Viral
(രചന: Sarya Vijayan)
വൈറലായി മാറിയ മകളുടെ ഫേ സ്ബുക്ക് കുറിപ്പിന്റെ തലക്കെട്ടു വായിച്ചയാൾക്ക് തലകറങ്ങി. പോസ്റ്റിന് താഴെ വന്ന കമന്റുകൾ ആണെങ്കിൽ അസഹനീയം.
സാധാരണ അവൾ എഴുതാറുള്ള എല്ലാ ഓൺലൈൻ മാധ്യമങ്ങളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഓഫീസിലുള്ള എല്ലാവർക്കുമായി ഷെയർ ചെയ്തു കൊടുത്തത്.
ഇതിപ്പോ ആരൊക്കെ കണ്ടിട്ടുണ്ടാവുമെന്നു ഒരു അറിവുമില്ല.പോസ്റ്റിനു താഴെയുള്ള കമെന്റകൾ ഒന്നെന്നായി നോക്കി. അതിൽ പലതിലും ഓഫീസിലുള്ള പലരും റിയാക് ചെയ്തിട്ടുണ്ട്. ചിലർ ഹാ.. ഹാ.. റീയക്ഷൻ വരെ ഇട്ടിട്ടുണ്ട്.
രണ്ടായിരത്തിലധികം പേർ ഇപ്പൊ തന്നെ ആ പോസ്റ്റ് കണ്ടിട്ടുണ്ട്. കമന്റുകൾ നോക്കി കൊണ്ടിരിക്കേ ഒരിക്കൽ കൂടി അദ്ദേഹം പോസ്റ്റിന്റെ ക്യാപ്ഷൻ നോക്കി..
“വിവാഹത്തിന് മുൻപേ അയാൾക്കൊപ്പം കിടക്ക പ ങ്കിട്ടതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നില്ലെന്ന പെൺകുട്ടിയുടെ കുറിപ്പ് വൈറൽ ആവുന്നു..”
അതിനൊപ്പം ലിങ്കിൽ തമ്പ്നെയിൽ കൊടുത്തിരിക്കുന്നത് ലാസ്റ്റ് വെക്കേഷൻ ഡൽഹി പോയപ്പോൾ താൻ എടുത്തു കൊടുത്ത അവളുടെ ഫോട്ടോയും.
പോസ്റ്റിന് താഴെ വന്ന കമന്റുകൾ അത്രയും അ ശ്ലീ ല ചുവയുള്ളതും.കഴിഞ്ഞ ദിവസം കൂടി സ്വന്തം മകളുടെ എഴുത്തുകൾ ഫേസ്ബുക്ക് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നതിനെ കുറിച്ചു പറഞ്ഞു അഭിമാനിച്ചിരുന്ന അച്ഛനായിരുന്നു താൻ.
എന്നാൽ ഇന്ന് അതോർത്ത് വേദനിക്കുന്നു. അവൾക്ക് ഇരുപ്പത്തിനാല് വയസ്സ് ഉണ്ടെങ്കിലും തനിക്കിന്നും അവൾ കൊച്ചു കുഞ്ഞു തന്നെയാണ്.
ഫോണെടുത്തു ഡയൽ ചെയ്തു.”ഹലോ പപ്പാ പറ.””ഗായത്രി നീ എവിടെയാ?”ഇതുവരെയും ഇല്ലാത്തൊരു ഗൗരവം എവിടുന്നോ കടമെടുത്തു കൊണ്ടയാൾ ചോദിച്ചു.
“എന്തുപറ്റി താങ്കളുടെ ശബ്‌ദം അൽപ്പം കടുപ്പം കൂടിയിരിക്കുന്നല്ലേ..എന്തുപറ്റി കടുപ്പം കൂടിയ ചായ ചൂടോടെ കുടിച്ചോ..”
“നീ ഇന്ന് ഓൺലൈൻ മീഡിയയിൽ എന്താണ് എഴുതി കൊടുത്തിരിക്കുന്നത്?””എന്റെ പുതിയ സ്റ്റോറി .ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ?””എന്നോട് പറഞ്ഞത് അവിടെ ഇരിക്കട്ടെ നീ വായനക്കാരുടെ അഭിപ്രായങ്ങൾ ഒക്കെ നോക്കിയോ?”
