ആദ്യരാത്രി തന്നെ അവൾക്കു മനസ്സിലായി അയാൾ ഒരു സെക്സ് രോഗി ആണെന്ന്… അയാൾക്ക്‌ തന്റെ ശരീരം എന്നാൽ ഭ്രാന്ത് ആണ്…

നിണമണിഞ്ഞവൾ
രചന: Jolly Shaji

പൊക്കിളിനു താഴെ അടിവയറിൽ പുകയുന്നു… അവൾ മെല്ലെ വസ്ത്രങ്ങൾ നേരെയാക്കാൻ എഴുന്നേറ്റു.. അഴിഞ്ഞുലഞ്ഞ മുടി വരിക്കെട്ടാൻ കൈകൾ ഉയർത്തി അസ്ഥിനുറുങ്ങുന്ന വേദന… ഈശ്വരാ ഇയാൾ തന്നെ എന്തൊക്കെയാണ് ചെയ്തത്… അവളുടെ തൊണ്ടയിൽ ആത്മനോവിന്റെ ഗദ്ഗതം..

അടിവസ്ത്രം ധരിക്കാൻ നോക്കി പക്ഷേ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളലേറ്റ മാറിടം വിങ്ങി… തുടയിലും വല്ലാത്ത പുകച്ചിൽ… അവൾ തലതിരിച്ചു നോക്കി… അയാൾ കൂർക്കം വലിച്ചുറങ്ങുന്നു…

കഴിഞ്ഞ അഞ്ചുവർഷമായി താൻ ഇയാളുടെ ഈ പീഡനങ്ങൾക്കു ഇരയാവുന്നു… പരാതികൾ പറയാനോ കേട്ട് ആശ്വസിപ്പിക്കാനോ തനിക്കു ആരും ഇല്ല… തുളസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഒരു കുഞ്ഞിനെയെങ്കിലും കിട്ടിയെങ്കിൽ ഇയാളുടെ ഭാര്യയായി എല്ലാം സഹിക്കുന്നതിനു അർത്ഥമുണ്ടായിരുന്നു… പക്ഷേ അതിനും ഇയാൾ സമ്മതിക്കില്ല.. ഗർഭനിരോധന ഗുളിക നിർബന്ധം ആയും അയാൾ തന്നെ എന്നും കഴിപ്പിച്ചിരിക്കും… അയാൾ

കാണാതെ ഒന്ന് രണ്ടുവട്ടം ഗുളിക കഴിക്കാതെ കളഞ്ഞു… അങ്ങനെ തന്റെ ഉള്ളിലും രണ്ടുവട്ടം കുഞ്ഞു ജീവൻ ഉടലെടുത്തു… പക്ഷേ അതറിഞ്ഞ ഇയാൾ അതിനെ വളരാൻ അനുവദിച്ചില്ല…

പ്രസവിച്ചാൽ തന്റെ ശരീരതിന്റെ ആകാര ഭംഗി കുറയുമത്രേ…അബോർഷൻ കഴിഞ്ഞുവന്ന അന്നുപോലും തന്റെ ശരീരത്തെ പിച്ചിക്കീറിയവൻ ആണിയാൾ..

പലപ്പോളും ചിന്തിച്ചിട്ടുണ്ട് ആത്മഹത്യ ചെയ്താലോ എന്ന്.. അപ്പോളൊക്കെ വീടിന്റെ ഉത്തരത്തിൽ തൂങ്ങിയാടും അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തും… ചോര

ഇറ്റുവീഴുന്ന കൊടുവളുമായി നിൽക്കുന്ന പതിമൂന്നു കാരനായ ഏട്ടന്റെ മുഖം മനസ്സിലേക്ക് കടന്നുവരും….

