കുഞ്ഞിമണി
(രചന: അല്ലി ആമ്പൽ)
” അമ്മ പറേണത് കേൾക്ക് കുഞ്ഞുമണിയേ……”” ആ അമ്മ വിതുമ്പിക്കൊണ്ട് അവളോട് അപേക്ഷിച്ചു…..
നര ബാധിച്ച മുടിയിഴകൾ ജട വീണ് കെട്ട് പിണഞ്ഞു കിടപ്പുണ്ട്….നരച്ച ഒരു കൊട്ടൻ സാരി……
നീരറ്റു വറ്റി വരണ്ട ചുളിവ് വീണ കൈകൾ കൊണ്ട്…. ഭാമയെ തടയാൻ ആ അമ്മ ആവോളം നോക്കുന്നുണ്ട്…..തന്റെ കുഞ്ഞുമണിയേ കാണുമ്പോളുള്ള തിളക്കം ഇപ്പോളും അവിടെ ഉണ്ടെങ്കിലും….
ദിവസങ്ങളോളമായുള്ള ക്ഷീണവും ദു:ഖവും ആ അമ്മയുടെ കണ്ണുകളെ മങ്ങി പഴുകി ക്ലാവ് പിടിച്ചു പിഞ്ഞാണം പോലെ ആക്കിയിരുന്നു …..
“””അവിടെങ്ങാനും പോയി… കിടക്ക് തള്ളേ…. ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ കുഞ്ഞുമണിന്ന് വിളിക്കരുതെന്ന്….!!!!
ഉപദേശിക്കാൻ വന്നേക്കാണ് തള്ള വയസാം കാലത്ത്….!!
അവൾ കലി തുള്ളി വീടിന്റെ ആധാരവും അവിടെ ഉണ്ടായിരുന്ന സ്വർണ്ണവും കൊണ്ട് അവിടുന്ന് ഇറങ്ങി പോയി…..അവളുടെയും അവളുടെ ഭർത്താവിന്റെയും സുഖവും തേടി…..
ആ അമ്മ മനസ്സ് പിടഞ്ഞു…. ഹൃദയത്തിൽ നിന്നും ര ക്തം ചീന്തി…..””അമ്മേടെ മോൾ വളർന്നു പോയത്… അമ്മ മനസിലാക്കിയില്ല…. സാരില്യ…. പോട്ടെ… അമ്മ ഇനി കുഞ്ഞിമണീന്ന് വിളിക്കില്യട്ടോ…..””
ആ അമ്മയുടെ ചുണ്ടുകൾ…. വിതുമ്പി….ഭാമ കൊണ്ടുവന്നു വെച്ച… കഞ്ഞിയിൽ നിന്നും കുറച്ചു എടുത്തു കുടിച്ചു…അവരുടെ ചുണ്ട് വീണ്ടും വിതുമ്പി……
“””ന്നാലും മോൾടെ അച്ഛൻ ഉറങ്ങണ തറവാടല്ലേ… കുഞ്ഞു മണിയെ… ഇത്…. ഇത്… ഇത് കൈ വിട്ടു കളയല്ലേ മോളെ…….””
മുറിയിൽ നിന്നും ഒരു പെട്ടിയെടുത്തവർ ആ കുഞ്ഞ് ഓടു വീടിന്റെ മുന്നിൽ ഇട്ടിരുന്ന ചാരു കസേരയിലേക്ക് ചാഞ്ഞു…..
പെട്ടി തുറന്നതിൽ നിന്നൊരു ഓർമയുടെ പുസ്തകം അവർ കൈയിലെടുത്തു….. അതിൽ നിറയെ ആ അമ്മയുടെ കുഞ്ഞിമണിയായിരുന്നു….. അച്ഛന്റെ പൊന്നോമന മകളായിരുന്നു……
ഭാമയേ.. അവളുടെ അച്ഛൻ ആദ്യമായി ചുംബിച്ച ദിനം…. തന്റെ പൊന്നോമന കുഞ്ഞിമണി… കല്യാണം കഴിഞ്ഞ് വർഷങ്ങൾ കാത്തിരുന്നു…. ഭഗവതി കനിഞ്ഞു നൽകിയ പൊന്നോമന…..
