രചന: നിമ
അയാളുടെ മീശ തന്റെ അണിവയറിൽ തട്ടിയപ്പോൾ ഇക്കിളി ആകുന്നുണ്ടായിരുന്നു അവൾക്ക്.. അവളൊന്നു പൊള്ളി പിടഞ്ഞു അത് വീണ്ടും ആവേശം കൂടി അയാൾക്ക് അവളുടെ മൃദുലതയെ ഒന്നൊന്നായി ഞെരിച്ചു കൊണ്ടിരുന്നു അയാൾ…
വേദനയും കാമവും പ്രണയവും എല്ലാം സമ്മിശ്രമായ ഒരു ഭാവം അവളുടെ മുഖത്ത് വിരിഞ്ഞു…
രതിമൂർച്ചയുടെ സുന്ദര വേളയിൽ അവൾ അയാളുടെ പേര് മന്ത്രിച്ചു..””അയാൻ!!!!”””അയാൻ ഫിലിപ്പ് അതാണ് അയാളുടെ പേര്..
തമ്മിലുള്ള ബന്ധം എന്താണ് എന്ന് ചോദിച്ചാൽ ഇപ്പോഴും പറയാൻ അറിയില്ല രേഖയ്ക്ക്..
ഒന്നറിയാം ഇയാൾ ഇല്ലായിരുന്നുവെങ്കിൽ താൻ ഇപ്പോൾ ജീവിച്ചിരിക്കില്ലായിരുന്നു കുറെ പേരുടെ കൈകൊണ്ട് തന്റെ ജീവൻ പോലും നഷ്ടപ്പെട്ടേനെ..എവിടെയാണ് ജനിച്ചതെന്ന് ആർക്കാണ് ജനിച്ചത് എന്ന് അറിയാത്ത ഒരു അനാഥ…
ഒരു അനാഥ മന്ദിരത്തിൽ പലരുടെയും കാരുണ്യത്തിൽ അവളുടെ ബാല്യകാലം അങ്ങനെ ദുരിത പൂർണ്ണമായി കടന്നുപോയി അവിടെനിന്ന് അവൾക്ക് ഭാഗ്യം പോലെ ഒരു സ്പോൺസറെ കിട്ടി, അങ്ങനെ ഡിഗ്രി പഠനം പൂർത്തിയാക്കി അന്നേരമാണ് അങ്ങോട്ടേക്ക് വിവാഹാലോചനയുമായി ഒരാൾ വരുന്നത്..
അയാൾക്ക് ഹൈദരാബാദിൽ ഒരു തുണിമിൽ ആണ് ജോലി എന്നാണ് പറഞ്ഞിരുന്നത് വിവാഹം കഴിഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോകും എന്നും..
അയാളെക്കുറിച്ച് കൂടുതൽ ഒന്നും അന്വേഷിക്കാതെ തന്നെ അയാളുടെ കയ്യിൽ തന്നെ ഏൽപ്പിച്ചു അവിടെയുള്ളവർ മുതിർന്ന പെൺകുട്ടികൾ അവർക്ക് ബാധ്യതയായിരുന്നു…
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അവിടെനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടു അവിടെ എത്തിക്കഴിഞ്ഞിട്ടാണ് മനസ്സിലായത് അയാൾക്ക് ടെക്സ്റ്റൈൽസ് ബിസിനസ് ഒന്നുമല്ല ഇതുപോലെ പെൺകുട്ടികളെ ഓരോ ഇടത്തുനിന്ന് കൊണ്ടുവന്ന അവിടെയുള്ള ഒരു സെക്സ് രാക്കറ്റിന്റെ കയ്യിൽ കൊടുത്ത് ഭീമമായ തുക കൈപ്പറ്റൽ ആണ് ജോലി എന്ന്..
അനാഥാലയത്തിൽ സ്വന്തം എന്ന് പറയാൻ ആരുമില്ലാതെ ജീവിച്ച ഒരു കൾക്ക് താലി കഴുത്തിലേറിയപ്പോൾ ഒരുപാട് സ്വപ്നങ്ങൾ വന്നു ചേർന്നിരുന്നു
ഇനി ഒരു കുടുംബം സ്വന്തം എന്ന് പറയാൻ കുറെ പേർ എന്നൊക്കെ അവൾ പ്രതീക്ഷിച്ചു അവിടെ അവളുടെ മോഹങ്ങളുടെ ശവപ്പെട്ടിക്ക് അവസാന ആണിയും അടിച്ചുകൊണ്ട് അയാൾ അവളെ അവിടെയുള്ളവർക്ക് കൈമാറി…
അവർ ഒരു വേശ്യാലയത്തിലേക്കാണ് അവളെ കൂട്ടിയത് തന്നെപ്പോലെ ഒരുപാട് പെൺകുട്ടികൾ അവിടെയുണ്ടായിരുന്നു മനപ്പൂർവ്വം വന്നതിനും ചതിയിലൂടെ കൊണ്ടുവന്നവരും എല്ലാം അവിടുത്തെ രീതിക്ക് അനുസരിച്ച് എല്ലാവരും രൂപപ്പെട്ടിരുന്നു അപ്പോഴേക്ക്..