പോലീസുകാർ ഉത്തരത്തിൽ നിന്നും ചെത്തി താഴെ കിടത്തുമ്പോൾ അച്ഛന്റെയും അമ്മയുടെയും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു… മിറ്റത്തു മരിച്ചു

കമിഴ്ന്നു കിടക്കുന്ന എപ്പോളോ താൻ കണ്ടിട്ടുള്ള ആളുടെ കൈകൾ അറ്റ നിലയിൽ ആയിരുന്നു… ആകെ രക്തത്തിൽ കുളിച്ചാണ് അയാളുടെ കിടപ്പു…

അച്ഛന്റെയും അമ്മയുടെയും ദേഹം കണ്ടു പേടിച്ച തന്നെ അടുത്ത വീട്ടിലെ ശാന്ത ചേച്ചി അടുക്കളയിലേക്കു കൊണ്ടുപോയി… പോലീസുകാർ പരസ്പരം എന്തൊക്കെയോ പറയുന്നു..

“ദാസപ്പൻ ആണ് രണ്ടുപേരെയും കെട്ടിതൂക്കിയത്… തലക്കു അടിച്ചുവീഴ്ത്തിയതാണ്,.. ചത്തെന്നു അറിഞ്ഞു കെട്ടിതൂക്കിയതാ..”

“ബഹളം കേട്ടായിരിക്കും ചെറുക്കൻ വന്നത്… അവൻ വന്നപ്പോൾ മുറിയുടെ വാതിൽ അടച്ചേക്കുന്നു… ദാസപ്പൻ പുറത്തിറങ്ങിയപ്പോൾ ചെറുക്കൻ ദാസപ്പനെ തട്ടി.. അങ്ങനെ ആവാനെവഴിയുള്ളു ”

“എന്നാലും ദാസപ്പൻ എന്തിനാ ഇവരെ കൊല്ലുന്നത്..””സാറെ ഈ കിടക്കുന്ന തങ്കമണിയിൽ ദാസപ്പന് ഒരു കണ്ണ് ഉണ്ടായിരുന്നു… ദാസപ്പൻ ഇടയ്ക്കു അവരെ എന്തോ ശല്യം ചെയ്യാൻ ചെന്നതൊക്കെ നാട്ടിൽ പാട്ടാണ്… അതറിഞ്ഞു ചന്ദ്രനും ദാസപ്പനും തല്ലും ഉണ്ടായിട്ടുണ്ട്…”

“ദാസപ്പനെ തെറ്റുപറയാൻ പറ്റില്ലെടാ ദേ ചത്തുകിടന്നിട്ടും എന്തൊരു ആകാര വടിവാണ് ഇവൾക്ക്..”

അവർ പറയുന്നത് ഒന്നും അഞ്ചുവയസ്സുകാരി തുളസികുട്ടിക്ക് മനസ്സിലായില്ല… അച്ഛന്റേം അമ്മേടേം ശരീരം പോലീസുകാർ കൊണ്ടുപോയി.. ഏട്ടനേയും… തങ്ങളുടെ കൊച്ചുവീട് പോലീസ് അടച്ചുപൂട്ടി… ശാന്തേച്ചി തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി…

രാത്രി ശാന്തേച്ചിയുടെ മക്കളും ഭർത്താവും കൂടി സംസാരിക്കുന്നത് തന്നെ കുറിച്ച് ആണെന്ന് അവൾക്കു മനസ്സിലായി…

“ബോഡി പൊതുശ്മശാനത്തിൽ കുഴിച്ചിട്ടു… ചെറുക്കനെ ജയിലിൽ വിട്ടു ഇനി എത്ര വർഷം കഴിയും പുറത്തിറങ്ങാൻ എന്നൊന്നും അറിയില്ല… ഇവളെ ഇനി എന്ത് ചെയ്യും നമ്മൾ..”

