എനിക്ക് ഭ്രാന്താണ്
(രചന: Syam Varkala)
രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ,
എനിക്കും മക്കൾക്കും വേണ്ടി പ്രവാസച്ചൂടിൽ ഉരുകാനൊരു ഹൃദയമുണ്ട്.
സത്യത്തിൽ എല്ലാമറിഞ്ഞിട്ടും ഞാനെടുത്തു ചാടുന്ന തീയാണ് നീ… ചില തെറ്റുകളുടെ ആഴത്തെ തൊട്ടുകൊണ്ട് തന്നെ തെറ്റിനെ പുണരുന്നതൊരു സുഖമാണ്..!
പറഞ്ഞു കേട്ട കഥകളിലെ വിടനും, ആഭാസനുമായ , വാക്കിനാൽ വായനക്കാരനെ സകലവികാരങളുടേയും മുനമ്പിലേയ്ക്ക് കൈപിടിച്ചു കൊണ്ടു പോകാൻ കെൽപ്പുള്ള എഴുത്തുകാരാ…
ഞാൻ വരുന്നു…
ഞാൻ നിന്നെ ഭയക്കുന്നില്ല.,.. ഇനിയുള്ള നിമിഷങൾ എന്തു തന്നെ സംഭവിച്ചാലും ഞാൻ ഹൃദയം കൊണ്ട് സ്വീകരിക്കും..
ചാരിയ വാതിൽ തള്ളിത്തുറന്നതും അവളെ സ്വാഗതം ചെയ്തത് ചുരുട്ടിയെറിഞ്ഞ കുറെ കടലാസ്സ് കഷണങളായിരുന്നു..!
ചുവരിൽ വൈക്കം മുഹമ്മദനും, ജോൺ എബ്രഹാമും പൊടി തിന്ന് ചുമയ്ക്കാതെ, തുമ്മാതെ മസ്സിൽ പിടിച്ചു നിൽക്കുന്നു…പാവങൾ …
ബെഡ്റൂമിലേയ്ക്ക് വഴികാട്ടിയായി ഒരു ലുങ്കി നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്…
അവൾ റൂമിലേയ്ക്ക് നടന്നടുക്കും
തോറും രൂക്ഷമായ സി ഗരറ്റ് ഗന്ധം അസഹ്യമായി..
കടലാസ്സ് ചുരുട്ടകൾ മുറിയിലുമുണ്ടായിരുന്നു, യുദ്ധ മുഖത്തെ കബന്ധങളെ അനുസ്മരിപ്പിക്കും വിധം
ചിതറിയും കൂട്ടമായും അവ മുറിയാകെ നിറഞ്ഞു കിടന്നിരുന്നു..!
മുറിയിലെ മേശപ്പുത്തുമ്പത്ത് വീഴാനാഞ്ഞ് നിൽക്കുന്നൊരു മൺകൂജ… റൈറ്റിങ് പാഡ്…
ബെഡ്ഡിൽ പുതച്ച് മൂടിയ ബെഡ്ഷീറ്റിനു വെളിയിലായി നീണ്ടു കിടക്കുന്ന കൈകളിൽ പാതിയുരുകി മൃതിയടഞ്ഞ സി ഗരറ്റ് .. അവൾ ആ കൈകളിലേയ്ക്ക് തന്നെ നോക്കി നിന്നു…
ദാ ഈ നിമിഷം മുൻപ് വരെ ഇവിടെയിരുന്നെന്നെ മാടിവിളിച്ച, വാക്കിനാൽ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് അടിമയാക്കിയ വിസ്മയവിരലുകൾ..
അവൾ മേശത്തുമ്പത്തെ കൂജ ഭദ്രമായ് നീക്കിവച്ചു… ആ ശബ്ദം കേട്ട് വിരലുകൾ ചലിച്ചു..,സി ഗരറ്റ് കൈവിട്ട് നിലത്ത് വീണു, പുതപ്പ് മാറ്റപ്പെട്ടു, ..
ഇതാ , ഇതുവരെ ഞാൻ വരച്ചും മായ്ച്ചും ചെത്തി മിനുക്കിയൊരുക്കിയ തന്റെ സങ്കൽപ്പങളെയാകെ ഉടച്ചു വാർത്ത യഥാർത്ഥ ചിത്രം…
പ്രിയപ്പെട്ട മുഖമേ… നരയുടെ സാമ്രാജ്യമാണാ മുഖം, പുരികങൾ മാത്രം കുറച്ച് കറുത്തരോമങളെ നരയ്ക്കു കൊടുക്കാതെ നടുക്കായ് ധീരതയോടെ നിൽക്കുന്നു..ചങ്കൂറ്റം!
