അവനൊപ്പം ഇറങ്ങി പോയി. രാത്രിയിൽ ഏതോ ഹോട്ടലിൽ റെയ്‌ഡിൽ രണ്ടിനെയും കയ്യോടെ പിടിച്ചു… വീട്ടുകാരെ വിളിപ്പിച്ചു…

മാധവൻ അറിഞ്ഞില്ല….. ഇന്നലെ പിന്നെ വീട്ടുകാർക്കൊപ്പം വിട്ട്…. രാവിലെ നോക്കുമ്പോൾ രണ്ടുപേരും തൂങ്ങി നില്കുന്നു.. എന്തൊരു കഷ്ടം ആണ്…. ആ കിരൺ കെട്ടാനിരുന്ന പെണ്ണാ…. ഇനി പറഞ്ഞിട്ട് കാര്യമില്ല……

കുടിച്ചു നാലുകാലിൽ കയറി വരുന്നവനെ കണ്ണിമ വെട്ടാതെ നോക്കിനിന്നു തനു അവളെ ഒന്ന് നോക്കുല പോലും ചെയ്യാതെ തട്ടി തടഞ്ഞു കിരൺ മുകളിലെ മുറിയിലേക്ക് പോകുവാൻ തുടങ്ങി…

ഗോവണി കയറുമ്പോൾ ഇടറുന്ന കാലുകളെ വീണ്ടും ശ്രമപ്പെട്ടു മുകലേക്കു വയ്ക്കുമ്പോൾ..വീഴുവാൻ ആഞ്ഞവനെ തനു ചേർത്ത് പിടിച്ചു…..

പെട്ടെന്ന് അവളെ തള്ളി മാറ്റി കിരൺ.. തൊട്ടു പോകരുത് എന്നെ… നിന്റെ ആ ദുഷിച്ച ശരീരം എനിക്ക് അറപ്പാണ്… പോടീ അവൾ വന്നേക്കുന്നു….കിരണിനു അറിയാം വീഴാതെ നടക്കാൻ…….

എന്നെ ഞാൻ വീണുപോയതാടി…. എല്ലാം അർഥത്തിലും നീ എന്നെ വീഴ്ത്തിയില്ലേ… ഒരിക്കലും എഴുനേൽക്കാൻ കഴിയാത്ത രീതിയിൽ എന്നെ തളർത്തിയില്ലേ ടി…. കഴിഞ്ഞ രണ്ടു വർഷം കൊണ്ട്… ഞാൻ അനുഭവിക്കുന്ന……….

അവൾ എന്നെ സഹായിക്കാൻ വന്നേക്കുന്നു…….കിരൺ മുന്നിൽ നിന്ന് മറയുന്നത് വരെ തനു നോക്കി നിന്നു…. പിന്നെ പതിയെ മുറിയിലേക്ക് നീങ്ങി അപ്പോൾ കണ്ടു എല്ലാം കേട്ടു നിൽക്കുന്ന അമ്മായിയെ…. നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ അമ്മായിയുടെ അടുത്തേക്ക് നീങ്ങി…

അമ്മായി ഉറങ്ങിയില്ലേ……. നേരം ഒരുപാട് ആയി….എന്തിനാ മോളെ നീ ഇങ്ങനെ അവനുവേണ്ടി എന്നും കാത്തിരിക്കുന്നെ.. അവന്റെ ഉള്ളിലെ നീറ്റൽ മാറുമ്പോൾ നിന്നെ അവൻ മനസിലാക്കും…

ഇല്ല അമ്മായി ആ മനസ്സിൽ ഞാൻ ഉണ്ടാക്കിയ മുറിവ് അത്രയും പെട്ടെന്ന് ഒന്നും ഇല്ലാണ്ട് ആകില്ല.. ഞാൻ കാരണം അമ്മായിക്കും നഷ്ടമേ ഉണ്ടായുള്ളൂ.. ഞാൻ കാരണം അല്ലെ ഈ നെറ്റിയിലെ…..