“ചന്ദ്രനും തങ്കമണിയും അങ്ങ് കിഴക്കൻമാരാണ്… ഒളിച്ചോടി വന്നതാ ഈ നാട്ടിൽ.. തങ്കമണിയുടെ വീട്ടുകാർ നല്ല ചുറ്റുപാടു ഉള്ളവരാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്… ഒരിക്കൽ ഇവർ പോയതാ

നാട്ടിലേക്കു… അന്ന് അവളുടെ വീട്ടുകാർ ആവനെ വഴിയിലിട്ട് പട്ടിയെപ്പോലെ തള്ളിയത്രേ… പിന്നീട് ഇന്നുവരെ ഇവർ ആരുമായും ബന്ധമില്ല..”

“നമ്മൾ ഈ കുഞ്ഞിനെ എന്തുചെയ്യും പെൺകുട്ടി അല്ലെ… ഇനി ആ ചെക്കൻ വരുന്നത് വരെ ഇവളെ ആര് നോക്കും..”

“നീയെന്തായാലും അതിന് കഴിക്കാൻ കൊടുത്തിട്ടു നിന്റെ കൂടെ കിടത്തി ഉറക്ക്… നാളെ മെമ്പറെ ഒന്ന് കാണട്ടെ എന്തേലും തീരുമാനം ഉണ്ടാക്കാം ”

കിടന്നിട്ടു തുളസിമോൾക്ക് ഉറക്കം വന്നില്ല.. ഇന്നലെ രാത്രിയിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നതാ.. അപ്പോൾ ആണ് ഏട്ടൻ വിളിക്കുന്നെ..

“മോളു ഇന്ന് ഏട്ടന്റെ കൂടെ കിടക്കാം” എന്ന് പറഞ്ഞ്.. രാത്രിയിൽ എന്തൊക്കെയോ ശബ്‍ദം കേട്ടു ചേട്ടൻ വാതിൽ തുറന്ന് ഹാളിൽ എത്തി.. പക്ഷേ അച്ഛന്റെയും അമ്മയുടെയും മുറിയുടെ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിരുന്നു… കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന

ശബ്‍ദം കേട്ടു ഏട്ടന്റെ അലർച്ചയും മുറ്റത്തൂടെ ഒരാൾ ഓടുന്നു ചേട്ടൻ അയാളെ വെട്ടുന്നു അയാൾ മുറ്റത്തു വീഴുന്നു… എല്ലാം കൂടി ഓർത്തിട്ടു അവൾക്കു പേടിയായി..

പിറ്റേന്ന് മെമ്പറും ചില സാമൂഹ്യ പ്രവർത്തകരും വന്നു..എല്ലാവരും കൂടി എന്തൊക്കെയോ തീരുമാനങ്ങൾ എടുത്തു… രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ശാന്തേച്ചിയും ഉണ്ണിചേട്ടനും മെമ്പറും കൂടിയാണ് തന്നെ കുറച്ചകലേയുള്ള അനാഥാലയത്തിൽ കൊണ്ടാക്കിയത്…

പുതിയ ലോകം… ചിട്ടയുള്ള ജീവിതം.. മാറ്റങ്ങൾ ആരുന്നു അവൾക്കു ഓരോ ദിവസവും…. അവിടെ വേറെയും കുട്ടികൾ ഉണ്ട്.. ചിലർക്ക് അച്ഛൻ ഉണ്ട് ചിലർക്ക് അമ്മയുണ്ട് ചിലർ തന്നെപോലെ അച്ഛനും അമ്മയും ഇല്ലാതെ… കന്യാസ്ത്രീമാർ ചിലപ്പോൾ വഴക്കു പറയും ചിലപ്പോൾ തല്ലും ചിലപ്പോൾ കൊഞ്ചിക്കും ചിലപ്പോൾ ഭക്ഷണം വാരിത്തരും…

അവർ കുറേ സ്‌നേഹിക്കുമ്പോൾ അച്ഛനെയും അമ്മയെയും ഓർക്കും.. ആദ്യത്തെ കുറേ മാസങ്ങൾ ശാന്തേച്ചി കാണാൻ വന്നു പിന്നെ അതും ഇല്ലാതായി… പുതിയ സ്കൂൾ കൂട്ടുകാർ