“ങ്ഹാ…താനോ… വന്നുവല്ലേ…മിടുക്കി, വീരത്തി.. ഫെയ്സ്ബുക്കിൽ ചാറ്റി ചീറ്റിക്കഴിഞ്ഞാൽ മതിയായിരുന്നില്ലേ കുട്ടീ…
മ്…ഇനി പറഞ്ഞിട്ടെന്താ… എന്റെ മനസ്സ് പറഞ്ഞിരുന്നു വരുമെന്ന് താൻ പറഞ്ഞ വാക്ക് വെറും വാക്കാകിലെന്ന്..ഒരു പക്ഷേ നീ വരേണ്ടവളാണ്, ഇന്ന് ഞാൻ കാത്തിരുന്ന ദിവസമാണെന്ന് മനസ്സ് പറഞ്ഞിരുന്നു.”
“സ്വാഗതം പ്രിയപ്പെട്ട കൂട്ടുകാരീ… കടന്നു വന്നാലും എന്റെ പുതപ്പിനടിയിലേയ്ക്ക്…എന്റെ ചൂടിൽ പാതി പങ്കിട്ടാലും…”…
ചിരിച്ചു കൊണ്ടയാൾ പുതിയ സി ഗരറ്റ് ചുണ്ടിന്റെ ചുണ്ടിന് വച്ചു കൊടുത്തു.പറഞ്ഞു കേട്ട കഥകളുടെപതിരില്ലാത്ത രൂപം തന്നെയാണ് നീ പ്രിയപ്പെട്ടവനേ…
തനി ആഭാസൻ.. നീ നീയായിട്ടു തന്നെ എന്നെ സ്വാഗതം ചെയ്തു, ഉള്ളിൽ കാ മ മൊളിപ്പിച്ച് ഉടലഴകുകൾ ഊറ്റിക്കുടിച്ച് വരവേറ്റു കൊണ്ട് നീ മുഖം മൂടിയണിഞ്ഞില്ല.!
അവൾ മേശപ്പുറത്തെ പാതിയെഴുതിയ കടലാസ്സിലേയ്ക്ക് നോക്കി.”അരുത്…അത് വായിക്കരുത്…പാതി വിരിഞ്ഞ പൂവാണത്.. ചുണ്ടാൽ നുള്ളരുത്..” അയാൾ വിലക്കി.
അവൾ ബാഗ് മേശപ്പുറത്ത് വച്ച് കൊണ്ട് അയാളുടെ കൈയ്യിലെ സി ഗരറ്റ് കടന്നെടുത്തു…”ഇതിന്റെ ഗന്ധം എനിക്ക് തീരെ ഇഷ്ട്ടമല്ല..!” അവൾ സി ഗരറ്റ് നിലത്തിട്ടു…
വലിച്ചടുപ്പിക്കാനാരുമില്ലാതെ ആ സി ഗരറ്റ് നിലത്ത് ഒറ്റപ്പെട്ടു കിടന്നു നെഞ്ച് നീറ്റാൻ തുടങി…, ഉടൻ വന്നേക്കും ദേഹത്തൊരു ചവിട്ട്.. പക്ഷേ വന്നില്ല..!.
സി ഗ രറ്റൊഴിഞ്ഞ വിരലുകളുമായ് അയാൾ അവളെ നോക്കി.”എടുക്കെടീ ആ സി ഗരറ്റ്….”വളരെ പതിഞ്ഞ് കുറുകിയ കത്തുന്ന സ്വരം അവളെ ഞെട്ടിച്ചു..
“എടുക്കെടി കഴു…..മോളെ സി ഗരറ്റ്…!!!എടുത്തെന്റെ കൈയ്യിൽ പിടിപ്പിക്കെടീ…നിന്റെ ഇഷ്ട്ടങൾക്കൊത്താടാൻ ഞാൻ നിന്റെ മറ്റവനാണോടീ..!!..?
ശബ്ദത്തിന് പഴയ ഒച്ച തന്നെ…പക്ഷേ വീര്യമേറുയിരുന്നു…അവൾ പെട്ടെന്ന് കുനിഞ്ഞ് സി ഗരറ്റെടുത്ത് അയാളുടെ കൈകളിൽ പിടിപ്പിച്ചു..
കൂജയിൽനിന്ന ഒരിറക്ക് വെള്ളത്തെ തൊണ്ടയുടെ തൊണ്ടയിലേയ്ക്കൊഴിച്ചു.. ചിറി തുടച്ച്, പുതപ്പുയർത്തി അവൾ അയാൾക്കരുകിലേയ്ക്ക് കിടന്ന്
പുതപ്പ് വലിച്ചു മൂടി.!!അയാളത് ഒട്ടും പ്രതീക്ഷിച്ചില്ല,
നിങളെന്താണ് ഫെയ്സ്ബുക്കിൽ
എഴുതി ഒതുങി കൂടുന്നത്…നിങളുടെ സൃഷ്ട്ടികൾ പുസ്തകരൂപത്തിലായി കാണാൻ എനിക്ക് ആഗ്രഹമുണ്ട്…
എനിക്ക് മാത്രമല്ല, ഒരു പാട് പേർക്ക്…!…
“ഈ പെണ്ണു പിടിയന്റെ ബുക്ക് ആര് വാങാൻ..ബോറായിരിക്കും….