“ഇല്ല പപ്പാ എന്തുപറ്റി? ഇവിടെ കുറച്ചു തിരക്കായി പോയി. അതുകൊണ്ടു ഞാൻ ഓൺലൈനിൽ വന്നിരുന്നില്ല. ഞാൻ നോക്കിയിട്ട് പപ്പയെ വിളിക്കാം..”
ഇവിടുന്നു തിരികെ എന്തെങ്കിലും പറയും മുന്നേ അവൾ ഫോൺ കട്ട് ചെയ്തു.
ഫേസ്ബുക്ക് ഓപ്പണ് ചെയ്തു ഇന്ന് സ്റ്റോറി അയച്ചു കൊടുത്ത ഓൺലൈൻ മീഡിയയുടെ പേജിൽ കയറി പോസ്റ്റ് നോക്കി.
പോസ്റ്റിന്റെ പ്രതികരണങ്ങൾ .. ഒരു മോഡേൺ സൊസൈറ്റിയുടെ തലമുറയെന്നു ഉറക്കെ പറഞ്ഞു നടക്കുന്ന അവൾ ഒരു നാല്പതു വർഷം സ്വയം പിന്നിലേയ്ക്ക് സഞ്ചരിച്ചു പോയി.
ആ പോസ്റ്റിന് മൊത്തം രണ്ടായിരത്തിൽ കൂടുതൽ ലൈക്ക് ആയിരതോളം കമന്റും ഉണ്ട്. പോസ്റ്റിൽ ക്ലിക്ക് ചെയ്തു ഓരോ കമെന്റ് അവൾ സസൂക്ഷ്മം വായിച്ചു…
വീട്ടിൽ കയറൂരി വിട്ടിരിക്കുവല്ലേ. ഇവളെയൊക്കെ എന്ത് പറയാനാ ഇവളുടെ തന്തയെയും തള്ളയെയും പറഞ്ഞാൽ മതിയല്ലോ…
കലികാലം അല്ലാതെന്ത് ഇതും ഇതിനപ്പുറവും കാണേണ്ടി വരും..അവനെ കൊണ്ടു മതിയായില്ലെങ്കിൽ ചേട്ടനെ വിളിച്ചാൽ മതി മോളെ..കണ്ടാൽ തന്നെ അറിയാം ഒരു പൊ ക്കു കേ സാണെന്നു..
ഓരോ കമന്റും വായിച്ചവൾ ഇരുന്നു വിയർത്തു. ലാസ്റ്റ് വെക്കേഷന് പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം ഡൽഹി പോയപ്പോൾ ഇ ന്ത്യ ഗേ റ്റിനു മുന്നിൽ നിൽക്കുന്ന ഈ ഫോട്ടോ പപ്പയാണ് എടുത്തത്.
സ്വന്തം നാട്ടിൽ സദാചാരവാദികളെ കൊണ്ടു രക്ഷയുണ്ടാവാറില്ല.പിന്നെ പെണ്ണിന് വസ്ത്രം കുറഞ്ഞു പോയത് കൊണ്ടു പീ ഡ നമുണ്ടാവുന്നത് എന്നു പറഞ്ഞു നടക്കുന്ന മറ്റു ചിലർ.
അന്ന് ഡ ൽ ഹി പോയപ്പോൾ മിനി സ്കേർട്ട് ഇട്ടത് തന്നെ ധൈര്യമായി അവിടെ ഇട്ടു നടക്കമല്ലോ എന്നുള്ളത് കൊണ്ടാണ്.
ഈ കമെന്റ് പപ്പയും കണ്ടിട്ടുണ്ടാവും. അവൾക്ക് ഒരു ചെറിയ വിഷമം തോന്നി.
ഈ ലിങ്ക് തുറന്നു ഒരാൾ പോലും ഇത് വായിച്ചിട്ടുണ്ടാവില്ല.
ക്യാപ്ഷനൊപ്പം സ്വന്തം ധാരണകൾ കോർത്തു വെച്ചു മനസിന്റെ ചീഞ്ഞളിഞ്ഞ നിലപാടുകൾ ആയിരിക്കും കമെന്റ് ആയി ഛർദിച്ചു വെച്ചിരിക്കുന്നത്.