അവൾ ഓരോ പടവുകൾ കയറുകയായിരുന്നു… ഏട്ടൻ എവിടെയാവും പലപ്പോളും ചിന്തിച്ചിട്ടുണ്ട്… ആരോടും ചോദിക്കാനോ പറയാനോ ഇല്ലല്ലോ…

പ്ലസ്‌ ടു നല്ല മാർക്കുവാങ്ങി അവൾ ജയിച്ചു…തുടർന്ന് പഠിപ്പിക്കാൻ വിടാൻ ആ അനാഥാലയത്തിന് കഴിവ് ഉണ്ടായില്ല… പിന്നെ തയ്യൽ പഠിക്കാൻ വിട്ടു.. ആറുമാസം കഴിഞ്ഞപ്പോൾ പഠിക്കാൻ പോയിടത്തു ചെറിയ കൂലിക്കു തയ്ക്കാൻ അവളും ഇരുന്നു..

ഒരു ദിവസം തയ്യൽ കഴിഞ്ഞ് അനാഥാലയത്തിന്റെ പടികൾ കയറുമ്പോൾ ആണ് മുറ്റത്തു കിടക്കുന്ന കോഴി കൊണ്ടുവന്ന വണ്ടി അവളുടെ ശ്രദ്ധയിൽ പെട്ടത്… ഇറച്ചിക്കോഴി ഫാം ഒരെണ്ണം നടത്തുന്നുണ്ട് കന്യാസ്ത്രീമാർ ഇവിടെ മിക്കവാറും രാത്രിയിൽ ആവും

കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതും വളർച്ച എത്തിയ കോഴികളെ കൊണ്ടുപോകുന്നതും..
അവൾ നോക്കിയപ്പോൾ ഡ്രൈവർ എന്ന് തോന്നുന്ന ആള് അവളെയും നോക്കി ഇരുപ്പാണ്.. ഏകദേശം മുപ്പതിന് മുകളിൽ

പ്രായം ഉള്ളൊരു വലിയ മനുഷ്യൻ… പക്ഷേ അയാളുടെ നോട്ടത്തിന് എന്തോ ആകർഷണം പോലെ… അവൾ വേഗം അകത്തേക്ക് കേറിപോയി..

പിറ്റേ ആഴ്ച്ച കോഴിതീറ്റയുമായി വന്നതും അതെ സമയം തന്നെയായിരുന്നു… ഇന്നും അയാൾ അവളെ ശ്രദ്ധിക്കുന്നുണ്ട് അവൾക്കു ചെറിയൊരു നാണം വന്നു…

പിന്നീട് കോഴി വണ്ടി വരുന്ന സമയം ഇത് തന്നെയായി.. അയാളുടെ നോട്ടം ചിരിയായി ചെറിയ സംസാരം ആയി… ഇഷ്ടത്തിലേക്കു വഴിമാറി…

ഒരു ദിവസം സത്യൻ തുളസിയോട് ചോദിച്ചു…”എന്റെ വീട് അങ്ങ് വടക്കാണ്… വീട്ടിൽ അമ്മ മാത്രെ ഉള്ളു.. അതിന് വയ്യാണ്ടായി.. പോരുന്നോ എന്റെ കൂടെ”..

അതിന് അടുത്ത ആഴ്ച്ച സത്യന്റെ വണ്ടി തിരികെ പോയപ്പോൾ അതിൽ തുളസിയും ഉണ്ടായിരുന്നു…

ആദ്യരാത്രി തന്നെ അവൾക്കു മനസ്സിലായി അയാൾ ഒരു സെക്സ് രോഗി ആണെന്ന്… അയാൾക്ക്‌ തന്റെ ശരീരം എന്നാൽ ഭ്രാന്ത് ആണ്… ഏതെല്ലാം രീതിയിൽ ഒരു ശരീരരത്തിൽ ഭോഗിക്കാമോ അതെല്ലാം അയാൾ ചെയ്യും… മണിക്കൂറുകൾ ആയിരുന്നു അയാളുടെ രതി ക്രീഡകൾ…