എനിക്കെഴുതാൻ ഒരു ചുമര് വേണമായിരുന്നു, വായിക്കാൻ കുറച്ച് ആൾക്കാരും..അത് സുക്കറിന്റെ കനിവിനാൽ കിട്ടി…
ഞാൻ സന്തോഷവാനാണ്,.. എന്നെ ഇപ്പോൾ അറിയുന്നവരിൽ കൂടുതലായി ആരുമെന്നെ അറിയണമെന്നില്ല… കൂടുതൽ പേർ അറിയും മുൻപ് ഞാൻ മ,രി,ച്ചു പോകും..!…
എന്റെ മ,ര,ണ,ശേഷം ആഘോഷിക്കപ്പെടുന്നൊരു ജന്മമാകാനാണീ ജന്മം… ഞാനില്ലാതാകുമ്പോൾ ജനിക്കുന്ന എന്റെ ലോകം… ഞാൻ സ്വപ്നം കണ്ട തീരം.
“നിങൾ മിടുക്കനാണ്, ഒളിച്ചിരിക്കാൻ… മുഖമൊളിപ്പിച്ച് ഇത്ര കാലം നിങൾ എല്ലാവർക്കുമിടയിൽ ജീവിച്ചു…
മറ്റുള്ളവർക്ക് നിങൾ ആഭാസനുമാകും, പെണ്ണുപിടിയനുമാകാം .എനിക്ക് അങനല്ല… ഞാൻ ശ്രദ്ധിച്ചിരുന്നു, നിങളെ പറ്റി അങനൊരു കമന്റ് ഒരു പെൺകുട്ടിയും ഞാൻ പറഞ്ഞു കേട്ടിട്ടില്ല…
നിങളുടെ ന ഗ്ന മായ എഴുത്തുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു വ്യക്തിത്വമാകാമത്.. താങ്കൾ ആ വ്യക്തിത്വത്തിന്റെ ആരാധകനും, അടിമയുമാണ്..”
സി ഗരറ്റ് വലിച്ചെറിഞ്ഞ് കൊണ്ട് അയാൾ എഴുന്നേറ്റു,”ഞാൻ ന ,ഗ്ന,നാണ്…. താൻ കണ്ണുകളടക്കൂ… ഞാനെന്റെ ലുങ്കിയെടുക്കട്ടെ…”ഞാനെടുക്കാം…”.
വേണ്ട., പറഞ്ഞു കൊണ്ട് അയാൾ എഴുന്നേറ്റു, അവൾ കണ്ണുകളടയ്കാതെ ചുവരിലേയ്ക്ക് നോക്കിക്കിടന്നു, ചുവരിലെ ചിലന്തി വലയിൽപ്പെട്ട പ്രാണി അവസാന പിടച്ചിലുകളോടെ മ,ര,ണ,വുമായ് മല്ലിടുന്നു.
അയാൾ ലുങ്കിയുടുത്തു…
“നമുക്കൊരു സെൽഫിയെടുത്താലോ..!
തന്റെ കൈയ്യിൽ മൊബൈലുണ്ടോ..?”
അവൾ ചിരിയോടെ എഴുന്നേറ്റു,
ഈ തേടി വരവിൽ ഒരു ഫോട്ടോയും അവളുടെ അജൻണ്ടയിണ്ടായിരുന്നതാണ്…
അവൾ മൊബൈലെടുത്ത് ക്യാമറ ഓണാക്കി..അയാൾ മുടി വിരൽ കോർത്ത് ഒതുക്കി റെഡിയായി…അവൾ അയാളുടെ തോളിൽ മുഖം ചേർത്ത് ക്ലിക് ചെയ്തു..
“എന്റെ കണ്ണാടിയിലല്ലാതെ പതിഞ്ഞ
എനിക്കേറെ പ്രിയപ്പെട്ട എന്റെ മുഖം… ഞാൻ മ,രി,ച്ചാൽ താനീ ഫോട്ടോ വേണം ഫെയ്സ് ബുക്കിലിടാൻ… ഞെട്ടട്ടെ എല്ലാരും..”പറഞ്ഞു കൊണ്ട് അയാൾ ബെഡ്ഡിലിരുന്നു..