സിന്ദൂരം…..പോലും… എന്നിട്ടും എന്തിനാ അമ്മായി എന്നെ സ്നേഹിക്കുന്നെ….കുട്ടേട്ടൻ…. ആ മനസിന്റെ ദയയില ഞാനും എന്റെ കുഞ്ഞും ഇന്നും ഇവിടെ കഴിയുന്നെ… മരിക്കാൻ പേടി ഉണ്ടായിട്ടല്ല അമ്മായി…

ഒരു നിമിഷം മതി ഞാനും എന്റെ കുഞ്ഞും ഈ ഭൂമിയിൽ നിന്നും ഇല്ലാണ്ടാവാൻ.. പക്ഷെ മരണത്തിൽ കൂടി ആ മനുഷ്യനെ തോൽപ്പിക്കാൻ എനിക്ക് കഴിയില്ല…

എനിക്കറിയാം സ്വയം നശിക്കുവാ…. ആ ചങ്കിൽ നിറയെ ഞാനും എന്റെ മോനും ആണ്. എന്നാലും വാശി കാണിക്കുവാ സ്വന്തം ജീവിതം കൊണ്ട് എന്നെ തോൽപ്പിക്കുവാ……..

ഞാൻ എന്നെ തോറ്റുപോയതാ അമ്മായി.. …. മരിക്കാൻ പോലും അവകാശം ഇല്ലാതെ ഞാൻ ജീവിക്കുവല്ലേ… ആർക്കുവേണ്ടി………

തനു അതും പറഞ്ഞു കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി… ഇതെല്ലാം കേട്ടു ഗോവണിപ്പടിയിൽ നിന്ന കിരണിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.ഓർമ്മകൾ ഒരുവേള പിന്നിലേക്ക് സഞ്ചരിച്ചു…..

കുഞ്ഞുനാളിൽ പറഞ്ഞു വച്ച ബന്ധം ആയിരുന്നു കിരണിന്റെയും തൻവി യുടെയും..കിരണിന്റെ അമ്മായിയുടെ മകൾ ആണ് തൻവി കിരൺ ബാംഗ്ലൂർ ആയിരുന്നു ജോലിയുമായി ബന്ധപെട്ടു.. തൻവി കോളേജ് ഹോസ്റ്റലിൽ ആയിരുന്നു..

ഇടയ്ക്കു കിരൺ നാട്ടിൽ വരുമ്പോൾ ചിലപ്പോൾ രണ്ടുപേരും തമ്മിൽ കണ്ടാൽ ആയി. പക്ഷെ കിരണിന്റെ മനസ്സിൽ നിറയെ തനുവായിരുന്നു… കിരൺ എല്ലാവർക്കും കുട്ടനും തൻവി തനുവും ആയിരുന്നു.

അമ്മേ ഞാൻ അടുത്തവണ വരുമ്പോൾ അമ്മാവനോട് പറഞ്ഞു നിശ്ചയം നടത്തി വക്കണം. അവൾ ഇപ്പോൾ ഇവിടേയ്ക്ക് വരാറില്ലേ അമ്മേ… മുൻപൊക്കെ ഞാൻ വരുമ്പോൾ ഓടി എത്തുന്ന പെണ്ണാണ്..

പഠിക്കാൻ ഒരുപാട് ഉണ്ടാകും കുട്ടാ.. കഴിഞ്ഞ ദിവസം മാലതിയും ശേഖരനും പറഞ്ഞു അവളുടെ ഹോസ്റ്റൽ പഠനം അവസാനിപ്പിക്കണമെന്ന്….

ഇപ്പോൾ വീട്ടിൽ പോലും വരാൻ മടിയാണെന്നു… എന്തായാലും ഞാനും അച്ഛനും അവിടെ പോയി കല്യാണ കാര്യത്തിൽ വേഗം തീരുമാനം ഉണ്ടാക്കാം…

കിരൺ തിരികെ മടങ്ങാൻ നേരം തനു വിനെ കാണാൻ അവളുടെ ഹോസ്റ്റലിൽ ചെന്നിരുന്നു.. മാട്രിന്നേ കണ്ടു കാര്യം അന്വേഷിച്ചപ്പോൾ ഇന്നു കോളേജിൽ പോയില്ലെന്നും പുറത്തു എന്തോ ആവശ്യം ആയി പോയിരിക്കുവാണെന്നും അറിഞ്ഞു….