അമ്മ അവളെ അമ്മേടെ കുഞ്ഞിമണിയേ….. എന്ന് നീട്ടി വിളിച്ചപ്പോൾ… ഭാമയുടെ അച്ഛൻ അയാളുടെ ക്യാമറ കൊണ്ട് എടുത്ത ചിത്രം…. മോണ കാട്ടി ചിരിച്ചു മറിയുന്ന ഭാമ……
ഭാമയുടെ ആദ്യ പിറന്നാളിന് എടുത്തൊരു ഫോട്ടോ… ആ അമ്മ കണ്ണീര് കലർന്ന പുഞ്ചിരിയോടെ…
ആ കുടുംബചിത്രത്തിലേക്ക് നോക്കി ഇരുന്നു….. അച്ഛനും അമ്മയും…തന്റെ കൊച്ചരിപല്ലുകൾ കാട്ടി ചിരിച്ച് നിൽക്കുന്ന ഭാമയും….
അവർ പതിയെ പേര് മറിച്ചു…… പത്തുവയസുകാരി ഭാമയെ എടുത്തുയർത്തി നിൽക്കുന്ന അവളുടെ അച്ഛൻ….. ഭാമയുടെ കൈയിലൊരു ട്രോഫിയുമുണ്ട്…..അവളുടെ അച്ഛനുമായി എടുത്ത അവസാനത്തെ ചിത്രം.,….
ആ അമ്മയുടെ കണ്ണുകൾ…. വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…..പിന്നീട് അവർ …. അവൾക്ക് വേണ്ടി ജീവിച്ചു….. അല്ല… ഇപ്പോളും ആ അമ്മ ജീവിക്കുന്നത് അവരുടെ കുഞ്ഞിമണിക്ക് വേണ്ടിയാ.. പതിയെ പതിയെ ഭാമയുടെ സ്വഭാവവും മാറി തുടങ്ങി….
പ്ലസ് വണ്ണിൽ എത്തിയപ്പോളേക്കും… അവൾ അമ്മയുടെ സ്നേഹത്തോടെ വാത്സല്യതോടെയുള്ള …
കുഞ്ഞിമണിയെ….
എന്നുള്ള വിളി വെറുത്തിരുന്നു…. അമ്മയോടുള്ള സ്വഭാവവും…. വികൃതമായി തുടങ്ങിയിരുന്നു…..
അവൾക്ക് മനസിനിണങ്ങിയ ആളുമായി വിവാഹവും നടത്തിക്കൊടുത്തു…..പിന്നീടവൾക്ക്… അവളുടെ അമ്മയെ ശ്രദ്ധിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല……
ആ അമ്മ തികച്ചും ഒറ്റയ്ക്കു ….. അല്ല… ഒറ്റയ്ക്കല്ല… കൂട്ടിനാ അച്ഛന്റെ ആത്മാവും ഉണ്ടായിരുന്നു….. കാറ്റായും… ഇടയ്ക്കിടെ സാന്ത്വനമായും….
ആ വീട്ടിലേക്ക് വരുന്നതവളുടെ ഭർത്താവിന്റെ വീട്ടുകാർക്ക് കുറച്ചിലാണെന്ന കാരണം നിരത്തികൊണ്ട്… പതിയെ ആ വീട്ടിലേയ്ക്കുള്ള വരവും അവൾ നിർത്തിയിരുന്നു…..
ഇന്നവൾ വന്നു…. ഭർത്താവിന് കച്ചവടം തുടങ്ങാൻ വേണ്ടി… വീട് വിൽക്കാൻ….എതിർത്തു നിന്നെങ്കിലും…. അവരുടെ വാക്കുകൾ മാനിക്കാതെ.. അവൾ അവിടെനിന്നും വീടിന്റെ ആധാരവും…
ഉണ്ടായിരുന്ന കുറച്ചു സ്വർണ്ണവും എടുത്ത് അവിടെ നിന്നിറങ്ങി…. വീണ്ടും വരും.. അവരെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാൻ…..
സന്ധ്യ മയങ്ങി തുടങ്ങി…….. കിളികൾ കൂട്ടിലേക്ക് ചേക്കേറുകയായ്…..അവർ ആ ആൽബം നെഞ്ചോട് ചേർത്ത് ആ ചാരുകസേരയിൽ കണ്ണടച്ച് കിടന്നു….ഒരു ചെറുകാറ്റ് അവരെ തഴുകി മാറി പോയി…..