പക്ഷേ തനിക്ക് മാത്രം അവിടെ ഒത്തു പോകാൻ കഴിയില്ല മരിച്ചാലും മറ്റൊരാൾക്ക് മുന്നിൽ മാനം കെട്ട് കിടന്നു കൊടുക്കാൻ വയ്യ എന്ന് തീരുമാനിച്ചു…
പച്ചവെള്ളം പോലും തരാതെ കൊടും പീഡകൾക്ക് പാത്രമാക്കി ഒടുവിൽ ഒരു ദിവസം ഒരുക്കി എങ്ങോട്ടോ കൊണ്ടുപോകാൻ ശ്രമിച്ചു…
അതൊരു വലിയ ബിസിനസ് മാഗ്നെറ്റിന്റെ ഫ്ലാറ്റ് ആയിരുന്നു അവിടേക്കാണ് കൊണ്ടുപോയത്…
അയാൻ ഫിലിപ്പ് അതായിരുന്നു അയാളുടെ പേര്, സിറ്റിയിൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഒരു ബിസിനസുകാരൻ കോടികളുടെ ആസ്തിയുള്ളവൻ..
അയാൾക്ക് അന്തി കൂട്ടിന് ഒരു പെണ്ണ് വേണം അതായിരുന്നു താൻ, മെരുങ്ങാത്തവൾ എന്ന് പറഞ്ഞപ്പോൾ അയാൾ തന്നെ ഇങ്ങോട്ട് പറഞ്ഞതായിരുന്നുവത്രേ അവൾ മതി എന്ന്…
കൂടുതൽ കാലം അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് മനസ്സിലായിരുന്നു അവസാനം എന്ന നിലയിലാണ് അയാളുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്ന് അയാൾ എന്റെ മടി കുത്തിൽ കൈവച്ചപ്പോൾ,
“”” നിങ്ങൾക്ക് മുന്നിൽ ഞാൻ കീഴടങ്ങാൻ തയ്യാറാണ് പക്ഷേ നിങ്ങൾ ഒരാണാണെങ്കിൽ, പിന്നെ എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ ഉണ്ടാവില്ല എന്ന് നിങ്ങൾക്ക് വാക്ക് തരാൻ കഴിയുമോ?? “””
അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷന്റെ പേര് പിന്നെ ഉണ്ടായില്ല പകരം അയാൾക്ക് ഞാൻ അടിമപ്പെട്ടു പോയി അയാൾ ആ ഫ്ലാറ്റിൽ തന്നെ എന്നെ താമസിപ്പിച്ചു….
ഒരു പെണ്ണിന്റെ ശരീരം ആസ്വദിക്കണം എന്ന് തോന്നുമ്പോഴൊക്കെയും വന്നു അയാൾ..
അയാൾക്ക് തന്നോട് പ്രണയമാണ് എന്നൊന്നും കരുതുന്നില്ല… പക്ഷേ ചിലപ്പോൾ അയാൾ വളരെ മൃദുവായി പെരുമാറും സ്നേഹത്തോടെ തന്റെ പേര് വിളിക്കും…
അന്നേരമാണ് വല്ലാത്തൊരു വെപ്രാളം കാരണം അയാളെ താൻ പ്രണയിച്ചു പോകുമോ എന്ന്…
ചില നേരത്ത് വേദനിപ്പിക്കും ആർത്തിയോടെ അയാൾ ഭോഗിക്കും അപ്പോൾ ഉള്ള അയാളെ ഒട്ടും ഭയമില്ല അങ്ങനെയൊരാളെ താൻ ഭയക്കുന്നില്ല പക്ഷേ അയാളിലെ മൃദുത്വം തന്നോടുള്ള നേർത്ത സമീപനം അത് തന്നെ ഭയത്തിലാഴ്ത്തുന്നു…
അയാളുടെ ഫാമിലിയെ പറ്റിയോ വീട്ടിൽ ആരൊക്കെയുണ്ട് എന്നതിനെപ്പറ്റിയോ ഒന്നും അറിയില്ല അറിയാൻ ശ്രമിച്ചില്ല പക്ഷേ ഇവിടെ എന്നെ ഒരു രാജകുമാരിയെ പോലെ അയാൾ കൊണ്ട് നടക്കുന്നുണ്ട്…
എന്താഗ്രഹിച്ചാലും അതെല്ലാം കൺമുന്നിൽ കൊണ്ടുവന്ന് എത്തിച്ചു തരുന്നുണ്ട്.