അവിടെ നിന്നും ഇറങ്ങിയ കിരണിന്റെ മുന്നിൽ മറ്റൊരു പുരുഷനോടൊപ്പം വന്നിറങ്ങുന്ന തണുവിനെ ആണ് കണ്ടത്… കിരണിനെ കണ്ട തനുവിന്റെ മുഖം വിവർണ്ണമായി… കിരണും ഭാവഭേദം ഒന്നും ഇല്ലാതെ അവളോട്‌ ഇടപെട്ടത്….

കുട്ടേട്ടൻ എപ്പോൾ വന്നു… ഒന്ന് വിളിച്ചപോലും ഇല്ലല്ലോ…..ഞാൻ തിരിച്ചു പോകുന്ന വഴി നിന്നെ ഒന്ന് കാണുവാൻ കയറിയതാണ്…തനു കൂടെ ഉണ്ടായിരുന്ന ആളിനെ കിരണിന് പരിചയ പെടുത്തി….

കുട്ടേട്ടാ ഇതു എന്റെ കോളേജിൽ സീനിയർ ആണ് വിശാൽ….രണ്ടുപേരും പരസ്പരം ഷേക്ക്‌ ഹാൻഡ് ചെയ്തു… വിശാൽ വേഗം അവിടെ നിന്നും പോയി…

നീ ഇന്നെന്താ കോളേജിൽ പോകാത്തത്… കിരൺ തനുവിന്റെ നേരെ തിരിഞ്ഞു ചോദിച്ചു….നിനക്ക് വല്ലായിമ എന്തെങ്കിലും ഉണ്ടോ.. അത് ഇന്നു കോളേജിൽ പോയില്ല..

ഫ്രെണ്ട്സ് എല്ലാപേരും ചേർന്ന് ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നു.. അതാണ്… കിരൺ അവളുടെ മുഖത്തേക്ക് നോക്കി.. സംസാരിക്കുമ്പോൾ ഇടതടവില്ലാതെ ചലിക്കുന്ന കൃഷ്ണമണികൾ അവളിലെ പതർച്ചയെ വിളിച്, കാണിച്ചു..

ഞാൻ കുട്ടേട്ടനോട് പറയാൻ ഇരിക്കുവായിരുന്നു.. എനിക് വിശാലിനെ ഇഷ്ടമാണ്.. ഈ കാര്യം വീട്ടിൽ സംസാരിച്ചു കുട്ടേട്ടൻ അനുവാദം വാങ്ങി തരണം വിവാഹത്തിന്…

തനു നീ എന്തൊക്കെയാണ് പറയുന്നത് എന്ന ബോധം ഉണ്ടോ…. നമ്മുടെ വിവാഹം ഉറപ്പിക്കാൻ ഇരിക്കുവാണ്….എനിക്ക് ഇഷ്ടമല്ല…. എന്റെ വിവാഹം എനിക് ഇഷ്ടപെട്ട ആളുമായി നടക്കും….

സമ്മതിച്ചില്ലെങ്കിൽ വേറെ വഴിനോക്കാൻ അറിയാം അതും പറഞ്ഞു വെട്ടി തിരിഞ്ഞു പോകുന്നവളെ തളർച്ചയോടെ നോക്കി നിന്നു കിരൺ.. അവളിലെ മാറ്റം അവനെ അത്ഭുത പെടുത്തി…..

ബാംഗ്ലൂർ എത്തിയിട്ടും കിരൺ ആരെയും ഒന്നും അറിയിച്ചില്ലദിവസങ്ങൾ ഓടി മറഞ്ഞു . തന്റെ തിരക്കുകളിൽ മുഴുകുമ്പോളും തനു ഒരു വേദന ആയി കിരണിന്റെ ഉള്ളിൽ നിഞ്ഞു..