ഗന്ധം…. ആ അമ്മ…മകളാൽ ഉപേക്ഷിക്കപ്പെടും മുന്നേ തന്നെ തന്നെ മുഴുവനായും
പുൽകിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഗന്ധം……മരണത്തിന്റെ ഗന്ധം….ആത്മാവ്… ആത്മാവിനോട് ചേർന്നു…….
പിറ്റേന്ന് ഭാമ വന്നപ്പോൾ കണ്ടു… ചാരു കസേരയിൽ ആൽബവും നെഞ്ചോട് ചേർത്ത് കിടക്കുന്ന അവളുടെ അമ്മയെ……
അവൾ പുച്ഛത്തോടെ അവരുടെ അടുക്കലേക്ക് പോയി ആ ബുക്ക് വാശിയോടെ വലിച്ചെടുത്തു പുറത്തേയ്ക്ക് എറിഞ്ഞു…..
നെഞ്ചോട് ചേർന്നിരുന്ന ആ ചുളുക്ക് വീണ കൈകൾ… താഴേക്ക് പതിച്ചു…..ഭാമ ആദ്യം ഒന്ന് പകച്ചു…. പിന്നെ മൂക്കിന് താഴെ വിരൽ വച് നോക്കി….. അവളിൽ ചിരി വിരിഞ്ഞു….
“””ഭാഗ്യം തള്ള അധികം ചിലവൊന്നും ആക്കാതെ മോളിലേക്ക് കെട്ടിയെടുത്തത് “””അവൾ വീണ്ടും പുച്ഛിച്ചുകൊണ്ട്…. അവരെ തന്നേ നോക്കി നിന്നു….വർഷങ്ങൾക്കു ശേഷം…….
“ശെ…. ഒന്ന് ഇറങ്ങി പോ… തള്ളേ….”””പറഞ്ഞു വിടാതെ ഇരിക്കാൻ തന്റെ കാല് പിടിച്ച ഭാമയെ… വലിച്ചു നിലത്തേയ്ക്കിട്ട് അവൻ അലറി…….
“”മോനേ…. ഞാൻ… ഞാൻ നിന്റെ അമ്മയല്ലേ മോനെ….. ഞാൻ ഇവിടെ എവിടെയെങ്കിലും കഴിഞ്ഞോളാം….. എന്നെ.. എന്നെ ഇറക്കിവിടരുത്….'” ഭാമ കൈകൾ കൂപ്പി അവനോട് പറഞ്ഞു…..
അവൻ ഭാമയുടെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് വീടിന് പുറത്തേയ്ക്ക് ചെന്ന്… ഭാമയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു….
“”അമ്മയും വർഷങ്ങൾക്ക് മുന്നേ… വെറുത്ത ഞങ്ങളുടെ അമ്മമ്മ ഇല്ലേ..അമ്മയോട് അമ്മ ചെയ്തത് തെറ്റല്ലേ…. അല്ല അല്ലേ… ഏയ് തെറ്റല്ല…. സ്വന്തം അമ്മയെ വി ഷം കൊടുത്തു കൊന്ന അമ്മ ചെയ്തത് തെറ്റല്ലല്ലോ ല്ലേ…..”’
അവൻ ഇതും പറഞ്ഞു അകത്തേയ്ക്ക് കയറി വാതിൽ കൊട്ടിയടച്ചു…..എഴുന്നേൽക്കാൻ നോക്കി… വീണ്ടും വീണപ്പോൾ ഭാമയുടെ തല ഒരു കല്ലിന്റെ കൂർത്ത അഗ്രത്തിൽ വന്നു പതിച്ചു….
തലയിൽ നിന്ന് ചോ ര വാർന്നൊഴുകി…അമ്മേ…. എന്നവർ അവസാനമായി വിളിച്ചു…..
ആത്മാവ് ശരീരത്തിൽ നിന്നും അകലുന്ന സമയം… ഭാമയുടെ കണ്ണുകളിൽ സ്നേഹത്തോടെ വാത്സല്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ ചിത്രം…തെളിഞ്ഞു വന്നു….
പക്ഷേ ചെവിയിൽ മുഴങ്ങി കേട്ടിരുന്നത്….അമ്മയുടെ നെഞ്ചിൽ നിന്നുതിർന്ന ആ വിളി ആയിരുന്നു…. അമ്മേടെ കുഞ്ഞിമണിയേ ….