പക്ഷേ ഒന്നുണ്ട്… പട്ടിണി എന്തെന്ന് താൻ അറിഞ്ഞിട്ടില്ല… തന്റെ ശരീരം പുഷ്ഠിപ്പെടുത്താൻ പാലും മുട്ടയും പഴങ്ങളും എല്ലാം അയാൾ യഥേഷ്ടം കഴിപ്പിക്കും… പകൽ സമയം പോലും അയാളിലെ ഭ്രാന്തിനു കുറവില്ല… മാസമുറ

സമയത്തുപോലും അയാൾക്ക്‌ താൻ വഴങ്ങി കൊടുക്കണം… മടുത്തു ഈ ജീവിതം… ഒരു വിത്തുകാളയുടെ അവസ്ഥയാണ് തനിക്കിവിടെ… ഇനിയും വയ്യ… എങ്ങോട് പോവും… ഇയാൾക്കൊപ്പം ഇറങ്ങിയതിനാൽ അനാഥാലയത്തിൽ ഇനി കയറ്റില്ല..

പിറ്റേന്ന് പുലർച്ചെ അവൾ അയാൾ എണീക്കും മുന്നേ എണീറ്റു… ശബ്‍ദമുണ്ടാക്കാതെ രണ്ടുമൂന്നു ഡ്രസ്സ് എടുത്തു അവൾ..അയാളുടെ പേഴ്സിൽ നിന്നും കുറേ രൂപ വലിച്ചൂരി എടുത്തു… മെല്ലെ വാതിൽ തുറന്ന് അവൾ മിറ്റത്ത്

ഇറങ്ങി… നല്ല ഇരുട്ടാണ് അവൾ റോഡിൽ ഇറങ്ങി ഒന്നാലോചിച്ചു… എങ്ങോട് പോവും..അവൾ നേരെ ഓടി ഏകദേശം രണ്ടുകിലോമീറ്റർ ഉണ്ടായിരുന്നു റെയിൽവേ സ്റ്റേഷൻ എത്താൻ… അവിടെ തട്ടുകടകൾ തുറന്നിട്ടുണ്ട് ആളുകൾ അങ്ങോടും ഇങ്ങോടും നടക്കുന്നു…

ദൂരെനിന്നും ഒരു ട്രെയിനിന്റെ ചൂളം വിളി മുഴങ്ങുന്നു… അവൾ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി…

“ഇപ്പോൾ വരുന്ന ട്രെയിൻ എങ്ങോടെക്കാ “”അത് തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർക്കു പോകുന്ന ട്രയിൻ ആണ്.. നിങ്ങൾക്ക് എങ്ങോട് പോകാൻ ആണ്..””എനിക്ക്.. എനിക്ക്.. ആ എനിക്കൊരു ടിക്കറ്റ് തരൂ ”

അവൾ ടിക്കറ്റ് വാങ്ങിയപ്പോളേക്കും ട്രെയിൻ മെല്ലെ സ്റ്റേഷനിൽ നിൽക്കാൻ തുടങ്ങിയിരുന്നു… ആളുകൾ ബോഗിയിൽ നിന്നും ഇറങ്ങുന്ന തിരക്കാണ്.. കയറാൻ ആളുകൾ കുറവാണു… അവൾ ബോഗിയിലേക്ക് കാലെടുത്തു വെച്ചപ്പോൾ ആണ് കയ്യിൽ പിടിച്ച് ആരോ വലിച്ചത്…

ഈശ്വരാ… പെട്ടോ അവൾ തിരിഞ്ഞു നോക്കാതെ ആ കൈ വിടുവിച്ചു മുന്നോട്ട് ഓടാൻ ശ്രമിച്ചു.. പക്ഷേ പിറകിൽ നിന്നും അവളെ ആരൊക്കെയോ പിടിച്ച് വലിച്ചു നിർത്തി…

“തുളസ്സി…”പരിജയം ഇല്ലാത്ത ശബ്ദം അവൾ തിരിഞ്ഞു നോക്കി… ജയേട്ടൻ ശാന്തേച്ചിയുടെ മകൻ… കൂടെ ഒരാൾ കൂടി ഉണ്ട് മുഖം മനസ്സിലായില്ല അവൾക്കു..