ഓഫീസിൽ ഇരിക്കുമ്പോൾ തുടരെ തുടരെ ഫോൺ അടിക്കുന്നു വേഗം കിരൺ മൊബൈൽ ചെവിയോട് ചേർത്തു പിടിച്ചു മറുതലക്കൽ അമ്മയുടെ നിലവിളി ശബ്ദം കാതിൽ പതിച്ചപ്പോൾ കിരൺ വേഗത്തിൽ സീറ്റിൽ നിന്നും ചാടി എഴുനേറ്റു.

മോനെ കുട്ടാ…….എന്താ അമ്മേ എന്താ ഉണ്ടായതു….അമ്മായിയും അമ്മാവനും നമ്മളെ വിട്ടുപോയി…..

അമ്മ എന്തൊക്കെയാ പറയുന്നേ…. എനിക്ക് ഒന്നും മനസിലാകുന്നില്ല….
മറുപ്പുറം ഫോൺ കട്ടായി.. കിരൺ എത്തുമ്പോൾ വീടും പരിസരവും ആൾക്കാരെ കൊണ്ട് നിറഞ്ഞു……

അകത്തളത്തിൽ കിടക്കുന്ന ചേതനയറ്റ ശരീരങ്ങളിൽ ഒന്ന് നോക്കാനെ കിരണിന് കഴിഞ്ഞുള്ളു…. ചുവരിൽ ചാരി കരയാൻ മറന്നു ഇരിക്കുന്നവളെ കിരൺ ഒന്ന് നോക്കി….

അച്ഛന്റെ മുറിയിൽ നിന്നും അമ്മയുടെ നിലവിളിക്കേട്ടു കിരൺ അങ്ങോട്ടേക്ക് ചെന്നു അച്ഛന്റെ നെഞ്ചിൽ തലച്ചേർത്തു കിടന്നു നിലവിളിക്കുന്ന അമ്മയെയും അച്ഛനെയും കിരൺ നോക്കി….

മോനെ കുട്ടാ.. അച്ഛൻ.. അച്ഛൻ.. വിളിച്ചിട്ട് മിണ്ടുന്നില്ല………. അവിടുന്നങ്ങോട്ട്….. കിരണിന് സമനിലതെറ്റിയപോലെ ആയിരുന്നു…….

ഒരു ദിവസം മൂന്ന് മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു…. കർമ്മങ്ങളും ചടങ്ങുകളും ഒക്കെ കഴിഞ്ഞു……. തനു എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്നു പോലും എല്ലാരും മറന്നു പോയി……

ദിവസങ്ങൾ ഓടി മറയുമ്പോൾ… വീണ്ടും വിധിയുടെ വിളയാട്ടം തനുവിന്റെ ജീവിതത്തിലേക്കു കടന്നു വന്നു….

മാസം തോറും അവളെ തേടിയെത്തുന്ന അതിഥി എത്തിയില്ല….. കുറച്ചു ദിവസം ആയി ക്ഷീണവും മനം പിരട്ടലും ഒക്കെ ഉണ്ട്… അറിയാതെ കൈകൾ വയറിനെ പൊതിഞ്ഞു പിടിച്ചു……….

രാത്രിയിൽ അമ്മായിക്കൊപ്പം കിടന്നവൾ അമ്മായി ഉറങ്ങി കഴിഞ്ഞതും എഴുനേറ്റു വാഷ്റൂമിൽ പോയി കയ്യിൽ കരുതിയ ബ്ലേ ഡ് കൊണ്ട് കൈയിൽ ആഴത്തിൽ മു റി വുണ്ടാക്കി……..