കുറച്ച് ദിവസം കഴിഞ്ഞതും ആളെ ഇങ്ങോട്ട് കാണാതായി എന്തുപറ്റി എന്നറിയാതെ വല്ലാതെ വിഷമിച്ചു..
ഒരു ദിവസം ഡ്രൈവർ വന്ന് എനിക്ക് കുറെ പണം തന്നിട്ട് തിരികെ പോകാൻ ഒരുങ്ങി അന്നേരം ഞാൻ അയാളെ പറ്റി ചോദിച്ചിരുന്നു ഒരു ആക്സിഡന്റ് പറ്റി അതിൽ രണ്ടുകാലും മുറിച്ചു നീക്കി എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
എനിക്ക് കാണണം എന്ന് പറഞ്ഞു സന്ദർശകരെ ആരെയും കാണിക്കാതെ ഒറ്റയ്ക്ക് ഒരു മുറിയിൽ ആകെ തകർന്ന് ഇരിക്കുകയാണ് ആള് എന്ന് പറഞ്ഞു പക്ഷേ എന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായിരുന്നില്ല..
കാണാൻ വേണ്ടി ഞാൻ ഓടി ചെന്നു..എന്നെ ഒന്ന് നോക്കിയത് പോലുമില്ല അവിടെവച്ചാണ് അറിഞ്ഞത് അയാൾക്ക് ഒരു സുന്ദരിയായ ഭാര്യയും ഒരു കുഞ്ഞും ഉണ്ടായിരുന്നു എന്ന് ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ അവൾ പൂർവ്വ കാമുകനെ വിളിച്ച് അയാളുടെ കൂടെ പടിയിറങ്ങി പോയത്രേ. അതും കൂടി ആയപ്പോൾ അയാളുടെ തകർച്ച പൂർണ്ണമായി…
എന്നോട് അവിടെ നിന്ന് പൊയ്ക്കോളാൻ പറഞ്ഞു, ആദ്യം മൃദുവായും പിന്നീട് ദേഷ്യപ്പെട്ടും എല്ലാം പക്ഷേ എനിക്ക് പോകാൻ കഴിയുമായിരുന്നില്ല ഞാൻ അയാളെ സ്നേഹിച്ചത് ശരീരം കൊണ്ടായിരുന്നില്ല മനസ്സുകൊണ്ടായിരുന്നു എന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായിരുന്നു..
അയാൾക്ക് വേണ്ടി ഞാൻ ഓരോന്ന് ചെയ്തുകൊടുത്തു. സാവകാശം എന്നോടുള്ള അയാളുടെ മനോഭാവം മാറി എന്തിനും ഞാൻ വേണമെന്ന് ആയി കൃത്രിമ കാല് വെച്ചപ്പോൾ പതിയെ നടക്കാമെന്നായി ഒരു കൊച്ചു കുഞ്ഞ് പിച്ചവച്ച് നടക്കുന്നത് പോലെ അയാൾ ജീവിതത്തിലേക്ക് നടന്നു തുടങ്ങി…
അകാലങ്ങളിൽ അയാളുടെ ജീവിതം കെട്ടിപ്പടുക്കുന്നത് വരെ ഞാൻ കൂടെ നിന്നു പിന്നെ മെല്ലെ വിടവാങ്ങി..
അയാൾ എനിക്കായി തന്ന ഫ്ലാറ്റിൽ ഞാൻ തിരികെ വന്നു… കൂടുതൽ ഒന്നും ഞാൻ അയാളുടെ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല ചെറിയ ചില പരിഗണനകൾ അല്ലാതെ പക്ഷേ അയാൾ എന്നെ തേടി വന്നിരുന്നു ഇനി ഞാൻ ഇല്ലാതെ പറ്റില്ല എന്ന് പറയാൻ..
എന്നോട് പ്രണയമാണ് എന്ന് പറയാൻ ഏറെ ആഗ്രഹിച്ച വാക്കുകൾ അത് കേട്ട മാത്ര വല്ലാത്തൊരു സന്തോഷം തോന്നി…
എന്റെ ആഗ്രഹപ്രകാരം അടുത്തൊരു അമ്പലത്തിൽ വച്ച് താലികെട്ടി എനിക്കറിയാമായിരുന്നു ഇനിയാ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാകില്ല എന്ന് സ്നേഹം അങ്ങനെയാണ് വൈകിയാലും, അത് സ്വീകരിക്കുന്നവൻ തിരിച്ചറിയുക തന്നെ ചെയ്യും…