“നീയെങ്ങോട്ടാ തുളസ്സി ഈ പുലർച്ചെ യാത്ര “..” അത്… ജയേട്ടൻ എന്താ ഇവിടെ… എവിടെ പോകുന്നു നിങ്ങൾ “”ഞങ്ങൾ നിന്നെ തിരക്കി വന്നതാണ് തുളസ്സി… ദേ തേടിയ വള്ളി കാലിൽ ചുറ്റി..”

“എന്നെയോ എന്തിനു..””നിന്നെ തിരക്കി ഞങ്ങൾ അനാഥാലയത്തിൽ പോയിരുന്നു.. ആദ്യമൊന്നും അവർ ഒന്നും വിട്ടുപറയാൻ തയ്യാറായില്ല.. പിന്നെ ഇവൻ അവരുടെ കാലുപിടിച്ചാണ് നിന്റെ വിവരം അറിഞ്ഞത്… അവരാണ് നീ ഈ നാട്ടിൽ ഉണ്ടാവും എന്ന് പറഞ്ഞത്…”

“ജയേട്ടാ ഇത് ആരാണ് “”നീ സൂക്ഷിച്ചു നോക്കിയേ ആരെന്നു അറിയുമോ എന്ന്..””എനിക്ക് അത്ര മനസ്സിലായില്ല .””മോളെ തുളസ്സി ഇത് ഏട്ടൻ ആണ് നിന്റെ..”

തുളസ്സി ആ വാക്ക് കേട്ടു അന്ധാളിപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി… അവളുടെ മിഴികൾ നിറഞ്ഞൊഴുകി…

“മോളെ മാപ്പ്, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നാട്ടിലേക്കു വരാൻ മടിയായിരുന്നു… ജയിലിൽ ആരുന്നെങ്കിലും ഞാൻ പഠിച്ചു… ജയിലിൽ നിന്നും ഇറങ്ങി നേരെ ചെന്നൈക്കു പോയി.. എന്തെങ്കിലും ആയിട്ടേ തിരിച്ചു

നാട്ടിലേക്കു വരൂ എന്നത് വാശി ആരുന്നു… ആ വാശിയിൽ കുടുബം ഒഴികെ എല്ലാം നേടി…പിന്നെ നിന്നെ കാണണം എന്ന ചിന്ത മാത്രമായി… അങ്ങനെ ആണ് ഇവിടെ എത്തിയത്…”

“ഏട്ടാ..” തുളസ്സി അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു”ഏട്ടാ എന്നേ ഇവിടുന്നു രക്ഷിക്കണം.. നമുക്ക് വേഗം പോവണം ഇവിടുന്നു അയാൾ വന്നാൽ… എനിക്ക് പേടിയാണ്..”

“ഇനി എന്റെ അനിയത്തി അല്ല എന്റെ മോള് പേടിക്കേണ്ട… ഇനി നിന്നെ ഞാൻ ആർക്കും പന്തുതട്ടാൻ വിട്ടുകൊടുക്കില്ല…”

അയാൾ അവളെ കൂടുതൽ ചേർത്തു പിടിച്ചു.. അവൾ നനഞ്ഞുകുതിർന്ന കിളിക്കുഞ്ഞുപോൽ അയാളിൽ പറ്റിച്ചേർന്നു …ദൂരെനിന്നും ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി കേട്ടു…..

 

Leave a Reply

Your email address will not be published. Required fields are marked *