പോസ്റ്റിനു റീച് കിട്ടാൻ വായനക്കാരുടെ ഈ ലൈം ഗി ക ദാരിദ്ര്യം തന്നെയാണ് ഓ ൺലൈൻ മീ ഡി യ കളും മുതലെടുത്തിരിക്കുന്നത്. എല്ലാ കമെന്റിനും റിപ്ലൈ കൊടുക്കാൻ നിന്നാൽ വീണ്ടും അവർ വാക്കുകൾ കൊണ്ട് കൊത്തി കീറും.
ആ പോസ്റ്റ് അവിടെ കിടന്നു കരുതി എനിക്ക് ഒന്ന് ഇല്ല ഞാൻ എന്ന വ്യക്തിയും മാറുന്നില്ല. പിന്നെ പപ്പയ്ക്ക് വേണ്ടി പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നുള്ള മെസ്സേജ് അയച്ചു .
ശേഷം ഫോണെടുത്തു പപ്പയെ വിളിച്ചു.”പപ്പാ അതു വെറുമൊരു കഥയല്ലേ. പിന്നെ അതിനു കൊടുത്ത ക്യാപ്ഷൻ വെച്ചു ആളുകൾ ഓരോന്ന് വിളിച്ചു പറഞ്ഞു കരുതി പപ്പാ എന്തിനാ വിഷമിക്കുന്നത് .””ഉം”
“പപ്പ എന്തിനാ മൂളുന്നത് എന്തെങ്കിലും ഒന്നു പറ പപ്പ “”ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ നീ പറഞ്ഞില്ലേ??””ഉം പറഞ്ഞു.. പപ്പാ…””എന്താ??”
“പപ്പയ്ക്ക് എന്നോട് ദേഷ്യമുണ്ടോ?പപ്പയുടെ ഓഫീസിൽ ഉള്ളവരൊക്കെ അതു കണ്ടു കാണും അല്ലെ പപ്പാ..””ഉം”
“അവർ എന്ത് വേണമെങ്കിലും വിചാരിക്കട്ടെ പപ്പയ്ക്ക് അറിയാല്ലോ എന്നെ അതുമതി. പപ്പ പറയും പോലെ മറ്റുള്ളവർ പറയുന്നത് നോക്കി നടന്നാൽ നമ്മൾ നമ്മളായി ജീവിക്കാൻ മറന്നു പോകും..എനിക്ക് ഞാനായി ജീവിച്ചാൽ മതി. “”ഉം””മൂളാതെ പറ പപ്പ..””ആ അതേ…””എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലേ..??”
“എന്തിന് ഒന്നുമില്ല..എഴുത്തുകാർ എപ്പോഴും സ്വതന്ത്രർ ആണ്…അവരുടെ ചിന്ത മണ്ഡലത്തിൽ വരുന്നത് അവർക്ക് എഴുതാം അതിനു തടയിടാൻ ഞാൻ ആരാ..”
അതുപറഞ്ഞു അദ്ദേഹം ചിരിച്ചു. പപ്പയോട് ബൈ പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. തന്റെ പ്രൊഫൈൽ എടുത്തു പതുക്കെ എഴുതി തുടങ്ങി.
‘ഏതു സ്ത്രീയ്ക്കും തനിക്ക് ഇഷ്ടമുള്ള ആർക്കൊപ്പം ജീവിക്കാമെന്ന നിയമമുള്ള രാജ്യത്താണ് ഞാൻ ജീവിക്കുന്നത്.
അതിനു അർത്ഥം എനിക്ക് ഇഷ്ടമുണ്ടെന്ന് പറഞ്ഞു നാട്ടിലുള്ള എല്ലാവരുടെ കൂടെയും ജീവിക്കാൻ പോകുന്നുവെന്നല്ല.
സ്വന്തം അനുഭവങ്ങൾ ആണ് എഴുത്തുകാർ എഴുതി ആത്മനിർവൃദ്ധി അടയുന്നതെന്നു ആരാണ് പറഞ്ഞത്?. ചിന്തകളും ഭാവനകളും കൂട്ടി കലർത്തിയാണ് മിക്കപ്പോഴും കഥാകാരന്മാർ തങ്ങളുടെ കഥയ്ക്ക് ഛായം പിടിപ്പിക്കുന്നത്.