“നിങൾ എത്ര സുന്ദരമായാണ് മ,ര,ണമെഴുതുന്നത്..ഒരു പക്ഷേ നിങളുടെ എല്ലാ കഥയിലും മ,ര,ണമുണ്ട്… എനിക്കിഷ്ട്ടമാണ് നിങളുടെ മ,ര,ണ,ത്തെ… പേടിയുമാണ്.. അവൾ കസേരയിൽ ഇരുന്നു.
“ഹ..ഹ..ഹ…..”. അയായ് ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു,”മേശയ്ക്ക് കീഴിൽ കുപ്പിയുണ്ട്,അതിലൊരു പെഗ്ഗും, നീയെനിക്ക് ഒരു ഡ്രിങ്ക് മിക്സ് ചെയ്യ്..”അവൾ ഡ്രിങ്ക് മിക്സ് ചെയ്യുന്നതിനിടെ ചോദിച്ചു…
“എന്തിനിന്നലെ ഈയൊരു പെഗ്ഗ് ബാകി വച്ചു..?..ഒഴിക്കാമായിരുന്നില്ലേ…ഇതും…കുപ്പിയും..””ഇത് നിനക്ക് വേണ്ടി എനിക്ക് കഴിക്കാൻ ഞാൻ ബാക്കി വച്ചത്..!””എന്തിന്..?”
“എന്തിനോ… എന്തായാലുമേതായാലും
പകർന്ന് തരുന്നത് ,വിളമ്പിത്തരുന്നത് പ്രിയപ്പെട്ട കരങളാകുമ്പോഴാണ് തൃപ്തി….നിറവ്…!.അത് മരണമായാൽ പോലും….”.
അയാൾ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി ചിറി തുടച്ചു…!”താൻ പൊയ്ക്കോളൂ… എനിക്ക് കുറച്ച് തിരക്കുണ്ട്..!””ഞാനിന്നു പോകുന്നില്ല…!!””അത് വേണ്ട…”…
അയാൾ അലസമായ് പറഞ്ഞു കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു..”വേണം…പോയേ പറ്റൂ…”
“നിങളെന്താണ് എന്നെ മാ ഭം ഗ പ്പെടുത്താതത്.. ഒരുമ്മയെങ്കിലും തന്നെന്നെ യാത്രയാക്കൂ…”അയാൾ അവളെ നോക്കി പല്ലിറുമി!”ബാഗെടുക്കെഡീ”
അവൾ മേശപ്പുറത്ത് നിന്നും ബാഗെടുക്കുന്നതിനിടെ പാതിയെഴുതിയ കടലാസും ചേർത്തെടുത്തു..
പുറത്തേയ്ക്കൊരുന്തായിരുന്നു,
പിന്നിൽവാതിലടഞ്ഞു… അവൾ പതിയെ നടന്നു… അവൾക്കെന്തോ അയാളെയോർത്ത് ഭയം തോന്നി…
“എന്തായാലുമേതായാലും പകർന്ന് തരുന്നത് വിളമ്പിത്തരുന്നത് പ്രിയപ്പെട്ട കരങളാകുമ്പോഴാണ് സംതൃപ്തി…. നിറവ്…!.അത് മ,ര,ണ,മായാൽ പോലും….!!”.
ഈ വാക്കുകൾ അവൾക്കുള്ളിൽ പടികളേറി വരുന്നുണ്ട്…വളരെ വേഗത്തിൽ… അവൾ പെട്ടെന്ന് ബാഗിനൊപ്പം ചേർത്ത് പിടിച്ച കടലാസ്സിനെയോർത്തു…
“അവൾ വരുന്നു… അവൾ വരും…ഉറപ്പായും.. വന്നാൽ ….
മ,ര,ണമേ, നിന്നെ ഞാൻ താലി ചാർത്തുന്നതിനായിരിക്കും.. അവൾ പകർന്നു തരും നിന്നെയെനിക്ക്….”
“ചതി…”അവളാ വാക്കുകൾ വായിച്ച് നെഞ്ചിൽ കൈ വച്ചു പോയി.അപ്പോൾ ഞാനൊഴിച്ചു കൊടുത്തത്…!!!
അവൾ ഓടുകയായിരുന്നു… എന്തിനായിരുന്നു നിനക്ക് മരിക്കാനുള്ള വഴി നീയെന്നിലൂടെ ഒരുക്കിയത്…?ഇനിയെനിക്കെങെനെ സ്വസ്ഥമായൊരു ജീവതമുണ്ടാകും..?
അവൾ വാതിലിൽ തുടരെ തുടരെ മുട്ടി.,
ഉച്ചത്തിൽ വിളിച്ചു… നിറകണ്ണോടെ .. ആധിയോടെ.,… വേദനയോടെ…., അലിവോടെ,…. പ്രാർത്ഥനയോടെ…