ഒഴുകി ഇറങ്ങുന്ന ചോ രയും കണ്ണിൽ ഇരുട്ടും മൂടി നിലത്തേക്ക് വീണു……… ഉറക്കം ഞെട്ടി ഉണർന്ന അമ്മായി ഒച്ച കേട്ടു നോക്കുമ്പോൾ വാഷ് റൂമിൽ വെളിച്ചം കണ്ടു…

തട്ടിനോക്കി തുറക്കാത്തതിനാൽ കുട്ടനെ വിളിച്ചു ഒടുവിൽ വാഷിംറൂമിൽ നിന്നും ബോധം ഇല്ലാതെ കിടക്കുന്നവളെ പുറത്തെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കേട്ട വാർത്തയിൽ ഞെട്ടി പോയി………

അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ.. ഒരു അ ബോ ർഷന് പറ്റിയ ആരോഗ്യം അല്ല തനുവിന്… തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് ആ കുടുംബം കൂപ്പു കുത്തി……..

നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം….. ഒടുവിൽ അവൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി……. ആരോടൊക്കെയോ ഉള്ള ദേഷ്യം ആ കുഞ്ഞിനെ പോലും കുട്ടൻ ഒന്ന് നോക്കിയിട്ടില്ല….

രാവിലെ കുഞ്ഞിന്റെ ഉറക്കെ ഉള്ള കരച്ചിൽ കേട്ടാണ് കുട്ടൻ ഉണർന്നത്… നിർത്താതെയുള്ള കരച്ചിൽ.. അസ്വസ്ഥതയോടെ കിരൺ മുറിക്കു പുറത്തേക്കു വന്നു…..

അമ്മേ അമ്മേ…. എന്താ….. അവിടെ….അറിയ്യില്ല കുട്ടാ…. മോൻ ഉണർന്ന നേരം തൊട്ടു കരച്ചിൽ ആണ്…… തനുമോൾ ആണേൽ വിളിച്ചിട്ട് കതകു തുറക്കുന്നില്ല ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു….

കിരൺ വേഗം താഴേക്കു വന്നു തനുവിന്റെ മുറിയിലേക്ക് നീങ്ങി…. വാതിൽ തള്ളി തുറന്നു….

നോക്കുമ്പോൾ ഉണ്ട് കുഞ്ഞു അവൾക്കു അരികിൽ കിടന്നു കരയുന്നു.. ചരിഞ്ഞു കിടക്കുന്നവളെ നിവർത്തി കിടത്തി…. മൂക്കിലൂടെ ര ക്തം ഒഴുകിയിറങ്ങിയിരിക്കുന്നു…… കിരൺ ഒന്ന് നടുങ്ങി…….

തനു… തനു… മോളെ കണ്ണ് തുറക്കെടി…. കുട്ടേട്ടനെ… തോൽപ്പിക്കല്ലേ……
അമ്മേ… മോനെ എടുക്കു… ഹോസ്പിറ്റലിൽ പോകാം വേഗം അവളെ ഇരുകയ്യിലും കോരിയെടുത്തു..

ഹോസ്പിറ്റലിലേക്ക് തിരിച്ചു…. പല ടെസ്റ്റുകളും നടത്തി… ഇതുവരെ ബോധം വീണിട്ടില്ല…. ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ ഡോക്ടർ റൂമിൽ വിളിപ്പിച്ചു…

തൻവിയുടെ……..അതേ ഡോക്ടർ….ആ കുട്ടിക്ക് ഇതിനു മുൻപ് ഇങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ….ഇല്ല ഡോക്ടർ ഉണ്ടായിട്ടില്ല…..

എങ്കിൽ നിങ്ങൾക്ക് അറിയാത്തതായിരിക്കും…. ആ കുട്ടിക്ക് കാൻസർ ആണ്..

ബോധം വീണപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്നെന്നു പറഞ്ഞു… മെഡിസിൻ മുടങ്ങി.. കീമോ പോലെ ഒന്നും ചെയ്തിട്ടില്ല ഇതുവരെയും…….. നിങ്ങൾ ഒന്ന് കാണു ആ കുട്ടിയെ…….കിരണിന് ആകെ തനിക്കു ചുറ്റുമുള്ള ഭൂമി കറങ്ങുന്നതായി തോന്നി….