സ്വന്തം ഇഷ്ടിനിഷ്ടങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സാമൂഹിക കാഴ്ചപ്പാടുകളും അതിൽ കൂട്ടി ചേർക്കാറുണ്ടെന്നുള്ളത് വാസ്തവം.
“വിവാഹത്തിന് മുൻപേ അയാൾക്കൊപ്പം കിടക്കപങ്കിട്ടതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നു”
പറഞ്ഞതു ഞാൻ ജന്മം നൽകിയ കഥാപാത്രമാണ്. എന്നു കരുതി ഞാൻ അതിനു റെഡി ആണെന്നല്ല അത് പറയുന്നത്.
‘ആണ്പെണ് സുഹൃത്തുക്കൾ ഒരുമിച്ചു പോയപ്പോൾ അപകടത്തിൽ അവർ മരിച്ചുവെന്ന വാർത്തയ്ക്ക് താഴെ പോലും
ആണും പെണ്ണും ഒരുമിച്ചു പോയത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് പറഞ്ഞു സ്വന്തം വിവരവും വിദ്യാഭ്യാസ മഹിമയും എഴുതി വെച്ചിട്ടു പോയവരോട് എന്ത് പറയാനാണ്..
ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ അ നാ ശാസ്യവും ലൈം ഗീ ക എഴുത്തുന്നവൾ അഭിസാരികയായി മുദ്രകുത്തപ്പെടുന്നതും എന്ത് കൊണ്ടാണെന്നു മാത്രമറിയില്ല…
ഒരു പെണ്ണിട്ടിരിക്കുന്ന വസ്ത്രം നോക്കി അവളുടെ സ്വഭാവത്തിന് വിലയിടുകയെന്നതും വിലയിരുന്നവന്റെ സ്വഭാവദൂഷ്യം കൂടിയാണ് വിളിച്ചു പറയുന്നത്.
സോ ഷ്യ ൽ മീഡിയ അക്കൗണ്ടും ഫോണും സ്വന്തമായി ഉണ്ടെന്നു കരുതി ആരെയും എന്തും പറയാനുള്ള ലൈസൻസായി നാവിന് ലൈസൻസില്ലാത്തവർ കരുത്തിയിട്ടെങ്കിൽ
നിങ്ങളുടെ ലൈസെൻസ് സ്വയം റ ദ്ദ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തോന്നിയത് വിളിച്ചു പറയുമ്പോൾ ഓർക്കണം അവൾ ആരുടെയെങ്കിലും അമ്മയോ പെങ്ങളോ മകളോ ഭാര്യയോ ആവാം ..
സ്വന്തം വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ വന്നാൽ എന്ത് ചെയ്യുമെന്ന് ഓർത്തിട്ടുണ്ടോ.. അപ്പൊ പറയും എന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെയല്ലെന്നു …
നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ എങ്ങനെ ആയാലും അത് നോക്കി മറ്റുളളവരെ താരതമ്യം ചെയ്യുന്നത് ഒന്നു നിർത്തലാക്കുക..അവരും ഒരു മനുഷ്യനാണ് അവർക്കും വേദനിക്കും…..
ഒരുപാട് വൈറൽ പോസ്റ്റുകൾക്ക് ഇടയിൽ വൈറൽ ആവാൻ സാധ്യത ഇല്ലാത്ത ഒരു പോസ്റ്റ് കൂടി…എന്ന തലക്കെട്ടു കൊടുത്തവൾ പോസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്തു..
“മോഹൻ സർ മോളുടെ പോസ്റ്റുകൾ ഒക്കെ വായിക്കാറുണ്ട് കേട്ടോ..എല്ലാം ഒന്നിനൊന്നു മെച്ചം…”
ഇറങ്ങാൻ നേരം ജോസഫ് കൈ വീശി കൊണ്ട് വിളിച്ചു പറഞ്ഞു..അതുകൊണ്ട് മോഹൻ ഒന്നു ചിരിച്ചു..
അപ്പോഴും ആ ഓഫീസിൽ മറ്റൊരു കമെന്റ് വൈറൽ ആയി തുടങ്ങിയിരുന്നു..”ഇത്രയൊക്കെ ആയിട്ടും അയാൾക്ക് ഒരു കുലുക്കവുമില്ലാലോ തന്തയും കൊള്ളാം മോളും കൊള്ളാം…”