തണുവിനെ കാണാൻ ഐ സി യൂ വിൽ കയറുമ്പോൾ കിരണിന്റെ കാലുകൾ വിറച്ചു ഒരു വേള താൻ ഇപ്പോൾ വീണു പോകുമോ എന്നുപോലും ഭയന്നു……

ഒരു വശതേക്കു മുഖം ചരിച്ചു കിടക്കുന്നവളെ അവൻ നോക്കി… നെറുകിൽ പതിയെ തലോടി…. വർഷങ്ങൾക്കു ശേഷം ആ സ്പർശം അറിഞ്ഞു…. തനുവിന്റെ ചുണ്ടുകൾ വിതുമ്പി……. കണ്ണുകൾ നിറഞ്ഞു…..

മോളെ നീ….. നീയെന്തിനാ എല്ലാം…… വാക്കുകൾ മുറിഞ്ഞു പോയി…. കിരണിന്കുട്ടേട്ടനേം അമ്മായിയെ ഇതും കൂടി പറഞ്ഞു വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതി.. എന്റെ തെറ്റിന് ഈശ്വരൻ തന്ന ശിക്ഷ ആണ്….

മരിക്കാൻ എനിക്ക് പേടി ഇല്ല കുട്ടേട്ടാ…. പക്ഷെ ഈ സ്നേഹം ഞാൻ മനസിലാക്കാൻ വൈകി…

അനുഭവിക്കാൻ യോഗം ഇല്ലാതായിപ്പോയി.. അതിനുള്ള അർഹത ഞാൻ തന്നെ കളഞ്ഞു…… ഇപ്പോൾ എന്റെ കുഞ്ഞു…. അവനെ വെറുക്കല്ലേ കുട്ടേട്ടാ.. ഞാൻ ചെയ്ത തെറ്റിന്…. എന്റെ മോനെ….. അവനെ……

നീ എന്തൊക്കെയാ മോളെ പറയുന്നേ.. ഞാൻ വെറുക്കുമോ.. എനിക്കതിനു കഴിയുമോ.. നിനക്കും അവനും വേണ്ടി അല്ലേടി ഞാൻ ജീവിക്കുന്നെ.. നമുക്ക് ട്രീറ്റ്മെന്റ് ചെയ്യാം.. പ്രതീക്ഷ കൈവിടാതെ നീ എന്റൊപ്പം നിന്നാൽ മതി…….

നമുക്കും ജീവിക്കണ്ടേടി……. ഒരു വിധിക്കും ഇനി ഞാൻ വിട്ടുകൊടുക്കില്ല.. കിരൺ തനുവിന്റെ നെറുകിൽ പതിയെ ചുംബിച്ചു… അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളി തനുവിന്റെ നെറ്റിയിൽ വീണു.

തനുവിന്റെ ആഗ്രഹം പോലെ കിരൺ അവളുടെ കഴുത്തിൽ താലി ചാർത്തി….അവിടുന്ന് അങ്ങോട്ട്‌ rcc യും ട്രീറ്റ്മെനന്റും വീടുമായി കടന്നു പോയി…..

കിരണിന്റെയും തനുവിന്റെയും ജീവിതത്തിൽ വെളിച്ചം പകരനായി അവരുടെ മോനും.. കൂട്ടുണ്ട്…….

കീമോയും റേഡിയെഷനും അവളെ തളർത്തുമ്പോളും ചേർത്ത് പിടിക്കാൻ അവളുടെ കുട്ടേട്ടൻകൂടെ ഉണ്ട് വേദനക്കിടയിലും

അവളുടെ ചുണ്ടിൽ പുഞ്ചിരിയും കണ്ണുകളിൽ പ്രതീക്ഷയും നിറച്ചു. കൊണ്ട്…. ഒരു കയ്യിൽ തന്റെ പെണ്ണിനേയും മറുകയ്യിൽ …തന്റെ കുഞ്ഞിനേയും നെഞ്ചോട്‌ ചേർത്ത്.
പ്രതീക്ഷയോടെ…

Leave a Reply

Your email address will not be published. Required fields are marked *